Showing posts with label prithviraj. Show all posts
Showing posts with label prithviraj. Show all posts

Wednesday, April 4, 2012

മാസ്റ്റേഴ്സ് - Masters (6.5/10)



Masters/Malayalam/2012/Suspense Crime-Thriller/M3DB/ (6.5/10)

 പ്ലോട്ട് :  യുവ IPS ഓഫീസർ ആയ നായകൻ ശ്രീരാമകൃഷ്ണനെ (പൃഥ്വിരാജ്) തന്റെ കരിയറിലെ കേസുകളിലെ പരാജയത്തിനിടയിലും, പ്രമാദമായ  ഒരു കൊലപാതകത്തിന്റെ അന്വേഷണത്തിനായി ചുമതലപ്പെടുത്തപ്പെടുന്നതോടെയാണു സിനിമ തുടങ്ങുന്നത്. തന്റെ എല്ലാ കേസുകളിലും ഉറ്റ സുഹൃത്തായ മിലിൻ പോളിന്റെ (ശശികുമാർ) സഹായങ്ങൾ ആസ്വദിക്കുന്നയാളാണു നായകൻ. തുടരെത്തുടരെയുള്ള കൊലപാതകങ്ങളും, കൊലചേയ്യുന്നവർ ചാവേറുകൾ ആവുന്ന രീതിയും, കൊലചേയ്യപ്പെടുന്നവരുടെ സാമൂഹിക പ്രാധാന്യവും ഒക്കെ ഈ കേസിനെയും കഥാഗതിയേയും വളരേ ശ്രദ്ധിക്കപ്പെടുന്നവ ആക്കുന്നു. ആ കേസന്വേഷണങ്ങൾ  ആണു ഈ സിനിമയുടെ കാതൽ.

വെർഡിക്ട് : ജോണി ആന്റണി എന്ന തട്ട് പൊളിപ്പൻ സ്ലാപ്പ്സ്റ്റിക്ക് കോമഡി പടങ്ങളുടെ  സംവിധായകൻ ഒരു ത്രില്ലർ ചേയ്യുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു - പക്ഷെ അൻ‌വർ റഷീദിന്റെ അടുക്കേൽ നിന്നും ബ്രിഡ്ജ് വന്നതു പോലെ വല്ലതും സംഭവിച്ചേക്കാം എന്ന  - സാഹസികം എന്നു വിശേഷിപ്പിക്കാവുന്ന - ഒരു ആശയും ഉണ്ടായിരുന്നു എനിക്ക്. ബ്രിഡ്ജ് പോലെ ഒന്നു സംഭവിച്ചില്ലായെങ്കിലും, ജോണീ ആന്റണി എന്ന സംവിധായകനു കഴിവുകൾ ഉണ്ട് എന്നു തെളിയിക്കുന്നു ഈ സിനിമ.

ഒരു ഡീസന്റ് സസ്പെൻസ് ത്രില്ലർ, മെനക്ക് പറഞ്ഞ് പോവാൻ കഴിഞ്ഞിരിക്കുന്നു എന്നത് തന്നെയാണു സിനിമയുടെ സൃഷ്ടാക്കളുടെ ഏറ്റവും വലിയ കാര്യം. നല്ല തിരക്കഥ, നായകന്റെ കുഴപ്പമില്ലാത്ത അഭിനയം, എന്നിവയൊക്കെ പരാമശം അർഹിക്കുന്നവ ആണു.

പക്ഷെ, ശശികുമാർ എന്ന നടനെപ്പറ്റിയുള്ള സഹല അഭിപ്രായങ്ങളും ഈ സിനിമയോടെ മാറി - അലമ്പ് ഡബ്ബിങ്ങ്! ആവറേജ് അഭിനയം!  .. മലയാളം ഒരു തരി പോലും അറിയാത്തവരെ ഒക്കെ പിടിച്ച് എന്തിനു ഇത്തരം സിനിമകളിൽ മുഴുനീളം കഥാപാത്രങ്ങൾ കൊടുക്കുന്നു ഈ സിനിമാക്കാർ? - വല്ല നസ്സുറൂദ്ദീൻ ഷായോ, അനുപം ഖേറോ ഒക്കെയാണെങ്കിൽ സഹിക്കാമായിരുന്നു .. ആ ടാലന്റ്സ് മലയാളത്തിൽ അഭിനയിക്കേണ്ടത് മലയാളത്തിന്റെ ആവശ്യമാണു. പക്ഷെ .. അവരെവിടെക്കിടക്കുന്നു, ഇങ്ങേരെവിടെക്കിടക്കുന്നു! അലമ്പ്, ശശികുമാർ.

പിയാ ബാജ്പൈ കൊള്ളാം, സലിം കുമാർ സാധാരണ പോലെ ബോറാക്കിയില്ല, ഷമ്മീതിലകൻ സാധാരണ പോലെ തെറിച്ച് അഭിനയിച്ചിരിക്കുന്നു!

പക്ഷെ, മെച്ചപ്പെടുത്താമായിരുന്നു പലയിടങ്ങളിലും - ബിജൂമേനോൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉൾപ്പടെയുള്ളവരുടെ ഇൻ‌ട്രോ ഒരല്പം കൂടെ മെച്ചപ്പെടുത്തിയിരുന്നുവെങ്കിൽ എന്നു ആഗ്രഹിച്ചു പോയീ ഞാൻ.

പക്ഷെ, പേരിനു കുറച്ച് ഇഴച്ചിലും ചേർത്തിട്ടുണ്ട് സംവിധായകൻ - മെയിൻ വില്ലന്റെ ഇൻ‌ട്രോ വലിച്ച് നീട്ടി ഒരു മഹാഭാരതം തന്നെ  രചിച്ചിട്ടുണ്ട് സംവിധായകൻ - എന്തിനു ഒരു പതിനഞ്ച് മിനുറ്റ് വെറൂതേ കളഞ്ഞൂ അതിനായി? പിന്നെ അനവസത്തിൽ വരുന്ന പാട്ടുകൾ .. മാപ്പില്ലാ!.

ഒറ്റവാചകത്തിൽ : കണ്ടിരിക്കാൻ പറ്റുന്ന, ഒരു സിനിമ. ഒട്ടുമേ ബോറടിക്കില്ല, അതുറപ്പ്.  കാണു, മിസ്സാക്കേണ്ട - മലയാളത്തിൽ ഇത്തരം ഡീസന്റ് സിനിമകൾ പോലും ഉണ്ടാവുന്നത് വല്ലപ്പോഴും കാലത്താണു!

വാൽക്കഷ്ണം :  ജഗതി, സമുദ്രക്കനി തുടങ്ങിയ വളരേ വലിയൊരു താരനിര ചുമ്മാ വന്നു പോവുന്നുണ്ട് ഈ സിനിമയിൽ .. കോറേപ്പേരെ അഭിനയിപ്പിച്ച് ബഡ്ജറ്റ് കൂട്ടിയാൽ സിനിമ ഹിറ്റാകുമെന്നോ മറ്റോ വിശ്വസിച്ച് വച്ചിട്ടുണ്ടോ ആവോ ഈ സിനിമയുടെ ക്രിയേറ്റേഴ്സ്?


Friday, October 14, 2011

ഇന്ത്യൻ റുപ്പി (8/10)

Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10) 

പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ.  തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്.  ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന  ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.


വെർഡിക്ട് :  സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?)  ഇൻ‌ട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ  ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!

പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!

ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും.  അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്.  ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.

വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.

കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.





Monday, April 4, 2011

ഉറുമി - Urumi (4.9/10)


Urumi /Malayalam/2011/Action-period/M3DB/ (4.9/10)  


പ്ലോട്ട് : പണ്ടത്തെക്കാലം ആണു - നമ്മക്കടെ വാസ്ഗോഡ-ഗാമ ആദ്യായിട്ട് കാപ്പാട് ബീച്ചിൽ വന്നിറങ്ങിയ കാലം - അന്നു നമ്മുടെ പൃഥ്വിരാജിന്റെ അച്ഛനെ തട്ടീട്ടാണു അങ്ങാരു സ്ഥലം വിട്ടതു. അതിന്റെ പകരം ചോദിക്കാൻ കാത്ത് കാത്ത് നടക്കുന്ന മകനും, അതിനുള്ള അവന്റെ ശ്രമവും ആണു ഈ സിനിമ കാട്ടിത്തരുന്നതു. സന്ദർഭം നടന്നതാണെങ്കിലും, കഥാപാത്രങ്ങളിൽ മിക്കവരും ഫിക്ഷണൽ ആണു എന്നു ആദ്യമേ എഴുതികാണിക്കുന്നുണ്ട്.

വെർഡിക്ട് : കാമറാവർക്ക് : അസാദ്ധ്യമാണൂട്ടോ! എന്നാ ലോക്കേഷനുകൾ, എന്നാ ആമ്പിയൻസ്, എന്നാ കുളിരാ സിനിമയുടെ ഓരോ ഫ്രെയിമിലും! നമ്മളെ ഓരോ നിമിഷത്തിലും ഓർമ്മിപ്പിക്കുകയാണു, സാക്ഷാൽ സന്തോഷ് ശിവൻ ആണു ഈ സിനിമയുടെ സൃഷ്ടാവ് എന്നു. സിനിമ മൊത്തം വൈഡ് ആംഗിളിൽ ചേയ്തിരിക്കുകയാണെന്നാണു തോന്നുന്നതു.

താരങ്ങൾ : ജഗതി കിടിലൻ ആക്കീട്ടുണ്ട് - ശരിക്കും ഒരു ചാണക്യകുമാരി ആയ പരമപണ്ഡിതനായിട്ട്  ആദ്യാവസാനം നിറഞ്ഞ് നിൽക്കുകയാണു  ജഗതി. സായിപ്പന്മാരും ശരിക്കും നന്നാക്കീട്ടുണ്ട് - ഇന്ത്യൻ സിനിമകളിലെ സായിപ്പന്മാർ ചുമ്മാ കാൽക്കാശിനു അഭിനയിക്കാൻ നടക്കുന്ന അഭിനയം അറിയില്ലാത്ത ടീംസ് ആയിരുന്നു. ലഗാനോടെ ഹിന്ദിയിൽ അതിനു മാറ്റമുണ്ടായി - പഴശ്ശി രാജയിൽ പോലും പഴയ രീതി മലയാളം തുടർന്നു വരികയായിരുന്നു, എന്നാൽ ഇതിൽ നമ്മുടെ സായിപ്പന്മാർ ആയിട്ടഭിനയിക്കുന്നവർ, ഉഗ്രനായിട്ടുണ്ട്.

നടിമാർ : ജനീലിയ ഒഴിച്ചുള്ള പെൺ താരങ്ങൾ എല്ലാരും തന്നെ ആവശ്യത്തിനു ‘ഗ്യാപ്പും‘ ആയി  കുണ്ടി ഇളക്കി നന്നായി ഡാൻസ് ചേയ്യുന്നുണ്ട്. ജനീലിലയും ഇതു തന്നെ ആണ് ചേയ്യുന്നതെങ്കിലും, പല ആക്ഷൻ സീനുകളിലും മറ്റും പൃഥ്വിരാജിനെക്കാൾ ശരീരവഴക്കത്തോടെ അഭിനയിച്ച് കൈയ്യടി വാങ്ങുന്നുണ്ട്, അവർ.  പക്ഷെ അവരുടെ പല മാനറിസംസ് ഇതിലും വിടാതെ പിന്തുടരുന്നുണ്ട്.

പൃഥ്വിരാജ് : എന്താ പറയുക ? നല്ല മസിലുണ്ട്, തടീം വച്ചിട്ടുണ്ട്. യാതോരു വികാരവും മുഖത്തു വരുത്താതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നും ഉണ്ട്, പിന്നെ കൊറേ സ്ട്രിങ്ങ്സിലുള്ള പറന്നു-ഇടീം ഉണ്ട്. ... സോ, കമന്റ്സ് പറയാൻ മാത്രം ഒന്നും ഇല്ല. .

ആര്യ, പ്രഭുദേവ : ആര്യ കുറച്ച് നേരത്തേക്കേ ഉള്ളൂ എങ്കിലും, ബോറാക്കീട്ടില്ല. പക്ഷെ, ചുണ്ടനക്കം ബോറ് ആണൂ. പ്രഭുദേവ കലക്കീട്ടുണ്ട്. പക്ഷെ, മലയാളം പറയിക്കാൻ ശ്രമിച്ചിടത്തൊക്കെ പാളിയിട്ടും ഉണ്ട്. മിക്ക ഡയലോഗുകളും തിരിയുന്നും ഉണ്ടായിരുന്നില്ല, യെവന്റ്.

ഒരു ആക്ഷൻ സിനിമയിൽ അവിടിവിടെ നർമ്മരസപ്രധാനമായ സംഭാഷണങ്ങൾ ഞാൻ ആദ്യായിട്ട് കാണൂവാണു, മലയാളം സിനിമയിൽ. (എന്നു തോന്നുന്നു) - ആ ട്രീറ്റ്മെന്റ് എനിക്കിഷ്ടായി.  ഇടക്കിടക്ക് ഇതുപോലുള്ള ലൈറ്റ് മോമെന്റ്സ് വരുന്നുണ്ട് സിനിമയിൽ ഉടനീളം.

ഇതൊക്കെ ശരിയാണു, പക്ഷെ  .................. സിനിമ മഹാ ബോറ് ആണു.   ആദ്യ പകുതിയായപ്പോൾ തന്നെ പലരും തീയറ്ററിൽ നിന്നും സ്കൂട്ട് ആവുന്നതു കാണാമായിരുന്നു .. പലർക്കുമായി ഗേറ്റ് തുറന്നു കൊടൂക്കേണ്ടി വന്നു നേപ്പാളിയായ സെക്യൂരിറ്റി ജീവനക്കാരനു ഹാഫ് ടൈമിൽ. രണ്ടാം പകുതി എന്തേ തീരാത്തെ എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ മിക്ക സമയവും - ഇങ്ങനേം വലിച്ച് നീട്ടുമോ ഒരു സിനിമ?   അവസാനം തരക്കേടില്ലാതെ കൂവലും കിട്ടി, കുറച്ച് പേരിൽ നിന്നും. ആ കൂവലിനെ എനിക്ക് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷെ സിനിമയെ ആണു ഞാൻ കൈയ്യടിക്കുക്കത് എന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നെതിനാൽ, ഞാൻ കൈയ്യടീച്ചില്ല.
ഭാഗ്യം :  കൂവൽ തൊഴിലാളികൾ ആദ്യാവസാനം കൂവി ഇരുത്തിയില്ല സിനിമയെ, സിനിമ മൊത്തം കണ്ട് തീരും വരെ കൂവാൻ കാത്തിരുന്ന കാഴ്ചക്കാർ കൂവൽ തൊഴിലാളികൾ അല്ലാ എന്നുറപ്പിക്കാം.


ഒറ്റ നോട്ടത്തിൽ : കാമറാ വർക്ക് അസാദ്ധ്യം
മലയാളി അഭിനേതാക്കൾ ഉഗ്രൻ.  സായിപ്പന്മാർ : എല്ലാരും അത്യുഗ്രൻ.  ഹാഫ് മലയാളികൾ തരുന്നതു -  ഡബ്ബിങ്ങ് സിനിമകൾ കാണുന്ന ആ കല്ലുകടി.
കഥ : ഇല്ല.
ബോറടി : തരക്കേടില്ലാതുണ്ട്.  ഇനി രണ്ടാം തവണ ഫ്രീ ആയിട്ട് ടിക്കറ്റ് ഓഫർ ചേയ്യപ്പെട്ടാലും, ഞാൻ സ്കൂട്ടാവും. ഉറപ്പ്.

വാൽക്കഷ്ണം : ഈ തോക്കും പീരങ്കിയും മറ്റുമായി വന്നിറങ്ങി ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിവരച്ച പോർച്ചുഗീസുകാർ എന്തേ സിനിമയുടെ അവസാനത്തിനു തൊട്ട് മുൻപ് വരെ പൃഥ്വിരാജിനോട് ഉടക്കാൻ ചുമ്മാ വാളും കുന്തവും ആയിട്ട്, (മിക്കപ്പോഴും അതുപോലുമില്ലാതെ കൈ ചുരുട്ടി ഇടിക്കാനും മാത്രമായിട്ട്) നടന്നു - എന്നു എനിക്ക് ഇനിയും മനസ്സിലാവാത്തതെന്തേ?

ഡിസ്ക്ലൈമർ  : പൃഥ്വിരാജ് എന്റെ പ്ലേറ്റിലെ ബോണ്ട എടുത്ത് തിന്നിട്ടില്ല, അതിനാൽ എനിക്കങ്ങാരോട് ഒരു വൈര്യാഗ്യമോ, ഒന്നും ഇല്ല  ഇതു വരെ.  മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ എനിക്ക് ഒരു ബോണ്ട പോലും വാങ്ങി തന്നിട്ടും ഇല്ല, അതിനാൽ എനിക്കവരോട് പ്രത്യേക ഇഷ്ടവും ഇല്ല അവരുടെ സിനിമകൾ വിജയിപ്പിക്കാനായിട്ട് എന്റെ റ്റൈം അതിനാൽ ഞാൻ കളയുകയും ഇല്ല.  :)
(ഈ ആസ്വാദനക്കുറിപ്പിനു അടി കിട്ടാൻ സാധ്യത ഞാൻ കാണുന്നു, അതിനാൽ ഒരു മുൻ‌കൂർ ജാമ്യം ആണേ ഈ ഡിസ്ക്ലൈമർ.).


Wednesday, March 2, 2011

അർജ്ജുനൻ സാക്ഷി - Arjunan Saakshi (6.5/10)


Arjunan Saakshi/Malayalam/2011/Action - Suspense Thriller/M3DB/ (6.5/10) 


പ്ലോട്ട് : കൊച്ചീ നഗരത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കളക്ടർ ഫിറോസ് മൂപ്പന്റെ കൊലപാതകം. ആ സംഭവം നേരിൽ കണ്ടു എന്ന അവകാശവാദവുമായി അർജ്ജുനൻ (ഈ പേരിന്റെ സ്പെല്ലിങ്ങ് സിനിമയിൽ ഉടനീളം തെറ്റിച്ചാണു കാട്ടുന്നതു - അർജ്ജുനനു രണ്ട് ‘ജ’ ഇല്ലേ, അതോ സിനിമയിൽ കാട്ടുന്നതു പോലെ ഒരു ജ - അർജുനൻ - ഒള്ളോ?)  എന്ന വ്യക്തിയുടെ ഒരു കത്ത് മാതൃഭൂമി പത്രത്തിനു ലഭിക്കുന്നു, അതു അവർ പ്രതികരണങ്ങൾ പംക്തിയിൽ പ്രസിദ്ധീകരിക്കുന്നു, ‘അതി ശക്തരായ‘ വില്ലന്മാർ വാലിൽ തീ പിടിച്ച് ഓടുന്നു, ലേഖികക്ക് വധഭീഷണി, ആക്രമണം, .. അതിനിടയിലേക്ക് അബദ്ധവശാൽ കടന്നു വരുന്ന നായകൻ - പൃഥ്വിരാജ് - എല്ലാവരും ലവൻ അർജ്ജുനൻ ആണെന്നു തെറ്റിദ്ധരിക്കുന്നു .. ശേഷം ... ചിന്ത്യം.

വെർഡിക്ട് :  സിനിമ - കൊള്ളാം. ആദ്യ പകുതിയിൽ സിനിമ ഉഗ്രനായി മുന്നേറി, പക്ഷെ പകുതികഴിഞ്ഞതോടെ എങ്ങനേം തീർത്താൽ മതി എന്നു സംവിധായകനു തോന്നിയെന്നാണു എനിക്ക് തോന്നിയത്. ക്രാഷ് ലാന്റ് ചേയ്യിച്ച് തീർത്തു സിനിമ.! രഞ്ജിത്ത് ശങ്കറിൽ നിന്നും ഇതിലും ഒക്കെ മികച്ച ഒരു ക്ലൈമാക്സ് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് - ചിലപ്പോൾ പാസ്സഞ്ചർ നൽകിയ അമിത-പ്രതീക്ഷകൾ ആവാം രസംകൊല്ലിയായത്!.

ആദ്യ പകുതിയിൽ എന്തും ചേയ്യാൻ കഴിവുണ്ടെന്നു കാട്ടുന്ന - സെൽഫോൺ ടാപ്പ് ചേയ്യുന്നതു മുതൽ കളക്ടറെ തട്ടിക്കളയുക വരെയുള്ള കാര്യങ്ങൾ പുല്ലാണെന്നു വ്യക്തമാക്കുന്ന - വില്ലന്മാർ രണ്ടാം പകുതിയിൽ ചുമ്മാ പഞ്ചപാവങ്ങളെപ്പോലെ പേടിച്ച് വിറച്ച് ‘സാധാരണക്കാരനായ’ നായകന്റെ പിന്നാലെ യാചിച്ച് നടക്കുന്നു! - കളക്ടറെ വരെ പോയിന്റെ ബ്ലാങ്കിൽ നിന്നും ഷൂട്ട് ചേയ്തു കൊല്ലാൻ മാത്രം കെല്‍പ്പുള്ള വില്ലന്മാർ ഒരു പയ്യനെ തട്ടാൻ വിഷമിക്കുന്നു - അവിശ്വസനീയം എന്നു പറയേണ്ടിയിരിക്കുന്നു - ഈ കഥാതന്തു!.

എന്നാലും, നായകന്റെ റ്റാറ്റാ സഫാരി കാറിനെ ഇടിച്ച്  തകർക്കാൻ മാരുതി എസ്റ്റീമിനെ വിട്ട ആ വില്ലന്റെ ബുദ്ധിശക്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല!. ;) ഹിമാലയാ-കണിച്ചുകുളങ്ങര കേസിലൂടെ കേരളമാകെ മനസ്സിലാക്കിയ കാര്യമാണു, ഒരു ലോറി കൊണ്ടേ ഇടിപ്പിച്ച് തെറിപ്പിച്ചാലും സഫാരിക്ക് വലുതായിട്ടൊന്നും സംഭവിക്കില്ലാ എന്നു.  അതുമല്ലാ,  എന്തിനാണാവോ നല്ല കിടിലൻ ഫോറിൻ കാറിൽ അതു വരെ സഞ്ചരിച്ചിരുന്ന പൃഥ്വിരാജ് പെട്ടെന്നു സഫാരിയിലേക്ക് മാറിയതു, ആ ഷോട്ടിനു വേണ്ടി മാത്രം?

ആക്ടേഴ്സ് : നാ‍യകൻ പൃഥ്വിരാജ് : കലക്കീട്ടുണ്ട് ഇഷ്ടൻ. ആദ്യ പകുതിയിൽ കമ്പനി പാർട്ടിയിൽ അടിച്ച് കിന്റായിട്ട് നടക്കുന്ന പൃഥ്വിരാജ് അഭിനയത്തിൽ വളരേ അധികം മുന്നേറിയിരിക്കുന്നു എന്നു തെളിയിക്കുന്നു - ഉഗ്രൻ ആയിട്ട് അവതരിപ്പിച്ചിട്ടുണ്ട്, റോയ് എന്ന യൂത്തിനെ, പൃഥ്വിരാജ്. :) ഉഗ്രൻ.

പിന്നെ പൃഥ്വിരാജിന്റെ ഫ്രണ്ടായി സിനിമയി വരുന്ന പയ്യൻസ് - 

ആൻ : എത്സമ്മയിൽ നിന്നും വളരേ മുന്നോട്ട് വന്നിരിക്കുന്നു ആൻ അഗസ്റ്റിൻ. എത്സമ്മയിൽ എടുത്താൽ പൊങ്ങാത്ത റോൾ ആയതിനാൽ ആവണം എനിക്ക് ഈ കുട്ടിയെ അത്രെക്കങ്ങ് പിടീക്കാഞ്ഞത് ആ സിനിമയിൽ - ഇതിൽ : ആപ്റ്റ്.!

പിന്നെ ഉഗ്രനായിട്ടുള്ളതു നമ്മുടെ പഴേയ നൂലുണ്ടയാണു - വിജീഷ്. എന്തോരു ചേഞ്ച്!!!!  ഒരു ജിം ഇൻസ്ട്രക്ടർ ആയ പൃഥ്വിരാജിന്റെ ഫ്രണ്ടായിട്ട് ആണു ഇതിൽ വിജീഷ് - ആ പൊണ്ണത്തടി ഒക്കെ മാറി ആശാൻ കലക്കൻ ബോഡിയും ഒക്കെ വച്ച് ഉഗ്രനാക്കീട്ടുണ്ട് ഈ സിനിമയിൽ. അതു മാത്രമല്ല, ഈ സിനിമയിൽ പൃഥ്വിരാജിനൊപ്പം തിളങ്ങി നിൽക്കാൻ സാധിക്കുന്നും ഉണ്ട് വിജീഷിനു. ! കലക്കി മോനേ, കലക്കി!. :)

വില്ലന്മാർ : വേസ്റ്റ്!

ജഗതി : പെർഫക്ട്.

പിന്നെ എടുത്ത് പറയേണ്ടത് : ക്യാമറ വർക്കാണു - ഉഗ്രൻ എന്നല്ലാതെ വേറോരു വാക്കില്ല. :) പ്രത്യേകിച്ച് കാർ ചേസ് സമയത്തും, ആദ്യ പകുതിയിലും.  സംവിധായകൻ സിനിമയെ സ്റ്റൈലിഷ് ആക്കുന്നതിൽ ശരിക്കും വിജയിച്ചിരിക്കുന്നു, ആർട്ട് ഡിപ്പാർട്ട്മെന്റിനും കൺഗ്രാറ്റ്സ്. :)


ഒറ്റ വാചകത്തിൽ : കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, എന്നാൽ വലിയ പ്രതീക്ഷ വേണ്ടാത്ത ഒരു എബൗവ് ആവറേജ് സിനിമ.

വാൽക്കഷ്ണം : സാധാരണക്കാരൻ എന്ന ലേബലിൽ നായകന്റെ സൂപ്പർ ഹീറോ ഇമേജ് വിൽക്കുന്ന ഇത്തരം സിനിമകൾ ഇനിയും ഉണ്ടാവണം ..  എല്ലാ സാധാരണക്കാരിലും ഒരു സൂപ്പർഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്നോ മറ്റോ ആണോ സിനിമയുടെ ക്രിയേറ്റേഴ്സ് ഉദ്ദേശിച്ചിരിക്കുന്നതു?

സിനിമ ആദ്യാവസാനം ‘മാതൃഭൂമി’ പത്രത്തിന്റെ പരസ്യമാണു - ഒരോ അഞ്ച് ഷോട്ടുകളിലും ആ പേരു പറയുകയോ കാട്ടുകയോ ചേയ്യുന്നുണ്ട് .. എനിക്കാ പേരു കണ്ട് ബോറടിച്ചു, ശരിക്കും!.അവരാണോ സിനിമയുടെ വട്ടിപ്പലിശാ-ഫിനാൻസിയേഴ്സ്?


Sunday, December 5, 2010

പോക്കിരിരാജ - PokkiriRaja (3/10)


Malayalam/2010/Action-Drama-Comedy/IMDB/(3/10)

പ്ലോട്ട് : അങ്ങനൊന്നില്ല. നായകന്മാർ രണ്ട്, നായിക ഒന്നു. ഒരു നായകൻ നാടു വിട്ട് പോവുന്നു, റൗഡി യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ, മറ്റേ ആൾക്ക് തല്ല് കിട്ടുമ്പോൾ അയാളെ തിരിച്ച് വിളിക്കുന്നു.. പിന്നെ മിനുറ്റിനു മിനുറ്റിനു അടി, അതിന്റെ ബോറടീ മാറ്റാൻ ബ്രെഡിനിടയിൽ ജാമെന്ന പോലെ പാട്ടുകൾ. അവസാനം ഒരു കൂട്ടയടി. തീർന്നു.

വെർഡിക്ട് : പക്കാ ചവറ്. ഫ്രീ ആയിട്ട് ആരെങ്കിലും ഈ സിനിമയുടെ ഡി വിഡിയോ വീ സീ ഡിയോ തന്നാൽ ഉടൻ മനസ്സിൽ കുറിക്കുക - അയാൾ നിങ്ങളുടെ ഒരു ശത്രുവാണു. അയാളെ സൂക്ഷിക്കുക, ഇതിലും മുട്ടൻ പാര അയാൾ വേറേ തരാനില്ല, എങ്കിലും.

സുരാജിനെ പോലീസ് എൻ‌കൗണ്ടർ ചേയ്യാഞ്ഞതെന്തേ? ഇത്രയും കാലം സിനിമാ നടന്മാർ അഭിനയിച്ച് പോലീസിനെ കരിവാരിത്തേച്ചതൊന്നും ഒന്നുമല്ല, സുരാജിന്റെ ഈ സിനിമയിലെ കഥാപാത്രവും ആയിട്ട് തട്ടിച്ച് നോക്കുമ്പോൾ - ആരേ കണ്ടാലും - സ്വന്തം ഭാര്യേ കണ്ടാൽ പോലും - പേടിച്ച് മതിലുചാടി ഓടുന്ന പോലീസ് ആപ്പീസർ ..തമാശക്കും ഒരു അതിരില്ലേ? ഇതിന്റെ പേർ തമാശയെന്നല്ല,  വൃത്തികേട് എന്നാണു.

സലിംകുമാർ ഇടക്കിടക്ക് വന്നു പോവുന്നുണ്ട് - അങ്ങാർക്ക് പ്രമേഹമുണ്ടോ ? മെലിഞ്ഞ് വരുന്നു? (അല്ലാതെ കഥാപാത്രത്തെപറ്റി ഒന്നും പറയാനില്ല എനിക്ക്!) ശ്രേയാശരൺ ഒക്കെ എന്തിനായിരുന്നാവോ ഈ പടത്തിൽ? ടോമിച്ചൻ മുളകുപാടം എന്ന പ്രോഡ്യൂസറിന്റെ കാശ്  കുറച്ച് ആ വഹയിൽ പോയതു മിച്ചം.

സംവിധായകൻ : ആരാണീ വൈശാഖ്? ഏത് നാട്ടുകാരൻ? ഹൊ ... ഇങ്ങനേം മനുഷ്യനെ കൊല്ലാക്കൊല ചേയ്യുവോ? ധാരാളം പ്രശ്നങ്ങൾ അവിടിവിടെ അങ്ങാരുടെ വഹയായിട്ട് വന്നിട്ടുണ്ട് - ഇത്രേം കോൺസണ്ട്രേഷൻ ഇല്ലാതെ ഞാൻ ഒരു പടം കണ്ടിട്ടില്ല - എന്നിട്ടും പ്രശ്നങ്ങൾ അവിടിവിടെ കണ്ടു ഞാൻ. കുളിച്ച് ഈറനുടുത്ത് വന്ന് മന്ത്രീടെ ഭാര്യ പൈപ്പ് തുറക്കുന്നു - ശൂശൂ ... വെള്ളമില്ല - “അയ്യോ വെള്ളമില്ലേ പൈപ്പിൽ“ എന്നു അടുത്ത ചോദ്യം!.  കുളിച്ചതു പിന്നെ കക്കൂസീന്നു വെള്ളമെടുത്താണോ?  അവരുടെ അഭിനയവും അപാരം - സ്കൂൾ നാടകത്തിലെ പുള്ളാരു വരെ അതിലും ബെറ്റർ ആയിട്ടഭിനയിക്കും. വലിയ ഗുണ്ടാസെറ്റപ്പ് ഒക്കെ ആയിട്ട് എല്ലാം നിരത്താൻ വരുന്ന മമ്മൂട്ടിയുടെ കൂടെ അവസാന ക്ലൈമാക്സ് കൂട്ടപ്പൊരിച്ചിലിൽ ഈ പറയണ ഗുണ്ടകളെ ഒന്നും കാണാനില്ല - എന്തു പറ്റിയോ ആവോ അവർക്ക്? 

പൃഥ്വിരാജ്, മമ്മൂട്ടി ശ്രേയാ ശരൺ എന്നീ തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാറുകളെ തന്നെ കൈയ്യിൽ കിട്ടിയിട്ടും ഇത്രേം തല്ലിപ്പോളി സിനിമ പടച്ചിറക്കിയ വൈശാഖ് എന്ന സംവിധായകനെ ആണു പഞ്ഞിക്കിടേണ്ടത് ! മമ്മൂട്ടി ഒക്കെ പൊട്ടത്തരം പറഞ്ഞ് കൈയ്യടി(?) വാങ്ങുന്ന പരിപാടി ഒന്നു നിർത്തിയിരുന്നെങ്കിൽ!! എത്രാമത്തെ പടമായി ഇങ്ങനെ തെറ്റ് പറഞ്ഞും, മറുഭാഷ പറഞ്ഞും കൈയ്യടി വാങ്ങാൻ ശ്രമിക്കുന്നേ അങ്ങാരു!

അല്ലെങ്കിലും, ഈ സ്റ്റാറുകൾക്കൊക്കെ എന്തിന്റെ കേടായിരുന്നു? ഒരു വരി എങ്കിലും കഥ കേട്ടിട്ടാണോ ഇവർ ഒക്കെ ഡേറ്റ് കൊടുക്കുന്നതു? ആണെങ്കിൽ ഈ സിനിമ മലയാളത്തിന്റെ നാണം കെടുത്താൻ ഇറങ്ങില്ലായിരുന്നു..

വാൽക്കഷ്ണം : ഇനി കുട്ടിസ്രാങ്ക് കാണണം - എന്നാലേ ഈ സിനിമ ചേയ്ത കേട് തീരു. !  പണ്ട് സിനിമ കൊട്ടകയിൽ ഇറങ്ങിയപ്പോൾ എന്നേം വിളിച്ചോണ്ട് ഈ സിനിമ കാണാൻ കൊണ്ട് പോയ പാക്കരനെ എനിക്കൊന്നു കാണണം ... അവനോട് ഞാനെന്തു തെറ്റു ചേയ്തു എന്ന് എനിക്കിന്നറിയണം! .. അന്നു ഞങ്ങൾ ചെന്നു ഇറങ്ങിയപാടേ ഹൗസ്ഫു:ൾ ബോർഡ് തൂക്കിയ കൊട്ടകയിലെ സെക്യൂരിറ്റിക്കാരനു എനിക്ക് ഒരു മസാല ദോശ എങ്കിലും വാങ്ങിക്കൊടുക്കുകയും വേണം .. എന്റെ ജീവൻ അയാൾ രക്ഷിച്ചു അന്നു!


Sunday, August 1, 2010

രാവണന്‍ - Raavanan - (6/10)



Tamil/2010/Drama/(6/10)

പ്ലോട്ട് :  ഇതു പറയേണ്ട കാര്യമില്ലാല്ലോ .. തനി രാമായണം കഥ തന്നെ ഇതു. നാട്ടുകാര്‍ ആരാധിക്കുമാറ് അത്ര വീര പരിവേഷമുള്ള വീര (വിക്രം) എന്ന ക്രിമിനലായ ഗോത്ര നേതാവിനെ എന്‍‌കൌ‌ണ്ടറിലൂടെ ഇല്ലായ്മ ചേയ്യുവാന്‍ എസ്.പി ആയിട്ട് ദേവ (പൃഥ്വിരാജ്) ആ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തുന്നു. വീര ദേവയുടെ ഭാര്യയെ (ഐശ്വര്യാ റായ്) തട്ടിക്കൊണ്ട് പോവുന്നു, കൊല്ലാന്‍ ശ്രമിക്കുന്നു, പക്ഷെ കൊല്ലാതെ കൂടെ കൂട്ടുന്നു. ദേവ വീരയെ പിടിക്കാനും ഭാര്യയെ രക്ഷിക്കാനും കാട്ടിലേക്ക് കയറുന്നു, ഒരു സംഘത്തോടൊപ്പം . കൂടെ ഉള്ളതു ... ബ്ല..ബ്ല .. ബ്ല .. ബ്ല .. ബ്ലബ്ല .. ബ്ല  ..... !

വെര്‍ഡി‌ക്‍ട് : 
നാന്‍ വരുവേന്‍
മീണ്ടും വരുവേന്‍
ഉന്നൈ നാന്‍ തൊടര്‍വേന്‍
ഉയിരാല്‍ തൊടൂവേന്‍ ..

എന്നു പറഞ്ഞാണ് അവസാനം പടം തീരുന്നത് .. ഇങ്ങനെ ആണ് വരാന്‍ പ്ലാനെങ്കില്‍ വേണമെന്നില്ല. മിനിമം ഒരു മണിക്കൂര്‍ പറയാന്‍ പറ്റിയ കഥയെങ്കിലും തട്ടിക്കൂട്ടാന്‍ പറ്റിയില്ല മണിരത്നം സാറെ താങ്കള്‍ക്ക് ? അഞ്ചെട്ട് പാട്ടുള്‍പ്പടെ ആകെ 2 മണിക്കൂര്‍ ആണ് സിനിമയുടെ ആകെ റണ്ണിങ്ങ് ടൈം - അതില്‍ പകുതിയും സ്ലോമോഷനും. ഹനുമാന്റെ പടത്തിലെ റോള്‍ അഭിനയിക്കുന്ന കാര്‍ത്തിക് (യ്യേ .. പുതിയ കാര്‍ത്തി അല്ല - പഴേയ അപ്പൂപ്പന്‍ കാര്‍ത്തിക് തന്നെ) മരത്തിന്റെ മുകളിലും പാറയുടെ മുകളിലും ഒക്കെ പറന്നു കയറുന്നതു ശരിക്കും ബോറ് അല്ലേ മണി സാറേ?, സാറിനു അതു തോന്നിയതേ ഇല്ലാ ? കുംഭകര്‍ണ്ണന്‍ ആയിട്ട് പ്രഭുവിനെ നമുക്ക് സഹിക്കാം - കുംഭകര്‍ണ്ണന്‍ അസ്സലാക്കിയിട്ടും ഉണ്ട്. വിഭീഷണന്‍ ഒക്കെ ചുമ്മാ വേസ്റ്റ്! എന്തിനു അങ്ങനൊരു കഥാപാത്രം? എന്തിനു ഈ സിനിമയില്‍ ശൂര്‍പ്പണഖ? കൊല്ലാന്‍ വരുന്ന പോലീസുകാരനോട് ദേഷ്യം തോന്നാന്‍ ഒരു ക്രിമിനലിനു സ്വന്തം പെങ്ങളെ പൈശാചികമായി പോലീസുകാരന്‍ റേപ്പ് ചേയ്യുന്നതു സ്വന്തം കണ്ണാല്‍ കാണപ്പെടണം എന്നൊക്കെ ഉള്ള കാലം അങ്ങ് 1942 ആയിരുനു മണി മാഷേ! ഇപ്പ വഴീല്‍ കൂടെ പോകു‌മ്പോള്‍ ഏതെങ്കിലും കടക്ക് മുന്നില്‍ നീട്ടി തുപ്പിയാല്‍ പോലും കടക്കാരന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കണ ടൈം ആണ്!


വാല്‍ക്കഷ്‌ണങ്ങള്‍ :   കണ്ടിന്യൂറ്റി പലയിടങ്ങളിലും പ്രശ്നം തോന്നി .മണിരത്നത്തിന്റെ സിനിമയില്‍ കാണാന്‍ പാടില്ലാത്ത ഒരു പ്രശ്നം ആണിത്. മണി മാഷേ, നിങ്ങളുടെ ഈ പടം കച്ചറ ആണേന്നു നാട്ടുകാരു മൊത്തം ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നു രണ്ട് പ്രാവിശ്യം കണ്ടത്, അത് നിങ്ങളില്‍ നിന്നും ഇങ്ങനത്തെ പ്രശ്നങ്ങള്‍ എങ്കിലും പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. ടെക്നിക്കലി, താങ്കള്‍ ഒരു പെര്‍ഫക്ട് മനുഷ്യന്‍ ആയിരുന്നു ഇതു വരെ.  ഒരു സീനില്‍ നായകന്‍ വെള്ളത്തില്‍ ഇറങ്ങി ചെളി കളയുന്നു ദേഹത്തെ, അടുത്ത സീനില്‍ വീണ്ടും ചെളിയില്‍ കുളിച്ച നായകനെ കാണുന്നു നമ്മള്‍ ..  ഒരു പാട്ടില്‍ ക്യാമറ അസംഖ്യം കണ്ണാടികളില്‍ എവീടേയോ കാണാനുണ്ടായിരുന്നോ എന്നു വരെ എനിക്ക് സംശയമുണ്ട് - മണികണ്ഠനും പിന്നെ  സന്തോഷ് ശിവനും  ഹാന്റില്‍ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ അതു സംഭവിക്കാന്‍ ചാന്‍സില്ല - അതു കൊണ്ട് അതു എനിക്ക് തോന്നിയതായിരിക്കും! 

എന്നോട് പലരും പറഞ്ഞ പോലെ, അവസാ‍ന ഭാഗത്ത് ഐശ്വര്യാ റായ് ട്രെയിനിന്റെ ചങ്ങല വലിച്ച്  ട്രെയിന്‍ നിര്‍ത്തി നടു റോട്ടില്‍ - അല്ല - നടു പാളത്തില്‍ ഇറങ്ങി ബസ്സില്‍ കയറി കാട്ടില്‍ വീര ഉള്ള സ്ഥലത്ത് എത്തുന്നതു ഒരല്പം കത്തി ആയി - SPയും SITയും കമാണ്ടോകളും തച്ചിനിരുന്നു പഠിച്ച പണി പതിനെട്ടും ചേയ്തിട്ടും കണ്ടു പിടീക്കാന്‍ പറ്റാതിരുന്ന സ്ഥലം  നായിക ബസ്സില്‍ ചെന്നു കണ്ടു പിടീക്കുക എന്നു വച്ചാല്‍ ... സത്യം പറ മണി സാറേ .. ഈ പടം സാറ് തന്നെ ആണോ ചേയ്തത്? അതോ സുഹാസനി മണിരത്നമോ  അതോ വേറെ വല്ലവരും ?

എന്തായാലും, ഒരു പ്രാവിശ്യം ഒക്കെ കണാനുള്ള വഹ ഉണ്ട് ഈ പടത്തില്‍ - ക്യാമറ, ലൊക്കേഷന്‍, എന്നിവ ഉഗ്രന്‍ - അത്യുഗ്രന്‍ ‍!! AR റഹ്‌മാന്റെ പാട്ടുകള്‍ ഓഡിയോ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആ സുഖക്കുറവ് (ദേഷ്യം എന്നു വായിക്കുക) എനിക്ക് പടം കണ്ടപ്പോള്‍ തോന്നിയില്ല - പല പാട്ടുകളും നമ്മള്‍ അറിയുന്നതേ ഇല്ല സിനിമയില്‍ വന്നു പോവുന്നതു - അത്രെക്ക് സിനിമയുടെ ഒഴുക്കിനു ചേര്‍ന്ന രീതിയില്‍ ചെയ്തിരിക്കുന്നു റഹ്മാന്‍ ‍. അത് തികച്ചും അഭിനന്ദനീയം തന്നെ ആണ്.


Saturday, February 7, 2009

അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...

തമിഴ്/ഡ്രാമ-ഹുമര്‍് (9/10)

ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത്‌ ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.

പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്‌. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).

കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്‌, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.

വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട്‌ ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ്‌ എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !

ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.