Showing posts with label hollywood. Show all posts
Showing posts with label hollywood. Show all posts

Sunday, May 15, 2011

From Paris With Love (6/10)

From Paris With Love/English/2010/Action-Thriller/IMDB/ (6/10)
Rated R for strong bloody violence throughout, drug content, pervasive language and brief sexuality.

പ്ലോട്ട് : ഒരു സ്പൈ ആവാൻ കൊതിക്കുന്ന, അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ഒരു യുവാവ് -  ഇപ്പോൾ അമേരിക്കൻ എംബസിയിൽ ചെറുകിട സ്പൈ പരിപാടികളുമായി അംബാസിഡറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പണി ചേയ്തു കൊണ്ടിരിക്കുന്ന നായകൻ - അയാളുടെ ജീവിതത്തിലേക്ക് ‘വാക്സ്’ എന്ന പ്രൊഫഷണൽ സ്പൈ ഒരു ഓപ്പറേഷനായി കടന്നു വരുന്നതും, നമ്മുടെ നായകനെ ഒരു ട്രെയിനി എന്ന നിലയിൽ അയാളുടെ അസിസ്റ്റന്റ് ആക്കുന്നതും, അതുകഴിഞ്ഞുൾല ട്വിസ്റ്റുകളും ആണു ഈ സിനിമ.

വെർഡിക്ട് : വാക്സ് ആയിട്ട് ട്രവോൾട്ട കലക്കീട്ടുണ്ട്. കൂടാതെ നായകൻ - (Jonathan Rhys Meyers) കൊള്ളാം. ആക്ഷൻ കൊള്ളാം. സസ്പെൻസ് - അതു ആ‍ദ്യമേ തന്നെ പൊളിയുന്നുണ്ട്, എന്നാലും മോശമല്ല. സിനിമയുടെ ത്രെഡ് ഒരു നൂറു തവണ നമ്മൾ പലതിലായി കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് - എന്നിട്ട് വീണ്ടും അതേ അച്ചിൽ ഒരു സിനിമ കൂടെ.. പ്രിയ ഡയറക്ടറേ .. വേണ്ടായിരുന്നു!

ഡയറക്ടർ : ഈ ഡയറക്ടറുടെ സിനിമ എന്ന നിലയിൽ ആണു ഞാൻ ഈ പടം എടുത്ത് വച്ചതും, കണ്ടതും. പക്ഷെ, പ്രതീക്ഷിച്ചതു കിട്ടിയില്ലാ എന്നു ഞാൻ സങ്കടത്തോടെ പറയട്ടെ. ഡയറക്ടർ Pierre Morel ആണു - Taken എന്ന അത്യുഗ്രൻ സിനിമയുടെ ഡയറക്ടർ, District 13 എന്ന കിടിലോൽക്കിടിലൻ സിനിമയുടെ സൃഷ്ടാവ് ..അത്രേം ഒന്നും ഇത് ആയില്ല, പക്ഷെ.

ഒറ്റ വാചകത്തിൽ : ബോറടിക്കാത്ത, ഒറ്റ ഇരുപ്പിനു കണ്ടു തീർക്കാവുന്ന ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമയിൽ പാക്കിസ്ഥാനികളെ മൊത്തത്തിൽ തീവ്രവാദികൾ ആയിട്ടാണു പറയുന്നതു - കാണിക്കുന്നവരെല്ലാം തന്നെ വൃത്തികെട്ടവർ! - ഈ ഡയറക്ടറുടെ ‘ടേക്കൺ‘ എന്ന സിനിമയിൽ അറബികൾ - അൽബേനിയൻസ് - എല്ലാം വൃത്തികെട്ടവർ ആയിട്ടായിരുന്നു കാട്ടിയിരിന്നതു - അടുത്തതു ഇന്ത്യാക്കാർക്കിട്ട് ആണോ ആവോ പണി കിട്ടാൻ പോവുന്നതു  ..!


Monday, May 2, 2011

The Fighter (8.5/10)


The Fighter/English/2010/Drama/IMDB/ (8.5/10)  
Rated R for language throughout, drug content, some violence and sexuality.

പ്ലോട്ട് : പ്രൊഫഷണൽ ബോക്സറന്മാരായ മിക്കി വാർഡിന്റേയും ഡിക്കി എക്ലൽണ്ടിന്റേയും കഥയെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു പടം. ബോക്സിങ്ങിൽ ഒരു ബ്രേക്കിനു വേണ്ടി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു നല്ല ചാൻസ് കിട്ടാതെ വലയുന്ന അവസരത്തിൽ ഉണ്ടാവുന്ന തിരിച്ചടികളും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ആണു ഈ സിനിമ.

വെർഡിക്ട് : കഥ ഇങ്ങനെ ഒരു ഒറ്റ വാചകത്തിൽ തീർത്തുവെങ്കിലും, പടം അസാദ്ധ്യം! കഥയല്ല, പക്ഷെ തിരക്കഥയും അഭിനയങ്ങളും അസാദ്ധ്യം.  നായകൻ മറ്റേ Mark Wahlberg (ഷൂട്ടർ/ഡിപ്പാർട്ടഡ്/മാക്സ് പെയ്ൻ ഫേയിം) ആണെങ്കിലും ക്രിസ്റ്റയ്ൻ ബെയ്‌ൽ ആണു താരം. സഹനടനുള്ള അവാർഡുകൾ അങ്ങാരു വാരിക്കൂട്ടുകയാണു, ഈ ഫിലിമിലൂടെ - ഒട്ടും അത്ഭുതമില്ലാ എനിക്ക് - ശരിക്കും ജീവിക്കുകയാണു കഥാപാത്രമായിട്ട്. കഥാപാത്രത്തിനായി എത്ര ത്യാഗങ്ങളും നടത്താൻ തയ്യാറായ ഒരു നടൻ എന്നാണു ഞാൻ പണ്ടേ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളതു - 'The Machinist'  എന്ന പടത്തിനു വേണ്ടി പത്ത് മുപ്പതു കിലോ ഒറ്റ സ്ട്രച്ചിൽ കുറച്ചത്രെ ഇങ്ങാരു (ആ പടം ഞാൻ കാണാൻ ഒന്ന്-ഒന്നര വർഷമായി പെന്റിങ്ങിൽ വച്ചിരിക്കാണു, പക്ഷെ .. ഒരു മടി !!)

ഈ പടത്തിലും ബെയ്‌ൽ ഒരു ഡ്രഗ് അഡിക്ടിന്റെ/ഒരു അലവലാതിയുടെ സഹല മാനറിസങ്ങളും, രീതികളും പകർത്തിയിട്ടുണ്ട് എന്നു എനിക്ക് തോന്നുന്നു - ശരിക്കും താരത്തെ ഈ കഥാപാത്രത്തിൽ കാണാനേ ആയില്ല എനിക്ക് - എന്നു വച്ച് മറ്റുള്ളവർ മോശമായി എന്നല്ലാട്ടോ - ബെയ്‌ലിന്റെ അമ്മയായിട്ട് അഭിനയിക്കുന്ന സ്ത്രീ - എന്റമ്മോ .. ഒരു ചെപ്പക്കുറ്റി നോക്കി ചാമ്പ് കൊടുക്കാൻ തോന്നിപ്പോവും നമുക്ക്.

ഒറ്റവാക്യത്തിൽ : മിസ്സ് ആക്കേണ്ടാത്ത ഒരു പടം - കണ്ട് തുടങ്ങിയാൽ തീരാതെ നിർത്താൻ തോന്നാത്ത ഒരു പടം.

വാൽക്കഷ്ണം : പണ്ടേ ഞാൻ ബെയ്‌ലിന്റെ ഫാൻ ആണു, ഈ പടം എന്നെ വീണ്ടും അങ്ങാരുടെ ഫാനാക്കിയിരിക്കുന്നു.


Thursday, April 7, 2011

Let Me In - ലെറ്റ് മീ ഇൻ (8/10)


Let Me In/English/2010/Romantic-horror/IMDB/ (8/10)  
Rated R for strong bloody horror violence, language and a brief sexual situation.

പ്ലോട്ട് :  നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്,  സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി.  അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..

വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു.  ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?

നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’  പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.

ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ  അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!


ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് !  ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.

വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.


Tuesday, March 22, 2011

ടേക്കിങ്ങ് ചാൻസ് - Taking Chance (8.5/10)

Taking Chance /TV original movie/2009/Drama/IMDB/ (8.5/10)  

പ്ലോട്ട് : ഇറാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചാൻസ് ഫെല്‍പ്പ്സ് എന്ന ജവാന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ വളരേ ഉയർന്ന ഓഫീസർ ആയ ഒരു ലെഫ്:കേണൽ വോളന്റീയർ ചേയ്യുന്നതും, ആ ജവാന്റെ ശരീരം എസ്കോർട്ട് ചേയ്തുകൊണ്ട്  വീട്ടിലേക്കുള്ള യാത്രയും ആണു ഈ സിനിമ. നടന്ന സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിനിമ എടുത്തിരിക്കുന്നതു HBO ആണു. അപ്പോ ഊഹിക്കാല്ലോ അല്ലേ ക്വാളിറ്റി?

വെർഡിക്ട് : ഉഗ്രൻ സിനിമ. ഓരോ നിമിഷവും രാജ്യസ്നേഹം (രാജ്യസ്നേഹംമന്നു പറഞ്ഞാൽ തെറ്റാവും, രാജ്യത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കുന്ന ജവാന്മാരോടുള്ള ആദരവ് ആണു ഇതിൽ മുഴുവൻ) ജ്വലിപ്പിക്കുന്ന രീതിയിൽ എടുത്തിരിക്കുന്നു ഈ സിനിമ. യുദ്ധമോ, യുദ്ധത്തിലെ രാഷ്ട്രീയമോ പറയാൻ ഒരു സെക്കന്റ് വേസ്റ്റ് ചേയ്യാതെ സിനിമയുടെ സബ്ബ്ജക്ടിനെ ചുറ്റിപ്പറ്റി തന്നെ സിനിമ പോവുന്നു എന്നതു ക്രിയേറ്റേഴ്സിന്റെ കഴിവ് തന്നെയാണു.

നമ്മടെ നായകൻ - (കെവിൻ ബേക്കൺ - അങ്ങനെ തന്നെ ആണല്ലോ അല്ലേ വിളിക്കുക?)  അസ്സലാക്കീട്ടുണ്ട്. മനസ്സിലെ സംഘർഷങ്ങൾ ഒരു പട്ടാളക്കാരന്റെ നിയന്ത്രണത്തോടെ കാണികളിലേക്കെത്തിക്കാൻ അദ്ദേഹം ചേയ്തിരിക്കുന്ന എഫർട്ട് : കിടിലൻ.  ടെക്ക്നിക്കൽ സൈഡും പെർഫക്ട് ആണു- HBO ഒർജിനത്സിന്റെ ടെക്ക്നിക്കൽ അഭിപ്രായം പറയാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ലാത്തതിനാൽ ആ ഏരിയ എക്സ്പേർട്ടുകൾക്ക് വിടുന്നു..

വെർഡിക്ട് ഒറ്റ വാക്കിൽ : ഒട്ടും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.


വാൽക്കഷ്ണം : കാണ്ഡഹാർ എന്ന നമ്മക്കടെ മേജറായ രവിയുടെ പടം കണ്ടപ്പോൾ, അതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടായത് (മൊത്തം ചവറ് ആയിരുന്നതിനാൽ ഡീസന്റ് സീൻ ഓർത്തിരിക്കാൻ വളരേ എളുപ്പം ആയിരുന്നു ആ സിനിമയിൽ) മരിച്ച ജവാന്റെ മൃതദേഹം വഹിച്ച് കൊണ്ട് പോവുന്ന ട്രക്കിനു വഴിയിലെ വാഹനങ്ങൾ (ടിപ്പർ ലോറി വരെ) നൽകുന്ന ആദരവ് ആയിരുന്നു - ആ വാഹനങ്ങൾ ഒരു കോൺ‌വോയ് ആയിട്ട് കാണ്ഡഹാർ നായകന്റെ മൃതശരീരം വീട്ടിൽ എത്തിച്ച് കൊടുക്കുന്നുണ്ട് ആ സിനിമയിൽ.

ഞാൻ അന്നേ വിചാരിച്ചിരുന്നു, - ചിലപ്പോൾ പട്ടാളക്കാരൻ ആയതു കൊണ്ടാവും ആ സംഭവങ്ങൾ ഒക്കെ പിടിക്കാൻ മേജർ രവിക്ക് സാധിച്ചതെന്നു - പക്ഷെ ഇന്നു എനിക്ക് മനസ്സിലായി - അങ്ങാരു ഈ പടം നേരത്തേ കണ്ടിരുന്നതു കൊണ്ടാണു അത് മലയാള സിനിമയിൽ വന്നതെന്നു!. ഇതു മാത്രമല്ല, പല കാര്യങ്ങളും ഇതിൽ നിന്നും രവിസാർ അടിച്ച് മാറ്റീട്ടും ഉണ്ട്!


Sunday, September 12, 2010

റോബിൻ ഹുഡ് - Robin Hood (5/10)


English/2010/Action/IMDB/(5/10)
Rated PG-13 for violence including intense sequences of warfare, and some sexual content.

പ്ലോട്ട് : കിങ്ങ് റിച്ചാർഡിന്റെ  പ്രധാന ആർച്ചർ ആയ റോബിൻ എങ്ങനെ നിയമലംഘകൻ ആയ റോബിൻഹുഡ് ആവുന്നു എന്ന കഥ.


വെർഡിക്ട് : പ്രതീക്ഷകൾ വാനോളം ആയിരുന്നു - റസ്സൽ ക്രോവിന്റെ നായക കഥാപാത്രം,  Gladiator, Black Hawk Down, Matchstick Men, American Gangster, Body of Lies എന്നിങ്ങനെ ഉള്ള കി-ക്കിടലൻ പടങ്ങളുടെ ഡയറക്ടർ ആയ റിഡ്ലി സ്കോട്ടിന്റെ ഡയറക്ഷൻ, കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സിനിമേറ്റോഗ്രാഫേഴ്സിൽ  ഒരാൾ ആയി തിരഞ്ഞെടുക്കപ്പെട്ട John Mathieson ന്റെ ഏറ്റവും പുതിയ പടം ...എന്തൊക്കെയായിരുന്നു .. അവസാനം പവനായി ശവമായി!.

പ്രതീക്ഷകളുടെ ഏഴയലത്തു വന്നില്ലാ എന്നു മാത്രമല്ല, ആദ്യ ഭാഗം ഡ്രാഗിങ്ങും ആണു പടം. മധ്യ ഭാഗവും അവസാനഭാഗവും കൊള്ളം,  അവസാന യുദ്ധംസമയത്തെ ലൊക്കേഷൻ ഗ്രാഫിക്ക്സ്,  വളരേ നല്ലതു. പക്ഷെ, വേറേ കാണാൻ ഒന്നും ഇല്ലാ എങ്കിൽ മാത്രം തല വൈക്കുക. പ്രതീക്ഷകൾ ഇല്ലാതെ പടം കാണാൻ ഇരുന്നാൽ ചിലപ്പോൾ സുഖിച്ചേക്കാം. ചൈനീസ് ഗുഡ്സ് പോലെയാണു ഈ പടം കാണാനുള്ള എന്റെ ഉപദേശം - നോ ഗ്യാരന്റി!. :)

എത്ര നാളായി കാത്തിരിക്കുകയായിരുന്നു ഈ പടം വരാനായിട്ട് - ‘ബോഡി ഓഫ് ലൈസ്‘ എന്ന പടം റിലീസിങ്ങിനായി കാത്തിരിക്കുന്ന നാളു മുതൽ എന്റെ ടോപ്പ് പ്രതീക്ഷകളിൽ ഈ പടം ഉണ്ടായിരുന്നു - ശരിക്കും മാസങ്ങളായി കാത്തിരിക്കുക ആയിരുന്നു പടം റിലീസിനും, അതു കഴിഞ്ഞ് ഡിവിഡി റിലീസിനും (അതിനു വീണ്ടും 4 മാസം എടുത്തു).   :(  ..  എല്ലാം വേസ്റ്റ്.  !!


Saturday, September 11, 2010

ദി കരാട്ടെ കിഡ് -The Karate Kid (7.5/10)


English/2010/Action-Thriller/IMDB/(7.5/10)
Rated PG for bullying, martial arts action violence and some mild language.
Cast : Jackie Chan, Jaden Smith
Director : Harald Zwart
Writers : Christopher Murphey (screenplay), Robert Mark Kamen (story)

പ്ലോട്ട് : നായകൻ :ഡ്രേ എന്ന പയ്യൻ. അവന്റെ അമ്മക്ക് ചൈനയിലേക്ക് മാറ്റം കിട്ടിയതിനാൽ അവർ ഡെട്രോയ്റ്റിൽ നിന്നും ചൈനയിലേക്ക് പോവുകയാണു. അവിടെ വച്ച് അപ്പാർട്ട്മെന്റ് കോപ്ലക്സിലെ പിള്ളാരു അവനെ ഇടിച്ച് പഞ്ചർ ആക്കുന്നു .. സ്കൂളിൽ ചെന്നപ്പോൾ അവിടേയും അതേ പുള്ളാരു .. വഴീൽ വച്ചും അവനെ ഇടിച്ച് സൂപ്പാക്കുന്നു. കൂടുതൽ ഇടി കിട്ടുന്നതിൽ നിന്നും അവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലെ മെക്കാനിക്ക് രക്ഷിക്കുന്നു. വില്ലൻ പുള്ളേർക്കറിയോ, അവർ ഉരസുന്നതു ജാക്കീച്ചായനോട് ആണെന്നു? അങ്ങേരു എത്ര തല്ല് കൊണ്ടതാ - അവർ എല്ലാം നല്ലോണം അടി വാങ്ങിക്കൂട്ടുന്നു, വയറ് നിറയേ. പയ്യനു വീണ്ടും അടി കിട്ടുന്നതു തടയുവാനും ഈ പുള്ളാർ ശരിയല്ലാന്നു പറയാനും ജാക്കിയച്ചായൻ നമ്മുടെ നായകന്റെ കൂടെ അവർ കുങ്ങ്ഫൂ പഠിക്കുന്ന സ്ഥലത്തെത്തുന്നു, അവിടെ വച്ച് പ്രശ്നം തീർന്നില്ലാ എന്നു മാത്രമല്ല, ആ കൊച്ചനെ കോറേ കൂടെ അടി കൊള്ളിക്കാനുള്ള വകുപ്പ് കൂടെ ഏറ്റിട്ടാണു ജാക്കിച്ചായൻ ഇറങ്ങുന്നത് അവിടെ നിന്നും. വരുന്ന ദുർഗ്ഗാഷ്ഠമിക്ക് അവിടെ നടക്കുന്ന ഗോമ്പറ്റീഷനു പയ്യൻ ഇറങ്ങുമെന്നു ശപഥം ചേയ്തിറങ്ങുന്നു അച്ചായൻ. പിന്നെ കഥ പയ്യന്റെ കുങ്ങ്ഫൂ പരിശീലനവും, കുങ്ങ്ഫൂ കോമ്പറ്റീഷനും ഒക്കെ ആയി തീരുന്നു...

വെർഡിക്ട് : കൊള്ളാം. നല്ല സ്ക്രീൻപ്ലേ, നല്ല ആക്ഷൻ, നല്ല തല്ലുകൊള്ളൽ ആണു പയ്യൻ - ഓരോ തൊഴി ഒക്കെ കിട്ടുന്നതു കാണണം - അതിന്റെ പകുതി ശക്തീൽ ഞാൻ ഒക്കെ ഒരെണ്ണം കൊണ്ടാൽ എന്റെ കിഡ്നീടെ മെഡുലാ ഓബ്ലാംകട്ട വരെ ഫീസായിപ്പോകും! സെന്റി ഇറക്കേണ്ട സ്ഥാ‍നത്ത് അതും ഉണ്ട്, എല്ലാം ചേർത്തു വച്ചിരിക്കുന്ന ഒരു ഉഗ്രൻ പീസ്.

ജാക്കിച്ചായൻ കിടു. ശരിക്കും ഒരു പ്രായം ചെന്ന ഇൻസ്ട്രക്ടർ. ജാക്കിച്ചായൻ അദ്ദേഹത്തിന്റെ പ്രായത്തിനു ചേർന്ന ഒരു കഥാപാത്രം ചേയ്തു കണ്ടതിൽ സന്തോഷമുണ്ട്. പയ്യനും ഉഗ്രൻ. നാച്യൂറൽ ആക്ടർ ആണവൻ.!

കണ്ടിരിക്കേണ്ട ഒരു പടം ആണിത്.

വാൽക്കഷ്ണം : ഇതു ഒരു ഒർജിനൽ വർക്ക് അല്ല - റീമേക്ക് ആണു. പണ്ട് ഇതേ പ്ലോട്ടിൽ ഒരു(?) പടം ഞാൻ കണ്ടിട്ടുണ്ട് - അന്നും ഇതു സൂപ്പർഹിറ്റായിരുന്നു..


Sunday, August 29, 2010

പ്രിൻസ് ഓഫ് പേർഷ്യ - Prince of Persia: The Sands of Time (5/10)


English/2010/Action-Adventure/IMDB/(5/10)
Rated PG-13 for intense sequences of violence and action.

പ്ലോട്ട് :  ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.)  അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു  ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ  ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!. 


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ  .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ...  ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.


Saturday, July 31, 2010

ക്രേസി ഹാര്‍ട്ട് -Crazy Heart (7.5/10)


പ്ലോട്ട് : ഒരു കണ്‍‌ട്രി (Country music) പാട്ടു എഴുത്തുകാരന്‍-പാട്ടുകാരന്‍-മ്യൂസീഷ്യന്‍. ജീവിതം ഒരല്പം കഷ്ടത്തിലാണ് - ഹോട്ടലുകളിലും പബ്ബുകളിലും മറ്റും പാടി അന്നാന്നത്തെ വെള്ളമടിക്കുള്ള പണം സംഘടിപ്പിച്ചു ജീവിച്ചു പോവുന്നു. അതു പോലെ ഒരിടത്ത് വച്ച് പരിചയപ്പെടുന്ന ഒരു പത്ര ലേഖികയും ആയി ഇഷ്ടത്തിലാവുന്നതും, ഇപ്പോള്‍ കണ്‍‌ട്രി മ്യൂസിക്ക് സൂപ്പര്‍സ്റ്റാര്‍ ആയ സ്വന്തം ശിഷ്യനു പാട്ടെഴുതി കൊടുക്കാന്‍ തുടങ്ങുന്നതും, അതു വഴി വലിയ അംഗീകാരം നേടുന്നതും  അങ്ങാരുടെ ബാക്കി ജീവിതവും ഒക്കെ ആണ് കഥ.

വെര്‍ഡി‌ക്‍ട് : അമ്മേ .. ഞാന്‍ ഈ പടത്തോടെ കണ്‍‌ട്രി മ്യൂസിക്കിന്റെ വലിയ ഫാന്‍ ആയി .. ഹോ എന്താ സംഭവം - അക്വേസ്റ്റിക് ഗിത്താറിന്റെ കളിയാണ് മൊത്തം..ബഫല്ലോ സോള്‍ജിയര്‍ ഒക്കെ ഞാന്‍ പണ്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്, അതും കണ്‍‌ട്രി ആണോ ആവോ..
സിനിമ : അതും കൊള്ളാം - അങ്ങാരു വെള്ളമടിച്ച് നശിക്കുന്നതും മറ്റും കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി  ഇടക്ക് എനിക്ക്. അങ്ങേരുടെ അഭിനയത്തിനു ഇത്തവണത്തെ ഓസ്കാര്‍ കിട്ടിയതില്‍ അത്ഭുതമില്ല.! പടത്തിന്റെ കഥയും കൊള്ളാം - നല്ല രീതിയില്‍ എടുത്തു പോയിട്ടും ഉണ്ട് - നല്ല കാലം കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ ദുഃഖം കണ്ട് എന്തോ എനിക്ക് വളരേ ഫീല്‍ അടിച്ചു.. എന്തായാലും ഞാന്‍ തീരുമാനമെടുത്തു : എത്രേം പെട്ടെന്നു കെട്ടിയിട്ടേ വേറേ പരിപാടി ഉള്ളൂ!

പടം സ്ലോ ആണ്, പക്ഷെ വളരെ നല്ലതും ആണ്. :) കണ്ടിട്ടഭിപ്രായം പറയൂ. ..

കണ്ടു നോക്കു സോങ്ങ്സ് ..






വിയറി കൈന്‍ഡ് : ഒറിജിനല്‍ സിങ്ങര്‍ പാടൂന്നു ..





യെഞ്ജോയ് :)


Sunday, July 11, 2010

Unthinkable - അണ്‍‌തിങ്കബിള്‍ (6.5/10)



English/Action-Thriller/2010/(6.5/10)
Rated R for strong bloody violence, torture and language.


പ്ലോട്ട് :അമേരിക്കയില്‍ മൂന്നിടത്ത് ഒരു മുസ്ലീം തീവ്രവാദി ആറ്റം ബോം‌ബ് വച്ചിരിക്കുകയാണ്,  ആ തീവ്രവാദിയെ അധികൃതര്‍ പിടികൂടുന്നു,  അയാളെ  ചോദ്യം ചേയ്യാന്‍ ഏല്‍പ്പിക്കപെടുന്ന  FBI ഓഫീസര്‍ ആയ ഹെലന്‍ ബ്രോഡി(മെട്രിക്‍സ് ഫെയിം കാരി-ആന്‍ മോസ്സ്) മൃഗീയമായ മര്‍ദ്ദനമുറകള്‍ക്ക് എതിരാണ്, പക്ഷെ വെറും 4 ദിവസം ബാക്കി നില്‍ക്കേ മര്യാദക്കുള്ള ചോദ്യം ചേയ്യലുകളില്‍ റിസള്‍ട്ട്സ് കിട്ടില്ലാ എന്നു വിശ്വസിക്കുന്ന പട്ടാള-ഭരണ വര്‍ഗ്ഗം ഒരു പ്രോഫഷണല്‍ ഇന്ററോഗേറ്ററെ വിളിച്ചു വരുത്തുന്നു - ‘H’ എന്ന കോഡ് നാമത്തില്‍ മാത്രം അറിയപ്പെടുന്ന ഒരു കണ്ണീല്‍ ചോരയില്ലാത്തവന്‍ ആണാ വിദ്വാന്‍. (സാമുവേല്‍ L ജാക്ക്സണ്‍)! ആ ചോദ്യം ചേയ്യലിന്റേയും, ചോദ്യം ചേയ്യുന്ന രീതികളുടേയും, അതിനെതിരെയുള്ള നിസ്സാരമെങ്കിലും പ്രത്യക്ഷമായ എതിര്‍പ്പുകളുടേയ്യും, ബോംബുകള്‍ ഉണ്ടോ, ഇല്ലായോ, ഉണ്ടെങ്കില്‍ അതെവിടെ ആണെന്ന് കണ്ടൂ പിടിക്കാന്‍ ശ്രമിക്കുന്നതിന്റേയും മറ്റും കഥയാണ് അണ്‍‌തിങ്കബ്ബിള്‍.

വെര്‍ഡിക്ട് : ഭയങ്കര വയലന്‍സ് ! ഇതൊക്കെ സ്ഥിരം നടക്കുന്നവാം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളീല്‍, പക്ഷെ ഫിക്ഷന്‍ കാറ്റഗറിയില്‍ പെടുന്ന ഒരു കഥ പറയുന്ന  സിനിമയില്‍, ഇത്രേം വേണോ?  സാമുവല്‍ L ജാക്ക്സണ്‍ ആസ് യൂഷ്വല്‍ കിടിലന്‍. അങ്ങേരു മനസാക്ഷി ഇല്ലാത്തവനല്ലാ, ചേയ്യുന്നതില്‍ കുറ്റബോധം ഒക്കെ ഉള്ളവന്‍ ആണ് എന്നു കാണിക്കാന്‍ ഇടക്ക് മുതലക്കണ്ണീര്‍ ഒക്കെ ഒഴുക്കുന്നതു കാണിക്കുന്നത് എന്തിനാണാവോ? ഒരു ലോല ഹൃദയനു ഒരിക്കലും മര്‍ദ്ദനമുറകള്‍ എടുക്കാന്‍ കഴിയില്ലാ എന്നു സംവിധായകന്‍/കഥാകൃത്ത് മറക്കുന്നുണ്ടോ ഇടക്ക്?

ഇതൊക്കെ ഉണ്ടെങ്കിലും, സംഭവം കൊള്ളാം - കണ്ടു നോക്കൂ - കണ്ടെങ്കില്‍ ഒരു അഭിപ്രായം ഇവിടെ പോസ്റ്റുകയും ചേയ്യൂ, മറ്റുള്ളവര്‍ക്കും സഹായകരമാവട്ടെ അഭിപ്രായങ്ങള്‍. :)

വാല്‍ക്കഷ്‌ണം : ഈ പടത്തിന്റെ പോസ്റ്റര്‍ ശരിക്കും ബോണ്‍ സീരീസ് പടങ്ങളുടെ അടീച്ച് മാറ്റിയതായിരുന്നു ..! കണ്ടു നോക്കൂ.

ബോണ്‍ പടങ്ങള്‍ ഇതു വരെ ഹോളീവുഡില്‍ ഇറങ്ങിയ ആക്ഷന്‍ പടങ്ങളില്‍ ഏറ്റവു നല്ലതുകളില്‍ പെടുന്നവ ആണ് - ജയിംസ് ബോണ്ട് എന്ന കഥാപാത്രത്തിനെ വരെ മാറാന്‍ നിര്‍ബന്ധിതമാക്കിയ പ്രകടനം ആയിരുന്നു ജൈസണ്‍ ബോണ്‍ എന്ന കഥാപാത്രത്തിന്റേത് - എന്നാലും, ഇങ്ങനെ നാണമില്ലാതെ അടിച്ച് മാറ്റാമോ? ;)