Friday, August 20, 2010
ഇഷ്‌ക്വിയ - Ishqiya (7.5/10)
Hindi/Thriller/2010/(7.5/10)
പ്ലോട്ട് : പടത്തിൽ ആകെ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളൂ. സ്ഥിരം കുറ്റവാളികൾ ആയ രണ്ട് കൂട്ടുകാർ (അർഷദ് വാർസി, നസ്സുറുദ്ദീൻ ഷാ) അവർ എത്തിപ്പെടുന്ന ഒരു ഉൾഗ്രാമത്തിലെ സുന്ദരിയായ വിധവ (വിദ്യാബാലൻ), ആ വിധവയുടെ ഭർത്താവ്, ഈ കുറ്റവാളികളെ പിടിക്കാൻ നടക്കുന്ന നസ്സുറുദ്ദീൻ ഷായുടെ അളിയൻ ഒരാൾ, പട്ടണത്തിലെ ഒരു വ്യവസായി എന്നിവർ ആണവർ.
പടം തുടങ്ങുന്നതു തന്നെ സുന്ദരിയായ കൃഷ്ണാ വർമ്മയേയും (വിദ്യാബാലൻ) പോലീസിനു പിടി കൊടുക്കാതെയും ശത്രുക്കളെ പേടിച്ചും ഒളിവിൽ കഴിയുന്ന അവളുടെ ഭർത്താവായ വിദ്യാധർ വർമ്മയേയും കാണിച്ചു കൊണ്ടാണു. സ്വന്തം ഭർത്താവിനെ വളരേ അധികം സ്നേഹിക്കുന്ന ഭാര്യ - ഭാര്യയേ അതിനെക്കാൾ ഏറേ ഇഷ്ടപ്പെടൂന്ന ഭർത്താവ്.. ആ രാത്രി ഭാര്യയുടെ കൂടെ കഴിയാൻ ഒളിച്ചും പാത്തും സ്വന്തം വീട്ടിൽ എത്തിയതാണു വർമ്മ. പക്ഷെ ആ രാത്രി അവരുടെ സന്തോഷങ്ങളുടെ അന്ത്യ രാത്രി ആവുന്നു - ദുരൂഹമായ ഒരു ഗ്യാസ് സിലണ്ടർ സ്ഫോടനത്തിൽ ആ വീട് അന്നു ഒരു മരണ വീടാവുന്നു.
ആ ഗ്രാമത്തിലേക്ക് നമ്മുടെ നായകർ പോലീസിൽ നിന്നും, അവരേ വേട്ടയാടുന്നവരിൽ നിന്നും ഒളിച്ച് നേപ്പാളിലേക്ക് രക്ഷപ്പെടാൻ ആയി വിദ്യാബാലന്റെ ഭർത്താവായ വർമ്മയിൽ നിന്നും സഹായം നേടാൻ എത്തുന്നു, പക്ഷെ അവർ അറിയുന്നതു അദ്ദേഹം മരിച്ചെന്ന വാർത്തയാണു. വിധവയായ, വളരെ ദുരൂഹമായ സ്വഭാവമുള്ള, പ്രതികാരദുർഗ്ഗാ പരിവേഷമുള്ള വിദ്യാബാലൻ അവരെ സ്വീകരിക്കുന്നു ..
ബാക്കി കഥ സസ്പെൻസ്. :) അതു കണ്ടറിയൂ.
വെർഡിൿട് : കൊള്ളാം, നല്ല പടം. സസ്പെൻസ് അവസാനം വരെ കാത്തു വൈക്കാൻ സിനിമാ സൃഷ്ടാക്കൾക്ക് കഴിഞ്ഞു എന്നു മാത്രമല്ല, കാണികൾക്ക് വളരെ സിമ്പിളായ റീസൺ കൊടൂത്ത് കഥയുടെ ഹൈലൈറ്റായ ദുരൂഹതയെ മറച്ചു വൈക്കാൻ കഴിഞ്ഞു എന്നതു തന്നെയാണു ഈ കഥയിലെ ഏറ്റവും പ്രധാന കാര്യം. വിദ്യാബാലനും നസ്സുറുദ്ദീൻഷായും അർഷദ് വാർസിയും ഉഗ്രനാക്കി. മിസ്റ്ററീ വുമൺ ആയിട്ട് വിദ്യാബാലൻ ശരിക്കും കസറി. കഥക്ക് 100 മാർക്ക്. അഭിനേതാക്കൾക്കും. :)
കണ്ടാൽ ഒരു നഷ്ടമാവില്ല. ധൈര്യമായി തല വച്ചോളൂ. :)
വാൽക്കഷ്ണം : ഒരു ചൂടൻ സീനുണ്ട് പടത്തിൽ, എന്നാ കെമിസ്ട്രി ആയിരുന്നു അർഷദ് വാർസിയും വിദ്യാബാലനും തമ്മിൽ ഈ സീനിൽ. ഹൂ ...
എന്റെ വിദ്യാമോളേ .. കാപാലികേ ... വഞ്ചകീ .. നീയും എന്നെ ചതിച്ചു അല്ലേ ..? :( എന്നാലും എന്നോടിതു വേണ്ടായിരുന്നു..
Labels:
2010,
arshad warsi,
hindi film,
ishqiya,
nassuruddin shah,
political thriller,
vidya balan
Subscribe to:
Post Comments (Atom)
No comments:
Post a Comment