Showing posts with label jagathi sreekumar. Show all posts
Showing posts with label jagathi sreekumar. Show all posts
Wednesday, April 4, 2012
മാസ്റ്റേഴ്സ് - Masters (6.5/10)
Masters/Malayalam/2012/Suspense Crime-Thriller/M3DB/ (6.5/10)
പ്ലോട്ട് : യുവ IPS ഓഫീസർ ആയ നായകൻ ശ്രീരാമകൃഷ്ണനെ (പൃഥ്വിരാജ്) തന്റെ കരിയറിലെ കേസുകളിലെ പരാജയത്തിനിടയിലും, പ്രമാദമായ ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തപ്പെടുന്നതോടെയാണു സിനിമ തുടങ്ങുന്നത്. തന്റെ എല്ലാ കേസുകളിലും ഉറ്റ സുഹൃത്തായ മിലിൻ പോളിന്റെ (ശശികുമാർ) സഹായങ്ങൾ ആസ്വദിക്കുന്നയാളാണു നായകൻ. തുടരെത്തുടരെയുള്ള കൊലപാതകങ്ങളും, കൊലചേയ്യുന്നവർ ചാവേറുകൾ ആവുന്ന രീതിയും, കൊലചേയ്യപ്പെടുന്നവരുടെ സാമൂഹിക പ്രാധാന്യവും ഒക്കെ ഈ കേസിനെയും കഥാഗതിയേയും വളരേ ശ്രദ്ധിക്കപ്പെടുന്നവ ആക്കുന്നു. ആ കേസന്വേഷണങ്ങൾ ആണു ഈ സിനിമയുടെ കാതൽ.
വെർഡിക്ട് : ജോണി ആന്റണി എന്ന തട്ട് പൊളിപ്പൻ സ്ലാപ്പ്സ്റ്റിക്ക് കോമഡി പടങ്ങളുടെ സംവിധായകൻ ഒരു ത്രില്ലർ ചേയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു - പക്ഷെ അൻവർ റഷീദിന്റെ അടുക്കേൽ നിന്നും ബ്രിഡ്ജ് വന്നതു പോലെ വല്ലതും സംഭവിച്ചേക്കാം എന്ന - സാഹസികം എന്നു വിശേഷിപ്പിക്കാവുന്ന - ഒരു ആശയും ഉണ്ടായിരുന്നു എനിക്ക്. ബ്രിഡ്ജ് പോലെ ഒന്നു സംഭവിച്ചില്ലായെങ്കിലും, ജോണീ ആന്റണി എന്ന സംവിധായകനു കഴിവുകൾ ഉണ്ട് എന്നു തെളിയിക്കുന്നു ഈ സിനിമ.
ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ, മെനക്ക് പറഞ്ഞ് പോവാൻ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണു സിനിമയുടെ സൃഷ്ടാക്കളുടെ ഏറ്റവും വലിയ കാര്യം. നല്ല തിരക്കഥ, നായകന്റെ കുഴപ്പമില്ലാത്ത അഭിനയം, എന്നിവയൊക്കെ പരാമശം അർഹിക്കുന്നവ ആണു.
പക്ഷെ, ശശികുമാർ എന്ന നടനെപ്പറ്റിയുള്ള സഹല അഭിപ്രായങ്ങളും ഈ സിനിമയോടെ മാറി - അലമ്പ് ഡബ്ബിങ്ങ്! ആവറേജ് അഭിനയം! .. മലയാളം ഒരു തരി പോലും അറിയാത്തവരെ ഒക്കെ പിടിച്ച് എന്തിനു ഇത്തരം സിനിമകളിൽ മുഴുനീളം കഥാപാത്രങ്ങൾ കൊടുക്കുന്നു ഈ സിനിമാക്കാർ? - വല്ല നസ്സുറൂദ്ദീൻ ഷായോ, അനുപം ഖേറോ ഒക്കെയാണെങ്കിൽ സഹിക്കാമായിരുന്നു .. ആ ടാലന്റ്സ് മലയാളത്തിൽ അഭിനയിക്കേണ്ടത് മലയാളത്തിന്റെ ആവശ്യമാണു. പക്ഷെ .. അവരെവിടെക്കിടക്കുന്നു, ഇങ്ങേരെവിടെക്കിടക്കുന്നു! അലമ്പ്, ശശികുമാർ.
പിയാ ബാജ്പൈ കൊള്ളാം, സലിം കുമാർ സാധാരണ പോലെ ബോറാക്കിയില്ല, ഷമ്മീതിലകൻ സാധാരണ പോലെ തെറിച്ച് അഭിനയിച്ചിരിക്കുന്നു!
പക്ഷെ, മെച്ചപ്പെടുത്താമായിരുന്നു പലയിടങ്ങളിലും - ബിജൂമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉൾപ്പടെയുള്ളവരുടെ ഇൻട്രോ ഒരല്പം കൂടെ മെച്ചപ്പെടുത്തിയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചു പോയീ ഞാൻ.
പക്ഷെ, പേരിനു കുറച്ച് ഇഴച്ചിലും ചേർത്തിട്ടുണ്ട് സംവിധായകൻ - മെയിൻ വില്ലന്റെ ഇൻട്രോ വലിച്ച് നീട്ടി ഒരു മഹാഭാരതം തന്നെ രചിച്ചിട്ടുണ്ട് സംവിധായകൻ - എന്തിനു ഒരു പതിനഞ്ച് മിനുറ്റ് വെറൂതേ കളഞ്ഞൂ അതിനായി? പിന്നെ അനവസത്തിൽ വരുന്ന പാട്ടുകൾ .. മാപ്പില്ലാ!.
ഒറ്റവാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന, ഒരു സിനിമ. ഒട്ടുമേ ബോറടിക്കില്ല, അതുറപ്പ്. കാണു, മിസ്സാക്കേണ്ട - മലയാളത്തിൽ ഇത്തരം ഡീസന്റ് സിനിമകൾ പോലും ഉണ്ടാവുന്നത് വല്ലപ്പോഴും കാലത്താണു!
വാൽക്കഷ്ണം : ജഗതി, സമുദ്രക്കനി തുടങ്ങിയ വളരേ വലിയൊരു താരനിര ചുമ്മാ വന്നു പോവുന്നുണ്ട് ഈ സിനിമയിൽ .. കോറേപ്പേരെ അഭിനയിപ്പിച്ച് ബഡ്ജറ്റ് കൂട്ടിയാൽ സിനിമ ഹിറ്റാകുമെന്നോ മറ്റോ വിശ്വസിച്ച് വച്ചിട്ടുണ്ടോ ആവോ ഈ സിനിമയുടെ ക്രിയേറ്റേഴ്സ്?
Labels:
2012,
jagathi sreekumar,
johny antony,
piya bajpai,
prithviraj,
salim kumar,
sashikumar,
thriller
Sunday, February 26, 2012
ഈ അടുത്ത കാലത്ത് - EE Adutha Kaalathu (6/10)
Ee Adutha Kaalathu/Malayalam/2012/Drama-Thriller/M3DB/ (6/10)
പ്ലോട്ട് : നഗരജീവിതത്തിലെ വ്യത്യസ്ഥങ്ങളായ ചില ജീവിതങ്ങളുടെ ഒരു നേർപ്പകർപ്പ്. ജീവിതത്തിന്റെ പല തുറകളിലെ പല കഥാപാത്രങ്ങളൂം, ഒരു സീരിയൽ കില്ലറുടെ പശ്ചാത്തലത്തോടെ മുന്നോട്ട് നീങ്ങുന്ന ഒരു കഥ. ക്ലീഷേകളുടെ ഘോഷയാത്രകളില്ലാത്ത ഒരു ഡീസന്റ് സിനിമ.
സ്ക്രീനിങ്ങ് : ചേർത്തല ചിത്രാഞ്ജലിയിൽ ആണു ഈ സിനിമ ഞാൻ കണ്ടത് - ആൾ തീയറ്റർ കപ്പാസിറ്റിയുടെ കഷ്ടിച്ച് ഒരു കാൽഭാഗം. മിക്കവാറും അടുത്ത വെള്ളിയാഴ്ച കാണില്ല ഈ സിനിമ!.ഞാൻ പറയാൻ വന്നത് ഇതൊന്നുമല്ല - സിനിമയുടെ ആദ്യാവസാനം ഓഡിയോ ലാഗ്ഗിങ്ങ് ആയിരുന്നു, സെക്കന്റിന്റെ ഒരംശം. മലയാളം അറിയാത്ത നടിമാരുടെ ഡബ്ബിങ്ങ് പ്രശ്നം ആണെന്ന് കരുതിയിരുന്ന എനിക്ക് മുരളി ഗോപിയുടെ ഒക്കെ ഡയലോഗുകൾ ലാഗ്ഗിങ്ങ് ആയപ്പോൾ ആണു പ്രശ്നം ടെക്നിക്കൽ ആണെന്നു തോന്നിത്തുടങ്ങിയത് .. സിനിമയുടെ ക്വാളിറ്റി മൂലം മാത്രം ഉയർന്നു വരാൻ ചാൻസുള്ള ഇത്തരം സിനിമകൾ കൂടെ സ്ക്രീനിങ്ങിന്റെ തകരാറുകൾ മൂലം രസിക്കാനാവാതെ പോവുന്നത് ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ!
വെർഡിക്ട് : നല്ലോരു സ്ക്രിപ്റ്റ്, നല്ല കഥ പറച്ചിൽ. നല്ല ഡയലോഗുകൾ. ലീഡ് ആക്ടേഴ്സിന്റെ വളരേ നല്ല പെർഫോർമൻസ്.. നല്ലോരു സിനിമ.
അത്രേം ഒറ്റ വാചകത്തിൽ പറയാം - പക്ഷെ മൊത്തത്തിൽ എടുത്താൽ, സിനിമ എബൗവ് ആവറേജ് എന്നേ പറയാൻ ആവൂ. എവിടേയൊക്കെയോ, എന്തൊക്കെയോ കുറവ്, അല്ലെങ്കിൽ കൂടുതൽ. പല കഥകൾ ഒരേ രീതിയിൽ മുന്നോട്ട് പോവുന്ന തരം കഥപറച്ചിൽ ആണിതിൽ. അത് ബോറാവാത്ത തരത്തിൽ ഡീസന്റായിട്ട് എടുത്തിട്ടും ഉണ്ട്.
താരനിര : എടുത്ത് പറയേണ്ടത് ലീഡ് റോളുകളിൽ ഒന്നു ധൈര്യസമേതം എടുത്ത് അത് തകർത്താടിയ മുരളി ഗോപി എന്ന കലാകാരന്റെ പ്രതിഭയെ ആണു. തിരക്കഥ/കഥ/ഡയലോഗുകൾ എന്നിവയും മുരളി ഗോപിയുടേത് തന്നെയാണു. സ്ക്രിപ്റ്റും ഒക്കെ കിടിലൻ ആണു എന്നാൽ തന്നേയും, ഇങ്ങാരു അഭിനയിച്ച് തകർത്ത് വാരിക്കളഞ്ഞൂ - മറ്റുള്ളവരെ എല്ലാരേയും നിഷ്പ്രഭർ ആക്കിക്കളഞ്ഞൂ! ഇദ്ദേഹം അഭിനയം തുടർന്നാൽ, മലയാളത്തിനു ഈ ദശകത്തിൽ ലഭിച്ച ടാലന്റ് ഫിക്സഡ് അസ്സറ്റുകളിൽ ആദ്യ പത്തിൽ ഈ പേരു ഉറപ്പായും ഉണ്ടാവും!
ഇന്ദ്രജിത്ത് : മുരളി ഗോപിയുടെ അസാമാന്യ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രം ആയിരുന്നേനേ ഈ സിനിമയുടെ ഹൈലൈറ്റ് - അതിനർത്ഥം ഇന്ദ്രജിത്ത് ഇതിൽ മോശാക്കിയെന്നോ, നന്നാക്കിയിട്ടില്ലാ എന്നോ അർത്ഥമില്ല. ഉഗ്രൻ തന്നെ ആക്കീട്ടുണ്ട്. ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമയിലെ പോലത്തെ ഒരു കഥാപാത്രം ആണു ഇതിലേയും ഇന്ദ്രജിത്തിന്റേത് - ഇത്തരം കഥാപാത്രങ്ങൾ നന്നാക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി ഇന്ദ്രൻ തെളിയിച്ചു.
അനൂപ് മേനോൻ : ഒരു പരാജയമായിക്കൊണ്ടിരിക്കുന്ന കെയർലെസ്സ് പോലീസ് കമ്മീഷ്ണറായി അനൂപ് ജീവിക്കുകയാണു സിനിമയിൽ. കൂടുതൽ പറയേണ്ടതില്ല ഇങ്ങാരുടെ അഭിനയത്തെപറ്റി - ആക്ച്വൽ ഡയലോഗ് ഡെലിവറിയിൽ അനൂപ് കഴിഞ്ഞേ എന്നെ സംബന്ധിച്ചിടത്തോളം വേറേ ആളുള്ളൂ!.
മൈഥിലി : ഈ കൊച്ച് കാലം കഴിയും തോറും അഭിനയം മറന്ന് മറന്ന് വരികയാണോ ആവോ.. വളരേ അധികം ഇമോഷണൽ ആയിട്ട് പെരുമാറേണ്ട സന്ദർഭങ്ങളിൽ പൊട്ടിത്തെറിച്ച് ചുറ്റുമുള്ളവരെക്കൂടെ തെറിപ്പിച്ച് കളയുന്ന തരം അഭിനയം ആണീ കൊച്ചിന്റേത് .. നന്നാക്കിയില്ലായെങ്കിൽ പാടാവും, സഹിക്കാൻ.
നിഷാൻ : ഋതുവിനു ശേഷം ഈ പയ്യനെ ഇഷ്ടായ പടം ഇതാണു - ഒരു ബോംബൈക്കാരനായ, മലയാളം അധികം സംസാരിക്കാത്ത ഒരു പയ്യൻ - ഒരു വില്ലൻ എന്നും പറയാം. ശരിക്കും കലക്കീട്ടുണ്ട് നിഷാൻ ഇതിൽ! .. ഇവന്റെ ഓരോ ഡയലോഗുകളും തീയറ്ററിൽ ചിരികൾ ഉയർത്തുന്നുണ്ടായിരുന്നു, ഇവന്റെ ഓരോ നീക്കങ്ങൾക്കും തീയറ്ററിൽ പ്രതികരങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ടായിരുന്നു - ഇത് മുഴുവനും നിഷാന്റെ കഴിവല്ല, സിനിമാ ക്രിയേറ്റേഴ്സിന്റെ കഴിവ് കൂടെ ആണെങ്കിൽ കൂടി - നിഷാനു ശരിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെ ഇത്.
ബാക്കിയുള്ളവയിൽ മാധുരി എന്ന കഥാപാത്രം ആയിട്ടഭിനയിച്ച ‘തനുശ്രീ ഏതാണ്ടും‘ തരക്കേടില്ലാതെ വന്നിട്ടുണ്ട്. പക്ഷെ, മലയാളം അറിയാവുന്ന - അഭിനയിക്കാൻ അറിയാവുന്ന ആരെയെങ്കിലും പോരായിരുന്നോ എന്ന സംശയം അപ്പോഴും ബാക്കിയാവുന്നു. ബൈജൂ ആദ്യായിട്ട് ഒരു ബോറടിക്കാത്ത പെർഫോർമൻസ് കാഴ്ചവച്ചിരിക്കുന്നു. ഗുണ്ടകൾ ആയിട്ട് വന്നിരിക്കുന്നവരും സപ്പോർട്ടിങ്ങ് ആക്ടേഴ്സും ഒക്കെ നന്നാക്കിയിട്ടുണ്ട് - പക്ഷെ മൈഥിലിയുടെ പെർഫോർമൻസ് കാരണം ആവണം, എല്ലാറ്റിലും ഒരു അമച്വർ സ്വഭാവം തോന്നിപ്പോയി എനിക്ക്! :( പക്ഷെ, രണ്ടാമത് ഓർത്ത് നോക്കുമ്പോൾ, ആ ഒരു ആക്ടർ മാത്രമേ മോശാക്കിയിട്ടൊള്ളൂ..!
കോക്ക്ടെയിലിനു ശേഷം കോക്ക്ടെയിലിനെക്കാൾ ക്രിസ്പി ആയ, അതിലും ഇന്ററസ്റ്റിങ്ങ് ആയ ഒരു സിനിമ ആവും ഇതെന്നുള്ള അമിത പ്രതീക്ഷ എനിക്കുണ്ടായിരുന്നതിനാലാവാം, ഈ സിനിമ എന്റെ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല - അതിനു കാരണം ഈ സിനിമയുടെ നീളം തന്നെയാണു. 3 മണിക്കൂർ ഒക്കെ പറയാനും മാത്രം കഥ/സംഭവങ്ങൾ ഈ സിനിമക്കുണ്ടോ? ഇല്ലാ എന്നു ഞാൻ വിശ്വസിക്കുന്നു, അതിനാൽ തന്നെ, ഈ സിനിമ ഒന്നു വെട്ടി ചെറുതാക്കി ഒരു അര മണിക്കൂർ കുറച്ചിരുന്നെങ്കിൽ എന്നു ആത്മാർത്ഥമായി ഞാൻ ആഗ്രഹിച്ച് പോവുന്നു..
ഒറ്റ വാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമ. നല്ല സിനിമകൾ വിജയിക്കണം, പൊട്ട തട്ടുപൊളിപ്പൻ പടങ്ങൾ പെട്ടിയിലിരിക്കണം എന്നു അതിയായ ആഗ്രഹമുള്ളവർ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമ.
വാൽക്കഷ്ണം : ഈ മലയാളം അറിയാൻ പാടില്ലാത്ത നടിമാരെ ഒക്കെ അങ്ങ് ബോംബേന്നും കൽക്കട്ടേന്നും പൊക്കിക്കൊണ്ട് വരുന്നത് എന്തിനാണാവോ ഈ സംവിധായകർ? - അതും ഗ്ലാമറിനെക്കാളധികം നെടുനീളൻ മലയാളം ഡയലോഗൊക്കെ പറയേണ്ടി വരുന്ന സിനിമകളിൽ... !! ഹിന്ദി/തമിഴ് സിനിമാ നടിമാരുടെ പടങ്ങൾ പോസ്റ്ററിൽ കാട്ടിയാൽ തീയറ്ററിൽ ആളിടിച്ച് കയറും എന്ന് ഇപ്പോഴും ഈ മണ്ടൻ സിനിമാക്കാർ വിശ്വസിക്കുന്നുണ്ടെന്നാണോ ഇതിനർത്ഥം ??
എനിക്ക് തോന്നുന്നത്, ഈ സിനിമയോടെ മലയാളം സിനിമ ആക്ച്വാലിറ്റിയിലേക്ക് കൂടുതൽ അടുക്കുകയാണു എന്നു. നമ്മുടെ മലയാളം സിനിമകളിലെ വില്ലന്മാരും നായകന്മാരും ഒക്കെ എത്ര ഡീസന്റ് ഭാഷയാണു ഉപയോഗിക്കുന്നത്.. മലയാള സിനിമയിൽ ഒരു തെറി മനസ്സിലെങ്കിലും പറയുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇതിൽ ഗുണ്ടകൾ മലയാളത്തിലും, ഹൈക്ലാസ്സ് സൊസൈറ്റി ഇംഗ്ലീഷിലും ഒന്നാംതരം തെറി പറയുന്നുണ്ട് - ബീപ്പ് ശബ്ദത്തിന്റെ സഹായത്തോടാണെങ്കിലും..
Friday, October 14, 2011
ഇന്ത്യൻ റുപ്പി (8/10)
Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10)
പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്. ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.
വെർഡിക്ട് : സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?) ഇൻട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!
പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!
ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും. അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്. ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.
ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.
വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.
കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.
പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്. ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.
വെർഡിക്ട് : സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?) ഇൻട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!
പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!
ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും. അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്. ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.
ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.
വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.
കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.
Wednesday, March 2, 2011
അർജ്ജുനൻ സാക്ഷി - Arjunan Saakshi (6.5/10)
Arjunan Saakshi/Malayalam/2011/Action - Suspense Thriller/M3DB/ (6.5/10)
പ്ലോട്ട് : കൊച്ചീ നഗരത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളക്ടർ ഫിറോസ് മൂപ്പന്റെ കൊലപാതകം. ആ സംഭവം നേരിൽ കണ്ടു എന്ന അവകാശവാദവുമായി അർജ്ജുനൻ (ഈ പേരിന്റെ സ്പെല്ലിങ്ങ് സിനിമയിൽ ഉടനീളം തെറ്റിച്ചാണു കാട്ടുന്നതു - അർജ്ജുനനു രണ്ട് ‘ജ’ ഇല്ലേ, അതോ സിനിമയിൽ കാട്ടുന്നതു പോലെ ഒരു ജ - അർജുനൻ - ഒള്ളോ?) എന്ന വ്യക്തിയുടെ ഒരു കത്ത് മാതൃഭൂമി പത്രത്തിനു ലഭിക്കുന്നു, അതു അവർ പ്രതികരണങ്ങൾ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നു, ‘അതി ശക്തരായ‘ വില്ലന്മാർ വാലിൽ തീ പിടിച്ച് ഓടുന്നു, ലേഖികക്ക് വധഭീഷണി, ആക്രമണം, .. അതിനിടയിലേക്ക് അബദ്ധവശാൽ കടന്നു വരുന്ന നായകൻ - പൃഥ്വിരാജ് - എല്ലാവരും ലവൻ അർജ്ജുനൻ ആണെന്നു തെറ്റിദ്ധരിക്കുന്നു .. ശേഷം ... ചിന്ത്യം.
വെർഡിക്ട് : സിനിമ - കൊള്ളാം. ആദ്യ പകുതിയിൽ സിനിമ ഉഗ്രനായി മുന്നേറി, പക്ഷെ പകുതികഴിഞ്ഞതോടെ എങ്ങനേം തീർത്താൽ മതി എന്നു സംവിധായകനു തോന്നിയെന്നാണു എനിക്ക് തോന്നിയത്. ക്രാഷ് ലാന്റ് ചേയ്യിച്ച് തീർത്തു സിനിമ.! രഞ്ജിത്ത് ശങ്കറിൽ നിന്നും ഇതിലും ഒക്കെ മികച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് - ചിലപ്പോൾ പാസ്സഞ്ചർ നൽകിയ അമിത-പ്രതീക്ഷകൾ ആവാം രസംകൊല്ലിയായത്!.
ആദ്യ പകുതിയിൽ എന്തും ചേയ്യാൻ കഴിവുണ്ടെന്നു കാട്ടുന്ന - സെൽഫോൺ ടാപ്പ് ചേയ്യുന്നതു മുതൽ കളക്ടറെ തട്ടിക്കളയുക വരെയുള്ള കാര്യങ്ങൾ പുല്ലാണെന്നു വ്യക്തമാക്കുന്ന - വില്ലന്മാർ രണ്ടാം പകുതിയിൽ ചുമ്മാ പഞ്ചപാവങ്ങളെപ്പോലെ പേടിച്ച് വിറച്ച് ‘സാധാരണക്കാരനായ’ നായകന്റെ പിന്നാലെ യാചിച്ച് നടക്കുന്നു! - കളക്ടറെ വരെ പോയിന്റെ ബ്ലാങ്കിൽ നിന്നും ഷൂട്ട് ചേയ്തു കൊല്ലാൻ മാത്രം കെല്‍പ്പുള്ള വില്ലന്മാർ ഒരു പയ്യനെ തട്ടാൻ വിഷമിക്കുന്നു - അവിശ്വസനീയം എന്നു പറയേണ്ടിയിരിക്കുന്നു - ഈ കഥാതന്തു!.
എന്നാലും, നായകന്റെ റ്റാറ്റാ സഫാരി കാറിനെ ഇടിച്ച് തകർക്കാൻ മാരുതി എസ്റ്റീമിനെ വിട്ട ആ വില്ലന്റെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!. ;) ഹിമാലയാ-കണിച്ചുകുളങ്ങര കേസിലൂടെ കേരളമാകെ മനസ്സിലാക്കിയ കാര്യമാണു, ഒരു ലോറി കൊണ്ടേ ഇടിപ്പിച്ച് തെറിപ്പിച്ചാലും സഫാരിക്ക് വലുതായിട്ടൊന്നും സംഭവിക്കില്ലാ എന്നു. അതുമല്ലാ, എന്തിനാണാവോ നല്ല കിടിലൻ ഫോറിൻ കാറിൽ അതു വരെ സഞ്ചരിച്ചിരുന്ന പൃഥ്വിരാജ് പെട്ടെന്നു സഫാരിയിലേക്ക് മാറിയതു, ആ ഷോട്ടിനു വേണ്ടി മാത്രം?
ആക്ടേഴ്സ് : നായകൻ പൃഥ്വിരാജ് : കലക്കീട്ടുണ്ട് ഇഷ്ടൻ. ആദ്യ പകുതിയിൽ കമ്പനി പാർട്ടിയിൽ അടിച്ച് കിന്റായിട്ട് നടക്കുന്ന പൃഥ്വിരാജ് അഭിനയത്തിൽ വളരേ അധികം മുന്നേറിയിരിക്കുന്നു എന്നു തെളിയിക്കുന്നു - ഉഗ്രൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, റോയ് എന്ന യൂത്തിനെ, പൃഥ്വിരാജ്. :) ഉഗ്രൻ.
പിന്നെ പൃഥ്വിരാജിന്റെ ഫ്രണ്ടായി സിനിമയി വരുന്ന പയ്യൻസ് -
ആൻ : എത്സമ്മയിൽ നിന്നും വളരേ മുന്നോട്ട് വന്നിരിക്കുന്നു ആൻ അഗസ്റ്റിൻ. എത്സമ്മയിൽ എടുത്താൽ പൊങ്ങാത്ത റോൾ ആയതിനാൽ ആവണം എനിക്ക് ഈ കുട്ടിയെ അത്രെക്കങ്ങ് പിടീക്കാഞ്ഞത് ആ സിനിമയിൽ - ഇതിൽ : ആപ്റ്റ്.!
പിന്നെ ഉഗ്രനായിട്ടുള്ളതു നമ്മുടെ പഴേയ നൂലുണ്ടയാണു - വിജീഷ്. എന്തോരു ചേഞ്ച്!!!! ഒരു ജിം ഇൻസ്ട്രക്ടർ ആയ പൃഥ്വിരാജിന്റെ ഫ്രണ്ടായിട്ട് ആണു ഇതിൽ വിജീഷ് - ആ പൊണ്ണത്തടി ഒക്കെ മാറി ആശാൻ കലക്കൻ ബോഡിയും ഒക്കെ വച്ച് ഉഗ്രനാക്കീട്ടുണ്ട് ഈ സിനിമയിൽ. അതു മാത്രമല്ല, ഈ സിനിമയിൽ പൃഥ്വിരാജിനൊപ്പം തിളങ്ങി നിൽക്കാൻ സാധിക്കുന്നും ഉണ്ട് വിജീഷിനു. ! കലക്കി മോനേ, കലക്കി!. :)
വില്ലന്മാർ : വേസ്റ്റ്!
ജഗതി : പെർഫക്ട്.
പിന്നെ എടുത്ത് പറയേണ്ടത് : ക്യാമറ വർക്കാണു - ഉഗ്രൻ എന്നല്ലാതെ വേറോരു വാക്കില്ല. :) പ്രത്യേകിച്ച് കാർ ചേസ് സമയത്തും, ആദ്യ പകുതിയിലും. സംവിധായകൻ സിനിമയെ സ്റ്റൈലിഷ് ആക്കുന്നതിൽ ശരിക്കും വിജയിച്ചിരിക്കുന്നു, ആർട്ട് ഡിപ്പാർട്ട്മെന്റിനും കൺഗ്രാറ്റ്സ്. :)
ഒറ്റ വാചകത്തിൽ : കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, എന്നാൽ വലിയ പ്രതീക്ഷ വേണ്ടാത്ത ഒരു എബൗവ് ആവറേജ് സിനിമ.
വാൽക്കഷ്ണം : സാധാരണക്കാരൻ എന്ന ലേബലിൽ നായകന്റെ സൂപ്പർ ഹീറോ ഇമേജ് വിൽക്കുന്ന ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവണം .. എല്ലാ സാധാരണക്കാരിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നോ മറ്റോ ആണോ സിനിമയുടെ ക്രിയേറ്റേഴ്സ് ഉദ്ദേശിച്ചിരിക്കുന്നതു?
സിനിമ ആദ്യാവസാനം ‘മാതൃഭൂമി’ പത്രത്തിന്റെ പരസ്യമാണു - ഒരോ അഞ്ച് ഷോട്ടുകളിലും ആ പേരു പറയുകയോ കാട്ടുകയോ ചേയ്യുന്നുണ്ട് .. എനിക്കാ പേരു കണ്ട് ബോറടിച്ചു, ശരിക്കും!.അവരാണോ സിനിമയുടെ വട്ടിപ്പലിശാ-ഫിനാൻസിയേഴ്സ്?
Saturday, October 9, 2010
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് : Pranchiyettan & The Saint (9/10)
Malayalam/2010/Satire/(9/10)
വെർഡിക്ട് ചുരുക്കത്തിൽ : മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.
പ്ലോട്ട് : വിദ്യാഭ്യാസമോ സമൂഹത്തിൽ ആഡ്യത്വമോ ഇല്ലാത്ത ഒരു പുത്തൻപണക്കാരൻ കോടീശ്വരൻ - ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടൻ എന്ന അരിപ്രാഞ്ചി. പണം എറിഞ്ഞോ വിലക്ക് വാങ്ങിയോ എങ്ങനെയെങ്കിലും സമൂഹത്തിൽ ഒരു ആദരവ് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചിയുടെ കഥയാണു ഈ സിനിമ.
സിനിമയുടെ കഥ തുടങ്ങുന്നതു, സ്വന്തം പിതൃക്കളെ കാണാൻ സിമിത്തേരിയിൽ എത്തുന്ന പ്രാഞ്ചിയെ കാണിച്ചു കൊണ്ടാണു. അവരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ചെന്നു ഫ്രാൻസിസ് പുണ്യാളനെ കണ്ട്, തന്റെ അടുത്ത നടപടിക്ക് അനുവാദം ചോദിക്കുന്ന പ്രാഞ്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നതു ചക്കക്കുരു-ചൊടിയോടെ മുന്നിൽ നിൽക്കുന്ന പുണ്യാളനെ ആണ്. അദ്ദേഹത്തോട് തന്റെ കഥ പറയുന്നത് ആയിട്ടാണു പിന്നെ കഥ നീങ്ങുന്നതു.
വെർഡിക്ട് : അസാധാരണമായതു ഒന്നും ഇല്ലാത്ത, തികച്ചും സാധാരണമായൊരു കഥ. ആ കഥയിലേക്ക് ഒരു തോന്നലോ, വിശ്വാസമോ ഒക്കെ ആയ പുണ്യാളനെ കൂടെ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടാവുന്ന ആ എഫക്ട് - അതു പറഞ്ഞറിയിക്കാനാവാത്തതാണു. ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് ആ ജീനിയസ് നീക്കത്തിനു കൊടുക്കണം പത്തിൽ പത്ത്. പുണ്യാളൻ എന്ന കഥാപാത്രമില്ലാതെ ‘പ്രാഞ്ചിയേട്ടൻ’ മാത്രം ആയിട്ട് ആയിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നെങ്കിൽ മറ്റൊരു ആവറേജ് സിനിമ ആയേനെ ഇതും - പക്ഷെ സ്പെഷ്യലിൽ കുറഞ്ഞ് ഒന്നും തന്നെ ഇഷ്ടമില്ലാത്ത രഞ്ജിത്ത് ആ കഥാപാത്രത്തെ ബുദ്ധിപൂർവ്വം ചേർത്തു, അങ്ങനെ നമുക്ക് ഒരു നല്ല സിനിമ കിട്ടി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്-ലൂടെ.
തുവാനത്തുമ്പികൾ എന്ന സിനിമക്ക് ശേഷം തൃശൂർ ഭാഷയിൽ സംസാരിക്കുന്ന നായകൻ - ആ നായകന്റെ എല്ലാ തോൽവികളും ജനം കൈകൊട്ടോടെ ഏറ്റുവാങ്ങുകയാണു. നായകൻ തോറ്റ് ബോധശൂന്യനായി കസേരഉൾപ്പെടെ വീഴുമ്പോഴും ജനം ആഘോഷിക്കുകയാണു തീയറ്ററിൽ - ആഘോഷിക്കാൻ നിർബന്ധിതരാക്കുകയാണു സംവിധായക-തിരക്കഥാ-സംഭാഷണ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചേയ്ത രഞ്ജിത്ത്. :)
സിനിമയിൽ ആദ്യാവസാനം ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള സംഭാഷണങ്ങൾ ആണ് - ആദ്യ ഷോട്ട് മുതൽ അവസാന അഞ്ച് മിനുട്ട് വരെ ഈ പ്രതിഭാസമുണ്ട് - സാധാരണ അവസാന മിനുറ്റിൽ ഒക്കെ കട്ട-ടെൻഷൻ ആയിരിക്കും - അല്ലാ എങ്കിൽ ആക്കാനുള്ള കട്ട-ശ്രമം ആയിരിക്കും - അതിനൊന്നും രഞ്ജിത്ത് ഈ സിനിമയിൽ ശ്രമിച്ചിട്ടേ ഇല്ല. ക്ലൈമാക്സിൽ (അങ്ങനെ വിളിക്കാമെങ്കിൽ - സിനിമയുടെ അവസാനം എന്നു വായിക്കുന്നതാണു ബെറ്റർ എന്നു തോന്നുന്നു) ആണു ഞാൻ ഏറ്റവും അധികം ഇരുന്നു ചിരിച്ച ഒരു ഡയലോഗ് വരുന്നതു, അതും പുണ്യാളന്റെ വായിൽ നിന്നും.
വാൽക്കഷ്ണം : “തോൽവികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി” എന്നു പ്രാഞ്ചിയേട്ടൻ സ്വയം പറയുമ്പോഴും, പക്ഷെ അതു അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ഫാൻസ് എന്ന വെട്ടുകിളിക്കുട്ടങ്ങൾ തയ്യാറല്ലാ എന്നു തോന്നുന്നു - പതിവിൽ നിന്നും വ്യത്യസ്ഥമായി കൊട്ടകയിൽ നായകന്റെ ചെരുപ്പ് കാട്ടുന്നതു മുതൽ മുഴങ്ങുന്ന വിസിലുകളും ബഹളങ്ങളും കാണാനേ ഇല്ലായിരുന്നു. കുറച്ച് അധികം നാളുകൾക്ക് ശേഷം ഒരു സിനിമ ഓപ്പണിങ്ങ് ദിവസം വലിയ ശല്യമില്ലാതെ രസിച്ച് കാണാൻ പറ്റി എനിക്ക്! .. നന്ദി രഞ്ജിത്ത്, നന്ദി! :)
വീണ്ടും ആലോചിക്കുമ്പോൾ, നന്ദനം എന്ന സിനിമയിൽ വിജയകരമായി പരീക്ഷിച്ച ദൈവം എന്ന കഥാപാത്രം (അല്ലാ എങ്കിൽ ‘തോന്നൽ’) അത് വീണ്ടും രഞ്ജിത്ത് പഴയതിലും വിജയകരമായി ആഘോഷിക്കുകയാണു ഈ സിനിമയിൽ. ഈ സിനിമയുടെ വിജയത്തോടെ അത്തരം പടങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു മലയാള സിനിമയിൽ! പ്രാഞ്ചിയുടെ ഫ്രാൻസിസ് പുണ്യാളാ, ഈ സിനിമാക്കാർക്ക് സൽബുദ്ധി തുടർന്നും കൊടുക്കേണമേ..
സിനിമയിലെ ധാരാളം സന്ദർഭങ്ങൾ ഇപ്പോഴും മനസ്സിൽ ബാക്കി നിൽക്കുന്നു - പുണ്യാളൻ ആറ് വരക്കുന്നതു, മലയാളം അറിയാത്ത പുണ്യാളനോട് മലയാളികൾ പ്രാർത്ഥിച്ചതിലെ അർത്ഥശൂന്യത പറയുന്ന ഡയലോഗ്, അങ്ങനെ അങ്ങനെ ...
ശ്ശോ ..എനിക്ക് ഇനീം ഒന്നൂടെ ഈ സിനിമ കാണണം - ഞാൻ ഇനീം പോയി കണ്ടേക്കും ഈ സിനിമ. ! ഉമ്മ .. രഞ്ജിത്ത് .. !
Monday, September 20, 2010
ശിക്കാർ - Shikkar (5/10)
പ്ലോട്ട് : ആരുടെയോ ഒക്കെ കൈയ്യിൽ നിന്നും ഒളിച്ച് കഴിയുന്ന നായകൻ.. നായകനെ പിടിക്കാൻ വില്ലന്മാർ വരുന്നു. ആ വേട്ടയുടെ കഥയാണു ശിക്കാർ.
വെർഡിക്ട് : ലാലേട്ടന്റെ പടമായതു കൊണ്ട് മാത്രം പറയുന്നു - പോര. അല്ലായിരുന്നേൽ ചവറ് എന്നു വിളിച്ചേനെ ഞാൻ. സംവിധായകൻ ഒരു സാദാ- സംവിധായകൻ മാത്രം. അങ്ങേരുടെ ഒരു സീൽ എങ്ങും കാണാനില്ല. ചവറു തമാശകൾ (ഉണ്ടാക്കനുള്ള ശ്രമം), ഡബിൾ മീനിങ്ങ് കോമഡി (അതും ശ്രമം മാത്രം), തമാശക്കായുള്ള കൊറേ താരങ്ങൾ, തല്ലു കൊള്ളാൻ അവർക്കായി വെവ്വേറേ സീനുകൾ, സെന്റിക്കായി വേറേ ചില താരങ്ങൾ - അവരുടെ സീനുകൾ, പാട്ടിനായി വേറേ രണ്ടെണ്ണം അഡ്ഡീഷണൽ ഇമ്പോർട്ട് ... ആകെ മൊത്തം സിനിമ കണ്ടാൽ ഓരോ ഭാഗവും വേവ്വേറേ പടങ്ങളിൽ നിന്നും കട്ട് ചേയ്ത് എടൂത്തിരിക്കുന്നതെന്നു തോന്നുന്ന വിധം ആണു നിർമ്മിതി.
ഇതെല്ലാം പറഞ്ഞത് ആദ്യ പകുതിയെ പറ്റിയാണു. പക്ഷെ അതു കഴിഞ്ഞ് സിനിമ മാറുന്നു. അത്ര കേമം ഒന്നും അല്ലാ എങ്കിലും കണ്ടിരിക്കാൻ പറ്റുന്ന വിധം ആണു രണ്ടാം പകുതി മുന്നേറുന്നതു. ആദ്യ പകുതിയുടെ ബോറടി രണ്ടാം പകുതിയിൽ ഇല്ല. - ആദ്യ പകുതിയിലെ മോഹൻലാൽ ഒഴിച്ച് വേറേ താരങ്ങൾ മിക്കവരും തന്നെ രണ്ടാം പകുതിയിൽ ഇല്ലാ എന്നു വേണമെങ്കിലും പറയാം. സ്നേഹ, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ലാൽ, തുടാങ്ങിയ വൻ താരങ്ങളെ എന്തിനാണു ഇതിൽ പിടീച്ചിട്ടിരിക്കുന്നേ ആവോ!
പക്ഷെ ലൊക്കേഷൻ കൊള്ളാം - ആകെ പച്ചമയം ! :)
വാൽക്കഷ്ടം : ലോജിക്ക് വീട്ടിൽ വച്ച് മാത്രം പടം കാണാൻ പോവുക. ചില കഥാപാത്രങ്ങൾ സീനുകൾക്കിടെ അപ്രത്യക്ഷർ ആവുന്നു ( കലാഭവൻ മണി അഭിനയിക്കുന്ന കഥാപാത്രം ഇടക്കുള്ള ഒരു സീനിൽ കാണാതാവുന്നുണ്ട് - അങ്ങാരു ആ സീനിലുണ്ടെങ്കിൽ അടുത്ത സീനിലെ സംഭവം നടക്കില്ലാത്തതു കൊണ്ടാവണം അങ്ങാരെ മുക്കിയതു.) സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ആന്റി ടെറർ ഫോഴ്സിലേയോ മറ്റോ ഓഫീസറെ ഒരു റിട്ടയേർഡ് കാലി-പോലീസുകാരൻ ഉപദേശിച്ച് നന്നാക്കുന്നതു പോലെ കോറേ ലോജിക്കൽ പ്രശ്നങ്ങൾ അവിടിവിടെ ഉണ്ട്.. ക്ലൈമാക്സ് ഉൾപ്പെടുന്നതിനാൽ ഞാൻ അതു ഇവിടെ പറയുന്നില്ല :)
കണ്ട് നോക്കൂ. അഭിപ്രായം പറയൂ :)
Labels:
jagathi sreekumar,
lalu alex,
mohanlal,
samudrakkani,
shikkar,
sneha,
suraj venjarammoodu
Monday, September 13, 2010
എത്സമ്മ എന്ന ആൺകുട്ടി - Elsamma enna Aankutty (5.5/10)
Malayalam/2010/Family/IMDB/(5.5/10)
പ്ലോട്ട് : എത്സമ്മ എന്ന നായകൻ(ആൻ അഗസ്റ്റിൻ - അതെ - നമ്മുടെ ആറാം തമ്പുരാനു ഉത്സവം നടത്താൻ ചാക്ക് കണക്കിനു നോട്ട് കെട്ടുകൾ കൊണ്ടെ കൊടൂത്ത അതേ കള്ളപ്പണക്കാരന്റെ മകൾ) - ആ നാട്ടിലെ പത്രവിതരണക്കാരിയാണു, അതു കൊണ്ട് അവിടത്തെ ലോക്കൽ പത്ര റിപ്പോർട്ടറൂം ആണു. കള്ളവാറ്റ് നിർത്തുക എന്ന സിമ്പിൾ കേസ് തുടങ്ങി മദ്യപാനിയുടെ ചെപ്പക്കിട്ട് രണ്ട് പൂശ് പൂശി അവന്റെ കള്ളൂ കുടി നിർത്തുക വരെയുള്ള ധീരകൃത്യങ്ങൾ എത്സമ്മയുടെ ഹോബികൾ ആണ്. സ്ഥലം SI ക്കും, കൊമ്പൻമീശക്കാരനും കള്ളവാറ്റുകാരനും ആയ വിജയരാഘവനും, അങ്ങേരുടെ കുളിക്കാത്ത ഗുണ്ടകൾക്കും ഒക്കെ എത്സമ്മയെ തൂറോളം പേടിയാണു. (എന്തു കണ്ടിട്ടാണേന്നു ചോദിക്കല്ലേ പ്ലീസ് - അതു ലാൽജോസേട്ടനു പോലും അറിയില്ല)
പാലുണ്ണിയെന്നു അറിയപ്പെടുന്ന നായിക(കുഞ്ചാക്കോ ബോബൻ) ആ നാട്ടിലെ മുഖ്യ ഡയറിഫാം ഉടമയും (പശുത്തൊഴുത്ത് ഉടമയെന്നു വായിക്കുക) പാലിന്റെ കുത്തക വിതരണക്കാരനും ആണു. സ്മാർട്ടായ എത്സമ്മയോടുള്ള ഇഷ്ടം പറയാൻ പേടിച്ച് നടക്കുന്ന നായിക ആണു ഇതിൽ പാലുണ്ണി. എത്സമ്മ എന്ന നായകന്റെ ആ നാട്ടിലെ വീരകൃത്യങ്ങൾ ആണു എത്സമ്മ എന്ന ആൺകുട്ടി എന്ന പടത്തിലൂടെ ലാൽജോസ് പറയാൻ ‘ശ്രമിക്കുന്നത്’.
വെർഡിക്ട് : കാസ് പോയി!
പടം നിരാശപ്പെടുത്തി എന്നു പറഞ്ഞാൽ അതു തെറ്റാവില്ല. ക്ലാസ്മേറ്റ്സും മറവത്തൂരും രണ്ടാം ഭാവവും ഒക്കെ നമുക്ക് തന്ന ലാൽജോസിന്റെ കൈയ്യിൽ നിന്നും ഇങ്ങനത്തൊരു ഫിലിം ... പുതുമുഖ നായകൻ, ചെറിയ സെറ്റപ്പ്, മലയാള സിനിമയുടെ ഈ ദുർഘട ഘട്ടത്തിൽ വന്നതിൽ തരക്കേടില്ലാത്ത പടം - എന്നിങ്ങനെ ഉള്ള എക്സ്ക്യൂസുകൾ മുൻകൂട്ടി തയ്യാറാക്കി വച്ചിട്ടില്ലാ എങ്കിൽ ഇതൊരു ഒന്നാം തരം പൊട്ട പടം ആണു. ഇതൊക്കെ തയ്യാറാക്കി വച്ച് ഒരു സഹാനുഭൂതിയോടെ ആണു പടം കാണുന്നതെങ്കിൽ, ഒരു ആവറേജ് പടവും ആണിത്. ലാൽജോസിന്റെ പിന്നോട്ട് നടത്തം തുടരുകയാണു..
ഗോളാന്തരവാർത്തകൾ എന്ന പടത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലേഡീ പതിപ്പാണു ഈ പടത്തിലെ എത്സമ്മ. തീയറ്ററിന്റെ കുഴപ്പം ആണോ എന്നറിയില്ല - സൗണ്ട് ഒക്കെ ഒരേ കച്ചറ - എത്സമ്മയുടെ ഡബ്ബിങ്ങ് ചിലപ്പോഴൊക്കെ വളരേ Out of sync ! ലൊക്കേഷൻ കിടു. ചില ക്യാമറാ ആംഗിൾസും മൂവ്മെന്റ്സും വളരേ ഇഷ്ടായി. മേക്കപ്പ്മാൻ./വുമൺ കാര്യായി അധ്വാനിച്ചിട്ടുണ്ട് - മിക്ക കഥാപാത്രത്തിന്റേം മുഖത്ത് റോസ് പൗഡറും മറ്റും തെറിച്ച് നിൽക്കുന്നുണ്ടായിരുന്നു.
ആ കൊച്ച് തരക്കേടില്ല (സുന്ദരി ആയതു കൊണ്ട് പറഞ്ഞതാ അങ്ങനെ - ബോറാ, പക്ഷെ മെച്ചപ്പെടുവായിരിക്കും!) കുഞ്ചാക്കോ നന്നാക്കി. ജഗതി ഉഷാറാക്കി. സുരാജ് ബോറാക്കിയില്ല. ഇന്ദ്രജിത്ത് കലക്കി - അവൻ കൊള്ളാം ഈ പടത്തിൽ. ഇന്ദ്രജിത്ത് ആണു ഈ പടത്തിലെ ഏറ്റവു മികച്ച പെർഫോർമൻസ് നടത്തിയിരിക്കുന്നതു. പക്ഷെ ഇതൊന്നും സിനിമയെ രക്ഷപ്പെടുത്തുന്നില്ല.
എന്റെ കൂടെ പടം കാണാൻ വന്ന അമ്മയെ എനിക്ക് ഉണർത്തേണ്ടി വന്നു “സിനിമ തീർന്നു - വീട്ടിൽ പോവാം” എന്നു പറയാൻ! ആദ്യ ഭാഗം തരക്കേടില്ല - മധ്യം അറു ബോറ് - അവസാനം ആവറേജ്. ഇടക്ക് വന്ന കാട്ടാള ഡാൻസും സ്വപ്ന-പാട്ടും ഒക്കെ തികച്ചും അനാവശ്യമായിരുന്നു.
ലോജിക്കോ ഒന്നും നോക്കാതെ ചുമ്മാ ഒരു ടൈം പാസ് ആണു ഉദ്ദേശിക്കുന്നതെങ്കിൽ മാത്രം ഈ പടം കാണുക. ഇല്ലായെങ്കിൽ അടുത്ത തീയറ്റർ നോക്കിക്കോള്ളുക.
വാൽക്കഷ്ണം : ലാൽ ജോസ് പടങ്ങളുടെ പരസ്യങ്ങൾ എല്ലായ്പ്പോഴും വളരെ മികച്ചത് ആവാറൂണ്ട്. എത്സമ്മ എന്ന ആൺകുട്ടി എന്ന ഈ പടത്തിന്റേയും പോസ്റ്ററുകൾ വ്യത്യസ്ഥത പുലർത്തി. ചില സംഭവങ്ങൾ .. കുത്തി വലിയ പടം കാണുക.
Monday, September 6, 2010
നായകൻ - Nayakan (6/10)
പ്ലോട്ട് : പ്രതികാരം ആണു കഥ. നായകൻ ഒരു കഥകളി ആർട്ടിസ്റ്റ്. തുടങ്ങുന്നതു തന്നെ നായകനും കൂട്ടുകാരും ഒരു വണ്ടി ആക്സിഡന്റിൽ ‘മരിക്കു’ന്നതാണു. പോസ്റ്റ്മോർട്ടത്തിനിടയിൽ നായകൻ ചാടി എഴുന്നേൽക്കുന്നു, അങ്ങനെ ജീവൻ രക്ഷപ്പെടുന്നു. കഥ മുന്നോട്ടും പിന്നോട്ടും ചറപറാ ഫ്ലാഷ്ബാക്കുകളിലൂടെയും ഫ്ലാഷ്ബാക്കിലെ ഫ്ലാഷ്ബാക്കിലൂടെയും ഒക്കെ നീങ്ങുന്നുണ്ട്. ഒരേ കഥ പലർ പറയുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.
വെർഡിക്ട് : തുടക്കവും, കഥ പറയുന്ന രീതിയും, ടെക്നിക്കൽ കാര്യങ്ങളും ഒക്കെ നല്ലതായി എങ്കിലും ഒരു ആവറേജ് പടം ആയിട്ട് അവശേഷിക്കുന്നു ഈ പടം. മോശം അഭിനയവും, മോശം സംവിധാനവും ഒക്കെക്കൂടെ അവസാന ഒരു അരമണിക്കൂർ സഹിക്കാവുന്നതിലേറെ ആക്കുന്നുണ്ട്. ബോറഭിനയം പുതുമുഖങ്ങൾ ആണു ചേയ്യുന്നതെങ്കിൽ ക്ഷമിക്കാമായിരുന്നു, പക്ഷെ തിലകനും സിദ്ദിഖും വരെ തങ്കളുടെ റോളുകൾ ഓവർ ആക്കുന്നുണ്ട് എന്നതാണു കഷ്ടം.!
പടത്തിന്റെ പല കാര്യങ്ങളും പല ഹോളീവുഡ് പടങ്ങളിൽ കണ്ട് മറന്നതു പോലെ .. സീൻ ട്രാൻസിഷൻസും മറ്റും. റിഡ്ലി സ്കോട്ട് സിനിമകളിലെ ഒരു സംഭവം ഓർമിപ്പിക്കുന്നു.. ക്യാമറ ഹാൻഡ് ഹെൽഡ് ജെർക്കി വർക്ക് ആണു മിക്കപ്പോഴും - പക്ഷെ എന്നിട്ടും ബോൺ സിനിമകളിലെപ്പോലെ സിനിമയിലെ സംഭവങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ട് ചെന്നു ആക്കാൻ സാധിക്കുന്നില്ല എന്നും തോന്നി. കഥയിലെ പല സംഭവങ്ങൾ കഥകളിയിലെ ടെംസ് - പുറപ്പാട്, തോടയം.. എന്നിങ്ങനെ വച്ച് കാണിക്കാൻ ശ്രമിച്ചിരിക്കുന്നതു കൊള്ളാം. സിനിമ തുടങ്ങിയപ്പോഴേ സിനിമയുടെ ടെക്ക്നിക്കൽ വശം എന്നെ ആകർഷിച്ചു എന്നും ഇവിടെ പറയേണ്ടതാണു.
ഒരു പുതുമുഖസംവിധായകന്റെ പടം എന്ന നിലക്ക് ഇഷ്ടപ്പെടണം എന്നുണ്ട് , പക്ഷെ അവസാന അരമണിക്കൂർ, അതു എന്നെക്കൊണ്ട് അതു ചേയ്യാൻ സമ്മതിക്കുന്നില്ല. അവസാന അര മണിക്കൂർ അറു ബോറ്. ആദ്യ പകുതി സഹിക്കബിൾ. സിനിമ ആദ്യ ക്ലൈമാക്സിൽ നിർത്തേണ്ടതായിരുന്നു, എങ്കിൽ ഇതിലും വളരേ ബെറ്റർ ആയിരുന്നേനെ!
Sunday, July 18, 2010
മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ് - Malarvadi Arts Club - (6.5/10)
Malayalam/2010/Drama/(6.5/10)
ആദ്യം നല്ല വശങ്ങള്‍ : സംഭവം കൊള്ളാം. കൊടുത്ത കാശ് നഷ്ടമാവില്ലാ എന്നു മാത്രമല്ല, മുതലും ആണ്. ഒന്നോ രണ്ടോ രൂപ ഇങ്ങോട്ടുണ്ടങ്കിലേ ഉള്ളൂ. കഥാസന്ദര്‍ഭങ്ങള്‍ നല്ല രീതിയില്‍ അവതരിപ്പിക്കാനും, പലതിനും കൈയ്യടി വാങ്ങാനും സാധിക്കുന്നുണ്ട് സംവിധായകനും മറ്റു പിന്നാമ്പുറ മുന്നാമ്പുറ പ്രവര്‍ത്തകര്‍ക്കും. പലയിടങ്ങളിലും സംവിധായക-തിരിക്കഥാകൃത്ത് ജോഡിക്ക് (ജോഡി ഒന്നുമില്ല, രണ്ടും ഒരാളുതന്നാ - വിനീത് ശ്രീനിവാസന്‍- ലവന്‍ തന്നാ പാട്ടെഴുത്തും.) ചെറു നൊമ്പരങ്ങള്‍ താല്‍കാലികമായിട്ടെങ്കിലും തരാന്‍ സാധിക്കുന്നും ഉണ്ട്.
പയ്യന്മാര്‍ കൊള്ളാം - അതില്‍ ഒന്നല്ലങ്കില്‍ രണ്ട് പേര്‍ ഉറപ്പായും മലയാള സിനിമാ രംഗത്ത് സ്ഥിരമായിട്ടുണ്ടാവും. പോസ്റ്ററില്‍ കൈലിമുണ്ടുടൂത്തു നില്‍ക്കുന്ന ഇഷ്ടന്‍ കിടു!. ലവന്‍ ഒരു അര ജഗദീഷ് തന്നെ - ആദ്യാവസാനം സഭാകമ്പം എന്ന സാധനം ലവനില്‍ കാണാനും ഇല്ലായിരുന്നു എന്നും എനിക്ക് തോന്നി.
പെണ്‍പിള്ളാര്‍ : ഓ - ചുമ്മാ “നായിക ഉണ്ടോ” എന്ന ചോദ്യത്തിനു ഉണ്ടെന്നുത്തരം പറയാന്‍ മാത്രം രണ്ട് പേര്‍ ഉണ്ട് - വലിയ റോളൊന്നും ഇല്ല അവര്‍ക്ക് - സിനിമയില്‍ ആദ്യാവസാനം മലര്‍വാടീ പുള്ളേരാണ്.
ആദ്യമായി ഒരു പടത്തില്‍ സുരാജിനെ എനിക്ക് ബോറടിച്ചില്ല!. അതു കണക്കിലെടുക്കുമ്പോള്‍ സംവിധായകന്‍ ആയ വിനീത് ശ്രീനിവാസന്‍ ഒരു അതുല്യ പ്രതിഭ തന്നെ ആണെന്നു വേണമെങ്കില്‍ നമുക്ക് പറയാം. സലിം കുമാറും നെടുമുടിയും, പിന്നെ ഒന്നു തൊട്ടു നക്കാന്‍ എന്ന പോലെ ജഗതിയും കോട്ടയം നസീറും - എല്ലാവരും അവരവരുടെ പങ്ക് നന്നാക്കിയിട്ടുണ്ട്. അവസാനം മകന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഒരച്ഛന്റെ ആഗ്രഹം നിറവേറ്റാനെന്ന പോലെ വന്ന ശ്രീനിവാസനും റോള്‍ മോശമാക്കിയിട്ടില്ല..
ആകെ മൊത്തം ടോട്ടല്‍ - എബൌവ് ആവറേജ് പടം തന്നെ ഇതു. ഇടക്കിടെ ചിരിയും, ഇടക്ക് ചെറിയ രീതിയിലെ നൊമ്പരങ്ങളും ഒക്കെ കൂട്ടിയിണക്കിയ ഒരു കൊച്ചു പടം. പുതുമു:ഖങ്ങളുടെ സ്റ്റാര്‍ട്ടിങ്ങ് ട്രബിള്‍ എന്ന നിലയില്‍ പല അഭിനയ-വെള്ളികളും നമുക്ക് മറക്കാം..
പക്ഷെ, കഥ - സംഗീതം നട്ടെല്ലായിട്ടുള്ള, സൌഹൃദം മജ്ജയും മാംസവും ആയിട്ടുള്ള ഒരു കഥ ഇത്രെയും നന്നായാല്‍ പോര - അതിനിയും വളരെ അധികം നന്നാക്കാമായിരുന്നു. ഈ കഥ തന്നെ നമ്മള്‍ പല തവണ കണ്ടും കേട്ടും മടുത്ത ദരിദ്ര സുഹൃത്തുക്കള്‍-മ്യൂസിക്ക്-റിയാലിറ്റി ഷോ-ജയിക്കുന്നവനു അഹങ്കാരമെന്നു തെറ്റിധാരണ - പിണക്കം- അത്യാവശ്യ സമയത്ത് തെറ്റിധാരണ മാറ്റി സഹായിക്കല്‍ - എന്ന ഫോര്‍മുലയില്‍ അതിഷ്ടിതമാണ്. റിയാലിറ്റി ഷോ ക്ക് പകരം വല്ല സ്റ്റേജ് പ്രോഗ്രാമോ അല്ലായെങ്കില്‍ വല്ല ന്യൂ ഇയര്‍ റോക്ക് ട്രൂപ്പ് മത്സരമോ ഒക്കെ ആക്കിയിരുന്നുവെങ്കില്‍ അതിലെങ്കിലും ഒരല്പം വ്യത്യാസം ഉണ്ടായേനെ. പിന്നെ സംഗീതം - അതു അത്ര പോര എന്നും എനിക്ക് തോന്നി. സ്റ്റിങ്ങിന്റെ ഒരു ഹിറ്റ് പാട്ടിന്റെ ട്യൂണിലുള്ള ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം ആവറേജ് - സംഗീതം ആണ് കഥയുടെ നട്ടെല്ല് എന്നോര്‍ക്കണം!
മൊത്തത്തില്‍ - കഥ തിരഞ്ഞെടുത്തതില്‍ വിനീതിനു ഒരല്പം കൂടെ ശ്രദ്ധിക്കാമായിരുന്നു.
വാല്‍ക്കഷ്ണം : മലര്‍വാടി പുള്ളേരുടെ ഒരു പരിപാടി നടക്കുമ്പോള്‍ അവരെ കൂവി ഇരുത്താന്‍ വരുന്ന സുരാജിനെ ലാല്‍ ഫാന്‍സ് അസോസിയേഷന്‍കാര്‍ വന്നു അടിച്ച് നിരത്തുന്ന സീനുണ്ട് പടത്തില്‍ - കാരണം അവര്‍ അപ്പോള്‍ പാടിയിരുന്നതു ലാലേട്ടന്റെ വിഷ്ണുലോകം എന്ന പടത്തിലെ “കസ്തൂരി..” എന്ന പാട്ടായിരുന്നു!. ആ സീന്‍ എനിക്ക് ശരിക്കും ഇഷ്ടായി - അതു ഫാന്‍സ് അസോസിയേഷനുകള്‍ക്കിട്ടോരു താങ്ങ് കൂടെ ആയിട്ടാണ് എനിക്ക് തോന്നിയതു - അത് എഴുതിയതിനു ശ്രീനിവാസന്റെ സഹായം വിനീതിനു കിട്ടിയിട്ടില്ലാ എങ്കില്‍, എന്റെ പ്രവചനം ഇതാ : ഈ പയ്യന്‍ കലക്കും ഇനി വരുന്ന നാളുകളില്‍. :)
Subscribe to:
Posts (Atom)











