Showing posts with label political thriller. Show all posts
Showing posts with label political thriller. Show all posts
Friday, June 24, 2011
Ko - കോ (6.5/10)
പ്ലോട്ട് : ഒരു പ്രസ്സ് ഫോട്ടോഗ്രാഫർ - ജീവ അഭിനയിക്കുന്നു. കൂടെ ഒരു സാധാരണ എഞ്ചിനിയർ (അജ്മൽ), സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ജനങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നു ആ എഞ്ചിനിയർ. അതിനായി അടുത്ത തിരഞ്ഞെടുപ്പിൽ നിൽക്കുന്നു അദ്ദേഹം - കൂടെ പത്രങ്ങളുടേയും സാധാരണ ജനങ്ങളുടേയും, സമാന ചിന്താഗതിക്കാരുടെയും സഹായവും പിന്തുണയും. ആ സമരവും, അതിനെ എതിർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളും, അതിലേക്ക് ട്വിസ്റ്റുകൾ, ത്രില്ലിങ്ങ് ആക്ഷനുകൾ, ഒക്കെ ചേരുമ്പോൾ ഈ സിനിമയാവും.
വെർഡിക്ട് : വളരേ നല്ല സിനിമ എന്ന ഗ്രേഡ് സുഖമായി വാങ്ങിച്ചെടുക്കാമായിരുന്ന ഒരു പ്രൊജക്ട് - നല്ല കിടീലൻ കഥ, നല്ല സസ്പെൻസ്, നല്ല കാസ്റ്റിങ്ങ്, നല്ല പ്രസന്റേഷൻ, തിരക്കഥ. പക്ഷെ സിനിമ കച്ചവടവത്കരിക്കാൻ ശ്രമിച്ച്, അനാവശ്യമായി കൊറേ പാട്ടുകൾ കുത്തിനിറച്ച് ( നല്ല പാട്ടുകൾ - പക്ഷെ വേണ്ടാത്തിടത്ത് ആണു എല്ലാം), കൊറേ കത്തി സീനുകൾ കുത്തി നിറച്ച് അലമ്പാക്കിയിരിക്കുന്നു സിനിമ. എന്തിനു ഇത്രേം കാശ് മുടക്കണം, ഈ പാട്ടിനും കത്തിക്കും ഒക്കെ? ഒരു ഫോട്ടോഗ്രാഫർ ബൈക്കിൽ ഒറ്റ ചക്രത്തിൽ ഓട്ടിച്ച് കൊണ്ട് പടമെടുത്താൽ വല്ലതും പതിയുമോ? എന്തിനു ഈ കസർത്ത്? അങ്ങനെ ചേയ്താലേ നായകനാവൂ? ‘ഞാൻ മഹാനല്ല‘ എന്ന സിനിമയിൽ വില്ലന്മാരുടെ ഇടി കൊണ്ട് തൂറുന്ന നായകൻ വിജയിച്ചില്ലേ?
കഥ വളരേ വരിഞ്ഞ് മുറുകി ടെൻഷനിൽ ആയി വരുമ്പോൾ ആവും ഒരു പാട്ട് വരുന്നതു - അതിനായി ഇടക്കിടക്ക് നായിക ടെൻഷനാവും, നായകൻ സമാധാനിപ്പിക്കാൻ ചെല്ലും! - സിനിമയിൽ പാട്ടുകൾക്ക് ടാക്സ് വൈക്കാൻ സമയമായി!.
റിയലിസ്റ്റിക്ക് ആയിട്ട് ഈ സിനിമ എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോയി, അത്രെക്ക് നല്ല സിനിമ - പാട്ടും കത്തിയും ഇല്ലാതെ ഒരു ഡയറക്ടേഴ്സ് കട്ട് വേഴ്ഷൻ ഈ സിനിമക്ക് ഇറങ്ങിയാൽ ഞാൻ ആദ്യ ദിവസം തന്നെ ആ സിനിമ കാണാൻക്യൂവിൽ നിൽക്കുന്നുണ്ടാവും.. അങ്ങനെ ഒരു വേഴ്ഷൻ വന്നാൽ അതാവും തമിഴ് സിനിമയിലെ ഈക്കൊല്ലത്തെ കിങ്ങ്.!
ഒറ്റ വാചകത്തിൽ : നല്ല കഥ, സിനിമ, ആക്ടിങ്ങ്, പാട്ടുകൾ കുളം കലക്കി.
വാൽക്കഷ്ണം : ഈ സംവിധായകൻ തന്റെ കരിയർ ആരംഭിച്ചതു ഒരു ഫോട്ടോ ജേർണലിസ്റ്റ് ആയിട്ടായിരുന്നു - അതാവണം ഈ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫിയുടെ ടെക്ക്നിക്കൽ സംഭവങ്ങൾ ഒക്കെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്. ഇരുട്ടത്ത് ഫോട്ടോ എടുക്കാൻ നേരം നായകൻ കാമറയുടെ ISO അഡ്ജസ്റ്റ് ചേയ്യുന്നതു ഞാൻ ആദ്യായിട്ടാണു ഒരു സിനിമയിൽ കാണുന്നതു - അതോരു നല്ല കാര്യമായി.
ഇദ്ദേഹത്തിന്റെ ആദ്യ പടം കണ്ടിട്ടുണ്ടോ - കനാ കണ്ടേൻ? അതു കിടിലൻ പടമാട്ടോ, അതിൽ നമ്മടെ പ്രിത്വിരാജ് കലക്കീട്ടോണ്ട്!
ഇതിലെ നായിക പെണ്ണ് : എന്റമ്മോ മരത്തിൽ കൊത്തിയ ഒരു മുഖത്തിൽ ഇതിലും വികാരം വരും - ഇതൊരുവിധം..! എന്റമ്മോ!
Friday, September 24, 2010
മില്ലേനിയം ട്രൈയോളജി : Millennium Trilogy (7.5/10)
Millennium Trilogy-യുടെ ആദ്യ ഭാഗമായ The Girl with the dragon tatoo നെ പറ്റി ദാ നേരത്തേ ഞാൻ ഇവിടെ പറഞ്ഞിരുന്നു. ഇതിന്റെ ബാക്കി രണ്ട് ഭാഗങ്ങളും വളരേ പ്രതീക്ഷയോടെ ആണു കണ്ടതു. ആ പ്രതീക്ഷകൾ തെറ്റിച്ചില്ല ഈ സിനിമകളുടെ സൃഷ്ടാക്കൾ. ആദ്യ ഭാഗത്തിലെ കൂട്ടിമുട്ടാത്ത അറ്റങ്ങൾ അവസാന ഭാഗം ആയ The Girl Who Kicked the Hornets' Nest ആവുമ്പോഴേക്കും കൂട്ടിമുട്ടുന്നുണ്ട്, ഒരു കഥാപാത്രം പോലും അനാവശ്യമായി ഈ കഥയിലില്ല എന്നതു തന്നെ ഒരു വലിയ കാര്യമാണു. ഭാഷ പ്രശ്നം ആണെങ്കിലും, നല്ല സബ്റ്റൈറ്റിത്സ് കിട്ടും ധാരാളം - പറ്റുമെങ്കിൽ കാണുക, കണ്ടാൽ കൈനഷ്ടം വരില്ല, ഗ്യാരന്റി.
The Girl who played with Fire/Sweedish/2008/Thriller/IMDB/(6.5/10)
Rated R for brutal violence including a rape, some strong sexual content, nudity and language.
പ്ലോട്ട് : The Girl with the dragon tatoo വിന്റെ രണ്ടാം ഭാഗം ആണിത്.ആദ്യ ഭാഗത്തിൽ പറഞ്ഞു നിർത്തിയ പലതിൽ നിന്നും ഈ സിനിമയിൽ കഥ മുന്നോട്ട് പോവുന്നു. ആദ്യ ഭാഗത്തിൽ നമ്മളെ കൺഫ്യൂഷ്യസ് ആക്കിയ പല ഫ്ലാഷ്ബാക്കുകൾക്കും ഉത്തരം പകുതി ആയിട്ടെങ്കിലും കിട്ടുന്നതു ഈ ഭാഗത്തിലാണു. പ്ലോട്ട് ഒരല്പം കൂടെ വലുതാവുന്നതും, വീരശൂരപരാക്രമി ആയ നായകനെ കവച്ച് വച്ച് കഥയുടെ വേഗതയുടേയും സഞ്ചാരത്തിന്റെയും സാരഥ്യം നായിക ഏറ്റെടുക്കുന്നതും ഈ ഭാഗത്തിൽ ആണു. അന്വേഷണങ്ങൾ തുടരുന്നു - നായിക വീണ്ടും ട്രാപ്പ് ചേയ്യപ്പെടുന്നു, അജ്ഞാതരായ എതിരാളികളാൽ - രണ്ടോ മൂന്നോ കൊലപാതകങ്ങൾക്കുത്തരവാദി ആയി ആരോപിക്കപ്പെടുകയാണു നായിക. ...
The Girl who kicked the Hornets' nest/Sweedish/2009/Thriller/IMDB/(8/10)
Rated R for strong violence, some sexual material, and brief language.
പ്ലോട്ട് : മൂന്നാമത്തേതും അവസാനത്തേതും ആയ ഭാഗമാണിത്. പ്ലോട്ട് പിന്നേയും വലുതാവുന്നു. നായകനും നായികയും വെവ്വേറെ അന്വേഷണങ്ങളിൽ ഏർപ്പെടുകയാണു ഈ ഭാഗത്തിൽ. വീണ്ടും കൊലപാതകങ്ങൾ .... പല കാര്യങ്ങളെ പറ്റിയുള്ള അന്വേഷണങ്ങൾ ആണു സീരീസിനെ മുന്നോട്ട് നയിക്കുന്നതു തന്നെ. പ്ലോട്ട് അധികം പറയാൻ സാധിക്കില്ലാ എനിക്കിവിടെ, കാരണം ഇതിലെ ബേസിക്ക് പ്ലോട്ട് പറഞ്ഞാൽ പോലും ആദ്യ/രണ്ടാം ഭാഗത്തിന്റെ സസ്പെൻസ് ഫെയിൽ ആയേക്കാം. :) പക്ഷെ അഗ്രങ്ങൾ കൂട്ടിക്കെട്ടുന്ന രീതിക്ക് വേണം ഫുൾ മാർക്ക്സ്. വളരേ ഇഷ്ടായി. !
കണ്ടിരിക്കേണ്ട ഒരു സിനിമാ സീരീസ്. :) അതു മാത്രം ആണ് എന്റെ അഭിപ്രായം. !
വാൽക്കഷ്ണം : ലിസ്ബത്ത് സാലണ്ടർ കീ ജയ്!!! ഞാൻ ആ കഥാപാത്രത്തിന്റെ ആരാധകൻ ആയിരിക്കുന്നു. !
The Girl who played with Fire/Sweedish/2008/Thriller/IMDB/(6.5/10)
Rated R for brutal violence including a rape, some strong sexual content, nudity and language.
പ്ലോട്ട് : The Girl with the dragon tatoo വിന്റെ രണ്ടാം ഭാഗം ആണിത്.ആദ്യ ഭാഗത്തിൽ പറഞ്ഞു നിർത്തിയ പലതിൽ നിന്നും ഈ സിനിമയിൽ കഥ മുന്നോട്ട് പോവുന്നു. ആദ്യ ഭാഗത്തിൽ നമ്മളെ കൺഫ്യൂഷ്യസ് ആക്കിയ പല ഫ്ലാഷ്ബാക്കുകൾക്കും ഉത്തരം പകുതി ആയിട്ടെങ്കിലും കിട്ടുന്നതു ഈ ഭാഗത്തിലാണു. പ്ലോട്ട് ഒരല്പം കൂടെ വലുതാവുന്നതും, വീരശൂരപരാക്രമി ആയ നായകനെ കവച്ച് വച്ച് കഥയുടെ വേഗതയുടേയും സഞ്ചാരത്തിന്റെയും സാരഥ്യം നായിക ഏറ്റെടുക്കുന്നതും ഈ ഭാഗത്തിൽ ആണു. അന്വേഷണങ്ങൾ തുടരുന്നു - നായിക വീണ്ടും ട്രാപ്പ് ചേയ്യപ്പെടുന്നു, അജ്ഞാതരായ എതിരാളികളാൽ - രണ്ടോ മൂന്നോ കൊലപാതകങ്ങൾക്കുത്തരവാദി ആയി ആരോപിക്കപ്പെടുകയാണു നായിക. ...
The Girl who kicked the Hornets' nest/Sweedish/2009/Thriller/IMDB/(8/10)
Rated R for strong violence, some sexual material, and brief language.
പ്ലോട്ട് : മൂന്നാമത്തേതും അവസാനത്തേതും ആയ ഭാഗമാണിത്. പ്ലോട്ട് പിന്നേയും വലുതാവുന്നു. നായകനും നായികയും വെവ്വേറെ അന്വേഷണങ്ങളിൽ ഏർപ്പെടുകയാണു ഈ ഭാഗത്തിൽ. വീണ്ടും കൊലപാതകങ്ങൾ .... പല കാര്യങ്ങളെ പറ്റിയുള്ള അന്വേഷണങ്ങൾ ആണു സീരീസിനെ മുന്നോട്ട് നയിക്കുന്നതു തന്നെ. പ്ലോട്ട് അധികം പറയാൻ സാധിക്കില്ലാ എനിക്കിവിടെ, കാരണം ഇതിലെ ബേസിക്ക് പ്ലോട്ട് പറഞ്ഞാൽ പോലും ആദ്യ/രണ്ടാം ഭാഗത്തിന്റെ സസ്പെൻസ് ഫെയിൽ ആയേക്കാം. :) പക്ഷെ അഗ്രങ്ങൾ കൂട്ടിക്കെട്ടുന്ന രീതിക്ക് വേണം ഫുൾ മാർക്ക്സ്. വളരേ ഇഷ്ടായി. !
കണ്ടിരിക്കേണ്ട ഒരു സിനിമാ സീരീസ്. :) അതു മാത്രം ആണ് എന്റെ അഭിപ്രായം. !
വാൽക്കഷ്ണം : ലിസ്ബത്ത് സാലണ്ടർ കീ ജയ്!!! ഞാൻ ആ കഥാപാത്രത്തിന്റെ ആരാധകൻ ആയിരിക്കുന്നു. !
Saturday, August 28, 2010
The Girl with the dragon tatoo - ദി ഗേൾ വിത്ത് ദ ഡ്രാഗൺ റ്റാറ്റൂ (Swedish: Män som hatar kvinnor) (7/10)
2009/Thriller/Swedish-English/(7/10)/IMDB
Original title : "Män som hatar kvinnor" means 'Men who hate women'.
Rated R for disturbing violent content including rape, grisly images, sexual material, nudity and language.
പ്ലോട്ട് : ഒരു അന്വേഷനാത്മക പത്രപ്രവർത്തകൻ ആയ നമ്മുടെ നായകൻ മൈക്കളിന്റെ (മൈക്കൾ എന്നു നമുക്ക് വിളിക്കാം) ഒരു പത്രറിപ്പോർട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിന്റെ പേരിൽ കോടതി കയറുന്നു, നായകനെ കോടതി ശിക്ഷിക്കുന്നു. അതേ സമയത്ത് തന്നെ ഒരു വൻ-ബിസിനസ്സ് ഗ്രൂപ്പിനു വേണ്ടി നമ്മുടെ നായിക ആയ ലിസ്ബത്ത് (അതു തന്നാ അവളെ എല്ലാരും സിനിമയിൽ വിളിക്കുന്നതു, ഉറപ്പ് .. ആണെന്നു തോന്നുന്നു) മൈക്കളിനെ പിന്തുടർന്നു അങ്ങാരുടെ എല്ലാ കാര്യങ്ങളും വാങ്ങർ ഗ്രൂപ്പ് എന്ന ക്ലൈന്റിനു വേണ്ടി ശേഖരിച്ചു കൊടുക്കുന്നും ഉണ്ട്.
അങ്ങനെ നായകനെ ബിസിനസ്സ് ടൈക്കൂൺസ് ആയ വാങ്ങർ ഗ്രൂപ്പിലെ കാർണവർ ആയ വാങ്ങർ -അപ്പൂപ്പൻ വിളിച്ചു വരുത്തുന്നു, ഒരു ക്രിസ്തുമസ്സ് തലേന്നാൾ. കാർണവർ വിളിക്കുന്നതു ഒരു അസാധ്യചുമതല ഏല്‍പ്പിച്ച് കൊടുക്കാൻ ആയിരുന്നു. 40 കൊല്ലം മുന്നേ അപ്രത്യക്ഷയായ ചേട്ടന്റെ മകളുടെ ഘാതകരെ കണ്ടു പിടിക്കാൻ ആയിരുന്നു ആ ചുമതല. ആ പെൺകുട്ടി മരിക്കുമ്പോൾ അവരുടെ എസ്റ്റേറ്റിൽ ഒരു ഫാമിലി റീയൂണിയൻ നടക്കുക ആയിരുന്നു, അതുകൊണ്ട് കുടുംബത്തിലെ ആരോ തന്നെയാണു ആ കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഉറപ്പാണു വാങ്ങർ -അപ്പൂപ്പനു. പിന്നീടുള്ള കഥ ആ കൊലപാതക്കിയെ കണ്ടു പിടിക്കുന്നതിന്റെ ആണു - ക്ലൂസ് പിന്തുടർന്നു ചെല്ലും തോറും ഒരു വൻ കൊലപാതക പരമ്പര തന്നെ മണ്ണിനു വെളിയിൽ ആക്കുന്നു അന്വേഷകർ..
വെർഡിക്ട് :അവസാനം വരെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു പടം ആണിത്. നല്ല സസ്പെൻസ്, നല്ല സ്റ്റോറി, നല്ല രീതിയിൽ എടുത്തിരിക്കുന്നു ഈ പടം. നായികയുടെ വല്ലാത്ത ക്യാരക്റ്റർ എന്തിനു അങ്ങനെ ആക്കിയിരിക്കുന്നു എന്നു പക്ഷെ പിടികിട്ടിയില്ല, പക്ഷെ നായിക ആയിട്ട് അഭിനയിച്ചിരിക്കുന്ന പെൺകൊച്ച് ശരിക്കും കൊള്ളാം (ഹോ .. എന്നാ മസിലാ ആ കൊച്ചിനു!) . ടെക്നിക്കലിയും വളരെ മുന്നിൽ നിൽക്കുന്ന ഒരു പടം ആണിത്.
പക്ഷെ മിക്ക മർഡർ മിസ്റ്ററി പടങ്ങൾക്കുമുള്ള ഒരു പ്രശ്നം ഇതിനും ഉണ്ട് - പെട്ടെന്നു മറന്നു പോവും സിനിമ - കാരണം മിസ്റ്ററി കണ്ടു പിടിക്കപ്പെടുന്നതു വരേയെ സിനിമയുടെ ആ ആകർഷണീയത നിലനിൽക്കുന്നുള്ളൂ. അങ്ങനെ അല്ലാത്ത പടങ്ങൾ വളരേ കുറവാണു, മലയാളത്തിൽ മണിച്ചിത്രത്താഴ്, ഇംഗ്ലീഷിൽ മിസറി തുടങ്ങിയ പടങ്ങൾ ആണു ഈ പ്രശ്നം ഇല്ലാത്ത സിനിമകൾ.. ചുരുക്കിപ്പറഞ്ഞാൽ, മണിച്ചിത്രത്താഴ് പോലത്തെ ഒരു പടത്തിന്റെ അത്രേം കിടുവല്ല ഈ പടം.
കണ്ടു നോക്കൂ, ബോറടിക്കില്ല.
Friday, August 20, 2010
ഇഷ്‌ക്വിയ - Ishqiya (7.5/10)
Hindi/Thriller/2010/(7.5/10)
പ്ലോട്ട് : പടത്തിൽ ആകെ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളൂ. സ്ഥിരം കുറ്റവാളികൾ ആയ രണ്ട് കൂട്ടുകാർ (അർഷദ് വാർസി, നസ്സുറുദ്ദീൻ ഷാ) അവർ എത്തിപ്പെടുന്ന ഒരു ഉൾഗ്രാമത്തിലെ സുന്ദരിയായ വിധവ (വിദ്യാബാലൻ), ആ വിധവയുടെ ഭർത്താവ്, ഈ കുറ്റവാളികളെ പിടിക്കാൻ നടക്കുന്ന നസ്സുറുദ്ദീൻ ഷായുടെ അളിയൻ ഒരാൾ, പട്ടണത്തിലെ ഒരു വ്യവസായി എന്നിവർ ആണവർ.
പടം തുടങ്ങുന്നതു തന്നെ സുന്ദരിയായ കൃഷ്ണാ വർമ്മയേയും (വിദ്യാബാലൻ) പോലീസിനു പിടി കൊടുക്കാതെയും ശത്രുക്കളെ പേടിച്ചും ഒളിവിൽ കഴിയുന്ന അവളുടെ ഭർത്താവായ വിദ്യാധർ വർമ്മയേയും കാണിച്ചു കൊണ്ടാണു. സ്വന്തം ഭർത്താവിനെ വളരേ അധികം സ്നേഹിക്കുന്ന ഭാര്യ - ഭാര്യയേ അതിനെക്കാൾ ഏറേ ഇഷ്ടപ്പെടൂന്ന ഭർത്താവ്.. ആ രാത്രി ഭാര്യയുടെ കൂടെ കഴിയാൻ ഒളിച്ചും പാത്തും സ്വന്തം വീട്ടിൽ എത്തിയതാണു വർമ്മ. പക്ഷെ ആ രാത്രി അവരുടെ സന്തോഷങ്ങളുടെ അന്ത്യ രാത്രി ആവുന്നു - ദുരൂഹമായ ഒരു ഗ്യാസ് സിലണ്ടർ സ്ഫോടനത്തിൽ ആ വീട് അന്നു ഒരു മരണ വീടാവുന്നു.
ആ ഗ്രാമത്തിലേക്ക് നമ്മുടെ നായകർ പോലീസിൽ നിന്നും, അവരേ വേട്ടയാടുന്നവരിൽ നിന്നും ഒളിച്ച് നേപ്പാളിലേക്ക് രക്ഷപ്പെടാൻ ആയി വിദ്യാബാലന്റെ ഭർത്താവായ വർമ്മയിൽ നിന്നും സഹായം നേടാൻ എത്തുന്നു, പക്ഷെ അവർ അറിയുന്നതു അദ്ദേഹം മരിച്ചെന്ന വാർത്തയാണു. വിധവയായ, വളരെ ദുരൂഹമായ സ്വഭാവമുള്ള, പ്രതികാരദുർഗ്ഗാ പരിവേഷമുള്ള വിദ്യാബാലൻ അവരെ സ്വീകരിക്കുന്നു ..
ബാക്കി കഥ സസ്പെൻസ്. :) അതു കണ്ടറിയൂ.
വെർഡിൿട് : കൊള്ളാം, നല്ല പടം. സസ്പെൻസ് അവസാനം വരെ കാത്തു വൈക്കാൻ സിനിമാ സൃഷ്ടാക്കൾക്ക് കഴിഞ്ഞു എന്നു മാത്രമല്ല, കാണികൾക്ക് വളരെ സിമ്പിളായ റീസൺ കൊടൂത്ത് കഥയുടെ ഹൈലൈറ്റായ ദുരൂഹതയെ മറച്ചു വൈക്കാൻ കഴിഞ്ഞു എന്നതു തന്നെയാണു ഈ കഥയിലെ ഏറ്റവും പ്രധാന കാര്യം. വിദ്യാബാലനും നസ്സുറുദ്ദീൻഷായും അർഷദ് വാർസിയും ഉഗ്രനാക്കി. മിസ്റ്ററീ വുമൺ ആയിട്ട് വിദ്യാബാലൻ ശരിക്കും കസറി. കഥക്ക് 100 മാർക്ക്. അഭിനേതാക്കൾക്കും. :)
കണ്ടാൽ ഒരു നഷ്ടമാവില്ല. ധൈര്യമായി തല വച്ചോളൂ. :)
വാൽക്കഷ്ണം : ഒരു ചൂടൻ സീനുണ്ട് പടത്തിൽ, എന്നാ കെമിസ്ട്രി ആയിരുന്നു അർഷദ് വാർസിയും വിദ്യാബാലനും തമ്മിൽ ഈ സീനിൽ. ഹൂ ...
എന്റെ വിദ്യാമോളേ .. കാപാലികേ ... വഞ്ചകീ .. നീയും എന്നെ ചതിച്ചു അല്ലേ ..? :( എന്നാലും എന്നോടിതു വേണ്ടായിരുന്നു..
Wednesday, August 11, 2010
ദി ഗോസ്റ്റ് റൈറ്റര്‍ - The Ghost Writer (7/10)
English/Political Thriller/2010/(7/10 )
Rated PG-13 for language, brief nudity/sexuality, some violence and a drug reference.
പ്ലോട്ട് : മുൻ ഇംഗ്ലണ്ട് പ്രധാനമന്ത്രി ആഡം ലാങ്ങ് (പിയേഴ്സ് ബ്രോസ്‌നൻ) ആത്മകഥ എഴുതുകയാണ്. അതിനായി കരാറായ ‘ഗോസ്റ്റ് റൈറ്റർ’ ദുരൂഹ-സാഹചര്യങ്ങളിൽ മരിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നതു. പുസ്തകത്തിന്റെ പ്രസാധകർ നമ്മുടെ നായകനായ എഴുത്തുകാരനെ ഗോസ്റ്റായി തിരഞ്ഞെടുക്കുന്നു. അമേരിക്കയിൽ പ്രവാസത്തിൽ കഴിയുന്ന ലാങ്ങിന്റെ വസതിയിൽ വച്ച് തന്റെ ദൗത്യം തുടങ്ങുന്നതോടെ പ്രശ്നങ്ങൾ പല വശങ്ങളിൽ നിന്നും തുടങ്ങുകയാണ്. ലാങ്ങിനെതിരെ ലോക യുദ്ധക്കോടതി ഇറാക്കിലുണ്ടായ ഒരു സംഭവത്തെത്തുടർന്നു കേസെടുക്കുന്നതോടെ ആരോ ആ പുസ്തകത്തിന്റെ ഗതിയെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നു വ്യക്തമാവുന്നു .. .
വെർഡിക്ട് : സംഭവം കൊള്ളാം - ഒരൊറ്റ ഇരുപ്പിനു പടം ഞാൻ കണ്ടു തീർത്തു. നായകൻ അത്ര സുഖകരമായി തോന്നിയില്ലാ എങ്കിലും, പ്രധാനമന്ത്രിയായി ബ്രോസ്‌നൻ നന്നായി തോന്നി. സംവിധായകൻ - ദി പിയാനിസ്റ്റ് എന്ന പടത്തിന്റെ സൃഷ്ടാവ് കൂടെയായ റോമൻ പൊളാസ്കിയാണു-. അങ്ങേരുടെ അടുക്കേന്നു ഒരു ബോറൻ പടം പ്രതീക്ഷിക്കുക വയ്യല്ലോ - ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല! അങ്ങേരു നന്നാക്കുക തന്നെ ചേയ്തിട്ടുണ്ട് പടം.
കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, ഒരു ഡീസന്റ് പടം ആണിത്. ചുമ്മാ അങ്ങു തല വച്ചോ, പാരയാവില്ല! :)
Subscribe to:
Posts (Atom)






