PayBack/Hindi/2010/Action-Thriller/IMDB/ (6.9/10)
Rated R for graphic violence and some language.
പ്ലോട്ട് : ഒരു രാത്രി ഒരു റോഡ് ആക്സിഡന്റിൽ പെട്ട് ആരാലും ഗൗനിക്കപ്പെടാതെ റോഡരുകിൽ രക്തം വാർന്നു മരിച്ചുകൊണ്ടിരുന്ന നമ്മുടെ നായകൻ പയ്യനെ(കുണാൽ) അതുവഴി കടന്നു വന്ന ഒരു അജ്ഞാതനായ മനുഷ്യൻ ആശുപത്രിയിൽ കൊണ്ടാക്കുകയും, അതു വഴി നമ്മുടെ നായകന്റെ ജീവൻ രക്ഷപ്പെടുകയും ചേയ്യുന്നു. അന്നു മുതൽ വളരേ അവ്യക്തമായി മാത്രം മനസ്സിലുള്ള ഈ രക്ഷകന്റെ മുഖം അന്വേഷിച്ച് നടക്കുകയാണു കുണാൽ. മാസങ്ങൾക്ക് ശേഷം ഒരു ദിവസം വഴിയിൽ ആ മുഖത്തെ അവൻ കണ്ടുമുട്ടുക തന്നെ ചേയ്തു, കുണാൽ അദ്ദേഹത്തെ (രഘു) ആനയിച്ച് തന്റെ ഫ്ലാറ്റിൽ കൊണ്ടു പോയി ട്രീറ്റ് ചേയ്തു സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും, പിരിയാൻ നേരം “എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയണം, എന്നെക്കൊണ്ടാവുന്നതാണെങ്കിൽ ഞാൻ അതു ചേയ്തു തരും” എന്നു വാഗ്ദാനം ചേയ്യുകയും ചേയ്യുന്നു.
പക്ഷെ, അടുത്ത ദിവസം രഘു വന്നു കയറുന്നതു പുറത്ത് ഒരു വെടിയുണ്ടയും പേറിയാണു, അയാൾ ചോദിക്കുന്നതു വല്ലാത്ത ഒരാവശ്യമാണു! ..
വെർഡിക്ട് : കഥ അസാദ്ധ്യം, കാണികളെ പിടിച്ചിരുത്തുന്നതിൽ സംവിധായകനും നന്നായി വിജയിച്ചിരിക്കുന്നു, പക്ഷെ, കഥ കല്ലുകടിയില്ലാതെ മുന്നോട്ട് കൊണ്ട് പോവുന്നതിൽ എഴുത്തുകാർ അത്ര വിജയിച്ചോ? പലയിടങ്ങളിലും നടക്കുന്ന കാര്യങ്ങൾക്ക് ഒരു നീതീകരണം നമ്മൾ കണ്ടു പിടിക്കേണ്ട സ്ഥിതിയാണൂ, ഡയലോഗുകളും കഥാസന്ദർഭങ്ങളും കുറച്ചൂടെ ഒന്നു കൊഴുപ്പിക്കാമായിരുന്നു എഴുത്തുകാർക്ക്, അതിനുള്ള സ്കോപ്പ് കഥ കൊടുക്കുന്നുണ്ടായിരുന്നു. പക്ഷെ അവർ നിരാശരാക്കി. (അതു കൊണ്ട് 7 റേറ്റിങ്ങ് കൊടുക്കാൻ മനസ്സില്ല!! )
പക്ഷെ സിനിമ മോശമല്ല - സിനിമ എനിക്കിഷ്ടായി - ഒരു കൊച്ച് സിനിമ, അതും ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്. അത്ര സ്റ്റാർസ് അല്ലാത്ത അഭിനേതാക്കളെ വച്ച് ഈ ഒരു സിനിമ എടുത്തതിനു ഇതിന്റെ സൃഷ്ടാക്കളെ എത്ര അനുമോദിച്ചാലും മതിയാവില്ല.
അഭിനേതാക്കളെ പറ്റി പറയുകയാണെങ്കിൽ : പയ്യൻ : തരക്കേടില്ല. നായിക : പ്രത്യേകിച്ച് അഭിപ്രായമില്ല. ഗുൽഷൻ ഗ്രോവർ : കുറച്ചേ അവസരമുള്ളൂ എങ്കിൽ പോലും പ്രസൻസ് അറിയിക്കുന്നുണ്ട്.
സാക്കിർ ഹുസൈൻ : കിടിലൻ. യെവൻ പുലിയാട്ടാ. :) പയ്യൻ വീട്ടിലേക്ക് കൊണ്ടോയി സൽക്കരിക്കുമ്പോഴും മറ്റും അങ്ങാരുടെ മുഖത്ത് വരുന്ന എക്പ്രഷൻസ് ! .. അസാദ്ധ്യം. :)
ഒറ്റ വാചകത്തിൽ : കാണു, ബോറടിക്കില്ല, നഷ്ടമാവില്ല.
വാൽക്കഷ്ണം : സാക്കിർ ഹുസൈൻ .. അതാണു അപ്പോൾ ലവന്റെ പേരു! ‘സർക്കാർ’ എന്ന എന്റെ ഫേവറേറ്റ് സിനിമയിലെ ഐസ് പോലെ തണുത്ത വില്ലനെ അവതരിപ്പിച്ചുകൊണ്ട് എന്നെ ഒരു ഫാനാക്കി മാറ്റിയ ഇങ്ങാരുടെ പേരു അന്വേഷിച്ച് നടക്കുകയായിരുന്നു ഞാൻ കുറച്ച് നാളായി - കിട്ടിപ്പോയി.! ഇങ്ങാരു ഒരു സംഭവം തന്നാട്ടോ!
Showing posts with label bollywood. Show all posts
Showing posts with label bollywood. Show all posts
Wednesday, May 4, 2011
Wednesday, September 8, 2010
ലംഹാ - Lamhaa
Hindi/2010/Action/IMDB/(8/10)
Rated 'A' because of the theme - terrorism.
പ്ലോട്ട് : ഒരു കശ്മീർ കഥ. കശ്മീരിന്റെ ശത്രു ആരു എന്ന അന്വേഷണം നടത്താൻ ആണു ഈ പടത്തിൽ സംവിധായകനും കഥാ-തിരക്കഥാകൃത്തുമായ രാഹുൽ ഡോലാക്യ ശ്രമിക്കുന്നതു. ഈ പടത്തിൽ നായകന്മാരോ വില്ലന്മാരോ ഇല്ലാ എന്നു വേണമെങ്കിൽ പറയാം, എല്ലാവരും അവരവരുടെ അല്ലാ എങ്കിൽ അവരുടെ വിശ്വാസങ്ങൾക്കായി പൊരുതുന്നു, ചിലർ കശ്മീരിനായി, ചിലർ കശ്മീരികൾക്കായി, ചിലർ ഇന്ത്യക്കായി, ചിലർ പാക്കിസ്ഥാനിനായി, ചിലർ സ്വന്തം കീശ വീർപ്പിക്കാനായി പൊരുതുന്നു, ആ പോരിന്റെ കഥയാണിതു - ലംഹാ (അർഥം : ഒരു നിമിഷം.) ഡൽഹിയിൽ നിന്നും സ്പെഷ്യൽ മിഷനായി മിലിറ്ററി ഇന്റലിജൻസ് അയക്കുന്ന സ്പെഷ്യൽ ഏജന്റായി സഞ്ജയ് ദത്തും, വിഘടനവാദി ആയ ആത്മീയ നേതാവായി അനുപം ഖേറും, മുൻ തീവ്രവാദിയായി കുണാൽ കപൂറും, തീവ്രവാദി ലേഡീ വിങ്ങ് നേതാവായി ബിപാഷാ ബസുവും അഭിനയിക്കുന്നു.
വെർഡിക്ട് : പല പടങ്ങളിൽ നിന്നും അടിച്ച് മാറ്റിയ ആക്ഷൻ സീനുകൾ പടത്തിന്റെ നിറം ഒരല്പം കെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ഒരു മാറ്റത്തിന്റെ തുടക്കമാവും ഈ സിനിമ എന്നു തോന്നുന്നു എനിക്ക്. ഈ സിനിമ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ - അതു പാക്കിസ്ഥനു നേരേ ആയാലും, ഡൽഹിക്ക് നേരേയായാലും അതു അല്പം സുഖക്കുറവ് ഉണ്ടാക്കുന്നതാണേങ്കിലും, ഈ സിനിമ മുൻ കശ്മീർ സിനിമകളിൽ നിന്നും വ്യത്യസ്ഥമാവുന്നതു അന്ധമായ ഡൽഹി സ്നേഹം ഇതിൽ ഇല്ല എന്ന കാരണത്താലാണ്. ചുരുക്കിപ്പറഞ്ഞാൽ, ഈ സിനിമ പാക്കിസ്ഥാനേയും കശ്മീർ വിഘടനവാദത്തേയും പോലെ ഡൽഹിയുടെ കശ്മീർ നയത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
അഭിനയം : മറ്റേ കക്ഷി : കുണാൽ കപ്പൂർ : എന്റമ്മോ, കിടു. സഞ്ജയ് ദത്ത് ചുമ്മാ വന്നു നിന്നാൽ പോലും എനിക്കിഷ്ടാവും. മറ്റുള്ളവർ വലിയ എഫക്ട് ഉണ്ടാക്കിയില്ല. പാട്ടുകൾ വന്നു പോയതു ഞാനറിഞ്ഞില്ല, അവ പടവുമായി അത്രക്ക് ചേർന്നു നിൽക്കുന്നു. (പക്ഷെ ഒരെണ്ണം വന്നതു ഞാനറിഞ്ഞൂ, അതു അത്ര വേണ്ട പാട്ടാണെന്നു തോന്നിയില്ല)
ബോൾഡായ ഈ സബ്ബ്ജക്ടിനാണു എന്റെ മാർക്ക്. നാട്ടാർക്ക് സുഖിക്കുന്നതു മാത്രമേ പറയൂ എന്ന കടും പിടുത്തം ഉപേക്ഷിച്ചതിനാണു എന്റെ മാർക്ക്. പാട്രിയോറ്റിസം കൊണ്ട് കാലാകാലങ്ങളായി മൂടിവച്ചിരിക്കുന്ന സത്യത്തിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന ഡയറക്ടറുടെ ആ ചങ്കൂറ്റത്തിനു ആണു എന്റെ മുഴുവൻ മാർക്കും. :) . ഇങ്ങനെ ഒക്കെ ആയിട്ടും അകാരണമായ ഒരു ‘A' സർട്ടിഫിക്കേഷൻ കൊടുത്തെങ്കിൽ പോലും, രണ്ട് സീനുകൾ വെട്ടി മാറ്റിയെങ്കിൽ പോലും, പ്രദർശനാനുമതി നൽകിയ ഇന്ത്യയുടെ സെട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു എന്റെ നൂറിൽ നൂറ് മാർക്ക്! :) ബ്രാവോ!.
വാൽക്കഷ്ടം: ബോൺ സുപ്രമസിയിലെ ലണ്ടനിലെ വാട്ടർലൂ റെയിൽവേ സ്റ്റേഷൻ ആക്ഷൻ സീക്വൻസ് അതേ പടി അടിച്ച് മാറ്റിയിട്ടുണ്ട് ഈ സിനിമയിൽ. കഴിഞ്ഞ ഓസ്കാർ നേടിയ പടമായ ഹർട്ട്‌ലോക്കറിലേയും ബോംബ് ഒളിപ്പിക്കുന്ന സീനുകൾ ഇതിലുണ്ട് (പക്ഷെ ഈ പടം 2008 ഇൽ ഷൂട്ടിങ്ങ് തുടങ്ങിയതാണു, എങ്ങനെ അപ്പോൾ ഇവർക്ക് താരതമ്യേന പുതിയ ഇംഗ്ലീഷ് പടത്തിൽ നിന്നും അടീച്ച് മാറ്റാൻ പറ്റും എന്നു എനിക്ക് അത്ര പിടി കിട്ടിയില്ല.
ഈ സിനിമ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണു - എന്തിനാണാവോ, എന്തുണ്ടായിട്ടാണാവോ!. ഈ സിനിമക്കിടയിൽ ആണു ബിപാഷാബസു പേടിച്ച് വിറച്ച് ആരോടും മിണ്ടാതെ സെറ്റിൽ നിന്നും മുങ്ങിക്കളഞ്ഞത്! പാവം - എപ്പോ വേണമെങ്കിലും വീഴും എന്ന പോലെ തൂങ്ങിക്കിടക്കുന്ന മരണത്തിന്റെ വാളിനെ ആർക്കാണു പേടിയില്ലാത്തതു! അവസാനം ക്ലൈമാക്സ് മനാലിയിൽ വച്ച് പൂർത്തിയാക്കി സിനിമ തീയറ്ററുകളിലെത്തിക്കുകയായിരുന്നു.
Labels:
anupam kher,
bipasha basu,
bollywood,
hindi film,
kashmir,
kunal kapoor,
lamhaa,
rahul dolakya,
sanjay dutt
Tuesday, September 7, 2010
വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ - Once upon a Time in Mumbai (7/10)
Hindi/Action-Drama-Period/2010/(7/10)
പ്ലോട്ട് : 70കളിലെ ബോംബൈ നഗരം. അധോലോക നായകന്മാർ ജനങ്ങളുടെ കണ്ണിലുണ്ണിയും ഹീറോകളും ആയി വരുന്ന കാലം. ആ സമയത്തെ പുത്തൻ അധോലോക ഉദയം ആയി അജയ്ദേവ്ഗനും, ആ നായകന്റെ കീഴിൽ ഉദിച്ചുയരുന്ന മറ്റോരു ക്രിമിനൽ ആയി ഇമ്രാൻ ഹാഷ്മിയും അഭിനയിക്കുന്നു. ആ കാലഘട്ടത്തിലെ അധോലോക-സിനിമാ-ബിസിനസ്സ്-രാഷ്ട്രീയ ബന്ധങ്ങളും മറ്റും ആണു കഥയുടെ ഇതിവൃത്തം. മുംബൈ സ്ഫോടനങ്ങളുടെ അന്നു സ്വയം അപായപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെടുന്ന ഹൂഡ അവതരിപ്പിക്കുന്ന ഉന്നത പോലീസ് ഓഫീസറുടെ ഫ്ലാഷ്ബാക്ക് ആയിട്ടാണു കഥ തുടങ്ങുന്നതും മുന്നേറുന്നതും അവസാനിക്കുന്നതും..
വെർഡിക്ട് : 8 അല്ലായെങ്കിൽ 8.5 വരെ റേറ്റിങ്ങ് വാങ്ങാമായിരുന്ന ഒരു പടം, അതിനുള്ള ഹോംവർക്ക് അതിന്റെ ക്രിയേറ്റേഴ്സും ആർട്ടിസ്റ്റുകളൂം ആത്മാർഥമായി ചേയ്തിട്ടുള്ള ഒരു പടം. അതിനു 7 വരെയേ (എന്റെ) റേറ്റിങ്ങ് എത്തുന്നുള്ളൂ, (അതും കടിച്ച് പിടിച്ച്) എന്നതിന്റെ ഒരേ ഒരു കാരണം ഇടക്ക് വച്ച് സംവിധായകനോ അല്ലാ എങ്കിൽ നിർമ്മാതാവിനോ നാലഞ്ച് പാട്ട് കയറ്റിയില്ലായെങ്കിൽ പടം പൊളിയുവോ എന്നുള്ള സംശയം ഉണ്ടായതാണ് അല്ലാതെ പടം മോശമായതു കൊണ്ടല്ല. പകുതി അല്ലായെങ്കിൽ മുക്കാൽഭാഗം ഡീസന്റായി മുന്നോട്ട് നീങ്ങുന്ന പടം ഇടക്ക് വച്ച് ലക്ഷ്യം നഷ്ടപ്പെട്ട് അനാവശ്യ പാട്ടുകളിലും ഡയലോഗുകളിലും പെട്ട് ഒരു കുറ്റിക്ക് ചുറ്റും വട്ടം കറങ്ങുന്നതു പോലെയാണു എനിക്ക് തോന്നിയതു, പിന്നീട് അതു ശരിയാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും.
ഇതോക്കെ ആണെങ്കിലും, പടം ക്ലാസ്സ് തന്നെയാണു. 1970കളിലെ മുംബൈ (ബോംബൈ എന്നു സ്വകാര്യമായി പറയാം വേണമെങ്കിൽ ഞാൻ) വളരെ ഉഗ്രനായിട്ട് തന്നെ റീക്രിയേറ്റ് ചേയ്തിരിക്കുന്നു കലാ-ഗ്രാഫിക്ക്സ് ഡിപ്പാർട്ട്മെന്റ്. ആ സമയത്തെ ബോംബൈ സ്കൈലൈൻ കാട്ടുന്നുണ്ട് - ഉഗ്രൻ!. :) അതു പോലെ ആ സമയത്തെ വസ്‌ത്രങ്ങൾ, വാഹനങ്ങൾ, സ്റ്റയിലുകൾ .. എല്ലാം കൊള്ളാം. എടുത്ത് പറയേണ്ടതു സ്ക്രീപ്ലേയും ഡയലോഗുകൾ ആണു, ടെക്നിക്കലി വളരേ ഉഗ്രൻ.
‘D‘ എന്ന പടത്തിലെ നായകൻ ഹൂഡ ഇതിലും ഉഗ്രൻ - രാംഗോപാൽവർമ്മയുടെ കണ്ടുപിടുത്തം മോശമായില്ല. അജയ് ദേവ്ഗൻ - കമ്പനിയിലെ പെർഫോർമൻസ് ഓർമ്മിപ്പിക്കുന്ന ഒരു വർക്ക് - ചാടുന്ന വളയത്തിന്റെ അളവ് കുറച്ച് കുറച്ച് കൊണ്ടു വരികയാണു അങ്ങാരു, ആദ്യ സിനിമകളിലെ അജയും ഇന്നത്തെ അജയിനെയും കമ്പയർ പോലും ചേയ്യാനാവില്ലാ എന്നു തോന്നുന്നു!.
ആദ്യമായിട്ടാവണം ഇമ്രാൻ ഹാഷ്മിക്ക് ഒരു പടത്തിൽ ഉമ്മ വൈക്കാൻ പെണ്ണിനെ കിട്ടാതിരിക്കുന്നതു.! അവന്റെ ഡീസന്റ് പെർഫോർമൻസ് ആദ്യായിട്ട് ഞാൻ കാണുവാണു. അജയ് ദേവഗനു ഒരു ചലഞ്ച് കൊടുക്കാൻ മാത്രം ഹാർഡ് വർക്ക് അവൻ ചേയ്തിരിക്കുന്നു, കൊള്ളാം. കങ്കണാറൗണത്ത് : ആദ്യായിട്ട് ഒരു പടത്തിൽ അവളെ രോഗിയോ തലക്ക് ഓളമോ മയക്ക് മരുന്നു അടിമത്തമോ ഇല്ലാതെ കാണാം എന്നു നോക്കിയിരിക്കായിരുന്നു ഇതിൽ - പക്ഷെ എന്തു ചേയ്യാം, അവൾക്കവസാനം ഹൃദയത്തിൽ ഊട്ടയാവും (ദ്വാരമാവും) ! ആ കൊച്ചിന്റെ കാര്യം പോക്കാ!(പക്ഷെ എനിക്കിഷ്ടാ ;) )
അങ്ങനെ എല്ലാം കൊള്ളാം- പക്ഷെ പടത്തിന്റെ നടുവശം സ്ലോ, ആദ്യവശം കൊള്ളാം, അവസാനം ഫാസ്റ്റസ്റ്റ്. നടുവശം ഒന്നു ചെത്തി മിനുക്കി ചിന്തേരിട്ട് എടുത്തിരുന്നെങ്കിൽ ഒരു ക്ലാസ്സിക്ക് പടം ആയേനെ ഇതു!. കണ്ട് നോക്കൂ. :)
വാൽക്കഷ്ണം : അൺഒഫിഷ്യലീ, അജയ്ദേവ്ഗൻ പണ്ടത്തെയും എന്നേത്തേയും അധോലോക സുൽത്താൻ ആയ ഹാജി മസ്താൻ ആയിട്ടാണു അഭിനയിക്കുന്നതു, ഇമ്രാൻ ഹാഷ്മി ദാവൂദ് ആയിട്ടും അഭിനയിക്കുന്നു. പലയിടങ്ങളിയാലി മന്ദാകിനി, മറ്റോരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന മധുബാല എന്നിവരേയും കഥയിൽ പരാമർശിച്ച് പോവുന്നുണ്ട്.
Monday, September 6, 2010
ഐ ഹേറ്റ് ലവ് സ്റ്റോറീസ് - I Hate Love Storys (6/10)
പ്ലോട്ട് : നായകൻ : ലവ് സ്റ്റോറീസിനേം ലവ് എന്ന വാക്കിനെ തന്നെയും വെറുക്കുന്നു. എന്നാൽ പുള്ളി വർക്ക് ചേയ്യുന്നതു ബോളീവുഡിലെ ടോപ്പ് ലവ് സ്റ്റോറി ഡയറക്ടറുടെ അസിസ്റ്റന്റ് ആയിട്ടാണു. നായിക ആസ് യൂഷ്വൽ -: ലവ് സ്റ്റോറീസിനേം ലവിനേം ഇഷ്ടപ്പെടുന്നു. ഒരു കാമുകൻ കുട്ടിക്കാലം മുതൽക്കുണ്ട് ഓൾക്ക്. പിന്നെ വെറുക്കുന്നവന്റെ വെറുപ്പ് മാറുന്നതും കഥ സാദാ ബോളീവുഡ് മസാലപ്പടം ലെവലിലേക്ക് വരുന്നതും ഒക്കെ ആണു സംഭവം. പക്ഷെ ഒരു കാര്യമുണ്ട് കേട്ടോ - കഥയിൽ എന്തു സംഭവിക്കുന്നതിനു മുൻപും വോയിസ് ഓവറിൽ സാദാ ബോളീവുഡ് പടത്തെ കുറ്റം പറഞ്ഞു കൊണ്ട് ആണു അതേ കാര്യം ചേയ്യുന്നതു - അതൊരു ചേഞ്ച് ആണു. . ;)
വെർഡിക്ട് : ആദ്യാവസാനം ലവ് സ്റ്റോറീസിനെ വെറുക്കുന്നു വെറുക്കുന്നു എന്നു പറയുന്ന നായകൻ, സിനിമകളിലെ പാട്ടുപാടലും, വെള്ളമടിയും ഒക്കെ വെറുക്കുന്ന നായകൻ - ചേയ്യുന്നതു മൊത്തം അതാണു. പകുതി കഴിഞ്ഞാൽ പടം ശരിക്കും ഒരു കരൺ ജോഹർ പടം (പാട്ട്-വിരഹം-കുടൂംബസ്നേഹം-എയർപ്പോർട്ട്-തിരിച്ചോടൽ-പ്രേമസാഫല്യം) ആയി മാറുകയാണു. ചുമ്മാ ഓരോ സന്ദർഭങ്ങൾ ഉണ്ടാക്കി കൈയ്യടി വാങ്ങാനുള്ള വ്യഥാ ശ്രമം.
ഇനി നല്ല വശം : പകുതി വരെ, പടം വളരേ രസകരം ആയിരുന്നു. സോനം കപൂറും ഇമ്രാൻ ഖാനും ആയിട്ടുള്ള കൊമ്പിനേഷൻ ആൻഡ് കെമിസ്ട്രി കിടു. ലവന്റെ കെയർഫ്രീ ആറ്റിറ്റ്യൂഡ് അഭിനയം കൊള്ളാം. പക്ഷെ ഇപ്പോഴും ആ മാനറിസംസ് ഇടക്കിടക്ക് ചാടി വീഴുന്നുണ്ട് മുഖത്തേക്ക്. സോനം കപൂർ ഇതിൽ ആണു ആദ്യായിട്ട് എനിക്കിഷ്ടാവുന്നതു. പക്ഷെ ഏറ്റവും നന്നായിരിക്കുന്നതു ..... നായകന്റെ ഫ്രണ്ട് ആയിട്ടഭിനയിക്കുന്ന ലവനാണു - സ്പ്രൈറ്റിന്റെ പരസ്യത്തിലെ തടിയൻ പയ്യൻ. ലവൻ കിടു എന്നു പറഞ്ഞാൽ പോര, കിക്കിടു!. ബാക്കി സബ്ബ് ബക്വാസ്!
പകുതി കഴിഞ്ഞാൽ ബോറാണു. പക്ഷെ ആദ്യ പകുതി കണ്ടിരിക്കാവുന്നതും ആണു. സൊ, എന്റെ അഭിപ്രായം, ഒട്ടും പേടിക്കാതെ സിഡി/ഡിവിഡി എടുത്തോളുക, പകുതി കണ്ടോളുക, പകുതി കഴിഞ്ഞ് ബോറടിക്കുന്നു എങ്കിൽ നിർത്താം, എന്നാലും സിഡി വാടക നഷ്ടമാവില്ല.! പകുതി കഴിഞ്ഞും മറ്റേ സ്പ്രൈറ്റ് നടന്റെ നമ്പേഴ്സ് ഉണ്ട്, പക്ഷെ ആദ്യ പകുതിയുടെ അത്രേം ഇല്ല. , എനിക്കിഷ്ടായി, പക്ഷെ മിക്ക റിവ്യൂസും പടം വളരേ മോശം എന്നാണു, അതു കൊണ്ട് സ്വന്തം റിസ്കിൽ കാണുക. ഈ സജ്ജക്ഷനു ഞാൻ മുൻകൂർ ജാമ്യം എടുക്കുന്നു!
വാൽക്കഷ്ടം : സ്പെല്ലിങ്ങ് തെറ്റിച്ച് എഴുതുന്ന പരിപാടിയേ എനിക്കിഷ്ടാല്ല, എനിക്ക് അക്ഷരപിശാശിന്റെ ബാധ ഉണ്ടെങ്കിൽ പോലും. അപ്പോഴാണു ഈ പടത്തിന്റെ ടൈറ്റിലിൽ തന്നെ സ്പെല്ലിങ്ങ് മിസ്റ്റേക്ക്!.. ഇഡീയറ്റ്സ്!
Monday, July 5, 2010
കൈറ്റ്സ് : Kites (4.5/10)
Hindi/Romance/(4.5/10)
പ്ലോട്ട് : നായകന്‍ : ഹൃതിക്ക് റോഷന്‍. ലങ്ങേരു അമേരിക്കയില്‍ ഡാന്‍സ് പഠിപ്പിക്കല്‍, കള്ളനോട്ട് പരിപാടി, ഗ്രീന്‍ കാര്‍ഡ് തട്ടിപ്പ് കല്യാണങ്ങള്‍ തുടങ്ങിയ തരികിടപരിപാടികളിലൂടെ കോടീശ്വരനാവാന്‍ കൊതിക്കുന്ന ഒരു യുവാവ് - പേരു : ജെ. ജെ നടത്തുന്ന ഡാന്‍സ് ക്ലാസ്സില്‍ വച്ച് ഒരു സുന്ദരിക്കൊച്ച് (കങ്കണാ റൌണത്ത്) പ്രേമം ആണെന്നു പറയുന്നു ഒരു ദിവസം. ആ കൊച്ച് ലാസ് വേഗാസിലെ ഏറ്റവും പ്രമുഖമായ കാസിനോ മുതലാളിയുടെ മകള്‍ ആണെന്നു അറിയുന്നതോടെ അവളെ ‘പ്രേമിച്ച്‘ തുടങ്ങുകയും ചേയ്യുന്നു ജെ. ഇത്രെയും ഓക്കെ.
ഇതോടെ കഥാകൃത്തിന്റെ തലയുടെ നട്ട്സ് ലൂസ്സാവുകയാണ്. കോടീശ്വരനായ, കാസിനോ മുതലാളീ ആയ പെണ്ണിന്റെ അച്ഛന്‍ ബന്ധം അംഗീകരിച്ചതോടെ (അങ്ങേരു ഒരു മഹാമനസ്കന്‍ ആയതു കൊണ്ട് അംഗീകരിച്ചു എന്നു നമ്മള്‍ ഒരു സമാധാനത്തിനു വേണ്ടി കരുതാം, അതു വിടൂ) ഒരു ദിവസം ജെ-യിനെ അദ്ദേഹം വീട്ടിലേക്ക് വിളിക്കുന്നു, ഒരു പാര്‍ട്ടിക്ക്. ആ പാര്‍ട്ടിയില്‍ വച്ച് പണ്ട് ജെ കല്യാണം കഴിച്ച് ഗ്രീന്‍ കാര്‍ഡ് വാങ്ങിക്കൊടുത്ത ഒരു മെക്സിക്കന്‍ പെണ്ണ് (ബാര്‍ബറാ മോറി) ആണ് കങ്കണായുടെ ചേട്ടന്റെ (ടോണി) ഭാവി വധു എന്നും അറിയുന്നു ജെ - അതോടെ ലവനു ലബ്ബ്!! .. ഓര്‍ക്കണം - നേരം വെളുത്താല്‍ കോടീശ്വരന്‍ ആവാന്‍ പോവുന്ന പിച്ചവാസി പയ്യനാ - അതും സീമാബിശ്വാസിനെ പോലുള്ള പെണ്ണാണെങ്കില്‍ സഹിക്കാം, ഇതു കങ്കണാ റൌണത്തിനെ ആണ് കെട്ടാന്‍ പോവുന്നതു, എന്നിട്ടാണ് വീണ്ടും ലബ്ബ് എന്നു പറയുന്നതു!! .. പിന്നെ കല്യാണത്തില്‍ നിന്നും ചാടിപ്പൊകല്‍, പിന്നാലെ ചെന്നു പിടിക്കാന്‍ ചെല്ലല്‍, വെടി വൈപ്പ്, ഇടക്കിടേ ഫില്ലര്‍ ആയി പാട്ടു പാടല്‍ - അങ്ങനെ കോറേ ചാട്ടം-ഓട്ടം-പാട്ടം-ഡിഷ്യൂം പരിപാടികള്‍.
വെര്‍ഡിക്ട് : ഓ ... ചുമ്മാ കണ്ടിരിക്കാം എന്നു പറയാം - പലൈ പാട്ടുകളുടേയ്യും സമയം നമ്മള്‍ സിഡി സ്കിപ്പ് ബട്ടന്‍ അറിയാതെ ഞെക്കിപ്പോവും. ചില അതി ഇമൊഷണല്‍ ഡയലോഗുകള്‍ നടക്കുന്ന സമയം നമ്മള്‍ കോട്ടുവാ ഇട്ട് പോവും ... പിന്നെ കൊറേ പൊട്ടത്തരങ്ങളും - ആദ്യായി കാസിനോവില്‍ നായകനെ എത്തിക്കുന്ന ദിവസം തന്നെ, അവനെ നേരേ കൊണ്ടു പോവുന്നതു കാസിനോവിലെ അറവു ശാലയിലേക്ക് - ചെന്ന ഉടനേ അവന്റെ കൈയ്യില്‍ ഒരു തോക്ക് കൊടുത്ത് ഒരാളെ കൊല്ലാന്‍ പറയുന്നു കാസിനോ മുതലാളി ആയ കബീര്‍ ബേഡി.!! വന്നവന്‍ വല്ല പോലീസുകാരനും ആയിരുന്നെങ്കിലോ? കെട്ടാന്‍ വന്നവനെ കുറിച്ച് ഒരു അന്വേഷണവും ഇല്ല - കാവിലെ ഡാന്‍സ് മത്സരത്തില്‍ ജയിച്ച ഒടനെ സ്വന്തമായി അറവു ശാല ഒക്കെ ഉള്ള കാസിനോ മുതലാളി ചെക്കനെ ഭാവി മരുമകനായി സ്വീകരിക്കുന്നു! രാകേഷ് റോഷന്റെ മകന്‍ പണ്ടു മുതലേ കള്ളനേ ആയിട്ടൊള്ളൂ - അതു കൊണ്ട് പോലീസില്‍ എടുക്കില്ലാന്നു കബീര്‍ ബേഡിക്ക് തോന്നിക്കാണും - എന്നല്ലേ നിങ്ങള്‍ പറയാന്‍ വരുന്നതു - എനിക്കും അതു തന്നാ തോന്നുന്നതു !!
ഹൃതിക്ക് റോഷന്റെ ഹോളീവുഡ് അരങ്ങേറ്റം എന്നു വിചാരിച്ച പടം പുതിയ കുപ്പിയില്‍ അടച്ച ഒരു ബോളീവുഡ് പടം ആയിപ്പോയി - ഒരു ബോളിവുഡ് പടം എന്ന നിലയില്‍ എടുത്താല്‍ പടം തരക്കേടില്ല.
ഹൃതിക്ക് റോഷന്‍ തന്റെ ‘ബ്ബ -ബ്ബ - ബ്ബ’ അഭിനയം ഇതിലും എടുത്തിട്ടുണ്ട്.
ബാര്‍ബറാ മോറി കലക്കിയിട്ടുണ്ട്, നല്ല ചാര്‍മിങ്ങ് പീസ്.
കോറിയോഗ്രാഫി - അപാരം.
സംവിധാനം - ഈശ്വരാ - അനുരാഗ് ബസു ഇങ്ങനത്തേം പടം ഉണ്ടാക്കുമോ - “ലൈഫ് ഇന്‍ എ മെട്രോ“ ഒക്കെ ചേയ്ത അനുരാഗ് ബസു തന്നെ അല്ലേ ഇതു??
വില്ലന്മാര്‍ക്ക് ഒരല്പം കൂടെ പ്രാധാന്യം കൊടുത്തിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ച് പോയി - കബീര്‍ ബേഡീ ഒക്കെ ചുമ്മാ രണ്ട് സീനുകളില്‍ മാത്രം വന്നു പോവുന്നു!
ആക്ഷന്‍ : ബോളീവുഡ് പടം നിലവാരം ആണേങ്കില്‍ ഓക്കെ. - ഹോളീവുഡ് ആണ് ഉന്നം എങ്കില്‍ ആവറേജ്.
പാട്ടുകള്‍ : ഞാന്‍ കേട്ടില്ല., കേള്‍ക്കാന്‍ തോന്നിയില്ല!
വാല്‍ക്കഷ്ണം :മറ്റേ ബാര്‍ബറാ മോറി - ആളു കലക്കനാട്ടോ - ഓളേ കാണാന്‍ മാത്രം ആയിട്ട് സിനിമാ കണ്ടാലും കാശും സമയവും മുതലാ - കണ്ടോ, ധൈര്യായിട്ട് കണ്ടോ.. ;)
Subscribe to:
Posts (Atom)





