Pan's Labyrinth/Spnish-Mexican/2006/Fantasy-Period-Drama/IMDB/ (8/10)
Rated R for graphic violence and some language.
പ്ലോട്ട് : ഈ സിനിമയുടെ കഥ പറയാനാണെങ്കിൽ ... ഞാൻ പാടുപെടും.
സ്പാനിഷ് സിവിൽ വാർ നടക്കുന്ന സമയം - ഒരു പ്രവിശ്യയിലെ വിപ്ലവകാരികളെ ഒതുക്കാൻ നിയോഗിക്കപ്പെട്ട ഓഫീസറുടെ ഭാര്യയായിട്ട് നമ്മുടെ നായിക കുട്ടിയുടെ അമ്മ എത്തുന്നതോടെയാണു സിനിമ തുടങ്ങുന്നതു. അതിനു മുന്നേ തന്നെ ഒരു പഴയ ഫെയറി ടെയിൽ (Fairy Tale) നമ്മളോട് പറയുന്നുണ്ട് സിനിമാ സൃഷ്ടാക്കൾ - പാതാളത്തിലെ രാജകുമാരി ഭൂമിയിലെ ജീവിതത്തിൽ ആകാംക്ഷാഭരിതയായി അധോലോകത്തിൽ നിന്നും രക്ഷപ്പെട്ട് ഭൂമിയിലെത്തുകയും, അതോടെ പഴയ ജീവിതത്തെപ്പറ്റി മറക്കുകയും, അമരത്വം നഷ്ടപ്പെട്ട് ഭൂമിയിൽ വച്ച് മരിക്കുകയും ചേയ്തിരുന്നു എന്നും, അധോലോകത്തിലെ രാജാവ് ഇപ്പൊഴും ആ രാജകുമാരിയെ അന്വേഷിച്ച് കാത്തിരിപ്പുണ്ടെന്നും ആണതു.
നമ്മുടെ നായിക ആയ കുട്ടി നമ്മുടെ പഴയ രാജകുമാരിയെന്നു ഫെയറികൾ തിരിച്ചറീഞ്ഞ് എത്തുന്നതോടെ കഥ ഫാന്റസിയിലൂടെയും റിയാലിറ്റിയിലൂടെയും മാറീമാറി കടന്നു പോവുന്നു... അങ്ങനെ ...
വെർഡിക്ട് : ഉഗ്രൻ കഥ, നല്ല തിരക്കഥയും സംവിധാനവും, കിടിലൻ ഗ്രാഫിക്ക്സ്/മേക്കപ്പുകൾ, നല്ല ക്ലാസ്സ് നിർമ്മാണം. ലോകസിനിമകൾ കാണുന്ന ശീലമുണ്ടെങ്കിൽ, മിസ്സ് ആക്കേണ്ടാത്ത ഒരു പടം. ഇങ്ങനേം ഒരു പടമെടുക്കാമെന്നു, കഥയൊരുക്കാമെന്നു - നമ്മളുടെ മലയാള സിനിമാ സൃഷ്ടാക്കളെ കാട്ടാൻ പറ്റിയൊരു കിടിലൻ പടം. .. ഈ സംവിധായകന്റെ മറ്റു സിനിമകൾ ഏതൊക്കെയെന്നു തപ്പാൻ തുടങ്ങിയിരിക്കുന്നു ഞാൻ .. കൊള്ളാം ഇങ്ങാരു.
അഭിനേതാക്കളുടെ കാര്യം പറയാനാണെങ്കിൽ - വില്ലൻ ആയിട്ടഭിനയിക്കുന്ന കക്ഷി - അങ്ങാരു ഈ സിനിമ വരെ ഒരു കോമഡീ താരമായിട്ടാണു അറിയപ്പെട്ടിരുന്നതു, ഈ സിനിമയോടെ അതു അശ്ശേഷം മാറി. അത്രെക്ക് കിടിലൻ അങ്ങാരു. പെൺകുട്ടിയും കൊള്ളാം, ആരും മോശമെന്നു പറയാനില്ല.
ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കേണ്ട.
വാൽക്കഷ്‌ണം : ഈ സിനിമ വാരിക്കൂട്ടിയ അവാർഡുകൾക്ക് കൈയ്യും കണക്കുമില്ല .. മൂന്നു അക്കാദമി അവാർഡുകൾ ഉൾപ്പടെ!
Showing posts with label spanish. Show all posts
Showing posts with label spanish. Show all posts
Tuesday, May 3, 2011
Pan's Labyrinth (8/10)
Labels:
2006,
fantasy,
fim review,
mexican,
spanish
Friday, March 18, 2011
El secreto de sus ojos - The Secret in Their Eyes (8/10)
El secreto de sus ojos /Spanish-Argentina/2009/Thriller/IMDB/ (8/10)
Rated R for a rape scene, violent images, some graphic nudity and language.
പ്ലോട്ട് : ഒരു റിട്ടയേഡ് ഇൻവസ്റ്റിഗേറ്റർ ആയ നമ്മുടെ നായകൻ ഒരു നോവൽ എഴുതാൻ തീരുമാനിച്ചുറച്ചിരിക്കുന്നു, അതിനായി അദ്ദേഹത്തിന്റെ മനസ്സിൽ ആദ്യം കയറി വരുന്ന കഥ പണ്ട് അന്വേഷകൻ ആയിരുന്നപ്പോൾ പൂർണ്ണമായി തെളിയിക്കാൻ കഴിയാതിരുന്ന, വളരേ ദുരൂഹതകൾ ബാക്കി വച്ച ഒരു സംഭവമാണു. ആ കഥ എഴുതുവാൻ കൂടുതൽ ഇൻപുട്ടുകൾക്കായി നമ്മുടെ നായകൻ അന്നത്തെ ജൂനിയർ ഹെഡ് ആയിരുന്ന, അന്നു അങ്ങാർക്ക് ഒരു വൺ സൈഡഡ് പ്രേമം ഒക്കെ ഉണ്ടായിരുന്ന ഓഫീസറെ സമീപിക്കുന്നു - ഇന്നവർ ജഡ്ജ് ആണു.
അദ്ദേഹം ഈ നോവൽ എഴുതുന്നതും, അങ്ങനെ ആ നോവലിലൂടെ പഴയ ആ ഉദ്ദ്വേഗഭരിതമായ കഥ നമ്മുടെ മുന്നിൽ ചുരുൾ നിവരുന്നതും, അവർ കൂടുതൽ സത്യങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങി പണ്ട് ബാക്കിവച്ച ഇരുണ്ട ദുരൂഹതകളിലേക്ക് വെളിച്ചം ചൊരിയാൻ ശ്രമിക്കുന്നതും ഒക്കെ ആണു ഈ സിനിമ.
വെർഡിക്ട് : കിടിലൻ!.. ശരിക്കും 9ൽ കൂടുതൽ കൊടുക്കേണ്ടതാണു ഈ സിനിമക്ക്, ഒരു പ്രാവിശ്യം കൂടെ കണ്ടാൽ ഞാൻ ആ കടുംകൈയ്യും ചിലപ്പോൾ ചേയ്തു കളഞ്ഞേക്കാം. ഒരു ത്രില്ലർ സിനിമ എപ്പോഴും ഫാസ്റ്റ് ആവണം എന്നുള്ള ആ മിഥ്യാ ധാരണയെ പല അവസരങ്ങളിലായി പൊളിച്ചെഴുതുന്നുണ്ട് ഈ സിനിമ. - സിനിമ സ്ലോആണെങ്കിലും (?), സിനിമയിലെ സംഭവങ്ങളോട് ഓടിയെത്താൻ നമ്മൾ ശരിക്കും പാടു പെടുക തന്നെ ചേയ്യും - ഇതു രണ്ടും കൂടെ എങ്ങനെ സംഭവിക്കും എന്നു ചോദിക്കരുതു, എനിക്കറിഞ്ഞൂട, കണ്ട് നോക്കൂ, മനസ്സിലാവും :)
ഒറ്റ വാചകത്തിൽ : ഒട്ടും ബോറടിക്കാത്ത, വളരേ ത്രില്ലിങ്ങ് ആയ ഒരു കിടിലൻ ത്രില്ലർ. ഭാഷ മാത്രം കടിച്ചാൽ പൊട്ടില്ല - സബ്റ്റൈറ്റിത്സ് തന്നെ ശരണം!.
സബ്ബ്റ്റൈറ്റിൽ ആണെങ്കിലും, ഇതിലെ ഡയലോഗ്സ് !!!! ഹൂ .. നമിച്ചു ഞാൻ !!
വാൽക്കഷ്ണം : ഫോറിൻ ലാംഗ്വേജ് കാറ്റഗറിയിൽ അക്കാദമി അവാർഡ് വിന്നേഴ്സ് ആയ സിനിമകൾ അന്വേഷിച്ച് പോയപ്പോൾ ആകസ്മികമായി കൈയ്യിൽ തടഞ്ഞ സിനിമയാണിതു. അർജന്റീനിയൻ, സ്പാനിഷ് ഒക്കെ ആണെങ്കിലും, സംഭവം കിക്കിടു! ഇനി എന്തായാലും, ഇതേ വഴിയിൽ കുറച്ച് കൂടി അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു, ഇതിലും വലുതു വല്ലതും അളേൽ ഉണ്ടെങ്കിലോ ;)
ഈ സിനിമ അർജന്റീനയിലും ഒരു സംഭവം തന്നെ ആയിരുന്നു, അവരുടെ ചരിത്രത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനുള്ള സിനിമയാണിതു.
Subscribe to:
Posts (Atom)


