Showing posts with label salim kumar. Show all posts
Showing posts with label salim kumar. Show all posts
Wednesday, April 4, 2012
മാസ്റ്റേഴ്സ് - Masters (6.5/10)
Masters/Malayalam/2012/Suspense Crime-Thriller/M3DB/ (6.5/10)
പ്ലോട്ട് : യുവ IPS ഓഫീസർ ആയ നായകൻ ശ്രീരാമകൃഷ്ണനെ (പൃഥ്വിരാജ്) തന്റെ കരിയറിലെ കേസുകളിലെ പരാജയത്തിനിടയിലും, പ്രമാദമായ ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തപ്പെടുന്നതോടെയാണു സിനിമ തുടങ്ങുന്നത്. തന്റെ എല്ലാ കേസുകളിലും ഉറ്റ സുഹൃത്തായ മിലിൻ പോളിന്റെ (ശശികുമാർ) സഹായങ്ങൾ ആസ്വദിക്കുന്നയാളാണു നായകൻ. തുടരെത്തുടരെയുള്ള കൊലപാതകങ്ങളും, കൊലചേയ്യുന്നവർ ചാവേറുകൾ ആവുന്ന രീതിയും, കൊലചേയ്യപ്പെടുന്നവരുടെ സാമൂഹിക പ്രാധാന്യവും ഒക്കെ ഈ കേസിനെയും കഥാഗതിയേയും വളരേ ശ്രദ്ധിക്കപ്പെടുന്നവ ആക്കുന്നു. ആ കേസന്വേഷണങ്ങൾ ആണു ഈ സിനിമയുടെ കാതൽ.
വെർഡിക്ട് : ജോണി ആന്റണി എന്ന തട്ട് പൊളിപ്പൻ സ്ലാപ്പ്സ്റ്റിക്ക് കോമഡി പടങ്ങളുടെ സംവിധായകൻ ഒരു ത്രില്ലർ ചേയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു - പക്ഷെ അൻവർ റഷീദിന്റെ അടുക്കേൽ നിന്നും ബ്രിഡ്ജ് വന്നതു പോലെ വല്ലതും സംഭവിച്ചേക്കാം എന്ന - സാഹസികം എന്നു വിശേഷിപ്പിക്കാവുന്ന - ഒരു ആശയും ഉണ്ടായിരുന്നു എനിക്ക്. ബ്രിഡ്ജ് പോലെ ഒന്നു സംഭവിച്ചില്ലായെങ്കിലും, ജോണീ ആന്റണി എന്ന സംവിധായകനു കഴിവുകൾ ഉണ്ട് എന്നു തെളിയിക്കുന്നു ഈ സിനിമ.
ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ, മെനക്ക് പറഞ്ഞ് പോവാൻ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണു സിനിമയുടെ സൃഷ്ടാക്കളുടെ ഏറ്റവും വലിയ കാര്യം. നല്ല തിരക്കഥ, നായകന്റെ കുഴപ്പമില്ലാത്ത അഭിനയം, എന്നിവയൊക്കെ പരാമശം അർഹിക്കുന്നവ ആണു.
പക്ഷെ, ശശികുമാർ എന്ന നടനെപ്പറ്റിയുള്ള സഹല അഭിപ്രായങ്ങളും ഈ സിനിമയോടെ മാറി - അലമ്പ് ഡബ്ബിങ്ങ്! ആവറേജ് അഭിനയം! .. മലയാളം ഒരു തരി പോലും അറിയാത്തവരെ ഒക്കെ പിടിച്ച് എന്തിനു ഇത്തരം സിനിമകളിൽ മുഴുനീളം കഥാപാത്രങ്ങൾ കൊടുക്കുന്നു ഈ സിനിമാക്കാർ? - വല്ല നസ്സുറൂദ്ദീൻ ഷായോ, അനുപം ഖേറോ ഒക്കെയാണെങ്കിൽ സഹിക്കാമായിരുന്നു .. ആ ടാലന്റ്സ് മലയാളത്തിൽ അഭിനയിക്കേണ്ടത് മലയാളത്തിന്റെ ആവശ്യമാണു. പക്ഷെ .. അവരെവിടെക്കിടക്കുന്നു, ഇങ്ങേരെവിടെക്കിടക്കുന്നു! അലമ്പ്, ശശികുമാർ.
പിയാ ബാജ്പൈ കൊള്ളാം, സലിം കുമാർ സാധാരണ പോലെ ബോറാക്കിയില്ല, ഷമ്മീതിലകൻ സാധാരണ പോലെ തെറിച്ച് അഭിനയിച്ചിരിക്കുന്നു!
പക്ഷെ, മെച്ചപ്പെടുത്താമായിരുന്നു പലയിടങ്ങളിലും - ബിജൂമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉൾപ്പടെയുള്ളവരുടെ ഇൻട്രോ ഒരല്പം കൂടെ മെച്ചപ്പെടുത്തിയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചു പോയീ ഞാൻ.
പക്ഷെ, പേരിനു കുറച്ച് ഇഴച്ചിലും ചേർത്തിട്ടുണ്ട് സംവിധായകൻ - മെയിൻ വില്ലന്റെ ഇൻട്രോ വലിച്ച് നീട്ടി ഒരു മഹാഭാരതം തന്നെ രചിച്ചിട്ടുണ്ട് സംവിധായകൻ - എന്തിനു ഒരു പതിനഞ്ച് മിനുറ്റ് വെറൂതേ കളഞ്ഞൂ അതിനായി? പിന്നെ അനവസത്തിൽ വരുന്ന പാട്ടുകൾ .. മാപ്പില്ലാ!.
ഒറ്റവാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന, ഒരു സിനിമ. ഒട്ടുമേ ബോറടിക്കില്ല, അതുറപ്പ്. കാണു, മിസ്സാക്കേണ്ട - മലയാളത്തിൽ ഇത്തരം ഡീസന്റ് സിനിമകൾ പോലും ഉണ്ടാവുന്നത് വല്ലപ്പോഴും കാലത്താണു!
വാൽക്കഷ്ണം : ജഗതി, സമുദ്രക്കനി തുടങ്ങിയ വളരേ വലിയൊരു താരനിര ചുമ്മാ വന്നു പോവുന്നുണ്ട് ഈ സിനിമയിൽ .. കോറേപ്പേരെ അഭിനയിപ്പിച്ച് ബഡ്ജറ്റ് കൂട്ടിയാൽ സിനിമ ഹിറ്റാകുമെന്നോ മറ്റോ വിശ്വസിച്ച് വച്ചിട്ടുണ്ടോ ആവോ ഈ സിനിമയുടെ ക്രിയേറ്റേഴ്സ്?
Labels:
2012,
jagathi sreekumar,
johny antony,
piya bajpai,
prithviraj,
salim kumar,
sashikumar,
thriller
Monday, December 20, 2010
Best Actor (6/10)
Best Actor/Malayalam/2010/Drama-Comedy/IMDB(6/10)
പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. .. പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.
വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.! അതു കഥയിലെ തെറ്റ്. !
മമ്മൂട്ടി ഒരു നാട്ടിൻപുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)
മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ.. നല്ല സ്വാഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..
സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.
വാൽക്കഷ്ണം : ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)
വെർഡിക്ട് ഒറ്റ വാക്കിൽ : ആവറേജ്, ബട്ട് സഹിക്കബിൾ. :)

2010,
best actor,
comedy,
lal,
malayalam film,
mammootty,
nedumudi venu,
salim kumar
Sunday, December 5, 2010
പോക്കിരിരാജ - PokkiriRaja (3/10)
Malayalam/2010/Action-Drama-Comedy/IMDB/(3/10)
പ്ലോട്ട് : അങ്ങനൊന്നില്ല. നായകന്മാർ രണ്ട്, നായിക ഒന്നു. ഒരു നായകൻ നാടു വിട്ട് പോവുന്നു, റൗഡി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ, മറ്റേ ആൾക്ക് തല്ല് കിട്ടുമ്പോൾ അയാളെ തിരിച്ച് വിളിക്കുന്നു.. പിന്നെ മിനുറ്റിനു മിനുറ്റിനു അടി, അതിന്റെ ബോറടീ മാറ്റാൻ ബ്രെഡിനിടയിൽ ജാമെന്ന പോലെ പാട്ടുകൾ. അവസാനം ഒരു കൂട്ടയടി. തീർന്നു.
വെർഡിക്ട് : പക്കാ ചവറ്. ഫ്രീ ആയിട്ട് ആരെങ്കിലും ഈ സിനിമയുടെ ഡി വിഡിയോ വീ സീ ഡിയോ തന്നാൽ ഉടൻ മനസ്സിൽ കുറിക്കുക - അയാൾ നിങ്ങളുടെ ഒരു ശത്രുവാണു. അയാളെ സൂക്ഷിക്കുക, ഇതിലും മുട്ടൻ പാര അയാൾ വേറേ തരാനില്ല, എങ്കിലും.
സുരാജിനെ പോലീസ് എൻകൗണ്ടർ ചേയ്യാഞ്ഞതെന്തേ? ഇത്രയും കാലം സിനിമാ നടന്മാർ അഭിനയിച്ച് പോലീസിനെ കരിവാരിത്തേച്ചതൊന്നും ഒന്നുമല്ല, സുരാജിന്റെ ഈ സിനിമയിലെ കഥാപാത്രവും ആയിട്ട് തട്ടിച്ച് നോക്കുമ്പോൾ - ആരേ കണ്ടാലും - സ്വന്തം ഭാര്യേ കണ്ടാൽ പോലും - പേടിച്ച് മതിലുചാടി ഓടുന്ന പോലീസ് ആപ്പീസർ ..തമാശക്കും ഒരു അതിരില്ലേ? ഇതിന്റെ പേർ തമാശയെന്നല്ല, വൃത്തികേട് എന്നാണു.
സലിംകുമാർ ഇടക്കിടക്ക് വന്നു പോവുന്നുണ്ട് - അങ്ങാർക്ക് പ്രമേഹമുണ്ടോ ? മെലിഞ്ഞ് വരുന്നു? (അല്ലാതെ കഥാപാത്രത്തെപറ്റി ഒന്നും പറയാനില്ല എനിക്ക്!) ശ്രേയാശരൺ ഒക്കെ എന്തിനായിരുന്നാവോ ഈ പടത്തിൽ? ടോമിച്ചൻ മുളകുപാടം എന്ന പ്രോഡ്യൂസറിന്റെ കാശ് കുറച്ച് ആ വഹയിൽ പോയതു മിച്ചം.
സംവിധായകൻ : ആരാണീ വൈശാഖ്? ഏത് നാട്ടുകാരൻ? ഹൊ ... ഇങ്ങനേം മനുഷ്യനെ കൊല്ലാക്കൊല ചേയ്യുവോ? ധാരാളം പ്രശ്നങ്ങൾ അവിടിവിടെ അങ്ങാരുടെ വഹയായിട്ട് വന്നിട്ടുണ്ട് - ഇത്രേം കോൺസണ്ട്രേഷൻ ഇല്ലാതെ ഞാൻ ഒരു പടം കണ്ടിട്ടില്ല - എന്നിട്ടും പ്രശ്നങ്ങൾ അവിടിവിടെ കണ്ടു ഞാൻ. കുളിച്ച് ഈറനുടുത്ത് വന്ന് മന്ത്രീടെ ഭാര്യ പൈപ്പ് തുറക്കുന്നു - ശൂശൂ ... വെള്ളമില്ല - “അയ്യോ വെള്ളമില്ലേ പൈപ്പിൽ“ എന്നു അടുത്ത ചോദ്യം!. കുളിച്ചതു പിന്നെ കക്കൂസീന്നു വെള്ളമെടുത്താണോ? അവരുടെ അഭിനയവും അപാരം - സ്കൂൾ നാടകത്തിലെ പുള്ളാരു വരെ അതിലും ബെറ്റർ ആയിട്ടഭിനയിക്കും. വലിയ ഗുണ്ടാസെറ്റപ്പ് ഒക്കെ ആയിട്ട് എല്ലാം നിരത്താൻ വരുന്ന മമ്മൂട്ടിയുടെ കൂടെ അവസാന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലിൽ ഈ പറയണ ഗുണ്ടകളെ ഒന്നും കാണാനില്ല - എന്തു പറ്റിയോ ആവോ അവർക്ക്?
പൃഥ്വിരാജ്, മമ്മൂട്ടി ശ്രേയാ ശരൺ എന്നീ തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറുകളെ തന്നെ കൈയ്യിൽ കിട്ടിയിട്ടും ഇത്രേം തല്ലിപ്പോളി സിനിമ പടച്ചിറക്കിയ വൈശാഖ് എന്ന സംവിധായകനെ ആണു പഞ്ഞിക്കിടേണ്ടത് ! മമ്മൂട്ടി ഒക്കെ പൊട്ടത്തരം പറഞ്ഞ് കൈയ്യടി(?) വാങ്ങുന്ന പരിപാടി ഒന്നു നിർത്തിയിരുന്നെങ്കിൽ!! എത്രാമത്തെ പടമായി ഇങ്ങനെ തെറ്റ് പറഞ്ഞും, മറുഭാഷ പറഞ്ഞും കൈയ്യടി വാങ്ങാൻ ശ്രമിക്കുന്നേ അങ്ങാരു!
അല്ലെങ്കിലും, ഈ സ്റ്റാറുകൾക്കൊക്കെ എന്തിന്റെ കേടായിരുന്നു? ഒരു വരി എങ്കിലും കഥ കേട്ടിട്ടാണോ ഇവർ ഒക്കെ ഡേറ്റ് കൊടുക്കുന്നതു? ആണെങ്കിൽ ഈ സിനിമ മലയാളത്തിന്റെ നാണം കെടുത്താൻ ഇറങ്ങില്ലായിരുന്നു..
വാൽക്കഷ്ണം : ഇനി കുട്ടിസ്രാങ്ക് കാണണം - എന്നാലേ ഈ സിനിമ ചേയ്ത കേട് തീരു. ! പണ്ട് സിനിമ കൊട്ടകയിൽ ഇറങ്ങിയപ്പോൾ എന്നേം വിളിച്ചോണ്ട് ഈ സിനിമ കാണാൻ കൊണ്ട് പോയ പാക്കരനെ എനിക്കൊന്നു കാണണം ... അവനോട് ഞാനെന്തു തെറ്റു ചേയ്തു എന്ന് എനിക്കിന്നറിയണം! .. അന്നു ഞങ്ങൾ ചെന്നു ഇറങ്ങിയപാടേ ഹൗസ്ഫു:ൾ ബോർഡ് തൂക്കിയ കൊട്ടകയിലെ സെക്യൂരിറ്റിക്കാരനു എനിക്ക് ഒരു മസാല ദോശ എങ്കിലും വാങ്ങിക്കൊടുക്കുകയും വേണം .. എന്റെ ജീവൻ അയാൾ രക്ഷിച്ചു അന്നു!
Labels:
2010,
bomb,
mammootty,
prithviraj,
salim kumar,
sriya saran,
suraj venjarammoodu
Saturday, June 26, 2010
ഹാപ്പി ഹസ്ബന്റ്സ് : Happy Husbands (6/10)
Family-Humour/2010(6/10)
പ്ലോട്ട് : മൂന്നു നായകന്മാര്‍ - ജയറാം, ഇന്ദ്രജീത്ത്, ജയസൂര്യ. ജയറാമിന്റെ ഭാര്യക്ക്(ഭാവന) സംശയ രോഗം, ഇന്ദ്രജിത്തിന്റെ ഭാര്യക്ക് (സംവൃതാ സുനില്‍) ഭയങ്കര വിശ്വാസം എന്നിങ്ങനെ ആണ് കിടപ്പ്. കൂടാതെ ഇന്ദ്രജിത്ത് നല്ല ഒരു പഞ്ചാരക്കുട്ടനും ആണ്. - അതെ, തമിഴ് പടം ‘തെന്നാലി രാമന്റെ കഥ തന്നെ - പക്ഷെ കട്ടേടുത്തതല്ല, പക്ഷെ റീമേക്ക് ആണ്. ക്രഡിറ്റ് തമിഴ് പടത്തിനു കൊടുത്തത് തന്നെ മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. സാധാരണ കട്ടേടുക്കാറു മാത്രമല്ലേ ഒള്ളൂ? !
വെര്‍ഡിക്ട് : സംഭവം കൊള്ളാം - രണ്ട് പേരും നന്നായിട്ടുണ്ട് - ജയറാമിന്റെ മാനറിസംസ് വളരെ കൂടുതല്‍ ആണ് പക്ഷെ സഹിക്കബിളും രസകരവും ആണ്. ഇന്ദ്രജിത്ത് ആണ് ഏറ്റവും നന്നായിരിക്കുന്നതു എന്നതു പറയാന്‍ എനിക്കു മടിയില്ലാ - കാരണം അങ്ങാര്‍ക്ക് കഷണ്ടി ഉണ്ടല്ലോ - അതു കൊണ്ട് കുശുംമ്പ് ഇല്ല എനിക്ക് ലവനോട്. പക്ഷെ ജയസൂര്യ .. ഞാന്‍ സമ്മതിക്കില്ലാ! കൂടാതെ സുരാജ് വെഞ്ഞാറമ്മൂട് നമ്മളെ ബോറടിപ്പിക്കുന്നതില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. റീമാ കല്ലുങ്കല്‍ റിതുവിലെ പോലെ ‘പോക്ക് പെണ്‍കൊച്ച് ഇമേജ്’ ഇതിലും കീപ്പ് ചേയ്തിട്ടുണ്ട്- ആ കൊച്ചിനു നല്ല റോളുകള്‍ ആരു കൊടൂക്കാത്തതെന്തേ? കാണാന്‍ ഒരു ലുക്ക് ഉണ്ടേന്നു വച്ച് ... ഇങ്ങനെ ആകാമോ? സലിം കുമാറിനെ ചുമ്മാ കോപ്രായം കാട്ടാനും ഗള്‍ഫ് ഗേറ്റിന്റെ പരസ്യത്തിനായും കൂടെ ചേര്‍ത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു നല്ല ഭേഷായി തല്ലു കോള്ളുന്നും ഉണ്ട്.
എന്തോക്കെ പറഞ്ഞാലും, ഒരു പ്രാവിശ്യം കണ്ടാല്‍ ഈ പടം ബോറടിക്കില്ല - ധൈര്യമായി കണ്ടോളൂ.
വാല്‍ക്കഷ്ണം : സാദാ തമിഴ് പടങ്ങളിലേ പോലെ ഇതിലും കോമഡി ചേയ്യുന്ന കഥാപാത്രങ്ങളെ നായകന്മാരും, നായികമാരും, വില്ലന്മാരും, എന്തിനു വഴിയേ പോവുന്നവര്‍ പോലും പൊതിരേ തല്ലി ആണ് നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതു. എന്തിനെന്നു എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല, മനസ്സിലാവും എന്നു തോന്നുന്നും ഇല്ല. മലയാളം സിനിമ ഉണ്ടാക്കുന്നവര്‍ക്ക് സ്വന്തമായുള്ള ഐഡിയ മൊത്തം മണ്ഡരി ബാധിച്ച് ചുരുണ്ടിരിക്കുന്നതിനാല്‍ തമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള്‍ അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
Subscribe to:
Posts (Atom)