Showing posts with label 2010. Show all posts
Showing posts with label 2010. Show all posts
Sunday, January 29, 2012
Monsters (8/10)
Monsters/English-British/2010/Drama-Sci-Fiction/IMDB/ (8/10)
Rated R for langauge.
Tagline: Now, It's Our Turn To Adapt.
പ്ലോട്ട് : നാസയുടെ ഒരു അന്യ-ഗൃഹ പര്യടനം നടത്തി തിരിച്ച് വന്ന പേടകം മെക്സിക്കോയുടേയും അമേരിക്കയുടേയും അതിർത്തിയിൽ തകർന്നു വീഴുന്നു, ആറ് വർഷത്തിനു ശേഷം ആ അതിർത്തി അന്യഗൃഹജീവികളുടെ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഈ ഏലിയൻസ് ആയ ജീവികൾ (ജീവികൾ തന്നെയാണു, അല്ലാതെ വിമാനത്തിലും മറ്റും വരുന്ന ഹൈലീ ഇന്റലച്വൽ ബീയിങ്ങ്സ് അല്ല ഈ അന്യഗൃഹ ജീവികൾ) വളരുന്നു എന്നു കരുതപ്പെടുന്ന സ്ഥലം ‘ഇൻഫക്ടട് സോൺ’ ആയിട്ട് രണ്ട് സർക്കാരുകളും പ്രഖ്യാപിക്കുകയും, ഇവറ്റകളെ, ഇവറ്റകളുടെ വ്യാപനത്തെ അമർച്ച ചേയ്യാൻ രണ്ട് രാജ്യത്തിന്റേയും സൈന്യങ്ങൾ ശ്രമിച്ച് കൊണ്ടിരിക്കുകയും ചേയ്യുന്നു. ഒരു അവസാന വട്ട ആക്രമണം തുടങ്ങാൻ സൈന്യങ്ങൾ തുടക്കമിടുന്ന സമയം - ഇവിടെയാണു ഈ സിനിമ ആരംഭിക്കുന്നതു. സിനിമ നടക്കുന്ന സമയത്ത് ഏലിയൻസിനെ ആരും ഏലിയൻസ് എന്നു വിളിക്കാറില്ല - അതോരു ഇൻഫക്ഷൻ ആണിപ്പോൾ!
ഒരു പത്ര സ്ഥാപനത്തിന്റെ ഉടമയുടെ മകൾ ഈ ഇൻഫറ്റഡ് സോണിന്റെ മെക്സിക്കൻ സൈഡിൽ കുരുങ്ങിപ്പോയിരിക്കുന്നു, ആ മകളെ തിരികെ അമേരിക്കയിലേക്ക് തിരികെ കൊണ്ടു വരാൻ മാധ്യമ ഉടന തന്റെ ഒരു ഫോട്ടോജേർണലിസ്റ്റിനെ നിയോഗിക്കുന്നു - അവരുടെ തിരികെ വരാനുള്ള ശ്രമങ്ങളും മറ്റുമാണു ഈ സിനിമയുടെ പ്ലോട്ട്.
വെർഡിക്ട് : ഏലിയൻ മൂവി എന്ന പേര് കേട്ടപ്പോൾ ഞാൻ കരുതിയത് ഇത് ബാറ്റിൽഫീൽഡ് എൽ എ, അല്ലെങ്കിൽ ഇൻഡിപ്പെൻഡൻസ് ഡേ പോലത്തെ, നിറയെ തോക്കും മിസൈലുകളും ഒക്കെയുള്ള ഒരു സിനിമയാണെന്നാണു - പക്ഷെ, അതൊന്നുമില്ലാതെ, ശരിക്കും ഒരു ഏലിയനെ കാട്ടാതെ തന്നെ ഒരു ആക്രമണം/ഭീഷണിയുടെ ഭീതി നമ്മളിൽ നിറക്കാൻ ഈ സിനിമയുടെ ക്രിയേറ്റേഴ്സിനായി - അതോരു ചെറിയ കാര്യമല്ല.
നടന്മാർ നന്നാക്കിയിട്ടുണ്ട്, പക്ഷെ, നമ്മൾ വെറും അഭിനേതാക്കളെ അല്ല, മറിച്ച് സിനിമയെ ആണു ശ്രദ്ധിക്കുക. നടന്മാർ ആരാണെങ്കിലും ശരി, ഈ സിനിമ മോശമാക്കാൻ സാധിക്കില്ല. അതാണു ക്രിയേറ്റേഴ്സിന്റെ ക്വാളിറ്റി!. നടന്മാർ, കഥാപാത്രങ്ങൾ, ഒക്കെ സിനിമയുടെ എഫക്ട്സ് നമ്മളിൽ എത്തിക്കാനുള്ള ഉപകരണങ്ങൾ മാത്രം...
ഉഗ്രൻ!
പിന്നെ കിടിലൻ ആയിട്ടുള്ളത് സ്പെഷ്യൽ എഫക്ട്സ്, ആർട്ട്, സിനിമാറ്റോഗ്രഫി എന്നീ വിഭാഗങ്ങൾ ആണു. അവർണ്ണനീയം ഈ വിഭാഗങ്ങളുടെ റിസൾട്ട്സ് !
ഒറ്റ വാചകത്തിൽ : ഞെട്ടിക്കുന്ന സിനിമ - മസ്റ്റ് സീ! ..
വാൽക്കഷ്ണം. : ഞെട്ടി ഞാൻ ഈ സിനിമ കണ്ടപ്പോൾ! ഞാൻ ശരിക്കും ഞെട്ടിത്തരിച്ചത്, ഈ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങൾ വായിച്ചറിഞ്ഞപ്പോൾ ആയിരുന്നു. നിങ്ങളും ഈ സിനിമ കാണു, നിങ്ങളും എന്നെപ്പോലെ ഞെട്ടിയിരിക്കും.
ഇൻഡിപ്പെൻഡൻസ് ഡേ നിർമ്മിക്കാൻ ചിലവാക്കിയ തുകയുടെ ഇരുപതിൽ ഒരംശം, അതിലും കുറഞ്ഞ ചിലവിനു ഒരു സിനിമ നിർമ്മിച്ചിറക്കീ ഇവർ!- മലയാളം സിനിമാക്കാർ കണ്ട് പഠിക്കട്ടെ!. എന്തിനു, പല മലയാള സിനിമക്കും ചിലവാക്കുന്നതിന്റെ പകുതി പണമേ ചിലവാക്കിയിട്ടൊള്ളൂവത്രെ ഈ സിനിമ തീയറ്ററിൽ എത്തിക്കാൻ!
ഇതിലെ സ്പെഷ്യൽ എഫക്ട്സ് ഈ സിനിമയുടെ സംവിധായകൻ തന്നെ ഇരുന്നു, സ്വന്തം ബെഡ്രൂമിൽ ഇരുന്നു നിർമ്മിച്ചവയാണു!! ഈ സിനിമാ ക്രൂ എന്നു പറയാൻ മാത്രം ഒന്നും ഇല്ലായിരുന്നുവത്രെ ഈ സിനിമക്ക് - ഒരു ടെമ്പോ ട്രാവലറിൽ സഞ്ചരിച്ചാൽ സീറ്റ് ബാക്കി കിടക്കുമായിരുന്നുവത്രെ, ക്രൂവിന്റെ സൈസ് പറയാനാണേങ്കിൽ!
പറയാൻ ആണെങ്കിൽ കൊറേ ഉണ്ട് ഇതു പോലെ..
മക്കളേ, മലയാള സിനിമാ താരങ്ങളേ, സംവിധായകരേ, സംഘടനകളേ, ഒന്നു കാണു നിങ്ങൾ ഈ സിനിമ - എന്നിട്ടൊന്നു ഡിസന്റായിട്ട് ലജ്ജിക്കൂ .. !
കഷ്ടം!. എനിക്ക് നാണമാവുന്നു ഇങ്ങനെത്തെ സിനിമകൾ കാണുമ്പോൾ, മലയാള സിനിമ എന്റെ സിനിമ ആണേന്നു പറയാൻ. :(
Thursday, June 30, 2011
127 Hours (8.5/10)
127 Hours/English/2010/Adventure/IMDB/ (8.5/10)
Rated R for language and some disturbing violent content/bloody images.
Tagline: Every Second Counts
പ്ലോട്ട് : വീക്കെൻഡുകളിൽ അതി-സാഹസിക പരിപാടികളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന നായകൻ. ലവനാണെങ്കിൽ എങ്ങോട്ട് പോവുന്നു എന്ന് പോയിട്ട് പോവുന്ന ദിശ പോലും ആരോടും പറയാൻ ടൈമില്ലാത്ത, സൗകര്യമില്ലാത്ത ഒരു എമ്പോക്കി. അവൻ ഇത്തവണ പോവുന്നതു canyons-ലേക്കാണു.കൂട്ടായി തന്റെ സ്ഥിരം സഹയാത്രികർ മാത്രമേ ഉള്ളൂ, ട്രക്കിങ്ങ് ഗിയർ, തന്റെ ഹാന്റി-കാം എന്നിവയാണവർ.
ആ അതി-സാഹസിക യാത്രക്കിടയിൽ നമ്മുടെ അലുക്കൂലുത്തു നായകൻ ഒരു അപകടത്തിൽ പെടുന്നതും, ആ അപകടത്തിൽ മരണത്തെ കാത്ത് അഞ്ച് ദിവസത്തോളം കിടക്കുന്നതും, ആ സമയത്ത് അതു വരെ സ്വന്തം ചിന്തയിൽ പോലും വരാതിരുന്ന തന്റെ ജീവിതത്തെക്കുറിച്ചും, തന്റെ അടുത്ത കൂട്ടുകാരെക്കുറിച്ചും, സ്വന്തം കുടുംബത്തെക്കുറിച്ചും ഉള്ള ഓർമ്മകൾ അയവിറക്കുന്നതും, പിന്നെ അവസാനം ആ ആസന്ന മരണത്തിൽ നിന്നും വല്ലവിധേനേയും രക്ഷപ്പെടുന്നതും ആണു കഥ. ഒട്ടും പേടിക്കേണ്ട, കഥ ശരിക്കും നടന്നതു തന്നെയാണു.
വെർഡിക്ട് : പടം കിടു. നല്ല ക്ലീൻ തുടക്കം, ത്രില്ലിങ്ങ് നടുവശം, ക്രിസ്പി അവസാനം.
സിനിമ ഒരു നടന്ന കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്നതിനാലും, ഒരു റിയൽ ലൈഫ് സംഭവം എന്ന തോന്നൽ വരുത്തുവാൻ പാകത്തിനുള്ള കാമറാ പരിപാടികൾ ഉപയോഗിച്ചിരിക്കുന്നതിനാലും, ഒരു ഡോക്യുമെന്ററിയുടെ ലെവലിൽ എത്തി-എത്തിയില്ലാ എന്ന നിലയിലാണു രണ്ടാം പകുതി പോവുന്നതു. പക്ഷെ സിനിമ, ശരിക്കും ത്രില്ലിങ്ങ് ആണുട്ടോ.
ഡാനീ ബോയ്‌ൽ എന്ന സംവിധായകന്റെ സ്ലംഡോഗ് മില്യനേയർ എന്ന സിനിമ മാത്രമേ ഞാൻ മനസ്സിരുത്തി കണ്ടീട്ടോള്ളൂ, (മസാല കാണാൻ വേണ്ടി മാത്രം ഞാൻ കണ്ട ‘ദ ബീച്ച്‘ എന്ന ഇങ്ങാരുടെ പടം എന്നെ പറ്റിച്ചതു ഞാൻ പക്ഷെ ഇപ്പഴും മറന്നിട്ടില്ല!) ആ സിനിമയിൽ എനിക്ക് അങ്ങാരെ ഒരു ഒന്നാംതരം തട്ടുപൊളിപ്പൻ മസാലപ്പട സംവിധായകൻ എന്ന ലേബലേ കൊടുക്കാൻ സാധിച്ചോള്ളൂ. - പക്ഷെ ഈ പടം - അസാധ്യം!.
നായകൻ : James Franco - യെവൻ ആണു ഈ സിനിമ ! - യെവന്റെ അസാദ്ധ്യ പ്രകടനം ഇല്ലായെങ്കിൽ ഈ സിനിമയില്ല - സിനിമയുടെ ആദ്യ പകുതിയിലെ സാഹസികന്റേയും രണ്ടാം പകുതിയിലെ മരണം കാത്ത് കിടക്കുന്ന മനുഷ്യന്റേയും മുഖങ്ങൾ ഉഗ്രനായിട്ട് അഭിനയിക്കാൻ ഇങ്ങാർക്ക് കഴിഞ്ഞു - ഓർക്കുന്നുണ്ടോ യെവനെ ? സ്പൈഡർമാൻ 3 ലെ വില്ലൻ - ജൂനിയർ ഓസ്ബോൺ? അവൻ താനെടാ യെവൻ.
ഒറ്റ വാചകത്തിൽ : ത്രില്ലിങ്ങ്, പക്ഷെ ശരിക്കും ടെൻഷൻ ആവും. ഭയങ്കര ഡിപ്രഷന്റെ അസുഖമുള്ളവർ ഒഴിവാക്കൂ.
വാൽക്കഷ്ണം : പടം ഇങ്ങനെയൊക്കെയാണു എന്നു ആദ്യമേ പുടികിട്ടിയിരുന്നു ആദ്യമേ. എനിക്കാണെങ്കിൽ ഈ ദയനീയാവസ്ഥ കാട്ടി കാശുവാരുന്ന ‘ആകാശദൂത്‘ ടൈപ്പ് പടങ്ങൾ ഇഷ്ടമേ അല്ല, ആകാശദൂത് പോലത്തെ തീം സ്ലംഡോഗ് മില്യനേയർ പിടിച്ച സംവിധായകന്റെ കൈയ്യിൽ കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും എനിക്കാവില്ലായിരുന്നു, അതിനാൽ ഈ പടം പെന്റിങ്ങിൽ വച്ചിരിക്കുവായിരുന്നു കുറച്ചധികം നാളുകളായിട്ട്. പിന്നെ ബ്ലോഗിലെ പുലി-പടക്കാഴ്ചക്കാരുടെ ഒക്കെ അഭിപ്രായങ്ങളും റിവ്യൂകളും ഒക്കെ വന്നപ്പോൾ, ധൈര്യം സംഭരിച്ച് കണ്ടതാണു ഈ പടം. ഇത്രേം വച്ചോണ്ടിരിക്കെണ്ടായിരുന്നു എന്നു എനിക്കിപ്പോൾ തോന്നുന്നു!. :)

Sunday, May 15, 2011
From Paris With Love (6/10)
From Paris With Love/English/2010/Action-Thriller/IMDB/ (6/10)
Rated R for strong bloody violence throughout, drug content, pervasive language and brief sexuality.
പ്ലോട്ട് : ഒരു സ്പൈ ആവാൻ കൊതിക്കുന്ന, അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ഒരു യുവാവ് - ഇപ്പോൾ അമേരിക്കൻ എംബസിയിൽ ചെറുകിട സ്പൈ പരിപാടികളുമായി അംബാസിഡറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പണി ചേയ്തു കൊണ്ടിരിക്കുന്ന നായകൻ - അയാളുടെ ജീവിതത്തിലേക്ക് ‘വാക്സ്’ എന്ന പ്രൊഫഷണൽ സ്പൈ ഒരു ഓപ്പറേഷനായി കടന്നു വരുന്നതും, നമ്മുടെ നായകനെ ഒരു ട്രെയിനി എന്ന നിലയിൽ അയാളുടെ അസിസ്റ്റന്റ് ആക്കുന്നതും, അതുകഴിഞ്ഞുൾല ട്വിസ്റ്റുകളും ആണു ഈ സിനിമ.
വെർഡിക്ട് : വാക്സ് ആയിട്ട് ട്രവോൾട്ട കലക്കീട്ടുണ്ട്. കൂടാതെ നായകൻ - (Jonathan Rhys Meyers) കൊള്ളാം. ആക്ഷൻ കൊള്ളാം. സസ്പെൻസ് - അതു ആദ്യമേ തന്നെ പൊളിയുന്നുണ്ട്, എന്നാലും മോശമല്ല. സിനിമയുടെ ത്രെഡ് ഒരു നൂറു തവണ നമ്മൾ പലതിലായി കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് - എന്നിട്ട് വീണ്ടും അതേ അച്ചിൽ ഒരു സിനിമ കൂടെ.. പ്രിയ ഡയറക്ടറേ .. വേണ്ടായിരുന്നു!
ഡയറക്ടർ : ഈ ഡയറക്ടറുടെ സിനിമ എന്ന നിലയിൽ ആണു ഞാൻ ഈ പടം എടുത്ത് വച്ചതും, കണ്ടതും. പക്ഷെ, പ്രതീക്ഷിച്ചതു കിട്ടിയില്ലാ എന്നു ഞാൻ സങ്കടത്തോടെ പറയട്ടെ. ഡയറക്ടർ Pierre Morel ആണു - Taken എന്ന അത്യുഗ്രൻ സിനിമയുടെ ഡയറക്ടർ, District 13 എന്ന കിടിലോൽക്കിടിലൻ സിനിമയുടെ സൃഷ്ടാവ് ..അത്രേം ഒന്നും ഇത് ആയില്ല, പക്ഷെ.
ഒറ്റ വാചകത്തിൽ : ബോറടിക്കാത്ത, ഒറ്റ ഇരുപ്പിനു കണ്ടു തീർക്കാവുന്ന ഒരു സിനിമ.
വാൽക്കഷ്ണം : ഈ സിനിമയിൽ പാക്കിസ്ഥാനികളെ മൊത്തത്തിൽ തീവ്രവാദികൾ ആയിട്ടാണു പറയുന്നതു - കാണിക്കുന്നവരെല്ലാം തന്നെ വൃത്തികെട്ടവർ! - ഈ ഡയറക്ടറുടെ ‘ടേക്കൺ‘ എന്ന സിനിമയിൽ അറബികൾ - അൽബേനിയൻസ് - എല്ലാം വൃത്തികെട്ടവർ ആയിട്ടായിരുന്നു കാട്ടിയിരിന്നതു - അടുത്തതു ഇന്ത്യാക്കാർക്കിട്ട് ആണോ ആവോ പണി കിട്ടാൻ പോവുന്നതു ..!

Wednesday, May 4, 2011
Payback - പേബാക്ക് (6.9/10)
PayBack/Hindi/2010/Action-Thriller/IMDB/ (6.9/10)
Rated R for graphic violence and some language.
പ്ലോട്ട് : ഒരു രാത്രി ഒരു റോഡ് ആക്സിഡന്റിൽ പെട്ട് ആരാലും ഗൗനിക്കപ്പെടാതെ റോഡരുകിൽ രക്തം വാർന്നു മരിച്ചുകൊണ്ടിരുന്ന നമ്മുടെ നായകൻ പയ്യനെ(കുണാൽ) അതുവഴി കടന്നു വന്ന ഒരു അജ്ഞാതനായ മനുഷ്യൻ ആശുപത്രിയിൽ കൊണ്ടാക്കുകയും, അതു വഴി നമ്മുടെ നായകന്റെ ജീവൻ രക്ഷപ്പെടുകയും ചേയ്യുന്നു. അന്നു മുതൽ വളരേ അവ്യക്തമായി മാത്രം മനസ്സിലുള്ള ഈ രക്ഷകന്റെ മുഖം അന്വേഷിച്ച് നടക്കുകയാണു കുണാൽ. മാസങ്ങൾക്ക് ശേഷം ഒരു ദിവസം വഴിയിൽ ആ മുഖത്തെ അവൻ കണ്ടുമുട്ടുക തന്നെ ചേയ്തു, കുണാൽ അദ്ദേഹത്തെ (രഘു) ആനയിച്ച് തന്റെ ഫ്ലാറ്റിൽ കൊണ്ടു പോയി ട്രീറ്റ് ചേയ്തു സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും, പിരിയാൻ നേരം “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം, എന്നെക്കൊണ്ടാവുന്നതാണെങ്കിൽ ഞാൻ അതു ചേയ്തു തരും” എന്നു വാഗ്ദാനം ചേയ്യുകയും ചേയ്യുന്നു.
പക്ഷെ, അടുത്ത ദിവസം രഘു വന്നു കയറുന്നതു പുറത്ത് ഒരു വെടിയുണ്ടയും പേറിയാണു, അയാൾ ചോദിക്കുന്നതു വല്ലാത്ത ഒരാവശ്യമാണു! ..
വെർഡിക്ട് : കഥ അസാദ്ധ്യം, കാണികളെ പിടിച്ചിരുത്തുന്നതിൽ സംവിധായകനും നന്നായി വിജയിച്ചിരിക്കുന്നു, പക്ഷെ, കഥ കല്ലുകടിയില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ എഴുത്തുകാർ അത്ര വിജയിച്ചോ? പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾക്ക് ഒരു നീതീകരണം നമ്മൾ കണ്ടു പിടിക്കേണ്ട സ്ഥിതിയാണൂ, ഡയലോഗുകളും കഥാസന്ദർഭങ്ങളും കുറച്ചൂടെ ഒന്നു കൊഴുപ്പിക്കാമായിരുന്നു എഴുത്തുകാർക്ക്, അതിനുള്ള സ്കോപ്പ് കഥ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷെ അവർ നിരാശരാക്കി. (അതു കൊണ്ട് 7 റേറ്റിങ്ങ് കൊടുക്കാൻ മനസ്സില്ല!! )
പക്ഷെ സിനിമ മോശമല്ല - സിനിമ എനിക്കിഷ്ടായി - ഒരു കൊച്ച് സിനിമ, അതും ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്. അത്ര സ്റ്റാർസ് അല്ലാത്ത അഭിനേതാക്കളെ വച്ച് ഈ ഒരു സിനിമ എടുത്തതിനു ഇതിന്റെ സൃഷ്ടാക്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല.
അഭിനേതാക്കളെ പറ്റി പറയുകയാണെങ്കിൽ : പയ്യൻ : തരക്കേടില്ല. നായിക : പ്രത്യേകിച്ച് അഭിപ്രായമില്ല. ഗുൽഷൻ ഗ്രോവർ : കുറച്ചേ അവസരമുള്ളൂ എങ്കിൽ പോലും പ്രസൻസ് അറിയിക്കുന്നുണ്ട്.
സാക്കിർ ഹുസൈൻ : കിടിലൻ. യെവൻ പുലിയാട്ടാ. :) പയ്യൻ വീട്ടിലേക്ക് കൊണ്ടോയി സൽക്കരിക്കുമ്പോഴും മറ്റും അങ്ങാരുടെ മുഖത്ത് വരുന്ന എക്പ്രഷൻസ് ! .. അസാദ്ധ്യം. :)
ഒറ്റ വാചകത്തിൽ : കാണു, ബോറടിക്കില്ല, നഷ്ടമാവില്ല.
വാൽക്കഷ്ണം : സാക്കിർ ഹുസൈൻ .. അതാണു അപ്പോൾ ലവന്റെ പേരു! ‘സർക്കാർ’ എന്ന എന്റെ ഫേവറേറ്റ് സിനിമയിലെ ഐസ് പോലെ തണുത്ത വില്ലനെ അവതരിപ്പിച്ചുകൊണ്ട് എന്നെ ഒരു ഫാനാക്കി മാറ്റിയ ഇങ്ങാരുടെ പേരു അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ കുറച്ച് നാളായി - കിട്ടിപ്പോയി.! ഇങ്ങാരു ഒരു സംഭവം തന്നാട്ടോ!

Monday, May 2, 2011
The Fighter (8.5/10)
The Fighter/English/2010/Drama/IMDB/ (8.5/10)
Rated R for language throughout, drug content, some violence and sexuality.
പ്ലോട്ട് : പ്രൊഫഷണൽ ബോക്സറന്മാരായ മിക്കി വാർഡിന്റേയും ഡിക്കി എക്ലൽണ്ടിന്റേയും കഥയെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു പടം. ബോക്സിങ്ങിൽ ഒരു ബ്രേക്കിനു വേണ്ടി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു നല്ല ചാൻസ് കിട്ടാതെ വലയുന്ന അവസരത്തിൽ ഉണ്ടാവുന്ന തിരിച്ചടികളും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ആണു ഈ സിനിമ.
വെർഡിക്ട് : കഥ ഇങ്ങനെ ഒരു ഒറ്റ വാചകത്തിൽ തീർത്തുവെങ്കിലും, പടം അസാദ്ധ്യം! കഥയല്ല, പക്ഷെ തിരക്കഥയും അഭിനയങ്ങളും അസാദ്ധ്യം. നായകൻ മറ്റേ Mark Wahlberg (ഷൂട്ടർ/ഡിപ്പാർട്ടഡ്/മാക്സ് പെയ്ൻ ഫേയിം) ആണെങ്കിലും ക്രിസ്റ്റയ്ൻ ബെയ്‌ൽ ആണു താരം. സഹനടനുള്ള അവാർഡുകൾ അങ്ങാരു വാരിക്കൂട്ടുകയാണു, ഈ ഫിലിമിലൂടെ - ഒട്ടും അത്ഭുതമില്ലാ എനിക്ക് - ശരിക്കും ജീവിക്കുകയാണു കഥാപാത്രമായിട്ട്. കഥാപാത്രത്തിനായി എത്ര ത്യാഗങ്ങളും നടത്താൻ തയ്യാറായ ഒരു നടൻ എന്നാണു ഞാൻ പണ്ടേ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളതു - 'The Machinist' എന്ന പടത്തിനു വേണ്ടി പത്ത് മുപ്പതു കിലോ ഒറ്റ സ്ട്രച്ചിൽ കുറച്ചത്രെ ഇങ്ങാരു (ആ പടം ഞാൻ കാണാൻ ഒന്ന്-ഒന്നര വർഷമായി പെന്റിങ്ങിൽ വച്ചിരിക്കാണു, പക്ഷെ .. ഒരു മടി !!)
ഈ പടത്തിലും ബെയ്‌ൽ ഒരു ഡ്രഗ് അഡിക്ടിന്റെ/ഒരു അലവലാതിയുടെ സഹല മാനറിസങ്ങളും, രീതികളും പകർത്തിയിട്ടുണ്ട് എന്നു എനിക്ക് തോന്നുന്നു - ശരിക്കും താരത്തെ ഈ കഥാപാത്രത്തിൽ കാണാനേ ആയില്ല എനിക്ക് - എന്നു വച്ച് മറ്റുള്ളവർ മോശമായി എന്നല്ലാട്ടോ - ബെയ്‌ലിന്റെ അമ്മയായിട്ട് അഭിനയിക്കുന്ന സ്ത്രീ - എന്റമ്മോ .. ഒരു ചെപ്പക്കുറ്റി നോക്കി ചാമ്പ് കൊടുക്കാൻ തോന്നിപ്പോവും നമുക്ക്.
ഒറ്റവാക്യത്തിൽ : മിസ്സ് ആക്കേണ്ടാത്ത ഒരു പടം - കണ്ട് തുടങ്ങിയാൽ തീരാതെ നിർത്താൻ തോന്നാത്ത ഒരു പടം.
വാൽക്കഷ്ണം : പണ്ടേ ഞാൻ ബെയ്‌ലിന്റെ ഫാൻ ആണു, ഈ പടം എന്നെ വീണ്ടും അങ്ങാരുടെ ഫാനാക്കിയിരിക്കുന്നു.
Thursday, April 7, 2011
Let Me In - ലെറ്റ് മീ ഇൻ (8/10)
Let Me In/English/2010/Romantic-horror/IMDB/ (8/10)
Rated R for strong bloody horror violence, language and a brief sexual situation.
പ്ലോട്ട് : നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്, സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി. അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..
വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു. ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?
നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’ പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.
ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!
ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് ! ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.
വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.
Labels:
2010,
cloverfield,
english film review,
excellent film,
hollywood,
horror,
kickass,
let me in
Friday, March 4, 2011
The Social Network (7/10)
The Social Network/English/2010/Semi Biographical - Thriller/IMDB/ (7/10)
Rated PG-13 for sexual content, drug and alcohol use and language.
പ്ലോട്ട് : തന്നെ ഡമ്പ് ചേയ്ത ഗേൾഫ്രണ്ടിനെ ഞെട്ടിക്കാൻ ആയിട്ട് വളരേ ജീനിയസ്സായ, എന്നാൽ ഒരു നേർഡ് ആയ ഒരു കോളേജ് പയ്യൻ തുടങ്ങുന്ന ഒരു സൈറ്റ്, അതിന്റെ പരിണാമത്തിന്റെ - അതിന്റെ ഉയർച്ചകളുടെ, അതു വഴി ആ പയ്യനുണ്ടാവുന്ന ശത്രുക്കളുടെ, ഒക്കെ കഥയാണിതു - ഫേസ്ബുക്ക് എന്ന പേരിൽ നമുക്കൊക്കെ സുപരിചിതമായ സൈറ്റിന്റെ കഥയാണിതു.
കോളേജ് ഡോർമറ്ററിയിൽ നിന്നും തുടങ്ങി, വെറും ആറ് വർഷങ്ങൾ കൊണ്ട് 600 ദശലക്ഷം വരിക്കാർ - 600 ദശലക്ഷം ഡോളർ പ്രതിവർഷ ലാഭം - 15 ബില്ല്യനോളം മതിപ്പ് വില - എന്നിങ്ങനത്തെ സ്ഥിതിയിലേക്ക് ഫേസ്ബുക്ക് എത്തിപ്പെടുന്ന ആ കഥയാണിതു - അതിനു പിന്നണിയിലെ കളികളുടെ, ചതികളുടെ, തെറ്റിദ്ധാരണകളുടെ ഒക്കെ കഥയാണിതു..
വെർഡിക്ട് : കൊള്ളാം - കണ്ട് തുടങ്ങിയിട്ട് ഒരു സെക്കന്റ് നേരം പോലും സിനിമ പോസ് ചേയ്യാതെ ഇരുന്നു കണ്ടൂ ഞാൻ - അത്രെക്ക് രസകരമായി ചേയ്തിരിക്കുന്നു ഈ സിനിമ. നോൺ ലീനിയർ കഥപറച്ചിലും, പാസ്റ്റ്-പ്രസന്റ് കഥയുടെ പോക്കുകളും ഒക്കെ ഈ സിനിമയെ കൂടുതൽ രസകരമാക്കിയിട്ടുണ്ട്. .. ഒരു കഥാപാത്രത്തിന്റേയും സൈഡ് പിടിക്കാതെ കഥപറയാൻ കഴിഞ്ഞിരിക്കുന്നു ഈ സിനിമയുടെ ക്രിയേറ്റേഴ്സിനു എന്നതു തന്നെയാണു ഏറ്റവും അഭിനന്ദനീയം.
നടന്മാരുടെ- കഥാപാത്രങ്ങളുടെ സെലക്ഷൻ കിടിലൻ - ശരിക്കും ഒരു ബുജി ലുക്കുള്ള നായകൻ - അവന്റെ സംസാരം. അവന്റെ വായിൽ നിന്നും വരുന്ന കാര്യങ്ങൾ - ആ ഡയലോഗുകൾ എഴുതിയ പുലി ആരാണെങ്കിലും എന്റെ വഹാ ഒരു സലാം അങ്ങേർക്ക് - അത്രെക്ക് കിടിലൻ! :) ആദ്യായിട്ട് ജസ്റ്റിൻ ടിമ്പർലേ-യെ എനിക്ക് ഒരു സിനിമയിൽ ഇഷ്ടായി - നാപ്പ്സ്റ്റർ കണ്ടുപിടിച്ചവനായിട്ട് അവൻ ഈ സിനിമയിൽ കലക്കീട്ടുണ്ട്!. :)
വാൽക്കഷ്ണം : ഈ സിനിമ ഒരു പിടി അക്കാദമി അവാർഡുകൾ നേടി ഈ വർഷം. അർഹതപ്പെട്ടതു തന്നെ.
പക്ഷെ, നായകൻ ചേയ്തതു ശരിയായില്ല എന്നു തന്നാ എന്റെ അഭിപ്രായം - മറ്റവനെ അങ്ങനെ ചുരുട്ടിക്കൂട്ടി വേസ്റ്റ് ബാസ്ക്കറ്റിൽ ഇടേണ്ടായിരുന്നു.. ഒന്നുമില്ലെങ്കിലും .... :(
Friday, February 25, 2011
Tomorrow, When the War Began (7.5/10)
Tomorrow, When the War Began/English-Australian/2010/Action - Adventure/IMDB/ (7.5/10)
പ്ലോട്ട് : കാട്ടിലേക്ക് ക്യാമ്പിങ്ങിനു പോവുന്ന ഒരു ചെറു കൂട്ടം - നായികക്കാണു ടീമിന്റെ സാരഥ്യം, പതിനെട്ട് തികയാനായി ഇരിക്കുന്ന പ്രായത്തിൽ ഉള്ളവർ ആണു എല്ലാരും. ‘ഹെൽ’ എന്നറിയപ്പെടുന്ന കാട്ടിലേക്ക് ക്യാമ്പിങ്ങിനു പോയി തിരിച്ച് വരുന്ന അവർ കാണുന്നതു തങ്ങളുടെ വീടുകളും, എന്തിനു അവരുടെ പട്ടണം തന്നെയും ആകെ ജനമൊഴിഞ്ഞാണു - അവരുടെ അച്ഛനമ്മമാരേയും, ബന്ധുക്കളേയും ആരേയും തന്നെ കാണാനില്ല - പതുക്കെ അവർ അറിയുന്നു അവരുടെ പട്ടണം ഏതോ വിദേശ രാജ്യം ആക്രമിച്ച് കീഴടക്കിയിരിക്കുന്നു എന്നു. ആ വിദേശ അധിനിവേശത്തിനെതിരെ അവർക്കാവുന്ന ചെറിയ ചെറുത്ത്നില്‍പ്പീലൂടെ പ്രതിരോധം തുടങ്ങി വൈക്കുന്ന കഥയാണു ഈ സിനിമ പറയുന്നതു.
ഒരു ബെസ്റ്റ് സെല്ലർ പുസ്തകത്തിന്റെ സിനിമാ പതിപ്പ് ആണീ സിനിമ.
വെർഡിക്ട് : ഉഗ്രൻ - IMDBയിൽ ഒക്കെ ജസ്റ്റ് എബൗവ് ആവറേജ് റേറ്റിങ്ങ് ആണു, ചിലപ്പോൾ പുസ്തകം വായിച്ചവർ ആവാം റേറ്റിങ്ങ് ഇട്ടിരിക്കുന്നതു! - എനിക്ക് വളരേ ഇഷ്ടായി ഈ സിനിമ. ഒരു നല്ല എന്റർടൈനർ തന്നെ ഇതു. (പക്ഷെ ഹോളീവുഡ് സിനിമയുടെ ആ ഒരു പെർഫെക്ഷൻ ഒന്നും എത്തീട്ടില്ലാ എന്നും തോന്നി).
പക്ഷെ, ഡയറക്ടർ ഒരു കഥാപാത്രത്തെക്കൊണ്ട് ഗറില്ലാ അറ്റാക്കിനിടയിൽ ബീഡി കത്തിപ്പിക്കാൻ ശ്രമിക്കുന്നതു, തികച്ചും ബാലിശമായിപ്പോയി!. ശത്രുഭടന്റെ മണമടിച്ചാലുടൻ സ്കൂട്ടാവുന്ന ഒരു കഥാപാത്രം വിമാനം ബോംബിടാൻ വരുമ്പോൾ പട്ടിയെ രക്ഷിക്കാൻ നോക്കുന്നതു അതിലും ചീപ്പായിപ്പോയി - ബാലിശം എന്ന വാക്ക് ആ പൊട്ടത്തരത്തിനു ചേരില്ല!.
അതൊക്കെ പോവട്ടേ, ആക്ഷനിടയിൽ ഈ സിംഹിണികൾ ഗോസിപ്പും പറഞ്ഞിരുന്നു ശത്രുവിന്റെ തോക്കിനിരയാവാൻ പോവുന്നതു - ഈ ഡയറക്ടർക്കും തിരക്കഥാകൃത്തിനും ഒന്നും ഒരു ബോധവും ഇല്ലേ ആവോ! ഒരു ചെറു ക്ലാസ്ടെസ്റ്റ് മുന്നിൽ ഉണ്ടെങ്കിൽ പോലും ടെൻഷനടിക്കും മനുഷ്യർ ആയാൽ - ഇവർ ഗറില്ലാ ആമ്പുഷിനുഇടയിൽ കുത്തി ഇരുന്നു പയ്യന്മാരുടെ ഉമ്മ താരതമ്യം ചേയ്യുന്നു... കഷ്ടം!
വെർഡിക്ട് ഒറ്റ വാക്യത്തിൽ : ഇതൊക്കെ ആണെങ്കിലും, സിനിമ കൊള്ളാം, നിങ്ങൾ ധൈര്യമായി കാണൂ, ബോറടിക്കില്ല.
വാൽക്കഷ്ണം : കുറച്ച് നല്ല നടീനടന്മാരെ കിട്ടും ഈ സിനിമയിലൂടെ ഇംഗ്ലീഷ് സിനിമാലോകത്തിനു - അതിൽ ഒന്നു രണ്ട് പേർ കിടിലൻ സുന്ദരിമാരും ആണു. ! ;) ;)
സിനിമ കണ്ടീട്ട് രണ്ടാം ഭാഗം വരാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട് - അങ്ങനെയെങ്കിൽ അതിനായി കാത്തിരിക്കാം നമുക്ക്!.
Labels:
2010,
adventure,
australia,
english film review,
Tomorrow,
war film,
When the War Began
Friday, January 21, 2011
ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ - How to train your Dragon (6.5/10)
How to train your Dragon/English/2010/Animation-Drama - Adventure/IMDB (6.5/10)
പ്ലോട്ട് : "This is Berk. It's twelve days north of Hopeless and a few degrees south of Freezing to Death. It's located solidly on the Meridian of Misery. My village. In a word? Sturdy, and it's been here for seven generations, but every single building is new. We have fishing, hunting, and a charming view of the sunset. The only problems are the pests. You see, most places have mice or mosquitoes. We have...
... Dragons! "
ഈ ഡയലോഗ് തന്നെ കഥ പറയുന്നുണ്ട് - ഒരു ദ്വീപ്, അവിടത്തെ ഏറ്റവും വലിയ പ്രശ്നക്കാർ ഡ്രാഗണുകൾ ആണു, രാത്രി വന്നു ആടിനേം കോഴിയേയും ഒക്കെ കട്ടോണ്ട് പോവും, അവറ്റകൾ.. കൂടെ ആളുകളെ റോസ്റ്റ് ചേയ്ത് കൊല്ലുകയും ചേയ്യും ഇവറ്റകൾ. .. ആ ഡ്രാഗൺ- മനുഷ്യൻ സമരം ആണീ സിനിമ. നായകൻ ആ ദ്വീപിലെ രാജാവിന്റെ മകൻ, പേടിത്തൂറി. ഡ്രാഗണുകളെ കൊല്ലാത്തവർ ആണും പെണ്ണൂം കെട്ടവരായി തന്നെ മുദ്രകുത്തപ്പെടുന്ന ഈ ദ്വീപിന്റെ രാജാവിന്റെ മകൻ ഒരു ഡ്രാഗന്റെ കൂട്ടുകാരൻ ആവുന്ന കഥയാണിത്.
വെർഡിക്ട് : സഹല സൈറ്റുകളിലും, സഹല റിവ്യൂകളിലും, ഒക്കെ ഈ സിനിമക്ക് 9 നു അടുക്കേ റേറ്റിങ്ങ് ഉണ്ട്, പക്ഷെ അതു 3ഡി-യിൽ ഈ സിനിമ കണ്ടവർ ഇട്ട റേറ്റിങ്ങ് ആവണം.. സിനിമയിൽ കിടിലൻ ആനിമേഷൻ ആണുള്ളതു, നല്ല ആക്ഷൻ സീക്വൻസുകൾ, നല്ല ഡബ്ബിങ്ങ്, നല്ല സ്ക്രീൻ പ്ലേ, ഡയലോഗുകൾ .. എല്ലാം കിടിലൻ, പക്ഷെ കഥ - അതു പലകുറി കേട്ട് ബോറായ കഥയാണു, ആ ഒരു ഫാക്ടർ കൊണ്ട് മാത്രം ആണു ഞാൻ 6 ഇടുന്നതു, ബാക്കി എല്ലാം ഓക്കെ .. പക്ഷെ ഇടക്ക് ഇച്ചിരി നേരം എനിക്ക് ബോറും അടിച്ചിരുന്നു എന്നു തോന്നുന്നു .. പക്ഷെ ഒരു കാഴ്ചക്ക് ഒക്കെ ഡബിൾ ഓക്കെ ആണു ഈ സിനിമ.
വെർഡിക്ട് ഒറ്റ വാക്യത്തിൽ : കണ്ടാൽ ബോറടിക്കില്ല - ഗ്രാഫിക്ക്സ് കണ്ട് വാ പൊളിക്കുകയും ചേയ്യും.
വാൽക്കഷ്ണം : ഒരല്പം കൂടെ നല്ല കഥ കൂടെ സംഘടിപ്പിക്കാമായിരുന്നു ഈ സിനിമയുടെ ക്രിയേറ്റേഴ്സിനു .. എങ്കിൽ പത്തിൽ പത്ത് വാങ്ങാമായിരുന്നു എന്റെടുക്കേന്നു.. യോഗമില്ല! ;)

Wednesday, January 19, 2011
മൈന - Mynaa (8/10)
Mynaa/Tamil/2010/Romance-Drama/Wiki (8/10)
പ്ലോട്ട് : തമിഴ്നാട്ടിലെ, സഹ്യപർവ്വതത്തോട് ചേർന്നു കിടക്കുന്ന ഒരു പട്ടിക്കാട് ഗ്രാമം. അവിടെ എത്തണമെങ്കിൽ തന്നെ മണിക്കൂറുകൾ വേണ്ടുന്ന ജീപ്പ് സവാരി ആവശ്യം. അവിടെ, കുട്ടികൾ ആയിരുന്നപ്പോൾ മുതൽ കൂട്ടുകാരും, പിന്നെ കാമുകീ-കാമുകന്മാരും ആയിരുന്ന, പരസ്പരം ഒന്നു ചേരുവാനുള്ളവർ എന്നു എല്ലാവരാലും പറഞ്ഞുറപ്പിക്കപ്പെട്ട രണ്ട് പേർ, നമ്മുടെ നായകനും നായികയും. നായികയുടെ കുടുംബത്തെ തൻകാലിൽ നിർത്താൻ വളരേ അധികം സഹായിച്ചിട്ടുള്ള നായകനെ നായികയുടെ അമ്മ പുറംകാലു കൊണ്ട് തട്ടിമാറ്റി വേറേ കല്യാണം ആലോചിച്ച് തുടങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു, അമ്മ നായകനെ കള്ളക്കേസിൽ അകത്താക്കുന്നു, നായകൻ ശിക്ഷയുടെ അവസാന ദിവസം - ദീപാവലിയുടെ തലേ ദിനം- എന്തോ കാര്യത്തിനു ജയിൽ ചാടുന്നു..
നായകനെ തിരികെ ജയിലിൽ എത്തിക്കാൻ അവന്റെ ഗ്രാമത്തിലേക്ക് വണ്ടി കയറുന്ന ജയിൽ സൂപ്രണ്ടിന്റേയും കോൺസ്റ്റബിളിന്റേയും, ആ യാത്രയുടേയും, ആ ഗ്രാമത്തിൽ എത്തിച്ചേർന്നു കഴിഞ്ഞും, തിരികെ ഉള്ള യാത്രക്കിടയിലും നായകനും, നായികക്കും, പോലീസുകാർക്കും ഉണ്ടാവുന്ന അനുഭവങ്ങളുടേയും കഥയാണു ഈ സിനിമ.
വെർഡിക്ട് : കലക്കൻ ലൊക്കേഷൻ, കലക്കൻ സ്ട്രെയിറ്റ് ഫോർവേർഡ് സ്റ്റോറി ടെല്ലിങ്ങ് ടെക്ക്നിക്ക്, നല്ല അഭിനയം, കാമറാ വർക്ക്, സംവിധാനം. എല്ലാം കലക്കൻ, ഒരു കുറവ് പോലും പറയാനില്ല ശരിക്കും ഈ സിനിമയിൽ.. ഒരു സംഭവത്തിൽ മാത്രം ജുറാസിക്ക് പാർക്കിലെ സീൻ അതേ പടി പകർത്തി എന്നതൊഴിച്ചാൽ വേറേ കട്ടെടുക്കലുകൾ ഒന്നും തന്നെ എനിക്ക് കാണാനുമായില്ല, ഈ സിനിമയിൽ - പക്ഷെ ആ കട്ടെടുക്കൽ ഒഴിവാക്കാമായിരുന്നു.
കാടെന്നാൽ ഇതിലെ കാടാണു കാട് - ദൗത്യം എന്ന മലയാള സിനിമ കഴിഞ്ഞാൽ ഇതിലാവണം ഇത്രേം ഘോരവനം സിനിമയിൽ - വേറൊന്നു ഓർത്തിട്ട് കിട്ടുന്നില്ല എനിക്ക്. ശിക്കറിൽ ഒക്കെ വനത്തിന്റേയും, അവിടത്തെ അതി-സാഹസിക ഷൂട്ടിന്റെ കഥകൾ ഒക്കെ ഞാൻ വായിച്ചിരുന്നു, അതൊക്കെ ഈ സിനിമയും ആയിട്ട് താരതമ്യം ചേയ്യ്യാനേ പറ്റില്ലാ എന്നു തോന്നുന്നു..
അമലാപോൾ എന്ന മലയാളിക്കുട്ടിയാണിതിലെ നായിക - നമ്മടെ നീലത്താമരയിലെ ഭാര്യക്കുട്ടി ഇവളായിരുന്നുവോ? എന്തായാലും കൊള്ളാട്ടോ .. ;)
നായകനും കൊള്ളാം - കഥാപാത്രമായി ജീവിച്ചു പയ്യൻ ! :)
പ്രഭു സോളമൻ എന്ന സംവിധായകനെ ഞാൻ ഇതിനു മുൻപ് കേട്ടിട്ടില്ല - ഇനി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു ..
വെർഡിക്ട് ഒറ്റ വാക്കിൽ : മിസ്സ് ആക്കരുതു.ഒരു കാരണവശാലും.
വാൽക്കഷ്ണം : ഇവർ കേരളത്തിൽ എത്തുന്ന ഒരു സീനുണ്ട്, അവിടെ എല്ലാരും തമിഴ് നല്ല വെള്ളം പോലെ സംസാരിക്കുന്നു - മലയാളം സംസാരിക്കുന്ന ഒരുത്തനാവട്ടെ, എന്തോ സായിപ്പന്മാർ മലയാളം പറയുന്നതു പോലേയും സംസാരിക്കുന്നു .. :) .. പക്ഷെ, ഞാൻ നേരിൽ കണ്ടിട്ടുള്ള സ്ഥലങ്ങൾ സിനിമയിൽ കാണുന്നതു തന്നെ ഒരു സുഖം ആയിരുന്നു.. അതും ഒരു തമിഴ് സിനിമയിൽ ! :)
ഒരു അത്യുഗ്രൻ റോഡ് മൂവി എന്നു തന്നെ പറയാവുന്ന സിനിമയാണിതു. ഇങ്ങനത്തെ പടങ്ങളാണു മലയാളത്തിൽ വരേണ്ടത് .. എന്നാലേ മലയാളത്തിന്റെ ക്ലീഷേ ബേസ്ഡ് സിനിമകളിൽ നിന്നും മോചനം കാണികൾക്കുണ്ടാവൂ ..ട്രാഫിക്ക് ഇത്തരം ഒരു സിനിമയാണെന്നു കേൾക്കുന്നു, കണ്ടില്ലാ ഇതു വരെ, കാണും ഉടൻ. !

Monday, December 20, 2010
Best Actor (6/10)
Best Actor/Malayalam/2010/Drama-Comedy/IMDB(6/10)
പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. .. പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.
വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.! അതു കഥയിലെ തെറ്റ്. !
മമ്മൂട്ടി ഒരു നാട്ടിൻപുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)
മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ.. നല്ല സ്വാഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..
സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.
വാൽക്കഷ്ണം : ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)
വെർഡിക്ട് ഒറ്റ വാക്കിൽ : ആവറേജ്, ബട്ട് സഹിക്കബിൾ. :)

best actor,
comedy,
lal,
malayalam film,
mammootty,
nedumudi venu,
salim kumar
Sunday, December 19, 2010
കാണ്ഡഹാർ - Kandahar (2/10)
Kandahar/Malayalam/2010/Action-War/Wiki(2.0/10)
പ്ലോട്ട് : സംവിധാനം അറിയില്ലാത്ത മേജർ രവി എന്ന അമച്വർ സംവിധായകനു ഷൈൻ ചേയ്യാൻ ഉള്ള ഒരു പ്ലോട്ട്. സംവിധാനം കൂടാതെ അങ്ങാരു ഇതിൽ അഭിനയവും ചേയ്തിട്ടുണ്ട്.
എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ട് പോവുന്ന വിമാനം തിരിച്ച് പിടിക്കുന്ന കമാൻണ്ടോകളുടെ കഥ പറയാൻ ‘ശ്രമിക്കുക’ യാണു ഈ സിനിമയിലൂടെ ‘സംവിധായകൻ’ .
വെർഡിക്ട് : ചവറ്! വേസ്റ്റ്! വധം ! ട്രാഷ് !
ഞാൻ കുറച്ചധികം കാലമായി ഇത്രയും ബോറും തല്ലിപ്പൊളിയുമായ ഒരു സിനിമ കണ്ടിട്ടില്ല. കഥ ഒന്നും ഇല്ലായെങ്കിൽ പോലും - കഥയെന്നൊരു സാധനം ലാലേട്ടന്റെ സിനിമകളിൽ കണ്ടിട്ട് വർഷങ്ങൾ പലതായി, എന്നാലും, - ഒരു ത്രെഡ് ഇത്രേം അമച്വർ ആയിട്ട് ഉണ്ടാക്കി, അതു ഇത്രേം വലിയ താരങ്ങളെ കൂട്ട് പിടീച്ച് ഇറക്കണമെങ്കിൽ ചില്ലറ തൊലിക്കട്ടിയും പാദസേവയും ചേയ്താൽ പോരാ.! പോക്കിരിരാജ ഒക്കെ ഇതിനോട് അപേക്ഷിച്ച് നോക്കിയാൽ ക്ലാസ്സ് പടമാണു!
ലാലേട്ടൻ - അത്ര മെച്ചം ആയിട്ടില്ല - ഇതിലും ഒക്കെ നന്നായിട്ട് പല സിനിമകളിലും ലാലേട്ടനെ കണ്ടിട്ടുണ്ട്, പക്ഷെ പ്രകടനം നടത്താൻ വല്ലതും ഉണ്ടെങ്കിൽ അല്ലേ പ്രകടീപ്പിക്കാൻ പറ്റൂ? സത്യത്തിൽ സ്കോപ്പില്ലാത്ത ഈ പടം ലാലേട്ടൻ എന്ന നടന്റെ ചിറകുകൾ കെട്ടിയിരിക്കുന്നു എന്നു തോന്നി .. അതു അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നിരിക്കണം - പല ഷോട്ടുകളിലും ലാലേട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നു അഭിനയിച്ച മാതിരി തോന്നി.
എന്റെ ലാലേട്ടാ, എന്തിനു ഈ മേജറിനു തുരുതുരാ ഡേറ്റ്സ് കൊടൂക്കുന്നു? തനിക്ക് സംവിധാനപ്പണി അറിയില്ലാ എന്നു കഴിഞ്ഞ മൂന്നു പടങ്ങളായി വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ? എന്നിട്ട് എന്തിനു വീണ്ടും? ഹൊ .. കരയാൻ തോന്നുന്നു എനിക്ക്. :( അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ലായെങ്കിൽ ലെഫ്:കേണൽ പദവി എടുത്ത് കളയുമെന്നോ മറ്റോ അങ്ങാരു ഭീഷണിപ്പെടുത്തുന്നുണ്ടോ? ഞങ്ങൾ ഇടപെടണോ?
അമിതാബ് ബച്ചൻ : ഇങ്ങാരു ഈ സിനിമയിൽ മര്യാദക്ക് വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും,ആകെ രണ്ടോ മൂന്നോ സീനുകളിലേ ഉള്ളൂ എങ്കിലും, ആ പ്രഭാവം നമുക്ക് ആദ്യാവസാനം അനുഭവപ്പെടുന്നു - അതാണു സ്ക്രീൻ പ്രസൻസ്! :)
പക്ഷെ, അങ്ങ് വടക്ക് കിടന്നു, ഇവിടത്തെ നല്ല സിനിമകൾ മാത്രം കണ്ട് മലയാള സിനിമയെന്നാൽ എന്തോ അതിഭയങ്കര-ഭീകര സംഭവമാണെന്നു തെറ്റിദ്ധരിച്ച് മൂഡസ്വർഗ്ഗത്തിൽ കഴിഞ്ഞിരുന്ന ബച്ചനെ എന്തിനു മേജർ രവി സാർ, താങ്കൾ സ്വന്തം ചവറ് പടത്തിൽ അഭിനയിക്കാൻ കൊണ്ടു വന്നു? താങ്കൾക്കറിയില്ലേ, താങ്കളുടെ ലിമിറ്റ്സ്? താങ്കളുടെ കഴിവുകേടുകൾ?
എന്തിനു മലയാള പടം ഇങ്ങനെ പൊട്ട ആണെന്ന് അങ്ങാരേം കൂടെ മനസ്സിലാക്കിക്കൊടുത്തു? എന്തിനു ? എന്റെ പത്ത് ഇരുന്നൂറ് രൂപ പോയതിൽ അല്ല, പക്ഷെ മലയാളസിനിമയിൽ ഇങ്ങനേം സിനിമകൾ ഉണ്ടാവുന്നുണ്ട് എന്നു അങ്ങാരെ അറിയിച്ച് മലയാളസിനിമയെ, മലയാളത്തെ മൊത്തം നാണംകെടുത്തിയതിനു താങ്കൾക്ക് മാപ്പില്ല. ഒട്ടും മാപ്പില്ല. ഷേം, രവി സാർ, ഷേം.! :(
ഡയലോഗുകൾ : രാഷ്ട്ര സ്നേഹം ഡബ്ബിൾ ഓവർഡോസിൽ ഇട്ട് ഉണ്ടാക്കിയ പല ഡയലോഗുകളും കൂവൽ ക്ഷണിച്ച് വാങ്ങുന്നുണ്ട് ഈ സിനിമയിൽ. ആവറേജ് മുസ്ലീം വീട്ടമ്മയുടെ ദേശഭക്തി ഘോഷണങ്ങൾ കേൾപ്പിക്കുവാനായിട്ട് മാത്രം കൊണ്ടുവന്ന കെ പി എസ് സി ലളിതക്ക് വരെ സ്കൂൾതല സ്കിറ്റുകളിൽ കേൾക്കുന്നതിനെക്കാൾ ദയനീയ ഡയലോഗുകൾ കൊടുത്ത് ഡയലോഗ് എഴുതിയാൾ തന്റെ ജോലി ഭംഗിയായിട്ട് നശിപ്പിച്ചിട്ടുണ്ട്. ഏതു റോളും ഭംഗിയാക്കാൻ വിദദ്ധയായ ലളിതച്ചേച്ചിക്ക് വരെ അടിതെറ്റുന്നെങ്കിൽ, എന്തോക്കെയോ പ്രശ്നം അടിത്തറക്കുണ്ട്, അതുറപ്പ്.!
ബാക്കി വരുന്ന എല്ലാവരും, കെ പി എസ് സി ലളിത ഉൾപ്പെടെ, അലമ്പാക്കിയിട്ടുണ്ട്. അമച്വർ നാടകങ്ങളിൽ പോലും ഇതിലും നല്ല പ്രകടനങ്ങൾ നമുക്ക് കാണാനാവും - ഇതു ക്യാമറാ ആംഗിളിന്റേ പ്രശ്നമോ, അതോ സംവിധായകന്റെ പരിചയക്കുറവോ കാരണം മഹാ ബോർ ആയിരിക്കുന്നു പല രംഗങ്ങളും.
ഡോണ്മാക്സ് എന്ന ന്യൂജനറേഷൻ എഡിറ്റിങ്ങ് വിദദ്ധൻ കൂടെ ഈ സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ - എന്റെ സിനിമാ-കാഴ്ചജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആയി മാറിയേനേ ഈ സിനിമ. തീയറ്ററിൽ നിന്നും ഒരു കോമ ആകാതെ രക്ഷപ്പെടൂത്തിയതിനു ഡോൺ മാക്സിനോട് എന്റെ നന്ദി. !
വാൽക്കഷ്ണങ്ങൾ : സുനിൽ ഷെട്ടി, പാർവ്വതി ഓമനക്കുട്ടൻ, സൂര്യ .. എന്നിവർ ഒക്കെ ഈ സിനിമയിൽ ഉണ്ടെന്നു വിക്കിയിലും നെറ്റിലെ പല ആർട്ടിക്കിൾസിലും കണ്ട പേരുകൾ ആണു. എവിടെ ഇവരൊക്കെ? ഇത്രേം കച്ചറ ആണെന്ന് അറിഞ്ഞ് അവസാന നിമിഷം എസ്കേപ്പ് ആയതാണോ ഇവരൊക്കേ?
ആകെ സിനിമ 2 മണിക്കൂർ ആയിരുന്നു കഷ്ടിച്ച് ഉണ്ടായിരുന്നതു. ഇടക്ക് എന്തോ മിസ്സിങ്ങ് എനിക്കനുഭവപ്പെട്ടു, സിനിമാ തീയറ്ററുകാർ കൊറേ ഭാഗങ്ങൾ കൂവൽ ഒഴിവാക്കൻ വെട്ടിനിരത്തിയോ? എങ്കിൽ അവർക്ക് ആവണം ഏറ്റവും ക്രിയേറ്റീവ് എഡിറ്റിങ്ങിനുള്ള ഇത്തവണത്തെ അവാർഡ് കൊടുക്കേണ്ടത്.
രാംഗോപാൽ വർമ്മയുടെ പൊട്ട-ആഗിൽ കൊണ്ടെ അഭിനയിപ്പിച്ച് നാണം കെടുത്തിയതിനു പകരം വീട്ടാനായിരിക്കും ബച്ചനെ ഇങ്ങോട്ട് ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ കൊണ്ടുവന്നത്?
ആണെങ്കിൽ, റബ്ബർ വച്ച പെൻസിൽ എടുത്ത സഹപാഠിയുടെ തലവെട്ടി പകരം വീട്ടുന്നതു പോലെത്തെ പരിപാടിയായിപ്പോയി ഇതു! :) ഇനി ബച്ചൻ സാർ മലയാളത്തിന്റെ മ എന്നു കേട്ടാൽ പോലും ഉലക്കയെടുക്കും, ഉറപ്പ്! :)
അല്ല, വേറോരു സംശയം : ഈ ഇന്ത്യാ മഹാരാജ്യത്തിൽ ആകെ ഒരു മേജർ മഹാദേവൻ മാത്രേ ഉള്ളോ, ഈ തീവ്രവാദികളെ മൊത്തം പിടിക്കാനും, വിമാനറാഞ്ചികളെ പിടിക്കാനും ഒക്കെ? അതും, വിമാനത്തിന്റെ ഒരു പ്ലാനും ഒന്നും ഇല്ലാതെ, മേജറും ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങി വന്ന കമാണ്ടോ പിള്ളാരും കൂടെ ചുമ്മാ വിമാനത്തിന്റെ ലാന്റിങ്ങ് ഗിയർ വഴി നടന്നു കയറി കാർഗോവിൽ ഒളിച്ചിരിക്കുന്നു .. അവിടുന്നു അവരു ചുമ്മാ ഒരു ഡോർ തുറന്ന് പാസഞ്ചർ ഏരിയയി എത്തി എല്ലാ തീവ്രവാദികളെയും തല്ലിക്കൊല്ലുന്നു..ചുമ്മാ പൈലറ്റ് ഒന്നും അറിയാതെ ഇങ്ങനെ കയറി കയറി ക്കോക്ക്പിറ്റ് വരെ എത്താൻ പറ്റുമോ ഒരാൾക്ക്? സമ്മതിക്കണം, മേജർ രവിസാറിനെ!.
IMA ട്രെയിനിങ്ങിനെക്കാൾ കൂടുതൽ സമയം ട്രെയിനിങ്ങ് തീവ്രവാദികൾക്ക് - 4 കൊല്ലം!. എന്നിട്ടും നമ്മടെ മേജർ മഹാദേവന്റെ പുള്ളാർക്ക് നേരെ ഒരു വെടി പോലും വൈക്കാൻ അവർക്കാർക്കും കഴിഞ്ഞതും ഇല്ല! - ഓർക്കണം - വെറും കുറച്ച് ആഴ്ചകൾ മാത്രം ആയിരുന്നു മുംബൈ ആക്രമണ കേസിലെ കസബിനും മറ്റും കിട്ടിയ ട്രെയിനിങ്ങ്! എന്നിട്ട് ഏകദേശം 2 ദിവസങ്ങളോളം NSGയെ അവർ വട്ടം കറക്കി..
ഉഗ്രൻ, മേജർ രവിസാർ. :)
Labels:
2010,
amithabh bachan,
army,
Kandahar,
major ravi,
malayalam film,
mohanlal
Friday, December 17, 2010
രക്തചരിത്ര 1 - RakthaCharithra 1 (6.5/10)
Rakht Charitra/Hindi/2010/Action-Political-Thriller/IMDB/(6.5/10)
പ്ലോട്ട് : ആന്ധ്രാപ്രദേശ്, അവിടത്തെ രാഷ്ട്രീയം ആണു സിനിമയുടെ ശരിക്കുമുള്ള ത്രെഡ്. അതിലെ തന്നെ, പരിതല(ള?) രവീന്ദ്ര (Parithala Ravindra) എന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന സിനിമ ആണിതു. രാം ഗോപാൽവർമ്മയുടെ സിനിമ, ആന്ധ്രാ രാഷ്ട്രീയം, സംവിധായകന്റെ തന്നെ മുൻകൂർ ജാമ്യം സിനിമയിലെ വയലൻസിനെ പറ്റിയുള്ളതു - ഇവ ഒക്കെ തന്നെ ഈ സിനിമയുടെ മെയിൻ കണ്ടന്റ് എന്തെന്നു വ്യക്തമാക്കുന്നു - വയലൻസ്! .
ഈ സിനിമ രണ്ട് ഭാഗങ്ങൾ ആയിട്ടാണു കാണികൾക്ക് മുന്നിൽ എത്തുന്നതു. ആദ്യത്തേതിൽ നായകന്റെ ഉദയവും, രണ്ടിൽ പിന്നീടത്തെ സംഭവങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. രണ്ട് ഭാഗങ്ങൾ ആയിട്ട് സ്ക്രീനിൽ എത്തുന്ന ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതു ആദ്യം ആണേന്നു തോന്നുന്നു (ആണോ?)
വെർഡിക്ട് : ടെക്നിക്കലി, കൊള്ളാം. ഓവർ ആവാത്ത സ്ലോമോഷൻ സീനുകൾ ഇടക്കിടക്ക് വരുന്നതൊക്കെ നല്ലവണ്ണം എന്നെ രസിപ്പിച്ചു. പക്ഷെ വോയ്സ് ഓവർ സീനുകൾ രസംകൊല്ലികൾ ആയെന്നു തോന്നു - അതു വളരേ കൂടിപ്പോയി - ഒരു ഹൈ ബജറ്റ് ഡോക്യുമെന്ററി ആണോ ഞാൻ കാണുന്നതു എന്നു എനിക്ക് പലപ്പോഴും തോന്നിപ്പോയി.പക്ഷെ, രാംഗോപാൽ വർമ്മയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ - പ്രധാന സംഭവങ്ങൾ അപ്രധാന കഥാപാത്രങ്ങളുടെ കണ്ണിലൂടെ കാട്ടുന്നതു മാതിരിയുള്ള ഫ്രെയിമുകൾ - ഇതിലുമുണ്ട്.
വയലൻസ് : .. ഇച്ചി കൂടുതൽ ആണു ഇതിൽ. മനുഷ്യജഡങ്ങൾ മരത്തേൽ കെട്ടിത്തൂക്കി ഇടുന്ന സീനുകൾ ഒക്കെ ഇടക്കിടക്ക് ഉണ്ട്, കൈകാലുകൾ വെട്ടുന്നതൊക്കെ ചറപറാ.. വെറുതെയല്ല, സംവിധായകൻ ഏതോ അഭിമുഖത്തിൽ പറഞ്ഞത്, പെണ്ണുങ്ങൾ ഈ സിനിമ കാണാൻ വരേണ്ടാ, വീട്ടിൽ ഇരുന്നാൽ മതിയെന്നു!
നടനം : വില്ലൻ! എന്റമ്മോ കിടിലൻ! എന്നാ സ്ക്രീൻ പ്രസൻസാ ഈ പിശാശിന്റെ ! ലവൻ ആരെന്നു ഒരു സെർച്ച് ചേയ്തപ്പോ പുടി കിട്ടി. അഭിമന്യൂ സിങ്ങ് ആണിവൻ. ( പഴേയ ചന്ദ്രചൂർസിങ്ങിന്റെ അനിയൻ) ലിവൻ കലക്കും ഇനീം!. ബുക്കാ സിങ്ങ് മനസ്സിൽ നിന്നും പോവുന്നതെ ഇല്ല.
വിവേക് ഒബ്രോയ് : ദാദാ റോളുകളിൽ വിവേകിനെ വെല്ലാൻ ആരുമില്ല എന്ന സ്ഥിതി വരികയാണെന്നാ തോന്നുന്നേ. പക്ഷെ വേറേ എന്തു റോൾ കൊടുത്താലും, നശിപ്പിച്ച് കൈയ്യിൽ വച്ചു തരും കക്ഷി!. :) പക്ഷെ, ഒള്ളതു പറയണോല്ലോ - വില്ലന്റെ പ്രകടനം നായകന്റേതിനെക്കാൾ അസ്സലായി, ഈ സിനിമയിൽ! നായകൻ തോൽക്കണേ എന്നു വരെ എനിക്ക് തോന്നിപ്പോയി ഇടക്ക്, ലവനെ കുറച്ചും കൂടെ നേരം കണ്ടിരിക്കാനായിട്ട്.
ഒരു നായിക ഉണ്ട് : എന്റമ്മേ .. എന്നാ ഐശ്വര്യമാ ആ മുഖത്ത്!. ഐശ്വര്യാ റായ് ആദ്യ പെപ്സി ആഡിൽ വന്ന ടൈമിലെ ഒരു ലുക്ക്! .. ഗ്ലാമറിനെക്കാളധികം ഐശ്വര്യം തുളുമ്പുന്ന, ഒരു ഗ്രാമീണ മുഖം. എനിക്കിഷ്ടായി! (എന്റെ കൊച്ച് വരില്ലായിരിക്കും അല്ലേ ഇവിടെ! ;) )
വാൽക്കഷ്ണം : എനിക്കിപ്പോ പുടികിട്ടി, അമൽനീരദിൽ കൂടിയിരിക്കുന്ന സ്ലോമോഷൻ പ്രേതം എവിടുന്നു കൂടി എന്നു. രാംഗോപാൽ വർമ്മയിൽ നിന്നും തന്നെ!. പക്ഷെ വ്യത്യാസം : ഇങ്ങാരു ചേയ്യുംമ്പോൾ നമുക്കതു രസിക്കുന്നു, അമൽ നീരദ് ചേയ്യുമ്പോൾ അതു ബോർ ആയിട്ട് തോന്നുന്നു. അധികമായാൽ അമൃതും വിഷം എന്നതു അമൽ നീരദ് മനസ്സിലാക്കേണ്ടിയിരിക്കുന്നു!.
Sunday, December 5, 2010
പോക്കിരിരാജ - PokkiriRaja (3/10)
Malayalam/2010/Action-Drama-Comedy/IMDB/(3/10)
പ്ലോട്ട് : അങ്ങനൊന്നില്ല. നായകന്മാർ രണ്ട്, നായിക ഒന്നു. ഒരു നായകൻ നാടു വിട്ട് പോവുന്നു, റൗഡി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ, മറ്റേ ആൾക്ക് തല്ല് കിട്ടുമ്പോൾ അയാളെ തിരിച്ച് വിളിക്കുന്നു.. പിന്നെ മിനുറ്റിനു മിനുറ്റിനു അടി, അതിന്റെ ബോറടീ മാറ്റാൻ ബ്രെഡിനിടയിൽ ജാമെന്ന പോലെ പാട്ടുകൾ. അവസാനം ഒരു കൂട്ടയടി. തീർന്നു.
വെർഡിക്ട് : പക്കാ ചവറ്. ഫ്രീ ആയിട്ട് ആരെങ്കിലും ഈ സിനിമയുടെ ഡി വിഡിയോ വീ സീ ഡിയോ തന്നാൽ ഉടൻ മനസ്സിൽ കുറിക്കുക - അയാൾ നിങ്ങളുടെ ഒരു ശത്രുവാണു. അയാളെ സൂക്ഷിക്കുക, ഇതിലും മുട്ടൻ പാര അയാൾ വേറേ തരാനില്ല, എങ്കിലും.
സുരാജിനെ പോലീസ് എൻകൗണ്ടർ ചേയ്യാഞ്ഞതെന്തേ? ഇത്രയും കാലം സിനിമാ നടന്മാർ അഭിനയിച്ച് പോലീസിനെ കരിവാരിത്തേച്ചതൊന്നും ഒന്നുമല്ല, സുരാജിന്റെ ഈ സിനിമയിലെ കഥാപാത്രവും ആയിട്ട് തട്ടിച്ച് നോക്കുമ്പോൾ - ആരേ കണ്ടാലും - സ്വന്തം ഭാര്യേ കണ്ടാൽ പോലും - പേടിച്ച് മതിലുചാടി ഓടുന്ന പോലീസ് ആപ്പീസർ ..തമാശക്കും ഒരു അതിരില്ലേ? ഇതിന്റെ പേർ തമാശയെന്നല്ല, വൃത്തികേട് എന്നാണു.
സലിംകുമാർ ഇടക്കിടക്ക് വന്നു പോവുന്നുണ്ട് - അങ്ങാർക്ക് പ്രമേഹമുണ്ടോ ? മെലിഞ്ഞ് വരുന്നു? (അല്ലാതെ കഥാപാത്രത്തെപറ്റി ഒന്നും പറയാനില്ല എനിക്ക്!) ശ്രേയാശരൺ ഒക്കെ എന്തിനായിരുന്നാവോ ഈ പടത്തിൽ? ടോമിച്ചൻ മുളകുപാടം എന്ന പ്രോഡ്യൂസറിന്റെ കാശ് കുറച്ച് ആ വഹയിൽ പോയതു മിച്ചം.
സംവിധായകൻ : ആരാണീ വൈശാഖ്? ഏത് നാട്ടുകാരൻ? ഹൊ ... ഇങ്ങനേം മനുഷ്യനെ കൊല്ലാക്കൊല ചേയ്യുവോ? ധാരാളം പ്രശ്നങ്ങൾ അവിടിവിടെ അങ്ങാരുടെ വഹയായിട്ട് വന്നിട്ടുണ്ട് - ഇത്രേം കോൺസണ്ട്രേഷൻ ഇല്ലാതെ ഞാൻ ഒരു പടം കണ്ടിട്ടില്ല - എന്നിട്ടും പ്രശ്നങ്ങൾ അവിടിവിടെ കണ്ടു ഞാൻ. കുളിച്ച് ഈറനുടുത്ത് വന്ന് മന്ത്രീടെ ഭാര്യ പൈപ്പ് തുറക്കുന്നു - ശൂശൂ ... വെള്ളമില്ല - “അയ്യോ വെള്ളമില്ലേ പൈപ്പിൽ“ എന്നു അടുത്ത ചോദ്യം!. കുളിച്ചതു പിന്നെ കക്കൂസീന്നു വെള്ളമെടുത്താണോ? അവരുടെ അഭിനയവും അപാരം - സ്കൂൾ നാടകത്തിലെ പുള്ളാരു വരെ അതിലും ബെറ്റർ ആയിട്ടഭിനയിക്കും. വലിയ ഗുണ്ടാസെറ്റപ്പ് ഒക്കെ ആയിട്ട് എല്ലാം നിരത്താൻ വരുന്ന മമ്മൂട്ടിയുടെ കൂടെ അവസാന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലിൽ ഈ പറയണ ഗുണ്ടകളെ ഒന്നും കാണാനില്ല - എന്തു പറ്റിയോ ആവോ അവർക്ക്?
പൃഥ്വിരാജ്, മമ്മൂട്ടി ശ്രേയാ ശരൺ എന്നീ തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറുകളെ തന്നെ കൈയ്യിൽ കിട്ടിയിട്ടും ഇത്രേം തല്ലിപ്പോളി സിനിമ പടച്ചിറക്കിയ വൈശാഖ് എന്ന സംവിധായകനെ ആണു പഞ്ഞിക്കിടേണ്ടത് ! മമ്മൂട്ടി ഒക്കെ പൊട്ടത്തരം പറഞ്ഞ് കൈയ്യടി(?) വാങ്ങുന്ന പരിപാടി ഒന്നു നിർത്തിയിരുന്നെങ്കിൽ!! എത്രാമത്തെ പടമായി ഇങ്ങനെ തെറ്റ് പറഞ്ഞും, മറുഭാഷ പറഞ്ഞും കൈയ്യടി വാങ്ങാൻ ശ്രമിക്കുന്നേ അങ്ങാരു!
അല്ലെങ്കിലും, ഈ സ്റ്റാറുകൾക്കൊക്കെ എന്തിന്റെ കേടായിരുന്നു? ഒരു വരി എങ്കിലും കഥ കേട്ടിട്ടാണോ ഇവർ ഒക്കെ ഡേറ്റ് കൊടുക്കുന്നതു? ആണെങ്കിൽ ഈ സിനിമ മലയാളത്തിന്റെ നാണം കെടുത്താൻ ഇറങ്ങില്ലായിരുന്നു..
വാൽക്കഷ്ണം : ഇനി കുട്ടിസ്രാങ്ക് കാണണം - എന്നാലേ ഈ സിനിമ ചേയ്ത കേട് തീരു. ! പണ്ട് സിനിമ കൊട്ടകയിൽ ഇറങ്ങിയപ്പോൾ എന്നേം വിളിച്ചോണ്ട് ഈ സിനിമ കാണാൻ കൊണ്ട് പോയ പാക്കരനെ എനിക്കൊന്നു കാണണം ... അവനോട് ഞാനെന്തു തെറ്റു ചേയ്തു എന്ന് എനിക്കിന്നറിയണം! .. അന്നു ഞങ്ങൾ ചെന്നു ഇറങ്ങിയപാടേ ഹൗസ്ഫു:ൾ ബോർഡ് തൂക്കിയ കൊട്ടകയിലെ സെക്യൂരിറ്റിക്കാരനു എനിക്ക് ഒരു മസാല ദോശ എങ്കിലും വാങ്ങിക്കൊടുക്കുകയും വേണം .. എന്റെ ജീവൻ അയാൾ രക്ഷിച്ചു അന്നു!
Labels:
2010,
bomb,
mammootty,
prithviraj,
salim kumar,
sriya saran,
suraj venjarammoodu
Monday, November 29, 2010
ബോസ് എംഗിരാ ഭാസ്കരൻ (Boss engiraa Bhaskaran) (7.5/10)
Tamil/2010/Romantic-Comedy/IMDB/(7.5/10)
പ്ലോട്ട് : നായകൻ ഒരു പണീം ചേയ്യാതെ ഒള്ള അലമ്പോക്കെ ചേയ്തു നടക്കുന്ന ഒരുത്തൻ - ഭാസ്കരൻ അഥവാ ബോസ് ആയിട്ട് ആര്യ. നായിക : നായകന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തി. തമ്മിൽ പ്രേമം - നായിക നല്ല വിദ്യാഭ്യാസം, നായകൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും - ജീവിതാഭിലാഷം ഡിഗ്രി പാസ്സാവുക എന്നതും ആണു. കൈ വൈക്കുന്നതൊക്കെ പാര ആയി മാറുക എന്ന അസാധാരണമായ രോഗവും കൂടെ ഉള്ള നമ്മുടെ നായകന്റെ നായികക്കു വേണ്ടിയുള്ള ഫൈറ്റ് ആണു സിനിമക്ക് ആധാരം.
വെർഡിക്ട് : കലക്കൻ! :) നടന്മാർ, നടിമാർ, ഡയറക്ടർ, സംഭാഷണങ്ങൾ, സിനിമാറ്റോഗ്രാഫി, കോറിയോഗ്രാഫി .. മൊത്തം കലക്കി കടുകുവറുത്തു! :) എന്റെ അഭിപ്രായത്തിൽ ഇതൊരു പക്കാ ടൈംപാസ് ഫിലിം ആണു, എങ്കിലും, എന്തെങ്കിലും ഒരു നല്ല ഫീലിങ്ങ് നമ്മളിൽ ബാക്കി വച്ചിട്ടാണു സിനിമ തീരുന്നതു. പല അവസരങ്ങളിലും ഞാൻ ഡി വി ഡി പോസ് ചേയ്തു ചിരിച്ച് തീർത്തിട്ടാണു കാണൽ കണ്ടിന്യൂ ചേയ്തത്. നല്ല ഹാസ്യം അവിടിവിടെ നല്ലവണ്ണം - എന്നാൽ ഓവറാവാതെ -ചേർത്തിറക്കിയിരിക്കുന്ന ഒരു റൊമാന്റിക്ക് ഫിലിം. :) ..
ഡയലോഗുകൾക്കിടയിലെ പഴയ സിനിമകളെ പറ്റിയുള്ള പരാമർശങ്ങൾ, ആ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എന്നിവ ഒക്കെ സ്മാർട്ടായിട്ട് ഉപയോഗിച്ച് സിനിമയെ ഒരു കിടീലൻ എന്റർടൈനർ ആക്കാൻ സാധിച്ച രാജേഷ് എന്ന സംവിധായകനു ഫുൾ മാർക്ക്സ്!
എന്റെ അഭിപ്രായത്തിൽ ഒരു മസ്റ്റ് സീ ഫിലിം ആണിതു. :)
വാൽക്കഷ്ണം : ഡയറക്ടർ ഡയറക്ട് ആയിട്ട് കഥാപാത്രത്തെ ഫോൺ വിളിച്ച് “മര്യാദക്ക് ചേയ്യാൻ വന്ന കാര്യം ചേയ്തിട്ട് പോകിനടൈ” എന്നു പറയുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - തമാശക്കാണെങ്കിലും, എനിക്കാ പരിപാടി ശരിക്കങ്ങ് ബോധിച്ച് :)

arya,
Boss engiraa Bhaskaran,
comedy,
nayan tara,
nayans,
romantic comedy,
tamil
Monday, November 8, 2010
കോക്ക്ടെയിൽ - Cocktail (6.5/10)
Cocktail/Malayalam/2010/Suspense-Thriller/Wiki/(6.5/10)
പ്ലോട്ട് : സന്തുഷ്ടമായ ഒരു ഭാര്യ (സംവൃതാ സുനിൽ) -ഭർത്താവ് (അനൂപ് മേനോൻ)-കുട്ടി എന്നിവർ അടങ്ങുന്ന കുടുംബം. ഗ്രഹനാഥൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ടോപ്പ് എക്സിക്യൂട്ടീവ്. അവർ ഒരു ദിനം കാറിൽ പോവുമ്പോൾ വഴിയിൽ നിന്നും ഒരപരിചിതനു(ജയസൂര്യ) ലിഫ്റ്റ് കൊടുക്കുന്നതും, അയാൾ അവരുടെ ജീവിതം മൊത്തത്തിൽ മാറ്റി മറിക്കുന്നതും ആയ സംഭവവികാസങ്ങൾ ആണു ഈ സിനിമ. ഇനിയും കൂടുതൽ പറഞ്ഞാൽ സ്പോയ്ലറുകൾ വരാൻ സാധ്യതയുള്ളതിനാൽ പ്ലോട്ട് ചുരുക്കുന്നു.
വെർഡിക്ട് : നല്ലോരു സ്റ്റോറി ലൈൻ - പക്ഷെ ഇംഗ്ലീഷിൽ നിന്നും മോട്ടിച്ച് മാറ്റിയതു. നല്ല ഉഗ്രൻ ഡയലോഗുകൾ - അനൂപ് മേനോന്റെ. നല്ല അഭിനയം മൂന്നു പേരുടേയും (അവസാനം കൊണ്ടേ ജയസൂര്യയും മറ്റു രണ്ടു പേരും ബോറാക്കിയതു സൗകര്യ പൂർവ്വം മറന്നാൽ),
അത്യുഗ്രൻ സിനിമാറ്റോഗ്രാഫി - ക്യാമറ ശരിക്കും ഒരു ഫ്രഷ്നെസ്സ് അനുഭവപ്പെട്ടു എനിക്ക്. ഒരിടത്ത് മാത്രമേ (കഥാപാത്രങ്ങളെ തെരുവിലൂടെ സ്റ്റെഡികാമിൽ ഫോളോ ചേയ്യുന്ന ഒരു സീൻ) ഓവറായി എന്നു എനിക്ക് തോന്നിയൊള്ളൂ..
സംഭാഷണം : അനൂപ് മേനോനു മുഴുവൻ മാർക്കും കൊടൂത്തേ തീരൂ. സ്വാഭാവികമായ ഡയലോഗുകൾ കൊണ്ട് സമ്പുഷ്ടമാണു സിനിമയുടെ ആദ്യാവസാനം. (വീണ്ടും : അവസാന 10 മിനുറ്റ് മറക്കുകയാണെങ്കിൽ) യാതോരു നാടകീയതയും ഇല്ലാതെ, യാതോരു ഏച്ചു കെട്ടലും ഇല്ലതെ വരുന്ന ഡയലോഗുകൾ നമ്മളെ ഒരു സിനിമ കാണുകയാണെന്നുള്ള വസ്തുത മറക്കാൻ പ്രേരിപ്പിക്കുന്നു - നമ്മൾ സാധാരണ വീട്ടിലും പുറത്തും പറയുന്ന സംഭാഷണങ്ങൾ പോലെയുള്ളവ മൊത്തം!. അതിനു പത്തിൽ പത്ത്!
അവസാന പത്ത് മിനുറ്റ് : എന്തിനായിരുന്നു അതു? എന്തിനു ക്ലൈമാക്സ് ഒന്നു നല്ലതു ഒത്ത് വന്നിട്ട് വീണ്ടും സംവിധായകൻ വലിച്ച് നീട്ടി? എന്തിനു അങ്ങനെ ഒരു ബോറൻ എൻഡിങ്ങിൽ പടം കൊണ്ടേ തീർത്തു? എനിക്ക് തീരേ മനസ്സിലായില്ല! ആ സമയത്ത് സിനിമയിലെ എല്ലാർക്കും വട്ടായോ? എന്ത് ഓവർ അഭിനയം ആയിരുന്നു എല്ലാറ്റിനും ആ സമയത്ത് !!!
പാട്ടുകൾ : പാട്ടുകൾ കൊള്ളാമായിരിക്കും - പക്ഷെ ഈ സിനിമയിൽ അതു രസം കൊല്ലികൾ ആയി. ഒരു പാട്ട് ദമ്പതികൾ തമ്മിലുള്ള സ്നേഹബന്ധം കാട്ടുവാനും, മറ്റോന്നു തെരുവിലെ ഒരു ക്യാബറേയും ആണു. രണ്ടാമത്തെ ആവശ്യമേ ഇല്ലായിരുന്നു - ആദ്യത്തേത് - അതും ആവശ്യമില്ലായിരുന്നു. കാരണം സംവിധായകൻ ആ പോയിന്റ് ഓൾറെഡി പാട്ടില്ലാതെ തന്നെ സ്റ്റേറ്റ് ചേയ്തു കഴിഞ്ഞതായിരുന്നു. പാട്ടുകൾ സിനിമയുടെ ആ മുറുക്കത്തെ നന്നായി ബാധിച്ചു. വേണ്ടായിരുന്നു!
പരസ്യം : നല്ല പോസ്റ്റേഴ്സ് ആയിരുന്നു പടത്തിന്റേതായിട്ട് ഇറങ്ങിയതു. ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രൊജക്ട് ചേയ്തു കൊണ്ട് ഇറക്കിയ സിനിമയുടെ പോസ്റ്ററുകൾ സിനിമയിൽ ഉള്ള ദുരൂഹതയുടെ സാന്നിധ്യത്തെ പരസ്യം ചേയ്തു കൊണ്ട് അതിന്റെ ലക്ഷം കൈവരിച്ചു നല്ലവണ്ണം! പോസ്റ്റേഴ്സിനും 8/10 മാർക്ക്സ്!.
ഈ രണ്ട് കാര്യങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഒരു ഉഗ്രൻ ശ്രമം ആയിരുന്നു ഇതു. ഈ സംവിധായകനിൽ, അതിനെക്കാൾ അധികമായി അനൂപ് മേനോനിലെ സംഭാഷണ ടാലന്റിൽ എനിക്ക് വളരേ അധികം പ്രതീക്ഷയുണ്ട്..
മൊത്തത്തിൽ സിനിമ അബൗവ് ആവറേജ് തന്നെ.
വാൽക്കഷ്ണം : മട്ടാഞ്ചേരിയിൽ ഡെയിലി ക്യാബറേ നടക്കുന്ന തെരുവേതെന്നു ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ? ഒരൂസ്സം അത് വഴി ഒന്നു കറങ്ങാനാ .. ആ കൊച്ചും കൊള്ളാം .. ;)
Labels:
2010,
anoop menon,
cocktail,
innocent,
jayasuriya,
malayalam film,
mammukkoya,
samvritha sunil
Saturday, October 9, 2010
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് : Pranchiyettan & The Saint (9/10)
Malayalam/2010/Satire/(9/10)
വെർഡിക്ട് ചുരുക്കത്തിൽ : മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.
പ്ലോട്ട് : വിദ്യാഭ്യാസമോ സമൂഹത്തിൽ ആഡ്യത്വമോ ഇല്ലാത്ത ഒരു പുത്തൻപണക്കാരൻ കോടീശ്വരൻ - ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടൻ എന്ന അരിപ്രാഞ്ചി. പണം എറിഞ്ഞോ വിലക്ക് വാങ്ങിയോ എങ്ങനെയെങ്കിലും സമൂഹത്തിൽ ഒരു ആദരവ് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചിയുടെ കഥയാണു ഈ സിനിമ.
സിനിമയുടെ കഥ തുടങ്ങുന്നതു, സ്വന്തം പിതൃക്കളെ കാണാൻ സിമിത്തേരിയിൽ എത്തുന്ന പ്രാഞ്ചിയെ കാണിച്ചു കൊണ്ടാണു. അവരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ചെന്നു ഫ്രാൻസിസ് പുണ്യാളനെ കണ്ട്, തന്റെ അടുത്ത നടപടിക്ക് അനുവാദം ചോദിക്കുന്ന പ്രാഞ്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നതു ചക്കക്കുരു-ചൊടിയോടെ മുന്നിൽ നിൽക്കുന്ന പുണ്യാളനെ ആണ്. അദ്ദേഹത്തോട് തന്റെ കഥ പറയുന്നത് ആയിട്ടാണു പിന്നെ കഥ നീങ്ങുന്നതു.
വെർഡിക്ട് : അസാധാരണമായതു ഒന്നും ഇല്ലാത്ത, തികച്ചും സാധാരണമായൊരു കഥ. ആ കഥയിലേക്ക് ഒരു തോന്നലോ, വിശ്വാസമോ ഒക്കെ ആയ പുണ്യാളനെ കൂടെ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടാവുന്ന ആ എഫക്ട് - അതു പറഞ്ഞറിയിക്കാനാവാത്തതാണു. ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് ആ ജീനിയസ് നീക്കത്തിനു കൊടുക്കണം പത്തിൽ പത്ത്. പുണ്യാളൻ എന്ന കഥാപാത്രമില്ലാതെ ‘പ്രാഞ്ചിയേട്ടൻ’ മാത്രം ആയിട്ട് ആയിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നെങ്കിൽ മറ്റൊരു ആവറേജ് സിനിമ ആയേനെ ഇതും - പക്ഷെ സ്പെഷ്യലിൽ കുറഞ്ഞ് ഒന്നും തന്നെ ഇഷ്ടമില്ലാത്ത രഞ്ജിത്ത് ആ കഥാപാത്രത്തെ ബുദ്ധിപൂർവ്വം ചേർത്തു, അങ്ങനെ നമുക്ക് ഒരു നല്ല സിനിമ കിട്ടി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്-ലൂടെ.
തുവാനത്തുമ്പികൾ എന്ന സിനിമക്ക് ശേഷം തൃശൂർ ഭാഷയിൽ സംസാരിക്കുന്ന നായകൻ - ആ നായകന്റെ എല്ലാ തോൽവികളും ജനം കൈകൊട്ടോടെ ഏറ്റുവാങ്ങുകയാണു. നായകൻ തോറ്റ് ബോധശൂന്യനായി കസേരഉൾപ്പെടെ വീഴുമ്പോഴും ജനം ആഘോഷിക്കുകയാണു തീയറ്ററിൽ - ആഘോഷിക്കാൻ നിർബന്ധിതരാക്കുകയാണു സംവിധായക-തിരക്കഥാ-സംഭാഷണ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചേയ്ത രഞ്ജിത്ത്. :)
സിനിമയിൽ ആദ്യാവസാനം ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള സംഭാഷണങ്ങൾ ആണ് - ആദ്യ ഷോട്ട് മുതൽ അവസാന അഞ്ച് മിനുട്ട് വരെ ഈ പ്രതിഭാസമുണ്ട് - സാധാരണ അവസാന മിനുറ്റിൽ ഒക്കെ കട്ട-ടെൻഷൻ ആയിരിക്കും - അല്ലാ എങ്കിൽ ആക്കാനുള്ള കട്ട-ശ്രമം ആയിരിക്കും - അതിനൊന്നും രഞ്ജിത്ത് ഈ സിനിമയിൽ ശ്രമിച്ചിട്ടേ ഇല്ല. ക്ലൈമാക്സിൽ (അങ്ങനെ വിളിക്കാമെങ്കിൽ - സിനിമയുടെ അവസാനം എന്നു വായിക്കുന്നതാണു ബെറ്റർ എന്നു തോന്നുന്നു) ആണു ഞാൻ ഏറ്റവും അധികം ഇരുന്നു ചിരിച്ച ഒരു ഡയലോഗ് വരുന്നതു, അതും പുണ്യാളന്റെ വായിൽ നിന്നും.
വാൽക്കഷ്ണം : “തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി” എന്നു പ്രാഞ്ചിയേട്ടൻ സ്വയം പറയുമ്പോഴും, പക്ഷെ അതു അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ഫാൻസ് എന്ന വെട്ടുകിളിക്കുട്ടങ്ങൾ തയ്യാറല്ലാ എന്നു തോന്നുന്നു - പതിവിൽ നിന്നും വ്യത്യസ്ഥമായി കൊട്ടകയിൽ നായകന്റെ ചെരുപ്പ് കാട്ടുന്നതു മുതൽ മുഴങ്ങുന്ന വിസിലുകളും ബഹളങ്ങളും കാണാനേ ഇല്ലായിരുന്നു. കുറച്ച് അധികം നാളുകൾക്ക് ശേഷം ഒരു സിനിമ ഓപ്പണിങ്ങ് ദിവസം വലിയ ശല്യമില്ലാതെ രസിച്ച് കാണാൻ പറ്റി എനിക്ക്! .. നന്ദി രഞ്ജിത്ത്, നന്ദി! :)
വീണ്ടും ആലോചിക്കുമ്പോൾ, നന്ദനം എന്ന സിനിമയിൽ വിജയകരമായി പരീക്ഷിച്ച ദൈവം എന്ന കഥാപാത്രം (അല്ലാ എങ്കിൽ ‘തോന്നൽ’) അത് വീണ്ടും രഞ്ജിത്ത് പഴയതിലും വിജയകരമായി ആഘോഷിക്കുകയാണു ഈ സിനിമയിൽ. ഈ സിനിമയുടെ വിജയത്തോടെ അത്തരം പടങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു മലയാള സിനിമയിൽ! പ്രാഞ്ചിയുടെ ഫ്രാൻസിസ് പുണ്യാളാ, ഈ സിനിമാക്കാർക്ക് സൽബുദ്ധി തുടർന്നും കൊടുക്കേണമേ..
സിനിമയിലെ ധാരാളം സന്ദർഭങ്ങൾ ഇപ്പോഴും മനസ്സിൽ ബാക്കി നിൽക്കുന്നു - പുണ്യാളൻ ആറ് വരക്കുന്നതു, മലയാളം അറിയാത്ത പുണ്യാളനോട് മലയാളികൾ പ്രാർത്ഥിച്ചതിലെ അർത്ഥശൂന്യത പറയുന്ന ഡയലോഗ്, അങ്ങനെ അങ്ങനെ ...
ശ്ശോ ..എനിക്ക് ഇനീം ഒന്നൂടെ ഈ സിനിമ കാണണം - ഞാൻ ഇനീം പോയി കണ്ടേക്കും ഈ സിനിമ. ! ഉമ്മ .. രഞ്ജിത്ത് .. !
Tuesday, October 5, 2010
നാൻ മഹാൻ അല്ല - Naan Mahaan Alla (7/10)
Tamil/2010/Drama-Action/IMDB/(7/10)
പ്ലോട്ട് : ഒരു സംഭവത്താൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് കഥകൾ നെയ്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സിനിമ ആണിതു. നായകൻ - ജോലിക്കൊന്നും പോവാതെ ചുമ്മാ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പയ്യൻ.അച്ഛൻ ടാക്സി ഡ്രൈവർ, അമ്മ, പെങ്ങൾ എന്നിവർ ആണു കുടുംബത്തിൽ. നായകൻ ഒരു ബഡാ പൈസക്കാരന്റെ മകളെ പ്രേമിക്കുന്നു, അതിനെ ചുറ്റിപ്പറ്റി ആണു ആദ്യ കഥ നീങ്ങുന്നതു. രണ്ടാം കഥ ഒരു പറ്റം ചെറുപ്പക്കാരെ ചുറ്റിപ്പറ്റി ആണു പറഞ്ഞു പോവുന്നതു - മയക്ക് മരുന്നും മറ്റുമായി ജീവിക്കുന്ന നാലഞ്ച് പുള്ളാർ.. ഒരു ഘട്ടത്തിൽ ഈ രണ്ടു കഥകളും കൂട്ടിമുട്ടുന്നതും, ആ കൂട്ടിമുട്ടലിന്റെ റിസൾട്ടും ആണു ഈ സിനിമ.
വെർഡിക്ട് : സംവിധാനം കിടു!. കഥ പറഞ്ഞ് പോവുന്നതു കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്താ ഈ സിനിമയിൽ വില്ലന്മാരില്ലാത്തതു എന്നു .. വില്ലന്മാർ ആയിട്ട് ഒരു കഥയിലെ നായകരെ കൂട്ടാമെങ്കിൽ കൂടി നായകനും ആയിട്ട് കൂട്ടിമുട്ടാതെ പരസ്പരം സമാന്തരങ്ങളായി നീങ്ങുന്ന കഥാപാത്രങ്ങൾ എവിടെ വച്ച് കൂട്ടിമുട്ടും എന്ന ഡൗട്ടും. പക്ഷെ ഈ സമാന്തര കഥാപാത്രങ്ങളെ സംവിധാന-കഥാകൃത്ത്-തിരക്കഥാകൃത്തുക്കൾ സമർത്ഥമായി കൂട്ടി മുട്ടിക്കുന്നു, തികച്ചും അപരിചിതർ ആയി തുടങ്ങുന്ന രണ്ട് കഥകളിലേയും കഥാപാത്രങ്ങൾ അങ്ങനെ തന്നെ തുടരുകയും ചേയ്യുന്നു.
പറയാതിരിക്കാൻ ആവില്ല - പക്ഷെ രണ്ടു കഥകളിലേയും നായകരെ സംവിധായകൻ ‘വെറും വില്ലൻ’ ആയി തരം താഴ്ത്തുന്നില്ല - അവർ അവസാനം വരെ അവരുടെ വ്യൂപോയിന്റിൽ വീരനായകർ ആണ്. അവർ അവരുടെ നിലനില്പിനായി അവസാന ഇറ്റ് രക്തം വരെ ചിന്താൻ തയ്യാറായി, അങ്ങനെ തന്നെ ചേയ്യുകയും ചേയ്യുന്നു. ചുമ്മാ നായകൻ ഒന്നു തൊടുമ്പോഴേക്കും അഞ്ചെട്ട് പ്രാവിശ്യം വായുവിൽ കറങ്ങി, പിന്നെ പറന്ന് ചെന്നു ഭിത്തിയേൽ ഇടിച്ച് വീണു കിടന്നു പിടയുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു തമിഴ് സിനിമയിൽ! അവസാന സംഘട്ടന രംഗങ്ങളിൽ ശരിക്കും നായകനായ കാർത്തിയെ കടന്നൽ ആക്രമിക്കുന്നതു പോലാണു ഇവർ ആക്രമിക്കുന്നതു - ഒരു ഘട്ടത്തിൽ നായകൻ തോൽക്കും എന്നു പോലും തോന്നിപ്പോവുന്ന തരത്തിലെ ആക്രമണം ആയിരുന്നു വില്ലന്മാരുടേതു. :)
പിന്നെ വില്ലന്മാർ : നമ്മുടെ വഴിയിലോ മറ്റോ കാണുന്ന പോലത്തെ പുള്ളാർ ആണു ഇവറ്റ. .. കാണു, ഞാൻ ചുമ്മാ പറഞ്ഞ് രസം കളയുന്നില്ല.
എനിക്ക് വളരേ ഇഷ്ടായി, ട്രീറ്റ്മെന്റും, കഥ പറയുന്ന രീതിയും, വില്ലന്മാരേയും. :) ഇടക്ക് സെന്റി കൊണ്ടു വരാൻ ശ്രമിച്ച പാട്ട് ആണെങ്കിൽ ബോറും ആയി!. കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.!
വാൽക്കഷ്ണം : ആ പെൺകൊച്ച് എന്തിനാണാവോ ഈ സിനിമയിൽ - സാധാരണ പെൺകൊച്ചുങ്ങളെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തുന്നതു തന്നെ പെറ്റിക്കോട്ടും നിക്കറും ഇട്ട് തുള്ളാൻ ആണു, പക്ഷെ ഇതിൽ അതു പോലും ആ കൊച്ച് ചേയ്തിട്ടില്ല!. വേസ്റ്റ്!.

action film,
karthi,
naan mahan alla,
tamil
Saturday, October 2, 2010
ഉഡാൻ - Udaan (9/10)
Hindi/2010/Drama/IMDB/(9/10)
പ്ലോട്ട് : ഹോസ്റ്റലിൽ നിന്നും രാത്രി ചാടി പടം കാണുന്ന പരിപാടി പിടിക്കപ്പെട്ട്, സ്കൂളിൽ നിന്നും ഡിസ്മിസ്സ് ചേയ്യപ്പെട്ട്, നാടായ ജംഷഡ്പൂരിൽ എട്ട് വർഷത്തിനു ശേഷം എത്തുകയാണു നായകനായ പയ്യൻ. ഈ എട്ട് കൊല്ലവും അവന്റെ അച്ഛൻ അവനെ കാണാൻ ബോർഡിങ്ങ് സ്കൂളിൽ എത്തുകയോ അവൻ അവധിക്കാലത്ത് വീട്ടിൽ എത്തുകയോ ചേയ്തിരുന്നില്ല - ബോർഡിങ്ങ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിൽ എത്തുന്ന അവനെ കാത്തിരിക്കുന്നതു തനി പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന സ്വന്തം അച്ഛനും, അവന്റെ അച്ഛന്റെ ഏഴു വയസ്സുള്ള മകനും ആണു. - ഈ അനുജൻ ഈ ഭൂമിയിൽ ഉണ്ടായി എന്നു പോലും അവൻ അറിയുന്നതു വീട്ടിൽ എത്തിയ ശേഷമാണു. തുടർന്നു ആ ‘ജയിലിൽ‘ വാർഡനായ അച്ഛന്റെ ഉരുക്കു മുഷ്ടിയിൽ പെട്ട് ഗതികെടുന്ന, അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇവർ രണ്ടു പേരുടേയും കഥയാണു ഉഡാൻ.
വെർഡിക്ട് : എ വെനെസ്ഡേ’ക്ക് ശേഷം ഞാൻ കാണുന്ന ഏറ്റവും നല്ല ഹിന്ദി പടം ആണെന്നു തോന്നുന്നു ഇതു! എ വെനെസ്ഡേ’യുടെ വിജയം എന്തായിരുന്നു എന്നു വച്ചാൽ, ഒരു നിമിഷം പോലും സിനിമയുടെ മൂഡിൽ നിന്നും രക്ഷപ്പെടാൻ കാണികളെ അനുവദിച്ചില്ലാ സംവിധാന/തിരക്കഥാകൃത്ത്/സിനിമാറ്റോഗ്രാഫി കൈകാര്യം ചേയ്തവർ എന്നതാണു. അതിനൊപ്പമോ അതിൽക്കൂടുതലോ നമ്മളെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാൻ കഴിഞ്ഞൂ ഉഡാന്റെ സൃഷ്ടാക്കൾക്ക് എന്നതാണു ഈ കൊച്ചു പടത്തിന്റെ വിജയം.
സിനിമയുടെ സൃഷ്ടാക്കൾ വേറോരു കാര്യത്തിൽ എന്റെ മുഴുവൻ ആദരവും നേടുന്നുണ്ട് ഈ സിനിമയിലൂടെ - (വില്ലൻ എന്നു പറയാൻ ആവില്ലാ എങ്കിലും) വില്ലനായ അച്ഛന്റെ കഥാപാത്രത്തെ, വെറും വില്ലനായി അധപതിപ്പിക്കുന്നില്ല അവർ. പകരം അദ്ദേഹത്തിന്റെ വിചാരങ്ങൾ നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുക വഴി ആ കഥാപാത്രത്തോടും മാന്യത പുലർത്തിയിരിക്കുന്നു അവർ. വേറേ സിനിമകളിൽ കാണാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആണിതു.
അഭിനയിച്ചിരിക്കുന്നവർ - അതു ആ കൊച്ചൻ ആണെങ്കിലും ശരി, നായകൻ പയ്യൻ ആണെങ്കിലും ശരി, അച്ഛൻ ആണെങ്കിലും ശരി, അത്യുഗ്രൻ ആയിട്ട് വന്നിട്ടുണ്ട് - ആരേയും മോശം പറയാനില്ലാ എനിക്ക്. പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതു കാസ്റ്റിങ്ങ് ഡയറക്ടറുടെ കാര്യമാണു. കഥാപാത്രങ്ങൾക്ക് ഇതിലും ചേർന്ന നടന്മാരേ കിട്ടില്ലാ എന്നു തോന്നുന്നു, ഈ ഭൂമിയിൽ!. ആ അച്ഛനായിട്ട് റോണിത് റോയ് ജീവിക്കുക തന്നെ ആയിരുന്നു!!..
ശരിക്കും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടമാണിതു. - അതു കൊണ്ടു തന്നെ ആണു ഞാൻ 9 എന്ന ഓൾമോസ്റ്റ് പെർഫക്ട് സിനിമകൾക്ക് മാത്രം കൊടുക്കാവുന്ന റേറ്റിങ്ങ് കൊടുക്കുന്നതു. ആക്ഷനോ, ത്രില്ലിങ്ങ് മോമെന്റ്സോ പറയാനില്ല - പക്ഷെ - .. മിസ്സ് ആക്കേണ്ട! ഒരു കാരണവശാലും.! :)
വാൽക്കഷ്ണം : ഈ സിനിമ നീണ്ട 7 വർഷങ്ങൾക്ക് ശേഷം കാൻസിലെ മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചേയ്തത്രെ! .. യാതൊരു അത്ഭുതവും ഇല്ല അതിലേക്ക് സെലക്ഷൻ കിട്ടിയതിൽ!. ..
വേറൊരു കാര്യം .. ആ പോസ്റ്റർ കണ്ടോ .. ആ പോസ്റ്ററിൽ ഉണ്ട് മുഴുവൻ കഥയും ;)
Labels:
2010,
excellent film,
hindi film,
udaan,
Vikramaditya Motwane
Sunday, September 26, 2010
സോൾട്ട് - Salt (6/10)
Salt/English/Action/IMDB/(6/10)
Rated PG-13 for intense sequences of violence and action.
പ്ലോട്ട് : നായിക ആഞ്ചലീനാ ജോലി - ജോലി സി.ഐ.എ യിൽ. ഒരു സുപ്രഭാതത്തിൽ ഒരു മുൻ-റഷ്യൻ സ്പൈ ആപ്പീസിൽ കയറി ചെന്നു അടുത്ത രണ്ട് ദിവസങ്ങൾക്കകം ആഞ്ചലീനാ ജ്വാലി റഷ്യൻ പ്രസിഡന്റിനെ തട്ടിക്കളയും എന്നു വെളിപ്പെടുത്തുന്നു - കാരണം അവൾ പണ്ട് മുതലേ ഒരു റഷ്യൻ സ്പൈ ആണത്രെ. ആസ് യൂഷ്വൽ ആഞ്ചലീനാ ജോലി സി ഐ എ യുടെ ആപ്പീസിൽ നിന്നും എല്ലാരേയും ഇടീച്ച് സൂപ്പാക്കിയിട്ട് ചാടി പുറത്ത് വരുന്നു (എന്നാലല്ലേ സംശയം അവളുടെ നേരേ വരൂ) .. എന്നിട്ട് ഒറ്റക്ക് എന്തോക്കെയോ തെളിയിക്കാൻ ശ്രമിക്കുന്നു.!
വെർഡിക്ട് : ആവറേജ്. നല്ല റോപ്പ് ട്രിക്ക്സ്. ചേസ്, കോറേ കുരങ്ങൻ സ്റ്റയിൽ ചാട്ടം, ലോറിയുടെ മുകളിൽ നിന്നും ബസ്സിന്റേയും അവിടെ നിന്നു ഓട്ടോ റിക്ഷയുടേ മുകളിലേക്കും തിരിച്ചും ഒക്കെ ആയിട്ട്. പിന്നെ വെടിവൈപ്പ് ചറപറാന്നു - അതും അമേരിക്കക്കാരെ കൊല്ലില്ല - ചുമ്മാ തോക്കെടുത്ത് തിരിച്ച് പിടിച്ച് ചന്തിക്കിട്ട് അടിക്കും - അത്രേ ചേയ്യൂള്ളൂ!. റഷ്യക്കാരെ ചറപറാ വെടിവച്ച് കൊല്ലുകയും ചേയ്യും - അതും ഓട്ടോമാറ്റിക്ക് വെപ്പൺസും ആയിട്ട് നിക്കണ ഡസൺ കണക്കിനു ചേട്ടന്മാരെ കൈത്തോക്ക് വച്ച്! കത്തി ആവശ്യത്തിൽ കൂടുതൽ ഉണ്ട് - പക്ഷെ കണ്ടിരിക്കാം - ബോറടീക്കില്ല.
Labels:
2010,
action film,
angelina jolie,
english film review,
salt
Subscribe to:
Posts (Atom)