Saturday, August 28, 2010

The Girl with the dragon tatoo - ദി ഗേൾ വിത്ത് ദ ഡ്രാഗൺ റ്റാറ്റൂ (Swedish: Män som hatar kvinnor) (7/10)


2009/Thriller/Swedish-English/(7/10)/IMDB
Original title : "Män som hatar kvinnor"  means 'Men who hate women'.
Rated R for disturbing violent content including rape, grisly images, sexual material, nudity and language.

പ്ലോട്ട് : ഒരു അന്വേഷനാത്മക പത്രപ്രവർത്തകൻ ആയ നമ്മുടെ നായകൻ മൈക്കളിന്റെ (മൈക്കൾ എന്നു നമുക്ക് വിളിക്കാം)  ഒരു പത്രറിപ്പോർട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിന്റെ പേരിൽ കോടതി കയറുന്നു, നായകനെ കോടതി ശിക്ഷിക്കുന്നു. അതേ സമയത്ത് തന്നെ ഒരു വൻ-ബിസിനസ്സ് ഗ്രൂപ്പിനു വേണ്ടി നമ്മുടെ നായിക ആയ ലിസ്ബത്ത് (അതു തന്നാ അവളെ എല്ലാരും സിനിമയിൽ വിളിക്കുന്നതു, ഉറപ്പ് .. ആണെന്നു തോന്നുന്നു) മൈക്കളിനെ പിന്തുടർന്നു അങ്ങാരുടെ എല്ലാ കാര്യങ്ങളും വാങ്ങർ ഗ്രൂപ്പ് എന്ന ക്ലൈന്റിനു വേണ്ടി ശേഖരിച്ചു കൊടുക്കുന്നും ഉണ്ട്.

അങ്ങനെ നായകനെ ബിസിനസ്സ് ടൈക്കൂൺസ് ആയ വാങ്ങർ ഗ്രൂപ്പിലെ കാർണവർ ആയ  വാങ്ങർ -അപ്പൂപ്പൻ വിളിച്ചു വരുത്തുന്നു, ഒരു ക്രിസ്തുമസ്സ് തലേന്നാൾ. കാർണവർ വിളിക്കുന്നതു ഒരു അസാധ്യചുമതല ഏല്‍പ്പിച്ച് കൊടുക്കാൻ ആയിരുന്നു. 40 കൊല്ലം മുന്നേ അപ്രത്യക്ഷയായ ചേട്ടന്റെ മകളുടെ ഘാതകരെ കണ്ടു പിടിക്കാൻ ആയിരുന്നു ആ ചുമതല.  ആ പെൺകുട്ടി മരിക്കുമ്പോൾ അവരുടെ എസ്റ്റേറ്റിൽ ഒരു ഫാമിലി റീയൂണിയൻ നടക്കുക ആയിരുന്നു, അതുകൊണ്ട് കുടുംബത്തിലെ ആരോ തന്നെയാണു ആ കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഉറപ്പാണു വാങ്ങർ -അപ്പൂപ്പനു. പിന്നീടുള്ള കഥ ആ കൊലപാതക്കിയെ കണ്ടു പിടിക്കുന്നതിന്റെ ആണു - ക്ലൂസ് പിന്തുടർന്നു ചെല്ലും തോറും ഒരു വൻ കൊലപാതക പരമ്പര തന്നെ മണ്ണിനു വെളിയിൽ ആക്കുന്നു അന്വേഷകർ..

വെർഡിക്ട് :അവസാനം വരെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു പടം ആണിത്. നല്ല സസ്പെൻസ്, നല്ല സ്റ്റോറി, നല്ല രീതിയിൽ എടുത്തിരിക്കുന്നു ഈ പടം.  നായികയുടെ വല്ലാത്ത ക്യാരക്റ്റർ എന്തിനു അങ്ങനെ ആക്കിയിരിക്കുന്നു എന്നു പക്ഷെ പിടികിട്ടിയില്ല, പക്ഷെ നായിക ആയിട്ട് അഭിനയിച്ചിരിക്കുന്ന പെൺകൊച്ച് ശരിക്കും കൊള്ളാം (ഹോ .. എന്നാ മസിലാ ആ കൊച്ചിനു!‌) . ടെക്നിക്കലിയും വളരെ മുന്നിൽ നിൽക്കുന്ന ഒരു പടം ആണിത്.
പക്ഷെ മിക്ക മർഡർ മിസ്റ്ററി പടങ്ങൾക്കുമുള്ള ഒരു പ്രശ്നം ഇതിനും ഉണ്ട് - പെട്ടെന്നു മറന്നു പോവും സിനിമ - കാരണം മിസ്റ്ററി കണ്ടു പിടിക്കപ്പെടുന്നതു വരേയെ സിനിമയുടെ ആ ആകർഷണീയത നിലനിൽക്കുന്നുള്ളൂ. അങ്ങനെ അല്ലാത്ത പടങ്ങൾ വളരേ കുറവാണു, മലയാളത്തിൽ മണിച്ചിത്രത്താഴ്, ഇംഗ്ലീഷിൽ മിസറി തുടങ്ങിയ പടങ്ങൾ ആണു ഈ പ്രശ്നം ഇല്ലാത്ത സിനിമകൾ..   ചുരുക്കിപ്പറഞ്ഞാൽ, മണിച്ചിത്രത്താഴ് പോലത്തെ ഒരു പടത്തിന്റെ അത്രേം കിടുവല്ല ഈ പടം.

കണ്ടു നോക്കൂ, ബോറടിക്കില്ല.


1 comment:

  1. എന്റെ റിവ്യൂ ഇവിടെ ഉണ്ട് വ്യാളിയെ പച്ചകുത്തിയവള്‍....
    >>നായികയുടെ വല്ലാത്ത ക്യാരക്റ്റർ എന്തിനു അങ്ങനെ ആക്കിയിരിക്കുന്നു എന്നു പക്ഷെ പിടികിട്ടിയില്ല<< ...കാരണങ്ങള്‍ സിനിമയില്‍ ദ്രിശ്യഭാഷയിലൂടെ പറയുന്നുണ്ട് ... പോരെങ്കില്‍ ഈ സിനിമയുടെ അടുത്ത രണ്ടു ഭാഗങ്ങള്‍ കാണുമ്പോള്‍ കാരണങ്ങള്‍ കൂടുതല്‍ വ്യക്തമാവും :))... എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പെര്‍ഫെക്റ്റ്‌ സിനിമയാണ്. ഏതാണ്ടെല്ലാ ഭാഗങ്ങളും ഇപ്പോഴും ഓര്‍മ്മയുണ്ട്.

    ReplyDelete