Shor in the City/Hindi/2011/Drama/IMDB/ (8/10)
Rated PG for language and some disturbing violent content.
Tagline: If you cant hear it, you are obviously dead!
പ്ലോട്ട് : മുംബൈ നഗരത്തിലെ നാലഞ്ച് പേരുടെ കഥ. അവിടെ അവരുടെ അതിജീവനത്തിന്റെ, അതിനുള്ള ശ്രമങ്ങളുടെ, അവരുടെ ക്രൈമുകളുടെ കഥകൾ.
ക്രിക്കറ്റ് ടീമിലേക്ക് പ്രവേശനം കിട്ടാൻ കൈക്കൂലി കൊടുക്കാൻ പണമില്ലാതെ വിഷമിക്കുന്ന ഒരു ക്രിക്കറ്റർ, ലോക്കൽ ഗുണ്ടകളുടെ ഭീഷണിയിൽ വലയുന്ന ഒരു Returned NRI ആയ ബിസിനസ്സ്കാരൻ യുവാവ്, അല്പസ്വല്പം തരികിടകൾ ഒക്കെ ചേയ്ത് ജീവിച്ച് പോവുന്ന മൂന്നംഗ ഗ്രൂപ്പ് - പിന്നെ ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില അപ്രധാന കഥാപാത്രങ്ങൾ - ഇത്രയും പേരുടെ കഥകൾ ആണീ സിനിമ. ഇവരുടെ കഥകൾ ആകസ്മികമായി അവിടിവിടെ കൂട്ടിമുട്ടുന്നുണ്ടെങ്കിലും, പരസ്പരം ഇടപെടുന്നതു പോലും പരിമിതമാണു. മൂന്നു തുരുത്തുകൾ ആയിട്ട് ഈ മൂന്നു കൂട്ടരുടേയും കഥകൾ മുന്നോട്ട് പോവുന്നു. ഗണേശ് ചതുർഥിയുടെ പത്ത് ദിവസങ്ങളിലായി നടക്കുന്നതായി കാട്ടുന്ന ഈ കഥകളൂടെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങുന്നില്ല.
വെർഡിക്ട് : ഒരു ചെറിയ പടം എങ്കിലും, ഉഗ്രൻ പടം. ഒരു തവണയും കൂടെ കാണണം എനിക്ക്. തുഷാർ കപൂറിനെ ആദ്യമായി ഒരു കഥാപാത്രത്തിൽ എനിക്കിഷ്ടമായ ഒരു സിനിമ കൂടെ ആയിരുന്നു ഇതു. അവൻ മാത്രമല്ല, എല്ലാവരും ഉഗ്രൻ. NRI ആയിട്ട് വരുന്ന ആൾ, തുഷാർ കപൂറിന്റെ ഒരു ഞെരിപിരി കൂട്ടുകാരൻ, ഇവരൊക്കെ കിടിലനാണു.
പക്ഷെ ശരിക്കും സ്റ്റാർ തിരക്കഥ തന്നെയാണു. വേണ്ടിടത്ത് വേഗം കൂട്ടിയും അല്ലാത്തിടത്ത് സ്ലോ ആയി ബന്ധങ്ങളുടെ ഊഷ്മളത കാട്ടിയൂം നീങ്ങുന്ന ഈ സിനിമയിൽ വിശ്രമിക്കാൻ ഒരിടം നമുക്കില്ല - നമ്മൾ ഇരുന്നു കണ്ട് തീർക്കുക തന്നെ, ഒരു ബാത്ത്‌റൂം ബ്രേക്ക് എടുക്കാൻ പോലും സമ്മതിക്കാത്ത ഒരു സിനിമ.
ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.
ഈ പടം സാമ്പത്തികമായി വിജയം ആയിരുന്നോ? ആയിരുന്നില്ലാ എന്നു തോന്നുന്നു .വിജയിക്കേണ്ട പടം ആയിരുന്നു ഇതു, എന്നാലേ ഇത്തരം പടങ്ങൾ കൂടുതൽ ഇറങ്ങൂ.
വാൽക്കഷ്ണം : രക്ത്‌ചരിത്രയിലെ പെണ്ണ് - രാധിക - ഇതിലും ഉണ്ട് :) സുന്ദരിയാണൂട്ടോ. ;)
Monday, July 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment