Sunday, August 15, 2010
രാജ്നീതി - Rajneeti (6/10)
Hindi/2010/Political Thriller/(6/10)
പ്ലോട്ട് : ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണീ പടം. ഒരു രാഷ്ട്രീയ കുടൂംബത്തിന്റെ, പവറിനായുള്ള അവരുടെ തമ്മിൽതല്ലിന്റെ കഥയാണിതു. കഥ മുഴുവൻ പറഞ്ഞാൽ നിങ്ങൾ പറയും രാമായണ മാസം ആയതു കൊണ്ട് ഞാൻ മഹാഭാരത കഥ പറയുവാണു എന്നു .. അതു കൊണ്ട് പറയുന്നില്ല ബാക്കി കഥ.
വെർഡിൿട് : സംഭവം കൊള്ളാം. ഏകദേശം പകുതി വരെ ഞാൻ വളരെ രസിച്ചു തന്നെ സിനിമ കണ്ടു. നല്ല ട്വിസ്റ്റുകൾ, ഉഗ്രൻ കഥാപാത്ര സൃഷ്ടികൾ, തകർപ്പൻ ബാക്ക്ഗ്രൗണ്ട് സ്കോർ, .. ആകെ കൂടെ ഒരു തട്ടുപൊളിപ്പൻ പടത്തിന്റെ എല്ലാ കെട്ടും മട്ടും. പക്ഷെ പതുക്കെ പതുക്കെ കഥയിലെ ആ സസ്പെൻസ് നഷ്ടമായി എനിക്ക് - കാരണം മഹാഭാരത കഥ അതേപടി പകർത്തിയിരിക്കുകയാണു സിനിമയിൽ. ഒരല്പം ചേഞ്ച് ഒക്കെ വരുത്തി കഥയിൽ അടുത്തെതെന്താണു സംഭവിക്കാൻ പോവുന്നതു എന്ന് കാണികൾക്ക് ഊഹിക്കാനാവാത്ത വിധം ആക്കാമായിരുന്നു ക്രിയേറ്റേഴ്സിന്. അവർ അതു ചേയ്തില്ല - സിനിമയുടെ സുഖം പോയി!
എന്നാലും - ഒരു തവണ ഒക്കെ കാണാവുന്ന ഒരു സിനിമ ആണു ഇതു. കത്രീന കൈഫ് എന്ന അഭിനയം എന്നതു എന്തെന്നു അറിയുക പോലും ഇല്ലാത്ത ആ നടിയെ എന്തിനു ബോളിവുഡ് വച്ച് പൊറുപ്പിക്കുന്നു എന്നു എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇതിലും അവർ യാതോരു വികാരവും ഇല്ലാതെ അഞ്ചെട്ട് സീനുകളിൽ വന്നു പോവുന്നുണ്ട്. രൺബീർ മെച്ചപ്പെട്ടു വരുന്നുണ്ട്. അജയ് ദേവ്ഗൻ, ഷാ, നാനാ പട്ടേക്കർ എന്നിവർ ആസ് യൂഷ്വൽ ഉഗ്രൻ. സാധാരണ പോലെ മനോജ് വാജ്പെയ് ഓവറും ആക്കിയിട്ടുണ്ട്. കുന്തിയുടെ വേഷം ചേയ്യുന്ന നടി - അവർ കത്രീനയുടെ ഫ്രണ്ട് ആണെന്നു തൊന്നുന്നു - അവരുടെ ചില അഭിനയം ഒക്കെ അൺ സഹിക്കബിൾ ആണു.
വാൽക്കഷ്ണം : ശ്രീകൃഷ്ണൻ ആയിട്ട് നാനാപട്ടേക്കർ! .. ബാക്കി ലിസ്റ്റ് പറഞ്ഞാൽ എന്റെ വാലു എല്ലാരും കൂടെ മുറിക്കും. അതു കൊണ്ടൂ ഞാൻ ഇന്നു സുൽ!
കത്രീനാ കൈഫ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വൈക്കുന്ന ഒരു സ്പീച്ച് ഉണ്ട് പടത്തിൽ. നല്ല ഒന്നാം തരം പ്രസംഗം. ഭാഷ അറിയാത്തവർ വരെ കൈയ്യടിക്കുമാറ് എഴുതിയിരിക്കുന്ന തീപ്പോരി ഡയലോഗാണത് - അതു ആ പെണ്ണുമ്പിള്ള പ്രസംഗിക്കുന്നതു കാണേണ്ടതു തന്നെ ആണ്. ഹോ .. ഉള്ള വോട്ട് അസാധുവാക്കാൻ തോന്നിപ്പോവും അതു അവർ പ്രസംഗിക്കുന്നതു കേട്ടാൽ ... ഇതിനെ എന്തിനാണാവോ വച്ചോണ്ടിരിക്കുന്നേ - ............ പണ്ടാരം ഇതു ഞാൻ മുകളിൽ ഒരിക്കൽ പറഞ്ഞതല്ലേ!! ...
Subscribe to:
Post Comments (Atom)
No comments:
Post a Comment