Showing posts with label portuguese film. Show all posts
Showing posts with label portuguese film. Show all posts
Monday, April 4, 2011
ഉറുമി - Urumi (4.9/10)
Urumi /Malayalam/2011/Action-period/M3DB/ (4.9/10)
പ്ലോട്ട് : പണ്ടത്തെക്കാലം ആണു - നമ്മക്കടെ വാസ്ഗോഡ-ഗാമ ആദ്യായിട്ട് കാപ്പാട് ബീച്ചിൽ വന്നിറങ്ങിയ കാലം - അന്നു നമ്മുടെ പൃഥ്വിരാജിന്റെ അച്ഛനെ തട്ടീട്ടാണു അങ്ങാരു സ്ഥലം വിട്ടതു. അതിന്റെ പകരം ചോദിക്കാൻ കാത്ത് കാത്ത് നടക്കുന്ന മകനും, അതിനുള്ള അവന്റെ ശ്രമവും ആണു ഈ സിനിമ കാട്ടിത്തരുന്നതു. സന്ദർഭം നടന്നതാണെങ്കിലും, കഥാപാത്രങ്ങളിൽ മിക്കവരും ഫിക്ഷണൽ ആണു എന്നു ആദ്യമേ എഴുതികാണിക്കുന്നുണ്ട്.
വെർഡിക്ട് : കാമറാവർക്ക് : അസാദ്ധ്യമാണൂട്ടോ! എന്നാ ലോക്കേഷനുകൾ, എന്നാ ആമ്പിയൻസ്, എന്നാ കുളിരാ സിനിമയുടെ ഓരോ ഫ്രെയിമിലും! നമ്മളെ ഓരോ നിമിഷത്തിലും ഓർമ്മിപ്പിക്കുകയാണു, സാക്ഷാൽ സന്തോഷ് ശിവൻ ആണു ഈ സിനിമയുടെ സൃഷ്ടാവ് എന്നു. സിനിമ മൊത്തം വൈഡ് ആംഗിളിൽ ചേയ്തിരിക്കുകയാണെന്നാണു തോന്നുന്നതു.
താരങ്ങൾ : ജഗതി കിടിലൻ ആക്കീട്ടുണ്ട് - ശരിക്കും ഒരു ചാണക്യകുമാരി ആയ പരമപണ്ഡിതനായിട്ട് ആദ്യാവസാനം നിറഞ്ഞ് നിൽക്കുകയാണു ജഗതി. സായിപ്പന്മാരും ശരിക്കും നന്നാക്കീട്ടുണ്ട് - ഇന്ത്യൻ സിനിമകളിലെ സായിപ്പന്മാർ ചുമ്മാ കാൽക്കാശിനു അഭിനയിക്കാൻ നടക്കുന്ന അഭിനയം അറിയില്ലാത്ത ടീംസ് ആയിരുന്നു. ലഗാനോടെ ഹിന്ദിയിൽ അതിനു മാറ്റമുണ്ടായി - പഴശ്ശി രാജയിൽ പോലും പഴയ രീതി മലയാളം തുടർന്നു വരികയായിരുന്നു, എന്നാൽ ഇതിൽ നമ്മുടെ സായിപ്പന്മാർ ആയിട്ടഭിനയിക്കുന്നവർ, ഉഗ്രനായിട്ടുണ്ട്.
നടിമാർ : ജനീലിയ ഒഴിച്ചുള്ള പെൺ താരങ്ങൾ എല്ലാരും തന്നെ ആവശ്യത്തിനു ‘ഗ്യാപ്പും‘ ആയി കുണ്ടി ഇളക്കി നന്നായി ഡാൻസ് ചേയ്യുന്നുണ്ട്. ജനീലിലയും ഇതു തന്നെ ആണ് ചേയ്യുന്നതെങ്കിലും, പല ആക്ഷൻ സീനുകളിലും മറ്റും പൃഥ്വിരാജിനെക്കാൾ ശരീരവഴക്കത്തോടെ അഭിനയിച്ച് കൈയ്യടി വാങ്ങുന്നുണ്ട്, അവർ. പക്ഷെ അവരുടെ പല മാനറിസംസ് ഇതിലും വിടാതെ പിന്തുടരുന്നുണ്ട്.
പൃഥ്വിരാജ് : എന്താ പറയുക ? നല്ല മസിലുണ്ട്, തടീം വച്ചിട്ടുണ്ട്. യാതോരു വികാരവും മുഖത്തു വരുത്താതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നും ഉണ്ട്, പിന്നെ കൊറേ സ്ട്രിങ്ങ്സിലുള്ള പറന്നു-ഇടീം ഉണ്ട്. ... സോ, കമന്റ്സ് പറയാൻ മാത്രം ഒന്നും ഇല്ല. .
ആര്യ, പ്രഭുദേവ : ആര്യ കുറച്ച് നേരത്തേക്കേ ഉള്ളൂ എങ്കിലും, ബോറാക്കീട്ടില്ല. പക്ഷെ, ചുണ്ടനക്കം ബോറ് ആണൂ. പ്രഭുദേവ കലക്കീട്ടുണ്ട്. പക്ഷെ, മലയാളം പറയിക്കാൻ ശ്രമിച്ചിടത്തൊക്കെ പാളിയിട്ടും ഉണ്ട്. മിക്ക ഡയലോഗുകളും തിരിയുന്നും ഉണ്ടായിരുന്നില്ല, യെവന്റ്.
ഒരു ആക്ഷൻ സിനിമയിൽ അവിടിവിടെ നർമ്മരസപ്രധാനമായ സംഭാഷണങ്ങൾ ഞാൻ ആദ്യായിട്ട് കാണൂവാണു, മലയാളം സിനിമയിൽ. (എന്നു തോന്നുന്നു) - ആ ട്രീറ്റ്മെന്റ് എനിക്കിഷ്ടായി. ഇടക്കിടക്ക് ഇതുപോലുള്ള ലൈറ്റ് മോമെന്റ്സ് വരുന്നുണ്ട് സിനിമയിൽ ഉടനീളം.
ഇതൊക്കെ ശരിയാണു, പക്ഷെ .................. സിനിമ മഹാ ബോറ് ആണു. ആദ്യ പകുതിയായപ്പോൾ തന്നെ പലരും തീയറ്ററിൽ നിന്നും സ്കൂട്ട് ആവുന്നതു കാണാമായിരുന്നു .. പലർക്കുമായി ഗേറ്റ് തുറന്നു കൊടൂക്കേണ്ടി വന്നു നേപ്പാളിയായ സെക്യൂരിറ്റി ജീവനക്കാരനു ഹാഫ് ടൈമിൽ. രണ്ടാം പകുതി എന്തേ തീരാത്തെ എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ മിക്ക സമയവും - ഇങ്ങനേം വലിച്ച് നീട്ടുമോ ഒരു സിനിമ? അവസാനം തരക്കേടില്ലാതെ കൂവലും കിട്ടി, കുറച്ച് പേരിൽ നിന്നും. ആ കൂവലിനെ എനിക്ക് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷെ സിനിമയെ ആണു ഞാൻ കൈയ്യടിക്കുക്കത് എന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നെതിനാൽ, ഞാൻ കൈയ്യടീച്ചില്ല.
ഭാഗ്യം : കൂവൽ തൊഴിലാളികൾ ആദ്യാവസാനം കൂവി ഇരുത്തിയില്ല സിനിമയെ, സിനിമ മൊത്തം കണ്ട് തീരും വരെ കൂവാൻ കാത്തിരുന്ന കാഴ്ചക്കാർ കൂവൽ തൊഴിലാളികൾ അല്ലാ എന്നുറപ്പിക്കാം.
ഒറ്റ നോട്ടത്തിൽ : കാമറാ വർക്ക് അസാദ്ധ്യം
മലയാളി അഭിനേതാക്കൾ ഉഗ്രൻ. സായിപ്പന്മാർ : എല്ലാരും അത്യുഗ്രൻ. ഹാഫ് മലയാളികൾ തരുന്നതു - ഡബ്ബിങ്ങ് സിനിമകൾ കാണുന്ന ആ കല്ലുകടി.
കഥ : ഇല്ല.
ബോറടി : തരക്കേടില്ലാതുണ്ട്. ഇനി രണ്ടാം തവണ ഫ്രീ ആയിട്ട് ടിക്കറ്റ് ഓഫർ ചേയ്യപ്പെട്ടാലും, ഞാൻ സ്കൂട്ടാവും. ഉറപ്പ്.
വാൽക്കഷ്ണം : ഈ തോക്കും പീരങ്കിയും മറ്റുമായി വന്നിറങ്ങി ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിവരച്ച പോർച്ചുഗീസുകാർ എന്തേ സിനിമയുടെ അവസാനത്തിനു തൊട്ട് മുൻപ് വരെ പൃഥ്വിരാജിനോട് ഉടക്കാൻ ചുമ്മാ വാളും കുന്തവും ആയിട്ട്, (മിക്കപ്പോഴും അതുപോലുമില്ലാതെ കൈ ചുരുട്ടി ഇടിക്കാനും മാത്രമായിട്ട്) നടന്നു - എന്നു എനിക്ക് ഇനിയും മനസ്സിലാവാത്തതെന്തേ?
ഡിസ്ക്ലൈമർ : പൃഥ്വിരാജ് എന്റെ പ്ലേറ്റിലെ ബോണ്ട എടുത്ത് തിന്നിട്ടില്ല, അതിനാൽ എനിക്കങ്ങാരോട് ഒരു വൈര്യാഗ്യമോ, ഒന്നും ഇല്ല ഇതു വരെ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ എനിക്ക് ഒരു ബോണ്ട പോലും വാങ്ങി തന്നിട്ടും ഇല്ല, അതിനാൽ എനിക്കവരോട് പ്രത്യേക ഇഷ്ടവും ഇല്ല അവരുടെ സിനിമകൾ വിജയിപ്പിക്കാനായിട്ട് എന്റെ റ്റൈം അതിനാൽ ഞാൻ കളയുകയും ഇല്ല. :)
(ഈ ആസ്വാദനക്കുറിപ്പിനു അടി കിട്ടാൻ സാധ്യത ഞാൻ കാണുന്നു, അതിനാൽ ഒരു മുൻകൂർ ജാമ്യം ആണേ ഈ ഡിസ്ക്ലൈമർ.).
Labels:
2011,
arya,
jenilia,
portuguese film,
prabhudeva,
prithviraj,
santhosh sivan,
tabbu,
urumi,
vidya balan
Thursday, July 29, 2010
ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)
Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.
പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്. ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാപാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.
വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )
നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.
Wednesday, July 14, 2010
സിറ്റി ഓഫ് ഗോഡ് - City of God - Cidade de Deus (7.5/10)
Portuguese-Brazilian/Action-Gangster film/2002/(7.5/10)
Rated R for strong brutal violence, sexuality, drug content and language.
പ്ലോട്ട് : ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന റിയോ ഡീ ജനേറൊവിലെ ഒരു ചേരിയില്‍ (ധാരാവി പോലെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുള്ളതല്ലാട്ടോ - ഉഗ്രന്‍ വാര്‍ക്ക കെട്ടിടങ്ങള്‍ ആണവിടെ) ഗുണ്ടാ വിളയാട്ടത്തിനിടയില്‍ വളര്‍ന്നു വരുന്ന മൂന്നു കുട്ടികള്‍ - ചിലര്‍ ഗാംങ്ങുകളിലേക്കും ചിലര്‍ അതില്‍ നിന്നും രക്ഷപ്പെടാനും ശ്രമിക്കുന്നു, അതിനായി പോരാടുന്നു .. അവരുടെ കഥയാണ് - ആ ചേരിയുടെ കഥയാണ് - Cidade de Deus അഥവാ സിറ്റി ഓഫ് ഗോഡ്.
വെര്‍ഡിക്‍ട് : കൊള്ളാം - ഉഗ്രന്‍ പടം. ബ്ലാ ബ്ല ബ്ലാ ഭാഷയില്‍ പറഞ്ഞതൊന്നും മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലായിരുന്നു എങ്കിലും, താഴെ ചട പടാന്നു വരുന്ന സബ്‌റ്റൈറ്റിത്സ് വായിച്ചാണേങ്കില്‍ പോലും - സിനിമ എനിക്കിഷ്ടായി. കഥ ഒരു സാദാ ഗാങ് കഥ ആണെങ്കിലും, അതു പറഞ്ഞിരിക്കുന്ന ഒരു Rashomon സ്റ്റൈല്‍ സ്റ്റോറിടെല്ലിങ്ങ് .. കൊള്ളാം. ടെക്നിക്കല്‍ കാര്യങ്ങളില്‍ ആയാലും ശരി, കലാപരമായ കാര്യങ്ങളില്‍ ആയിട്ടാണേങ്കിലും ശരി, ഈ പടം ഏതു ഹോളിവുഡ് പടത്തിന്റേയും അഹങ്കാരം ഇല്ലാതാക്കാന്‍ മാത്രം ക്വാളിറ്റി ഉള്ളതാണ് എന്ന് നിസ്സംശയം പറയാം. ചില ക്യാമറാ മൂവ്മെന്റെസ്, ചില ആംഗിളുകള്‍, ചില എഡിറ്റിങ്ങ് സ്മാര്‍ട്ട്നെസ്സുകള്‍ .. ചില സീനുകള്‍ ഞാന്‍ റീവൈന്‍ഡ് ചേയ്തു കണ്ടു പോയി! ഇതൊരു മസ്റ്റ് സീ ഗാങ്ങ്സ്‌റ്റര്‍ ഫിലിം ആണ്.
അതൊക്കെ നോക്കുമ്പോള്‍ ഒരു 9/10 കൊടുത്താലും സാരമില്ലാ എന്നു തോന്നുന്നു. കാണൂ, കണ്ടഭിപ്രായം പറയൂ.
വാല്‍ക്കഷ്ണം : “If you run you're dead...if you stay, you're dead again. Period.” എന്നായിരുന്നു ഈ പടത്തിന്റെ റ്റാഗ്‌ലൈന്‍ തന്നെ. ഇതൊരു നടന്ന കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച പടം ആയിരുന്നു - അവസാനം റ്റൈറ്റില്‍സില്‍ ശരിക്കും ടീംസിന്റെ പടവും ജാതകവും ഒക്കെ കാണിക്കുന്നും ഉണ്ട് - എന്നിട്ടും കാല്പനികം പോലും ആവില്ലാ എന്നു തോന്നുന്ന സംഭവങ്ങള്‍ ആണ് പടത്തിലുടനീളവും! പടം 2002 ലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു - ലോകസിനിമയില്‍ തന്നെ ഒരു സംഭവും ആയി! സിനിമയിലെ പല അഭിനേതാക്കളേയും ബ്രസീലിലെ ചേരികളില്‍ നിന്നും സംവിധായകന്‍ കണ്ടു പിടിച്ചവര്‍ ആയിരുന്നു - അവരില്‍ ചിലര്‍ - നായകന്‍ റോക്കറ്റ് ഉള്‍പ്പെടെ കഥ നടക്കുന്ന ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചേരിയില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു.
Monday, July 12, 2010
ട്രോപ്പ ഡീ എലൈറ്റ് - Tropa de Elite (8.5/10)
Portuguese/2007/(8.5/10)
Rated R for strong violence, pervasive language and drug content.
വെര്‍ഡിക്ട് : ഉഗ്രന്‍ പടം. :) ആക്ഷന്‍ പടം ഇഷ്ടപ്പെടുന്നവര്‍ മിസ്സ് ആക്കാന്‍ പാടില്ലാത്ത പടം. !
പ്ലോട്ട് : സമയം : 1997, മാര്‍പ്പാപ്പ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ പോവുന്നു - അദ്ദേഹം വരുന്നതിനു മുന്നേ മയക്കുമരുന്നു സംഘങ്ങളേയും സ്ട്രീറ്റ് ഗാംങ്ങുകളെയും ഒതുക്കാന്‍ സര്‍ക്കാര്‍ ബോപ്പിനെ (BOPE - Batalhão de Operações Policiais Especiais - അതായത് - Special Police Operations Battalion of Rio de Janeiro Military Police) വിളിക്കുന്നു. പേരു കേട്ടാല്‍ തന്നെ അറിഞ്ഞൂടെ, ടീം കിടൂക്കന്‍ ആവും എന്നതു? യെവന്മാരുടെ മൈയിന്‍ പരിപാടി തന്നെ എന്‍കൌണ്ടര്‍ ആണ്. കൂടുതല്‍ പറഞ്ഞ് കുളമാക്കുന്നില്ല - കണ്ടറിയൂ.
ഇനി ശരിക്കും വെര്‍ഡിക്ട് : ‘സിറ്റി ഓഫ് ഗോള്‍ഡ്‘ എന്ന പടത്തെ പറ്റി അന്വേഷിച്ചു നടന്നപ്പോള്‍ ആണ് ഞാനാദ്യം ഈ ഡയറക്ടറുടെ പേരു (പേരു പറയാന്‍ എനിക്കറിയില്ല - വായില്‍ കൊള്ളാത്ത ഒരു പേരാ!) ആദ്യം കേള്‍ക്കുന്നതു. എന്നാല്‍ പിന്നെ കണ്ടേക്കാം എന്നു കരുതി. പക്ഷെ, സത്യം പറയാല്ലോ, സംഭവം കിടു തന്നെ. ഇന്നലെ ഞാന്‍ വയലന്‍സിനെ കുറ്റം പറഞ്ഞൂ, പക്ഷെ ഇതിലും ഉണ്ട് ധാരാളം വയലന്‍സ്. പക്ഷെ എനിക്ക് ഇതിലെ ഏതെങ്കിലും സീനുകള്‍ വേണ്ടായിരുന്നു എന്നു തോന്നിയതേ ഇല്ല. ആക്ഷന്‍ പടങ്ങളുടെ ഫാന്‍സ് കണ്ടിരിക്കേണ്ട ഒരു പടം.
വാല്‍ക്കഷ്ണം : ഇതൊരു ബ്രസീലിയന്‍ പടം ആണ് - ഭാഷ പോര്‍ച്ചുഗീസ് ആണ് - കണാ കുണാ ഭാഷ നമുക്കൊട്ടും മനസ്സിലാവില്ലാ എങ്കിലും, ഇംഗ്ലീഷ് സബ്‌റ്റൈറ്റില്‍സ് മനസ്സിലാവും. ഈ പടത്തെ പറ്റി : ബ്രസീലില്‍ ഏറ്റവും അധികം പേര്‍ തീയറ്ററില്‍ പോയി കണ്ട പട ആണിതു - സാര്‍വോ പോളോവിലെ 77% പേരും ഈ പടത്തെ പറ്റി ഒരു തരത്തില്‍ അല്ലാ എങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞിട്ടുണ്ട്. മൌത്ത് - ടു - മൌത്ത് പബ്ലിസിറ്റി വളരെ അധികമായിരുന്നു ഈ പടത്തിനു. പടം കണ്ടവരില്‍ 80%ല്‍ അധികം പേരും ഈ പടത്തെ മികച്ചതു അല്ലാ എങ്കില്‍ ക്ലാസിക്ക് എന്നു ആണ് വിശേഷിപ്പിച്ചതു.!
ഇതൊക്കെ സാധാരണം ആണേന്നു തോന്നിയോ ? എന്നാല്‍ ഞെട്ടിക്കോളൂ - ഈ പടത്തിന്റെ കള്ള DVD ബ്രസീലിയന്‍ തെരുവുകളില്‍ സിനിമാ റിലീസിനു 3 മാസം മുന്നേ തന്നെ ഇറങ്ങിയിരുന്നു. സബ്റ്റൈറ്റിത്സ് നിര്‍മ്മിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്നും പടത്തിന്റെ ഒര്‍ജിനല്‍ കോപ്പി ലീക്ക് ആവുകയായിരുന്നു. എന്നിട്ടും, പടം ഡൂപ്പര്‍ ഹിറ്റ്! :)

Subscribe to:
Posts (Atom)