Showing posts with label siddiqhe. Show all posts
Showing posts with label siddiqhe. Show all posts
Monday, September 6, 2010
നായകൻ - Nayakan (6/10)
പ്ലോട്ട് : പ്രതികാരം ആണു കഥ. നായകൻ ഒരു കഥകളി ആർട്ടിസ്റ്റ്. തുടങ്ങുന്നതു തന്നെ നായകനും കൂട്ടുകാരും ഒരു വണ്ടി ആക്സിഡന്റിൽ ‘മരിക്കു’ന്നതാണു. പോസ്റ്റ്മോർട്ടത്തിനിടയിൽ നായകൻ ചാടി എഴുന്നേൽക്കുന്നു, അങ്ങനെ ജീവൻ രക്ഷപ്പെടുന്നു. കഥ മുന്നോട്ടും പിന്നോട്ടും ചറപറാ ഫ്ലാഷ്ബാക്കുകളിലൂടെയും ഫ്ലാഷ്ബാക്കിലെ ഫ്ലാഷ്ബാക്കിലൂടെയും ഒക്കെ നീങ്ങുന്നുണ്ട്. ഒരേ കഥ പലർ പറയുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.
വെർഡിക്ട് : തുടക്കവും, കഥ പറയുന്ന രീതിയും, ടെക്നിക്കൽ കാര്യങ്ങളും ഒക്കെ നല്ലതായി എങ്കിലും ഒരു ആവറേജ് പടം ആയിട്ട് അവശേഷിക്കുന്നു ഈ പടം. മോശം അഭിനയവും, മോശം സംവിധാനവും ഒക്കെക്കൂടെ അവസാന ഒരു അരമണിക്കൂർ സഹിക്കാവുന്നതിലേറെ ആക്കുന്നുണ്ട്. ബോറഭിനയം പുതുമുഖങ്ങൾ ആണു ചേയ്യുന്നതെങ്കിൽ ക്ഷമിക്കാമായിരുന്നു, പക്ഷെ തിലകനും സിദ്ദിഖും വരെ തങ്കളുടെ റോളുകൾ ഓവർ ആക്കുന്നുണ്ട് എന്നതാണു കഷ്ടം.!
പടത്തിന്റെ പല കാര്യങ്ങളും പല ഹോളീവുഡ് പടങ്ങളിൽ കണ്ട് മറന്നതു പോലെ .. സീൻ ട്രാൻസിഷൻസും മറ്റും. റിഡ്ലി സ്കോട്ട് സിനിമകളിലെ ഒരു സംഭവം ഓർമിപ്പിക്കുന്നു.. ക്യാമറ ഹാൻഡ് ഹെൽഡ് ജെർക്കി വർക്ക് ആണു മിക്കപ്പോഴും - പക്ഷെ എന്നിട്ടും ബോൺ സിനിമകളിലെപ്പോലെ സിനിമയിലെ സംഭവങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ട് ചെന്നു ആക്കാൻ സാധിക്കുന്നില്ല എന്നും തോന്നി. കഥയിലെ പല സംഭവങ്ങൾ കഥകളിയിലെ ടെംസ് - പുറപ്പാട്, തോടയം.. എന്നിങ്ങനെ വച്ച് കാണിക്കാൻ ശ്രമിച്ചിരിക്കുന്നതു കൊള്ളാം. സിനിമ തുടങ്ങിയപ്പോഴേ സിനിമയുടെ ടെക്ക്നിക്കൽ വശം എന്നെ ആകർഷിച്ചു എന്നും ഇവിടെ പറയേണ്ടതാണു.
ഒരു പുതുമുഖസംവിധായകന്റെ പടം എന്ന നിലക്ക് ഇഷ്ടപ്പെടണം എന്നുണ്ട് , പക്ഷെ അവസാന അരമണിക്കൂർ, അതു എന്നെക്കൊണ്ട് അതു ചേയ്യാൻ സമ്മതിക്കുന്നില്ല. അവസാന അര മണിക്കൂർ അറു ബോറ്. ആദ്യ പകുതി സഹിക്കബിൾ. സിനിമ ആദ്യ ക്ലൈമാക്സിൽ നിർത്തേണ്ടതായിരുന്നു, എങ്കിൽ ഇതിലും വളരേ ബെറ്റർ ആയിരുന്നേനെ!
Subscribe to:
Posts (Atom)

