Game/Hindi/2011/Action-Suspense Thriller/IMDB/ (6.5/10)
Rated PG for violence/strong language.
Tagline: It's not Over till its Over
പ്ലോട്ട് : കൊലപാതകം ചേയ്ത ശേഷം എന്തു ചേയ്യണമെന്നു അറിയാതിരിക്കുന്ന ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ(ജിമ്മി ഷെർഗിൽ), തായ്‌ലന്റിന്റെ അടുത്ത പ്രധാനമന്ത്രി ആവാൻ കച്ചകെട്ടി ഇരിക്കവേ അദ്ദേഹത്തിന്റെ ഫണ്ടുകളുടെ സ്രോതസിനെപ്പറ്റിയുള്ള സംശയത്തിനിരയാവുന്ന ഒരു രാഷ്ട്രീയക്കാരൻ (ബോമൻ ഇറാനി), മദ്യത്തിനടിമയായ ലണ്ടനിലെ ഒരു ക്രൈം ജേർണലിസ്റ്റ് (ഷഹാനാ ഗോസ്വാമി - റോക്കോൺ ഫെയിം), കൊളംമ്പ്യൻ ഗാങ്ങിനു 20 മില്യൻ ഡോളർ കൊടുക്കാനില്ലാതെ വിഷമിക്കുന്ന ടർക്കിയിലെ ഒരു കാസിനോ മുതലാളി (അഭിഷേക് ബച്ചൻ) - ഇവരെ നാലു പേരേയും ഗ്രീസിലെ ഒരു ഐലന്റിലേക്ക് വിളിക്കുന്നു ഒരു മൾട്ടീ ബില്യനേയർ ആയ ഒരു ഇന്ത്യാക്കാരൻ (അനുപം ഖേർ).
അവിടെ വച്ച് ഇവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ആ വ്യവസായി ഉന്നയിക്കുന്നു - അവരെ ഇന്റർണാഷണൽ വിജിലൻസിനു പിറ്റേ ദിവസം കൈമാറുമെന്നു അറിയിക്കുന്നു - അങ്ങേരുടെ മകളെ പല ഘട്ടങ്ങളിലും ദ്രോഹിച്ചവർ ആണവർ .. എന്നാൽ പിറ്റേ ദിവസം രാവിലെ ആ വ്യവസായി വെടിയേറ്റ് മരിക്കുന്നു, ഒരാത്മഹത്യ. - അവിടുന്നു ആ ഗെയിം തുടങ്ങുന്നു.
വെർഡിക്ട് : നല്ല സ്റ്റെയിലൻ പടം - ആദ്യ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല ലൊക്കേഷനുകൾ, നല്ല എഡിറ്റിങ്ങ്, നല്ല ബി.ജി, നല്ല സസ്പെൻസ്... പക്ഷെ ആദ്യ മണിക്കൂറിനു ശേഷം കഥ ഒരു കുറ്റിയേൽ ചുറ്റിക്കറങ്ങുകയാണു - സസ്പെൻസ് ഒക്കെയുണ്ടെങ്കിലും ഊഹനീയം ആണു. ( എന്തോ - എനിക്ക് മിക്ക സസ്പെൻസ് സിനിമകളുടേയും സസ്പെൻസ് ആദ്യമേ തന്നെ പിടി കിട്ടും - ഇതോരു രോഗമാണോ ഡോക്ടർ?)
കുറച്ചൂടെ കോപ്പ് കരുതിവച്ച് ഈ സിനിമ ചേയ്തിരുന്നെങ്കിൽ, ഇതോരു ഉഗ്രൻ സിനിമ ആയേനേ. കാതൽ നഷ്ടപ്പെടുന്നതായി തോന്നി, ആദ്യ മണിക്കൂറിനു ശേഷം. ഫർഹാൻ അക്തറിനെ പോലുള്ള സിനിമാക്കാരൻ നിർമ്മാതാവ് ആയിട്ടും ഇങ്ങനെ സംഭവിക്കുന്നതു - ശരിക്കും അത്ഭുതകരം ആണു. പാട്ടുകളും കൊള്ളാം - കോ എന്ന പടത്തിലെ പോലെ ചുമ്മാ വിളിക്കാതെ വന്നു ശല്യപ്പെടുത്തി പോവുന്ന രീതിയിലല്ല പാട്ടുകൾ ഇതിൽ - അത്രേം സമാധാനം!.
സസ്പെൻസ് കണ്ടു പിടിക്കുന്നതോ - അതു കോപ്പിയടിയാണു. എവിടേയോ കണ്ടിട്ടുണ്ട്/വായിച്ചിട്ടുണ്ട് ഈ രീതിയിലെ കുറ്റകൃത്യം - ഷെർലോക്ക് ഹോംസിൽ ആണോ? പക്ഷെ, കണ്ടിരിക്കാവുന്ന, ഒരു ഡീസന്റ് സിനിമ തന്നെ ആണിത് - ഭാഷ മ്യൂട്ട് ആക്കിയാൽ പലയിടങ്ങളിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടിതിൽ..
ജൂനിയർ ബച്ചൻ കിടിലൻ. അനുപം ഖേർ കൊള്ളാം, ബോമൻ ഇറാനി, ജിമ്മി ഷെർഗിൽ - ഈ ടാലന്റ്സിനെ സംവിധായകൻ വേസ്റ്റാക്കി. ഇന്റർനാഷണൽ വിജിലൻസ് സ്ക്വോഡിലെ ഇൻസ്പെക്ടർ ആയിട്ട് കങ്കണാ റൗണത്ത് ആണു വരുന്നതു - ഈ സിനിമയിൽ ആണു ഇവളുടെ ഏറ്റവും മോശം പ്രകടനം - ചേയ്യാനൊന്നുമില്ല, ചുമ്മാ ഇല്ലാത്ത ചന്തീം ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ !
ഒറ്റ വാചകത്തിൽ : ഒരു കാഴ്ചക്ക് ധാരാളം വകയുണ്ട്, ‘ഡോണ്ട് മിസ്സ്‘ കാറ്റഗറിയിൽ പെടില്ലായെങ്കിലും, മിസ്സ് ആക്കേണ്ട. ഒരു നല്ല ശ്രമം തന്നെയാണിതു.
വാൽക്കഷ്ണം :എവിടെയോ വായിച്ചു, ഈ സിനിമ ബോൺ ഐഡന്റിറ്റി ടൈപ്പ് സിനിമ ആണെന്നു - ഈ സിനിമ ഇനി ഒരു പത്ത് ജന്മം കൂടെ ജനിക്കണം അതിന്റെ അടുക്കെയെത്താൻ!.
Saturday, June 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment