Devil's Advocate/English/1997/Thriller-Horror/IMDB (8/10)
Rating : Rated R for sexuality, nudity, violence and language.
പ്ലോട്ട് : വളരേ സക്സസ്സ്ഫുൾ ആയ ഒരു ലോയർ ആണു കിയാനു റീവ്സ്. സ്വന്തം കക്ഷി കുറ്റക്കാരൻ ആണെങ്കിൽ പോലും 100% കേസുകളിലും ജയം എന്ന തന്റെ റെക്കോർഡ് തകരാതിരിക്കാൻ ഏത് കളിയും കളിക്കാൻ മടിക്കാത്ത ഒരു ലോയർ. അദ്ദേഹത്തെ തിരക്കി ന്യൂയോർക്കിലെ പ്രസിദ്ധമായ ഒരു വക്കീൽ സ്ഥാപനം അവരുടെ ഒരു കേസിന്റെ ജൂറി സെലക്ഷനു സഹായം അഭ്യർത്ഥിച്ചെത്തുന്നു. അവിടെ ചെന്നു അതും വളരേ സ്തുത്യർഹമായി പൂർത്തിയാക്കുന്ന നമ്മുടെ നായകനെ ആ വക്കീലാപ്പീസ് ഉടമസ്ഥൻ (അൽ പാക്കിനൊ) അവിടെ ഒരു സ്ഥിരം ജോലി ഓഫർ ചേയ്യുന്നു, കൂടെ ഒരു തള്ളിക്കളയാൻ ആവാത്ത ഒരു ഓഫറും നൽകുന്നു. അങ്ങനെ ന്യൂയോർക്കിൽ താമസം ആവുന്ന നായകന്റേയും, ഭാര്യയുടേയും അവർ എത്തിപ്പെടുന്ന സാഹചര്യങ്ങളുടേയും, .... കൂടെ വ്യത്യസ്ഥനായ വില്ലൻ - അൽ-പാക്കിനോവിന്റേയും കഥയാണു ഡെവിൾസ് അഡ്വക്കേറ്റ്.
വെർഡിക്ട് : ഒരു നല്ല മലയാളം സിനിമ വച്ച് ഈക്കൊല്ലം തുടക്കമീടാമെന്നു വച്ചതാ, പക്ഷെ മലയാളം സിനിമ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതു കൊണ്ട് മാത്രം ആണു ഈ സിനിമയുടെ പോസ്റ്റ്. അതുമല്ല, ഈ സിനിമ കണ്ടിട്ട് ഏകദേശം 1 ആഴ്ച ആയി - എന്നിട്ടും ഈ സിനിമയുടെ ഒരു ഹാങ്ങോവർ ഇതു വരെ മാറീട്ടില്ല. അത്രെക്ക് നല്ലതാണീ സിനിമ, എന്ന് എനിക്ക് തോന്നുന്നു.
കിയാനു റീവ്സ് - ആസ് യൂഷ്വൽ - വളരേ നല്ലതും അല്ല, മോശവും അല്ല.
അൽ പാക്കിനോ - ഇഷ്ടൻ ആസ് യൂഷ്വൽ കിടിലൻ ആക്കീട്ടുണ്ട്. ചില അവസരങ്ങളിൽ ഒരു കള്ളച്ചിരിയിലൂടുള്ള ആശയസംവേദനം - കിടിലൻ. :)
ചാരിസ് തെറോൺ (Charlize Theron - ഇതെങ്ങനെ മലയാളത്തിൽ വിളിക്കുവോ ആവോ!) - ഇവളും കൊള്ളാം, ഇതിലെ പെർഫോർമെൻസിനു അവാർഡൊന്നും കിട്ടിയില്ലെ ഇവൾക്ക്? പരിഗണിക്കാമായിരുന്നു. - കൂടെ യെവൾടെ കുറച്ച് നൂഡ് സീൻസും ഉണ്ട്.. ;)
സംവിധാനം - കിടീലൻ
ഛായാഗ്രഹണം - എക്സ്പെക്ഷണൽ! - ഇനീം ഒരു 10 കൊല്ലം കഴിഞ്ഞാലേ മലയാള സിനിമയിൽ ഇങ്ങനത്തെ വർക്ക് കാണാൻ കഴിയൂ എന്നു എനിക്ക് തോന്നുന്നു - അതിൽ ഞാൻ സ്വയം നാണിക്കുന്നു!.:(
വെർഡിക്ട് ഒറ്റ വാക്കിൽ : മസ്റ്റ് സീ പടം..
കാണു, കണ്ടഭിപ്രായം പറയൂ..
വാൽക്കഷ്ണം : ഏകദേശം 13 വർഷമായി ഈ സിനിമ അവിടെ റിലീസ് ചേയ്തിട്ട്. 13 കൊല്ലം മുന്നത്തെ സിനിമ ആണിത് എന്നു വിശ്വസിക്കാനാവുന്നില്ല ! .. ഇത്രേം കൊല്ലങ്ങൾക്ക് ശേഷവും ഹോളീവുഡിന്റെ അന്നത്തെ നിലവാരത്തിന്റെ ഏഴയലത്ത് പോലും എത്താൻ മലയാള സിനിമക്ക് ഇന്നും കഴിയുന്നില്ലാ എന്നു പറയുമ്പോൾ .. എവിടൊക്കേയോ എന്തോക്കെയോ സീരിയസ് പ്രശ്നങ്ങൾ ഇല്ലേ?
എങ്ങനെ പുതിയ ടാലന്റ്സ് വരും മലയാള സിനിമയിൽ?
- ഇവിടെ ടെക്നീഷ്വൻസിനെ നിശ്ചയിക്കുന്നതു പോലും സ്റ്റാർസ് ആണ്. അവർക്കിഷ്ടമില്ലാത്ത യൂണിയനുകളെ പുറംകാലു കൊണ്ട് തട്ടി ചവറ്റുകൊട്ടയിൽ ഇടും അവർ.. അവർ പറയുന്നതു കേൾക്കുന്ന, അനുസരിക്കുന്നവരെ അല്ലാത്തവർക്ക് സിനിമയിൽ സ്ഥാനമില്ല!. . യൂണിയനുകളിൽ കയറിപ്പറ്റാൻ ആയിരങ്ങൾ ഫീസ് - എന്നൊക്കെയാണു കേൾക്കുന്നതു .. ശരിയാണെങ്കിൽ, ഈ സിനിമാ ഫീൽഡ് ഒരിക്കലും രക്ഷപെടില്ല!. നമ്മൾ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ നമുക്ക് ചുറ്റും ഉള്ളതാണു ബെസ്റ്റ് എന്നും വിശ്വസിച്ച്, ഘോഷിച്ച് കഴിയേണ്ടി വരും എപ്പോഴും ! :(
Monday, January 3, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment