Showing posts with label aashiq abu.. Show all posts
Showing posts with label aashiq abu.. Show all posts
Thursday, May 3, 2012
22 ഫീമെയിൽ കോട്ടയം - 22 Female Kottayam (8/10)
22 Female Kottayam/Malayalam/2012/Drama/M3DB/ (8/10)
ഒറ്റ വാചകത്തിൽ : മസ്റ്റ് സീ. ഒരു കാരണവശാലും തീയറ്റർ കാഴ്ച മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.
വെർഡിക്ട് : ഇതാണു സിനിമ. ഞാൻ പണ്ടെങ്ങാണ്ടും ഒക്കെ കണ്ട ഒരു ചെക്കസ്ലോവാക്യൻ സിനിമയോട് പ്ലോട്ടിനു നല്ല സാദൃശ്യം ഒക്കെ ഉണ്ടെങ്കിലും, മലയാളത്തിൽ ഇങ്ങനത്തെ ഒരു സിനിമ - സങ്കല്‍പ്പിക്കാൻ പോലും ആവുന്നില്ല. ഇത്തരം ഒരു സിനിമ എടുക്കാൻ ആഷിക്ക് അബുവിനുണ്ടായ ധൈര്യത്തിനു നൂറിൽ നൂറ് മാർക്ക്.
മറന്നു തുടങ്ങിയ പഴേയ താരങ്ങളെ - പ്രതാപ് പോത്തൻ, ടി ജീ രവി, സത്താർ എന്നിവരെയൊക്കെ സ്വന്തം സിനിമയിൽ അവസരം കൊടുത്തതിനു - അതും എണ്ണം പറഞ്ഞ റോളുകളിൽ തന്നെ അവസരം വീണ്ടും കൊടുത്തതിനു വീണ്ടൂം ആഷിക്ക് അബുവിനു തന്നെ കൈയ്യടി..
സംവിധാനത്തിന്റെ കാര്യം പറയാൻ ആണെങ്കിൽ : ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധ ചെലുത്തി, ഒരു പെർഫക്ട് സിനിമയാക്കാൻ ആഷിക്ക് നടത്തിയിരിക്കുന്ന ശ്രമത്തെ, അഭിനന്ദിച്ചേ മതിയാകൂ. പരിക്ക് പറ്റിയിരിക്കുന്ന ഒരാളെ അയാളുടെ പാർട്ട്ണർ ഒരു വികാര വിസ്ഫോടനത്തിന്റെ വക്കിൽ വച്ച് പിടിച്ചുലക്കുമ്പോൾ, “അയ്യോ വേദനിക്കുന്നു” എന്ന് കരയുന്ന കഥാപാത്രങ്ങൾ എത്ര മലയാള സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ടാവും?
സിനിമയുടെ മൂഡിനൊത്ത വിധം കാമറ ചലിപ്പിച്ച്, ആ മൂഡുകൾ പ്രേക്ഷകനിലേക്കെത്തിക്കാൻ ശ്രമിച്ച് വിജയിച്ച ഷൈജൂ ഖാലിദിനും കൈയ്യടിക്കാതെ വയ്യ - ട്രാഫിക്ക്, പിന്നെ സോൾട്ട് ആൻഡ് പെപ്പർ ... അതു കഴിഞ്ഞ് ഈ സിനിമ. യിങ്ങേരു കൊള്ളാട്ടോ!.
ഇനി മെയിൻ അ‘ഫി’നേതാക്കൾ : റീമാ കല്ലിങ്കൽ : സത്യത്തിൽ ആദ്യായിട്ട് ആണു ഒരു സിനിമയിൽ റീമയുടെ അഭിനയം ഇഷ്ടാവുന്നത്. ചെറിയ ചെറിയ കാര്യങ്ങൾ വരെ ഓർത്ത് വച്ച്, അവയിൽ ശ്രദ്ധിച്ചുള്ള അഭിനയവും, അതിൽ ഇവർ എടുത്തിട്ടുള്ള എഫേർട്ടും ഒക്കെ പലയിടങ്ങളിലും നമ്മൾക്ക് വ്യക്തമായി അറിയാൻ ആവുന്നുണ്ട് - ആർട്ടിസ്റ്റിന്റെ അടുക്കേൽ നിന്നും കൂടുതൽ ഡിമാന്റ് ചേയ്യുന്ന ഒരു സംവിധായകനു, ഒരു നല്ല കഠിനപ്രയത്നം ചേയ്യുന്ന ആർട്ടിസ്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങാവുന്ന ഭാവങ്ങൾക്കും പ്രകടനങ്ങൾക്കും ഒരു പരിധിയില്ല എന്നു തെളിയിക്കുന്നു ഇതിലെ റീമയുടെ പ്രകടനം.
ഫഹദ് ഫാസിൽ : നോർമൽ ബിസിനസ്സ് ക്ലാസ്സ് ഗയ്. മെനക്ക് ചേയ്തിരിക്കുന്നു ഫഹദ്. പക്ഷെ, ഫഹദിനെ ഈ ബിസിനസ്സ്മാനോ, എക്സിക്യൂട്ടീവോ അല്ലാത്തോരു നോർമൽ റോളിൽ കാണാൻ കൊതിയാവുന്നു എനിക്ക്..
പിന്നെ പറയേണ്ടത് റെക്സ് വിജയനും ബിജിബാലും കൂടെ സംവിധാനം നടത്തിയിരിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോറിനെപ്പറ്റിയാണു. ഓവറാവാതെ, സിനിമയുടെ കൂടെ ചേർന്നു സീനുകളുടെ മൂഡിനെ പതിന്മടങ്ങാക്കാൻ കഴിയുന്നത് ഒരു ചെറിയ കാര്യമല്ല - അതുകൊണ്ട് ഇവർക്കും കൈയ്യടി അനിവാര്യം.
ഇനി ശരിക്കും താരങ്ങളുടെ കാര്യം : അഭിലാഷ് കുമാർ-ശ്യാം പുഷ്കരൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന സിനിമയുടെ തിരനാടകം. കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി കണ്ടിട്ടുള്ള സിനിമകളിൽ നിന്നും വ്യത്യസ്ഥമാക്കാൻ ഈ സിനിമയെ സഹായിച്ചിരിക്കുന്നതും, ഈ സിനിമയുടെ ഹൈലൈറ്റും ഈ തിരക്കഥയും സംഭാഷണങ്ങളും ഒക്കെത്തന്നെയാണു. ഹ്യൂമറിനു ഹ്യൂമർ, ഇമോഷൻസിനു ഇമോഷൻസ് .. ഇവർ ഇനിയും ഇത്തരം എഴുത്തുകൾ നടത്തട്ടെ.. അങ്ങനെ കാഴ്ചക്കാർക്ക് ഇനിയും വിരുന്നൊരുക്കട്ടെ..
പ്ലോട്ട് : പലരുടേയും റിവ്യൂകളും, മറു റിവ്യൂകളും, ഫെമിനിസ്റ്റ്-ആന്റീ ഫെമിനിസ്റ്റ്-മെയിൽ ഷെവനിസ്റ്റ്-ആന്റീ മെയിൽ ചിന്താഗതികളും, സിനിമയുടെ നെഗറ്റീവ് പ്രമോഷനും ഒക്കെക്കൊണ്ട് തമ്മിത്തല്ലുകൾ സോഷ്യൽ മീഡിയയിലും മറ്റും മിക്കവാറൂം ദിവസേന എന്ന വിധം നടക്കുന്നത് കൊണ്ടൂം, ഈ അടികളിൽ സിനിമയുടെ ക്ലൈമാക്സ് വരെ റിവീൽഡ് ആവുന്നുണ്ട് എന്നതു കൊണ്ട്, എല്ലാവർക്കും പ്ലോട്ട് അറിയാമെന്ന് ഊഹിച്ച് കൊണ്ട്, ആ സാഹസത്തിനു ഞാൻ മുതിരുന്നില്ല. - അല്ലെങ്കിലും, കഥയല്ല, സിനിമായാണു ഇവിടെ താരം.
വാൽക്കഷ്ണം : ഈ റേഡിയോക്കാർ ചുമ്മാ പറഞ്ഞ് പറ്റിച്ചു : ഈ സിനിമയിൽ റീമയും ഫഹദും കിസ്സ് ചേയ്യുന്നുണ്ട് .. മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മിയാണു ഫഹദ് ... എന്നൊക്കെ പറഞ്ഞ് എന്തോരു ബഹളമായിരുന്നു ... ചുമ്മാതാണേ .. അങ്ങനത്തോരു സംഭവം ഈ സിനിമയിലില്ല! :)
പിന്നെ വിവാദങ്ങളുടെ കാര്യം : ഒരു സിനിമ കണ്ടിട്ട്, അതിലെ കഥാപാത്രം കോട്ടയംകാരിയാണെന്നതു കൊണ്ട് ആ കഥാപാത്രം ചേയ്യുന്ന കാര്യങ്ങൾ ആണു എല്ലാ കോട്ടയംകാരും ചേയ്യുന്നതെന്നു വിശ്വസിക്കുന്നതോ, അല്ലെങ്കിൽ വിചാരിക്കുന്നതോ ആരുടെ തെറ്റ്? ആ സിനിമയുടെ സംവിധായകന്റേയോ, ഫിക്ഷൻ എന്ന വാക്കിന്റെ അർത്ഥം എന്തെന്നു അറിയില്ലാത്ത പ്രേക്ഷകന്റേയോ? ഫിക്ഷൻ എന്ന വാക്കിൽ തന്നെയുണ്ട് അതിന്റെ അർത്ഥം - "Fiction is the form of any narrative or informative work that deals, in part or in whole, with information or events that are not factual, but rather, imaginary—that is, invented by the author." എന്നു വിക്കി പറയുന്നു.
ഇങ്ങനെ പോയാൽ, കഥാപാത്രങ്ങൾ ചേയ്യുന്നത് മുഴുവനും കഥാപാത്രത്തിന്റെ നാട്ടുകാരോ, ഗോത്രക്കാരോ, മതക്കാരോ ജാതിക്കാരോ എപ്പോഴും ചേയ്യുന്നു എന്ന ആരോപണം ആണു സിനിമ ഉയർത്തുന്നതെന്നു എല്ലാ സംഘടനകളും ഉയർത്തുകയും, സിനിമാ തീയറ്റർ തല്ലിപ്പൊളിക്കുകയും ചേയ്യും കുറച്ച് നാളുകൾക്കകം. ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ആയിട്ട് സിനിമാക്കാർ വില്ലന്മാരേ എപ്പോഴും വല്ല അന്യഗൃഹജീവികളോ, പാക്കിസ്ഥാൻകാരോ ആക്കി സിനിമ പിടിക്കുന്ന കാലവും വിദൂരമല്ല.
മലയാള സിനിമയേ രക്ഷിച്ചേക്കണേ ദൈവമേ. ..
Monday, July 11, 2011
Salt N' Pepper - സോൾട്ട് ആൻഡ് പെപ്പർ (8.5/10)
Salt N' Pepper/Malayalam/2011/Drama-Humour/M3DB/ (8.5/10)
Tagline: ഒരു ദോശ ഉണ്ടാക്കിയ കഥ :)
പ്ലോട്ട് : ഒരു തീറ്റപ്രാന്തനായ, നല്ല രുചിയുള്ള ആഹാരത്തെ പ്രേമിക്കുന്ന മദ്ധ്യവയസ്കനായ ഒരു അവിവാഹിതൻ (ലാൽ) അദ്ദേഹത്തിനു അനന്തിരവൻ കൊണ്ടെ കൊടുത്ത മൊബൈൽ ഫോണിൽ ആദ്യം വരുന്ന കോൾ തന്നെ ഒരു റോങ്ങ് നമ്പർ ആണു - അതു വിളിക്കുന്നതാവട്ടെ ഒരു സിനിമാ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മദ്ധ്യവയസ്കയായ അവിവാഹിത. അവർ ഒരു ചായക്കട എന്നു കരുതിയാണു ആ നമ്പർ വിളിക്കുന്നതു - ആവശ്യപ്പെടുന്നതു ലാൽ ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥവും - തട്ടിലെ കുട്ടിദോശ. ലാൽ ചൂടായിട്ട് ഫോൺ കട്ട് ചേയ്യുന്നു എങ്കിലും, തട്ടിലെ കുട്ടിദോശ എന്ന ഭക്ഷണം അവരെ വീണ്ടും അടുപ്പിക്കുകയാണു. ..
ബാക്കി കഥ തീയറ്ററിൽ :)
വെർഡിക്ട് : കഥ ഒന്നുമില്ല, ദാ മുകളിൽ പറഞ്ഞതു തന്നെ ആദ്യ 15 മിനുറ്റിൽ തീരും, പക്ഷെ ഒരു നല്ല സിനിമ എന്നതു ഒരു അടച്ചുറപ്പുള്ള, ആരും ഇന്നേവരേയ്ക്കും കേൾക്കാത്ത കഥകളിൽ നിന്നും മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്ന സിനിമകളിൽ മുൻനിരയിൽ ഈ സിനിമ എന്നും ഉണ്ടാവും, ഉറപ്പ്. കഥ എന്തു എന്നതല്ല, എങ്ങനെ അതു പറയുന്നു എന്നതാണു പ്രധാനം, എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.
ഈ സിനിമ : ഒരുഗ്രൻ സിനിമ തന്നെ ആണു. ആദ്യ നിമിഷം മുതൽ നമ്മളെ അക്ഷരാർത്ഥത്തിൽ കൊതിപ്പിച്ച്, വായിൽ വെള്ളമൂറിച്ച് പണ്ടാരടക്കിക്കൊണ്ടാണു അവസാനം വരെ ഈ സിനിമ നീങ്ങുന്നതു. ഓരോ നിമിഷവും നമ്മളെ ഓരോ ആഹാര സാമാനങ്ങൾ ഇരിക്കുന്നതു കാട്ടി, കഴിക്കുന്നതു കാട്ടി, ഉണ്ടാക്കുന്നതു കാട്ടി ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചേയ്യുകയാണു സിനിമാ സൃഷ്ടാക്കൾ..
സിനിമയിലേക്ക് : ഈ സിനിമയുടെ ഹൈലൈറ്റ് തിരക്കഥയാണു. ആ ക്രിസ്പി തിരക്കഥ സിനിമ ആക്കിയ സംവിധായകന്റെ രീതിയാണു, ആ സിനിമയിലെ കഥാപാത്രങ്ങളായ താരങ്ങളാണു - ലാലും ശ്വേതയും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണു സിനിമയിൽ. പിന്നെ പറയേണ്ട താരം ബാബുരാജ് ആണു - സ്ഥിരം തല്ലുകൊള്ളി പോലീസായി അഭിനയിച്ച് പെട്ടെന്നോരു ദിവസം ഇങ്ങനത്തെ റോളൊക്കെ ചേയ്തു ഞെട്ടിക്കല്ലേ മാഷേ ഞങ്ങളെ .. കലക്കൻ! ആസിഫ് അലി കൊള്ളാം, മൈഥലി ധാരാളം ഞെളിഞ്ഞ് പിടിച്ച് ഓടി നടക്കുന്നും ഉണ്ട്. വിജയരാഘവനും കല്പനയും ഒക്കെ ചുമ്മാ ചെറു റോളുകളിൽ വന്നു പോവുന്നും ഉണ്ട്. പക്ഷെ ആരും ഓവർ അല്ല, വേണ്ടാത്ത ഒരൊറ്റ കഥാപാത്രങ്ങളില്ല, എല്ലാം വേണ്ടതു മാത്രം. കൂടാതെ ചിരിച്ച് വീഴാൻ മാത്രമുള്ള സംഭവങ്ങളും സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട് താനും. :)
ടെക്ക്നിക്കൽ സൈഡിലും ഒരു കുറ്റമോ കുറവോ പറയാൻ ഞാനാളല്ല. റ്റൈറ്റിൽ ഒക്കെ കിടു അല്ല, കി-ക്കിടു. :) ആഷിക്ക് അബുവിന്റെ ആദ്യ സിനിമ - ‘ഡാഡി കൂൾ’ വളരേ വെറുപ്പിച്ച സിനിമ ആയിരുന്നു, പക്ഷെ ആ കേട് സോൾട്ട് ആൻഡ് പെപ്പർ മാറ്റി!
എനിക്കിനീം കൊതിയാവുന്നു, ഈ സിനിമ കാണാൻ - വായിൽ വെള്ളമൂറുന്നു ഈ സിനിമ ഒന്നൂടെ കാണാൻ. !
ഒറ്റ വാചകത്തിൽ : സോൾട്ടും പെപ്പറും മാത്രമല്ല, എല്ലാ രുചികളും ഉള്ളോരുഗ്രൻ സദ്യ!. ഡോൺഡ് മിസ്സ് ! :) പ്രാഞ്ചിയേട്ടനു ശേഷം ഞാൻ ശരിക്കും ചിരിച്ച് വീണ ആദ്യ പടം!
വാൽക്കഷ്ണം : ഒരു റ്റൈറ്റിൽ സോങ്ങ് ഉണ്ട്, നമ്മൾ സീറ്റിൽ ഒന്നു ഇരുപ്പ് ഉറപ്പിക്കുന്നതിനു മുന്നേ തന്നെ നമ്മളെ താറൂമാറാക്കാൻ മാത്രമുള്ള ഒരു ഐറ്റം. കണ്ടിട്ടില്ലാ എങ്കിൽ ദാ ഇവിടെ കാണാം.
സിനിമ കണ്ട് തിരികെ പോവുന്ന വഴിക്ക് ബികുവിന്റെ തട്ടുകടയിൽ കയറാതിരിക്കാൻ നടത്തിയ എന്റെ മനസ്സിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല - അത്രെക്ക് കൊതിയായിപ്പോയി ദോശയും ഓംലെറ്റും ചട്നിയും മുളകും ചേർത്തോരു പിടി പിടിക്കാൻ .. ഇശ് ...ശ് ... എനിക്കിപ്പോ കരിമീൻ പൊള്ളിച്ചതു കഴിക്കണം .. :(

Labels:
aashiq abu.,
asif ali,
baburaj,
food,
kalpana,
lal,
malayalam film,
mythali,
Salt n' pepper,
shwetha menon,
vijayaraghavan
Subscribe to:
Posts (Atom)