Showing posts with label Psychological thriller. Show all posts
Showing posts with label Psychological thriller. Show all posts
Monday, August 2, 2010
ഷട്ടര്‍ ഐലന്റ് - Shutter Island (7/10)
English/Psychological Thriller/2010/(7/10)
പ്ലോട്ട് : ഒരു രക്ഷപ്പെടല്‍ അന്വേഷിക്കുവാനായി US മാര്‍ഷല്‍ ആയ നായകന്‍ ടെഡി ഡാനിയത്സ് (ലിയനാഡോ ഡിക്കാപ്രിയോ) കൂട്ടാളി ചക്ക്-നോട് കൂടി ഷട്ടര്‍ ഐലന്റ് എന്ന ക്രിമിനല്‍-സൈക്കോളജി ഹോസ്പിറ്റലിലേക്ക് ഒരു ബോട്ട് മാര്‍ഗ്ഗം എത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്. ഒരു വന്‍ കൊടുങ്കാറ്റ് വീശി അടിക്കാന്‍ ഒരുമ്പട്ട് നില്‍ക്കുന്ന അവസരത്തില്‍ ആണ് ഇവര്‍ അന്വേഷണത്തിനായി അവിടെ ലാന്റ് ചേയ്യുന്നതു. രക്ഷപെട്ട അന്തേവാസി നാലു മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ഒരു കുറ്റവാളി ആയ പേഷ്യന്റ് ആണ്. ഈ അന്തേവാസിയേ പറ്റിയും, ആ ഹോസ്പിറ്റലിനു പിന്നില്‍ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളെ പറ്റിയും ഉള്ള നായകന്റെ അന്വേഷണങ്ങള്‍ ആണ് ഈ പടം.
വെര്‍ഡിക്‍ട് : പടം ശരിക്കും ത്രില്ലര്‍ തന്നെ. സസ്പെന്‍സ് വിടാതെ തന്നെ മുന്നോട്ട് കൊണ്ടു പോയ്യിരിക്കുന്ന കഥ അവസാനം വരെ രസകരമാക്കി വൈക്കാന്‍ സംവിധായകനും മറ്റു സൃഷ്ടാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ശരിക്കും കണ്ടിരിക്കേണ്ട പടങ്ങളുടെ ലിസ്റ്റില്‍ വരുന്ന ഈ പടം കണ്ടാല്‍ ബോറടിക്കില്ലാ എന്നു ഞാന്‍ ഗ്യാരണ്ടി തരാം :). ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ദി ഡിപ്പാര്‍ട്ടഡ്, കേപ്പ് ഫിയര്‍, ഗുഡ് ഫെല്ലാസ് തുടങ്ങിയ കിടൂക്കന്‍ പടങ്ങളുടെ സംവിധായകനില്‍ നിന്നും - മാര്‍ട്ടിന്‍ ‘ഏതാണ്ടൂം‘ (Martin Scorsese)-ല്‍ നിന്നും ഇതിലും കുറഞ്ഞോരു സാധനം പ്രതീക്ഷിക്കുക വയ്യല്ലോ?
വാല്‍ക്കഷ്‌ണം : ഞാന്‍ റേറ്റിങ്ങ് കുറക്കാന്‍ കാരണം, എനിക്ക് ഏകദേശം പകുതിയോടു കൂടി തന്നെ അവസാനം പറയാന്‍ വച്ചിരിക്കുന്ന സസ്പെന്‍സിനെ കൂറിച്ച് ഊഹിക്കാന്‍ സാധിച്ചു എന്നതിനാല്‍ ആണ്. അതു സത്യമായി വരികയും ചേയ്തു. അതു തിരക്കഥാകൃത്തിനു ഉണ്ടായിരിക്കുന്ന ഒരു പാളിച്ചയായി ഞാന്‍ കണക്കാക്കുന്നു. സൊ, ഒരു അര മാര്‍ക്ക് അതിനു കുറച്ചു ഞാന്‍. :)
Monday, June 28, 2010
കാര്‍ത്തിക് കോളിങ്ങ് കാര്‍ത്തിക് - Karthik calling Karthik (6.5/10)
Hindi/2010/Romance-Psychological thriller/(6.5/10)
പ്ലോട്ട് : കാര്‍ത്തിക് - ഒരു IIM ടോപ്പര്‍, CA റെക്കോര്‍ഡ് ഹോള്‍ഡര്‍, ഇപ്പോള്‍ ഒരു കണ്‍സ്‌ട്രക്ഷന്‍ ആപ്പീസില്‍ ഗുമസ്ഥന്റെ ജോലി ചേയ്യുന്നു - അതെ, എനിക്ക് തെറ്റിയതല്ലാ, ശരിക്കും അങ്ങനെ തന്നാ. ആപ്പീസിലെ എല്ലാവരും, പ്യൂണ്‍ ഉള്‍പ്പടെ, അങ്ങാരോട് എന്തോ ഏറ്റവും പോഴനെ ട്രീറ്റ് ചേയ്യുന്ന പോലെ ആണ് പെരുമാറുന്നതു. ഒരു ദിവസം, അങ്ങാര്‍ക്ക് ഒരു ഫോണ്‍ വരുന്നു, വീട്ടില്‍ വെളുപ്പിനെ 5 മണിക്ക്. മറ്റേ തലക്കല്‍ കാര്‍ത്തിക് തന്നെ, അതെ, അങ്ങാരു അങ്ങാരെ തന്നെ ഫോണ്‍ ചേയ്യുന്നു - ശരിക്കും കുട്ടിച്ചാത്തന്‍ സേവ തന്നെ! അതോടെ കഥ മാറുന്നു - എല്ലായിടത്തും ചങ്കൂറ്റത്തോടെ പെരുമാറാനും അങ്ങനെ ജീവിതത്തില്‍ വളരെ വിജയിക്കാനും സാധിക്കുന്നു. അവനെ മൈന്‍ഡ് പോലും ചേയ്യാതിരുന്ന ആപ്പീസിലെ പെങ്കൊച്ച് (ദീപികാ പദുക്കോണ്‍ - അവള്‍ ഡൈലി പാന്റ് ഇടാന്‍ മറക്കുമെന്നാ തോന്നുന്നെ, ദിവസോം ഷഡ്ഡിയില്‍ ആണ് ആപ്പീസില്‍ വരവു!) അവന്റ് പ്രേമ ഭാജനം ആവുന്നു. പക്ഷെ കാര്‍ത്തികിന്റെ സത്യസന്ധത കഥ പിന്നീട് ആകെ മാറി മറിക്കുന്നു...
വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഫര്‍ഹാന്‍ അക്തര്‍ കിടു - കിക്കിടു. റോക്കോണ്‍ എന്ന പടത്തിലേ പോലെ തന്നെ ഒതുങ്ങിയ അഭിനയം. യെവന്‍ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും, ഒറപ്പ്! ദീപിക പദുകോണ്‍ - നേരത്തെ പറഞ്ഞ പോലെ - എപ്പോഴും ഷഡ്ഡിപ്പുറത്താണ്. പക്ഷെ സത്യം പറയാല്ലോ - ആ പെണ്ണുമ്പിള്ള ആദ്യായിട്ടാണ് ഒരു പടത്തില്‍ അഭിനയിക്കുന്നതു. ഇതു വരെ ചുമ്മാ ഫാഷന്‍ പരേഡിലെന്ന പോലെ വന്നു പോവുക മാത്രം ആയിരുന്നല്ലോ!. ആദ്യായിട്ട് കഥാപാത്രത്തിനു ചേരുന്ന അഭിനയം കാഴ്ചവച്ചു ദീപിക പദുകോണ്‍ .
സംവിധാനം - ഒരു പുതുമുഖ സംവിധായകന്‍ ആണ് ഇതു ചേയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം. റ്റൈറ്റിലിങ്ങ് മുതല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പടത്തിന്റെ ലക്ഷണം ഉണ്ട് ഈ പടത്തിനു. നായകനും നായികയും തമ്മിലുള്ള റൊമാന്‍സ് എനിക്ക് വളരെ ഇഷ്ടായി - അതു വളരെ നന്നാക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകനും മറ്റും. സ്ലോ ക്യാമറാ മൂവ്മെന്റുകളും - അതും ആവശ്യത്തിനു മാത്രം ഉള്ള മൂവ്മെന്റുകള്‍ - കൊണ്ട് സിനിമാറ്റോഗ്രാഫറും നന്നാക്കിയിട്ടുണ്ട്. (പക്ഷെ അവസാനം കൊണ്ടേ കലം അങ്ങാരു ഉടച്ചു - ഒരു റിഫ്ലക്ഷനില്‍ ക്യാമറാമാനെ വ്യക്തം ആയിരുന്നു!)
എന്തായാലും, സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, നല്ല അഭിനയം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു നല്ല പടം ആണിത്. ചുമ്മാ കണ്ട് നോക്കൂന്നേ.. ;)
വാല്‍ക്കഷ്ണം : പട്ടരില്‍ പൊട്ടനില്ല, ഉണ്ടേങ്കില്‍ അവന്‍ കളക്ടര്‍ ആണ് എന്നാണ് പണ്ടത്തെ പഴമൊഴി. മൊഴി ഇപ്പോഴും ഒള്ളതു തന്നാ, പക്ഷെ ഇന്നതു പട്ടര്‍ക്ക് പകരം IIM, IIT-ക്കാര്‍ ആയെന്നു മാത്രം - അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മുടെ നായകന്‍ ആപ്പീസിലെ പൊട്ടന്‍ ആയി എന്നതു എന്റെ മാത്രം ഒരു ഡൌട്ട് ആണ്.
Subscribe to:
Posts (Atom)


