Saturday, June 26, 2010
ഹാപ്പി ഹസ്ബന്റ്സ് : Happy Husbands (6/10)
Family-Humour/2010(6/10)
പ്ലോട്ട് : മൂന്നു നായകന്മാര്‍ - ജയറാം, ഇന്ദ്രജീത്ത്, ജയസൂര്യ. ജയറാമിന്റെ ഭാര്യക്ക്(ഭാവന) സംശയ രോഗം, ഇന്ദ്രജിത്തിന്റെ ഭാര്യക്ക് (സംവൃതാ സുനില്‍) ഭയങ്കര വിശ്വാസം എന്നിങ്ങനെ ആണ് കിടപ്പ്. കൂടാതെ ഇന്ദ്രജിത്ത് നല്ല ഒരു പഞ്ചാരക്കുട്ടനും ആണ്. - അതെ, തമിഴ് പടം ‘തെന്നാലി രാമന്റെ കഥ തന്നെ - പക്ഷെ കട്ടേടുത്തതല്ല, പക്ഷെ റീമേക്ക് ആണ്. ക്രഡിറ്റ് തമിഴ് പടത്തിനു കൊടുത്തത് തന്നെ മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. സാധാരണ കട്ടേടുക്കാറു മാത്രമല്ലേ ഒള്ളൂ? !
വെര്‍ഡിക്ട് : സംഭവം കൊള്ളാം - രണ്ട് പേരും നന്നായിട്ടുണ്ട് - ജയറാമിന്റെ മാനറിസംസ് വളരെ കൂടുതല്‍ ആണ് പക്ഷെ സഹിക്കബിളും രസകരവും ആണ്. ഇന്ദ്രജിത്ത് ആണ് ഏറ്റവും നന്നായിരിക്കുന്നതു എന്നതു പറയാന്‍ എനിക്കു മടിയില്ലാ - കാരണം അങ്ങാര്‍ക്ക് കഷണ്ടി ഉണ്ടല്ലോ - അതു കൊണ്ട് കുശുംമ്പ് ഇല്ല എനിക്ക് ലവനോട്. പക്ഷെ ജയസൂര്യ .. ഞാന്‍ സമ്മതിക്കില്ലാ! കൂടാതെ സുരാജ് വെഞ്ഞാറമ്മൂട് നമ്മളെ ബോറടിപ്പിക്കുന്നതില്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ട്. റീമാ കല്ലുങ്കല്‍ റിതുവിലെ പോലെ ‘പോക്ക് പെണ്‍കൊച്ച് ഇമേജ്’ ഇതിലും കീപ്പ് ചേയ്തിട്ടുണ്ട്- ആ കൊച്ചിനു നല്ല റോളുകള്‍ ആരു കൊടൂക്കാത്തതെന്തേ? കാണാന്‍ ഒരു ലുക്ക് ഉണ്ടേന്നു വച്ച് ... ഇങ്ങനെ ആകാമോ? സലിം കുമാറിനെ ചുമ്മാ കോപ്രായം കാട്ടാനും ഗള്‍ഫ് ഗേറ്റിന്റെ പരസ്യത്തിനായും കൂടെ ചേര്‍ത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു നല്ല ഭേഷായി തല്ലു കോള്ളുന്നും ഉണ്ട്.
എന്തോക്കെ പറഞ്ഞാലും, ഒരു പ്രാവിശ്യം കണ്ടാല്‍ ഈ പടം ബോറടിക്കില്ല - ധൈര്യമായി കണ്ടോളൂ.
വാല്‍ക്കഷ്ണം : സാദാ തമിഴ് പടങ്ങളിലേ പോലെ ഇതിലും കോമഡി ചേയ്യുന്ന കഥാപാത്രങ്ങളെ നായകന്മാരും, നായികമാരും, വില്ലന്മാരും, എന്തിനു വഴിയേ പോവുന്നവര്‍ പോലും പൊതിരേ തല്ലി ആണ് നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതു. എന്തിനെന്നു എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല, മനസ്സിലാവും എന്നു തോന്നുന്നും ഇല്ല. മലയാളം സിനിമ ഉണ്ടാക്കുന്നവര്‍ക്ക് സ്വന്തമായുള്ള ഐഡിയ മൊത്തം മണ്ഡരി ബാധിച്ച് ചുരുണ്ടിരിക്കുന്നതിനാല്‍ തമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള്‍ അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteതമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള്‍ അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
ReplyDeleteഅതു കണ്ട് കയ്യടിക്കാൻ ആളുണ്ടെങ്കിൽ കാണിച്ചോട്ടെന്നെ..
pachus, nannayittundu. Vayichittu happy aanu.
ReplyDeleteനന്ദി ടീം1, ബിസ്റ്റുഡിയോ, വന്നതിനും അഭിപ്രായം പറഞ്ഞതിനും.
ReplyDelete@ബി സ്റ്റുഡീയോ : ശരിയാണ്, പക്ഷെ, അതു കണ്ട് കയ്യടിക്കുന്നവര്‍ എത്ര ശതമാനം ഉണ്ടാവും? എനിക്ക് തോന്നുന്നതു ദിലീപിന്റെ വരവോടെ ആണ് ഇത്തരം അടി-വീഴല്‍ പോലത്തെ സ്ലാപ്പ്സ്റ്റിക്ക് കോമഡി മലയാളത്തിലേക്ക് വന്നതു. എന്തിനു, സിദ്ദിക്ക്-ലാലിലെ ലാലിന്റെ അവസാന പല പടങ്ങളിലും ‘അടി’ ഒരു പ്രധാന ചിരി ഉപകരണം ആയിരുന്നു.
എന്നിട്ട് ചിരിച്ചോ? ചിരിച്ചെങ്കില്‍ എത്ര തവണ ഒരേ വീഴ്ച കണ്ട് ചിരിച്ച് കാണും ഒരാള്‍? ഈ ലാലിന്റെ മുന്‍ പടങ്ങള്‍ ഇപ്പോഴും ആളുകളെ ചിരിപ്പിക്കുന്നില്ലെ? അതു പോലെ ഈ പടങ്ങള്‍ക്ക് ആളുകളെ രസിപ്പിച്ചു കൊണ്ടേ ഇരിക്കാന്‍ സാധിക്കുമോ?