Sunday, December 19, 2010
കാണ്ഡഹാർ - Kandahar (2/10)
Kandahar/Malayalam/2010/Action-War/Wiki(2.0/10)
പ്ലോട്ട് : സംവിധാനം അറിയില്ലാത്ത മേജർ രവി എന്ന അമച്വർ സംവിധായകനു ഷൈൻ ചേയ്യാൻ ഉള്ള ഒരു പ്ലോട്ട്. സംവിധാനം കൂടാതെ അങ്ങാരു ഇതിൽ അഭിനയവും ചേയ്തിട്ടുണ്ട്.
എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ട് പോവുന്ന വിമാനം തിരിച്ച് പിടിക്കുന്ന കമാൻണ്ടോകളുടെ കഥ പറയാൻ ‘ശ്രമിക്കുക’ യാണു ഈ സിനിമയിലൂടെ ‘സംവിധായകൻ’ .
വെർഡിക്ട് : ചവറ്! വേസ്റ്റ്! വധം ! ട്രാഷ് !
ഞാൻ കുറച്ചധികം കാലമായി ഇത്രയും ബോറും തല്ലിപ്പൊളിയുമായ ഒരു സിനിമ കണ്ടിട്ടില്ല. കഥ ഒന്നും ഇല്ലായെങ്കിൽ പോലും - കഥയെന്നൊരു സാധനം ലാലേട്ടന്റെ സിനിമകളിൽ കണ്ടിട്ട് വർഷങ്ങൾ പലതായി, എന്നാലും, - ഒരു ത്രെഡ് ഇത്രേം അമച്വർ ആയിട്ട് ഉണ്ടാക്കി, അതു ഇത്രേം വലിയ താരങ്ങളെ കൂട്ട് പിടീച്ച് ഇറക്കണമെങ്കിൽ ചില്ലറ തൊലിക്കട്ടിയും പാദസേവയും ചേയ്താൽ പോരാ.! പോക്കിരിരാജ ഒക്കെ ഇതിനോട് അപേക്ഷിച്ച് നോക്കിയാൽ ക്ലാസ്സ് പടമാണു!
ലാലേട്ടൻ - അത്ര മെച്ചം ആയിട്ടില്ല - ഇതിലും ഒക്കെ നന്നായിട്ട് പല സിനിമകളിലും ലാലേട്ടനെ കണ്ടിട്ടുണ്ട്, പക്ഷെ പ്രകടനം നടത്താൻ വല്ലതും ഉണ്ടെങ്കിൽ അല്ലേ പ്രകടീപ്പിക്കാൻ പറ്റൂ? സത്യത്തിൽ സ്കോപ്പില്ലാത്ത ഈ പടം ലാലേട്ടൻ എന്ന നടന്റെ ചിറകുകൾ കെട്ടിയിരിക്കുന്നു എന്നു തോന്നി .. അതു അദ്ദേഹത്തിനു തന്നെ അറിയാമായിരുന്നിരിക്കണം - പല ഷോട്ടുകളിലും ലാലേട്ടൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്നു അഭിനയിച്ച മാതിരി തോന്നി.
എന്റെ ലാലേട്ടാ, എന്തിനു ഈ മേജറിനു തുരുതുരാ ഡേറ്റ്സ് കൊടൂക്കുന്നു? തനിക്ക് സംവിധാനപ്പണി അറിയില്ലാ എന്നു കഴിഞ്ഞ മൂന്നു പടങ്ങളായി വീണ്ടും വീണ്ടും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ? എന്നിട്ട് എന്തിനു വീണ്ടും? ഹൊ .. കരയാൻ തോന്നുന്നു എനിക്ക്. :( അദ്ദേഹത്തിനു ഡേറ്റ് കൊടുത്തില്ലായെങ്കിൽ ലെഫ്:കേണൽ പദവി എടുത്ത് കളയുമെന്നോ മറ്റോ അങ്ങാരു ഭീഷണിപ്പെടുത്തുന്നുണ്ടോ? ഞങ്ങൾ ഇടപെടണോ?
അമിതാബ് ബച്ചൻ : ഇങ്ങാരു ഈ സിനിമയിൽ മര്യാദക്ക് വന്നു പോവുന്നുണ്ട് - ഗസ്റ്റ് അപ്പിയറൻസ് ആണെങ്കിലും,ആകെ രണ്ടോ മൂന്നോ സീനുകളിലേ ഉള്ളൂ എങ്കിലും, ആ പ്രഭാവം നമുക്ക് ആദ്യാവസാനം അനുഭവപ്പെടുന്നു - അതാണു സ്ക്രീൻ പ്രസൻസ്! :)
പക്ഷെ, അങ്ങ് വടക്ക് കിടന്നു, ഇവിടത്തെ നല്ല സിനിമകൾ മാത്രം കണ്ട് മലയാള സിനിമയെന്നാൽ എന്തോ അതിഭയങ്കര-ഭീകര സംഭവമാണെന്നു തെറ്റിദ്ധരിച്ച് മൂഡസ്വർഗ്ഗത്തിൽ കഴിഞ്ഞിരുന്ന ബച്ചനെ എന്തിനു മേജർ രവി സാർ, താങ്കൾ സ്വന്തം ചവറ് പടത്തിൽ അഭിനയിക്കാൻ കൊണ്ടു വന്നു? താങ്കൾക്കറിയില്ലേ, താങ്കളുടെ ലിമിറ്റ്സ്? താങ്കളുടെ കഴിവുകേടുകൾ?
എന്തിനു മലയാള പടം ഇങ്ങനെ പൊട്ട ആണെന്ന് അങ്ങാരേം കൂടെ മനസ്സിലാക്കിക്കൊടുത്തു? എന്തിനു ? എന്റെ പത്ത് ഇരുന്നൂറ് രൂപ പോയതിൽ അല്ല, പക്ഷെ മലയാളസിനിമയിൽ ഇങ്ങനേം സിനിമകൾ ഉണ്ടാവുന്നുണ്ട് എന്നു അങ്ങാരെ അറിയിച്ച് മലയാളസിനിമയെ, മലയാളത്തെ മൊത്തം നാണംകെടുത്തിയതിനു താങ്കൾക്ക് മാപ്പില്ല. ഒട്ടും മാപ്പില്ല. ഷേം, രവി സാർ, ഷേം.! :(
ഡയലോഗുകൾ : രാഷ്ട്ര സ്നേഹം ഡബ്ബിൾ ഓവർഡോസിൽ ഇട്ട് ഉണ്ടാക്കിയ പല ഡയലോഗുകളും കൂവൽ ക്ഷണിച്ച് വാങ്ങുന്നുണ്ട് ഈ സിനിമയിൽ. ആവറേജ് മുസ്ലീം വീട്ടമ്മയുടെ ദേശഭക്തി ഘോഷണങ്ങൾ കേൾപ്പിക്കുവാനായിട്ട് മാത്രം കൊണ്ടുവന്ന കെ പി എസ് സി ലളിതക്ക് വരെ സ്കൂൾതല സ്കിറ്റുകളിൽ കേൾക്കുന്നതിനെക്കാൾ ദയനീയ ഡയലോഗുകൾ കൊടുത്ത് ഡയലോഗ് എഴുതിയാൾ തന്റെ ജോലി ഭംഗിയായിട്ട് നശിപ്പിച്ചിട്ടുണ്ട്. ഏതു റോളും ഭംഗിയാക്കാൻ വിദദ്ധയായ ലളിതച്ചേച്ചിക്ക് വരെ അടിതെറ്റുന്നെങ്കിൽ, എന്തോക്കെയോ പ്രശ്നം അടിത്തറക്കുണ്ട്, അതുറപ്പ്.!
ബാക്കി വരുന്ന എല്ലാവരും, കെ പി എസ് സി ലളിത ഉൾപ്പെടെ, അലമ്പാക്കിയിട്ടുണ്ട്. അമച്വർ നാടകങ്ങളിൽ പോലും ഇതിലും നല്ല പ്രകടനങ്ങൾ നമുക്ക് കാണാനാവും - ഇതു ക്യാമറാ ആംഗിളിന്റേ പ്രശ്നമോ, അതോ സംവിധായകന്റെ പരിചയക്കുറവോ കാരണം മഹാ ബോർ ആയിരിക്കുന്നു പല രംഗങ്ങളും.
ഡോണ്മാക്സ് എന്ന ന്യൂജനറേഷൻ എഡിറ്റിങ്ങ് വിദദ്ധൻ കൂടെ ഈ സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ - എന്റെ സിനിമാ-കാഴ്ചജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആയി മാറിയേനേ ഈ സിനിമ. തീയറ്ററിൽ നിന്നും ഒരു കോമ ആകാതെ രക്ഷപ്പെടൂത്തിയതിനു ഡോൺ മാക്സിനോട് എന്റെ നന്ദി. !
വാൽക്കഷ്ണങ്ങൾ : സുനിൽ ഷെട്ടി, പാർവ്വതി ഓമനക്കുട്ടൻ, സൂര്യ .. എന്നിവർ ഒക്കെ ഈ സിനിമയിൽ ഉണ്ടെന്നു വിക്കിയിലും നെറ്റിലെ പല ആർട്ടിക്കിൾസിലും കണ്ട പേരുകൾ ആണു. എവിടെ ഇവരൊക്കെ? ഇത്രേം കച്ചറ ആണെന്ന് അറിഞ്ഞ് അവസാന നിമിഷം എസ്കേപ്പ് ആയതാണോ ഇവരൊക്കേ?
ആകെ സിനിമ 2 മണിക്കൂർ ആയിരുന്നു കഷ്ടിച്ച് ഉണ്ടായിരുന്നതു. ഇടക്ക് എന്തോ മിസ്സിങ്ങ് എനിക്കനുഭവപ്പെട്ടു, സിനിമാ തീയറ്ററുകാർ കൊറേ ഭാഗങ്ങൾ കൂവൽ ഒഴിവാക്കൻ വെട്ടിനിരത്തിയോ? എങ്കിൽ അവർക്ക് ആവണം ഏറ്റവും ക്രിയേറ്റീവ് എഡിറ്റിങ്ങിനുള്ള ഇത്തവണത്തെ അവാർഡ് കൊടുക്കേണ്ടത്.
രാംഗോപാൽ വർമ്മയുടെ പൊട്ട-ആഗിൽ കൊണ്ടെ അഭിനയിപ്പിച്ച് നാണം കെടുത്തിയതിനു പകരം വീട്ടാനായിരിക്കും ബച്ചനെ ഇങ്ങോട്ട് ഈ സിനിമയിൽ അഭിനയിക്കാൻ ലാലേട്ടൻ കൊണ്ടുവന്നത്?
ആണെങ്കിൽ, റബ്ബർ വച്ച പെൻസിൽ എടുത്ത സഹപാഠിയുടെ തലവെട്ടി പകരം വീട്ടുന്നതു പോലെത്തെ പരിപാടിയായിപ്പോയി ഇതു! :) ഇനി ബച്ചൻ സാർ മലയാളത്തിന്റെ മ എന്നു കേട്ടാൽ പോലും ഉലക്കയെടുക്കും, ഉറപ്പ്! :)
അല്ല, വേറോരു സംശയം : ഈ ഇന്ത്യാ മഹാരാജ്യത്തിൽ ആകെ ഒരു മേജർ മഹാദേവൻ മാത്രേ ഉള്ളോ, ഈ തീവ്രവാദികളെ മൊത്തം പിടിക്കാനും, വിമാനറാഞ്ചികളെ പിടിക്കാനും ഒക്കെ? അതും, വിമാനത്തിന്റെ ഒരു പ്ലാനും ഒന്നും ഇല്ലാതെ, മേജറും ട്രെയിനിങ്ങ് കഴിഞ്ഞ് ഇറങ്ങി വന്ന കമാണ്ടോ പിള്ളാരും കൂടെ ചുമ്മാ വിമാനത്തിന്റെ ലാന്റിങ്ങ് ഗിയർ വഴി നടന്നു കയറി കാർഗോവിൽ ഒളിച്ചിരിക്കുന്നു .. അവിടുന്നു അവരു ചുമ്മാ ഒരു ഡോർ തുറന്ന് പാസഞ്ചർ ഏരിയയി എത്തി എല്ലാ തീവ്രവാദികളെയും തല്ലിക്കൊല്ലുന്നു..ചുമ്മാ പൈലറ്റ് ഒന്നും അറിയാതെ ഇങ്ങനെ കയറി കയറി ക്കോക്ക്പിറ്റ് വരെ എത്താൻ പറ്റുമോ ഒരാൾക്ക്? സമ്മതിക്കണം, മേജർ രവിസാറിനെ!.
IMA ട്രെയിനിങ്ങിനെക്കാൾ കൂടുതൽ സമയം ട്രെയിനിങ്ങ് തീവ്രവാദികൾക്ക് - 4 കൊല്ലം!. എന്നിട്ടും നമ്മടെ മേജർ മഹാദേവന്റെ പുള്ളാർക്ക് നേരെ ഒരു വെടി പോലും വൈക്കാൻ അവർക്കാർക്കും കഴിഞ്ഞതും ഇല്ല! - ഓർക്കണം - വെറും കുറച്ച് ആഴ്ചകൾ മാത്രം ആയിരുന്നു മുംബൈ ആക്രമണ കേസിലെ കസബിനും മറ്റും കിട്ടിയ ട്രെയിനിങ്ങ്! എന്നിട്ട് ഏകദേശം 2 ദിവസങ്ങളോളം NSGയെ അവർ വട്ടം കറക്കി..
ഉഗ്രൻ, മേജർ രവിസാർ. :)
Labels:
2010,
amithabh bachan,
army,
Kandahar,
major ravi,
malayalam film,
mohanlal
Subscribe to:
Post Comments (Atom)
ഇനി ടൊറന്റു കണ്ടാലും ഓടി രക്ഷപ്പെടാല്ലോ..താങ്ക്സ്..ഇനി ആ ബെസ്റ്റ് ആക്ടറിന്റെ റിവ്യൂ കൂടി വേഗം ഇട് പാച്ചൂ
ReplyDelete