Taking Chance /TV original movie/2009/Drama/IMDB/ (8.5/10)
പ്ലോട്ട് : ഇറാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചാൻസ് ഫെല്‍പ്പ്സ് എന്ന ജവാന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ വളരേ ഉയർന്ന ഓഫീസർ ആയ ഒരു ലെഫ്:കേണൽ വോളന്റീയർ ചേയ്യുന്നതും, ആ ജവാന്റെ ശരീരം എസ്കോർട്ട് ചേയ്തുകൊണ്ട് വീട്ടിലേക്കുള്ള യാത്രയും ആണു ഈ സിനിമ. നടന്ന സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിനിമ എടുത്തിരിക്കുന്നതു HBO ആണു. അപ്പോ ഊഹിക്കാല്ലോ അല്ലേ ക്വാളിറ്റി?
വെർഡിക്ട് : ഉഗ്രൻ സിനിമ. ഓരോ നിമിഷവും രാജ്യസ്നേഹം (രാജ്യസ്നേഹംമന്നു പറഞ്ഞാൽ തെറ്റാവും, രാജ്യത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കുന്ന ജവാന്മാരോടുള്ള ആദരവ് ആണു ഇതിൽ മുഴുവൻ) ജ്വലിപ്പിക്കുന്ന രീതിയിൽ എടുത്തിരിക്കുന്നു ഈ സിനിമ. യുദ്ധമോ, യുദ്ധത്തിലെ രാഷ്ട്രീയമോ പറയാൻ ഒരു സെക്കന്റ് വേസ്റ്റ് ചേയ്യാതെ സിനിമയുടെ സബ്ബ്ജക്ടിനെ ചുറ്റിപ്പറ്റി തന്നെ സിനിമ പോവുന്നു എന്നതു ക്രിയേറ്റേഴ്സിന്റെ കഴിവ് തന്നെയാണു.
നമ്മടെ നായകൻ - (കെവിൻ ബേക്കൺ - അങ്ങനെ തന്നെ ആണല്ലോ അല്ലേ വിളിക്കുക?) അസ്സലാക്കീട്ടുണ്ട്. മനസ്സിലെ സംഘർഷങ്ങൾ ഒരു പട്ടാളക്കാരന്റെ നിയന്ത്രണത്തോടെ കാണികളിലേക്കെത്തിക്കാൻ അദ്ദേഹം ചേയ്തിരിക്കുന്ന എഫർട്ട് : കിടിലൻ. ടെക്ക്നിക്കൽ സൈഡും പെർഫക്ട് ആണു- HBO ഒർജിനത്സിന്റെ ടെക്ക്നിക്കൽ അഭിപ്രായം പറയാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ലാത്തതിനാൽ ആ ഏരിയ എക്സ്പേർട്ടുകൾക്ക് വിടുന്നു..
വെർഡിക്ട് ഒറ്റ വാക്കിൽ : ഒട്ടും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വാൽക്കഷ്ണം : കാണ്ഡഹാർ എന്ന നമ്മക്കടെ മേജറായ രവിയുടെ പടം കണ്ടപ്പോൾ, അതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടായത് (മൊത്തം ചവറ് ആയിരുന്നതിനാൽ ഡീസന്റ് സീൻ ഓർത്തിരിക്കാൻ വളരേ എളുപ്പം ആയിരുന്നു ആ സിനിമയിൽ) മരിച്ച ജവാന്റെ മൃതദേഹം വഹിച്ച് കൊണ്ട് പോവുന്ന ട്രക്കിനു വഴിയിലെ വാഹനങ്ങൾ (ടിപ്പർ ലോറി വരെ) നൽകുന്ന ആദരവ് ആയിരുന്നു - ആ വാഹനങ്ങൾ ഒരു കോൺവോയ് ആയിട്ട് കാണ്ഡഹാർ നായകന്റെ മൃതശരീരം വീട്ടിൽ എത്തിച്ച് കൊടുക്കുന്നുണ്ട് ആ സിനിമയിൽ.
ഞാൻ അന്നേ വിചാരിച്ചിരുന്നു, - ചിലപ്പോൾ പട്ടാളക്കാരൻ ആയതു കൊണ്ടാവും ആ സംഭവങ്ങൾ ഒക്കെ പിടിക്കാൻ മേജർ രവിക്ക് സാധിച്ചതെന്നു - പക്ഷെ ഇന്നു എനിക്ക് മനസ്സിലായി - അങ്ങാരു ഈ പടം നേരത്തേ കണ്ടിരുന്നതു കൊണ്ടാണു അത് മലയാള സിനിമയിൽ വന്നതെന്നു!. ഇതു മാത്രമല്ല, പല കാര്യങ്ങളും ഇതിൽ നിന്നും രവിസാർ അടിച്ച് മാറ്റീട്ടും ഉണ്ട്!
Tuesday, March 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment