Tuesday, August 31, 2010

യൂറോ ട്രിപ്പ് - EuroTrip (5/10)English/Comedy/2004/(5/10)/IMDB
Rated R for sexuality, nudity, language and drug/alcohol content.

പടം കണ്ടൂ.
നായകൻ ഈമെയിൽ വഴി ഒരു ഫീമെയിലിനെ അതും യൂറോപ്പിലെ മസാൽദശ ഫീമെയിലിനെ പരിചയപ്പെടുന്നു, ആ ഫീമെയിലിനെ കാണാൻ ആ മെയിൽ(Male)  മൂന്നു മെയിലും രണ്ട് ഫീമെയിലും ആയിട്ടുൾല ഫ്രണ്ട്സും ആയി ബർളിനിലേക്ക് പോവ്വാണു. അതിനിടയിലെ മണ്ടത്തരങ്ങളും സാ‍ഹസങ്ങളൂം മറ്റും ആണു കഥ. അഞ്ചെട്ടു സ്ഥലങ്ങളിൽ ആത്മാർത്ഥമായി ചിരിക്കാനുണ്ട്, ഒന്നൊഴികേ എല്ലാ ഫീമെയിത്സും തുണീ അഴിക്കുന്നുണ്ട്, ആകെ മൊത്തം ഒരു ചിരി-മസാല പടം. 

വേറോന്നും കാണാനില്ലാ എങ്കിൽ കാണ്ടോളൂ  :)

വാൽക്കഷ്ടം : ഞാൻ നോക്കി ഇരുന്ന ഫീമെയിൽ മാത്രം തുണീയഴിച്ചില്ല. :(  അല്ലേലും ഈ മുതലാളിത്ത വ്യവസ്ഥിതിയേ ശരിയല്ല - നമുക്കാവശ്യമുള്ളതു ഒരിക്കലും തരില്ല!


വിനയന്റെ യക്ഷി ..


ഇപ്പോൾ ദുരന്തങ്ങളുടെ സീസൺ ആണേന്നു തോന്നുന്നു .. പാക്കിസ്ഥാനിൽ പ്രളയം, കാശ്മീരിൽ മേഘസ്ഫോടനം, ഫിലിപ്പൈൻസിൽ അഗ്നിപർവ്വതം, കേരളത്തിൽ വിനയന്റെ യക്ഷി ....

ഇതിലും വലുതെന്തോ വരാനിരുന്നതാ .. ഇത് കണ്ണിൽ കൊള്ളാനിരുന്നതു പുരികത്തിൽ കൊണ്ടു എന്നു കരുതു സമാധാനിക്കാം .. (എന്നാലും ഇതിലും ഭേദം പ്രളയം ആയിരുന്നു. )


Sunday, August 29, 2010

പ്രിൻസ് ഓഫ് പേർഷ്യ - Prince of Persia: The Sands of Time (5/10)


English/2010/Action-Adventure/IMDB/(5/10)
Rated PG-13 for intense sequences of violence and action.

പ്ലോട്ട് :  ലോകത്തിന്റെ അങ്ങേ അറ്റം മുതൽ ഇങ്ങേ അറ്റം വരെ നീണ്ട് നിവർന്നു ഏമ്പക്കം വിട്ട് കിടക്കുന്ന പേർഷ്യൻ സാമ്രാജ്യത്തിലെ സുൽത്താൻ, അങ്ങേർക്ക് ഒരു അനിയൻ, രണ്ട് മക്കൾ. ഒരു ദിവസം വഴിക്കരുകിൽ വച്ച് അങ്ങേരുടെ തന്നെ പട്ടാളക്കാരെ ഇടിച്ചിട്ട് ഓടിയ ഒരു അനാഥബാലനെ (ലവനാണു നായകൻ) അങ്ങാരു കൊട്ടാരത്തിൽ കൊണ്ടു ചെന്നു മകനെ പോലെ വളർത്തുന്നു. അവർ വളർന്നു വലുതാവുന്നു - അവർ ഒരു പുണ്യ പട്ടണം ആക്രമിച്ച് കീഴടക്കാൻ ശ്രമിക്കുന്നു. മൂത്ത പ്രിൻസ് ആജ്ഞാപിക്കുന്നതിൽ നിന്നും വിപരീതമായി നമ്മുടെ അനാഥ പ്രിൻസ് വളരേ സാഹസികമായി ഒറ്റക്ക് പട്ടണം കീഴ്പ്പെടുത്തുന്നു! (ബാക്കി പട്ടാളക്കാരെ ഒക്കെ പിരിച്ച് വിട്ട് അത്രേം ശമ്പളം ലാഭിച്ചേനെ ഞാൻ ആയിരുന്നു രാജാവെങ്കിൽ.)  അവിടെനിന്നും കിട്ടുന്ന ഒരു കഠാര കഥയുടെ ദിശ വീണ്ടും മാറ്റുന്നു. തൂണിലും തുരു‌മ്പിലും ഒന്നുമല്ല, പക്ഷെ ആ കഠാരയിൽ ആണു  ലോകം തന്നെ ഇരിക്കുന്നതെന്നു നമുക്ക് പിന്നീടേ മനസ്സിലാവൂ. ... ഇനീം ഞാൻ പറഞ്ഞ് കാണാൻ ഇരിക്കുന്നവരെ കൂടെ ചന്തിക്കടിച്ച് ഓടിക്കണില്ല, കാണു, അനുഭവിക്കൂ.

വെർഡിക്ട് : ആദ്യം നല്ല കാര്യങ്ങൾ : നല്ല ആക്ഷൻ, നല്ല റോപ്പ് ട്രിക്ക്സ്, ഗ്രാഫിക്ക്സ്, റെൻഡിഷൻ എന്ന പടത്തിൽ അഭിനയിച്ച പയ്യൻ ഇതിലും നന്നാക്കിയിട്ടുണ്ട്(എന്തോ ഗില്ലറ്റിൻ എന്നോ മറ്റോ ആണവന്റെ പേരു, ഞാനിന്നു നാക്കു വടിച്ചിട്ടില്ലാത്തതു കൊണ്ട് ശരിക്ക് ആ പേരു എഴുതാൻ പറ്റണില്ല), ബെൻ കിങ്ങ്സ്ലി റോൾ തരക്കേടില്ലാതെ അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്, നായിക പെയ്മെന്റ് സീറ്റ് ആണെന്നു തോന്നുന്നു - നായികയുടെ മുഖത്ത് വികാരം വാരിവിതറപ്പെടണമെങ്കിൽ  ഇനിയും കോറേ ജന്മങ്ങൾ ജനിക്കേണ്ടിയിരിക്കുന്നു എന്നു തോന്നുന്നു, നായായും, നരിയായും, പിന്നെ നരനായും!. 


ആദ്യമൊക്കെ സംഭവം നന്നായിട്ട് പോയി, പക്ഷെ സമയം കഴിയുന്തോറും ബോറായി തുടങ്ങി.ഹല്ലേ കേൾക്കണേ കഥ .. നല്ല പൊതിരെ അടി നടന്നോണ്ടിരിക്കാണേ .. ഇടിയിൽ തോറ്റാൽ ഞാനും നിങ്ങളും എന്റെ അപ്പുറത്തെ വീട്ടിലെ സൂസിയും അടക്കം സകലരും തവിടൂ പൊടിയാവും എന്ന സ്ഥിതിയാ  .. അപ്പഴാ ദാണ്ടേ നായകനും നായികക്കും കൂടെ മുട്ടൻ കിസ്സിങ്ങ് .. ഹോ .. എനിക്കിത് ഇതു കാണു‌മ്പോഴാണൂ ചൊറിയണതു...ഇവനൊക്കെ ഒരു ഉത്തരവാദിത്യമുണ്ടോ? ഹോളിവുഡാണു പോലും ഹോളിവുഡ് !

അതു പോലെ നായിക തൂങ്ങിക്കിടക്കുന്നു നായകന്റെ കൈയ്യിൽ, താഴെ കൊക്ക .. നായിക : വിടൂന്നേ, പൊയി ലോകത്തെ രക്ഷിക്കൂ ..നായകൻ : വിടില്ല ചക്കരേ .. വിടൂ .. വിടില്ലാ ... വിടൂ .. വിടില്ലാടീ ... ഗർ‌ർ‌ർ .... ഒന്നു വിടടാ പേട്ടു ചെക്കാ, സൂസി ഇപ്പ ചാവും അപ്പഴാ അവന്റെ പിള്ളെരു കളി എന്നു എനിക്ക് ചൂടായി പറയേണ്ടി വന്നു, കൈ വിടാൻ .. അത്രേം നേരം ഈ കളിയായിരുന്നു ലവരു രണ്ടും കൂടെ - അവനറിയാം, അവന്റെ കൈയ്യിലെ കഠാരയുടെ സ്വിച്ച് ഞെക്കിയാൽ (അതെ, അന്നും ഉണ്ടായിരുന്നു സ്വിച്ചും ട്രിഗറും, റിമോട്ടും ഒക്കേ) എല്ലാം പഴേ പടീ ആവുമെന്നു, അപ്പഴാ അവന്റെ സെന്റി!. ഇഡിയറ്റ് - ഇവനെ ഒക്കെ സിനിമയിൽ എടുത്ത ഗീർവാസീസ് ആശാനെ പറഞ്ഞാൽ മതിയല്ലോ!.


അല്ല, എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കാ, ഇത്രേം കാശു മുടക്കി പടം പിടിക്കുവാണു, ഒരു ഹിറ്റ് ഗെയിമിനെ ബേസ് ചേയ്ത് പടം പിടിക്കുവാണു, ഗ്രാഫിക്ക് ആർട്ടിസ്റ്റുകളെയും കുതിരകളേയും വാളും പരിചയും പപ്പടം കുത്തിയുംമൊക്കെ കാശു മുടക്കി പൊക്കറ്റിൽ ആക്കിയിട്ടുണ്ട് - എന്നാ പിന്നെ ഒരു മര്യാദക്കുള്ള സ്ക്രീൻപ്ലേ കൂടെ സംഘടിപ്പിക്കാമായിരുന്നില്ലേ? മനുഷ്യനെ വടീയാക്കാൻ ഒരു പത്തു ട്വിസ്റ്റും കുത്തിത്തിരുകി ഒരു പടവും പടച്ച് ഇറങ്ങിക്കോളും ഓരോലവന്മാരു ...  ഡിസ്നി ആണു പോലും! ഡിസ്നി.!

നിങ്ങളും കണ്ടു നോക്കൂ, ചിലപ്പോ ഇഷ്ടപ്പെട്ടേക്കാം, ഞാൻ പറഞ്ഞില്ലേ, നല്ല ആക്ഷൻ ഒക്കെ ആണു - കഥ മാത്രം നോക്കരുതു. കാണൂ കണ്ടഭിപ്രായം പറയൂ.


Saturday, August 28, 2010

The Girl with the dragon tatoo - ദി ഗേൾ വിത്ത് ദ ഡ്രാഗൺ റ്റാറ്റൂ (Swedish: Män som hatar kvinnor) (7/10)


2009/Thriller/Swedish-English/(7/10)/IMDB
Original title : "Män som hatar kvinnor"  means 'Men who hate women'.
Rated R for disturbing violent content including rape, grisly images, sexual material, nudity and language.

പ്ലോട്ട് : ഒരു അന്വേഷനാത്മക പത്രപ്രവർത്തകൻ ആയ നമ്മുടെ നായകൻ മൈക്കളിന്റെ (മൈക്കൾ എന്നു നമുക്ക് വിളിക്കാം)  ഒരു പത്രറിപ്പോർട്ട് തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിന്റെ പേരിൽ കോടതി കയറുന്നു, നായകനെ കോടതി ശിക്ഷിക്കുന്നു. അതേ സമയത്ത് തന്നെ ഒരു വൻ-ബിസിനസ്സ് ഗ്രൂപ്പിനു വേണ്ടി നമ്മുടെ നായിക ആയ ലിസ്ബത്ത് (അതു തന്നാ അവളെ എല്ലാരും സിനിമയിൽ വിളിക്കുന്നതു, ഉറപ്പ് .. ആണെന്നു തോന്നുന്നു) മൈക്കളിനെ പിന്തുടർന്നു അങ്ങാരുടെ എല്ലാ കാര്യങ്ങളും വാങ്ങർ ഗ്രൂപ്പ് എന്ന ക്ലൈന്റിനു വേണ്ടി ശേഖരിച്ചു കൊടുക്കുന്നും ഉണ്ട്.

അങ്ങനെ നായകനെ ബിസിനസ്സ് ടൈക്കൂൺസ് ആയ വാങ്ങർ ഗ്രൂപ്പിലെ കാർണവർ ആയ  വാങ്ങർ -അപ്പൂപ്പൻ വിളിച്ചു വരുത്തുന്നു, ഒരു ക്രിസ്തുമസ്സ് തലേന്നാൾ. കാർണവർ വിളിക്കുന്നതു ഒരു അസാധ്യചുമതല ഏല്‍പ്പിച്ച് കൊടുക്കാൻ ആയിരുന്നു. 40 കൊല്ലം മുന്നേ അപ്രത്യക്ഷയായ ചേട്ടന്റെ മകളുടെ ഘാതകരെ കണ്ടു പിടിക്കാൻ ആയിരുന്നു ആ ചുമതല.  ആ പെൺകുട്ടി മരിക്കുമ്പോൾ അവരുടെ എസ്റ്റേറ്റിൽ ഒരു ഫാമിലി റീയൂണിയൻ നടക്കുക ആയിരുന്നു, അതുകൊണ്ട് കുടുംബത്തിലെ ആരോ തന്നെയാണു ആ കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഉറപ്പാണു വാങ്ങർ -അപ്പൂപ്പനു. പിന്നീടുള്ള കഥ ആ കൊലപാതക്കിയെ കണ്ടു പിടിക്കുന്നതിന്റെ ആണു - ക്ലൂസ് പിന്തുടർന്നു ചെല്ലും തോറും ഒരു വൻ കൊലപാതക പരമ്പര തന്നെ മണ്ണിനു വെളിയിൽ ആക്കുന്നു അന്വേഷകർ..

വെർഡിക്ട് :അവസാനം വരെ സീറ്റിൽ പിടിച്ചിരുത്തുന്ന ഒരു പടം ആണിത്. നല്ല സസ്പെൻസ്, നല്ല സ്റ്റോറി, നല്ല രീതിയിൽ എടുത്തിരിക്കുന്നു ഈ പടം.  നായികയുടെ വല്ലാത്ത ക്യാരക്റ്റർ എന്തിനു അങ്ങനെ ആക്കിയിരിക്കുന്നു എന്നു പക്ഷെ പിടികിട്ടിയില്ല, പക്ഷെ നായിക ആയിട്ട് അഭിനയിച്ചിരിക്കുന്ന പെൺകൊച്ച് ശരിക്കും കൊള്ളാം (ഹോ .. എന്നാ മസിലാ ആ കൊച്ചിനു!‌) . ടെക്നിക്കലിയും വളരെ മുന്നിൽ നിൽക്കുന്ന ഒരു പടം ആണിത്.
പക്ഷെ മിക്ക മർഡർ മിസ്റ്ററി പടങ്ങൾക്കുമുള്ള ഒരു പ്രശ്നം ഇതിനും ഉണ്ട് - പെട്ടെന്നു മറന്നു പോവും സിനിമ - കാരണം മിസ്റ്ററി കണ്ടു പിടിക്കപ്പെടുന്നതു വരേയെ സിനിമയുടെ ആ ആകർഷണീയത നിലനിൽക്കുന്നുള്ളൂ. അങ്ങനെ അല്ലാത്ത പടങ്ങൾ വളരേ കുറവാണു, മലയാളത്തിൽ മണിച്ചിത്രത്താഴ്, ഇംഗ്ലീഷിൽ മിസറി തുടങ്ങിയ പടങ്ങൾ ആണു ഈ പ്രശ്നം ഇല്ലാത്ത സിനിമകൾ..   ചുരുക്കിപ്പറഞ്ഞാൽ, മണിച്ചിത്രത്താഴ് പോലത്തെ ഒരു പടത്തിന്റെ അത്രേം കിടുവല്ല ഈ പടം.

കണ്ടു നോക്കൂ, ബോറടിക്കില്ല.


Monday, August 23, 2010

ദി നയൻന്ത് കമ്പനി - The 9th Company (Russian: 9 Рота) (8.5/10)


Russian/Action-war/2005/(8.5/10)
Rated R for sequences of strong bloody warfare, pervasive language, some sexuality/nudity and drug use.

പ്ലോട്ട് :  റഷ്യയുടെ അഫ്ഘാൻ സാഹസത്തിന്റെ അവസാന കാലഘട്ടം. തിരിച്ചടി വാങ്ങിക്കൊണ്ടീരുന്ന റഷ്യൻ സൈന്യം കൂടുതൽ ഭടന്മാരേ അഫ്ഘാൻ മണ്ണിലേക്ക് കയറ്റി അയച്ചു കൊണ്ടേ ഇരിക്കുന്നു, അതിലേക്കുള്ള പുതിയ ബാച്ചിന്റെ പരിശീലനത്തോടെയാണു കഥ ആരംഭിക്കുന്നതു. വളരേ കഠിനമായ പരിശീലന ഘട്ടങ്ങളിലൂടെ കടന്നു പോവുന്ന അവർക്ക് അഫ്ഘാനിസ്ഥാനിൽ  9ത് കമ്പനിയിൽ പോസ്റ്റിങ്ങ് കിട്ടുന്നു. അവരുടെ ദൗത്യം : ഉയർന്ന ഭുമി കൈവിടാതെ ഡിഫന്റ് ചേയ്യുക, അതു വഴി കടന്നു പോവുന്ന സപ്ലൈ കോൺ‌വോയ്കൾ സംരക്ഷിക്കുക. ദിനം കഴിയുന്തോറും അവരുടെ ദൗത്യം വളരേ വിഷമം പിടീച്ചതായി വരുന്നു. ..

വെർഡിക്ട് :വാർ ഫിലിംസ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. കണ്ടിട്ടുള്ളതു മിക്കതും ഹോളിവുഡ് പടങ്ങൾ ആയിരുന്നു, പക്ഷെ വളരെ വിരളമായിട്ട് മറ്റു ഭാഷാ ചിത്രങ്ങളൂം കണ്ടിട്ടുണ്ട്. പക്ഷെ ഈ പടം : ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച 10 വാർ ഫിലിം ലിസ്റ്റിൽ ഒരിടം പിടീക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. നല്ല സ്പെഷ്യൽ എഫക്ട്സ്, നല്ല അഭിനയം, നല്ല കാസ്റ്റിങ്ങ്, നല്ല സ്ക്രീൻ പ്ലേ, നല്ല സിനിമാറ്റോഗ്രാഫി, ഉഗ്രൻ ലൊക്കേഷൻ ... മോശം പറയാനായിട്ട് സത്യത്തിൽ എനിക്കൊന്നും തോന്നുന്നില്ല. 
ഒരു നോൺ-ഹോളീവുഡ് പടത്തിൽ ഇത്രയും സ്പെഷ്യൽ ഇഫക്ട്സ് .. അതും വളരെ പെർഫെക്ട് ആയിട്ടുള്ളവ! അവിശ്വസനീയം!  ഈ നായക-ബാച്ച് അഫ്ഘാൻ മണ്ണിൽ കാലു കുത്തുന്ന നിമിഷം തന്നെ നടയടി പോലെ ഒരു സംഭവം കാട്ടുന്നുണ്ട് - ഒരു വിമാനാപകടം. ഹൂ. !  വാക്കുകളില്ല. :)   
പക്ഷെ എന്റിങ്ങ് : എല്ലാ വാർ സിനിമകളൂം അവസാനിക്കും പോലെ തന്നെയായിത്തീർന്നോ, എന്ന് എനിക്ക് സംശയം തോന്നി.

വാൽക്കഷ്ണം : ഇതൊരു നടന്ന കഥ ആയിരുന്നു. ഇതു കമ്മ്യൂണിസം തകർന്ന റഷ്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ പടം ആയി മാറീ, റിലീസ് ചേയ്തു വളരേ കുറച്ച് ദിവസങ്ങൾക്കകം തന്നെ. യുദ്ധം മാത്രമല്ല, പട്ടാളക്കാർ തമ്മിലുള്ള ഐക്യവും, പ്രശ്നങ്ങളും,  ഇടക്ക് കഥയിൽ കടന്നു വരുന്ന വേശ്യയുടെ കഥയും വരെ വളരേ ടച്ചിങ്ങ് ആയിട്ട് എടുക്കാൻ സാധിച്ചിട്ടുണ്ട് സൃഷ്ടാക്കൾക്ക്. ഈ സംവിധായകന്റെ മറ്റു പടങ്ങൾ ഏതൊക്കെ ആണാവോ - എല്ലാം കാണേണ്ടി വരുമെന്നാ തോന്നുന്നത്!

നല്ല വാർ ഫിലിംസ് ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു പടം ആണിത്.
സിനിമ തീരുന്നതു ഈ വാചകങ്ങളിൽ ആണ്. അതും ഇഷ്ടായി.


We were leaving Afghanistan.
We, the 9th company. Had won our own war.


 Back then, we didn't know a lot of things... We didn't know, that two years later the country we had been fighting for would vanish. And wearing the medals of a non-existing country would become unfashionable.


And we ourselves would be scattered ruthlessly, by the new life. Some to the top, and some to the very bottom.  We didn't know any of this then.


We didn't even known that we would simply be forgotten in the bustle of the huge army's withdrawal...on that remote height.


We were leaving Afghanistan...  The 9th company. 
We, .... We won.


Friday, August 20, 2010

ഇഷ്‌ക്വിയ - Ishqiya (7.5/10)


Hindi/Thriller/2010/(7.5/10)

പ്ലോട്ട് : പടത്തിൽ ആകെ വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളേ ഉള്ളൂ. സ്ഥിരം കുറ്റവാളികൾ ആയ രണ്ട് കൂട്ടുകാർ (അർഷദ് വാർസി, നസ്സുറുദ്ദീൻ ഷാ) അവർ എത്തിപ്പെടുന്ന ഒരു ഉൾഗ്രാമത്തിലെ സുന്ദരിയായ വിധവ (വിദ്യാബാലൻ), ആ വിധവയുടെ ഭർത്താവ്,  ഈ കുറ്റവാളികളെ പിടിക്കാൻ നടക്കുന്ന നസ്സുറുദ്ദീൻ ഷായുടെ അളിയൻ ഒരാൾ, പട്ടണത്തിലെ ഒരു വ്യവസായി എന്നിവർ  ആണവർ.

പടം തുടങ്ങുന്നതു തന്നെ സുന്ദരിയായ കൃഷ്ണാ വർമ്മയേയും (വിദ്യാബാലൻ) പോലീസിനു പിടി കൊടുക്കാതെയും ശത്രുക്കളെ പേടിച്ചും  ഒളിവിൽ കഴിയുന്ന അവളുടെ ഭർത്താവായ വിദ്യാധർ വർമ്മയേയും കാണിച്ചു കൊണ്ടാണു. സ്വന്തം ഭർത്താവിനെ വളരേ അധികം സ്നേഹിക്കുന്ന ഭാര്യ - ഭാര്യയേ അതിനെക്കാൾ ഏറേ ഇഷ്ടപ്പെടൂന്ന ഭർത്താവ്.. ആ രാത്രി ഭാര്യയുടെ കൂടെ കഴിയാൻ ഒളിച്ചും പാത്തും സ്വന്തം വീട്ടിൽ എത്തിയതാണു വർമ്മ. പക്ഷെ ആ രാത്രി അവരുടെ സന്തോഷങ്ങളുടെ അന്ത്യ രാത്രി ആവുന്നു - ദുരൂഹമായ ഒരു  ഗ്യാസ് സിലണ്ടർ സ്ഫോടനത്തിൽ ആ വീട് അന്നു ഒരു മരണ വീടാവുന്നു.

ആ ഗ്രാമത്തിലേക്ക് നമ്മുടെ നായകർ പോലീസിൽ നിന്നും, അവരേ വേട്ടയാടുന്നവരിൽ നിന്നും ഒളിച്ച് നേപ്പാളിലേക്ക്  രക്ഷപ്പെടാൻ ആയി വിദ്യാബാലന്റെ ഭർത്താവായ വർമ്മയിൽ നിന്നും സഹായം നേടാൻ എത്തുന്നു, പക്ഷെ അവർ അറിയുന്നതു  അദ്ദേഹം മരിച്ചെന്ന വാർത്തയാണു. വിധവയായ, വളരെ ദുരൂഹമായ സ്വഭാവമുള്ള, പ്രതികാരദുർഗ്ഗാ പരിവേഷമുള്ള വിദ്യാബാലൻ അവരെ സ്വീകരിക്കുന്നു ..

ബാക്കി കഥ സസ്പെൻസ്. :)  അതു കണ്ടറിയൂ.

വെർഡിൿട് : കൊള്ളാം, നല്ല പടം.  സസ്പെൻസ് അവസാനം വരെ കാത്തു വൈക്കാൻ സിനിമാ സൃഷ്ടാക്കൾക്ക് കഴിഞ്ഞു എന്നു മാത്രമല്ല,  കാണികൾക്ക് വളരെ സിമ്പിളാ‍യ റീസൺ കൊടൂത്ത് കഥയുടെ ഹൈലൈറ്റായ ദുരൂഹതയെ മറച്ചു വൈക്കാൻ കഴിഞ്ഞു എന്നതു തന്നെയാണു ഈ കഥയിലെ ഏറ്റവും പ്രധാന കാര്യം.   വിദ്യാബാലനും നസ്സുറുദ്ദീൻഷായും അർഷദ് വാർസിയും ഉഗ്രനാക്കി. മിസ്റ്ററീ  വുമൺ ആയിട്ട് വിദ്യാബാലൻ ശരിക്കും കസറി.  കഥക്ക് 100 മാർക്ക്. അഭിനേതാക്കൾക്കും. :)

കണ്ടാൽ ഒരു നഷ്ടമാവില്ല. ധൈര്യമായി തല വച്ചോളൂ. :)

വാൽക്കഷ്ണം : ഒരു ചൂടൻ സീനുണ്ട് പടത്തിൽ, എന്നാ കെമിസ്ട്രി ആയിരുന്നു അർഷദ് വാർസിയും വിദ്യാബാലനും തമ്മിൽ ഈ സീനിൽ.  ഹൂ ... 

എന്റെ വിദ്യാമോളേ .. കാപാലികേ ... വഞ്ചകീ  ..  നീയും എന്നെ ചതിച്ചു  അല്ലേ ..?  :( എന്നാലും എന്നോടിതു വേണ്ടായിരുന്നു..


Tuesday, August 17, 2010

ദി ഐലന്റ് - The Island (6/10)


English/Sci-Fiction-Thriller/2005/(6/10)

പ്ലോട്ട് : വർഷം 2019. ഭൂമി എന്തോ കണ്ടാമൈനേഷൻ കാരണം വാസയോഗ്യമല്ല അതു കാരണം ഭൂമിക്കടിയിലെ വളരേ അൾട്രാ മോഡേൺ സെറ്റപ്പിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽട്ടറിൽ ജനങ്ങൾ കഴിയുകയാണു. ഡിസിപ്ലിൻ കാത്തു സൂക്ഷിക്കാൻ ബദ്ധശ്രദ്ധരായ ഒരു കോർപ്പറേറ്റ് ഭരണത്തിൻ കീഴിലെ ഈ ഷെൽട്ടറിൽ ഇടക്കീടേ നടത്തുന്ന ലോട്ടറിയിൽ വിജയിക്കുന്നവർക്ക് അങ്ങു ദൂരേയെങ്ങാണ്ടൂം ഉള്ള ഒരു ദ്വീപിൽ കഴിയാൻ അവസരവും ഉണ്ട്. എല്ലാ അന്തേവാസികളും ആ ലോട്ടറിക്കായിട്ടാണു ജീവിക്കുന്നതു തന്നെ.  കഥ മുന്നോട്ട് നീങ്ങു‌മ്പോൾ കഥയുടെ ഗതി മാറുന്നു, കഥയിൽ പുതിയ ട്വിസ്റ്റുകളും നായികാ-നായകന്മാർക്ക് പ്രശ്നങ്ങളും ഉണ്ടാവുന്നു. .. സസ്പെൻസ് പകുതിയോടെ റിവീൽ ചേയ്യുന്ന പടം പിന്നീട് ഒരു പക്കാ ആക്ഷൻ പടമായി മാറുന്നു.


വെർഡിൿട് : ഈ കഥ ഞാൻ വേറേയും പല സിനിമകളിൽ കണ്ടിട്ടുള്ളതാണെന്നു  തോന്നുന്നു. സിനിമ കണ്ടു തുടങ്ങിയപ്പോഴേ എനിക്ക് കഥയിൽ ഒരു കല്ലുകടി തോന്നി. പിന്നീട് എന്നെ വളരെ അങ്ങോട്ട് പിടീച്ചിരുത്താനും പറ്റിയില്ല കഥക്ക്. പക്ഷെ ഒരു കാഴ്ചക്കൊക്കെ കൊള്ളാവുന്ന സിനിമ ആണിത്. നല്ല ലോക്കേഷൻ, ഉഗ്രൻ ആക്ഷൻ!. ഒരു ലോറി സീൻ ഉണ്ട് - നായകനും നായികയും കൂടെ ട്രേയിനിന്റെ ചക്രങ്ങൾ കൊണ്ടു പോവുന്ന ട്രയിലറിനു മുകളിൽ നിന്നും ചക്രങ്ങൾ ഉരുട്ടി ഇട്ട് പിന്നാലെ വരുന്ന വില്ലന്മാരെ ഓടിക്കുന്ന ഒരു സീൻ - അതാണു ഈ പടത്തിലേ ഏറ്റവും ഉഗ്രൻ സീക്വൻസ്. :)

കണ്ടു നോക്കു. നിങ്ങൾക്ക് ഈ പടം എന്നെക്കാൾ കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസുണ്ട്. :)


Sunday, August 15, 2010

രാജ്നീതി - Rajneeti (6/10)Hindi/2010/Political Thriller/(6/10)

പ്ലോട്ട് : ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണീ പടം. ഒരു രാഷ്ട്രീയ കുടൂം‌ബത്തിന്റെ, പവറിനായുള്ള അവരുടെ തമ്മിൽതല്ലിന്റെ കഥയാണിതു. കഥ മുഴുവൻ  പറഞ്ഞാൽ നിങ്ങൾ പറയും രാമായണ മാസം ആയതു കൊണ്ട് ഞാൻ മഹാഭാരത കഥ പറയുവാണു എന്നു .. അതു കൊണ്ട് പറയുന്നില്ല ബാക്കി കഥ.

വെർഡിൿട് : സംഭവം കൊള്ളാം. ഏകദേശം പകുതി വരെ ഞാൻ വളരെ രസിച്ചു തന്നെ സിനിമ കണ്ടു. നല്ല ട്വിസ്റ്റുകൾ, ഉഗ്രൻ കഥാപാത്ര സൃഷ്ടികൾ, തകർപ്പൻ ബാക്ക്ഗ്രൗണ്ട് സ്കോർ, .. ആകെ കൂടെ ഒരു തട്ടുപൊളിപ്പൻ പടത്തിന്റെ എല്ലാ കെട്ടും മട്ടും. പക്ഷെ പതുക്കെ പതുക്കെ കഥയിലെ ആ സസ്പെൻസ് നഷ്ടമായി എനിക്ക് - കാരണം മഹാഭാരത കഥ അതേപടി പകർത്തിയിരിക്കുകയാണു സിനിമയിൽ. ഒരല്പം ചേഞ്ച് ഒക്കെ വരുത്തി കഥയിൽ അടുത്തെതെന്താണു സംഭവിക്കാൻ പോവുന്നതു എന്ന് കാണികൾക്ക് ഊഹിക്കാനാവാത്ത വിധം ആക്കാമായിരുന്നു ക്രിയേറ്റേഴ്സിന്. അവർ അതു ചേയ്തില്ല - സിനിമയുടെ സുഖം പോയി!

എന്നാലും - ഒരു തവണ ഒക്കെ കാണാവുന്ന ഒരു സിനിമ ആണു ഇതു. കത്രീന കൈഫ് എന്ന അഭിനയം എന്നതു എന്തെന്നു അറിയുക പോലും ഇല്ലാത്ത ആ നടിയെ എന്തിനു ബോളിവുഡ് വച്ച് പൊറുപ്പിക്കുന്നു എന്നു എനിക്ക് ഇനിയും മനസ്സിലായിട്ടില്ല. ഇതിലും അവർ യാതോരു വികാരവും ഇല്ലാതെ അഞ്ചെട്ട് സീനുകളിൽ വന്നു പോവുന്നുണ്ട്. രൺബീർ മെച്ചപ്പെട്ടു വരുന്നുണ്ട്. അജ‌യ് ദേവ്ഗൻ, ഷാ, നാനാ പട്ടേക്കർ എന്നിവർ ആസ് യൂഷ്വൽ ഉഗ്രൻ. സാധാരണ പോലെ മനോജ് വാജ്പെയ് ഓവറും ആക്കിയിട്ടുണ്ട്. കുന്തിയുടെ വേഷം ചേയ്യുന്ന നടി - അവർ കത്രീനയുടെ ഫ്രണ്ട് ആണെന്നു തൊന്നുന്നു - അവരുടെ ചില അഭിനയം ഒക്കെ അൺ സഹിക്കബിൾ ആണു. 


വാൽക്കഷ്ണം : ശ്രീകൃഷ്ണൻ ആയിട്ട് നാനാപട്ടേക്കർ! ..  ബാക്കി ലിസ്റ്റ് പറഞ്ഞാൽ എന്റെ വാലു എല്ലാരും കൂടെ മുറിക്കും. അതു കൊണ്ടൂ ഞാൻ ഇന്നു സുൽ!

കത്രീനാ കൈഫ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വൈക്കുന്ന ഒരു സ്പീച്ച് ഉണ്ട് പടത്തിൽ. നല്ല ഒന്നാം തരം പ്രസംഗം. ഭാഷ അറിയാത്തവർ വരെ കൈയ്യടിക്കുമാറ് എഴുതിയിരിക്കുന്ന തീപ്പോരി ഡയലോഗാണത് - അതു ആ പെണ്ണുമ്പിള്ള പ്രസംഗിക്കുന്നതു കാണേണ്ടതു തന്നെ ആണ്. ഹോ .. ഉള്ള വോട്ട് അസാധുവാക്കാൻ തോന്നിപ്പോവും അതു അവർ പ്രസംഗിക്കുന്നതു കേട്ടാൽ ... ഇതിനെ എന്തിനാണാവോ വച്ചോണ്ടിരിക്കുന്നേ - ............ പണ്ടാരം ഇതു ഞാൻ മുകളിൽ ഒരിക്കൽ പറഞ്ഞതല്ലേ!! ...


Thursday, August 12, 2010

സിങ്കം - Singam (4/10)


Tamil/Action/2010/(4/10)

പ്ലോട്ട് : നായകൻ സൂര്യ. ഒരു പോലീസ്കാരൻ. വില്ലൻ പ്രകാശ്‌രാജ് - ഒരു റൗഡി. നായിക അനുഷ്‌ക (അരുന്ധതി ഫേം) - പ്രത്യേകിച്ചാരുമല്ല നായിക. നായകൻ നല്ലോണം മീശ പിരിക്കുന്നുണ്ട് - വില്ലൻ നല്ലോണം ഇടി കൊള്ളുന്നുണ്ട് - നായിക വളരെ നല്ലോണം കുണ്ടി ഇളക്കി തുള്ളുന്നും ഉണ്ട്. (ബ്ലോഗിൽ കുണ്ടി എന്നു എഴുതാൻ പാടില്ലാ എന്നുണ്ടെങ്കിൽ ആ കുണ്ടി ചന്തി എന്നു തിരുത്തി വായിക്കാൻ അഭ്യർഥിക്കുന്നു.) വേറേ ഒന്നും ഈ പടത്തിൽ ഇല്ലാ - ചുമ്മാ കൊറേ ബഹളം മാത്രം.

വെർഡിൿട് :  ഇനി ഞാൻ ഒരു സത്യം പറയാം - ശരിക്കും ഈ പടത്തിൽ നന്നായിട്ട് അഭിനയിച്ചിർക്കുന്നതു സൂര്യ അല്ല!. സ്ഥിരം തല്ലുകൊള്ളികളും കുടവയറന്മാരും കുളിക്കാത്തവരും ആയ വില്ലൻ‌തൊഴിലാളികൾ ആണ്.  എന്താ അവരുടെ അഭിനയം ! .. ഊതു‌മ്പോഴേ പറന്നു  .. (അതും സുമോയുടെ മേൽക്കൂര വരെ ഇടിച്ചു തകർത്തു കൊണ്ട് )  ചെന്നു വീഴുവല്ലായോ പത്തോം പത്തോം ന്നു നടും തല്ലി !? അതിനു കുറച്ചു കഴിവു വല്ലതും മതിയോ? ചുമ്മാ ചരടേൽ തൂങ്ങി നിന്നോണ്ട് കണ്ണൂരുട്ടി ആർക്കും കാട്ടാം - പക്ഷെ സൂര്യ അതു പോലെ രണ്ട് വീഴ്ച വീണു നോക്കു -- അപ്പ അറിയാം വെവരം - ഡിങ്കൊലാഫി ഊരിപ്പോവും മ്വാനേ! - അതു കൊണ്ട് ഈ സിനിമയിൽ സ്റ്റണ്ട് വീഴ്ചക്കാർ ആണു താരം!.

ഇനി ശരിക്കും വെർഡിക്ട്:
എന്റാശാന്മാരേ .. ഈ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന വഴീൽ കൂടെ പോലും പോകാൻ ഇനി എനിക്ക് പേടിയാണു .. ഹോ .. എന്തോരു ബോറടി ആയിരുന്നെന്നോ പടം .. ഇന്നസന്റ് ഒരു പടത്തിൽ സായിപ്പന്മാരെ പറ്റി പറഞ്ഞ പോലെ ആണു ഈ പടത്തിലെ പാട്ടെഴുത്തുകാരന്റെ സ്ഥിതി. നായകനും നായികയും നേരിൽ കണ്ടാൽ ഒടനെ പാട്ടെഴുതിക്കളയും അങ്ങേരു - സംവിധായകൻ ആവട്ടെ ഉടനെ ആ പാവം പെൺകൊച്ചിനെ പൊക്കിളും കാട്ടി തുള്ളിക്കാൻ വിടും!  (അതല്ലാതെ ആ കൊച്ചിനു വേറേ ഡ്യൂട്ടി ഈ പടത്തിൽ സംവിധായകൻ കൊടുത്തിട്ടും ഇല്ല - ആ കൊച്ച് ശരിക്കും അനുക‌മ്പ അർഹിക്കുന്നു!)

പിന്നെ കത്തി - അത് മാത്രമേ ഉള്ളൂ ഇതിൽ!. നായകന്റെ ഇടി കൊള്ളുന്ന തല്ലുകൊള്ളിത്തൊഴിലാളികൾ - അവർ എന്റമ്മോ എന്തോരു പറക്കലാ പറക്കുന്നേ!. റൈറ്റ് സഹോദരന്മാരുടെ കാലത്ത് സൂര്യ ഒക്കെ ഉണ്ടായിരുന്നെങ്കിൽ വിമാനങ്ങൾ പറപ്പിക്കുന്ന പൈലറ്റുമാർ എന്ന വർഗ്ഗമേ ഈ ലോകത്ത് ഉണ്ടാവുമായിരുന്നില്ല. - ഇടിച്ച് പറപ്പിക്കുന്ന വിമാനങ്ങൾ ആയേനേ ഇന്നു ലോകം മൊത്തം! പിന്നെ തമാശക്ക് വേണ്ടി ഉരുണ്ട് വീഴുന്ന തമാശക്കാരൻ വിവേക് : അങ്ങാരുടെ കാൽച്ചുവട്ടിൽ ഒക്കെ ബോംബ് പൊട്ടിയിട്ടും ചക്കക്കുരു പോലല്ലെ അടുത്ത സീനിൽ ഉരുണ്ടുരുണ്ട് നടക്കുന്നേ .. സമ്മതിക്കണം അങ്ങാരേ ! 

എന്റഭിപ്രായത്തിൽ - സാമാന്യബുദ്ധിയുള്ള ആരും തന്നെ ഈ പടം ശ്രമിക്കേണ്ട എന്നതാണു.


Wednesday, August 11, 2010

ദി ഗോസ്റ്റ് റൈറ്റര്‍ - The Ghost Writer (7/10)


English/Political Thriller/2010/(7/10 )
Rated PG-13 for language, brief nudity/sexuality, some violence and a drug reference.

പ്ലോട്ട് : മുൻ ഇംഗ്ലണ്ട് പ്രധാനമന്ത്രി ആഡം ലാങ്ങ് (പിയേഴ്സ് ബ്രോസ്‌‌നൻ) ആത്മകഥ എഴുതുകയാണ്. അതിനായി കരാറായ ‘ഗോസ്റ്റ് റൈറ്റർ’ ദുരൂഹ-സാഹചര്യങ്ങളിൽ മരിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നതു. പുസ്തകത്തിന്റെ പ്രസാധകർ നമ്മുടെ നായകനായ എഴുത്തുകാരനെ ഗോസ്റ്റായി തിരഞ്ഞെടുക്കുന്നു. അമേരിക്കയിൽ പ്രവാസത്തിൽ കഴിയുന്ന ലാങ്ങിന്റെ വസതിയിൽ വച്ച് തന്റെ ദൗത്യം തുടങ്ങുന്നതോടെ പ്രശ്നങ്ങൾ പല വശങ്ങളിൽ നിന്നും തുടങ്ങുകയാണ്. ലാങ്ങിനെതിരെ ലോക യുദ്ധക്കോടതി ഇറാക്കിലുണ്ടായ ഒരു സംഭവത്തെത്തുടർന്നു കേസെടുക്കുന്നതോടെ ആരോ ആ പുസ്തകത്തിന്റെ ഗതിയെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നു വ്യക്തമാവുന്നു ..  .

വെർഡിക്ട് : സംഭവം കൊള്ളാം - ഒരൊറ്റ ഇരുപ്പിനു പടം ഞാൻ കണ്ടു തീർത്തു. നായകൻ അത്ര സുഖകരമായി തോന്നിയില്ലാ എങ്കിലും, പ്രധാനമന്ത്രിയായി ബ്രോസ്‌നൻ നന്നായി തോന്നി. സംവിധായകൻ - ദി പിയാനിസ്റ്റ് എന്ന പടത്തിന്റെ സൃഷ്ടാവ് കൂടെയായ റോമൻ പൊളാസ്കിയാണു-. അങ്ങേരുടെ അടുക്കേന്നു ഒരു ബോറൻ പടം പ്രതീക്ഷിക്കുക വയ്യല്ലോ - ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല!  അങ്ങേരു നന്നാക്കുക തന്നെ ചേയ്തിട്ടുണ്ട് പടം. 

കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, ഒരു ഡീസന്റ് പടം ആണിത്. ചുമ്മാ അങ്ങു തല വച്ചോ, പാരയാവില്ല! :)


Monday, August 2, 2010

ഷട്ടര്‍ ഐലന്റ് - Shutter Island (7/10)


English/Psychological Thriller/2010/(7/10)

പ്ലോട്ട് : ഒരു രക്ഷപ്പെടല്‍ അന്വേഷിക്കുവാനായി US മാര്‍ഷല്‍ ആയ നായകന്‍ ടെഡി ഡാനിയത്സ് (ലിയനാഡോ ഡിക്കാപ്രിയോ) കൂട്ടാളി ചക്ക്-നോട് കൂടി ഷട്ടര്‍ ഐലന്റ് എന്ന ക്രിമിനല്‍-സൈക്കോളജി ഹോസ്പിറ്റലിലേക്ക്  ഒരു ബോട്ട് മാര്‍ഗ്ഗം എത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്. ഒരു വന്‍ കൊടുങ്കാറ്റ് വീശി അടിക്കാന്‍ ഒരു‌മ്പട്ട് നില്‍ക്കുന്ന അവസരത്തില്‍ ആണ് ഇവര്‍ അന്വേഷണത്തിനായി അവിടെ ലാന്റ് ചേയ്യുന്നതു. രക്ഷപെട്ട അന്തേവാസി നാലു മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ഒരു കുറ്റവാളി ആയ പേഷ്യന്റ് ആണ്. ഈ അന്തേവാസിയേ പറ്റിയും, ആ ഹോസ്പിറ്റലിനു പിന്നില്‍ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളെ പറ്റിയും ഉള്ള നായകന്റെ അന്വേഷണങ്ങള്‍ ആണ് ഈ പടം.


വെര്‍ഡി‌ക്‍ട് : പടം ശരിക്കും ത്രില്ലര്‍ തന്നെ. സസ്പെന്‍സ് വിടാതെ തന്നെ മുന്നോട്ട് കൊണ്ടു പോയ്യിരിക്കുന്ന കഥ അവസാനം വരെ രസകരമാക്കി വൈക്കാന്‍ സംവിധായകനും മറ്റു സൃഷ്ടാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ശരിക്കും കണ്ടിരിക്കേണ്ട പടങ്ങളുടെ ലിസ്റ്റില്‍ വരുന്ന ഈ പടം കണ്ടാല്‍ ബോറടിക്കില്ലാ എന്നു ഞാന്‍ ഗ്യാരണ്ടി തരാം :). ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ദി ഡിപ്പാര്‍ട്ടഡ്, കേപ്പ് ഫിയര്‍, ഗുഡ് ഫെല്ലാസ് തുടങ്ങിയ കിടൂക്കന്‍ പടങ്ങളുടെ സംവിധായകനില്‍ നിന്നും  - മാര്‍ട്ടിന്‍ ‘ഏതാണ്ടൂം‘ (Martin Scorsese)-ല്‍ നിന്നും ഇതിലും കുറഞ്ഞോരു സാധനം പ്രതീക്ഷിക്കുക വയ്യല്ലോ?

വാല്‍ക്കഷ്‌ണം : ഞാന്‍ റേറ്റിങ്ങ് കുറക്കാന്‍ കാരണം, എനിക്ക് ഏകദേശം പകുതിയോടു കൂടി തന്നെ അവസാനം പറയാന്‍ വച്ചിരിക്കുന്ന സസ്പെന്‍സിനെ കൂറിച്ച് ഊഹിക്കാന്‍ സാധിച്ചു എന്നതിനാല്‍ ആണ്. അതു സത്യമായി വരികയും ചേയ്തു. അതു തിരക്കഥാകൃത്തിനു ഉണ്ടായിരിക്കുന്ന ഒരു പാളിച്ചയായി ഞാന്‍ കണക്കാക്കുന്നു. സൊ, ഒരു അര മാര്‍ക്ക് അതിനു കുറച്ചു ഞാന്‍. :)


Sunday, August 1, 2010

രാവണന്‍ - Raavanan - (6/10)Tamil/2010/Drama/(6/10)

പ്ലോട്ട് :  ഇതു പറയേണ്ട കാര്യമില്ലാല്ലോ .. തനി രാമായണം കഥ തന്നെ ഇതു. നാട്ടുകാര്‍ ആരാധിക്കുമാറ് അത്ര വീര പരിവേഷമുള്ള വീര (വിക്രം) എന്ന ക്രിമിനലായ ഗോത്ര നേതാവിനെ എന്‍‌കൌ‌ണ്ടറിലൂടെ ഇല്ലായ്മ ചേയ്യുവാന്‍ എസ്.പി ആയിട്ട് ദേവ (പൃഥ്വിരാജ്) ആ നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തുന്നു. വീര ദേവയുടെ ഭാര്യയെ (ഐശ്വര്യാ റായ്) തട്ടിക്കൊണ്ട് പോവുന്നു, കൊല്ലാന്‍ ശ്രമിക്കുന്നു, പക്ഷെ കൊല്ലാതെ കൂടെ കൂട്ടുന്നു. ദേവ വീരയെ പിടിക്കാനും ഭാര്യയെ രക്ഷിക്കാനും കാട്ടിലേക്ക് കയറുന്നു, ഒരു സംഘത്തോടൊപ്പം . കൂടെ ഉള്ളതു ... ബ്ല..ബ്ല .. ബ്ല .. ബ്ല .. ബ്ലബ്ല .. ബ്ല  ..... !

വെര്‍ഡി‌ക്‍ട് : 
നാന്‍ വരുവേന്‍
മീണ്ടും വരുവേന്‍
ഉന്നൈ നാന്‍ തൊടര്‍വേന്‍
ഉയിരാല്‍ തൊടൂവേന്‍ ..

എന്നു പറഞ്ഞാണ് അവസാനം പടം തീരുന്നത് .. ഇങ്ങനെ ആണ് വരാന്‍ പ്ലാനെങ്കില്‍ വേണമെന്നില്ല. മിനിമം ഒരു മണിക്കൂര്‍ പറയാന്‍ പറ്റിയ കഥയെങ്കിലും തട്ടിക്കൂട്ടാന്‍ പറ്റിയില്ല മണിരത്നം സാറെ താങ്കള്‍ക്ക് ? അഞ്ചെട്ട് പാട്ടുള്‍പ്പടെ ആകെ 2 മണിക്കൂര്‍ ആണ് സിനിമയുടെ ആകെ റണ്ണിങ്ങ് ടൈം - അതില്‍ പകുതിയും സ്ലോമോഷനും. ഹനുമാന്റെ പടത്തിലെ റോള്‍ അഭിനയിക്കുന്ന കാര്‍ത്തിക് (യ്യേ .. പുതിയ കാര്‍ത്തി അല്ല - പഴേയ അപ്പൂപ്പന്‍ കാര്‍ത്തിക് തന്നെ) മരത്തിന്റെ മുകളിലും പാറയുടെ മുകളിലും ഒക്കെ പറന്നു കയറുന്നതു ശരിക്കും ബോറ് അല്ലേ മണി സാറേ?, സാറിനു അതു തോന്നിയതേ ഇല്ലാ ? കുംഭകര്‍ണ്ണന്‍ ആയിട്ട് പ്രഭുവിനെ നമുക്ക് സഹിക്കാം - കുംഭകര്‍ണ്ണന്‍ അസ്സലാക്കിയിട്ടും ഉണ്ട്. വിഭീഷണന്‍ ഒക്കെ ചുമ്മാ വേസ്റ്റ്! എന്തിനു അങ്ങനൊരു കഥാപാത്രം? എന്തിനു ഈ സിനിമയില്‍ ശൂര്‍പ്പണഖ? കൊല്ലാന്‍ വരുന്ന പോലീസുകാരനോട് ദേഷ്യം തോന്നാന്‍ ഒരു ക്രിമിനലിനു സ്വന്തം പെങ്ങളെ പൈശാചികമായി പോലീസുകാരന്‍ റേപ്പ് ചേയ്യുന്നതു സ്വന്തം കണ്ണാല്‍ കാണപ്പെടണം എന്നൊക്കെ ഉള്ള കാലം അങ്ങ് 1942 ആയിരുനു മണി മാഷേ! ഇപ്പ വഴീല്‍ കൂടെ പോകു‌മ്പോള്‍ ഏതെങ്കിലും കടക്ക് മുന്നില്‍ നീട്ടി തുപ്പിയാല്‍ പോലും കടക്കാരന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കണ ടൈം ആണ്!


വാല്‍ക്കഷ്‌ണങ്ങള്‍ :   കണ്ടിന്യൂറ്റി പലയിടങ്ങളിലും പ്രശ്നം തോന്നി .മണിരത്നത്തിന്റെ സിനിമയില്‍ കാണാന്‍ പാടില്ലാത്ത ഒരു പ്രശ്നം ആണിത്. മണി മാഷേ, നിങ്ങളുടെ ഈ പടം കച്ചറ ആണേന്നു നാട്ടുകാരു മൊത്തം ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ടും ഞാന്‍ ഇരുന്നു രണ്ട് പ്രാവിശ്യം കണ്ടത്, അത് നിങ്ങളില്‍ നിന്നും ഇങ്ങനത്തെ പ്രശ്നങ്ങള്‍ എങ്കിലും പ്രതീക്ഷിക്കാത്തതു കൊണ്ടാണ്. ടെക്നിക്കലി, താങ്കള്‍ ഒരു പെര്‍ഫക്ട് മനുഷ്യന്‍ ആയിരുന്നു ഇതു വരെ.  ഒരു സീനില്‍ നായകന്‍ വെള്ളത്തില്‍ ഇറങ്ങി ചെളി കളയുന്നു ദേഹത്തെ, അടുത്ത സീനില്‍ വീണ്ടും ചെളിയില്‍ കുളിച്ച നായകനെ കാണുന്നു നമ്മള്‍ ..  ഒരു പാട്ടില്‍ ക്യാമറ അസംഖ്യം കണ്ണാടികളില്‍ എവീടേയോ കാണാനുണ്ടായിരുന്നോ എന്നു വരെ എനിക്ക് സംശയമുണ്ട് - മണികണ്ഠനും പിന്നെ  സന്തോഷ് ശിവനും  ഹാന്റില്‍ ക്യാമറ ഡിപ്പാര്‍ട്ട്മെന്റില്‍ അതു സംഭവിക്കാന്‍ ചാന്‍സില്ല - അതു കൊണ്ട് അതു എനിക്ക് തോന്നിയതായിരിക്കും! 

എന്നോട് പലരും പറഞ്ഞ പോലെ, അവസാ‍ന ഭാഗത്ത് ഐശ്വര്യാ റായ് ട്രെയിനിന്റെ ചങ്ങല വലിച്ച്  ട്രെയിന്‍ നിര്‍ത്തി നടു റോട്ടില്‍ - അല്ല - നടു പാളത്തില്‍ ഇറങ്ങി ബസ്സില്‍ കയറി കാട്ടില്‍ വീര ഉള്ള സ്ഥലത്ത് എത്തുന്നതു ഒരല്പം കത്തി ആയി - SPയും SITയും കമാണ്ടോകളും തച്ചിനിരുന്നു പഠിച്ച പണി പതിനെട്ടും ചേയ്തിട്ടും കണ്ടു പിടീക്കാന്‍ പറ്റാതിരുന്ന സ്ഥലം  നായിക ബസ്സില്‍ ചെന്നു കണ്ടു പിടീക്കുക എന്നു വച്ചാല്‍ ... സത്യം പറ മണി സാറേ .. ഈ പടം സാറ് തന്നെ ആണോ ചേയ്തത്? അതോ സുഹാസനി മണിരത്നമോ  അതോ വേറെ വല്ലവരും ?

എന്തായാലും, ഒരു പ്രാവിശ്യം ഒക്കെ കണാനുള്ള വഹ ഉണ്ട് ഈ പടത്തില്‍ - ക്യാമറ, ലൊക്കേഷന്‍, എന്നിവ ഉഗ്രന്‍ - അത്യുഗ്രന്‍ ‍!! AR റഹ്‌മാന്റെ പാട്ടുകള്‍ ഓഡിയോ കേട്ടപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയ ആ സുഖക്കുറവ് (ദേഷ്യം എന്നു വായിക്കുക) എനിക്ക് പടം കണ്ടപ്പോള്‍ തോന്നിയില്ല - പല പാട്ടുകളും നമ്മള്‍ അറിയുന്നതേ ഇല്ല സിനിമയില്‍ വന്നു പോവുന്നതു - അത്രെക്ക് സിനിമയുടെ ഒഴുക്കിനു ചേര്‍ന്ന രീതിയില്‍ ചെയ്തിരിക്കുന്നു റഹ്മാന്‍ ‍. അത് തികച്ചും അഭിനന്ദനീയം തന്നെ ആണ്.