Tamil/2010/Romantic-Comedy/IMDB/(7.5/10)
പ്ലോട്ട് : നായകൻ ഒരു പണീം ചേയ്യാതെ ഒള്ള അലമ്പോക്കെ ചേയ്തു നടക്കുന്ന ഒരുത്തൻ - ഭാസ്കരൻ അഥവാ ബോസ് ആയിട്ട് ആര്യ. നായിക : നായകന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തി. തമ്മിൽ പ്രേമം - നായിക നല്ല വിദ്യാഭ്യാസം, നായകൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും - ജീവിതാഭിലാഷം ഡിഗ്രി പാസ്സാവുക എന്നതും ആണു. കൈ വൈക്കുന്നതൊക്കെ പാര ആയി മാറുക എന്ന അസാധാരണമായ രോഗവും കൂടെ ഉള്ള നമ്മുടെ നായകന്റെ നായികക്കു വേണ്ടിയുള്ള ഫൈറ്റ് ആണു സിനിമക്ക് ആധാരം.
വെർഡിക്ട് : കലക്കൻ! :) നടന്മാർ, നടിമാർ, ഡയറക്ടർ, സംഭാഷണങ്ങൾ, സിനിമാറ്റോഗ്രാഫി, കോറിയോഗ്രാഫി .. മൊത്തം കലക്കി കടുകുവറുത്തു! :) എന്റെ അഭിപ്രായത്തിൽ ഇതൊരു പക്കാ ടൈംപാസ് ഫിലിം ആണു, എങ്കിലും, എന്തെങ്കിലും ഒരു നല്ല ഫീലിങ്ങ് നമ്മളിൽ ബാക്കി വച്ചിട്ടാണു സിനിമ തീരുന്നതു. പല അവസരങ്ങളിലും ഞാൻ ഡി വി ഡി പോസ് ചേയ്തു ചിരിച്ച് തീർത്തിട്ടാണു കാണൽ കണ്ടിന്യൂ ചേയ്തത്. നല്ല ഹാസ്യം അവിടിവിടെ നല്ലവണ്ണം - എന്നാൽ ഓവറാവാതെ -ചേർത്തിറക്കിയിരിക്കുന്ന ഒരു റൊമാന്റിക്ക് ഫിലിം. :) ..
ഡയലോഗുകൾക്കിടയിലെ പഴയ സിനിമകളെ പറ്റിയുള്ള പരാമർശങ്ങൾ, ആ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എന്നിവ ഒക്കെ സ്മാർട്ടായിട്ട് ഉപയോഗിച്ച് സിനിമയെ ഒരു കിടീലൻ എന്റർടൈനർ ആക്കാൻ സാധിച്ച രാജേഷ് എന്ന സംവിധായകനു ഫുൾ മാർക്ക്സ്!
എന്റെ അഭിപ്രായത്തിൽ ഒരു മസ്റ്റ് സീ ഫിലിം ആണിതു. :)
വാൽക്കഷ്ണം : ഡയറക്ടർ ഡയറക്ട് ആയിട്ട് കഥാപാത്രത്തെ ഫോൺ വിളിച്ച് “മര്യാദക്ക് ചേയ്യാൻ വന്ന കാര്യം ചേയ്തിട്ട് പോകിനടൈ” എന്നു പറയുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - തമാശക്കാണെങ്കിലും, എനിക്കാ പരിപാടി ശരിക്കങ്ങ് ബോധിച്ച് :)
Showing posts with label romantic comedy. Show all posts
Showing posts with label romantic comedy. Show all posts
Monday, November 29, 2010
Sunday, September 5, 2010
ഗ്രീൻബർഗ് -Greenberg (5/10)
ഗ്രീൻബർഗ്ഗ്/Greenberg/2010/Romantic comedy/IMDB/(5/10)
Rated R for some strong sexuality, drug use, and language.
റൊമാന്റിക്ക് കോമഡി. റൊമാന്റിക്ക് എന്നു വേണമെങ്കിൽ പറയാം - പക്ഷെ കോമഡി? നായകൻ ഒരു അരക്കിറുക്കൻ. ചിന്തകൾ കാടു കയറി, സോപ്പിനു പത പോര, അമേരിക്കൻ എയർലൈൻസിനു ഒച്ച കൂടുതലാണു എന്നു തുടങ്ങി കണ്ടതിനും കാണാത്തതിനും വരെ കമ്പനി ഉടമസ്ഥർക്ക് പരാതി കൊടുക്കാൻ മടിക്കാത്ത ഒരു 40കാരൻ. ഡിപ്രഷൻ തെറാപ്പി കഴിഞ്ഞ് ചേട്ടന്റെ വീട്ടിൽ എത്തുന്ന ദിനം തന്നെ വീടും, ഒരു നായയേയും ഇങ്ങാരെ ഏല്‍പ്പിച്ച് ചേട്ടച്ചാരു വിയറ്റ്നാമിലേക്ക് പോകുകയാണു, സകുടുംബം എന്തോ ബിസിനസ്സ് ആവശ്യത്തിനു. എന്താവശ്യത്തിനും ധൈര്യമായി വിളിച്ചോളൂ എന്നു പറഞ്ഞ് അസിസ്റ്റന്റിന്റെ ഫോൺ നമ്പറും കൊടൂക്കുന്നു അനിയനു. അസിസ്റ്റന്റ് ഒരു സുന്ദരി ആണു, വളരേ ഡെഡിക്കേറ്റഡ് യങ്ങ് സിംഗിൾ പെൺകുട്ടി. ആ കുട്ടിയും ആയിട്ട് ലവൻ ലൈൻ{?} ആവുന്നതാണു കഥ. ആ കൊച്ച് വളരെ നന്നായിട്ടുണ്ട്. പടം എനിക്ക് ആവറേജ് ആയിട്ടാണു തോന്നിയതു - പക്ഷെ മിക്ക റേറ്റിങ്ങ് സ്ഥലങ്ങളിലും 65%ൽ അധികം റേറ്റിങ്ങ് ഉണ്ട് ഈ പടത്തിനു.
അതോ ഞാൻ ചിരിക്കാൻ മറന്നു പോയിക്കൊണ്ടിരിക്കുകയാണോ? ഇതിനു മുന്നേ യൂറോട്രിപ്പ് എന്ന പടവും - അതെ കോമഡി തന്നെ - ഞാൻ കണ്ട് ഇഷ്ടപ്പെടാതെ പോയ്യിരുന്നു. പക്ഷെ അതിലെ ചില നല്ല ചിരികൾ ഞാൻ ആത്മാർഥമായി ചിരിച്ചിരുന്നു, പടം ചവറായി തോന്നിയെങ്കിലും!. അപ്പോൾ ഞാൻ ചിരിക്കാൻ മറക്കുന്നതാണോ? അതോ .. എന്റെ മൂഡിന്റെ കുഴപ്പമാണോ?
ആവുമായിരിക്കും അല്ലേ? നോക്കാം. :)
Labels:
2010,
average,
english film review,
greenberg,
romantic comedy
Tuesday, August 31, 2010
യൂറോ ട്രിപ്പ് - EuroTrip (5/10)
English/Comedy/2004/(5/10)/IMDB
Rated R for sexuality, nudity, language and drug/alcohol content.
പടം കണ്ടൂ.
നായകൻ ഈമെയിൽ വഴി ഒരു ഫീമെയിലിനെ അതും യൂറോപ്പിലെ മസാൽദശ ഫീമെയിലിനെ പരിചയപ്പെടുന്നു, ആ ഫീമെയിലിനെ കാണാൻ ആ മെയിൽ(Male) മൂന്നു മെയിലും രണ്ട് ഫീമെയിലും ആയിട്ടുൾല ഫ്രണ്ട്സും ആയി ബർളിനിലേക്ക് പോവ്വാണു. അതിനിടയിലെ മണ്ടത്തരങ്ങളും സാഹസങ്ങളൂം മറ്റും ആണു കഥ. അഞ്ചെട്ടു സ്ഥലങ്ങളിൽ ആത്മാർത്ഥമായി ചിരിക്കാനുണ്ട്, ഒന്നൊഴികേ എല്ലാ ഫീമെയിത്സും തുണീ അഴിക്കുന്നുണ്ട്, ആകെ മൊത്തം ഒരു ചിരി-മസാല പടം.
വേറോന്നും കാണാനില്ലാ എങ്കിൽ കാണ്ടോളൂ :)
വാൽക്കഷ്ടം : ഞാൻ നോക്കി ഇരുന്ന ഫീമെയിൽ മാത്രം തുണീയഴിച്ചില്ല. :( അല്ലേലും ഈ മുതലാളിത്ത വ്യവസ്ഥിതിയേ ശരിയല്ല - നമുക്കാവശ്യമുള്ളതു ഒരിക്കലും തരില്ല!
Tuesday, July 27, 2010
ഷീ ഈസ് ഔട്ട് ഓഫ് മൈ ലീഗ് - She's Out of My League (7.5/10)
English/2009/Romance-Comedy/(7.5/10)
Rated R for language and sexual content.
പ്ലോട്ട് : പൈലറ്റാവാന്‍ കൊതിക്കുന്ന കിര്‍ക്ക് എന്ന പയ്യന്‍ ഇപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കിളിയായിട്ട് (ടിക്കറ്റ് ഒക്കെ ചെക്ക് ചേയ്തു കൊടുക്കുന്ന - എയര്‍പ്പോര്‍ട്ടിന്റെ വാതില്ക്കല്‍ നില്‍ക്കുന്ന പണി.) ജോലി നോക്കുകയാണ്. ആള് ഒന്നാംതരം അന്തര്‍മുഖനും ഒരു പാവത്താനും ആണ്. സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കുമ്പോള്‍ ആണ് ഒരു ആറ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില്‍ അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു .. പിന്നെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ പടത്തിനാധാരം.
വെര്‍ഡിക്ട്: സംഭവം കൊള്ളാം. നല്ലോരു റോമാന്റിക്ക് സ്റ്റോറി, അവിടിവിടെ ചിരിക്കാന്‍ ഉള്ള ഐറ്റംസ് ഉണ്ട്, കഥയും ബ്രേക്കില്ലാതെ ചടപടാന്നു തീര്‍ന്നു പോവുന്നുണ്ട്. ഒരു ബാത്ത്‌റൂം ബ്രേക്ക് പോലും എടുക്കാതെ പടം കണ്ടു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി എന്നു പറഞ്ഞാല്‍ അതില്‍ നുണ അശേഷമില്ല. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം ആണിത്.
വാല്‍ക്കഷ്ണം : ഹൊ! ലവന്റെ ഒരു ടൈം!... എന്നാ ഉരുപ്പിടിയാ വന്നു വീണതു!. ഞാനും ലവനെ പോലെ സുന്ദരനും സത്-ഗുണ സമ്പന്നനും സുശീലനും സുഭാഷിതനും സുസ്മേരവദനനും സുലോചനനും സുലക്ഷണനും സുന്ദരേശനും സുബോധനും സു-സ്നേഹനിധിയും ഒക്കെ ആയിട്ടും, എനിച്ചൊരു പെണ്ണിനെ കെട്ടാന്‍ കിട്ടുന്നില്ലാല്ലോ ദൈവേ ..! ഞാന്‍ കണ്ടോളാട്ടാ നിന്നെ..!
Subscribe to:
Posts (Atom)




