Sunday, January 16, 2011

നൂറാമത്തെ പോസ്റ്റ് ... ഒരു ചെറിയ വർത്തമാനം



ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു , ഞാൻ ഒരു ചെറിയ സംഭവത്തിലേക്ക് അടുക്കുകയാണു. അതു തന്നെ ആവട്ടെ, എന്റെ നൂറാം പോസ്റ്റ്.

എന്റെ കഥ കഴിഞ്ഞു, എന്നല്ല ഞാൻ പറയാൻ വരുന്നതു - പക്ഷെ, എന്റെ കല്യാണം ഉറപ്പിച്ചു, അതു രണ്ടാഴ്ചക്കകം ഉണ്ട്. (സോറി എന്റെ ബ്ലോഗ് ആരാധികമാരേ, ഞാൻ ഇത്രേം കാലം കാത്തിരുന്നു, ഒന്നു മിണ്ടിയിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ച് ഇത്രേം കാലമൊക്കെയേ എനിക്ക് വെയിറ്റ് ചേയ്യാനാവൂ..  എന്തേ ആരും മിണ്ടീയില്ല, ഒന്നുറക്കെ കരഞ്ഞില്ലാ?.. കുറ്റം നിങ്ങളുടേതാണു, നൂറു ശതമാനവും!).

ഈ വരുന്ന ജനുവരി 30 നു അങ്ങനെ അഞ്ജു എന്ന തിരോന്തരംകാരി എന്റെ ജീവിതത്തിലേക്ക് കയറി വരുന്നു. ബ്ലോഗ് പോസ്റ്റുകൾ നിർത്തണം എന്നെങ്ങാനും അവൾ പറഞ്ഞാൽ, നിങ്ങൾ രക്ഷപ്പെടും - പക്ഷെ എന്തിരോ എന്തോ, ആ ഭാഗ്യം നിങ്ങൾക്കുണ്ടാവാനുള്ള ചാൻസ് വളരേ കുറവാണു സുഹൃത്തുക്കളേ, കാരണം, ഓളതു പറയില്ലാന്നാണു എന്റെ ഒരു കാൽക്കുലേഷൻ.. നാൻ നാട്ടരെ ശല്യപ്പെടുത്തുന്നതു നിർത്തിയാൽ അവൾക്ക് കൂടുതൽ കത്തി സഹിക്കേണ്ടി വരില്ലായോ ;)

ദയവായി പ്രാർത്ഥിക്കുക, അനുഗ്രഹിക്കുക .. :) 
(എന്നെ താങ്ങാനുള്ള കരുത്ത് അവൾക്കുണ്ടാവണേ എന്നും..  )




1 comment: