Best Actor/Malayalam/2010/Drama-Comedy/IMDB(6/10)
പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. .. പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.
വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.! അതു കഥയിലെ തെറ്റ്. !
മമ്മൂട്ടി ഒരു നാട്ടിൻപുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)
മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ.. നല്ല സ്വാഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..
സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.
വാൽക്കഷ്ണം : ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)
വെർഡിക്ട് ഒറ്റ വാക്കിൽ : ആവറേജ്, ബട്ട് സഹിക്കബിൾ. :)
Monday, December 20, 2010
Best Actor (6/10)
Labels:
2010,
best actor,
comedy,
lal,
malayalam film,
mammootty,
nedumudi venu,
salim kumar
Subscribe to:
Post Comments (Atom)
No comments:
Post a Comment