Showing posts with label review. Show all posts
Showing posts with label review. Show all posts
Friday, June 17, 2011
Patiala House - പട്യാലാ ഹൗസ് (5/10)
Patiala House/Hindi/2011/Drama/IMDB/ (5/10)
Rated G : suitable for General Audience.
പ്ലോട്ട് : ബ്രിട്ടണിലെ ഒരു പഞ്ചാബി കുടുംബം - അവിടത്തുകാരുടെ വർണ്ണവെറിയിൽ ആ കുടുംബനാഥൻ മരണപ്പെടുന്നതോടെ, അദ്ദേഹത്തിന്റെ മകൻ ഇംഗ്ലീഷുകാരെ ഏതു കാര്യത്തിലും എതിർക്കുന്ന, അവർക്കെതിരെ പോരാടുന്ന ഒരാളായി മാറുന്നു - അദ്ദേഹമാണു റിഷീ കപൂർ (സിനിമയിലെ പേരു വലിയ പിടീയില്ല - എല്ലാരുടേം പേരു ഏതാണ്ടൊരുപോലൊക്കെ ഇരിക്കും!). അദ്ദേഹത്തിന്റെ വാശി കാരണം അദ്ദേഹത്തിന്റെ നല്ലവണ്ണം ക്രിക്കറ്റ് കളിക്കുന്ന മകന്റെ (അക്ഷയ് കുമാർ) ഭാവി തന്നെ തകരുന്നു - അക്ഷയ് കുമാർ ഒരു സാദാ ഡിപ്പാർട്ട്മെന്റ് സ്റ്റോഴ്സ് നടത്തുന്ന ഒരു സാദാ സിക്കുകാരൻ ആയിട്ട് മാറുന്നു. അതു പോലെ ആ വീട്ടിലെ എല്ലാരും അവരുടെ സ്വപ്നങ്ങൾ മറന്നു റിഷിക്കപ്പൂർ പറയുന്നതു പോലെ ജിലേബി ഉണ്ടാക്കിയും ഭജന പാടിയും ടാക്സി ഓടിച്ചും ഒക്കെ കഴിയുകയാണു അവിടെ.
പിന്നേയും വളരേക്കാലം കഴിഞ്ഞ്, അക്ഷയ്കുമാറിനു തന്റെ സ്വപ്നം - രാജ്യത്തിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന സ്വപ്നം - സാക്ഷാത്കരിക്കാൻ ഒരു അവസരം വരുന്നതും, അതു കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങളും ഒക്കെയാണു ഈ സിനിമ.
വെർഡിക്ട്: കഥ കച്ചറ. സ്വബോധമുള്ളവനു ഒരിക്കലും വിരസത കൺട്രോൾ ചേയ്യാൻ ആവാത്തത്ര വിരസമായ കഥ. ബാക്ക്ഗ്രൗണ്ട് സ്കോർ എല്ലാ പഞ്ചാബീ സിനിമകളിലേയും പോലെ “ബല്ലേ ബല്ലേ”യും മറ്റേ പെരുമ്പറ കൊട്ടലും.
പക്ഷെ, പടം നന്നായിട്ടെടുത്തിരിക്കുന്നു. അതിനെക്കാൾ മെച്ചമായി അക്ഷയ്കുമാറും മറ്റും അഭിനയിച്ചിരിക്കുന്നു. കാസ്റ്റിങ്ങും കൊള്ളാം - ഇപ്പോൾ പ്രായമായ നായകന്റേയും നായകന്റെ അച്ഛന്റേയും പണ്ടത്തെ റോളുകൾ വേറേ ആളുകളെ വച്ച് ചേയ്തിരിക്കുന്നതും ഇഷ്ടായി - അക്ഷയ് കുമാറിനേയും റിഷിക്കപ്പൂറിനേയും ഒക്കെ രണ്ടിഞ്ച് കനത്തിൽ വാൾപുട്ടി പൂശി പ്രായം കുറച്ചും വേണമെങ്കിൽ അഭിനയിപ്പിക്കാമായിരുന്നു, അതു ചേയ്തില്ല, ടാങ്ക്സ് സംവിധായകാ, ടാങ്ക്സ്.
അക്ഷയ് കുമാർ : സകല സ്വപ്നങ്ങളും നശിച്ച്, സ്വന്തം അച്ഛനു വേണ്ടി സ്വന്തം ജീവിതം അഴുക്ക്ചാലിലേക്ക് ഒലിച്ച് പോവുന്നതു നോക്കി നിക്കേണ്ടി വരുന്ന ഒരാളുടെ നിർവ്വികാരമായ ഭാവം - അതു അക്ഷയ് ഉഗ്രനായിട്ട് അവതരിപ്പിച്ചിരിക്കുന്നു. നല്ല കടൂകട്ടി ഡയലോഗുകൾ വരുമ്പോൾ വേണമെങ്കിൽ അക്ഷയിനു സുരേഷ് ഗോപി സ്റ്റയ്‌ലിൽ അതൊക്കെ പൂശാമായിരുന്നു - പക്ഷെ ചേയ്തില്ല. അതാണു നല്ല അഭിനയം, നല്ല സംവിധാനം.
ഒറ്റ വാചകത്തിൽ : കച്ചറ കഥ, ഡയലോഗുകൾ ഓവർ ഡോസ്, പാട്ടുകൾ ആവറേജ്, ബല്ലേ ബല്ലേ അൺ സഹിക്കബിൾ, അഭിനയം ഉഗ്രൻ ... കണ്ടിരിക്കാവുന്ന പടം.
വാൽക്കഷ്ണം : എനിക്ക് ചില കാര്യങ്ങൾ ഒട്ടും മനസ്സിലായില്ല - തന്തപ്പടി സിംഗിനു ഇത്ര ദേഷ്യം ആണു ഇംഗ്ലീഷുകാരേയും, അവരുടെ സംസ്കാരത്തേയും ഒക്കേയെങ്കിൽ എന്തു കൊണ്ട് അങ്ങാരു ബ്രിട്ടണിൽ തന്നെ കെട്ടിക്കിടക്കുന്നു? നാട്ടിലേക്ക് പോന്നൂടെ അങ്ങേർക്ക്? അങ്ങനെ പോന്നാലെങ്ങനെ സിനിമ നടക്കും അല്ലേ? :)
ആ വീട്ടിലെ ഒറ്റണ്ണത്തിനു നട്ടെല്ലില്ല- എന്നാൽ സംവിധായകൻ പറയുന്നതു അക്ഷയ്കുമാർ “പറ്റില്ല” എന്നു പറയാഞ്ഞിട്ടാണു എല്ലാരും അവിടെ ഈ ഗതിയിൽ ആയിരിക്കുന്നതെന്നാണു. ഭയങ്കര ഔട്ട് സ്പോക്കൺ എന്നൊക്കെ കാട്ടുന്ന ഒരു കുടുംബാംഗവും ഉണ്ടവിടെ, അവനൊക്കെ എന്തേ റിഷിക്കപ്പൂറിനടൂത്ത് “ഒന്നു പോടാപ്പനേ” എന്നു വാ തുറന്നു പറയുന്നില്ല? അപ്പോ എങ്ങനെ നായകൻ സൂപ്പറാവും അല്ലേ? :)
ഡിമ്പിൾ കപാഡിയ ഒക്കെ ഭയങ്കര കിഴവി ആയിരിക്കുന്നു - സുകുമാരിയെക്കാൾ പ്രായം തോന്നിക്കും ഇപ്പോ അവരെ കണ്ടാൽ! - എങ്ങനിരുന്നതാ അവരു - ഹോ - പണ്ട് ഏഴിലോ എട്ടിലോ പഠിക്കുമ്പോൾ ഫിലിം ഫേയറിൽ ഗോദ്‌റേജിന്റെ ഒരു കോണ്ടസ്റ്റ് വന്നു - എന്തോ പൂരിപ്പിച്ച് അയച്ചാൽ ഡിമ്പിളിനോടൊപ്പം ഒരു സായാഹ്നം!.. എനിക്ക് അതു കിട്ടിയെന്നു എത്ര രാത്രികളിൽ ആണു ഞാൻ സ്വപ്നം കണ്ടിട്ടുള്ളതു!. .. ഇപ്പോ അവരെ കാണുമ്പോൾ, .. ഭയാനകം! എല്ലാരുടേയും കാര്യം ഇത്രക്കേ ഉള്ളൂ!
Labels:
2011,
akshay kumar,
average film.,
dimple kapadia,
drama,
hindi film,
malayalam,
Patiala house,
review,
rishi kapoor
Sunday, September 12, 2010
റോബിൻ ഹുഡ് - Robin Hood (5/10)
English/2010/Action/IMDB/(5/10)
Rated PG-13 for violence including intense sequences of warfare, and some sexual content.
പ്ലോട്ട് : കിങ്ങ് റിച്ചാർഡിന്റെ പ്രധാന ആർച്ചർ ആയ റോബിൻ എങ്ങനെ നിയമലംഘകൻ ആയ റോബിൻഹുഡ് ആവുന്നു എന്ന കഥ.
വെർഡിക്ട് : പ്രതീക്ഷകൾ വാനോളം ആയിരുന്നു - റസ്സൽ ക്രോവിന്റെ നായക കഥാപാത്രം, Gladiator, Black Hawk Down, Matchstick Men, American Gangster, Body of Lies എന്നിങ്ങനെ ഉള്ള കി-ക്കിടലൻ പടങ്ങളുടെ ഡയറക്ടർ ആയ റിഡ്ലി സ്കോട്ടിന്റെ ഡയറക്ഷൻ, കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച സിനിമേറ്റോഗ്രാഫേഴ്സിൽ ഒരാൾ ആയി തിരഞ്ഞെടുക്കപ്പെട്ട John Mathieson ന്റെ ഏറ്റവും പുതിയ പടം ...എന്തൊക്കെയായിരുന്നു .. അവസാനം പവനായി ശവമായി!.
പ്രതീക്ഷകളുടെ ഏഴയലത്തു വന്നില്ലാ എന്നു മാത്രമല്ല, ആദ്യ ഭാഗം ഡ്രാഗിങ്ങും ആണു പടം. മധ്യ ഭാഗവും അവസാനഭാഗവും കൊള്ളം, അവസാന യുദ്ധംസമയത്തെ ലൊക്കേഷൻ ഗ്രാഫിക്ക്സ്, വളരേ നല്ലതു. പക്ഷെ, വേറേ കാണാൻ ഒന്നും ഇല്ലാ എങ്കിൽ മാത്രം തല വൈക്കുക. പ്രതീക്ഷകൾ ഇല്ലാതെ പടം കാണാൻ ഇരുന്നാൽ ചിലപ്പോൾ സുഖിച്ചേക്കാം. ചൈനീസ് ഗുഡ്സ് പോലെയാണു ഈ പടം കാണാനുള്ള എന്റെ ഉപദേശം - നോ ഗ്യാരന്റി!. :)
എത്ര നാളായി കാത്തിരിക്കുകയായിരുന്നു ഈ പടം വരാനായിട്ട് - ‘ബോഡി ഓഫ് ലൈസ്‘ എന്ന പടം റിലീസിങ്ങിനായി കാത്തിരിക്കുന്ന നാളു മുതൽ എന്റെ ടോപ്പ് പ്രതീക്ഷകളിൽ ഈ പടം ഉണ്ടായിരുന്നു - ശരിക്കും മാസങ്ങളായി കാത്തിരിക്കുക ആയിരുന്നു പടം റിലീസിനും, അതു കഴിഞ്ഞ് ഡിവിഡി റിലീസിനും (അതിനു വീണ്ടും 4 മാസം എടുത്തു). :( .. എല്ലാം വേസ്റ്റ്. !!
Labels:
2010,
hollywood,
Kate Blankett,
review,
Ridley Scott,
RObin hood,
Russell crowe
Subscribe to:
Posts (Atom)


