Showing posts with label excellent film. Show all posts
Showing posts with label excellent film. Show all posts
Thursday, May 3, 2012
22 ഫീമെയിൽ കോട്ടയം - 22 Female Kottayam (8/10)
22 Female Kottayam/Malayalam/2012/Drama/M3DB/ (8/10)
ഒറ്റ വാചകത്തിൽ : മസ്റ്റ് സീ. ഒരു കാരണവശാലും തീയറ്റർ കാഴ്ച മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വെർഡിക്ട് : ഇതാണു സിനിമ. ഞാൻ പണ്ടെങ്ങാണ്ടും ഒക്കെ കണ്ട ഒരു ചെക്കസ്ലോവാക്യൻ സിനിമയോട് പ്ലോട്ടിനു നല്ല സാദൃശ്യം ഒക്കെ ഉണ്ടെങ്കിലും, മലയാളത്തിൽ ഇങ്ങനത്തെ ഒരു സിനിമ - സങ്കല്‍പ്പിക്കാൻ പോലും ആവുന്നില്ല. ഇത്തരം ഒരു സിനിമ എടുക്കാൻ ആഷിക്ക് അബുവിനുണ്ടായ ധൈര്യത്തിനു നൂറിൽ നൂറ് മാർക്ക്.
മറന്നു തുടങ്ങിയ പഴേയ താരങ്ങളെ - പ്രതാപ് പോത്തൻ, ടി ജീ രവി, സത്താർ എന്നിവരെയൊക്കെ സ്വന്തം സിനിമയിൽ അവസരം കൊടുത്തതിനു - അതും എണ്ണം പറഞ്ഞ റോളുകളിൽ തന്നെ അവസരം വീണ്ടും കൊടുത്തതിനു വീണ്ടൂം ആഷിക്ക് അബുവിനു തന്നെ കൈയ്യടി..
സംവിധാനത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ : ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തി, ഒരു പെർഫക്ട് സിനിമയാക്കാൻ ആഷിക്ക് നടത്തിയിരിക്കുന്ന ശ്രമത്തെ, അഭിനന്ദിച്ചേ മതിയാകൂ. പരിക്ക് പറ്റിയിരിക്കുന്ന ഒരാളെ അയാളുടെ പാർട്ട്ണർ ഒരു വികാര വിസ്ഫോടനത്തിന്റെ വക്കിൽ വച്ച് പിടിച്ചുലക്കുമ്പോൾ, “അയ്യോ വേദനിക്കുന്നു” എന്ന് കരയുന്ന കഥാപാത്രങ്ങൾ എത്ര മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടാവും?
സിനിമയുടെ മൂഡിനൊത്ത വിധം കാമറ ചലിപ്പിച്ച്, ആ മൂഡുകൾ പ്രേക്ഷകനിലേക്കെത്തിക്കാൻ ശ്രമിച്ച് വിജയിച്ച ഷൈജൂ ഖാലിദിനും കൈയ്യടിക്കാതെ വയ്യ - ട്രാഫിക്ക്, പിന്നെ സോൾട്ട് ആൻഡ് പെപ്പർ ... അതു കഴിഞ്ഞ് ഈ സിനിമ. യിങ്ങേരു കൊള്ളാട്ടോ!.
ഇനി മെയിൻ അ‘ഫി’നേതാക്കൾ : റീമാ കല്ലിങ്കൽ : സത്യത്തിൽ ആദ്യായിട്ട് ആണു ഒരു സിനിമയിൽ റീമയുടെ അഭിനയം ഇഷ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഓർത്ത് വച്ച്, അവയിൽ ശ്രദ്ധിച്ചുള്ള അഭിനയവും, അതിൽ ഇവർ എടുത്തിട്ടുള്ള എഫേർട്ടും ഒക്കെ പലയിടങ്ങളിലും നമ്മൾക്ക് വ്യക്തമായി അറിയാൻ ആവുന്നുണ്ട് - ആർട്ടിസ്റ്റിന്റെ അടുക്കേൽ നിന്നും കൂടുതൽ ഡിമാന്റ് ചേയ്യുന്ന ഒരു സംവിധായകനു, ഒരു നല്ല കഠിനപ്രയത്നം ചേയ്യുന്ന ആർട്ടിസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങാവുന്ന ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരു പരിധിയില്ല എന്നു തെളിയിക്കുന്നു ഇതിലെ റീമയുടെ പ്രകടനം.
ഫഹദ് ഫാസിൽ : നോർമൽ ബിസിനസ്സ് ക്ലാസ്സ് ഗയ്. മെനക്ക് ചേയ്തിരിക്കുന്നു ഫഹദ്. പക്ഷെ, ഫഹദിനെ ഈ ബിസിനസ്സ്മാനോ, എക്സിക്യൂട്ടീവോ അല്ലാത്തോരു നോർമൽ റോളിൽ കാണാൻ കൊതിയാവുന്നു എനിക്ക്..
പിന്നെ പറയേണ്ടത് റെക്സ് വിജയനും ബിജിബാലും കൂടെ സംവിധാനം നടത്തിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പറ്റിയാണു. ഓവറാവാതെ, സിനിമയുടെ കൂടെ ചേർന്നു സീനുകളുടെ മൂഡിനെ പതിന്മടങ്ങാക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല - അതുകൊണ്ട് ഇവർക്കും കൈയ്യടി അനിവാര്യം.
ഇനി ശരിക്കും താരങ്ങളുടെ കാര്യം : അഭിലാഷ് കുമാർ-ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന സിനിമയുടെ തിരനാടകം. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി കണ്ടിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്ഥമാക്കാൻ ഈ സിനിമയെ സഹായിച്ചിരിക്കുന്നതും, ഈ സിനിമയുടെ ഹൈലൈറ്റും ഈ തിരക്കഥയും സംഭാഷണങ്ങളും ഒക്കെത്തന്നെയാണു. ഹ്യൂമറിനു ഹ്യൂമർ, ഇമോഷൻസിനു ഇമോഷൻസ് .. ഇവർ ഇനിയും ഇത്തരം എഴുത്തുകൾ നടത്തട്ടെ.. അങ്ങനെ കാഴ്ചക്കാർക്ക് ഇനിയും വിരുന്നൊരുക്കട്ടെ..
പ്ലോട്ട് : പലരുടേയും റിവ്യൂകളും, മറു റിവ്യൂകളും, ഫെമിനിസ്റ്റ്-ആന്റീ ഫെമിനിസ്റ്റ്-മെയിൽ ഷെവനിസ്റ്റ്-ആന്റീ മെയിൽ ചിന്താഗതികളും, സിനിമയുടെ നെഗറ്റീവ് പ്രമോഷനും ഒക്കെക്കൊണ്ട് തമ്മിത്തല്ലുകൾ സോഷ്യൽ മീഡിയയിലും മറ്റും മിക്കവാറൂം ദിവസേന എന്ന വിധം നടക്കുന്നത് കൊണ്ടൂം, ഈ അടികളിൽ സിനിമയുടെ ക്ലൈമാക്സ് വരെ റിവീൽഡ് ആവുന്നുണ്ട് എന്നതു കൊണ്ട്, എല്ലാവർക്കും പ്ലോട്ട് അറിയാമെന്ന് ഊഹിച്ച് കൊണ്ട്, ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല. - അല്ലെങ്കിലും, കഥയല്ല, സിനിമായാണു ഇവിടെ താരം.
വാൽക്കഷ്ണം : ഈ റേഡിയോക്കാർ ചുമ്മാ പറഞ്ഞ് പറ്റിച്ചു : ഈ സിനിമയിൽ റീമയും ഫഹദും കിസ്സ് ചേയ്യുന്നുണ്ട് .. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയാണു ഫഹദ് ... എന്നൊക്കെ പറഞ്ഞ് എന്തോരു ബഹളമായിരുന്നു ... ചുമ്മാതാണേ .. അങ്ങനത്തോരു സംഭവം ഈ സിനിമയിലില്ല! :)
പിന്നെ വിവാദങ്ങളുടെ കാര്യം : ഒരു സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രം കോട്ടയംകാരിയാണെന്നതു കൊണ്ട് ആ കഥാപാത്രം ചേയ്യുന്ന കാര്യങ്ങൾ ആണു എല്ലാ കോട്ടയംകാരും ചേയ്യുന്നതെന്നു വിശ്വസിക്കുന്നതോ, അല്ലെങ്കിൽ വിചാരിക്കുന്നതോ ആരുടെ തെറ്റ്? ആ സിനിമയുടെ സംവിധായകന്റേയോ, ഫിക്ഷൻ എന്ന വാക്കിന്റെ അർത്ഥം എന്തെന്നു അറിയില്ലാത്ത പ്രേക്ഷകന്റേയോ? ഫിക്ഷൻ എന്ന വാക്കിൽ തന്നെയുണ്ട് അതിന്റെ അർത്ഥം - "Fiction is the form of any narrative or informative work that deals, in part or in whole, with information or events that are not factual, but rather, imaginary—that is, invented by the author." എന്നു വിക്കി പറയുന്നു.
ഇങ്ങനെ പോയാൽ, കഥാപാത്രങ്ങൾ ചേയ്യുന്നത് മുഴുവനും കഥാപാത്രത്തിന്റെ നാട്ടുകാരോ, ഗോത്രക്കാരോ, മതക്കാരോ ജാതിക്കാരോ എപ്പോഴും ചേയ്യുന്നു എന്ന ആരോപണം ആണു സിനിമ ഉയർത്തുന്നതെന്നു എല്ലാ സംഘടനകളും ഉയർത്തുകയും, സിനിമാ തീയറ്റർ തല്ലിപ്പൊളിക്കുകയും ചേയ്യും കുറച്ച് നാളുകൾക്കകം. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ആയിട്ട് സിനിമാക്കാർ വില്ലന്മാരേ എപ്പോഴും വല്ല അന്യഗൃഹജീവികളോ, പാക്കിസ്ഥാൻകാരോ ആക്കി സിനിമ പിടിക്കുന്ന കാലവും വിദൂരമല്ല.
മലയാള സിനിമയേ രക്ഷിച്ചേക്കണേ ദൈവമേ. ..
Saturday, January 7, 2012
ബ്യൂട്ടിഫുൾ (8.5/10)
Beautiful/Malayalam/2011/Drama/M3DB/ (8.5/10)
പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു .. ഇവരുടെ കഥയാണു ഈ സിനിമ.
വെർഡിക്ട് : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !
സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.
നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.
അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.
മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.
ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ. അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.
ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!
വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ. വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ - ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ. ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?
ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?
ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ. ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.
കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്. എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...
കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!
Labels:
2011,
anoop menon,
drama,
excellent film,
Film review,
humour,
jayasuriya,
malayalam film,
tiny tom,
v k prakash
Friday, October 14, 2011
ഇന്ത്യൻ റുപ്പി (8/10)
Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10)
പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്. ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.
വെർഡിക്ട് : സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?) ഇൻട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!
പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!
ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും. അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്. ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.
ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.
വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.
കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.

Monday, July 25, 2011
Shor in the City (8/10)
Shor in the City/Hindi/2011/Drama/IMDB/ (8/10)
Rated PG for language and some disturbing violent content.
Tagline: If you cant hear it, you are obviously dead!
പ്ലോട്ട് : മുംബൈ നഗരത്തിലെ നാലഞ്ച് പേരുടെ കഥ. അവിടെ അവരുടെ അതിജീവനത്തിന്റെ, അതിനുള്ള ശ്രമങ്ങളുടെ, അവരുടെ ക്രൈമുകളുടെ കഥകൾ.
ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കിട്ടാൻ കൈക്കൂലി കൊടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഒരു ക്രിക്കറ്റർ, ലോക്കൽ ഗുണ്ടകളുടെ ഭീഷണിയിൽ വലയുന്ന ഒരു Returned NRI ആയ ബിസിനസ്സ്കാരൻ യുവാവ്, അല്പസ്വല്പം തരികിടകൾ ഒക്കെ ചേയ്ത് ജീവിച്ച് പോവുന്ന മൂന്നംഗ ഗ്രൂപ്പ് - പിന്നെ ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില അപ്രധാന കഥാപാത്രങ്ങൾ - ഇത്രയും പേരുടെ കഥകൾ ആണീ സിനിമ. ഇവരുടെ കഥകൾ ആകസ്മികമായി അവിടിവിടെ കൂട്ടിമുട്ടുന്നുണ്ടെങ്കിലും, പരസ്പരം ഇടപെടുന്നതു പോലും പരിമിതമാണു. മൂന്നു തുരുത്തുകൾ ആയിട്ട് ഈ മൂന്നു കൂട്ടരുടേയും കഥകൾ മുന്നോട്ട് പോവുന്നു. ഗണേശ് ചതുർഥിയുടെ പത്ത് ദിവസങ്ങളിലായി നടക്കുന്നതായി കാട്ടുന്ന ഈ കഥകളൂടെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നില്ല.
വെർഡിക്ട് : ഒരു ചെറിയ പടം എങ്കിലും, ഉഗ്രൻ പടം. ഒരു തവണയും കൂടെ കാണണം എനിക്ക്. തുഷാർ കപൂറിനെ ആദ്യമായി ഒരു കഥാപാത്രത്തിൽ എനിക്കിഷ്ടമായ ഒരു സിനിമ കൂടെ ആയിരുന്നു ഇതു. അവൻ മാത്രമല്ല, എല്ലാവരും ഉഗ്രൻ. NRI ആയിട്ട് വരുന്ന ആൾ, തുഷാർ കപൂറിന്റെ ഒരു ഞെരിപിരി കൂട്ടുകാരൻ, ഇവരൊക്കെ കിടിലനാണു.
പക്ഷെ ശരിക്കും സ്റ്റാർ തിരക്കഥ തന്നെയാണു. വേണ്ടിടത്ത് വേഗം കൂട്ടിയും അല്ലാത്തിടത്ത് സ്ലോ ആയി ബന്ധങ്ങളുടെ ഊഷ്മളത കാട്ടിയൂം നീങ്ങുന്ന ഈ സിനിമയിൽ വിശ്രമിക്കാൻ ഒരിടം നമുക്കില്ല - നമ്മൾ ഇരുന്നു കണ്ട് തീർക്കുക തന്നെ, ഒരു ബാത്ത്‌റൂം ബ്രേക്ക് എടുക്കാൻ പോലും സമ്മതിക്കാത്ത ഒരു സിനിമ.
ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.
ഈ പടം സാമ്പത്തികമായി വിജയം ആയിരുന്നോ? ആയിരുന്നില്ലാ എന്നു തോന്നുന്നു .വിജയിക്കേണ്ട പടം ആയിരുന്നു ഇതു, എന്നാലേ ഇത്തരം പടങ്ങൾ കൂടുതൽ ഇറങ്ങൂ.
വാൽക്കഷ്ണം : രക്ത്‌ചരിത്രയിലെ പെണ്ണ് - രാധിക - ഇതിലും ഉണ്ട് :) സുന്ദരിയാണൂട്ടോ. ;)

hindi film,
mumbai,
radhika apte,
thushar kapoor
Monday, May 2, 2011
The Fighter (8.5/10)
The Fighter/English/2010/Drama/IMDB/ (8.5/10)
Rated R for language throughout, drug content, some violence and sexuality.
പ്ലോട്ട് : പ്രൊഫഷണൽ ബോക്സറന്മാരായ മിക്കി വാർഡിന്റേയും ഡിക്കി എക്ലൽണ്ടിന്റേയും കഥയെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു പടം. ബോക്സിങ്ങിൽ ഒരു ബ്രേക്കിനു വേണ്ടി കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒരു നല്ല ചാൻസ് കിട്ടാതെ വലയുന്ന അവസരത്തിൽ ഉണ്ടാവുന്ന തിരിച്ചടികളും അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന ശ്രമങ്ങളും ആണു ഈ സിനിമ.
വെർഡിക്ട് : കഥ ഇങ്ങനെ ഒരു ഒറ്റ വാചകത്തിൽ തീർത്തുവെങ്കിലും, പടം അസാദ്ധ്യം! കഥയല്ല, പക്ഷെ തിരക്കഥയും അഭിനയങ്ങളും അസാദ്ധ്യം. നായകൻ മറ്റേ Mark Wahlberg (ഷൂട്ടർ/ഡിപ്പാർട്ടഡ്/മാക്സ് പെയ്ൻ ഫേയിം) ആണെങ്കിലും ക്രിസ്റ്റയ്ൻ ബെയ്‌ൽ ആണു താരം. സഹനടനുള്ള അവാർഡുകൾ അങ്ങാരു വാരിക്കൂട്ടുകയാണു, ഈ ഫിലിമിലൂടെ - ഒട്ടും അത്ഭുതമില്ലാ എനിക്ക് - ശരിക്കും ജീവിക്കുകയാണു കഥാപാത്രമായിട്ട്. കഥാപാത്രത്തിനായി എത്ര ത്യാഗങ്ങളും നടത്താൻ തയ്യാറായ ഒരു നടൻ എന്നാണു ഞാൻ പണ്ടേ ഇദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളതു - 'The Machinist' എന്ന പടത്തിനു വേണ്ടി പത്ത് മുപ്പതു കിലോ ഒറ്റ സ്ട്രച്ചിൽ കുറച്ചത്രെ ഇങ്ങാരു (ആ പടം ഞാൻ കാണാൻ ഒന്ന്-ഒന്നര വർഷമായി പെന്റിങ്ങിൽ വച്ചിരിക്കാണു, പക്ഷെ .. ഒരു മടി !!)
ഈ പടത്തിലും ബെയ്‌ൽ ഒരു ഡ്രഗ് അഡിക്ടിന്റെ/ഒരു അലവലാതിയുടെ സഹല മാനറിസങ്ങളും, രീതികളും പകർത്തിയിട്ടുണ്ട് എന്നു എനിക്ക് തോന്നുന്നു - ശരിക്കും താരത്തെ ഈ കഥാപാത്രത്തിൽ കാണാനേ ആയില്ല എനിക്ക് - എന്നു വച്ച് മറ്റുള്ളവർ മോശമായി എന്നല്ലാട്ടോ - ബെയ്‌ലിന്റെ അമ്മയായിട്ട് അഭിനയിക്കുന്ന സ്ത്രീ - എന്റമ്മോ .. ഒരു ചെപ്പക്കുറ്റി നോക്കി ചാമ്പ് കൊടുക്കാൻ തോന്നിപ്പോവും നമുക്ക്.
ഒറ്റവാക്യത്തിൽ : മിസ്സ് ആക്കേണ്ടാത്ത ഒരു പടം - കണ്ട് തുടങ്ങിയാൽ തീരാതെ നിർത്താൻ തോന്നാത്ത ഒരു പടം.
വാൽക്കഷ്ണം : പണ്ടേ ഞാൻ ബെയ്‌ലിന്റെ ഫാൻ ആണു, ഈ പടം എന്നെ വീണ്ടും അങ്ങാരുടെ ഫാനാക്കിയിരിക്കുന്നു.
Wednesday, April 20, 2011
ജർമ്മൻ വാരം : Der Untergang (Downfall) (9/10)
Der Untergang/German/2004/War-Drama/IMDB/ (9/10)
Rated R for strong violence, disturbing images and some nudity
പ്ലോട്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം - ഹിറ്റ്ലറുടെ പട എല്ലായിടത്തും തന്നെ തോറ്റുകൊണ്ടിരിക്കുന്നു, റഷ്യൻ പട ബെർലിന്റെ വാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അവരുടെ ക്ലോസ് റേഞ്ച് ആർട്ടിലറി ഫയറോടെയാണു സിനിമ തുടങ്ങുന്നതു തന്നെ. ഹിറ്റ്ലർ എന്ന ധീരന്റെ (എന്തോക്കെ പോക്രിത്തരങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും, ചേയ്തതു മുഴുവൻ മനുഷ്യരാശിയോടുള്ള അപരാധങ്ങൾ ആണെങ്കിലും, ധീരൻ ആയിരുന്നു അങ്ങാരു - അതോ മൂഡനോ?) തൊട്ട് മുന്നിലെത്തി നിൽക്കുന്ന മരണത്തിന്റെ അല്ലായെങ്കിൽ തോൽവിയുടെ മുന്നിൽ മുട്ട് മടക്കാതെയുള്ള, എന്നാൽ സത്യത്തിനു നേരേ കണ്ണടച്ചുകൊണ്ട് നടക്കില്ലാത്ത ഒരു ജയത്തിനായി ദാഹിക്കുന്ന ഒരു നേതാവിന്റെ, അദ്ദേഹത്തിനു കൂടെ നിൽക്കുന്ന ഓഫീസറന്മാരുടെ, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ കഥയാണിതു, ആ യുഗത്തിന്റെ, ആ ധീരന്റെ, ജർമ്മൻ ജനങ്ങൾക്ക് തോൽവിയെക്കാൽ മരണമാണു ഇഷ്ടമെന്നു കരുതി അവരെ കൂട്ടക്കൊല ചേയ്യാൻ ഓർഡറിടുന്ന മൂഡന്റെ, അദ്ദേഹത്തിന്റെ വീഴ്ചയുടെ കഥയാണിതു.
ഹിറ്റ്ലറുടെ സെക്രട്ടറിയായി ജോലി ചേയ്യാൻ ബെർലിനിലേക്കെത്തുന്ന യുവതിയുടെ ഓർമ്മകളിലൂടെയാണു കഥ മുന്നേറുന്നതു, ആ യുവതി ജോലിക്ക് ഹാജരാവുന്നതു മുതൽ യുദ്ധം കഴിഞ്ഞ് തിരികേ പോവുന്നതു വരെയുള്ള ഓർമ്മകൾ ആണീ സിനിമ.
വെർഡിക്ട് : കിടിലൻ, കലക്കൻ, ഉഗ്രൻ എന്നിങ്ങനെയുള്ള വാക്കുകൾ ഞാൻ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നതു കൊണ്ടും, ആ സിനിമകളെക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ എന്നതു കൊണ്ടും ഒരു വാക്കിൽ എനിക്ക് ഈ സിനിമയെ വർണ്ണിക്കാനാവുന്നില്ല. ശരിക്കും ഉഗ്രനായിട്ടുണ്ട്, തിരക്കഥ, കഥാസന്ദർഭം തിരഞ്ഞെടുത്തിരിക്കുന്നതു, അതു ചിത്രീകരിച്ചിരിക്കുന്നതു, കഥാപാത്രത്തിനു വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതു, അവരതു അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നതു, സിനിമ കൊണ്ട് നിർത്തിയിരിക്കുന്നതു, എല്ലാമെല്ലാം ഇതിലും മെച്ചെപ്പെടുത്താനാവില്ല, ഉറപ്പ്. സകലരും ഉഗ്രനാക്കിയിരിക്കുന്നു..
ഹിറ്റ്ലറുടെ അവസാന നാളുകളിലെ മാനസിക സംഘർഷം, ചുറ്റുമുള്ളവരുടെ വികാരങ്ങൾ, സ്വന്തം നെതാവിനോടുള്ള കൂറ്, കൂറില്ലായ്മ, അവരുടെ സ്വന്തം കാര്യം നോക്കി ഉള്ള പോക്ക്, എന്നിങ്ങനെ നടക്കാവുന്നതെല്ലാം നന്നായിട്ട് തന്നെ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിനു എന്റെ ആദ്യ സുലാം. പിന്നെ ആ തിരക്കഥ ആസ്പദമാക്കി ഇത്രേം നല്ലോരു സിനിമ പിടിച്ച മറ്റു ടെക്നീഷ്യൻസിനു, പിന്നെ അഭിനേതാക്കൾക്ക് - എല്ലാർക്കും ചറപറാ സുലാം!.
ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ. !
വാൽക്കഷ്ണം : - ഹിറ്റ്ലർ ആയിട്ട് അഭിനയിച്ചിരിക്കുന്ന താരം ശരിക്കും ജീവിക്കുകയാണു സ്ക്രീനിൽ, അതു ശരിക്കും ഹിറ്റ്ലർ തന്നെയാണു എന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം - അല്ലാതെ വിശ്വസിക്കാൻ എനിക്കാവില്ല. ഹോ .. അപാരം അങ്ങാരു അങ്ങു ജീവിക്കുകയാണു ഹിറ്റ്ലർ ആയിട്ട്.
പോസ്റ്റ് വാർ ജർമ്മനിയിലെ ഹിറ്റ്ലറെ നായകനാക്കിയുള്ള ആദ്യ സിനിമ ആയിരുന്നു ഇതു - ഇത്തരം സിനിമകൾ വന്നിരുന്നെങ്കിൽ തന്നെ, ഒർജിനൽ ഹിറ്റ്ലറിന്റെ ഫയൽ ക്ലിപ്പിങ്ങ്സ് ആയിരുന്നു ഉപയോഗിച്ചിരുന്നതു അഭിനേതാക്കളെ ഉപയോഗിക്കുന്നതിനു പകരം. 65 കൊല്ലങ്ങളോളം ഒരു അലിഖിത വിലക്ക് പോലെ ആയിരുന്നു ഇത്തരം സിനിമകൾക്ക് - ആളുകൾക്ക് അത്തരം സിനിമ ചേയ്യാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

Thursday, April 7, 2011
Let Me In - ലെറ്റ് മീ ഇൻ (8/10)
Let Me In/English/2010/Romantic-horror/IMDB/ (8/10)
Rated R for strong bloody horror violence, language and a brief sexual situation.
പ്ലോട്ട് : നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്, സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി. അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..
വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു. ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?
നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’ പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.
ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!
ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് ! ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.
വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.
Labels:
2010,
cloverfield,
english film review,
excellent film,
hollywood,
horror,
kickass,
let me in
Tuesday, March 22, 2011
ടേക്കിങ്ങ് ചാൻസ് - Taking Chance (8.5/10)
Taking Chance /TV original movie/2009/Drama/IMDB/ (8.5/10)
പ്ലോട്ട് : ഇറാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച ചാൻസ് ഫെല്‍പ്പ്സ് എന്ന ജവാന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ വളരേ ഉയർന്ന ഓഫീസർ ആയ ഒരു ലെഫ്:കേണൽ വോളന്റീയർ ചേയ്യുന്നതും, ആ ജവാന്റെ ശരീരം എസ്കോർട്ട് ചേയ്തുകൊണ്ട് വീട്ടിലേക്കുള്ള യാത്രയും ആണു ഈ സിനിമ. നടന്ന സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന ഈ സിനിമ എടുത്തിരിക്കുന്നതു HBO ആണു. അപ്പോ ഊഹിക്കാല്ലോ അല്ലേ ക്വാളിറ്റി?
വെർഡിക്ട് : ഉഗ്രൻ സിനിമ. ഓരോ നിമിഷവും രാജ്യസ്നേഹം (രാജ്യസ്നേഹംമന്നു പറഞ്ഞാൽ തെറ്റാവും, രാജ്യത്തിനു വേണ്ടി സ്വയം ബലിയർപ്പിക്കുന്ന ജവാന്മാരോടുള്ള ആദരവ് ആണു ഇതിൽ മുഴുവൻ) ജ്വലിപ്പിക്കുന്ന രീതിയിൽ എടുത്തിരിക്കുന്നു ഈ സിനിമ. യുദ്ധമോ, യുദ്ധത്തിലെ രാഷ്ട്രീയമോ പറയാൻ ഒരു സെക്കന്റ് വേസ്റ്റ് ചേയ്യാതെ സിനിമയുടെ സബ്ബ്ജക്ടിനെ ചുറ്റിപ്പറ്റി തന്നെ സിനിമ പോവുന്നു എന്നതു ക്രിയേറ്റേഴ്സിന്റെ കഴിവ് തന്നെയാണു.
നമ്മടെ നായകൻ - (കെവിൻ ബേക്കൺ - അങ്ങനെ തന്നെ ആണല്ലോ അല്ലേ വിളിക്കുക?) അസ്സലാക്കീട്ടുണ്ട്. മനസ്സിലെ സംഘർഷങ്ങൾ ഒരു പട്ടാളക്കാരന്റെ നിയന്ത്രണത്തോടെ കാണികളിലേക്കെത്തിക്കാൻ അദ്ദേഹം ചേയ്തിരിക്കുന്ന എഫർട്ട് : കിടിലൻ. ടെക്ക്നിക്കൽ സൈഡും പെർഫക്ട് ആണു- HBO ഒർജിനത്സിന്റെ ടെക്ക്നിക്കൽ അഭിപ്രായം പറയാൻ മാത്രം ഒന്നും ഞാൻ ആയിട്ടില്ലാത്തതിനാൽ ആ ഏരിയ എക്സ്പേർട്ടുകൾക്ക് വിടുന്നു..
വെർഡിക്ട് ഒറ്റ വാക്കിൽ : ഒട്ടും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വാൽക്കഷ്ണം : കാണ്ഡഹാർ എന്ന നമ്മക്കടെ മേജറായ രവിയുടെ പടം കണ്ടപ്പോൾ, അതിൽ ഏറ്റവും കൂടുതൽ എനിക്കിഷ്ടായത് (മൊത്തം ചവറ് ആയിരുന്നതിനാൽ ഡീസന്റ് സീൻ ഓർത്തിരിക്കാൻ വളരേ എളുപ്പം ആയിരുന്നു ആ സിനിമയിൽ) മരിച്ച ജവാന്റെ മൃതദേഹം വഹിച്ച് കൊണ്ട് പോവുന്ന ട്രക്കിനു വഴിയിലെ വാഹനങ്ങൾ (ടിപ്പർ ലോറി വരെ) നൽകുന്ന ആദരവ് ആയിരുന്നു - ആ വാഹനങ്ങൾ ഒരു കോൺവോയ് ആയിട്ട് കാണ്ഡഹാർ നായകന്റെ മൃതശരീരം വീട്ടിൽ എത്തിച്ച് കൊടുക്കുന്നുണ്ട് ആ സിനിമയിൽ.
ഞാൻ അന്നേ വിചാരിച്ചിരുന്നു, - ചിലപ്പോൾ പട്ടാളക്കാരൻ ആയതു കൊണ്ടാവും ആ സംഭവങ്ങൾ ഒക്കെ പിടിക്കാൻ മേജർ രവിക്ക് സാധിച്ചതെന്നു - പക്ഷെ ഇന്നു എനിക്ക് മനസ്സിലായി - അങ്ങാരു ഈ പടം നേരത്തേ കണ്ടിരുന്നതു കൊണ്ടാണു അത് മലയാള സിനിമയിൽ വന്നതെന്നു!. ഇതു മാത്രമല്ല, പല കാര്യങ്ങളും ഇതിൽ നിന്നും രവിസാർ അടിച്ച് മാറ്റീട്ടും ഉണ്ട്!

hbo original,
hollywood,
kevin bacon,
war film
Friday, March 18, 2011
El secreto de sus ojos - The Secret in Their Eyes (8/10)
El secreto de sus ojos /Spanish-Argentina/2009/Thriller/IMDB/ (8/10)
Rated R for a rape scene, violent images, some graphic nudity and language.
പ്ലോട്ട് : ഒരു റിട്ടയേഡ് ഇൻവസ്റ്റിഗേറ്റർ ആയ നമ്മുടെ നായകൻ ഒരു നോവൽ എഴുതാൻ തീരുമാനിച്ചുറച്ചിരിക്കുന്നു, അതിനായി അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം കയറി വരുന്ന കഥ പണ്ട് അന്വേഷകൻ ആയിരുന്നപ്പോൾ പൂർണ്ണമായി തെളിയിക്കാൻ കഴിയാതിരുന്ന, വളരേ ദുരൂഹതകൾ ബാക്കി വച്ച ഒരു സംഭവമാണു. ആ കഥ എഴുതുവാൻ കൂടുതൽ ഇൻപുട്ടുകൾക്കായി നമ്മുടെ നായകൻ അന്നത്തെ ജൂനിയർ ഹെഡ് ആയിരുന്ന, അന്നു അങ്ങാർക്ക് ഒരു വൺ സൈഡഡ് പ്രേമം ഒക്കെ ഉണ്ടായിരുന്ന ഓഫീസറെ സമീപിക്കുന്നു - ഇന്നവർ ജഡ്ജ് ആണു.
അദ്ദേഹം ഈ നോവൽ എഴുതുന്നതും, അങ്ങനെ ആ നോവലിലൂടെ പഴയ ആ ഉദ്ദ്വേഗഭരിതമായ കഥ നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നതും, അവർ കൂടുതൽ സത്യങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി പണ്ട് ബാക്കിവച്ച ഇരുണ്ട ദുരൂഹതകളിലേക്ക് വെളിച്ചം ചൊരിയാൻ ശ്രമിക്കുന്നതും ഒക്കെ ആണു ഈ സിനിമ.
വെർഡിക്ട് : കിടിലൻ!.. ശരിക്കും 9ൽ കൂടുതൽ കൊടുക്കേണ്ടതാണു ഈ സിനിമക്ക്, ഒരു പ്രാവിശ്യം കൂടെ കണ്ടാൽ ഞാൻ ആ കടുംകൈയ്യും ചിലപ്പോൾ ചേയ്തു കളഞ്ഞേക്കാം. ഒരു ത്രില്ലർ സിനിമ എപ്പോഴും ഫാസ്റ്റ് ആവണം എന്നുള്ള ആ മിഥ്യാ ധാരണയെ പല അവസരങ്ങളിലായി പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. - സിനിമ സ്ലോആണെങ്കിലും (?), സിനിമയിലെ സംഭവങ്ങളോട് ഓടിയെത്താൻ നമ്മൾ ശരിക്കും പാടു പെടുക തന്നെ ചേയ്യും - ഇതു രണ്ടും കൂടെ എങ്ങനെ സംഭവിക്കും എന്നു ചോദിക്കരുതു, എനിക്കറിഞ്ഞൂട, കണ്ട് നോക്കൂ, മനസ്സിലാവും :)
ഒറ്റ വാചകത്തിൽ : ഒട്ടും ബോറടിക്കാത്ത, വളരേ ത്രില്ലിങ്ങ് ആയ ഒരു കിടിലൻ ത്രില്ലർ. ഭാഷ മാത്രം കടിച്ചാൽ പൊട്ടില്ല - സബ്റ്റൈറ്റിത്സ് തന്നെ ശരണം!.
സബ്ബ്റ്റൈറ്റിൽ ആണെങ്കിലും, ഇതിലെ ഡയലോഗ്സ് !!!! ഹൂ .. നമിച്ചു ഞാൻ !!
വാൽക്കഷ്ണം : ഫോറിൻ ലാംഗ്വേജ് കാറ്റഗറിയിൽ അക്കാദമി അവാർഡ് വിന്നേഴ്സ് ആയ സിനിമകൾ അന്വേഷിച്ച് പോയപ്പോൾ ആകസ്മികമായി കൈയ്യിൽ തടഞ്ഞ സിനിമയാണിതു. അർജന്റീനിയൻ, സ്പാനിഷ് ഒക്കെ ആണെങ്കിലും, സംഭവം കിക്കിടു! ഇനി എന്തായാലും, ഇതേ വഴിയിൽ കുറച്ച് കൂടി അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു, ഇതിലും വലുതു വല്ലതും അളേൽ ഉണ്ടെങ്കിലോ ;)
ഈ സിനിമ അർജന്റീനയിലും ഒരു സംഭവം തന്നെ ആയിരുന്നു, അവരുടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനുള്ള സിനിമയാണിതു.
Friday, November 5, 2010
മാതൃഭൂമി - എ നേഷൻ വിത്തൗട്ട് വുമെൺ - Matrubhoomi-A Nation Without Women (7.5/10)
Matrubhoomi-A Nation Without Women/Bhojpuri/2003/Fiction-Drama/IMDB/(7.5/10)
പ്ലോട്ട് : സിനിമ തുടങ്ങുന്നതു തന്നെ ഒരു ഫ്ലാഷ് ബാക്കിൽ നിന്നും ആണ് - വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിലെ ഒരു പ്രസവത്തോടെ ആണു. ജനിക്കുന്നതു പെൺകുഞ്ഞ് - കുട്ടിയുടെ അച്ഛൻ കുട്ടിയെ എടുത്തു കൊണ്ടു പോയി ഒരു മതാചാരം കണക്ക് പാലിൽ മുക്കി കൊല്ലുന്നു ..
ഒരു ഫിക്ഷൻ സിനിമ ആണു മാതൃഭൂമി .. . വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം ആണു കഥ നടക്കുന്ന പ്രദേശമായി കാട്ടുന്നതു. അവിടെ ഇപ്പോൾ ഒരു വീട്ടിലും ഇപ്പോൾ പെൺകുഞ്ഞുങ്ങൾ ഇല്ല - സ്ത്രീകൾ ഇല്ല - കഴിഞ്ഞ പതിനഞ്ച് കൊല്ലങ്ങളായി ആരും അവിടെ കല്യാണം കഴിച്ചിട്ടില്ല, അതു കൊണ്ട് പെൺകുട്ടികൾ ആരും തന്നെ വളർന്നു വരുന്നും ഇല്ല. ടോട്ടൽ പുരുഷന്മാർ മാത്രമുള്ള ഒരു ലോകം.. പുരുഷന്മാർ പ്രായ ഭേദമന്യേ പെൺകുട്ടികളെ അന്വേഷിച്ച് നടക്കുകയാണു - പുരുഷ ധനം കൊടുക്കുവാൻ തന്നെ തയ്യാറാണു അവർ. ലക്ഷങ്ങൾ വിലമതിക്കുന്ന അമൂല്യമായ ഒരു സ്വത്തായി മാറിക്കഴിഞ്ഞു സ്ത്രീ ജന്മങ്ങൾ.. പെണ്ണുങ്ങളെ കിട്ടാതെ പുരുഷ ജനം വലയുന്നു - പശുക്കളിൽ പോലും സ്ത്രീശരീരത്തെ അവർ തിരയുന്നു ..
അവിടത്തെ ഒരു ഉയർന്ന ജാതിയിൽ പെട്ട പ്രമാണിയുടെ വീടാണു കഥയുടെ കേന്ദ്ര സ്ഥാനം - അവിടെ അഞ്ച് മക്കൾ, ഒരു അച്ഛൻ. പെണ്ണന്വേഷിച്ച് ആശ നശിച്ചിരിക്കുമ്പോൾ ആണു ദൂരെ ഒരു ഗ്രാമത്തിൽ ഒളിപ്പിച്ച് വളർത്തിയ ഒരു പെൺകുട്ടിയെപറ്റി അവർ അറിയുന്നതു - ആ പെണ്ണിനെ മൂത്ത മകനു വേണ്ടി ആലോചിക്കുന്നു, പക്ഷെ പെൺകുട്ടിയുടെ അച്ഛൻ ഇളയ മകനെ തിരഞ്ഞെടുക്കുന്നു - പക്ഷെ ബുദ്ധിശാലിയായ ആ പ്രമാണി ഒരു മകനു 2 ലക്ഷം രൂപ കണക്കാക്കി അഞ്ച് മക്കൾക്കുമായി പത്തു ലക്ഷം കാഷ് പേയ്മെന്റിൽ ആ പെണ്ണിനെ മരുമകളാക്കി ‘വാങ്ങുന്നു‘.
തുടർന്നുള്ള കഥയാണു മാതൃഭൂമി - അ നേഷൻ വിത്തൗട്ട് വുമെൺ...
വെർഡിക്ട് : ഉഗ്രൻ!. :) ഇങ്ങനത്തെ ഒരു പടത്തെപ്പറ്റി കേട്ടിട്ടു തന്നെ വളരെ കുറച്ച് നാളുകളേ ആയിട്ടൊള്ളൂ. ഏതോ ബ്ലൊഗിനു അതിനു ടാങ്ക്സ് - ആ ബ്ലോഗിന്റെ പേരു മറന്നു.! നല്ല സംവിധാനം, നല്ല ലൊക്കേഷൻ, നല്ല സിനിമാറ്റോഗ്രാഫി ... പക്ഷെ സിനിമയിൽ ഉള്ള മെസ്സേജുകളുടെ അളവും, അവയുടെ അടിയൊഴുക്കും ഒരല്പം കൂടിപ്പോയോ എന്നു എനിക്ക് സംശയമുണ്ട്.. അവസാനം കൊണ്ടേ ക്ലൈമാക്സ് നശിപ്പിക്കുകയും ചേയ്തു എന്നു തോന്നി എനിക്ക്. വെറുതേ ഒരു കലാപം അവസാനം കൂട്ടിച്ചേർക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു! ഒരു വഴിക്ക് പോകുവല്ലേ, എന്നാൽ കിടക്കട്ടെ കുറച്ച് അധഃകൃത-ഉയർന്ന ജാതി കലാപവും കൂടെ എന്നു തോന്നിക്കാണും സംവിധായകനു.
പക്ഷെ, പടം : മസ്റ്റ് സീ ആണു. :)
Thursday, October 28, 2010
T D ദാസൻ - സ്റ്റാൻഡേർഡ് VI B (7.5/10)
Malayalam/2010/Drama/IMDB/(7.5/10)
പ്ലോട്ട് : പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നിന്നും ഒരു പയ്യൻ - ദാസൻ - സ്വന്തം അച്ഛനു അയക്കുന്ന എഴുത്ത് വഴിതെറ്റി എത്തിപ്പെടുന്നതു ബാഗ്ലൂരിലെ ഒരു ആഡ് ഫിലിം ഡയറക്ടർ ആയ ബിജു മേനോന്റെ വീട്ടിലാണു. ആ എഴുത്തിലെ ഉള്ളടക്കം ആ ആറാം ക്ലാസ്സ് പയ്യന്റെ ഹൃദയം തന്നെ ആണു എന്നു അറിയുന്ന ബിജുമേനോൻ ദാസന്റെ അച്ഛനെ കണ്ടു പിടിച്ച് എഴുത്ത് എങ്ങനെയെങ്കിലും എത്തിച്ചു കൊടൂക്കാൻ വീടു കാര്യസ്ഥനോട് (ജഗദീഷ്) ആവശ്യപ്പെടൂന്നു. അങ്ങാരു അതു ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയിൽ ഇടുന്നതു കണ്ട ബിജുമേനോന്റെ (ഏകദേശം ദാസന്റെ അതേ പ്രായമുള്ള) മകൾ എടൂത്തു വായിക്കുകയും, ആ എഴുത്തിനു മറുപടി എഴുതുകയും ചേയ്യുകയും ചേയ്യുന്നു... ബിജു മേനോൻ ആവട്ടെ, വഴി തെറ്റി ആ എത്തുന്ന എഴുത്തിനെ ബേസ് ചേയ്തു ഒരു സിനിമ പ്ലാൻ ചേയ്യുന്നു, ആ കഥ ഡെവലപ്പ് ചേയ്യാൻ ശ്രമിക്കുന്നു .. പക്ഷെ സാങ്കല്പികമായ ആ കഥയെ നിഷ്പ്രഭമാക്കി ശരിക്കുമുള്ള കഥ നീങ്ങുന്നു.. അതാണു ഈ സിനിമ.
വെർഡിക്ട് : ആദ്യേ പറയട്ടെ, സൂപ്പർ താരങ്ങളുടെ വളിപ്പു സിനിമകളെക്കാളും അമാനുഷ്യ നായക സങ്കല്പത്തെ ഉറപ്പിക്കുന്ന പടങ്ങളെക്കാളും മലയാള സിനിമക്ക് വേണ്ടതു ടി ആർ ദാസന്മാർ ആണു. തീയറ്ററിൽ ഇനിഷ്യൽ പുൾ ഒട്ടും തന്നെ കിട്ടാൻ സാധ്യതയില്ലാത്ത താരങ്ങളെ വച്ചുള്ള ഒരു പരീക്ഷണ സിനിമ - ഒരു കൊച്ചു സിനിമ, അതും ഒരു പുതുമുഖ സംവിധായകന്റെ വക. ഒരു നല്ല്ല സീരിയസ് സിനിമയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. ബിജുമേനോൻ ആണു നായകൻ എന്നതു കൊണ്ടോ, കുട്ടികളുടെ സിനിമ ആണു ഇതു എന്നുള്ള തോന്നൽ വന്നതു കൊണ്ടോ, സിബിമലയിലിന്റേയോ സത്യൻ അന്തിക്കാടിന്റേയോ അല്ലാ സംവിധാനം എന്നുള്ളതു കൊണ്ടോ ഈ സിനിമ ഡി വി ഡി എടുത്ത് കാണാൻ പോലും മടിക്കുന്ന ആളാണു നിങ്ങളെങ്കിൽ, നിങ്ങൾ ഒരു വളരേ നല്ല സിനിമ ആണു മിസ്സ് ആക്കുന്നതു.
മോഹൻ രാഘവൻ ആണു താരം. തിരക്കഥയും സംവിധാനവും ഈ പുതുമുഖം മനോഹരമായി ചേയ്തിരിക്കുന്നു. ഇങ്ങാരുടെ പടങ്ങൾക്കായി ഞാൻ ഇനി കാത്തിരിക്കും. ഉറപ്പ്.
തെറ്റുകളും കുറ്റങ്ങളും കണ്ടു പിടീക്കാൻ ആണേങ്കിൽ കണ്ടു പിടീക്കാം ധാരാളം - കുട്ടികളുടെയും ശ്രുതി മേനോന്റെയും അഭിനയത്തിലെ സ്വാഭാവികതക്കുറവുകളും, (പ്രത്യേകിച്ച് സപ്പോർട്ടിങ്ങ് കുട്ടികളുടെ റോളുകൾ). സ്വപ്നത്തിലേയും, സിനിമയിലെ-സിനിമയിലെയും കഥാപാത്രങ്ങളുടെ മുഖങ്ങളും ഒറിജിനൽ മുഖങ്ങളും ഒന്നായി കാട്ടുന്നതും മറ്റും എനിക്ക് ഒരല്പം സുഖക്കുറവ് തന്നു. ഒരു പക്ഷെ ആ സങ്കല്പ-കഥാപാത്രങ്ങൾക്ക് വേറേ മുഖങ്ങൾ ആയിരുന്നുവെങ്കിൽ സിനിമയുടെ മാറ്റു കൂടിയേനേ എന്ന് എനിക്ക് തോന്നി. (പക്ഷെ അങ്ങനെ ആയിരുന്നു എങ്കിൽ അതു ജനത്തിനു പറഞ്ഞു കൊടുക്കാൻ എഴുതിക്കാണിക്കുകയോ, മോർഫിങ്ങ് റ്റൈപ്പ് ഗ്രാഫിക്ക്സോ വേണ്ടി വന്നേനെ, മലയാളത്തിൽ! :) )
പക്ഷെ - ഇതൊന്നും ഈ സിനിമയുടെ ക്വാളിറ്റിയെ തെല്ലും ബാധിക്കുന്നില്ല. ഉഗ്രൻ - അതു മാത്രം ആണു വെർഡിക്ട്. കാണാതിരിക്കരുതു ഈ സിനിമ.
വാൽക്കഷ്ടം : തീയറ്ററിൽ പോയി ഈ സിനിമ കാണാൻ സാധിച്ചില്ലാല്ലോ എന്നു മാത്രം ആണു എന്റെ ദുഃഖം - പക്ഷെ ഈ സിനിമയുടെ പോസ്റ്ററിലെ പശ ഉണങ്ങും മുന്നേ തന്നെ വേറേ പോസ്റ്റർ തീയറ്ററുകാർ അതിനു മുകളിൽ ഒട്ടിച്ചിരുന്നു ഇവിടെ. മിക്കടത്തും അങ്ങനെ ആയിരുന്നിരിക്കണം.! ഇതു പോലെ തന്നെ ആയിരുന്നു രഞ്ജിത്തിന്റെ കേരളാ കഫേയുടെ ഗതിയും. ആ പടം വന്നതും പോയതും ഞാനറിഞ്ഞില്ല!. :)
തീയറ്ററുകാർ ഒരല്പം പോലും സപ്പോർട്ട് നല്ല പടങ്ങൾക്ക് കൊടൂക്കുന്നില്ലാ എങ്കിൽ മലയാള സിനിമകൾ മൊത്തം പൊട്ടും - തീയറ്ററിൽ സിനിമ കാണുന്ന ശീലം തന്നെ മലയാളികൾ മറക്കും. അതു തീയറ്ററുകളുടെ തന്നെ നാശത്തിനു ഇടയാക്കും..
ഇതു തീയറ്ററുകൾ മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം !
Saturday, October 2, 2010
ഉഡാൻ - Udaan (9/10)
Hindi/2010/Drama/IMDB/(9/10)
പ്ലോട്ട് : ഹോസ്റ്റലിൽ നിന്നും രാത്രി ചാടി പടം കാണുന്ന പരിപാടി പിടിക്കപ്പെട്ട്, സ്കൂളിൽ നിന്നും ഡിസ്മിസ്സ് ചേയ്യപ്പെട്ട്, നാടായ ജംഷഡ്പൂരിൽ എട്ട് വർഷത്തിനു ശേഷം എത്തുകയാണു നായകനായ പയ്യൻ. ഈ എട്ട് കൊല്ലവും അവന്റെ അച്ഛൻ അവനെ കാണാൻ ബോർഡിങ്ങ് സ്കൂളിൽ എത്തുകയോ അവൻ അവധിക്കാലത്ത് വീട്ടിൽ എത്തുകയോ ചേയ്തിരുന്നില്ല - ബോർഡിങ്ങ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിൽ എത്തുന്ന അവനെ കാത്തിരിക്കുന്നതു തനി പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന സ്വന്തം അച്ഛനും, അവന്റെ അച്ഛന്റെ ഏഴു വയസ്സുള്ള മകനും ആണു. - ഈ അനുജൻ ഈ ഭൂമിയിൽ ഉണ്ടായി എന്നു പോലും അവൻ അറിയുന്നതു വീട്ടിൽ എത്തിയ ശേഷമാണു. തുടർന്നു ആ ‘ജയിലിൽ‘ വാർഡനായ അച്ഛന്റെ ഉരുക്കു മുഷ്ടിയിൽ പെട്ട് ഗതികെടുന്ന, അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇവർ രണ്ടു പേരുടേയും കഥയാണു ഉഡാൻ.
വെർഡിക്ട് : എ വെനെസ്ഡേ’ക്ക് ശേഷം ഞാൻ കാണുന്ന ഏറ്റവും നല്ല ഹിന്ദി പടം ആണെന്നു തോന്നുന്നു ഇതു! എ വെനെസ്ഡേ’യുടെ വിജയം എന്തായിരുന്നു എന്നു വച്ചാൽ, ഒരു നിമിഷം പോലും സിനിമയുടെ മൂഡിൽ നിന്നും രക്ഷപ്പെടാൻ കാണികളെ അനുവദിച്ചില്ലാ സംവിധാന/തിരക്കഥാകൃത്ത്/സിനിമാറ്റോഗ്രാഫി കൈകാര്യം ചേയ്തവർ എന്നതാണു. അതിനൊപ്പമോ അതിൽക്കൂടുതലോ നമ്മളെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാൻ കഴിഞ്ഞൂ ഉഡാന്റെ സൃഷ്ടാക്കൾക്ക് എന്നതാണു ഈ കൊച്ചു പടത്തിന്റെ വിജയം.
സിനിമയുടെ സൃഷ്ടാക്കൾ വേറോരു കാര്യത്തിൽ എന്റെ മുഴുവൻ ആദരവും നേടുന്നുണ്ട് ഈ സിനിമയിലൂടെ - (വില്ലൻ എന്നു പറയാൻ ആവില്ലാ എങ്കിലും) വില്ലനായ അച്ഛന്റെ കഥാപാത്രത്തെ, വെറും വില്ലനായി അധപതിപ്പിക്കുന്നില്ല അവർ. പകരം അദ്ദേഹത്തിന്റെ വിചാരങ്ങൾ നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുക വഴി ആ കഥാപാത്രത്തോടും മാന്യത പുലർത്തിയിരിക്കുന്നു അവർ. വേറേ സിനിമകളിൽ കാണാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആണിതു.
അഭിനയിച്ചിരിക്കുന്നവർ - അതു ആ കൊച്ചൻ ആണെങ്കിലും ശരി, നായകൻ പയ്യൻ ആണെങ്കിലും ശരി, അച്ഛൻ ആണെങ്കിലും ശരി, അത്യുഗ്രൻ ആയിട്ട് വന്നിട്ടുണ്ട് - ആരേയും മോശം പറയാനില്ലാ എനിക്ക്. പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതു കാസ്റ്റിങ്ങ് ഡയറക്ടറുടെ കാര്യമാണു. കഥാപാത്രങ്ങൾക്ക് ഇതിലും ചേർന്ന നടന്മാരേ കിട്ടില്ലാ എന്നു തോന്നുന്നു, ഈ ഭൂമിയിൽ!. ആ അച്ഛനായിട്ട് റോണിത് റോയ് ജീവിക്കുക തന്നെ ആയിരുന്നു!!..
ശരിക്കും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടമാണിതു. - അതു കൊണ്ടു തന്നെ ആണു ഞാൻ 9 എന്ന ഓൾമോസ്റ്റ് പെർഫക്ട് സിനിമകൾക്ക് മാത്രം കൊടുക്കാവുന്ന റേറ്റിങ്ങ് കൊടുക്കുന്നതു. ആക്ഷനോ, ത്രില്ലിങ്ങ് മോമെന്റ്സോ പറയാനില്ല - പക്ഷെ - .. മിസ്സ് ആക്കേണ്ട! ഒരു കാരണവശാലും.! :)
വാൽക്കഷ്ണം : ഈ സിനിമ നീണ്ട 7 വർഷങ്ങൾക്ക് ശേഷം കാൻസിലെ മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചേയ്തത്രെ! .. യാതൊരു അത്ഭുതവും ഇല്ല അതിലേക്ക് സെലക്ഷൻ കിട്ടിയതിൽ!. ..
വേറൊരു കാര്യം .. ആ പോസ്റ്റർ കണ്ടോ .. ആ പോസ്റ്ററിൽ ഉണ്ട് മുഴുവൻ കഥയും ;)
Labels:
2010,
excellent film,
hindi film,
udaan,
Vikramaditya Motwane
Thursday, July 29, 2010
ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)
Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.
പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്. ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാപാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.
വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )
നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.
Saturday, July 10, 2010
ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)
ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി. ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്നമ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാംഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!
English/2009/Sports-Drama/(8/10)
പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.
മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.
വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.
ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവുമ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.
ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം. ;)
വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണുമ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട. ;)
Saturday, July 3, 2010
ദി ഡാം യുണൈറ്റഡ് - The Damn United (6.5/10)
English/Sports-Thriller/2009/(6.5/10)
പ്ലോട്ട് : ഇതൊരു നടന്ന കഥയാണ് - ഇതേ പേരിലെ നോവലിന്റെ സിനിമാ ആവിഷ്കാരവും ആണ്.
സമയം : 1974. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ ആയ ലീഡ്സ് യുണൈറ്റഡിനെ ആ സ്ഥാനത്ത് സ്ഥിരമായി പ്രതിഷ്ഠിച്ച് നിര്‍ത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ആയ അവരുടെ കോച്ച് റെവിയെ ഇംഗ്ലണ്ട് കോച്ചായി നിയമിച്ചതിനെ തുടര്‍ന്ന് ലീഡ്സിന്റെ കോച്ചിന്റെ സ്ഥാനം ഒഴിവു വരുന്നു. ആ സ്ഥാനത്തേക്ക് ലീഡ്സിന്റെ പ്രധാന എതിരാളികള്‍ ആയ ഡെര്‍ബി കൌണ്ടിയുടെ കോച്ച് ബ്രയാന്‍ ക്ലോവ് കോച്ചായി വരുന്നതു മുതല്‍ ആണ് കഥ തുടങ്ങുന്നതു. കഥയുടെ പ്രയാണം അവിടെ നിന്നും പിന്നോട്ട് നീങ്ങി നമ്മളെ ഈ രണ്ട് ടീമുകളുടേയും, ഈ രണ്ട് കഥാപാത്രങ്ങളുടേയും ബാക്ക് ഗ്രൌണ്ട് പറഞ്ഞ് നീങ്ങുന്നു..
വെര്‍ഡിക്ട് : സംഭവം കൊള്ളാം. ഈ ഫുഡ്ബോള്‍ ജ്വരത്തിനിടയില്‍ കാണാന്‍ പറ്റിയ പടം തന്നെ ഇതു. കളിയും, കളിക്ക് പിന്നിലെ കളികളും നന്നായി പറഞ്ഞ് പോയിരിക്കുന്നു സംവിധായകന്‍. മിസ്സ് ആക്കേണ്ട, കാണൂ, കണ്ടഭിപ്രായം പറയൂ.
വാല്‍ക്കഷ്ണം : സബ്‌റ്റൈറ്റില്‍സ് ഉള്ള വേര്‍ഷന്‍ കാണുന്നതാവും നല്ലതു, ഇംഗ്ലീഷ്-ഇംഗ്ലീഷ് ആയതു കൊണ്ട് മനസ്സിലാക്കാന്‍ ഞാന്‍ കുറച്ച് ബുദ്ധിമുട്ടി. ;)

Monday, November 23, 2009
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി! : റിപ്പീറ്റ് പോസ്റ്റ്
പൊങ്ങുമ്മൂടന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നി ഈ സിനിമ വിജയിപ്പിക്കേണ്ടതു ഏതൊരു സിനിമാ ആസ്വാദകന്റേയും ചുമതല ആണെന്നു, അതുകൊണ്ട് ഞാന്‍ എനിക്ക് പറ്റുന്ന രീതിയില്‍ ഈ പോസ്റ്റിനു പരസ്യം കൊടുക്കട്ടെ : അനുവാദമില്ലാതെ ആ പോസ്റ്റ് ഇവിടെ കൊണ്ടിട്ടതിനു പൊങ്ങമ്മൂടന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു .. പൊങ്ങുമ്മൂടന്റെ പോസ്റ്റ് അതേ പടി ഞാന്‍ ഇവിടെ പോസ്റ്റുന്നു. ഒര്‍ജിനല്‍ പോസ്റ്റ് ഇവിടെ കാണാം.

വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.
കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.
ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.
ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.
അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.
കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.
തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.
എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.
ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.
50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.
മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും മാറി നില്‍ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?
ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.
ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!
Subscribe to:
Posts (Atom)