Tamil/2010/Drama/(6/10)
പ്ലോട്ട് : ഇതു പറയേണ്ട കാര്യമില്ലാല്ലോ .. തനി രാമായണം കഥ തന്നെ ഇതു. നാട്ടുകാര്‍ ആരാധിക്കുമാറ് അത്ര വീര പരിവേഷമുള്ള വീര (വിക്രം) എന്ന ക്രിമിനലായ ഗോത്ര നേതാവിനെ എന്‍കൌണ്ടറിലൂടെ ഇല്ലായ്മ ചേയ്യുവാന്‍ എസ്.പി ആയിട്ട് ദേവ (പൃഥ്വിരാജ്) ആ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തുന്നു. വീര ദേവയുടെ ഭാര്യയെ (ഐശ്വര്യാ റായ്) തട്ടിക്കൊണ്ട് പോവുന്നു, കൊല്ലാന്‍ ശ്രമിക്കുന്നു, പക്ഷെ കൊല്ലാതെ കൂടെ കൂട്ടുന്നു. ദേവ വീരയെ പിടിക്കാനും ഭാര്യയെ രക്ഷിക്കാനും കാട്ടിലേക്ക് കയറുന്നു, ഒരു സംഘത്തോടൊപ്പം . കൂടെ ഉള്ളതു ... ബ്ല..ബ്ല .. ബ്ല .. ബ്ല .. ബ്ലബ്ല .. ബ്ല ..... !
വെര്‍ഡിക്‍ട് :
നാന്‍ വരുവേന്‍
മീണ്ടും വരുവേന്‍
ഉന്നൈ നാന്‍ തൊടര്‍വേന്‍
ഉയിരാല്‍ തൊടൂവേന്‍ ..
എന്നു പറഞ്ഞാണ് അവസാനം പടം തീരുന്നത് .. ഇങ്ങനെ ആണ് വരാന്‍ പ്ലാനെങ്കില്‍ വേണമെന്നില്ല. മിനിമം ഒരു മണിക്കൂര്‍ പറയാന്‍ പറ്റിയ കഥയെങ്കിലും തട്ടിക്കൂട്ടാന്‍ പറ്റിയില്ല മണിരത്നം സാറെ താങ്കള്‍ക്ക് ? അഞ്ചെട്ട് പാട്ടുള്‍പ്പടെ ആകെ 2 മണിക്കൂര്‍ ആണ് സിനിമയുടെ ആകെ റണ്ണിങ്ങ് ടൈം - അതില്‍ പകുതിയും സ്ലോമോഷനും. ഹനുമാന്റെ പടത്തിലെ റോള്‍ അഭിനയിക്കുന്ന കാര്‍ത്തിക് (യ്യേ .. പുതിയ കാര്‍ത്തി അല്ല - പഴേയ അപ്പൂപ്പന്‍ കാര്‍ത്തിക് തന്നെ) മരത്തിന്റെ മുകളിലും പാറയുടെ മുകളിലും ഒക്കെ പറന്നു കയറുന്നതു ശരിക്കും ബോറ് അല്ലേ മണി സാറേ?, സാറിനു അതു തോന്നിയതേ ഇല്ലാ ? കുംഭകര്‍ണ്ണന്‍ ആയിട്ട് പ്രഭുവിനെ നമുക്ക് സഹിക്കാം - കുംഭകര്‍ണ്ണന്‍ അസ്സലാക്കിയിട്ടും ഉണ്ട്. വിഭീഷണന്‍ ഒക്കെ ചുമ്മാ വേസ്റ്റ്! എന്തിനു അങ്ങനൊരു കഥാപാത്രം? എന്തിനു ഈ സിനിമയില്‍ ശൂര്‍പ്പണഖ? കൊല്ലാന്‍ വരുന്ന പോലീസുകാരനോട് ദേഷ്യം തോന്നാന്‍ ഒരു ക്രിമിനലിനു സ്വന്തം പെങ്ങളെ പൈശാചികമായി പോലീസുകാരന്‍ റേപ്പ് ചേയ്യുന്നതു സ്വന്തം കണ്ണാല്‍ കാണപ്പെടണം എന്നൊക്കെ ഉള്ള കാലം അങ്ങ് 1942 ആയിരുനു മണി മാഷേ! ഇപ്പ വഴീല്‍ കൂടെ പോകുമ്പോള്‍ ഏതെങ്കിലും കടക്ക് മുന്നില്‍ നീട്ടി തുപ്പിയാല്‍ പോലും കടക്കാരന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കണ ടൈം ആണ്!
വാല്‍ക്കഷ്‌ണങ്ങള്‍ : കണ്ടിന്യൂറ്റി പലയിടങ്ങളിലും പ്രശ്നം തോന്നി .മണിരത്നത്തിന്റെ സിനിമയില്‍ കാണാന്‍ പാടില്ലാത്ത ഒരു പ്രശ്നം ആണിത്. മണി മാഷേ, നിങ്ങളുടെ ഈ പടം കച്ചറ ആണേന്നു നാട്ടുകാരു മൊത്തം ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നു രണ്ട് പ്രാവിശ്യം കണ്ടത്, അത് നിങ്ങളില്‍ നിന്നും ഇങ്ങനത്തെ പ്രശ്നങ്ങള്‍ എങ്കിലും പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. ടെക്നിക്കലി, താങ്കള്‍ ഒരു പെര്‍ഫക്ട് മനുഷ്യന്‍ ആയിരുന്നു ഇതു വരെ. ഒരു സീനില്‍ നായകന്‍ വെള്ളത്തില്‍ ഇറങ്ങി ചെളി കളയുന്നു ദേഹത്തെ, അടുത്ത സീനില്‍ വീണ്ടും ചെളിയില്‍ കുളിച്ച നായകനെ കാണുന്നു നമ്മള്‍ .. ഒരു പാട്ടില്‍ ക്യാമറ അസംഖ്യം കണ്ണാടികളില്‍ എവീടേയോ കാണാനുണ്ടായിരുന്നോ എന്നു വരെ എനിക്ക് സംശയമുണ്ട് - മണികണ്ഠനും പിന്നെ സന്തോഷ് ശിവനും ഹാന്റില്‍ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ അതു സംഭവിക്കാന്‍ ചാന്‍സില്ല - അതു കൊണ്ട് അതു എനിക്ക് തോന്നിയതായിരിക്കും!
എന്നോട് പലരും പറഞ്ഞ പോലെ, അവസാന ഭാഗത്ത് ഐശ്വര്യാ റായ് ട്രെയിനിന്റെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി നടു റോട്ടില്‍ - അല്ല - നടു പാളത്തില്‍ ഇറങ്ങി ബസ്സില്‍ കയറി കാട്ടില്‍ വീര ഉള്ള സ്ഥലത്ത് എത്തുന്നതു ഒരല്പം കത്തി ആയി - SPയും SITയും കമാണ്ടോകളും തച്ചിനിരുന്നു പഠിച്ച പണി പതിനെട്ടും ചേയ്തിട്ടും കണ്ടു പിടീക്കാന്‍ പറ്റാതിരുന്ന സ്ഥലം നായിക ബസ്സില്‍ ചെന്നു കണ്ടു പിടീക്കുക എന്നു വച്ചാല്‍ ... സത്യം പറ മണി സാറേ .. ഈ പടം സാറ് തന്നെ ആണോ ചേയ്തത്? അതോ സുഹാസനി മണിരത്നമോ അതോ വേറെ വല്ലവരും ?
എന്തായാലും, ഒരു പ്രാവിശ്യം ഒക്കെ കണാനുള്ള വഹ ഉണ്ട് ഈ പടത്തില്‍ - ക്യാമറ, ലൊക്കേഷന്‍, എന്നിവ ഉഗ്രന്‍ - അത്യുഗ്രന്‍ !! AR റഹ്‌മാന്റെ പാട്ടുകള്‍ ഓഡിയോ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആ സുഖക്കുറവ് (ദേഷ്യം എന്നു വായിക്കുക) എനിക്ക് പടം കണ്ടപ്പോള്‍ തോന്നിയില്ല - പല പാട്ടുകളും നമ്മള്‍ അറിയുന്നതേ ഇല്ല സിനിമയില്‍ വന്നു പോവുന്നതു - അത്രെക്ക് സിനിമയുടെ ഒഴുക്കിനു ചേര്‍ന്ന രീതിയില്‍ ചെയ്തിരിക്കുന്നു റഹ്മാന്‍ . അത് തികച്ചും അഭിനന്ദനീയം തന്നെ ആണ്.
No comments:
Post a Comment