Showing posts with label romance. Show all posts
Showing posts with label romance. Show all posts

Tuesday, July 27, 2010

ഷീ ഈസ് ഔട്ട് ഓഫ് മൈ ലീഗ് - She's Out of My League (7.5/10)


English/2009/Romance-Comedy/(7.5/10)
Rated R for language and sexual content.

പ്ലോട്ട് : പൈലറ്റാവാന്‍ കൊതിക്കുന്ന കിര്‍ക്ക് എന്ന പയ്യന്‍ ഇപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കിളിയായിട്ട് (ടിക്കറ്റ് ഒക്കെ ചെക്ക് ചേയ്തു കൊടുക്കുന്ന - എയര്‍പ്പോര്‍ട്ടിന്റെ വാതില്ക്കല്‍ നില്‍ക്കുന്ന പണി.) ജോലി നോക്കുകയാണ്. ആള് ഒന്നാംതരം അന്തര്‍മുഖനും ഒരു പാവത്താനും ആണ്. സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കു‌മ്പോള്‍ ആണ് ഒരു ആ‍റ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില്‍ അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു .. പിന്നെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ പടത്തിനാധാരം.


വെര്‍ഡിക്ട്: സംഭവം കൊള്ളാം. നല്ലോരു റോമാന്റിക്ക് സ്റ്റോറി, അവിടിവിടെ ചിരിക്കാന്‍ ഉള്ള ഐറ്റംസ് ഉണ്ട്, കഥയും ബ്രേക്കില്ലാതെ ചടപടാന്നു തീര്‍ന്നു പോവുന്നുണ്ട്. ഒരു ബാത്ത്‌റൂം ബ്രേക്ക് പോലും എടുക്കാതെ പടം കണ്ടു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി എന്നു പറഞ്ഞാല്‍ അതില്‍ നുണ അശേഷമില്ല. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം ആണിത്.


വാല്‍ക്കഷ്ണം : ഹൊ! ലവന്റെ ഒരു ടൈം!...  എന്നാ ഉരുപ്പിടിയാ വന്നു വീണതു!. ഞാനും ലവനെ പോലെ സുന്ദരനും ത്-ഗുണ സ‌മ്പന്നനും സുശീലനും സുഭാഷിതനും സുസ്മേരവദനനും സുലോചനനും സുലക്ഷണനും  സുന്ദരേശനും സുബോധനും സു-സ്നേഹനിധിയും ഒക്കെ ആയിട്ടും, എനിച്ചൊരു പെണ്ണിനെ കെട്ടാന്‍ കിട്ടുന്നില്ലാല്ലോ ദൈവേ ..! ഞാന്‍ കണ്ടോളാട്ടാ നിന്നെ..!


Wednesday, July 7, 2010

ദി പ്രപ്പോസല്‍ - The Proposal (7/10)


English/2009/Romantic-Comedy/ (7/10)
Rated PG-13 for sexual content, nudity and language.

പ്ലോട്ട് : സ്വന്തം പുസ്തകം ഇറക്കണം എന്നു ആശിക്കുന്ന ആന്‍ഡ്രൂ (റയാന്‍) ഒരു ബുക്ക് പബ്ലീഷിങ്ങ് ഹൌസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയ മാര്‍ഗരറ്റിന്റെ (സാന്ദ്രാ ബുള്ളോക്ക്) അസിസ്റ്റന്റ് ആണ്. മാര്‍ഗരറ്റിനെ ആ ഓഫീസിലെ ആര്‍ക്കും തന്നെ ഇഷ്ടമല്ല, അവളുടെ സ്ട്രിക്ട് പെരുമാറ്റ രീതി തന്നെ കാരണം. കനേഡിയന്‍ ആയ മാര്‍ഗരറ്റിന്റെ വിസ കാലാവധി കഴിയുന്നതോടെ അവളെ നാട് കടത്താന്‍ അമെരിക്കന്‍ ഗവ: തീരുമാനിക്കുന്നു, അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗരറ്റ് ആന്‍ഡ്രൂവിനെ കെട്ടാന്‍ പോകുകയാണെന്നു കള്ളം പറയുന്നു, ഓഫീസിലും, ഇമ്മിഗ്രേഷന്‍ ഓഫീസിലും.

ഈ കള്ളത്തരത്തിനു കൂട്ടു നിന്നില്ലാ എങ്കില്‍ സ്വന്തമായി പുസ്തകം ഇറക്കാനുള്ള സ്വപ്നം സ്വപ്നമായി ഇരിക്കുകയേ ഒള്ളൂ എന്നു മാര്‍ഗരറ്റ് ഭീഷണിപ്പെടുത്തുന്നതോടെ ആന്‍ഡ്രൂവും വേറേ ഗത്യന്തരമില്ലാതെ ഇതിനു കൂട്ടു നില്‍ക്കുന്നു. ആന്‍ഡ്രൂവിന്റെ അമ്മൂമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ രണ്ടു പേരും അലാസ്കയിലേക്ക് നീങ്ങുന്നതോടെ കഥ കൂടുതല്‍ രസകരമാവുന്നു  

വെര്‍ഡിക്‍ട് : സംഭവം കൊള്ളാം. കിടിലന്‍ ലൊക്കേഷനും, നല്ല ചെറു തമാശകളും, നല്ല സ്ക്രീന്‍പ്ലേയും, നല്ല അഭിനയങ്ങളും, ഒക്കെക്കൂടെ ഒരു ചെറിയ സദ്യ തന്നെ ആണീ പടം. ക്ലൈമാക്സ് എന്ന സാധനം ലൌസ്റ്റോറീസില്‍ ഉണ്ടാവാറില്ലാല്ലോ - എല്ലായ്‌പ്പോഴും നായികയെ നായകന്‍ ഉമ്മ വൈച്ച് സിനിമാ തീരും - ഇതിലും അതു പോലെ തന്നെ ആണ്. റയാന്‍ റൈനോള്‍ഡ്സിന്റെ ഇതിനു മുന്നെ ഞാന്‍ കണ്ട പടം ‘ജസ്റ്റ് ഫ്രണ്ട്സ്’  ആയിരുന്നു - അതിനേക്കാള്‍ ഒക്കെ ലവന്‍ നന്നായിട്ടുണ്ട് ഇതില്‍. 


കണ്ടാല്‍ നഷ്ടമാവില്ല ഒരിക്കലും.  കാണൂ, കണ്ടഭിപ്രായം പറയൂ. :)


Monday, June 28, 2010

കാര്‍ത്തിക് കോളിങ്ങ് കാര്‍ത്തിക് - Karthik calling Karthik (6.5/10)


Hindi/2010/Romance-Psychological thriller/(6.5/10)

പ്ലോട്ട് : കാര്‍ത്തിക് - ഒരു IIM ടോപ്പര്‍, CA റെക്കോര്‍ഡ് ഹോള്‍ഡര്‍, ഇപ്പോള്‍ ഒരു കണ്‍സ്‌ട്രക്ഷന്‍ ആപ്പീസില്‍ ഗുമസ്ഥന്റെ ജോലി ചേയ്യുന്നു - അതെ, എനിക്ക് തെറ്റിയതല്ലാ, ശരിക്കും അങ്ങനെ തന്നാ. ആപ്പീസിലെ എല്ലാവരും, പ്യൂണ്‍ ഉള്‍പ്പടെ, അങ്ങാരോട് എന്തോ ഏറ്റവും പോഴനെ ട്രീറ്റ് ചേയ്യുന്ന പോലെ ആണ് പെരുമാറുന്നതു.  ഒരു ദിവസം, അങ്ങാര്‍ക്ക് ഒരു ഫോണ്‍ വരുന്നു, വീട്ടില്‍ വെളുപ്പിനെ 5 മണിക്ക്. മറ്റേ തലക്കല്‍ കാര്‍ത്തിക് തന്നെ, അതെ, അങ്ങാരു അങ്ങാരെ തന്നെ ഫോണ്‍ ചേയ്യുന്നു - ശരിക്കും കുട്ടിച്ചാത്തന്‍ സേവ തന്നെ! അതോടെ കഥ മാറുന്നു - എല്ലായിടത്തും ചങ്കൂറ്റത്തോടെ പെരുമാറാനും അങ്ങനെ ജീവിതത്തില്‍ വളരെ വിജയിക്കാനും സാധിക്കുന്നു. അവനെ മൈന്‍ഡ് പോലും ചേയ്യാതിരുന്ന ആപ്പീസിലെ പെങ്കൊച്ച് (ദീപികാ പദുക്കോണ്‍ - അവള്‍ ഡൈലി പാന്റ് ഇടാന്‍ മറക്കുമെന്നാ തോന്നുന്നെ, ദിവസോം ഷഡ്ഡിയില്‍ ആണ് ആപ്പീസില്‍ വരവു!) അവന്റ് പ്രേമ ഭാജനം ആവുന്നു. പക്ഷെ കാര്‍ത്തികിന്റെ സത്യസന്ധത കഥ പിന്നീട് ആകെ മാറി മറിക്കുന്നു...

വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഫര്‍ഹാന്‍ അക്തര്‍ കിടു - കിക്കിടു. റോക്കോണ്‍ എന്ന പടത്തിലേ പോലെ തന്നെ ഒതുങ്ങിയ അഭിനയം. യെവന്‍ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും, ഒറപ്പ്!  ദീപിക പദുകോണ്‍ - നേരത്തെ പറഞ്ഞ പോലെ - എപ്പോഴും ഷഡ്ഡിപ്പുറത്താണ്. പക്ഷെ സത്യം പറയാല്ലോ - ആ പെണ്ണുമ്പിള്ള ആദ്യായിട്ടാണ് ഒരു പടത്തില്‍ അഭിനയിക്കുന്നതു. ഇതു വരെ ചുമ്മാ ഫാഷന്‍ പരേഡിലെന്ന പോലെ വന്നു പോവുക മാത്രം ആയിരുന്നല്ലോ!. ആദ്യായിട്ട് കഥാപാത്രത്തിനു ചേരുന്ന അഭിനയം കാഴ്ചവച്ചു ദീപിക പദുകോണ്‍ .  

സംവിധാനം - ഒരു പുതുമുഖ സംവിധായകന്‍ ആണ് ഇതു ചേയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം. റ്റൈറ്റിലിങ്ങ് മുതല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പടത്തിന്റെ ലക്ഷണം ഉണ്ട് ഈ പടത്തിനു. നായകനും നായികയും തമ്മിലുള്ള റൊമാന്‍സ്  എനിക്ക് വളരെ ഇഷ്ടായി - അതു വളരെ നന്നാക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകനും മറ്റും.  സ്ലോ ക്യാമറാ മൂവ്മെന്റുകളും - അതും ആവശ്യത്തിനു മാത്രം ഉള്ള മൂവ്മെന്റുകള്‍ - കൊണ്ട് സിനിമാറ്റോഗ്രാഫറും നന്നാക്കിയിട്ടുണ്ട്. (പക്ഷെ അവസാ‍നം കൊണ്ടേ കലം അങ്ങാരു ഉടച്ചു - ഒരു റിഫ്ലക്ഷനില്‍ ക്യാമറാമാനെ വ്യക്തം ആയിരുന്നു!)

എന്തായാലും, സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, നല്ല അഭിനയം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു നല്ല പടം ആണിത്. ചുമ്മാ കണ്ട് നോക്കൂന്നേ.. ;)


വാല്‍ക്കഷ്ണം : പട്ടരില്‍ പൊട്ടനില്ല, ഉണ്ടേങ്കില്‍ അവന്‍ കളക്ടര്‍ ആണ് എന്നാണ് പണ്ടത്തെ പഴമൊഴി. മൊഴി ഇപ്പോഴും ഒള്ളതു തന്നാ, പക്ഷെ ഇന്നതു പട്ടര്‍ക്ക് പകരം IIM, IIT-ക്കാര്‍ ആയെന്നു മാത്രം - അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മുടെ നായകന്‍ ആപ്പീസിലെ പൊട്ടന്‍ ആയി എന്നതു എന്റെ മാത്രം ഒരു ഡൌട്ട് ആണ്.


Tuesday, March 31, 2009

അയ്യോ .. എനിക്കും പ്രണയം ..





ആ മെയ് മാസത്തില്‍, കാലം തെറ്റി നിലക്കാതെ പെയ്യുന്ന ആ വേനല്‍മഴയുടെ കുളിരില്‍, കട്ടന്‍ കാപ്പിയുടെയും കപ്പ പുഴുങ്ങിയതിന്റെയും, ചാളക്കറിയുടെയും സുഖമുള്ള ചൂടില്‍, സ്ക്രീനില്‍ ആദ്യമായി അവളുടെ പോസ്റ്റുകള്‍ കണ്ടു ... അവജ്ഞയുടെ, അപരിചത്വത്തിന്റെ കറുത്ത നിഴലില്‍ അവളുടെ ശോഭ ഒരു സോഡിയം വേപ്പര്‍ ലാമ്പ് പോലെ ഇടക്കു തെളിഞ്ഞും പിന്നെ മങ്ങിയും ജ്വലിച്ചു നിന്നു .. വളരെ പെട്ടെന്നു തന്നെ, സുന്ദരിയെന്നു ഞാന്‍ പിന്നീടു അറിഞ്ഞ, ആ സുന്ദരിയുടെ മണ്ടത്തരങ്ങളും, പോഴത്തരങ്ങളും, ആരാലും കബളിപ്പിക്കപെടാന്‍ കാത്തു നില്‍ക്കുന്ന യോഗത്തെയും ഞാന്‍ തിരിച്ചറിഞ്ഞു .. വിശന്നു വലഞ്ഞ് നടന്ന സിംഹത്തിന്റെ മുന്നിലെ മാന്‍പേടയെപ്പോലെ നിസ്സാഹായ ആയിരുന്നു അവള്‍ .. ചെറുത്തു നില്‍ക്കാന്‍ കഴിവില്ലാത്ത ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ ..

അവള്‍, അവള്‍ എന്റെ ഹൃദയം കീഴടക്കി .. ഇറാക്കിന്റെ സൈന്യം കുവൈറ്റിനെ ഒരു രാത്രി കൊണ്ട് കീഴടക്കിയ പോലെ .. ഒരു മാലാഖയെപ്പോലെ .. ബ്ലോഗ്ഗറിലെ, ഈ വസുദൈവക കുഡുംബത്തിന്റെ തണലില്‍ .. ആ സ്നേഹം പൂത്തുലഞ്ഞു .. അവളുടെ പുഞ്ചിരി എന്നെ ഏതു അര്‍ഥരാത്രിയിലും ഉണര്‍ത്തുന്നു .. എന്റെ തലയിണകള്‍ക്കു ഇപ്പൊ അവളുടെ പേരു ആണു .. എന്റെ ദിവസങ്ങള്‍ക്കു ഇപ്പൊ അവളുടെ സുഗന്ധമാണ് .. എന്റെ ദിവാസ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ അവളാണ് നായിക .. എന്റെ പുഞ്ചിരിക്ക് അവള്‍ ഉത്തരവാദിയാകുന്നു .. അവളുടെ മണ്ടത്തരങ്ങള്‍ക്കു, അവളുടെ ചമ്മലുകള്‍ക്കു ... അവളുടെ താനേയുള്ള, കടിച്ചമര്‍ത്തിയുള്ള തന്നെത്താന്‍ ചിരികള്‍ക്കു .. ഞാനും ..

അവള്‍ ഇനിയും കാലങ്ങളോളം എന്റെ ഉള്ളില്‍ ഇതേ ചൂടോടെ ഉണ്ടാവട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട്, പ്രാര്‍ത്ഥിച്ചു കൊണ്ട് .. ജയ് കാംദേവ് !