Showing posts with label english film review in malayalam. Show all posts
Showing posts with label english film review in malayalam. Show all posts
Wednesday, August 11, 2010
ദി ഗോസ്റ്റ് റൈറ്റര്‍ - The Ghost Writer (7/10)
English/Political Thriller/2010/(7/10 )
Rated PG-13 for language, brief nudity/sexuality, some violence and a drug reference.
പ്ലോട്ട് : മുൻ ഇംഗ്ലണ്ട് പ്രധാനമന്ത്രി ആഡം ലാങ്ങ് (പിയേഴ്സ് ബ്രോസ്‌നൻ) ആത്മകഥ എഴുതുകയാണ്. അതിനായി കരാറായ ‘ഗോസ്റ്റ് റൈറ്റർ’ ദുരൂഹ-സാഹചര്യങ്ങളിൽ മരിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നതു. പുസ്തകത്തിന്റെ പ്രസാധകർ നമ്മുടെ നായകനായ എഴുത്തുകാരനെ ഗോസ്റ്റായി തിരഞ്ഞെടുക്കുന്നു. അമേരിക്കയിൽ പ്രവാസത്തിൽ കഴിയുന്ന ലാങ്ങിന്റെ വസതിയിൽ വച്ച് തന്റെ ദൗത്യം തുടങ്ങുന്നതോടെ പ്രശ്നങ്ങൾ പല വശങ്ങളിൽ നിന്നും തുടങ്ങുകയാണ്. ലാങ്ങിനെതിരെ ലോക യുദ്ധക്കോടതി ഇറാക്കിലുണ്ടായ ഒരു സംഭവത്തെത്തുടർന്നു കേസെടുക്കുന്നതോടെ ആരോ ആ പുസ്തകത്തിന്റെ ഗതിയെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നു വ്യക്തമാവുന്നു .. .
വെർഡിക്ട് : സംഭവം കൊള്ളാം - ഒരൊറ്റ ഇരുപ്പിനു പടം ഞാൻ കണ്ടു തീർത്തു. നായകൻ അത്ര സുഖകരമായി തോന്നിയില്ലാ എങ്കിലും, പ്രധാനമന്ത്രിയായി ബ്രോസ്‌നൻ നന്നായി തോന്നി. സംവിധായകൻ - ദി പിയാനിസ്റ്റ് എന്ന പടത്തിന്റെ സൃഷ്ടാവ് കൂടെയായ റോമൻ പൊളാസ്കിയാണു-. അങ്ങേരുടെ അടുക്കേന്നു ഒരു ബോറൻ പടം പ്രതീക്ഷിക്കുക വയ്യല്ലോ - ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല! അങ്ങേരു നന്നാക്കുക തന്നെ ചേയ്തിട്ടുണ്ട് പടം.
കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, ഒരു ഡീസന്റ് പടം ആണിത്. ചുമ്മാ അങ്ങു തല വച്ചോ, പാരയാവില്ല! :)
Tuesday, July 27, 2010
ഷീ ഈസ് ഔട്ട് ഓഫ് മൈ ലീഗ് - She's Out of My League (7.5/10)
English/2009/Romance-Comedy/(7.5/10)
Rated R for language and sexual content.
പ്ലോട്ട് : പൈലറ്റാവാന്‍ കൊതിക്കുന്ന കിര്‍ക്ക് എന്ന പയ്യന്‍ ഇപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കിളിയായിട്ട് (ടിക്കറ്റ് ഒക്കെ ചെക്ക് ചേയ്തു കൊടുക്കുന്ന - എയര്‍പ്പോര്‍ട്ടിന്റെ വാതില്ക്കല്‍ നില്‍ക്കുന്ന പണി.) ജോലി നോക്കുകയാണ്. ആള് ഒന്നാംതരം അന്തര്‍മുഖനും ഒരു പാവത്താനും ആണ്. സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കുമ്പോള്‍ ആണ് ഒരു ആറ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില്‍ അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു .. പിന്നെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ പടത്തിനാധാരം.
വെര്‍ഡിക്ട്: സംഭവം കൊള്ളാം. നല്ലോരു റോമാന്റിക്ക് സ്റ്റോറി, അവിടിവിടെ ചിരിക്കാന്‍ ഉള്ള ഐറ്റംസ് ഉണ്ട്, കഥയും ബ്രേക്കില്ലാതെ ചടപടാന്നു തീര്‍ന്നു പോവുന്നുണ്ട്. ഒരു ബാത്ത്‌റൂം ബ്രേക്ക് പോലും എടുക്കാതെ പടം കണ്ടു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി എന്നു പറഞ്ഞാല്‍ അതില്‍ നുണ അശേഷമില്ല. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം ആണിത്.
വാല്‍ക്കഷ്ണം : ഹൊ! ലവന്റെ ഒരു ടൈം!... എന്നാ ഉരുപ്പിടിയാ വന്നു വീണതു!. ഞാനും ലവനെ പോലെ സുന്ദരനും സത്-ഗുണ സമ്പന്നനും സുശീലനും സുഭാഷിതനും സുസ്മേരവദനനും സുലോചനനും സുലക്ഷണനും സുന്ദരേശനും സുബോധനും സു-സ്നേഹനിധിയും ഒക്കെ ആയിട്ടും, എനിച്ചൊരു പെണ്ണിനെ കെട്ടാന്‍ കിട്ടുന്നില്ലാല്ലോ ദൈവേ ..! ഞാന്‍ കണ്ടോളാട്ടാ നിന്നെ..!
Sunday, July 11, 2010
Unthinkable - അണ്‍തിങ്കബിള്‍ (6.5/10)
English/Action-Thriller/2010/(6.5/10)
Rated R for strong bloody violence, torture and language.
പ്ലോട്ട് :അമേരിക്കയില്‍ മൂന്നിടത്ത് ഒരു മുസ്ലീം തീവ്രവാദി ആറ്റം ബോംബ് വച്ചിരിക്കുകയാണ്, ആ തീവ്രവാദിയെ അധികൃതര്‍ പിടികൂടുന്നു, അയാളെ ചോദ്യം ചേയ്യാന്‍ ഏല്‍പ്പിക്കപെടുന്ന FBI ഓഫീസര്‍ ആയ ഹെലന്‍ ബ്രോഡി(മെട്രിക്‍സ് ഫെയിം കാരി-ആന്‍ മോസ്സ്) മൃഗീയമായ മര്‍ദ്ദനമുറകള്‍ക്ക് എതിരാണ്, പക്ഷെ വെറും 4 ദിവസം ബാക്കി നില്‍ക്കേ മര്യാദക്കുള്ള ചോദ്യം ചേയ്യലുകളില്‍ റിസള്‍ട്ട്സ് കിട്ടില്ലാ എന്നു വിശ്വസിക്കുന്ന പട്ടാള-ഭരണ വര്‍ഗ്ഗം ഒരു പ്രോഫഷണല്‍ ഇന്ററോഗേറ്ററെ വിളിച്ചു വരുത്തുന്നു - ‘H’ എന്ന കോഡ് നാമത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു കണ്ണീല്‍ ചോരയില്ലാത്തവന്‍ ആണാ വിദ്വാന്‍. (സാമുവേല്‍ L ജാക്ക്സണ്‍)! ആ ചോദ്യം ചേയ്യലിന്റേയും, ചോദ്യം ചേയ്യുന്ന രീതികളുടേയും, അതിനെതിരെയുള്ള നിസ്സാരമെങ്കിലും പ്രത്യക്ഷമായ എതിര്‍പ്പുകളുടേയ്യും, ബോംബുകള്‍ ഉണ്ടോ, ഇല്ലായോ, ഉണ്ടെങ്കില്‍ അതെവിടെ ആണെന്ന് കണ്ടൂ പിടിക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റും കഥയാണ് അണ്‍തിങ്കബ്ബിള്‍.
വെര്‍ഡിക്ട് : ഭയങ്കര വയലന്‍സ് ! ഇതൊക്കെ സ്ഥിരം നടക്കുന്നവാം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളീല്‍, പക്ഷെ ഫിക്ഷന്‍ കാറ്റഗറിയില്‍ പെടുന്ന ഒരു കഥ പറയുന്ന സിനിമയില്‍, ഇത്രേം വേണോ? സാമുവല്‍ L ജാക്ക്സണ്‍ ആസ് യൂഷ്വല്‍ കിടിലന്‍. അങ്ങേരു മനസാക്ഷി ഇല്ലാത്തവനല്ലാ, ചേയ്യുന്നതില്‍ കുറ്റബോധം ഒക്കെ ഉള്ളവന്‍ ആണ് എന്നു കാണിക്കാന്‍ ഇടക്ക് മുതലക്കണ്ണീര്‍ ഒക്കെ ഒഴുക്കുന്നതു കാണിക്കുന്നത് എന്തിനാണാവോ? ഒരു ലോല ഹൃദയനു ഒരിക്കലും മര്‍ദ്ദനമുറകള്‍ എടുക്കാന്‍ കഴിയില്ലാ എന്നു സംവിധായകന്‍/കഥാകൃത്ത് മറക്കുന്നുണ്ടോ ഇടക്ക്?
ഇതൊക്കെ ഉണ്ടെങ്കിലും, സംഭവം കൊള്ളാം - കണ്ടു നോക്കൂ - കണ്ടെങ്കില്‍ ഒരു അഭിപ്രായം ഇവിടെ പോസ്റ്റുകയും ചേയ്യൂ, മറ്റുള്ളവര്‍ക്കും സഹായകരമാവട്ടെ അഭിപ്രായങ്ങള്‍. :)
വാല്‍ക്കഷ്‌ണം : ഈ പടത്തിന്റെ പോസ്റ്റര്‍ ശരിക്കും ബോണ്‍ സീരീസ് പടങ്ങളുടെ അടീച്ച് മാറ്റിയതായിരുന്നു ..! കണ്ടു നോക്കൂ.
ബോണ്‍ പടങ്ങള്‍ ഇതു വരെ ഹോളീവുഡില്‍ ഇറങ്ങിയ ആക്ഷന്‍ പടങ്ങളില്‍ ഏറ്റവു നല്ലതുകളില്‍ പെടുന്നവ ആണ് - ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിനെ വരെ മാറാന്‍ നിര്‍ബന്ധിതമാക്കിയ പ്രകടനം ആയിരുന്നു ജൈസണ്‍ ബോണ്‍ എന്ന കഥാപാത്രത്തിന്റേത് - എന്നാലും, ഇങ്ങനെ നാണമില്ലാതെ അടിച്ച് മാറ്റാമോ? ;)
Saturday, July 10, 2010
ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)
ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി. ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്നമ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാംഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!
English/2009/Sports-Drama/(8/10)
പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.
മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.
വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.
ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവുമ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.
ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം. ;)
വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണുമ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട. ;)
Thursday, July 8, 2010
യൂത്ത് ഇന്‍ റിവോള്‍ട്ട് - Youth in Revolt (5/10)
English/2010/Comedy/(5/10)
Rated R for sexual content, language and drug use.
പ്ലോട്ട് : നായകന്‍ 16 വയസ്സുള്ള പയ്യന്‍ നിക്ക് (മറ്റേ ജൂനോയിലെ പയ്യന്‍ തന്നെ), ലവന്റ് ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാല്‍, അവന്‍ ആ വയസ്സിലും ‘കന്യക‘ന്‍ ആണ് എന്നതാണ്!. ലവനു എപ്പോഴും പയ്യന്മാരുടെ കൂടെ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട്, അവന്റെ അത്രേം മാത്രം പ്രായമുള്ള ഗേള്‍ ഫ്രണ്ടുള്ള ഒരു അഛനുണ്ട്, അതൊന്നും അവനൊരു പ്രശ്നമേ അല്ല, ഇതാണ് ലവന്റെ മെയിന്‍ പ്രശ്നം! അഹങ്കാരം, അല്ലാണ്ടെന്ത്!
ലവന്‍ ലവന്റെ അമ്മേടെ കാമുകന്‍ ആയ ഒരു ആള്‍ടെ ഫ്രോഡ് പണി കാരണം നാട്ടീന്നു മാറി നില്‍ക്കുന്ന സ്ഥലത്ത് വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു, അവളെ ലവന്‍ പ്രേമിച്ച് തുടങ്ങുന്നു. ലവളാണെങ്കില്‍ വളരെ ദൈവ വിശ്വാസികള്‍ ആയ അഛനമ്മമാരുടെ ‘ഏക‘ ഇളയ മകള്‍, അവള്‍ ആണെങ്കില്‍ പാരീസില്‍ ഒരു ഫ്രഞ്ച്കാരനെ കെട്ടാനാണ് സ്വപ്നം കാണുന്നതു! വീണ്ടും അഹങ്കാരം, അല്ലാണ്ടെന്താ! (എന്താണാവോ ആരും ചേര്‍ത്തലക്കാരനെ കെട്ടാന്‍ സ്വപ്നം കാണാത്തതു!) അതോടെ അവന്റെ മറ്റോരു അംശം - ഫ്രഞ്ച്കാരനാവാനും, അവന്റെ നാണം കുണുങ്ങി പുറംചട്ടയില്‍ നിന്നും പുറത്ത് വരാന്‍ കൊതിക്കുന്നതുമായ ഒരു അംശം, മറ്റോരു അവനായി അവന്റെ കൂടെ നടന്നു അലമ്പ് ഉപദേശം കൊടുക്കാന്‍ തുടങ്ങുകയാണ് ... ബാക്കി കണ്ട് അറിയൂ..
വെര്‍ഡിക്ട് : ഓ .. എന്തോന്നു - എനിക്കെങ്ങും ഇഷ്ടായില്ല - റോട്ടണ്‍ ടൂമാറ്റോസിലും മെറ്റാക്രിട്ടിക്കിലും ഒക്കെ ഒടുക്കത്തെ റിവ്യൂകള്‍ ആണ് - എന്തു കാര്യം? എനിക്കു ഇംഗ്ലീഷ് മനസ്സിലാവാത്തതു കൊണ്ടാവണം, ചിരി വന്നതേ ഇല്ല - ഒരു വിധം സീരിയസ്സ് കോമഡി!. കണ്ട് നോക്കൂ - ഇഷ്ടായെങ്കില്‍ പറയൂ, ഞാന്‍ ഒന്നൂടെ കണ്ട് നോക്കാം...
എനിക്ക് സിനിമായേ ഇഷ്ടമാവാതുള്ളൂട്ടോ - പയ്യന്‍ കൊള്ളാം - യെവന്‍ മറ്റേ ‘ജൂനോ’ എന്ന പടത്തിലെ പോലെ തന്നെ നന്നായിട്ടുണ്ട് - പെണ്‍കൊച്ചുങ്ങളും കൊള്ളാം, ‘കാണാന്‍’ മാത്രം ഉള്ള വകയുണ്ട്. ഡയലോഗുകളും കൊള്ളാം - ആന്‍സിന്റെ മസാല പോലെ നല്ല എരിവൊക്കെ ഉണ്ട്.!
Saturday, July 3, 2010
ദി ഡാം യുണൈറ്റഡ് - The Damn United (6.5/10)
English/Sports-Thriller/2009/(6.5/10)
പ്ലോട്ട് : ഇതൊരു നടന്ന കഥയാണ് - ഇതേ പേരിലെ നോവലിന്റെ സിനിമാ ആവിഷ്കാരവും ആണ്.
സമയം : 1974. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആയ ലീഡ്സ് യുണൈറ്റഡിനെ ആ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ആയ അവരുടെ കോച്ച് റെവിയെ ഇംഗ്ലണ്ട് കോച്ചായി നിയമിച്ചതിനെ തുടര്‍ന്ന് ലീഡ്സിന്റെ കോച്ചിന്റെ സ്ഥാനം ഒഴിവു വരുന്നു. ആ സ്ഥാനത്തേക്ക് ലീഡ്സിന്റെ പ്രധാന എതിരാളികള്‍ ആയ ഡെര്‍ബി കൌണ്ടിയുടെ കോച്ച് ബ്രയാന്‍ ക്ലോവ് കോച്ചായി വരുന്നതു മുതല്‍ ആണ് കഥ തുടങ്ങുന്നതു. കഥയുടെ പ്രയാണം അവിടെ നിന്നും പിന്നോട്ട് നീങ്ങി നമ്മളെ ഈ രണ്ട് ടീമുകളുടേയും, ഈ രണ്ട് കഥാപാത്രങ്ങളുടേയും ബാക്ക് ഗ്രൌണ്ട് പറഞ്ഞ് നീങ്ങുന്നു..
വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഈ ഫുഡ്ബോള്‍ ജ്വരത്തിനിടയില്‍ കാണാന്‍ പറ്റിയ പടം തന്നെ ഇതു. കളിയും, കളിക്ക് പിന്നിലെ കളികളും നന്നായി പറഞ്ഞ് പോയിരിക്കുന്നു സംവിധായകന്‍. മിസ്സ് ആക്കേണ്ട, കാണൂ, കണ്ടഭിപ്രായം പറയൂ.
വാല്‍ക്കഷ്ണം : സബ്‌റ്റൈറ്റില്‍സ് ഉള്ള വേര്‍ഷന്‍ കാണുന്നതാവും നല്ലതു, ഇംഗ്ലീഷ്-ഇംഗ്ലീഷ് ആയതു കൊണ്ട് മനസ്സിലാക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. ;)
പ്ലോട്ട് : ഇതൊരു നടന്ന കഥയാണ് - ഇതേ പേരിലെ നോവലിന്റെ സിനിമാ ആവിഷ്കാരവും ആണ്.
സമയം : 1974. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആയ ലീഡ്സ് യുണൈറ്റഡിനെ ആ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ആയ അവരുടെ കോച്ച് റെവിയെ ഇംഗ്ലണ്ട് കോച്ചായി നിയമിച്ചതിനെ തുടര്‍ന്ന് ലീഡ്സിന്റെ കോച്ചിന്റെ സ്ഥാനം ഒഴിവു വരുന്നു. ആ സ്ഥാനത്തേക്ക് ലീഡ്സിന്റെ പ്രധാന എതിരാളികള്‍ ആയ ഡെര്‍ബി കൌണ്ടിയുടെ കോച്ച് ബ്രയാന്‍ ക്ലോവ് കോച്ചായി വരുന്നതു മുതല്‍ ആണ് കഥ തുടങ്ങുന്നതു. കഥയുടെ പ്രയാണം അവിടെ നിന്നും പിന്നോട്ട് നീങ്ങി നമ്മളെ ഈ രണ്ട് ടീമുകളുടേയും, ഈ രണ്ട് കഥാപാത്രങ്ങളുടേയും ബാക്ക് ഗ്രൌണ്ട് പറഞ്ഞ് നീങ്ങുന്നു..
വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഈ ഫുഡ്ബോള്‍ ജ്വരത്തിനിടയില്‍ കാണാന്‍ പറ്റിയ പടം തന്നെ ഇതു. കളിയും, കളിക്ക് പിന്നിലെ കളികളും നന്നായി പറഞ്ഞ് പോയിരിക്കുന്നു സംവിധായകന്‍. മിസ്സ് ആക്കേണ്ട, കാണൂ, കണ്ടഭിപ്രായം പറയൂ.
വാല്‍ക്കഷ്ണം : സബ്‌റ്റൈറ്റില്‍സ് ഉള്ള വേര്‍ഷന്‍ കാണുന്നതാവും നല്ലതു, ഇംഗ്ലീഷ്-ഇംഗ്ലീഷ് ആയതു കൊണ്ട് മനസ്സിലാക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. ;)
Subscribe to:
Posts (Atom)







