Der Untergang/German/2004/War-Drama/IMDB/ (9/10)
Rated R for strong violence, disturbing images and some nudity
പ്ലോട്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം - ഹിറ്റ്ലറുടെ പട എല്ലായിടത്തും തന്നെ തോറ്റുകൊണ്ടിരിക്കുന്നു, റഷ്യൻ പട ബെർലിന്റെ വാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അവരുടെ ക്ലോസ് റേഞ്ച് ആർട്ടിലറി ഫയറോടെയാണു സിനിമ തുടങ്ങുന്നതു തന്നെ. ഹിറ്റ്ലർ എന്ന ധീരന്റെ (എന്തോക്കെ പോക്രിത്തരങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും, ചേയ്തതു മുഴുവൻ മനുഷ്യരാശിയോടുള്ള അപരാധങ്ങൾ ആണെങ്കിലും, ധീരൻ ആയിരുന്നു അങ്ങാരു - അതോ മൂഡനോ?) തൊട്ട് മുന്നിലെത്തി നിൽക്കുന്ന മരണത്തിന്റെ അല്ലായെങ്കിൽ തോൽവിയുടെ മുന്നിൽ മുട്ട് മടക്കാതെയുള്ള, എന്നാൽ സത്യത്തിനു നേരേ കണ്ണടച്ചുകൊണ്ട് നടക്കില്ലാത്ത ഒരു ജയത്തിനായി ദാഹിക്കുന്ന ഒരു നേതാവിന്റെ, അദ്ദേഹത്തിനു കൂടെ നിൽക്കുന്ന ഓഫീസറന്മാരുടെ, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ കഥയാണിതു, ആ യുഗത്തിന്റെ, ആ ധീരന്റെ, ജർമ്മൻ ജനങ്ങൾക്ക് തോൽവിയെക്കാൽ മരണമാണു ഇഷ്ടമെന്നു കരുതി അവരെ കൂട്ടക്കൊല ചേയ്യാൻ ഓർഡറിടുന്ന മൂഡന്റെ, അദ്ദേഹത്തിന്റെ വീഴ്ചയുടെ കഥയാണിതു.
ഹിറ്റ്ലറുടെ സെക്രട്ടറിയായി ജോലി ചേയ്യാൻ ബെർലിനിലേക്കെത്തുന്ന യുവതിയുടെ ഓർമ്മകളിലൂടെയാണു കഥ മുന്നേറുന്നതു, ആ യുവതി ജോലിക്ക് ഹാജരാവുന്നതു മുതൽ യുദ്ധം കഴിഞ്ഞ് തിരികേ പോവുന്നതു വരെയുള്ള ഓർമ്മകൾ ആണീ സിനിമ.
വെർഡിക്ട് : കിടിലൻ, കലക്കൻ, ഉഗ്രൻ എന്നിങ്ങനെയുള്ള വാക്കുകൾ ഞാൻ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നതു കൊണ്ടും, ആ സിനിമകളെക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ എന്നതു കൊണ്ടും ഒരു വാക്കിൽ എനിക്ക് ഈ സിനിമയെ വർണ്ണിക്കാനാവുന്നില്ല. ശരിക്കും ഉഗ്രനായിട്ടുണ്ട്, തിരക്കഥ, കഥാസന്ദർഭം തിരഞ്ഞെടുത്തിരിക്കുന്നതു, അതു ചിത്രീകരിച്ചിരിക്കുന്നതു, കഥാപാത്രത്തിനു വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതു, അവരതു അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നതു, സിനിമ കൊണ്ട് നിർത്തിയിരിക്കുന്നതു, എല്ലാമെല്ലാം ഇതിലും മെച്ചെപ്പെടുത്താനാവില്ല, ഉറപ്പ്. സകലരും ഉഗ്രനാക്കിയിരിക്കുന്നു..
ഹിറ്റ്ലറുടെ അവസാന നാളുകളിലെ മാനസിക സംഘർഷം, ചുറ്റുമുള്ളവരുടെ വികാരങ്ങൾ, സ്വന്തം നെതാവിനോടുള്ള കൂറ്, കൂറില്ലായ്മ, അവരുടെ സ്വന്തം കാര്യം നോക്കി ഉള്ള പോക്ക്, എന്നിങ്ങനെ നടക്കാവുന്നതെല്ലാം നന്നായിട്ട് തന്നെ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിനു എന്റെ ആദ്യ സുലാം. പിന്നെ ആ തിരക്കഥ ആസ്പദമാക്കി ഇത്രേം നല്ലോരു സിനിമ പിടിച്ച മറ്റു ടെക്നീഷ്യൻസിനു, പിന്നെ അഭിനേതാക്കൾക്ക് - എല്ലാർക്കും ചറപറാ സുലാം!.
ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ. !
വാൽക്കഷ്ണം : - ഹിറ്റ്ലർ ആയിട്ട് അഭിനയിച്ചിരിക്കുന്ന താരം ശരിക്കും ജീവിക്കുകയാണു സ്ക്രീനിൽ, അതു ശരിക്കും ഹിറ്റ്ലർ തന്നെയാണു എന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം - അല്ലാതെ വിശ്വസിക്കാൻ എനിക്കാവില്ല. ഹോ .. അപാരം അങ്ങാരു അങ്ങു ജീവിക്കുകയാണു ഹിറ്റ്ലർ ആയിട്ട്.
പോസ്റ്റ് വാർ ജർമ്മനിയിലെ ഹിറ്റ്ലറെ നായകനാക്കിയുള്ള ആദ്യ സിനിമ ആയിരുന്നു ഇതു - ഇത്തരം സിനിമകൾ വന്നിരുന്നെങ്കിൽ തന്നെ, ഒർജിനൽ ഹിറ്റ്ലറിന്റെ ഫയൽ ക്ലിപ്പിങ്ങ്സ് ആയിരുന്നു ഉപയോഗിച്ചിരുന്നതു അഭിനേതാക്കളെ ഉപയോഗിക്കുന്നതിനു പകരം. 65 കൊല്ലങ്ങളോളം ഒരു അലിഖിത വിലക്ക് പോലെ ആയിരുന്നു ഇത്തരം സിനിമകൾക്ക് - ആളുകൾക്ക് അത്തരം സിനിമ ചേയ്യാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.
Wednesday, April 20, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment