Tamil/2010/Romantic-Comedy/IMDB/(7.5/10)
പ്ലോട്ട് : നായകൻ ഒരു പണീം ചേയ്യാതെ ഒള്ള അലമ്പോക്കെ ചേയ്തു നടക്കുന്ന ഒരുത്തൻ - ഭാസ്കരൻ അഥവാ ബോസ് ആയിട്ട് ആര്യ. നായിക : നായകന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തി. തമ്മിൽ പ്രേമം - നായിക നല്ല വിദ്യാഭ്യാസം, നായകൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും - ജീവിതാഭിലാഷം ഡിഗ്രി പാസ്സാവുക എന്നതും ആണു. കൈ വൈക്കുന്നതൊക്കെ പാര ആയി മാറുക എന്ന അസാധാരണമായ രോഗവും കൂടെ ഉള്ള നമ്മുടെ നായകന്റെ നായികക്കു വേണ്ടിയുള്ള ഫൈറ്റ് ആണു സിനിമക്ക് ആധാരം.
വെർഡിക്ട് : കലക്കൻ! :) നടന്മാർ, നടിമാർ, ഡയറക്ടർ, സംഭാഷണങ്ങൾ, സിനിമാറ്റോഗ്രാഫി, കോറിയോഗ്രാഫി .. മൊത്തം കലക്കി കടുകുവറുത്തു! :) എന്റെ അഭിപ്രായത്തിൽ ഇതൊരു പക്കാ ടൈംപാസ് ഫിലിം ആണു, എങ്കിലും, എന്തെങ്കിലും ഒരു നല്ല ഫീലിങ്ങ് നമ്മളിൽ ബാക്കി വച്ചിട്ടാണു സിനിമ തീരുന്നതു. പല അവസരങ്ങളിലും ഞാൻ ഡി വി ഡി പോസ് ചേയ്തു ചിരിച്ച് തീർത്തിട്ടാണു കാണൽ കണ്ടിന്യൂ ചേയ്തത്. നല്ല ഹാസ്യം അവിടിവിടെ നല്ലവണ്ണം - എന്നാൽ ഓവറാവാതെ -ചേർത്തിറക്കിയിരിക്കുന്ന ഒരു റൊമാന്റിക്ക് ഫിലിം. :) ..
ഡയലോഗുകൾക്കിടയിലെ പഴയ സിനിമകളെ പറ്റിയുള്ള പരാമർശങ്ങൾ, ആ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എന്നിവ ഒക്കെ സ്മാർട്ടായിട്ട് ഉപയോഗിച്ച് സിനിമയെ ഒരു കിടീലൻ എന്റർടൈനർ ആക്കാൻ സാധിച്ച രാജേഷ് എന്ന സംവിധായകനു ഫുൾ മാർക്ക്സ്!
എന്റെ അഭിപ്രായത്തിൽ ഒരു മസ്റ്റ് സീ ഫിലിം ആണിതു. :)
വാൽക്കഷ്ണം : ഡയറക്ടർ ഡയറക്ട് ആയിട്ട് കഥാപാത്രത്തെ ഫോൺ വിളിച്ച് “മര്യാദക്ക് ചേയ്യാൻ വന്ന കാര്യം ചേയ്തിട്ട് പോകിനടൈ” എന്നു പറയുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - തമാശക്കാണെങ്കിലും, എനിക്കാ പരിപാടി ശരിക്കങ്ങ് ബോധിച്ച് :)
Showing posts with label tamil. Show all posts

Monday, November 29, 2010
Tuesday, October 5, 2010
നാൻ മഹാൻ അല്ല - Naan Mahaan Alla (7/10)
Tamil/2010/Drama-Action/IMDB/(7/10)
പ്ലോട്ട് : ഒരു സംഭവത്താൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് കഥകൾ നെയ്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സിനിമ ആണിതു. നായകൻ - ജോലിക്കൊന്നും പോവാതെ ചുമ്മാ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പയ്യൻ.അച്ഛൻ ടാക്സി ഡ്രൈവർ, അമ്മ, പെങ്ങൾ എന്നിവർ ആണു കുടുംബത്തിൽ. നായകൻ ഒരു ബഡാ പൈസക്കാരന്റെ മകളെ പ്രേമിക്കുന്നു, അതിനെ ചുറ്റിപ്പറ്റി ആണു ആദ്യ കഥ നീങ്ങുന്നതു. രണ്ടാം കഥ ഒരു പറ്റം ചെറുപ്പക്കാരെ ചുറ്റിപ്പറ്റി ആണു പറഞ്ഞു പോവുന്നതു - മയക്ക് മരുന്നും മറ്റുമായി ജീവിക്കുന്ന നാലഞ്ച് പുള്ളാർ.. ഒരു ഘട്ടത്തിൽ ഈ രണ്ടു കഥകളും കൂട്ടിമുട്ടുന്നതും, ആ കൂട്ടിമുട്ടലിന്റെ റിസൾട്ടും ആണു ഈ സിനിമ.
വെർഡിക്ട് : സംവിധാനം കിടു!. കഥ പറഞ്ഞ് പോവുന്നതു കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്താ ഈ സിനിമയിൽ വില്ലന്മാരില്ലാത്തതു എന്നു .. വില്ലന്മാർ ആയിട്ട് ഒരു കഥയിലെ നായകരെ കൂട്ടാമെങ്കിൽ കൂടി നായകനും ആയിട്ട് കൂട്ടിമുട്ടാതെ പരസ്പരം സമാന്തരങ്ങളായി നീങ്ങുന്ന കഥാപാത്രങ്ങൾ എവിടെ വച്ച് കൂട്ടിമുട്ടും എന്ന ഡൗട്ടും. പക്ഷെ ഈ സമാന്തര കഥാപാത്രങ്ങളെ സംവിധാന-കഥാകൃത്ത്-തിരക്കഥാകൃത്തുക്കൾ സമർത്ഥമായി കൂട്ടി മുട്ടിക്കുന്നു, തികച്ചും അപരിചിതർ ആയി തുടങ്ങുന്ന രണ്ട് കഥകളിലേയും കഥാപാത്രങ്ങൾ അങ്ങനെ തന്നെ തുടരുകയും ചേയ്യുന്നു.
പറയാതിരിക്കാൻ ആവില്ല - പക്ഷെ രണ്ടു കഥകളിലേയും നായകരെ സംവിധായകൻ ‘വെറും വില്ലൻ’ ആയി തരം താഴ്ത്തുന്നില്ല - അവർ അവസാനം വരെ അവരുടെ വ്യൂപോയിന്റിൽ വീരനായകർ ആണ്. അവർ അവരുടെ നിലനില്പിനായി അവസാന ഇറ്റ് രക്തം വരെ ചിന്താൻ തയ്യാറായി, അങ്ങനെ തന്നെ ചേയ്യുകയും ചേയ്യുന്നു. ചുമ്മാ നായകൻ ഒന്നു തൊടുമ്പോഴേക്കും അഞ്ചെട്ട് പ്രാവിശ്യം വായുവിൽ കറങ്ങി, പിന്നെ പറന്ന് ചെന്നു ഭിത്തിയേൽ ഇടിച്ച് വീണു കിടന്നു പിടയുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു തമിഴ് സിനിമയിൽ! അവസാന സംഘട്ടന രംഗങ്ങളിൽ ശരിക്കും നായകനായ കാർത്തിയെ കടന്നൽ ആക്രമിക്കുന്നതു പോലാണു ഇവർ ആക്രമിക്കുന്നതു - ഒരു ഘട്ടത്തിൽ നായകൻ തോൽക്കും എന്നു പോലും തോന്നിപ്പോവുന്ന തരത്തിലെ ആക്രമണം ആയിരുന്നു വില്ലന്മാരുടേതു. :)
പിന്നെ വില്ലന്മാർ : നമ്മുടെ വഴിയിലോ മറ്റോ കാണുന്ന പോലത്തെ പുള്ളാർ ആണു ഇവറ്റ. .. കാണു, ഞാൻ ചുമ്മാ പറഞ്ഞ് രസം കളയുന്നില്ല.
എനിക്ക് വളരേ ഇഷ്ടായി, ട്രീറ്റ്മെന്റും, കഥ പറയുന്ന രീതിയും, വില്ലന്മാരേയും. :) ഇടക്ക് സെന്റി കൊണ്ടു വരാൻ ശ്രമിച്ച പാട്ട് ആണെങ്കിൽ ബോറും ആയി!. കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.!
വാൽക്കഷ്ണം : ആ പെൺകൊച്ച് എന്തിനാണാവോ ഈ സിനിമയിൽ - സാധാരണ പെൺകൊച്ചുങ്ങളെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തുന്നതു തന്നെ പെറ്റിക്കോട്ടും നിക്കറും ഇട്ട് തുള്ളാൻ ആണു, പക്ഷെ ഇതിൽ അതു പോലും ആ കൊച്ച് ചേയ്തിട്ടില്ല!. വേസ്റ്റ്!.

Labels:
2010,
action film,
karthi,
naan mahan alla,
tamil
Friday, October 1, 2010
മദരാസപ്പട്ടണം - Madarasappattanam (7/10)
Tamil/2010/Period-Drama/IMDB/(7/10)
പ്ലോട്ട് : ഒരു മദാമ്മ - നമ്മുടെ കവിയൂർ പൊന്നമ്മയെ പോലിരിക്കുന്ന നല്ല ചിരിയുള്ള മദാമ്മ - മരിക്കാൻ തയ്യാറായി കിടക്കുവാണു, അങ്ങ് ബ്രിട്ടണിൽ. അപ്പോൾ അവർക്ക് പെട്ടെന്നു ഇന്ത്യയിൽ പോവാൻ ആഗ്രഹം ഉദിക്കുന്നു - അവർ പണ്ട് ഇന്ത്യയിൽ 1947 ൽ ബ്രിട്ടീഷുകാർ ഇന്ത്യക്ക് വെളിക്ക് ഇറങ്ങിപ്പോവാൻ മുട്ടി നിൽക്കുന്ന ടൈമിൽ മദ്രാസ് ഗവർണ്ണറുടെ മകൾ ആയി വിലസിയ സ്ഥലമാണു മദ്രാസ് എന്ന ഇപ്പഴത്തെ ചെന്നൈ. അവർ മദ്രാസിൽ എത്തി കൈയ്യിലെ ഫോട്ടോവിൽ ഉള്ള നായകന്റെ പടവും ആയിട്ട് നടക്കുവാണു, നായകനെ കണ്ടു പിടിക്കാൻ, കൈയ്യിലെ താലിമാല നായകനു - അല്ലാ എങ്കിൽ അവരുടെ കുടുംബത്തിനു തിരികെ കൊടുക്കാൻ, അതിനിടയിൽ പഴയ സംഭവങ്ങൾ സ്വാഭാവികമായ ഫ്ലാഷ്ബാക്കിലൂടെ നമ്മളെ കാട്ടുന്നുമുണ്ട്.
വെർഡിക്ട് : കൊള്ളാം. നല്ല പടം. നല്ല ചെറു ഹ്യൂമർ സന്ദർഭങ്ങൾ അവിടിവിടെ വിതറിയിരിക്കുന്നതു സിനിമയുടെ ആദ്യ പകുതിയെ സമ്പന്നമാക്കുന്നും ഉണ്ട്. രണ്ടാം പകുതി കഥ സീരിയസ് ആവുന്നു - ചേസും അതിജീവനത്തിനായുള്ള സമരവും ഒക്കെ നന്നായി എടുത്തിരിക്കുന്നു. ക്ലൈമാക്സ് ടച്ചിങ്ങ്.! സംവിധായകനെ, അല്ലാ എങ്കിൽ തിരക്കഥാകൃത്തിനെ അഭിനന്ദിക്കാൻ തോന്നുന്നതു ഈ പടത്തിലെ 1947 ആഗസ്റ്റ് 15ആം തീയതി എന്ന ദിവസത്തിലെ മദ്രാസ് പട്ടണം കാട്ടുന്ന രീതിയാണു.
ആര്യ നന്നായി അഭിനയിച്ചിരിക്കുന്നു - ആ നായിക - എന്നാ രസമാ ആ കൊച്ചിനെ കാണാൻ - മിസ് ടീൻ വേൾഡ് ആയിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടിയാണത്രെ.. ശ്ശോ .. ശരിക്കും കൊള്ളാട്ടോ.. കൂടാതെ ഇതിൽ നമ്മുടെ കൊച്ചിൻ ഹനീഫയും ഉണ്ട് - ഇതാണെന്നു തോന്നുന്നു കൊച്ചിൻ ഹനീഫയുടെ അവസാന പടം. (?) പിന്നെ ... സോറി.. ബട്ട്, നായികയുടെ പ്രായമായ കാലം അഭിനയിച്ചിരിക്കുന്ന കവിയൂർ പൊന്നമ്മ ക്ലോണിനു നമ്മുടെ മലയാളത്തിന്റെ അമ്മയെക്കാൾ വളരെ നന്നായി അഭിനയിക്കാൻ അറിയാം,
പിന്നെ പറയേണ്ടതു, 1947 കാലഘട്ടത്തിലെ മദ്രാസ് സ്കൈലൈൻ - ട്രാം ഒക്കെ പേപ്പർ ബോർഡ് കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണെന്നു പെട്ടന്നു മനസ്സിലാവും എങ്കിലും - നല്ല രീതിയിൽ ഗ്രാഫിക്ക്സും കലാ ഡിപ്പാർട്ട്മെന്റും പണിയെടുത്തിട്ടുണ്ട്, റിസർച്ച് നടത്തിയിട്ടുണ്ട്.
ആദ്യ പകുതി ഒരല്പം സബ്ജക്ടിൽ നിന്നും അകന്നു നിൽക്കുന്നു എങ്കിലും, ഒരല്പം അവിടെ ഇഴച്ചിൽ ഉണ്ടെങ്കിലും, കണ്ടിരിക്കാൻ പറ്റിയ പടം. മിസ്സ് ആക്കേണ്ട. :)
Labels:
aarya,
cochin haneefa,
madarasappatanam,
nasar,
tamil
Saturday, February 7, 2009
അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...
തമിഴ്/ഡ്രാമ-ഹുമര്‍് (9/10)
ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത് ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.
പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).
കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.
വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട് ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ് എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !
ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ ഈ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.

Abhiyum naanum,
Film review,
prakashraj,
prithviraj,
tamil,
trisha
Subscribe to:
Posts (Atom)