Game/Hindi/2011/Action-Suspense Thriller/IMDB/ (6.5/10)
Rated PG for violence/strong language.
Tagline: It's not Over till its Over
പ്ലോട്ട് : കൊലപാതകം ചേയ്ത ശേഷം എന്തു ചേയ്യണമെന്നു അറിയാതിരിക്കുന്ന ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ(ജിമ്മി ഷെർഗിൽ), തായ്‌ലന്റിന്റെ അടുത്ത പ്രധാനമന്ത്രി ആവാൻ കച്ചകെട്ടി ഇരിക്കവേ അദ്ദേഹത്തിന്റെ ഫണ്ടുകളുടെ സ്രോതസിനെപ്പറ്റിയുള്ള സംശയത്തിനിരയാവുന്ന ഒരു രാഷ്ട്രീയക്കാരൻ (ബോമൻ ഇറാനി), മദ്യത്തിനടിമയായ ലണ്ടനിലെ ഒരു ക്രൈം ജേർണലിസ്റ്റ് (ഷഹാനാ ഗോസ്വാമി - റോക്കോൺ ഫെയിം), കൊളംമ്പ്യൻ ഗാങ്ങിനു 20 മില്യൻ ഡോളർ കൊടുക്കാനില്ലാതെ വിഷമിക്കുന്ന ടർക്കിയിലെ ഒരു കാസിനോ മുതലാളി (അഭിഷേക് ബച്ചൻ) - ഇവരെ നാലു പേരേയും ഗ്രീസിലെ ഒരു ഐലന്റിലേക്ക് വിളിക്കുന്നു ഒരു മൾട്ടീ ബില്യനേയർ ആയ ഒരു ഇന്ത്യാക്കാരൻ (അനുപം ഖേർ).
അവിടെ വച്ച് ഇവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ആ വ്യവസായി ഉന്നയിക്കുന്നു - അവരെ ഇന്റർണാഷണൽ വിജിലൻസിനു പിറ്റേ ദിവസം കൈമാറുമെന്നു അറിയിക്കുന്നു - അങ്ങേരുടെ മകളെ പല ഘട്ടങ്ങളിലും ദ്രോഹിച്ചവർ ആണവർ .. എന്നാൽ പിറ്റേ ദിവസം രാവിലെ ആ വ്യവസായി വെടിയേറ്റ് മരിക്കുന്നു, ഒരാത്മഹത്യ. - അവിടുന്നു ആ ഗെയിം തുടങ്ങുന്നു.
വെർഡിക്ട് : നല്ല സ്റ്റെയിലൻ പടം - ആദ്യ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല ലൊക്കേഷനുകൾ, നല്ല എഡിറ്റിങ്ങ്, നല്ല ബി.ജി, നല്ല സസ്പെൻസ്... പക്ഷെ ആദ്യ മണിക്കൂറിനു ശേഷം കഥ ഒരു കുറ്റിയേൽ ചുറ്റിക്കറങ്ങുകയാണു - സസ്പെൻസ് ഒക്കെയുണ്ടെങ്കിലും ഊഹനീയം ആണു. ( എന്തോ - എനിക്ക് മിക്ക സസ്പെൻസ് സിനിമകളുടേയും സസ്പെൻസ് ആദ്യമേ തന്നെ പിടി കിട്ടും - ഇതോരു രോഗമാണോ ഡോക്ടർ?)
കുറച്ചൂടെ കോപ്പ് കരുതിവച്ച് ഈ സിനിമ ചേയ്തിരുന്നെങ്കിൽ, ഇതോരു ഉഗ്രൻ സിനിമ ആയേനേ. കാതൽ നഷ്ടപ്പെടുന്നതായി തോന്നി, ആദ്യ മണിക്കൂറിനു ശേഷം. ഫർഹാൻ അക്തറിനെ പോലുള്ള സിനിമാക്കാരൻ നിർമ്മാതാവ് ആയിട്ടും ഇങ്ങനെ സംഭവിക്കുന്നതു - ശരിക്കും അത്ഭുതകരം ആണു. പാട്ടുകളും കൊള്ളാം - കോ എന്ന പടത്തിലെ പോലെ ചുമ്മാ വിളിക്കാതെ വന്നു ശല്യപ്പെടുത്തി പോവുന്ന രീതിയിലല്ല പാട്ടുകൾ ഇതിൽ - അത്രേം സമാധാനം!.
സസ്പെൻസ് കണ്ടു പിടിക്കുന്നതോ - അതു കോപ്പിയടിയാണു. എവിടേയോ കണ്ടിട്ടുണ്ട്/വായിച്ചിട്ടുണ്ട് ഈ രീതിയിലെ കുറ്റകൃത്യം - ഷെർലോക്ക് ഹോംസിൽ ആണോ? പക്ഷെ, കണ്ടിരിക്കാവുന്ന, ഒരു ഡീസന്റ് സിനിമ തന്നെ ആണിത് - ഭാഷ മ്യൂട്ട് ആക്കിയാൽ പലയിടങ്ങളിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടിതിൽ..
ജൂനിയർ ബച്ചൻ കിടിലൻ. അനുപം ഖേർ കൊള്ളാം, ബോമൻ ഇറാനി, ജിമ്മി ഷെർഗിൽ - ഈ ടാലന്റ്സിനെ സംവിധായകൻ വേസ്റ്റാക്കി. ഇന്റർനാഷണൽ വിജിലൻസ് സ്ക്വോഡിലെ ഇൻസ്പെക്ടർ ആയിട്ട് കങ്കണാ റൗണത്ത് ആണു വരുന്നതു - ഈ സിനിമയിൽ ആണു ഇവളുടെ ഏറ്റവും മോശം പ്രകടനം - ചേയ്യാനൊന്നുമില്ല, ചുമ്മാ ഇല്ലാത്ത ചന്തീം ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ !
ഒറ്റ വാചകത്തിൽ : ഒരു കാഴ്ചക്ക് ധാരാളം വകയുണ്ട്, ‘ഡോണ്ട് മിസ്സ്‘ കാറ്റഗറിയിൽ പെടില്ലായെങ്കിലും, മിസ്സ് ആക്കേണ്ട. ഒരു നല്ല ശ്രമം തന്നെയാണിതു.
വാൽക്കഷ്ണം :എവിടെയോ വായിച്ചു, ഈ സിനിമ ബോൺ ഐഡന്റിറ്റി ടൈപ്പ് സിനിമ ആണെന്നു - ഈ സിനിമ ഇനി ഒരു പത്ത് ജന്മം കൂടെ ജനിക്കണം അതിന്റെ അടുക്കെയെത്താൻ!.
Showing posts with label action film. Show all posts
Showing posts with label action film. Show all posts
Saturday, June 25, 2011
Friday, June 24, 2011
Ko - കോ (6.5/10)
പ്ലോട്ട് : ഒരു പ്രസ്സ് ഫോട്ടോഗ്രാഫർ - ജീവ അഭിനയിക്കുന്നു. കൂടെ ഒരു സാധാരണ എഞ്ചിനിയർ (അജ്മൽ), സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ജനങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നു ആ എഞ്ചിനിയർ. അതിനായി അടുത്ത തിരഞ്ഞെടുപ്പിൽ നിൽക്കുന്നു അദ്ദേഹം - കൂടെ പത്രങ്ങളുടേയും സാധാരണ ജനങ്ങളുടേയും, സമാന ചിന്താഗതിക്കാരുടെയും സഹായവും പിന്തുണയും. ആ സമരവും, അതിനെ എതിർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനങ്ങളും, അതിലേക്ക് ട്വിസ്റ്റുകൾ, ത്രില്ലിങ്ങ് ആക്ഷനുകൾ, ഒക്കെ ചേരുമ്പോൾ ഈ സിനിമയാവും.
വെർഡിക്ട് : വളരേ നല്ല സിനിമ എന്ന ഗ്രേഡ് സുഖമായി വാങ്ങിച്ചെടുക്കാമായിരുന്ന ഒരു പ്രൊജക്ട് - നല്ല കിടീലൻ കഥ, നല്ല സസ്പെൻസ്, നല്ല കാസ്റ്റിങ്ങ്, നല്ല പ്രസന്റേഷൻ, തിരക്കഥ. പക്ഷെ സിനിമ കച്ചവടവത്കരിക്കാൻ ശ്രമിച്ച്, അനാവശ്യമായി കൊറേ പാട്ടുകൾ കുത്തിനിറച്ച് ( നല്ല പാട്ടുകൾ - പക്ഷെ വേണ്ടാത്തിടത്ത് ആണു എല്ലാം), കൊറേ കത്തി സീനുകൾ കുത്തി നിറച്ച് അലമ്പാക്കിയിരിക്കുന്നു സിനിമ. എന്തിനു ഇത്രേം കാശ് മുടക്കണം, ഈ പാട്ടിനും കത്തിക്കും ഒക്കെ? ഒരു ഫോട്ടോഗ്രാഫർ ബൈക്കിൽ ഒറ്റ ചക്രത്തിൽ ഓട്ടിച്ച് കൊണ്ട് പടമെടുത്താൽ വല്ലതും പതിയുമോ? എന്തിനു ഈ കസർത്ത്? അങ്ങനെ ചേയ്താലേ നായകനാവൂ? ‘ഞാൻ മഹാനല്ല‘ എന്ന സിനിമയിൽ വില്ലന്മാരുടെ ഇടി കൊണ്ട് തൂറുന്ന നായകൻ വിജയിച്ചില്ലേ?
കഥ വളരേ വരിഞ്ഞ് മുറുകി ടെൻഷനിൽ ആയി വരുമ്പോൾ ആവും ഒരു പാട്ട് വരുന്നതു - അതിനായി ഇടക്കിടക്ക് നായിക ടെൻഷനാവും, നായകൻ സമാധാനിപ്പിക്കാൻ ചെല്ലും! - സിനിമയിൽ പാട്ടുകൾക്ക് ടാക്സ് വൈക്കാൻ സമയമായി!.
റിയലിസ്റ്റിക്ക് ആയിട്ട് ഈ സിനിമ എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ച് പോയി, അത്രെക്ക് നല്ല സിനിമ - പാട്ടും കത്തിയും ഇല്ലാതെ ഒരു ഡയറക്ടേഴ്സ് കട്ട് വേഴ്ഷൻ ഈ സിനിമക്ക് ഇറങ്ങിയാൽ ഞാൻ ആദ്യ ദിവസം തന്നെ ആ സിനിമ കാണാൻക്യൂവിൽ നിൽക്കുന്നുണ്ടാവും.. അങ്ങനെ ഒരു വേഴ്ഷൻ വന്നാൽ അതാവും തമിഴ് സിനിമയിലെ ഈക്കൊല്ലത്തെ കിങ്ങ്.!
ഒറ്റ വാചകത്തിൽ : നല്ല കഥ, സിനിമ, ആക്ടിങ്ങ്, പാട്ടുകൾ കുളം കലക്കി.
വാൽക്കഷ്ണം : ഈ സംവിധായകൻ തന്റെ കരിയർ ആരംഭിച്ചതു ഒരു ഫോട്ടോ ജേർണലിസ്റ്റ് ആയിട്ടായിരുന്നു - അതാവണം ഈ സിനിമയിൽ സ്റ്റിൽ ഫോട്ടോഗ്രഫിയുടെ ടെക്ക്നിക്കൽ സംഭവങ്ങൾ ഒക്കെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞത്. ഇരുട്ടത്ത് ഫോട്ടോ എടുക്കാൻ നേരം നായകൻ കാമറയുടെ ISO അഡ്ജസ്റ്റ് ചേയ്യുന്നതു ഞാൻ ആദ്യായിട്ടാണു ഒരു സിനിമയിൽ കാണുന്നതു - അതോരു നല്ല കാര്യമായി.
ഇദ്ദേഹത്തിന്റെ ആദ്യ പടം കണ്ടിട്ടുണ്ടോ - കനാ കണ്ടേൻ? അതു കിടിലൻ പടമാട്ടോ, അതിൽ നമ്മടെ പ്രിത്വിരാജ് കലക്കീട്ടോണ്ട്!
ഇതിലെ നായിക പെണ്ണ് : എന്റമ്മോ മരത്തിൽ കൊത്തിയ ഒരു മുഖത്തിൽ ഇതിലും വികാരം വരും - ഇതൊരുവിധം..! എന്റമ്മോ!
Sunday, May 15, 2011
From Paris With Love (6/10)
From Paris With Love/English/2010/Action-Thriller/IMDB/ (6/10)
Rated R for strong bloody violence throughout, drug content, pervasive language and brief sexuality.
പ്ലോട്ട് : ഒരു സ്പൈ ആവാൻ കൊതിക്കുന്ന, അതിനായി അപേക്ഷ കൊടുത്തു കാത്തിരിക്കുന്ന ഒരു യുവാവ് - ഇപ്പോൾ അമേരിക്കൻ എംബസിയിൽ ചെറുകിട സ്പൈ പരിപാടികളുമായി അംബാസിഡറുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ പണി ചേയ്തു കൊണ്ടിരിക്കുന്ന നായകൻ - അയാളുടെ ജീവിതത്തിലേക്ക് ‘വാക്സ്’ എന്ന പ്രൊഫഷണൽ സ്പൈ ഒരു ഓപ്പറേഷനായി കടന്നു വരുന്നതും, നമ്മുടെ നായകനെ ഒരു ട്രെയിനി എന്ന നിലയിൽ അയാളുടെ അസിസ്റ്റന്റ് ആക്കുന്നതും, അതുകഴിഞ്ഞുൾല ട്വിസ്റ്റുകളും ആണു ഈ സിനിമ.
വെർഡിക്ട് : വാക്സ് ആയിട്ട് ട്രവോൾട്ട കലക്കീട്ടുണ്ട്. കൂടാതെ നായകൻ - (Jonathan Rhys Meyers) കൊള്ളാം. ആക്ഷൻ കൊള്ളാം. സസ്പെൻസ് - അതു ആദ്യമേ തന്നെ പൊളിയുന്നുണ്ട്, എന്നാലും മോശമല്ല. സിനിമയുടെ ത്രെഡ് ഒരു നൂറു തവണ നമ്മൾ പലതിലായി കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട് - എന്നിട്ട് വീണ്ടും അതേ അച്ചിൽ ഒരു സിനിമ കൂടെ.. പ്രിയ ഡയറക്ടറേ .. വേണ്ടായിരുന്നു!
ഡയറക്ടർ : ഈ ഡയറക്ടറുടെ സിനിമ എന്ന നിലയിൽ ആണു ഞാൻ ഈ പടം എടുത്ത് വച്ചതും, കണ്ടതും. പക്ഷെ, പ്രതീക്ഷിച്ചതു കിട്ടിയില്ലാ എന്നു ഞാൻ സങ്കടത്തോടെ പറയട്ടെ. ഡയറക്ടർ Pierre Morel ആണു - Taken എന്ന അത്യുഗ്രൻ സിനിമയുടെ ഡയറക്ടർ, District 13 എന്ന കിടിലോൽക്കിടിലൻ സിനിമയുടെ സൃഷ്ടാവ് ..അത്രേം ഒന്നും ഇത് ആയില്ല, പക്ഷെ.
ഒറ്റ വാചകത്തിൽ : ബോറടിക്കാത്ത, ഒറ്റ ഇരുപ്പിനു കണ്ടു തീർക്കാവുന്ന ഒരു സിനിമ.
വാൽക്കഷ്ണം : ഈ സിനിമയിൽ പാക്കിസ്ഥാനികളെ മൊത്തത്തിൽ തീവ്രവാദികൾ ആയിട്ടാണു പറയുന്നതു - കാണിക്കുന്നവരെല്ലാം തന്നെ വൃത്തികെട്ടവർ! - ഈ ഡയറക്ടറുടെ ‘ടേക്കൺ‘ എന്ന സിനിമയിൽ അറബികൾ - അൽബേനിയൻസ് - എല്ലാം വൃത്തികെട്ടവർ ആയിട്ടായിരുന്നു കാട്ടിയിരിന്നതു - അടുത്തതു ഇന്ത്യാക്കാർക്കിട്ട് ആണോ ആവോ പണി കിട്ടാൻ പോവുന്നതു ..!

Sunday, November 28, 2010
മാചൈറ്റൈ - Machette (5.5/10)
English/2010/Crime-Action/IMDB/(5.5/10)
Rated R for strong bloody violence throughout, language, some sexual content and nudity.
മുൻകൂർ ജാമ്യം : മാഷൈറ്റെ, മാചൈറ്റൈ, മാഷൈറ്റി .. ഇതിൽ ശരിക്കും പേരു എന്താണെന്ന് ചോദിച്ചാൽ .. ഞാനീ നാട്ടുകാരനല്ല എന്നു പറയുകയെ നിവൃത്തിയൊള്ളൂ - സിനിമക്കകത്ത് പോലും പലയിടത്തും പല രീതിയിൽ പറയുന്നുണ്ട് ഈ പേരു.. സോ, ഐ ആം നോട്ട് ദിസ് പ്ലേസ്-മാൻ!!
പ്ലോട്ട് : മെക്സിക്കോവിൽ നിന്നും നുഴഞ്ഞ് കയറി അമേരിക്കയിൽ എത്തിയിരിക്കുന്ന ഒരു ഫെഡറൾ ആപ്പീസർ - മാചൈറ്റൈ - നാർക്കോട്ടിക്ക്സ് വാറിൽ മുഖ്യ പങ്ക് വഹിച്ചതിനു പകരം സ്വന്തമായതെന്തും നഷ്ടപ്പെട്ട അയാൾ അമേരിക്കയിൽ എത്തിയിരിക്കുന്നതു പ്രതികാരത്തിനായി മാത്രമാണു .. ആ പ്രതികാരം ആണു പ്ലോട്ട്.
വെർഡിക്ട് : IMDB, Rotten Tomatoes, മറ്റു റിവ്യൂസ്, എന്നിവകളിൽ ഒക്കെ ‘കിടു’ എന്ന പേരു ഈ സിനിമയുടെ പര്യായമായി തന്നെ പറയുന്നുണ്ട് - ചിലപ്പോൾ ‘എൽ മരിയാച്ചി‘, ‘ഡെസ്പരാഡോ’ .. തുടങ്ങിയ സിനിമകൾ ഉണ്ടാക്കിയ റോഡ്രിഗ്ഗസ്സ് ഉണ്ടാക്കുന്നതെന്തും ഉഗ്രൻ എന്നു പറഞ്ഞില്ലാ എങ്കിൽ പോലീസ് പിടീക്കും എന്ന ധാരണ ഉള്ളതു കൊണ്ടാവുമോ എന്നറിയില്ല, പക്ഷെ എങ്കിൽ, എന്റെ വിവരക്കേട് കൊണ്ടോ, സിനിമ എങ്ങനെ ആവണം എന്നുള്ള മുൻധാരണകൾ കൊണ്ടോ മറ്റോ, ഈ സിനിമ എനിക്കത്ര ദഹിച്ചില്ല. കൊറേ വെടി, കൊറേ വെട്ട്, കോറേ കുത്ത്, കൊറേ സ്ഫോടനങ്ങൾ, കൊറേ ജമണ്ടൻ സ്റ്റാർസ്, കൊറേ നഗ്നമേനികൾ - ലിൻസേ ലോഹന്റെ ഉൾപ്പെടേ -, .. പിന്നെ ഓരോ മിനുറ്റിലും കൊലപാതകങ്ങൾ - വിത്ത് ലോട്ട്സ് ആൻഡ് ലോട്ട്സ് ഓഫ് ബ്ലഡ്.! തീർന്നു സിനിമ.
ഈ കഥയില്ലായ്മയും, കേട്ട് കേട്ട് മത്തുപിടിച്ച തീമും, പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നുമില്ലാത്ത സ്റ്റോറി ടെല്ലിങ്ങും എല്ലാം കൂടി എന്നെ ടെക്ക്നിക്കൽ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമ്മതിച്ചില്ല, സത്യം. പ്രതീക്ഷ കൂടിയതു കൊണ്ടാണോ ആവോ എനിക്ക് സിനിമ പിടീക്കാഞ്ഞതു? .. അതോ ശരിക്കും എനിക്കെന്തിങ്കിലും കുഴപ്പമുണ്ടോ? !! ... ഇനി മാചൈറ്റൈ ഫാൻസ് എന്നെ ഘരാവോ ചേയ്യുവോ ആവോ .. അങ്ങനെയെങ്കിൽ എന്റെ റേറ്റിങ്ങ് 6 ആക്കിയതായിട്ട് മുൻകാല പ്രബല്യത്തോടെ ഞാൻ ഇതാ ഇവിടെ പ്രഖ്യാപിക്കുകയാണു ..
വാൽക്കഷ്ണം : ലിൻസേ ലോഹന്റെ പീസ് ഉണ്ടതിൽ ;) - ആ വകുപ്പിൽ സിനിമ മിസ്സ് ആക്കാൻ പാടില്ലാത്തതാണു. പിന്നെ വെടി വൈപ്പും വെട്ടും കുത്തും ഒക്കെക്കൂടി ഒരു ബി ക്ലാസ്സ് ഫിലിം കാണുന്ന രീതിയിൽ കണ്ടാൽ കണ്ടിരിക്കാം, ബോറടിക്കില്ല. സ്റ്റീഫൻ സൈഗളിനു അനങ്ങാൻ പറ്റാത്തത്രേം തടിയും പ്രായവും ആയിരിക്കുന്നു .. മഹാ ബോറ്. ഡാനി ട്രെജോ കലക്കിട്ടുണ്ട്. :)
കാണു. കണ്ടഭിപ്രായം പറയൂ.. :)
Tuesday, October 5, 2010
നാൻ മഹാൻ അല്ല - Naan Mahaan Alla (7/10)
Tamil/2010/Drama-Action/IMDB/(7/10)
പ്ലോട്ട് : ഒരു സംഭവത്താൽ പരസ്പരം കൂട്ടിമുട്ടുന്ന രണ്ട് കഥകൾ നെയ്ത് ഉണ്ടാക്കിയിരിക്കുന്ന ഒരു സിനിമ ആണിതു. നായകൻ - ജോലിക്കൊന്നും പോവാതെ ചുമ്മാ കറങ്ങി നടക്കാൻ ഇഷ്ടപ്പെടുന്ന ഒരു പയ്യൻ.അച്ഛൻ ടാക്സി ഡ്രൈവർ, അമ്മ, പെങ്ങൾ എന്നിവർ ആണു കുടുംബത്തിൽ. നായകൻ ഒരു ബഡാ പൈസക്കാരന്റെ മകളെ പ്രേമിക്കുന്നു, അതിനെ ചുറ്റിപ്പറ്റി ആണു ആദ്യ കഥ നീങ്ങുന്നതു. രണ്ടാം കഥ ഒരു പറ്റം ചെറുപ്പക്കാരെ ചുറ്റിപ്പറ്റി ആണു പറഞ്ഞു പോവുന്നതു - മയക്ക് മരുന്നും മറ്റുമായി ജീവിക്കുന്ന നാലഞ്ച് പുള്ളാർ.. ഒരു ഘട്ടത്തിൽ ഈ രണ്ടു കഥകളും കൂട്ടിമുട്ടുന്നതും, ആ കൂട്ടിമുട്ടലിന്റെ റിസൾട്ടും ആണു ഈ സിനിമ.
വെർഡിക്ട് : സംവിധാനം കിടു!. കഥ പറഞ്ഞ് പോവുന്നതു കാണുമ്പോൾ നമ്മൾ വിചാരിക്കും ഇതെന്താ ഈ സിനിമയിൽ വില്ലന്മാരില്ലാത്തതു എന്നു .. വില്ലന്മാർ ആയിട്ട് ഒരു കഥയിലെ നായകരെ കൂട്ടാമെങ്കിൽ കൂടി നായകനും ആയിട്ട് കൂട്ടിമുട്ടാതെ പരസ്പരം സമാന്തരങ്ങളായി നീങ്ങുന്ന കഥാപാത്രങ്ങൾ എവിടെ വച്ച് കൂട്ടിമുട്ടും എന്ന ഡൗട്ടും. പക്ഷെ ഈ സമാന്തര കഥാപാത്രങ്ങളെ സംവിധാന-കഥാകൃത്ത്-തിരക്കഥാകൃത്തുക്കൾ സമർത്ഥമായി കൂട്ടി മുട്ടിക്കുന്നു, തികച്ചും അപരിചിതർ ആയി തുടങ്ങുന്ന രണ്ട് കഥകളിലേയും കഥാപാത്രങ്ങൾ അങ്ങനെ തന്നെ തുടരുകയും ചേയ്യുന്നു.
പറയാതിരിക്കാൻ ആവില്ല - പക്ഷെ രണ്ടു കഥകളിലേയും നായകരെ സംവിധായകൻ ‘വെറും വില്ലൻ’ ആയി തരം താഴ്ത്തുന്നില്ല - അവർ അവസാനം വരെ അവരുടെ വ്യൂപോയിന്റിൽ വീരനായകർ ആണ്. അവർ അവരുടെ നിലനില്പിനായി അവസാന ഇറ്റ് രക്തം വരെ ചിന്താൻ തയ്യാറായി, അങ്ങനെ തന്നെ ചേയ്യുകയും ചേയ്യുന്നു. ചുമ്മാ നായകൻ ഒന്നു തൊടുമ്പോഴേക്കും അഞ്ചെട്ട് പ്രാവിശ്യം വായുവിൽ കറങ്ങി, പിന്നെ പറന്ന് ചെന്നു ഭിത്തിയേൽ ഇടിച്ച് വീണു കിടന്നു പിടയുന്ന വില്ലന്മാരുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു തമിഴ് സിനിമയിൽ! അവസാന സംഘട്ടന രംഗങ്ങളിൽ ശരിക്കും നായകനായ കാർത്തിയെ കടന്നൽ ആക്രമിക്കുന്നതു പോലാണു ഇവർ ആക്രമിക്കുന്നതു - ഒരു ഘട്ടത്തിൽ നായകൻ തോൽക്കും എന്നു പോലും തോന്നിപ്പോവുന്ന തരത്തിലെ ആക്രമണം ആയിരുന്നു വില്ലന്മാരുടേതു. :)
പിന്നെ വില്ലന്മാർ : നമ്മുടെ വഴിയിലോ മറ്റോ കാണുന്ന പോലത്തെ പുള്ളാർ ആണു ഇവറ്റ. .. കാണു, ഞാൻ ചുമ്മാ പറഞ്ഞ് രസം കളയുന്നില്ല.
എനിക്ക് വളരേ ഇഷ്ടായി, ട്രീറ്റ്മെന്റും, കഥ പറയുന്ന രീതിയും, വില്ലന്മാരേയും. :) ഇടക്ക് സെന്റി കൊണ്ടു വരാൻ ശ്രമിച്ച പാട്ട് ആണെങ്കിൽ ബോറും ആയി!. കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ.!
വാൽക്കഷ്ണം : ആ പെൺകൊച്ച് എന്തിനാണാവോ ഈ സിനിമയിൽ - സാധാരണ പെൺകൊച്ചുങ്ങളെ തമിഴ് സിനിമയിൽ ഉൾപ്പെടുത്തുന്നതു തന്നെ പെറ്റിക്കോട്ടും നിക്കറും ഇട്ട് തുള്ളാൻ ആണു, പക്ഷെ ഇതിൽ അതു പോലും ആ കൊച്ച് ചേയ്തിട്ടില്ല!. വേസ്റ്റ്!.

Labels:
2010,
action film,
karthi,
naan mahan alla,
tamil
Sunday, September 26, 2010
സോൾട്ട് - Salt (6/10)
Salt/English/Action/IMDB/(6/10)
Rated PG-13 for intense sequences of violence and action.
പ്ലോട്ട് : നായിക ആഞ്ചലീനാ ജോലി - ജോലി സി.ഐ.എ യിൽ. ഒരു സുപ്രഭാതത്തിൽ ഒരു മുൻ-റഷ്യൻ സ്പൈ ആപ്പീസിൽ കയറി ചെന്നു അടുത്ത രണ്ട് ദിവസങ്ങൾക്കകം ആഞ്ചലീനാ ജ്വാലി റഷ്യൻ പ്രസിഡന്റിനെ തട്ടിക്കളയും എന്നു വെളിപ്പെടുത്തുന്നു - കാരണം അവൾ പണ്ട് മുതലേ ഒരു റഷ്യൻ സ്പൈ ആണത്രെ. ആസ് യൂഷ്വൽ ആഞ്ചലീനാ ജോലി സി ഐ എ യുടെ ആപ്പീസിൽ നിന്നും എല്ലാരേയും ഇടീച്ച് സൂപ്പാക്കിയിട്ട് ചാടി പുറത്ത് വരുന്നു (എന്നാലല്ലേ സംശയം അവളുടെ നേരേ വരൂ) .. എന്നിട്ട് ഒറ്റക്ക് എന്തോക്കെയോ തെളിയിക്കാൻ ശ്രമിക്കുന്നു.!
വെർഡിക്ട് : ആവറേജ്. നല്ല റോപ്പ് ട്രിക്ക്സ്. ചേസ്, കോറേ കുരങ്ങൻ സ്റ്റയിൽ ചാട്ടം, ലോറിയുടെ മുകളിൽ നിന്നും ബസ്സിന്റേയും അവിടെ നിന്നു ഓട്ടോ റിക്ഷയുടേ മുകളിലേക്കും തിരിച്ചും ഒക്കെ ആയിട്ട്. പിന്നെ വെടിവൈപ്പ് ചറപറാന്നു - അതും അമേരിക്കക്കാരെ കൊല്ലില്ല - ചുമ്മാ തോക്കെടുത്ത് തിരിച്ച് പിടിച്ച് ചന്തിക്കിട്ട് അടിക്കും - അത്രേ ചേയ്യൂള്ളൂ!. റഷ്യക്കാരെ ചറപറാ വെടിവച്ച് കൊല്ലുകയും ചേയ്യും - അതും ഓട്ടോമാറ്റിക്ക് വെപ്പൺസും ആയിട്ട് നിക്കണ ഡസൺ കണക്കിനു ചേട്ടന്മാരെ കൈത്തോക്ക് വച്ച്! കത്തി ആവശ്യത്തിൽ കൂടുതൽ ഉണ്ട് - പക്ഷെ കണ്ടിരിക്കാം - ബോറടീക്കില്ല.
Labels:
2010,
action film,
angelina jolie,
english film review,
salt
Thursday, September 23, 2010
ദി എക്പെൻഡബിൾസ് - The Expendables (3/10)
The Expendables/English/Action/2010/IMDB/(3/10)
Rated R for strong action and bloody violence throughout, and for some language.
പ്ലോട്ട് : ബൂം .. ബ്ബൂം.. സ്ക്രാാാാഗ്ഗീീീീീ ... ബാംഗ്.. ബാംഗ് .. ബാംഗ് .. വൂഷ് .. ഹാ ... യൂ ഡൈ ... ബാംഗ് .. ബാംഗ് ... ബൂം .. ബ്ബൂം.. ബ്ബ്ബ്ബ്ബ്ബ്ബ്ബൂൂൂൂമ്മ്മ്ം .... നോ .. യൂ കാണ്ട് ... ബൂം .. ബ്ബൂം.. ഹ ഹ ഹ ... ഐ കേം ഫോർ ഹെർ !!
ദി എൻഡ് !
വെർഡിക്ട് : ... ബാംഗ്.. ബാംഗ് .. ബാംഗ് .. ഇതൊക്കെ തന്നേയേ ഉള്ളൂ.. ചുമ്മാ കൊറേ പടക്കമേറ്, വെടിവൈപ്പ്, പെട്രോൾ ഒഴിച്ച് കത്തിക്കൽ, വെടിവച്ച് തല ചിതറിപ്പിക്കൽ, വണ്ടി ചേസ്, ചോര, .. വീണ്ടും പടക്കമേറ്, വെടീവൈപ്പ്, ഓട്ടം .. പെണ്ണിനെ രക്ഷിക്കാൻ പോകൽ .. ചളം തമാശക്ക് വേണ്ടിയുള്ള ശ്രമം .. ബ്ലാഹ് .. ബ്ലാഹ് ..! സ്റ്റാലോൺ വീട്ടിൽ ആവിയും പിടിച്ചിരിക്കേണ്ട സമയം അതിക്രമിച്ചു. തൊലി ഒക്കെ ചുക്കി ചുളുങ്ങി ഏതാണ്ട് മാറ്റ് ഫിനീഷ് പെയിന്റടിച്ച സാൻഡ് പേപ്പർ പോലെ ആയിരിക്കുന്നു അദ്ദേഹത്തിന്റെ. . മഹാരഥന്മാർ പലരും ഒക്കെ ചുമ്മാ വന്നു പോവുന്നുണ്ട്. ആകെ മൊത്തം അപ്പൂപ്പന്മാരുടെ സംസ്ഥാന സമ്മേളനം തന്നെയാണീ പടം!
മിനിമം ലോജിക്ക് ഉള്ള പടം കാണണം എന്നാണെങ്കിൽ, ഈ പടത്തിനു തല വൈക്കാതിരിക്കുക - എനിക്കത്രയുമേ പറയാനുള്ളു. അല്ലാ, ചുമ്മാ കൊറെ തീ ഉണ്ടകളും ഇടിയും പെരവാസ്തുബലിയും കാണാൻ ആണെങ്കിൽ ഇതാണു നിങ്ങൾക്കുള്ള പടം.
Sunday, August 29, 2010
പ്രിൻസ് ഓഫ് പേർഷ്യ - Prince of Persia: The Sands of Time (5/10)
English/2010/Action-Adventure/IMDB/(5/10)
Rated PG-13 for intense sequences of violence and action.
പ്ലോട്ട് : ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.) അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരുമ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.
വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!.
ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണുമ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !
അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർർർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.
അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ... ഡിസ്നി ആണു പോലും! ഡിസ്നി.!
നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.
Tuesday, August 17, 2010
ദി ഐലന്റ് - The Island (6/10)
English/Sci-Fiction-Thriller/2005/(6/10)
പ്ലോട്ട് : വർഷം 2019. ഭൂമി എന്തോ കണ്ടാമൈനേഷൻ കാരണം വാസയോഗ്യമല്ല അതു കാരണം ഭൂമിക്കടിയിലെ വളരേ അൾട്രാ മോഡേൺ സെറ്റപ്പിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽട്ടറിൽ ജനങ്ങൾ കഴിയുകയാണു. ഡിസിപ്ലിൻ കാത്തു സൂക്ഷിക്കാൻ ബദ്ധശ്രദ്ധരായ ഒരു കോർപ്പറേറ്റ് ഭരണത്തിൻ കീഴിലെ ഈ ഷെൽട്ടറിൽ ഇടക്കീടേ നടത്തുന്ന ലോട്ടറിയിൽ വിജയിക്കുന്നവർക്ക് അങ്ങു ദൂരേയെങ്ങാണ്ടൂം ഉള്ള ഒരു ദ്വീപിൽ കഴിയാൻ അവസരവും ഉണ്ട്. എല്ലാ അന്തേവാസികളും ആ ലോട്ടറിക്കായിട്ടാണു ജീവിക്കുന്നതു തന്നെ. കഥ മുന്നോട്ട് നീങ്ങുമ്പോൾ കഥയുടെ ഗതി മാറുന്നു, കഥയിൽ പുതിയ ട്വിസ്റ്റുകളും നായികാ-നായകന്മാർക്ക് പ്രശ്നങ്ങളും ഉണ്ടാവുന്നു. .. സസ്പെൻസ് പകുതിയോടെ റിവീൽ ചേയ്യുന്ന പടം പിന്നീട് ഒരു പക്കാ ആക്ഷൻ പടമായി മാറുന്നു.
വെർഡിൿട് : ഈ കഥ ഞാൻ വേറേയും പല സിനിമകളിൽ കണ്ടിട്ടുള്ളതാണെന്നു തോന്നുന്നു. സിനിമ കണ്ടു തുടങ്ങിയപ്പോഴേ എനിക്ക് കഥയിൽ ഒരു കല്ലുകടി തോന്നി. പിന്നീട് എന്നെ വളരെ അങ്ങോട്ട് പിടീച്ചിരുത്താനും പറ്റിയില്ല കഥക്ക്. പക്ഷെ ഒരു കാഴ്ചക്കൊക്കെ കൊള്ളാവുന്ന സിനിമ ആണിത്. നല്ല ലോക്കേഷൻ, ഉഗ്രൻ ആക്ഷൻ!. ഒരു ലോറി സീൻ ഉണ്ട് - നായകനും നായികയും കൂടെ ട്രേയിനിന്റെ ചക്രങ്ങൾ കൊണ്ടു പോവുന്ന ട്രയിലറിനു മുകളിൽ നിന്നും ചക്രങ്ങൾ ഉരുട്ടി ഇട്ട് പിന്നാലെ വരുന്ന വില്ലന്മാരെ ഓടിക്കുന്ന ഒരു സീൻ - അതാണു ഈ പടത്തിലേ ഏറ്റവും ഉഗ്രൻ സീക്വൻസ്. :)
കണ്ടു നോക്കു. നിങ്ങൾക്ക് ഈ പടം എന്നെക്കാൾ കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസുണ്ട്. :)
Labels:
action film,
future,
micheal bay,
science fiction,
the island
Friday, July 23, 2010
ആയിരത്തില്‍ ഒരുവന്‍ - Aayirathil Oruvan (5.9/10)
Tamil/Adventure-Fantasy/2010/(5.9/10)
Rated: Rated U/A for high violence and masala content.
പ്ലോട്ട് : മണ്‍മറഞ്ഞൂ പോയ ചോള രാജവംശത്തെ പറ്റി പഠിക്കാന്‍ ഇതു വരെ പോയ ആര്‍ക്കിയോളജിസ്റ്റുകള്‍ എല്ലാം ഒരുപ്പോക്ക് പോയിട്ടേ ഉള്ളൂ - അതു പോലെ നായികയുടെ അച്ഛനേയും കാണ്മാനില്ലാതാവുന്നതോടെ ആണ് കഥ തുടങ്ങുന്നതു ചോളന്മാര്‍ ഇന്ത്യ വിട്ട് വിയറ്റ്നാമിനടുത്തുള്ള ഒരു ദ്വീപിലേക്ക് പാലായനം ചേയ്തു എന്ന ഐതീഹ്യത്തെ പിന്തുടര്‍ന്നു നമ്മുടെ സംഘവും അങ്ങോട്ട് യാത്ര ആരംഭിക്കുന്നു.. മണ്മറഞ്ഞു പോയ ചോളന്മാരെ കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും, അതിനു അവര്‍ക്ക് നേരിടേണ്ടി വരുന്ന അമാനുഷികമായ, അസാധാരണമായ ശക്തികളുടെയും, അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകളുടേയ്യും കഥ ആണ് ഈ പടം. നായകന്‍ (കാര്‍ത്തി - സൂര്യയുടെ അനിയന്‍) ഈ ഗ്രൂപ്പിലെ ഒരു ചുമട്ടുകാരന്‍ ആണ്. നായികമാര്‍ ആര്‍ക്കിയോളജിസ്റ്റുകളും ആണ്.
വെര്‍ഡിക്ട് : കച്ചറ! മുന്നറിയിപ്പില്ലാതെ വരുന്ന പാട്ടുകള്‍ തന്നെ നമ്പര്‍ 1 രസംകൊല്ലികള്‍ ആണ്. അച്ചനെ കാണാതെ കരഞ്ഞ് കലങ്ങി ഇരിക്കുന്ന നായിക ഷഡ്ഡീയും ഇട്ട് ഡാന്‍സാണ് ചാന്‍സ് കിട്ടിയാല്‍ നായകന്റെ കൂടെ !. സംഘത്തിന്റെ നായകത്വം വഹിക്കുന്ന മറ്റേ നായിക ആവട്ടെ(റീമാ സെന്‍) , ആണുങ്ങളുടെ നെഞ്ചത്തും മടിയിലും കയറാനേ സമയമുള്ളൂ - അതിനാണെങ്കില്‍ ആദ്യത്തതിന്റെ അത്രേം കൂടെ തുണിയില്ല (ആര്‍ക്കിയോളജിസ്റ്റാണെന്നാ വൈപ്പ് !) !! അതി ഭയങ്കര സ്പെഷ്യല്‍ എഫക്‍റ്റുകള്‍ എന്നു പറഞ്ഞ് വന്ന പടത്തില്‍ ആണെങ്കില്‍ വിനയന്റെ പടത്തിലെ പോലുള്ള സ്പെഷ്യല്‍ എഫക്ട്സ് ആണ് - കടലിലൂടെ എന്തൊ ഒരു സാധനം പറ്റമായി വന്നു പിടിച്ച് ആളുകളെ കൊല്ലുന്ന ഒരു സീന്‍ ഉണ്ട് : എന്റമ്മോ !!!ചുമ്മാ വെള്ളത്തില്‍ ടോര്‍ച്ചടിച്ച് കാണിച്ചാല്‍ ഇതിലും നന്നായേനെ! ക്ലൈമാക്സില്‍ ആണെങ്കില്‍ തോക്കും, ഹെലികോപ്റ്ററും, പീരങ്കിയും ഒക്കെ കൊണ്ട് ചോളന്മാരെ എതിരിടുന്ന വന്‍ സൈന്യം, കല്ലിന്റേയും അമ്പിന്റേയും വില്ലിന്റേയും വാളിന്റേയും മുന്നില്‍ തകര്‍ന്നടിയുകയാണ് - ഹോ .. സമ്മതിക്കണം ആ എഴുത്തുകാരനെ!
ഇതെല്ലാം കൂടെ 4/10 റെറ്റിങ്ങ് കൊടുക്കേണ്ട കാര്യമേ ഉള്ളൂ പടത്തിനു - പക്ഷെ, ഈ സബ്ജക്ട് എടുത്തു ചേയ്യാനുള്ള ചങ്കൂറ്റം - ആ ശ്രമത്തിനു ആണ് ബാക്കി മാര്‍ക്ക് .. അതു കൊണ്ട് ഈ പടത്തിനു 6.5 കൊടുക്കാം വേണമെങ്കില്‍. ഇന്ത്യാനാ ജോണ്‍സ് പോലത്തെ ഒരു കഥ ഇത്രെയും നന്നായിട്ട് ഇന്ത്യയില്‍ വേറെ വന്നിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഒരു പകുതി സമയത്തില്‍ തീര്‍ത്തിരുന്നെങ്കില്‍ - അല്ലെങ്കില്‍ ഒരു 1 മണിക്കൂര്‍ എങ്കിലും കുറച്ചിരുന്നെങ്കില്‍ ശരിക്കും നല്ലോരു അറ്റംപ്റ്റ് ആയേനെ അത്! പക്ഷെ പാട്ടും, സിനിമ എങ്ങനെ കൊണ്ടേ തീര്‍ക്കണം എന്ന് തീരുമാനമില്ലായ്മയും എല്ലാം കൂടെ പടത്തെ നശിപ്പിച്ചു. പാട്ടുകള്‍ ചിലത് നല്ലതാണ്, പക്ഷെ അത് സിനിമയില്‍ കൊണ്ടുവന്ന ഡ്രാഗ്ഗിങ്ങ് ആണ് പ്രശ്നമായത്. സംവിധായകന്‍ ശെല്‍വരാഘവന്റെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം പടം ആണിത്.
വാല്‍ക്കഷ്ണം ഒരു: നായിക അവസാനമായപ്പോള്‍ മിസ്സിങ്ങ് ആയി എന്നു തോന്നുന്നു - പഴശ്ശിരാജയില്‍ പത്മപ്രിയ മിസ്സിങ്ങ് ആവുന്ന പോലെ! അതു പോലെ തന്നെ നായികയുടെ അച്ചനും.. പലരേയും ചുമ്മാ കൊന്നു തള്ളുവാണ് സംവിധായകന്‍ - എന്തിനാണോ ആവോ! എവിടൊക്കെയോ എന്തോക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് ആ പടത്തിനു, കഥക്ക്!!
Thursday, July 22, 2010
ദി ലോസേഴ്‌സ് - The Losers (7/10)
English/2010/Action/(7/10)
Rated PG-13 for sequences of intense action and violence, a scene of sensuality and language.
പ്ലോട്ട് : കഥ പ്രത്യേകിച്ച് ഒന്നും ഇല്ലാ. നായകനും സില്‍ബന്ദികളും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിലെ അംഗങ്ങള്‍ ആണ് .അവര്‍ ചതിയില്‍ പെടുന്നു, അവരെ ഇല്ലായ്മ ചേയ്യാന്‍ സി ഐ എ യിലെ ആരോ തന്നെ ശ്രമിക്കുന്നു. ആ ആളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആണ് പിന്നെ. പിന്നെ എല്ലാം പണ്ടത്തെ പോലെ തന്നെ. ഓട്ടം - വെടി - ബോംബ്, റിമോട്ട് - വില്ലന്‍ - ഞെക്കും - ഞെക്കില്ല - ഡിഷ്യൂം - ഡിഷ്യൂം .. ശുഭം.
വെര്‍ഡിക്‍ട് : സകല സിനിമാ-സൈറ്റുകളിലും റിവ്യൂ ആവറേജ് ആയിരുന്നു, ചുമ്മാ ഒരു ചാന്‍സ് എടുത്ത് കണ്ട പടം ആയിരുന്നു ഇതു, പക്ഷെ എനിക്ക് ഇഷ്ടം ആയി. പറഞ്ഞ് പറഞ്ഞ് മടുത്ത കഥ ആണെങ്കിലും നല്ല രീതിയില്‍ ആളെ പിടിച്ചിരുത്താന്‍ സാധിച്ചിട്ടുണ്ട് സംവിധായകനു. ഒട്ടും ഇഴച്ചില്‍ തോന്നിയില്ലാ പടം കണ്ടു കൊണ്ടിരുന്നപ്പോള്‍. ആക്ഷന്‍ ഒക്കെ വളരെ നല്ല നിലവാരത്തില്‍ ഉള്ളതു തന്നെ ആണ്, ചുമ്മാ തട്ടിക്കൂട്ടിയ പടം അല്ലിതു. കണ്ടാല്‍ തിരിച്ച് കടിക്കാത്ത ഒരു പടം ആണിതു. കണ്ടു നോക്കൂ..;)
വാല്‍ക്കഷ്ണം : പണ്ടൊക്കെ ഒന്നുകില്‍ റഷ്യ- അല്ലെങ്കില്‍ ചൈനയില്‍ നിന്നായിരുന്നു സിനിമയിലെ വില്ലന്മാര്‍ ആറ്റം ബോംബും മറ്റു ഹൈടെക്ക് ആയുധങ്ങളും ഒക്കെ സംഘടിപ്പിച്ചിരുന്നതു, ഈ പടത്തില്‍ അതു ഇന്ത്യ ആണ് . എനിക്ക് തോന്നുന്നു ഇതാദ്യമായിട്ടാവും ഇന്ത്യയുടെ കൈയ്യില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത ഒരു ആയുധം ഉണ്ട് എന്ന രീതിയില്‍ ഒരു പടം ഇറങ്ങുന്നതു. !! കൊള്ളാം - സിനിമാക്കാരും പേടിച്ചു തുടങ്ങി, വളരേ നല്ലത്!.
Monday, July 12, 2010
ട്രോപ്പ ഡീ എലൈറ്റ് - Tropa de Elite (8.5/10)
Portuguese/2007/(8.5/10)
Rated R for strong violence, pervasive language and drug content.
വെര്‍ഡിക്ട് : ഉഗ്രന്‍ പടം. :) ആക്ഷന്‍ പടം ഇഷ്ടപ്പെടുന്നവര്‍ മിസ്സ് ആക്കാന്‍ പാടില്ലാത്ത പടം. !
പ്ലോട്ട് : സമയം : 1997, മാര്‍പ്പാപ്പ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ പോവുന്നു - അദ്ദേഹം വരുന്നതിനു മുന്നേ മയക്കുമരുന്നു സംഘങ്ങളേയും സ്ട്രീറ്റ് ഗാംങ്ങുകളെയും ഒതുക്കാന്‍ സര്‍ക്കാര്‍ ബോപ്പിനെ (BOPE - Batalhão de Operações Policiais Especiais - അതായത് - Special Police Operations Battalion of Rio de Janeiro Military Police) വിളിക്കുന്നു. പേരു കേട്ടാല്‍ തന്നെ അറിഞ്ഞൂടെ, ടീം കിടൂക്കന്‍ ആവും എന്നതു? യെവന്മാരുടെ മൈയിന്‍ പരിപാടി തന്നെ എന്‍കൌണ്ടര്‍ ആണ്. കൂടുതല്‍ പറഞ്ഞ് കുളമാക്കുന്നില്ല - കണ്ടറിയൂ.
ഇനി ശരിക്കും വെര്‍ഡിക്ട് : ‘സിറ്റി ഓഫ് ഗോള്‍ഡ്‘ എന്ന പടത്തെ പറ്റി അന്വേഷിച്ചു നടന്നപ്പോള്‍ ആണ് ഞാനാദ്യം ഈ ഡയറക്ടറുടെ പേരു (പേരു പറയാന്‍ എനിക്കറിയില്ല - വായില്‍ കൊള്ളാത്ത ഒരു പേരാ!) ആദ്യം കേള്‍ക്കുന്നതു. എന്നാല്‍ പിന്നെ കണ്ടേക്കാം എന്നു കരുതി. പക്ഷെ, സത്യം പറയാല്ലോ, സംഭവം കിടു തന്നെ. ഇന്നലെ ഞാന്‍ വയലന്‍സിനെ കുറ്റം പറഞ്ഞൂ, പക്ഷെ ഇതിലും ഉണ്ട് ധാരാളം വയലന്‍സ്. പക്ഷെ എനിക്ക് ഇതിലെ ഏതെങ്കിലും സീനുകള്‍ വേണ്ടായിരുന്നു എന്നു തോന്നിയതേ ഇല്ല. ആക്ഷന്‍ പടങ്ങളുടെ ഫാന്‍സ് കണ്ടിരിക്കേണ്ട ഒരു പടം.
വാല്‍ക്കഷ്ണം : ഇതൊരു ബ്രസീലിയന്‍ പടം ആണ് - ഭാഷ പോര്‍ച്ചുഗീസ് ആണ് - കണാ കുണാ ഭാഷ നമുക്കൊട്ടും മനസ്സിലാവില്ലാ എങ്കിലും, ഇംഗ്ലീഷ് സബ്‌റ്റൈറ്റില്‍സ് മനസ്സിലാവും. ഈ പടത്തെ പറ്റി : ബ്രസീലില്‍ ഏറ്റവും അധികം പേര്‍ തീയറ്ററില്‍ പോയി കണ്ട പട ആണിതു - സാര്‍വോ പോളോവിലെ 77% പേരും ഈ പടത്തെ പറ്റി ഒരു തരത്തില്‍ അല്ലാ എങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞിട്ടുണ്ട്. മൌത്ത് - ടു - മൌത്ത് പബ്ലിസിറ്റി വളരെ അധികമായിരുന്നു ഈ പടത്തിനു. പടം കണ്ടവരില്‍ 80%ല്‍ അധികം പേരും ഈ പടത്തെ മികച്ചതു അല്ലാ എങ്കില്‍ ക്ലാസിക്ക് എന്നു ആണ് വിശേഷിപ്പിച്ചതു.!
ഇതൊക്കെ സാധാരണം ആണേന്നു തോന്നിയോ ? എന്നാല്‍ ഞെട്ടിക്കോളൂ - ഈ പടത്തിന്റെ കള്ള DVD ബ്രസീലിയന്‍ തെരുവുകളില്‍ സിനിമാ റിലീസിനു 3 മാസം മുന്നേ തന്നെ ഇറങ്ങിയിരുന്നു. സബ്റ്റൈറ്റിത്സ് നിര്‍മ്മിക്കാന്‍ കരാറെടുത്ത കമ്പനിയില്‍ നിന്നും പടത്തിന്റെ ഒര്‍ജിനല്‍ കോപ്പി ലീക്ക് ആവുകയായിരുന്നു. എന്നിട്ടും, പടം ഡൂപ്പര്‍ ഹിറ്റ്! :)

Subscribe to:
Posts (Atom)