Showing posts with label prakashraj. Show all posts
Showing posts with label prakashraj. Show all posts
Friday, June 24, 2011
Ko - കോ (6.5/10)
പ്ലോട്ട് : ഒരു പ്രസ്സ് ഫോട്ടോഗ്രാഫർ - ജീവ അഭിനയിക്കുന്നു. കൂടെ ഒരു സാധാരണ എഞ്ചിനിയർ (അജ്മൽ), സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ജനങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നു ആ എഞ്ചിനിയർ. അതിനായി അടുത്ത തിരഞ്ഞെടുപ്പിൽ നിൽക്കുന്നു അദ്ദേഹം - കൂടെ പത്രങ്ങളുടേയും സാധാരണ ജനങ്ങളുടേയും, സമാന ചിന്താഗതിക്കാരുടെയും സഹായവും പിന്തുണയും. ആ സമരവും, അതിനെ എതിർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളും, അതിലേക്ക് ട്വിസ്റ്റുകൾ, ത്രില്ലിങ്ങ് ആക്ഷനുകൾ, ഒക്കെ ചേരുമ്പോൾ ഈ സിനിമയാവും.
വെർഡിക്ട് : വളരേ നല്ല സിനിമ എന്ന ഗ്രേഡ് സുഖമായി വാങ്ങിച്ചെടുക്കാമായിരുന്ന ഒരു പ്രൊജക്ട് - നല്ല കിടീലൻ കഥ, നല്ല സസ്പെൻസ്, നല്ല കാസ്റ്റിങ്ങ്, നല്ല പ്രസന്റേഷൻ, തിരക്കഥ. പക്ഷെ സിനിമ കച്ചവടവത്കരിക്കാൻ ശ്രമിച്ച്, അനാവശ്യമായി കൊറേ പാട്ടുകൾ കുത്തിനിറച്ച് ( നല്ല പാട്ടുകൾ - പക്ഷെ വേണ്ടാത്തിടത്ത് ആണു എല്ലാം), കൊറേ കത്തി സീനുകൾ കുത്തി നിറച്ച് അലമ്പാക്കിയിരിക്കുന്നു സിനിമ. എന്തിനു ഇത്രേം കാശ് മുടക്കണം, ഈ പാട്ടിനും കത്തിക്കും ഒക്കെ? ഒരു ഫോട്ടോഗ്രാഫർ ബൈക്കിൽ ഒറ്റ ചക്രത്തിൽ ഓട്ടിച്ച് കൊണ്ട് പടമെടുത്താൽ വല്ലതും പതിയുമോ? എന്തിനു ഈ കസർത്ത്? അങ്ങനെ ചേയ്താലേ നായകനാവൂ? ‘ഞാൻ മഹാനല്ല‘ എന്ന സിനിമയിൽ വില്ലന്മാരുടെ ഇടി കൊണ്ട് തൂറുന്ന നായകൻ വിജയിച്ചില്ലേ?
കഥ വളരേ വരിഞ്ഞ് മുറുകി ടെൻഷനിൽ ആയി വരുമ്പോൾ ആവും ഒരു പാട്ട് വരുന്നതു - അതിനായി ഇടക്കിടക്ക് നായിക ടെൻഷനാവും, നായകൻ സമാധാനിപ്പിക്കാൻ ചെല്ലും! - സിനിമയിൽ പാട്ടുകൾക്ക് ടാക്സ് വൈക്കാൻ സമയമായി!.
റിയലിസ്റ്റിക്ക് ആയിട്ട് ഈ സിനിമ എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോയി, അത്രെക്ക് നല്ല സിനിമ - പാട്ടും കത്തിയും ഇല്ലാതെ ഒരു ഡയറക്ടേഴ്സ് കട്ട് വേഴ്ഷൻ ഈ സിനിമക്ക് ഇറങ്ങിയാൽ ഞാൻ ആദ്യ ദിവസം തന്നെ ആ സിനിമ കാണാൻക്യൂവിൽ നിൽക്കുന്നുണ്ടാവും.. അങ്ങനെ ഒരു വേഴ്ഷൻ വന്നാൽ അതാവും തമിഴ് സിനിമയിലെ ഈക്കൊല്ലത്തെ കിങ്ങ്.!
ഒറ്റ വാചകത്തിൽ : നല്ല കഥ, സിനിമ, ആക്ടിങ്ങ്, പാട്ടുകൾ കുളം കലക്കി.
വാൽക്കഷ്ണം : ഈ സംവിധായകൻ തന്റെ കരിയർ ആരംഭിച്ചതു ഒരു ഫോട്ടോ ജേർണലിസ്റ്റ് ആയിട്ടായിരുന്നു - അതാവണം ഈ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫിയുടെ ടെക്ക്നിക്കൽ സംഭവങ്ങൾ ഒക്കെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്. ഇരുട്ടത്ത് ഫോട്ടോ എടുക്കാൻ നേരം നായകൻ കാമറയുടെ ISO അഡ്ജസ്റ്റ് ചേയ്യുന്നതു ഞാൻ ആദ്യായിട്ടാണു ഒരു സിനിമയിൽ കാണുന്നതു - അതോരു നല്ല കാര്യമായി.
ഇദ്ദേഹത്തിന്റെ ആദ്യ പടം കണ്ടിട്ടുണ്ടോ - കനാ കണ്ടേൻ? അതു കിടിലൻ പടമാട്ടോ, അതിൽ നമ്മടെ പ്രിത്വിരാജ് കലക്കീട്ടോണ്ട്!
ഇതിലെ നായിക പെണ്ണ് : എന്റമ്മോ മരത്തിൽ കൊത്തിയ ഒരു മുഖത്തിൽ ഇതിലും വികാരം വരും - ഇതൊരുവിധം..! എന്റമ്മോ!
Thursday, August 12, 2010
സിങ്കം - Singam (4/10)
Tamil/Action/2010/(4/10)
പ്ലോട്ട് : നായകൻ സൂര്യ. ഒരു പോലീസ്കാരൻ. വില്ലൻ പ്രകാശ്‌രാജ് - ഒരു റൗഡി. നായിക അനുഷ്‌ക (അരുന്ധതി ഫേം) - പ്രത്യേകിച്ചാരുമല്ല നായിക. നായകൻ നല്ലോണം മീശ പിരിക്കുന്നുണ്ട് - വില്ലൻ നല്ലോണം ഇടി കൊള്ളുന്നുണ്ട് - നായിക വളരെ നല്ലോണം കുണ്ടി ഇളക്കി തുള്ളുന്നും ഉണ്ട്. (ബ്ലോഗിൽ കുണ്ടി എന്നു എഴുതാൻ പാടില്ലാ എന്നുണ്ടെങ്കിൽ ആ കുണ്ടി ചന്തി എന്നു തിരുത്തി വായിക്കാൻ അഭ്യർഥിക്കുന്നു.) വേറേ ഒന്നും ഈ പടത്തിൽ ഇല്ലാ - ചുമ്മാ കൊറേ ബഹളം മാത്രം.
വെർഡിൿട് : ഇനി ഞാൻ ഒരു സത്യം പറയാം - ശരിക്കും ഈ പടത്തിൽ നന്നായിട്ട് അഭിനയിച്ചിർക്കുന്നതു സൂര്യ അല്ല!. സ്ഥിരം തല്ലുകൊള്ളികളും കുടവയറന്മാരും കുളിക്കാത്തവരും ആയ വില്ലൻതൊഴിലാളികൾ ആണ്. എന്താ അവരുടെ അഭിനയം ! .. ഊതുമ്പോഴേ പറന്നു .. (അതും സുമോയുടെ മേൽക്കൂര വരെ ഇടിച്ചു തകർത്തു കൊണ്ട് ) ചെന്നു വീഴുവല്ലായോ പത്തോം പത്തോം ന്നു നടും തല്ലി !? അതിനു കുറച്ചു കഴിവു വല്ലതും മതിയോ? ചുമ്മാ ചരടേൽ തൂങ്ങി നിന്നോണ്ട് കണ്ണൂരുട്ടി ആർക്കും കാട്ടാം - പക്ഷെ സൂര്യ അതു പോലെ രണ്ട് വീഴ്ച വീണു നോക്കു -- അപ്പ അറിയാം വെവരം - ഡിങ്കൊലാഫി ഊരിപ്പോവും മ്വാനേ! - അതു കൊണ്ട് ഈ സിനിമയിൽ സ്റ്റണ്ട് വീഴ്ചക്കാർ ആണു താരം!.
ഇനി ശരിക്കും വെർഡിക്ട്:
എന്റാശാന്മാരേ .. ഈ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന വഴീൽ കൂടെ പോലും പോകാൻ ഇനി എനിക്ക് പേടിയാണു .. ഹോ .. എന്തോരു ബോറടി ആയിരുന്നെന്നോ പടം .. ഇന്നസന്റ് ഒരു പടത്തിൽ സായിപ്പന്മാരെ പറ്റി പറഞ്ഞ പോലെ ആണു ഈ പടത്തിലെ പാട്ടെഴുത്തുകാരന്റെ സ്ഥിതി. നായകനും നായികയും നേരിൽ കണ്ടാൽ ഒടനെ പാട്ടെഴുതിക്കളയും അങ്ങേരു - സംവിധായകൻ ആവട്ടെ ഉടനെ ആ പാവം പെൺകൊച്ചിനെ പൊക്കിളും കാട്ടി തുള്ളിക്കാൻ വിടും! (അതല്ലാതെ ആ കൊച്ചിനു വേറേ ഡ്യൂട്ടി ഈ പടത്തിൽ സംവിധായകൻ കൊടുത്തിട്ടും ഇല്ല - ആ കൊച്ച് ശരിക്കും അനുകമ്പ അർഹിക്കുന്നു!)
പിന്നെ കത്തി - അത് മാത്രമേ ഉള്ളൂ ഇതിൽ!. നായകന്റെ ഇടി കൊള്ളുന്ന തല്ലുകൊള്ളിത്തൊഴിലാളികൾ - അവർ എന്റമ്മോ എന്തോരു പറക്കലാ പറക്കുന്നേ!. റൈറ്റ് സഹോദരന്മാരുടെ കാലത്ത് സൂര്യ ഒക്കെ ഉണ്ടായിരുന്നെങ്കിൽ വിമാനങ്ങൾ പറപ്പിക്കുന്ന പൈലറ്റുമാർ എന്ന വർഗ്ഗമേ ഈ ലോകത്ത് ഉണ്ടാവുമായിരുന്നില്ല. - ഇടിച്ച് പറപ്പിക്കുന്ന വിമാനങ്ങൾ ആയേനേ ഇന്നു ലോകം മൊത്തം! പിന്നെ തമാശക്ക് വേണ്ടി ഉരുണ്ട് വീഴുന്ന തമാശക്കാരൻ വിവേക് : അങ്ങാരുടെ കാൽച്ചുവട്ടിൽ ഒക്കെ ബോംബ് പൊട്ടിയിട്ടും ചക്കക്കുരു പോലല്ലെ അടുത്ത സീനിൽ ഉരുണ്ടുരുണ്ട് നടക്കുന്നേ .. സമ്മതിക്കണം അങ്ങാരേ !
എന്റഭിപ്രായത്തിൽ - സാമാന്യബുദ്ധിയുള്ള ആരും തന്നെ ഈ പടം ശ്രമിക്കേണ്ട എന്നതാണു.
Labels:
2010,
anushka,
prakashraj,
singam,
soorya,
tamil film review in malayalam
Saturday, February 7, 2009
അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...
തമിഴ്/ഡ്രാമ-ഹുമര്‍് (9/10)
ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത് ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.
പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).
കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.
വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട് ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ് എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !
ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ ഈ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.

Abhiyum naanum,
Film review,
prakashraj,
prithviraj,
tamil,
trisha
Subscribe to:
Posts (Atom)