127 Hours/English/2010/Adventure/IMDB/ (8.5/10)
Rated R for language and some disturbing violent content/bloody images.
Tagline: Every Second Counts
പ്ലോട്ട് : വീക്കെൻഡുകളിൽ അതി-സാഹസിക പരിപാടികളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന നായകൻ. ലവനാണെങ്കിൽ എങ്ങോട്ട് പോവുന്നു എന്ന് പോയിട്ട് പോവുന്ന ദിശ പോലും ആരോടും പറയാൻ ടൈമില്ലാത്ത, സൗകര്യമില്ലാത്ത ഒരു എമ്പോക്കി. അവൻ ഇത്തവണ പോവുന്നതു canyons-ലേക്കാണു.കൂട്ടായി തന്റെ സ്ഥിരം സഹയാത്രികർ മാത്രമേ ഉള്ളൂ, ട്രക്കിങ്ങ് ഗിയർ, തന്റെ ഹാന്റി-കാം എന്നിവയാണവർ.
ആ അതി-സാഹസിക യാത്രക്കിടയിൽ നമ്മുടെ അലുക്കൂലുത്തു നായകൻ ഒരു അപകടത്തിൽ പെടുന്നതും, ആ അപകടത്തിൽ മരണത്തെ കാത്ത് അഞ്ച് ദിവസത്തോളം കിടക്കുന്നതും, ആ സമയത്ത് അതു വരെ സ്വന്തം ചിന്തയിൽ പോലും വരാതിരുന്ന തന്റെ ജീവിതത്തെക്കുറിച്ചും, തന്റെ അടുത്ത കൂട്ടുകാരെക്കുറിച്ചും, സ്വന്തം കുടുംബത്തെക്കുറിച്ചും ഉള്ള ഓർമ്മകൾ അയവിറക്കുന്നതും, പിന്നെ അവസാനം ആ ആസന്ന മരണത്തിൽ നിന്നും വല്ലവിധേനേയും രക്ഷപ്പെടുന്നതും ആണു കഥ. ഒട്ടും പേടിക്കേണ്ട, കഥ ശരിക്കും നടന്നതു തന്നെയാണു.
വെർഡിക്ട് : പടം കിടു. നല്ല ക്ലീൻ തുടക്കം, ത്രില്ലിങ്ങ് നടുവശം, ക്രിസ്പി അവസാനം.
സിനിമ ഒരു നടന്ന കഥയെ ആസ്പദമാക്കി എടുത്തിരിക്കുന്നതിനാലും, ഒരു റിയൽ ലൈഫ് സംഭവം എന്ന തോന്നൽ വരുത്തുവാൻ പാകത്തിനുള്ള കാമറാ പരിപാടികൾ ഉപയോഗിച്ചിരിക്കുന്നതിനാലും, ഒരു ഡോക്യുമെന്ററിയുടെ ലെവലിൽ എത്തി-എത്തിയില്ലാ എന്ന നിലയിലാണു രണ്ടാം പകുതി പോവുന്നതു. പക്ഷെ സിനിമ, ശരിക്കും ത്രില്ലിങ്ങ് ആണുട്ടോ.
ഡാനീ ബോയ്‌ൽ എന്ന സംവിധായകന്റെ സ്ലംഡോഗ് മില്യനേയർ എന്ന സിനിമ മാത്രമേ ഞാൻ മനസ്സിരുത്തി കണ്ടീട്ടോള്ളൂ, (മസാല കാണാൻ വേണ്ടി മാത്രം ഞാൻ കണ്ട ‘ദ ബീച്ച്‘ എന്ന ഇങ്ങാരുടെ പടം എന്നെ പറ്റിച്ചതു ഞാൻ പക്ഷെ ഇപ്പഴും മറന്നിട്ടില്ല!) ആ സിനിമയിൽ എനിക്ക് അങ്ങാരെ ഒരു ഒന്നാംതരം തട്ടുപൊളിപ്പൻ മസാലപ്പട സംവിധായകൻ എന്ന ലേബലേ കൊടുക്കാൻ സാധിച്ചോള്ളൂ. - പക്ഷെ ഈ പടം - അസാധ്യം!.
നായകൻ : James Franco - യെവൻ ആണു ഈ സിനിമ ! - യെവന്റെ അസാദ്ധ്യ പ്രകടനം ഇല്ലായെങ്കിൽ ഈ സിനിമയില്ല - സിനിമയുടെ ആദ്യ പകുതിയിലെ സാഹസികന്റേയും രണ്ടാം പകുതിയിലെ മരണം കാത്ത് കിടക്കുന്ന മനുഷ്യന്റേയും മുഖങ്ങൾ ഉഗ്രനായിട്ട് അഭിനയിക്കാൻ ഇങ്ങാർക്ക് കഴിഞ്ഞു - ഓർക്കുന്നുണ്ടോ യെവനെ ? സ്പൈഡർമാൻ 3 ലെ വില്ലൻ - ജൂനിയർ ഓസ്ബോൺ? അവൻ താനെടാ യെവൻ.
ഒറ്റ വാചകത്തിൽ : ത്രില്ലിങ്ങ്, പക്ഷെ ശരിക്കും ടെൻഷൻ ആവും. ഭയങ്കര ഡിപ്രഷന്റെ അസുഖമുള്ളവർ ഒഴിവാക്കൂ.
വാൽക്കഷ്ണം : പടം ഇങ്ങനെയൊക്കെയാണു എന്നു ആദ്യമേ പുടികിട്ടിയിരുന്നു ആദ്യമേ. എനിക്കാണെങ്കിൽ ഈ ദയനീയാവസ്ഥ കാട്ടി കാശുവാരുന്ന ‘ആകാശദൂത്‘ ടൈപ്പ് പടങ്ങൾ ഇഷ്ടമേ അല്ല, ആകാശദൂത് പോലത്തെ തീം സ്ലംഡോഗ് മില്യനേയർ പിടിച്ച സംവിധായകന്റെ കൈയ്യിൽ കിട്ടിയാലത്തെ സ്ഥിതി ആലോചിക്കാൻ പോലും എനിക്കാവില്ലായിരുന്നു, അതിനാൽ ഈ പടം പെന്റിങ്ങിൽ വച്ചിരിക്കുവായിരുന്നു കുറച്ചധികം നാളുകളായിട്ട്. പിന്നെ ബ്ലോഗിലെ പുലി-പടക്കാഴ്ചക്കാരുടെ ഒക്കെ അഭിപ്രായങ്ങളും റിവ്യൂകളും ഒക്കെ വന്നപ്പോൾ, ധൈര്യം സംഭരിച്ച് കണ്ടതാണു ഈ പടം. ഇത്രേം വച്ചോണ്ടിരിക്കെണ്ടായിരുന്നു എന്നു എനിക്കിപ്പോൾ തോന്നുന്നു!. :)
Thursday, June 30, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment