Showing posts with label comedy. Show all posts
Showing posts with label comedy. Show all posts
Monday, May 16, 2011
സീനിയേഴ്സ് - Seniors (7/10)
Seniors/Malayalam/2011/Humour-Suspense/Wiki/ (7/10)
പ്ലോട്ട് : കോളേജ് ഡേ രാത്രി, രംഗത്ത് ഒരു ഉഗ്രൻ നാടകം നടക്കുകയാണു, അരങ്ങത്ത് 4 പുരുഷന്മാരും, ഒരു പെൺകുട്ടിയും. അതേ ദിവസം വളരേ വൈകി ആ പെൺകുട്ടിയുടെ ശവശരീരം ഈ നാൽവർ സംഘത്തിന്റെ സ്ഥിരം താവളത്തിനടുത്ത് നിന്നും കിട്ടുന്നു..
വർഷം കുറച്ചധികം കഴിഞ്ഞ്, ആ നാൽവർ സംഘത്തിലെ ഒരാൾ ജയിലിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുകയാണു, ആ നാലു പേർക്കുമായി അയാൾ കുറ്റമേറ്റെടുത്ത് ജയിൽ വരിച്ചിരുന്നു. അയാൾ എത്തുന്നതു ഒരു പ്രത്യേക ആവശ്യവും ആയിട്ടാണു, വഴിക്ക് വച്ച് അവർ ഉപേക്ഷിച്ച പി ജി കോഴ്സ് പൂർത്തിയാക്കണം എന്ന വിചിത്രമായ ആവശ്യം കേട്ട് ബാക്കി മൂന്നു പേർ ഞെട്ടുന്നു - പക്ഷെ തങ്ങളുടെ പ്രിയ സ്നേഹിതന്റെ ആഗ്രഹത്തിനു അവർ വഴങ്ങുന്നു, അവർ നാലു പേരും തിരിച്ച് കാമ്പസിൽ എത്തുന്നു .. തുടർന്നു അവരുടെ വിലസൽ ആണു കാമ്പസിൽ - അതിനു തുടർച്ചയായി പഴയ സംഭവങ്ങളുടെ തനിയാവർത്തനങ്ങളും ..
വെർഡിക്ട് : പല സിനിമകളുടെ പലൈ ഭാഗങ്ങൾ അവിടിവിടെ വരുന്നുണ്ട് - കാമ്പസിലേക്ക് തിരിച്ച് പോക്കും, പഴയ കാമുകിയുടെ വിശ്വാസം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നതും, ചേയ്യാത്ത കുറ്റം ഏറ്റേടുക്കലും, പിന്നെ അതു ശരിക്കും ആരാണു ചേയ്തതെന്നു കണ്ടു പിടിക്കാൻ ശ്രമിക്കുന്നതും .. പല തവണ നമ്മൾ കണ്ടിട്ടുള്ള സംഭവങ്ങൾ തന്നെ ഇതു. പക്ഷെ ഈ സംഭവങ്ങൾ ഒക്കെ തന്നേയും രസകരമായി ചേയ്തു വൈക്കാൻ കഴിഞ്ഞിട്ടുണ്ട്, പോക്കിരിരാജ ഫെയിം വൈശാഖിനു.
പോക്കിരി രാജ എന്ന വൈശാഖിന്റെ ആദ്യ പടം കേരളീയർ ഹിറ്റാക്കിയ ഏറ്റവും മോശം പടങ്ങളിൽ ഒന്നായിരുന്നു, പക്ഷെ ഈ സിനിമ മലയാള സിനിമയുടെ ഇപ്പോഴത്തെ നിലവാരം വച്ച് നോക്കുമ്പോൾ ഹിറ്റാവാൻ വളരേ അധികം യോഗ്യതയുള്ള സിനിമ തന്നെയാണു.
ആദ്യ 10 മിനുറ്റ് കഴിഞ്ഞാൽ ചിരിയൊഴിയില്ല തീയറ്ററിൽ - സുരാജിന്റെ ചില വളിപ്പുകൾ ഒഴിച്ചാൽ ബാക്കി മിക്ക നമ്പറുകളും ഫ്രഷ് - ബിജൂ മേനോനും മനോജ് കെ ജയനും ചിരിപ്പിച്ച് കൊല്ലുന്നുണ്ട് ചില അവസരങ്ങളിൽ.
കുഞ്ചാക്കോ ബോബൻ - എന്റെ മ്വോനേ, ഇനിയെങ്കിലും ഒന്നഭിനയിക്കാൻ ശ്രമിച്ചൂടേ, ബാക്കി മൂന്നുപേരുടേയും കൂടെ നിൽക്കുമ്പോൾ കുഞ്ചാക്കോ ബോബൻ ശരിക്കും അമച്വർ!
സസ്പെൻസ് : അങ്ങനെ ഒന്നും ഇല്ല - ആദ്യ പകുതിയുടെ കാൽ ഭാഗം കഴിഞ്ഞപ്പോഴേ ഏകദേശം നമുക്ക് മനസ്സിലാവുന്നുണ്ട് ആരെയാണു തേടുന്നതെന്ന്, ബാക്കി ഉള്ളവർക്ക് മനസ്സിലാവാഞ്ഞതെന്തേ അതു? .. ക്ലൈമാക്സും കൃത്യമായി പ്രവചിക്കാൻ എനിക്ക് കഴിഞ്ഞൂ, ക്ലൈമാക്സിനു ഒരു പതിനഞ്ച് മിനുറ്റ് മുന്നേ തന്നെ ... അതു സൃഷ്ടാക്കളുടെ കഴിവു കേടോ, അതോ എന്റെ ബുദ്ധി വൈഭവമോ?
... ആദ്യത്തേതാവാൻ ആണു കൂടുതൽ സാധ്യത!. :)
ഒറ്റ വാചകത്തിൽ : പൈസാ വസൂൽ - വാല്യൂ ഫോർ മണി ആയ ഒരു എന്റർടെയിന്മെന്റ് ഫിലിം - ധൈര്യമായി കാണാം.
വാൽക്കഷ്ണം : അൽഫോൺസ് ജോസഫിന്റെ റ്റൈറ്റിൽ മ്യൂസിക്ക് - കിടു - ക്ലാസ്സ്. അതു എങ്ങു നിന്നും ഇൻസ്പയർ ആയതല്ലാ എന്നു വിശ്വസിക്കുന്നു, .. എന്തോ .. നല്ല പരിചയം തോന്നുന്നു ആ ട്യൂൺ ..
Labels:
2011,
biju menon,
comedy,
jayaram,
kunjako boban,
malayalam film,
manoj k jayan,
pokkiri raja,
seniors,
suspence,
thriller
Monday, December 20, 2010
Best Actor (6/10)
Best Actor/Malayalam/2010/Drama-Comedy/IMDB(6/10)
പ്ലോട്ട് : ഒരു സിനിമാപ്രാന്തൻ ആയ സ്കൂൾമാഷ് സിനിമാ നടനാവാൻ നടക്കുന്നതാണു സിനിമയുടെ കഥ. അങ്ങാർക്ക് ഭാര്യേം കുട്ടീം ഒക്കെ ഉണ്ട്, പക്ഷെ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹത്തിനു അവരെക്കാളൊക്കെ സ്ഥാനം അയാൾ കൊടുക്കുന്നുണ്ട് .. ബാക്കി എല്ലാം സാദാ സിനിമകളെ പോലെ, സംവിധായകർ ആട്ടി ഓടിക്കുന്നു, അയാൾ കിട്ടിയേക്കാവുന്ന ഒരു പടത്തിലെ റോളിനു എക്സ്പീരിയൻസ് ഉണ്ടാക്കാനായി കൊച്ചിയിലെത്തുന്നു, ഗുണ്ടകളുടെ കൂടെ താമസിച്ച് അവരുടെ രീതികൾ പഠിക്കാൻ. .. പിന്നെ കോറേ തമാശകൾ, വളിപ്പുകൾ, .. അവസാനം ഒരുഗ്രൻ ട്വിസ്റ്റ്, അതിലും ഉഗ്രൻ ക്ലൈമാക്സ്.
വെർഡിക്ട് : സിനിമ ക്ലൈമാക്സ് ഒഴിവാക്കി നോക്കിയാൽ തികച്ചും ആവറേജ് ആണു.ചുമ്മാ കൈയ്യടി വാങ്ങാൻ സ്ഥിരം വളിപ്പുകളും, തമാശകളും ഒക്കെയായിട്ട് മുന്നോട്ട് പോവുന്ന കഥപറച്ചിൽ. അസ്വാഭാവികങ്ങളായ സ്വഭാവമാറ്റങ്ങൾ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ബേസിക്ക് സ്വഭാവത്തിൽ കാണികൾക്ക് സംശയം ഉണ്ടാക്കുന്നുണ്ട്, അതു ഒഴിവാക്കാമായിരുന്നു. ഒരിക്കലും ഒരു പാവം സ്കൂൾമാഷ് കൊച്ചീലെ തടിമാടൻ ക്വട്ടേഷൻടീമുകളോട് ഉരസില്ല, അതും ഇന്നലെ പരിചയപ്പെട്ട ഗുണ്ടകൾക്ക് വേണ്ടി.! അതു കഥയിലെ തെറ്റ്. !
മമ്മൂട്ടി ഒരു നാട്ടിൻപുറത്തെ മാഷിന്റെ എല്ലാ മാനറിസങ്ങളും പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അതു ഒരു നല്ല പരിധിവരെ നന്നായിട്ടും ഉണ്ട്. ലാലിനു സ്വന്തം റോൾ ഇനിയും വളരേ അധികം നന്നാക്കാനുള്ള സ്കോപ്പ് ഉണ്ടായിരുന്നു, പക്ഷെ ഓവറാക്കി. സലിംകുമാർ വൃത്തികേടാക്കിയിട്ടില്ല. വിനായകൻ ചെറുതെങ്കിലും നല്ലോരു റോൾ നന്നാക്കിയിട്ടുണ്ട്. ശ്രദ്ധിക്കപ്പെടാൻ അദ്ദേഹത്തിനു നന്നായി അറിയാം. നെടുമുടി വെറുതേ വന്നു പോവുന്നുണ്ട് - ചുമ്മാ സെന്റി അടീക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നുണ്ട്. ശ്രീനിവാസനും ഒരു ചലനം ഉണ്ടാക്കാനാവാതെ വന്നു പോവുന്നു. സ്പെഷ്യൽ അപ്പിയറൻസ് നടത്തുന്ന ലാൽജോസ്, രഞ്ജിത്ത് എന്നിവർ ഇവരെക്കാൾ ഒക്കെ നന്നായിട്ട് ചേയ്യുന്നുണ്ട് റോളൂകൾ. :)
മേഘമൽഹാറിൽ ക്യാമറാമാൻ ആയിട്ട് ബിജുമേനോന്റെ കൂടെ നടക്കുന്ന പയ്യൻ (ഹിപ്പി സ്റ്റൈൽ) : ഇതിലും ഉണ്ട് : അദ്ദേഹത്തിനെന്തേ നല്ല റോളുകൾ ആരും കൊടുക്കാത്തേ? അങ്ങാരു ഏതു റോളും ഉഗ്രൻ ആക്കുന്നുണ്ടല്ലോ? കുറച്ച് കൂടെ പ്രാധാന്യമുള്ള റോളുകൾ അങ്ങാർക്ക് ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ.. നല്ല സ്വാഭാവിക ഡയലോഗ് ഡെലിവറി അങ്ങാരെ വ്യത്യസ്ഥനാക്കി നിർത്തുന്നു, എല്ലാവരിലും ഇടയിൽ. മേഘമൽഹാറിലും ഞാൻ ഇങ്ങാരെ ശ്രദ്ധിച്ചിരുന്നു..
സംവിധായകൻ : ഒരു കാര്യം ഉറപ്പ് - ഈ പുതുമുഖ സംവിധായകൻ ഒരു വാഗ്ദാനം ആണു, മലയാള സിനിമക്ക്. കൊള്ളാം, ആദ്യ സിനിമയുടെ ഒരു വിറവൽ ഇല്ലാതെ ഒരു സൂപ്പർ നായകനെ ഇൻട്രോ ചേയ്തു കൊണ്ടുവരുന്നതും, നായകന്റെ ബിൽഡപ്പും, ഒക്കെ, വളരേ നന്നാക്കിയിട്ടുണ്ട്. ടെക്ക്നിക്കൽ ഡിവിഷൻ ആണു ഈ സിനിമയെ ‘മോശ‘ത്തിൽ നിന്നും ‘തരക്കേടില്ലാ’ത്തത് എന്ന നിലവാരത്തിൽ എത്തിക്കുന്നതെന്നു പറഞ്ഞാൽ അതു ഒരു തെറ്റാവില്ല.
വാൽക്കഷ്ണം : ക്ലൈമാക്സിനെ കുറിച്ച് പറഞ്ഞല്ലോ - അതൊരു ഉഗ്രൻ ഐറ്റം ആണുട്ടോ. :) ഇഷ്ടായി. ആ ഒരു ക്ലൈമാക്സ് ഇല്ലായിരുന്നുവെങ്കിൽ, ഈ സിനിമ ‘സൂപ്പർസ്റ്റാർ ചവർ’ എന്ന ലിസ്റ്റിൽ സ്ഥാനം പിടിച്ചേനേ. ആ ക്ലൈമാക്സ് ഇട്ടതിനു, കഥാകൃത്ത്/തിരക്കഥാകൃത്ത്/സംവിധായക ത്രയങ്ങൾക്ക് എല്ലാ കൈയ്യടികളും. :)
വെർഡിക്ട് ഒറ്റ വാക്കിൽ : ആവറേജ്, ബട്ട് സഹിക്കബിൾ. :)

2010,
best actor,
comedy,
lal,
malayalam film,
mammootty,
nedumudi venu,
salim kumar
Monday, November 29, 2010
ബോസ് എംഗിരാ ഭാസ്കരൻ (Boss engiraa Bhaskaran) (7.5/10)
Tamil/2010/Romantic-Comedy/IMDB/(7.5/10)
പ്ലോട്ട് : നായകൻ ഒരു പണീം ചേയ്യാതെ ഒള്ള അലമ്പോക്കെ ചേയ്തു നടക്കുന്ന ഒരുത്തൻ - ഭാസ്കരൻ അഥവാ ബോസ് ആയിട്ട് ആര്യ. നായിക : നായകന്റെ ചേട്ടന്റെ ഭാര്യയുടെ അനുജത്തി. തമ്മിൽ പ്രേമം - നായിക നല്ല വിദ്യാഭ്യാസം, നായകൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയും - ജീവിതാഭിലാഷം ഡിഗ്രി പാസ്സാവുക എന്നതും ആണു. കൈ വൈക്കുന്നതൊക്കെ പാര ആയി മാറുക എന്ന അസാധാരണമായ രോഗവും കൂടെ ഉള്ള നമ്മുടെ നായകന്റെ നായികക്കു വേണ്ടിയുള്ള ഫൈറ്റ് ആണു സിനിമക്ക് ആധാരം.
വെർഡിക്ട് : കലക്കൻ! :) നടന്മാർ, നടിമാർ, ഡയറക്ടർ, സംഭാഷണങ്ങൾ, സിനിമാറ്റോഗ്രാഫി, കോറിയോഗ്രാഫി .. മൊത്തം കലക്കി കടുകുവറുത്തു! :) എന്റെ അഭിപ്രായത്തിൽ ഇതൊരു പക്കാ ടൈംപാസ് ഫിലിം ആണു, എങ്കിലും, എന്തെങ്കിലും ഒരു നല്ല ഫീലിങ്ങ് നമ്മളിൽ ബാക്കി വച്ചിട്ടാണു സിനിമ തീരുന്നതു. പല അവസരങ്ങളിലും ഞാൻ ഡി വി ഡി പോസ് ചേയ്തു ചിരിച്ച് തീർത്തിട്ടാണു കാണൽ കണ്ടിന്യൂ ചേയ്തത്. നല്ല ഹാസ്യം അവിടിവിടെ നല്ലവണ്ണം - എന്നാൽ ഓവറാവാതെ -ചേർത്തിറക്കിയിരിക്കുന്ന ഒരു റൊമാന്റിക്ക് ഫിലിം. :) ..
ഡയലോഗുകൾക്കിടയിലെ പഴയ സിനിമകളെ പറ്റിയുള്ള പരാമർശങ്ങൾ, ആ സിനിമകളിലെ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ എന്നിവ ഒക്കെ സ്മാർട്ടായിട്ട് ഉപയോഗിച്ച് സിനിമയെ ഒരു കിടീലൻ എന്റർടൈനർ ആക്കാൻ സാധിച്ച രാജേഷ് എന്ന സംവിധായകനു ഫുൾ മാർക്ക്സ്!
എന്റെ അഭിപ്രായത്തിൽ ഒരു മസ്റ്റ് സീ ഫിലിം ആണിതു. :)
വാൽക്കഷ്ണം : ഡയറക്ടർ ഡയറക്ട് ആയിട്ട് കഥാപാത്രത്തെ ഫോൺ വിളിച്ച് “മര്യാദക്ക് ചേയ്യാൻ വന്ന കാര്യം ചേയ്തിട്ട് പോകിനടൈ” എന്നു പറയുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - തമാശക്കാണെങ്കിലും, എനിക്കാ പരിപാടി ശരിക്കങ്ങ് ബോധിച്ച് :)

arya,
Boss engiraa Bhaskaran,
comedy,
nayan tara,
nayans,
romantic comedy,
tamil
Saturday, July 10, 2010
ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)
ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി. ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്നമ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാംഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!
English/2009/Sports-Drama/(8/10)
പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.
മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.
വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.
ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവുമ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.
ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം. ;)
വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണുമ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട. ;)
Thursday, July 8, 2010
യൂത്ത് ഇന്‍ റിവോള്‍ട്ട് - Youth in Revolt (5/10)
English/2010/Comedy/(5/10)
Rated R for sexual content, language and drug use.
പ്ലോട്ട് : നായകന്‍ 16 വയസ്സുള്ള പയ്യന്‍ നിക്ക് (മറ്റേ ജൂനോയിലെ പയ്യന്‍ തന്നെ), ലവന്റ് ഏറ്റവും വലിയ പ്രശ്നം എന്താണെന്നു വച്ചാല്‍, അവന്‍ ആ വയസ്സിലും ‘കന്യക‘ന്‍ ആണ് എന്നതാണ്!. ലവനു എപ്പോഴും പയ്യന്മാരുടെ കൂടെ കഴിയാന്‍ ഇഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട്, അവന്റെ അത്രേം മാത്രം പ്രായമുള്ള ഗേള്‍ ഫ്രണ്ടുള്ള ഒരു അഛനുണ്ട്, അതൊന്നും അവനൊരു പ്രശ്നമേ അല്ല, ഇതാണ് ലവന്റെ മെയിന്‍ പ്രശ്നം! അഹങ്കാരം, അല്ലാണ്ടെന്ത്!
ലവന്‍ ലവന്റെ അമ്മേടെ കാമുകന്‍ ആയ ഒരു ആള്‍ടെ ഫ്രോഡ് പണി കാരണം നാട്ടീന്നു മാറി നില്‍ക്കുന്ന സ്ഥലത്ത് വച്ച് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുന്നു, അവളെ ലവന്‍ പ്രേമിച്ച് തുടങ്ങുന്നു. ലവളാണെങ്കില്‍ വളരെ ദൈവ വിശ്വാസികള്‍ ആയ അഛനമ്മമാരുടെ ‘ഏക‘ ഇളയ മകള്‍, അവള്‍ ആണെങ്കില്‍ പാരീസില്‍ ഒരു ഫ്രഞ്ച്കാരനെ കെട്ടാനാണ് സ്വപ്നം കാണുന്നതു! വീണ്ടും അഹങ്കാരം, അല്ലാണ്ടെന്താ! (എന്താണാവോ ആരും ചേര്‍ത്തലക്കാരനെ കെട്ടാന്‍ സ്വപ്നം കാണാത്തതു!) അതോടെ അവന്റെ മറ്റോരു അംശം - ഫ്രഞ്ച്കാരനാവാനും, അവന്റെ നാണം കുണുങ്ങി പുറംചട്ടയില്‍ നിന്നും പുറത്ത് വരാന്‍ കൊതിക്കുന്നതുമായ ഒരു അംശം, മറ്റോരു അവനായി അവന്റെ കൂടെ നടന്നു അലമ്പ് ഉപദേശം കൊടുക്കാന്‍ തുടങ്ങുകയാണ് ... ബാക്കി കണ്ട് അറിയൂ..
വെര്‍ഡിക്ട് : ഓ .. എന്തോന്നു - എനിക്കെങ്ങും ഇഷ്ടായില്ല - റോട്ടണ്‍ ടൂമാറ്റോസിലും മെറ്റാക്രിട്ടിക്കിലും ഒക്കെ ഒടുക്കത്തെ റിവ്യൂകള്‍ ആണ് - എന്തു കാര്യം? എനിക്കു ഇംഗ്ലീഷ് മനസ്സിലാവാത്തതു കൊണ്ടാവണം, ചിരി വന്നതേ ഇല്ല - ഒരു വിധം സീരിയസ്സ് കോമഡി!. കണ്ട് നോക്കൂ - ഇഷ്ടായെങ്കില്‍ പറയൂ, ഞാന്‍ ഒന്നൂടെ കണ്ട് നോക്കാം...
എനിക്ക് സിനിമായേ ഇഷ്ടമാവാതുള്ളൂട്ടോ - പയ്യന്‍ കൊള്ളാം - യെവന്‍ മറ്റേ ‘ജൂനോ’ എന്ന പടത്തിലെ പോലെ തന്നെ നന്നായിട്ടുണ്ട് - പെണ്‍കൊച്ചുങ്ങളും കൊള്ളാം, ‘കാണാന്‍’ മാത്രം ഉള്ള വകയുണ്ട്. ഡയലോഗുകളും കൊള്ളാം - ആന്‍സിന്റെ മസാല പോലെ നല്ല എരിവൊക്കെ ഉണ്ട്.!
Wednesday, July 7, 2010
ദി പ്രപ്പോസല്‍ - The Proposal (7/10)
English/2009/Romantic-Comedy/ (7/10)
Rated PG-13 for sexual content, nudity and language.
പ്ലോട്ട് : സ്വന്തം പുസ്തകം ഇറക്കണം എന്നു ആശിക്കുന്ന ആന്‍ഡ്രൂ (റയാന്‍) ഒരു ബുക്ക് പബ്ലീഷിങ്ങ് ഹൌസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയ മാര്‍ഗരറ്റിന്റെ (സാന്ദ്രാ ബുള്ളോക്ക്) അസിസ്റ്റന്റ് ആണ്. മാര്‍ഗരറ്റിനെ ആ ഓഫീസിലെ ആര്‍ക്കും തന്നെ ഇഷ്ടമല്ല, അവളുടെ സ്ട്രിക്ട് പെരുമാറ്റ രീതി തന്നെ കാരണം. കനേഡിയന്‍ ആയ മാര്‍ഗരറ്റിന്റെ വിസ കാലാവധി കഴിയുന്നതോടെ അവളെ നാട് കടത്താന്‍ അമെരിക്കന്‍ ഗവ: തീരുമാനിക്കുന്നു, അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗരറ്റ് ആന്‍ഡ്രൂവിനെ കെട്ടാന്‍ പോകുകയാണെന്നു കള്ളം പറയുന്നു, ഓഫീസിലും, ഇമ്മിഗ്രേഷന്‍ ഓഫീസിലും.
ഈ കള്ളത്തരത്തിനു കൂട്ടു നിന്നില്ലാ എങ്കില്‍ സ്വന്തമായി പുസ്തകം ഇറക്കാനുള്ള സ്വപ്നം സ്വപ്നമായി ഇരിക്കുകയേ ഒള്ളൂ എന്നു മാര്‍ഗരറ്റ് ഭീഷണിപ്പെടുത്തുന്നതോടെ ആന്‍ഡ്രൂവും വേറേ ഗത്യന്തരമില്ലാതെ ഇതിനു കൂട്ടു നില്‍ക്കുന്നു. ആന്‍ഡ്രൂവിന്റെ അമ്മൂമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ രണ്ടു പേരും അലാസ്കയിലേക്ക് നീങ്ങുന്നതോടെ കഥ കൂടുതല്‍ രസകരമാവുന്നു
വെര്‍ഡിക്‍ട് : സംഭവം കൊള്ളാം. കിടിലന്‍ ലൊക്കേഷനും, നല്ല ചെറു തമാശകളും, നല്ല സ്ക്രീന്‍പ്ലേയും, നല്ല അഭിനയങ്ങളും, ഒക്കെക്കൂടെ ഒരു ചെറിയ സദ്യ തന്നെ ആണീ പടം. ക്ലൈമാക്സ് എന്ന സാധനം ലൌസ്റ്റോറീസില്‍ ഉണ്ടാവാറില്ലാല്ലോ - എല്ലായ്‌പ്പോഴും നായികയെ നായകന്‍ ഉമ്മ വൈച്ച് സിനിമാ തീരും - ഇതിലും അതു പോലെ തന്നെ ആണ്. റയാന്‍ റൈനോള്‍ഡ്സിന്റെ ഇതിനു മുന്നെ ഞാന്‍ കണ്ട പടം ‘ജസ്റ്റ് ഫ്രണ്ട്സ്’ ആയിരുന്നു - അതിനേക്കാള്‍ ഒക്കെ ലവന്‍ നന്നായിട്ടുണ്ട് ഇതില്‍.
കണ്ടാല്‍ നഷ്ടമാവില്ല ഒരിക്കലും. കാണൂ, കണ്ടഭിപ്രായം പറയൂ. :)
Subscribe to:
Posts (Atom)