Thursday, August 12, 2010

സിങ്കം - Singam (4/10)


Tamil/Action/2010/(4/10)

പ്ലോട്ട് : നായകൻ സൂര്യ. ഒരു പോലീസ്കാരൻ. വില്ലൻ പ്രകാശ്‌രാജ് - ഒരു റൗഡി. നായിക അനുഷ്‌ക (അരുന്ധതി ഫേം) - പ്രത്യേകിച്ചാരുമല്ല നായിക. നായകൻ നല്ലോണം മീശ പിരിക്കുന്നുണ്ട് - വില്ലൻ നല്ലോണം ഇടി കൊള്ളുന്നുണ്ട് - നായിക വളരെ നല്ലോണം കുണ്ടി ഇളക്കി തുള്ളുന്നും ഉണ്ട്. (ബ്ലോഗിൽ കുണ്ടി എന്നു എഴുതാൻ പാടില്ലാ എന്നുണ്ടെങ്കിൽ ആ കുണ്ടി ചന്തി എന്നു തിരുത്തി വായിക്കാൻ അഭ്യർഥിക്കുന്നു.) വേറേ ഒന്നും ഈ പടത്തിൽ ഇല്ലാ - ചുമ്മാ കൊറേ ബഹളം മാത്രം.

വെർഡിൿട് :  ഇനി ഞാൻ ഒരു സത്യം പറയാം - ശരിക്കും ഈ പടത്തിൽ നന്നായിട്ട് അഭിനയിച്ചിർക്കുന്നതു സൂര്യ അല്ല!. സ്ഥിരം തല്ലുകൊള്ളികളും കുടവയറന്മാരും കുളിക്കാത്തവരും ആയ വില്ലൻ‌തൊഴിലാളികൾ ആണ്.  എന്താ അവരുടെ അഭിനയം ! .. ഊതു‌മ്പോഴേ പറന്നു  .. (അതും സുമോയുടെ മേൽക്കൂര വരെ ഇടിച്ചു തകർത്തു കൊണ്ട് )  ചെന്നു വീഴുവല്ലായോ പത്തോം പത്തോം ന്നു നടും തല്ലി !? അതിനു കുറച്ചു കഴിവു വല്ലതും മതിയോ? ചുമ്മാ ചരടേൽ തൂങ്ങി നിന്നോണ്ട് കണ്ണൂരുട്ടി ആർക്കും കാട്ടാം - പക്ഷെ സൂര്യ അതു പോലെ രണ്ട് വീഴ്ച വീണു നോക്കു -- അപ്പ അറിയാം വെവരം - ഡിങ്കൊലാഫി ഊരിപ്പോവും മ്വാനേ! - അതു കൊണ്ട് ഈ സിനിമയിൽ സ്റ്റണ്ട് വീഴ്ചക്കാർ ആണു താരം!.

ഇനി ശരിക്കും വെർഡിക്ട്:
എന്റാശാന്മാരേ .. ഈ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന വഴീൽ കൂടെ പോലും പോകാൻ ഇനി എനിക്ക് പേടിയാണു .. ഹോ .. എന്തോരു ബോറടി ആയിരുന്നെന്നോ പടം .. ഇന്നസന്റ് ഒരു പടത്തിൽ സായിപ്പന്മാരെ പറ്റി പറഞ്ഞ പോലെ ആണു ഈ പടത്തിലെ പാട്ടെഴുത്തുകാരന്റെ സ്ഥിതി. നായകനും നായികയും നേരിൽ കണ്ടാൽ ഒടനെ പാട്ടെഴുതിക്കളയും അങ്ങേരു - സംവിധായകൻ ആവട്ടെ ഉടനെ ആ പാവം പെൺകൊച്ചിനെ പൊക്കിളും കാട്ടി തുള്ളിക്കാൻ വിടും!  (അതല്ലാതെ ആ കൊച്ചിനു വേറേ ഡ്യൂട്ടി ഈ പടത്തിൽ സംവിധായകൻ കൊടുത്തിട്ടും ഇല്ല - ആ കൊച്ച് ശരിക്കും അനുക‌മ്പ അർഹിക്കുന്നു!)

പിന്നെ കത്തി - അത് മാത്രമേ ഉള്ളൂ ഇതിൽ!. നായകന്റെ ഇടി കൊള്ളുന്ന തല്ലുകൊള്ളിത്തൊഴിലാളികൾ - അവർ എന്റമ്മോ എന്തോരു പറക്കലാ പറക്കുന്നേ!. റൈറ്റ് സഹോദരന്മാരുടെ കാലത്ത് സൂര്യ ഒക്കെ ഉണ്ടായിരുന്നെങ്കിൽ വിമാനങ്ങൾ പറപ്പിക്കുന്ന പൈലറ്റുമാർ എന്ന വർഗ്ഗമേ ഈ ലോകത്ത് ഉണ്ടാവുമായിരുന്നില്ല. - ഇടിച്ച് പറപ്പിക്കുന്ന വിമാനങ്ങൾ ആയേനേ ഇന്നു ലോകം മൊത്തം! പിന്നെ തമാശക്ക് വേണ്ടി ഉരുണ്ട് വീഴുന്ന തമാശക്കാരൻ വിവേക് : അങ്ങാരുടെ കാൽച്ചുവട്ടിൽ ഒക്കെ ബോംബ് പൊട്ടിയിട്ടും ചക്കക്കുരു പോലല്ലെ അടുത്ത സീനിൽ ഉരുണ്ടുരുണ്ട് നടക്കുന്നേ .. സമ്മതിക്കണം അങ്ങാരേ ! 

എന്റഭിപ്രായത്തിൽ - സാമാന്യബുദ്ധിയുള്ള ആരും തന്നെ ഈ പടം ശ്രമിക്കേണ്ട എന്നതാണു.


No comments:

Post a Comment