Showing posts with label football in films. Show all posts
Showing posts with label football in films. Show all posts

Thursday, July 29, 2010

ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)


Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.

പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്.  ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാ‍പാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ  അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.

വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍‌സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )


നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.


Saturday, July 10, 2010

ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)


ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി.   ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്ന‌മ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാം‌ഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!

English/2009/Sports-Drama/(8/10)

പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.

മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.

വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.

ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവു‌മ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.

ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം.  ;)


വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍‌സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണു‌മ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട.  ;)


Saturday, July 3, 2010

ദി ഡാം യുണൈറ്റഡ് - The Damn United (6.5/10)

English/Sports-Thriller/2009/(6.5/10)

പ്ലോട്ട് : ഇതൊരു നടന്ന കഥയാണ് - ഇതേ പേരിലെ നോവലിന്റെ സിനിമാ ആവിഷ്കാരവും ആണ്.
സമയം : 1974.  ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാ‌മ്പ്യന്മാര്‍ ആയ ലീഡ്സ് യുണൈറ്റഡിനെ ആ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ആയ അവരുടെ കോച്ച് റെവിയെ ഇംഗ്ലണ്ട് കോച്ചായി നിയമിച്ചതിനെ തുടര്‍ന്ന് ലീഡ്സിന്റെ കോച്ചിന്റെ സ്ഥാനം ഒഴിവു വരുന്നു. ആ സ്ഥാനത്തേക്ക് ലീഡ്സിന്റെ പ്രധാന എതിരാളികള്‍ ആയ ഡെര്‍ബി കൌണ്ടിയുടെ കോച്ച് ബ്രയാന്‍ ക്ലോവ് കോച്ചായി വരുന്നതു മുതല്‍ ആണ് കഥ തുടങ്ങുന്നതു. കഥയുടെ പ്രയാണം അവിടെ നിന്നും പിന്നോട്ട് നീങ്ങി നമ്മളെ ഈ രണ്ട് ടീമുകളുടേയും, ഈ രണ്ട് കഥാപാത്രങ്ങളുടേയും ബാക്ക് ഗ്രൌണ്ട് പറഞ്ഞ് നീങ്ങുന്നു..

വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഈ ഫുഡ്ബോള്‍ ജ്വരത്തിനിടയില്‍ കാണാന്‍ പറ്റിയ പടം തന്നെ ഇതു. കളിയും, കളിക്ക് പിന്നിലെ കളികളും നന്നായി പറഞ്ഞ് പോയിരിക്കുന്നു സംവിധായകന്‍. മിസ്സ് ആക്കേണ്ട, കാണൂ, കണ്ടഭിപ്രായം പറയൂ.

വാല്‍ക്കഷ്ണം : സബ്‌റ്റൈറ്റില്‍‌സ് ഉള്ള വേര്‍ഷന്‍ കാണുന്നതാവും നല്ലതു, ഇംഗ്ലീഷ്-ഇംഗ്ലീഷ് ആയതു കൊണ്ട് മനസ്സിലാക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. ;)