Game/Hindi/2011/Action-Suspense Thriller/IMDB/ (6.5/10)
Rated PG for violence/strong language.
Tagline: It's not Over till its Over
പ്ലോട്ട് : കൊലപാതകം ചേയ്ത ശേഷം എന്തു ചേയ്യണമെന്നു അറിയാതിരിക്കുന്ന ഒരു ബോളിവുഡ് സൂപ്പർസ്റ്റാർ(ജിമ്മി ഷെർഗിൽ), തായ്‌ലന്റിന്റെ അടുത്ത പ്രധാനമന്ത്രി ആവാൻ കച്ചകെട്ടി ഇരിക്കവേ അദ്ദേഹത്തിന്റെ ഫണ്ടുകളുടെ സ്രോതസിനെപ്പറ്റിയുള്ള സംശയത്തിനിരയാവുന്ന ഒരു രാഷ്ട്രീയക്കാരൻ (ബോമൻ ഇറാനി), മദ്യത്തിനടിമയായ ലണ്ടനിലെ ഒരു ക്രൈം ജേർണലിസ്റ്റ് (ഷഹാനാ ഗോസ്വാമി - റോക്കോൺ ഫെയിം), കൊളംമ്പ്യൻ ഗാങ്ങിനു 20 മില്യൻ ഡോളർ കൊടുക്കാനില്ലാതെ വിഷമിക്കുന്ന ടർക്കിയിലെ ഒരു കാസിനോ മുതലാളി (അഭിഷേക് ബച്ചൻ) - ഇവരെ നാലു പേരേയും ഗ്രീസിലെ ഒരു ഐലന്റിലേക്ക് വിളിക്കുന്നു ഒരു മൾട്ടീ ബില്യനേയർ ആയ ഒരു ഇന്ത്യാക്കാരൻ (അനുപം ഖേർ).
അവിടെ വച്ച് ഇവർക്കെതിരെ ശക്തമായ ആരോപണങ്ങൾ ആ വ്യവസായി ഉന്നയിക്കുന്നു - അവരെ ഇന്റർണാഷണൽ വിജിലൻസിനു പിറ്റേ ദിവസം കൈമാറുമെന്നു അറിയിക്കുന്നു - അങ്ങേരുടെ മകളെ പല ഘട്ടങ്ങളിലും ദ്രോഹിച്ചവർ ആണവർ .. എന്നാൽ പിറ്റേ ദിവസം രാവിലെ ആ വ്യവസായി വെടിയേറ്റ് മരിക്കുന്നു, ഒരാത്മഹത്യ. - അവിടുന്നു ആ ഗെയിം തുടങ്ങുന്നു.
വെർഡിക്ട് : നല്ല സ്റ്റെയിലൻ പടം - ആദ്യ ഒന്നര മണിക്കൂർ പോയതറിഞ്ഞില്ല. നല്ല ലൊക്കേഷനുകൾ, നല്ല എഡിറ്റിങ്ങ്, നല്ല ബി.ജി, നല്ല സസ്പെൻസ്... പക്ഷെ ആദ്യ മണിക്കൂറിനു ശേഷം കഥ ഒരു കുറ്റിയേൽ ചുറ്റിക്കറങ്ങുകയാണു - സസ്പെൻസ് ഒക്കെയുണ്ടെങ്കിലും ഊഹനീയം ആണു. ( എന്തോ - എനിക്ക് മിക്ക സസ്പെൻസ് സിനിമകളുടേയും സസ്പെൻസ് ആദ്യമേ തന്നെ പിടി കിട്ടും - ഇതോരു രോഗമാണോ ഡോക്ടർ?)
കുറച്ചൂടെ കോപ്പ് കരുതിവച്ച് ഈ സിനിമ ചേയ്തിരുന്നെങ്കിൽ, ഇതോരു ഉഗ്രൻ സിനിമ ആയേനേ. കാതൽ നഷ്ടപ്പെടുന്നതായി തോന്നി, ആദ്യ മണിക്കൂറിനു ശേഷം. ഫർഹാൻ അക്തറിനെ പോലുള്ള സിനിമാക്കാരൻ നിർമ്മാതാവ് ആയിട്ടും ഇങ്ങനെ സംഭവിക്കുന്നതു - ശരിക്കും അത്ഭുതകരം ആണു. പാട്ടുകളും കൊള്ളാം - കോ എന്ന പടത്തിലെ പോലെ ചുമ്മാ വിളിക്കാതെ വന്നു ശല്യപ്പെടുത്തി പോവുന്ന രീതിയിലല്ല പാട്ടുകൾ ഇതിൽ - അത്രേം സമാധാനം!.
സസ്പെൻസ് കണ്ടു പിടിക്കുന്നതോ - അതു കോപ്പിയടിയാണു. എവിടേയോ കണ്ടിട്ടുണ്ട്/വായിച്ചിട്ടുണ്ട് ഈ രീതിയിലെ കുറ്റകൃത്യം - ഷെർലോക്ക് ഹോംസിൽ ആണോ? പക്ഷെ, കണ്ടിരിക്കാവുന്ന, ഒരു ഡീസന്റ് സിനിമ തന്നെ ആണിത് - ഭാഷ മ്യൂട്ട് ആക്കിയാൽ പലയിടങ്ങളിലും ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഉണ്ടിതിൽ..
ജൂനിയർ ബച്ചൻ കിടിലൻ. അനുപം ഖേർ കൊള്ളാം, ബോമൻ ഇറാനി, ജിമ്മി ഷെർഗിൽ - ഈ ടാലന്റ്സിനെ സംവിധായകൻ വേസ്റ്റാക്കി. ഇന്റർനാഷണൽ വിജിലൻസ് സ്ക്വോഡിലെ ഇൻസ്പെക്ടർ ആയിട്ട് കങ്കണാ റൗണത്ത് ആണു വരുന്നതു - ഈ സിനിമയിൽ ആണു ഇവളുടെ ഏറ്റവും മോശം പ്രകടനം - ചേയ്യാനൊന്നുമില്ല, ചുമ്മാ ഇല്ലാത്ത ചന്തീം ഇളക്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ലാതെ !
ഒറ്റ വാചകത്തിൽ : ഒരു കാഴ്ചക്ക് ധാരാളം വകയുണ്ട്, ‘ഡോണ്ട് മിസ്സ്‘ കാറ്റഗറിയിൽ പെടില്ലായെങ്കിലും, മിസ്സ് ആക്കേണ്ട. ഒരു നല്ല ശ്രമം തന്നെയാണിതു.
വാൽക്കഷ്ണം :എവിടെയോ വായിച്ചു, ഈ സിനിമ ബോൺ ഐഡന്റിറ്റി ടൈപ്പ് സിനിമ ആണെന്നു - ഈ സിനിമ ഇനി ഒരു പത്ത് ജന്മം കൂടെ ജനിക്കണം അതിന്റെ അടുക്കെയെത്താൻ!.
Showing posts with label anupam kher. Show all posts
Showing posts with label anupam kher. Show all posts
Saturday, June 25, 2011
Wednesday, September 8, 2010
ലംഹാ - Lamhaa
Hindi/2010/Action/IMDB/(8/10)
Rated 'A' because of the theme - terrorism.
പ്ലോട്ട് : ഒരു കശ്മീർ കഥ. കശ്മീരിന്റെ ശത്രു ആരു എന്ന അന്വേഷണം നടത്താൻ ആണു ഈ പടത്തിൽ സംവിധായകനും കഥാ-തിരക്കഥാകൃത്തുമായ രാഹുൽ ഡോലാക്യ ശ്രമിക്കുന്നതു. ഈ പടത്തിൽ നായകന്മാരോ വില്ലന്മാരോ ഇല്ലാ എന്നു വേണമെങ്കിൽ പറയാം, എല്ലാവരും അവരവരുടെ അല്ലാ എങ്കിൽ അവരുടെ വിശ്വാസങ്ങൾക്കായി പൊരുതുന്നു, ചിലർ കശ്മീരിനായി, ചിലർ കശ്മീരികൾക്കായി, ചിലർ ഇന്ത്യക്കായി, ചിലർ പാക്കിസ്ഥാനിനായി, ചിലർ സ്വന്തം കീശ വീർപ്പിക്കാനായി പൊരുതുന്നു, ആ പോരിന്റെ കഥയാണിതു - ലംഹാ (അർഥം : ഒരു നിമിഷം.) ഡൽഹിയിൽ നിന്നും സ്പെഷ്യൽ മിഷനായി മിലിറ്ററി ഇന്റലിജൻസ് അയക്കുന്ന സ്പെഷ്യൽ ഏജന്റായി സഞ്ജയ് ദത്തും, വിഘടനവാദി ആയ ആത്മീയ നേതാവായി അനുപം ഖേറും, മുൻ തീവ്രവാദിയായി കുണാൽ കപൂറും, തീവ്രവാദി ലേഡീ വിങ്ങ് നേതാവായി ബിപാഷാ ബസുവും അഭിനയിക്കുന്നു.
വെർഡിക്ട് : പല പടങ്ങളിൽ നിന്നും അടിച്ച് മാറ്റിയ ആക്ഷൻ സീനുകൾ പടത്തിന്റെ നിറം ഒരല്പം കെടുത്തുന്നുണ്ടെങ്കിലും, ഇന്ത്യൻ സിനിമയിലെ ഒരു മാറ്റത്തിന്റെ തുടക്കമാവും ഈ സിനിമ എന്നു തോന്നുന്നു എനിക്ക്. ഈ സിനിമ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങൾ - അതു പാക്കിസ്ഥനു നേരേ ആയാലും, ഡൽഹിക്ക് നേരേയായാലും അതു അല്പം സുഖക്കുറവ് ഉണ്ടാക്കുന്നതാണേങ്കിലും, ഈ സിനിമ മുൻ കശ്മീർ സിനിമകളിൽ നിന്നും വ്യത്യസ്ഥമാവുന്നതു അന്ധമായ ഡൽഹി സ്നേഹം ഇതിൽ ഇല്ല എന്ന കാരണത്താലാണ്. ചുരുക്കിപ്പറഞ്ഞാൽ, ഈ സിനിമ പാക്കിസ്ഥാനേയും കശ്മീർ വിഘടനവാദത്തേയും പോലെ ഡൽഹിയുടെ കശ്മീർ നയത്തേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
അഭിനയം : മറ്റേ കക്ഷി : കുണാൽ കപ്പൂർ : എന്റമ്മോ, കിടു. സഞ്ജയ് ദത്ത് ചുമ്മാ വന്നു നിന്നാൽ പോലും എനിക്കിഷ്ടാവും. മറ്റുള്ളവർ വലിയ എഫക്ട് ഉണ്ടാക്കിയില്ല. പാട്ടുകൾ വന്നു പോയതു ഞാനറിഞ്ഞില്ല, അവ പടവുമായി അത്രക്ക് ചേർന്നു നിൽക്കുന്നു. (പക്ഷെ ഒരെണ്ണം വന്നതു ഞാനറിഞ്ഞൂ, അതു അത്ര വേണ്ട പാട്ടാണെന്നു തോന്നിയില്ല)
ബോൾഡായ ഈ സബ്ബ്ജക്ടിനാണു എന്റെ മാർക്ക്. നാട്ടാർക്ക് സുഖിക്കുന്നതു മാത്രമേ പറയൂ എന്ന കടും പിടുത്തം ഉപേക്ഷിച്ചതിനാണു എന്റെ മാർക്ക്. പാട്രിയോറ്റിസം കൊണ്ട് കാലാകാലങ്ങളായി മൂടിവച്ചിരിക്കുന്ന സത്യത്തിനെ പുറത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന ഡയറക്ടറുടെ ആ ചങ്കൂറ്റത്തിനു ആണു എന്റെ മുഴുവൻ മാർക്കും. :) . ഇങ്ങനെ ഒക്കെ ആയിട്ടും അകാരണമായ ഒരു ‘A' സർട്ടിഫിക്കേഷൻ കൊടുത്തെങ്കിൽ പോലും, രണ്ട് സീനുകൾ വെട്ടി മാറ്റിയെങ്കിൽ പോലും, പ്രദർശനാനുമതി നൽകിയ ഇന്ത്യയുടെ സെട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനു എന്റെ നൂറിൽ നൂറ് മാർക്ക്! :) ബ്രാവോ!.
വാൽക്കഷ്ടം: ബോൺ സുപ്രമസിയിലെ ലണ്ടനിലെ വാട്ടർലൂ റെയിൽവേ സ്റ്റേഷൻ ആക്ഷൻ സീക്വൻസ് അതേ പടി അടിച്ച് മാറ്റിയിട്ടുണ്ട് ഈ സിനിമയിൽ. കഴിഞ്ഞ ഓസ്കാർ നേടിയ പടമായ ഹർട്ട്‌ലോക്കറിലേയും ബോംബ് ഒളിപ്പിക്കുന്ന സീനുകൾ ഇതിലുണ്ട് (പക്ഷെ ഈ പടം 2008 ഇൽ ഷൂട്ടിങ്ങ് തുടങ്ങിയതാണു, എങ്ങനെ അപ്പോൾ ഇവർക്ക് താരതമ്യേന പുതിയ ഇംഗ്ലീഷ് പടത്തിൽ നിന്നും അടീച്ച് മാറ്റാൻ പറ്റും എന്നു എനിക്ക് അത്ര പിടി കിട്ടിയില്ല.
ഈ സിനിമ ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചിരിക്കുകയാണു - എന്തിനാണാവോ, എന്തുണ്ടായിട്ടാണാവോ!. ഈ സിനിമക്കിടയിൽ ആണു ബിപാഷാബസു പേടിച്ച് വിറച്ച് ആരോടും മിണ്ടാതെ സെറ്റിൽ നിന്നും മുങ്ങിക്കളഞ്ഞത്! പാവം - എപ്പോ വേണമെങ്കിലും വീഴും എന്ന പോലെ തൂങ്ങിക്കിടക്കുന്ന മരണത്തിന്റെ വാളിനെ ആർക്കാണു പേടിയില്ലാത്തതു! അവസാനം ക്ലൈമാക്സ് മനാലിയിൽ വച്ച് പൂർത്തിയാക്കി സിനിമ തീയറ്ററുകളിലെത്തിക്കുകയായിരുന്നു.
Labels:
anupam kher,
bipasha basu,
bollywood,
hindi film,
kashmir,
kunal kapoor,
lamhaa,
rahul dolakya,
sanjay dutt
Subscribe to:
Posts (Atom)


