Showing posts with label against domestic violence. Show all posts
Showing posts with label against domestic violence. Show all posts
Friday, December 17, 2010
രക്തചരിത്ര 1 - RakthaCharithra 1 (6.5/10)
Rakht Charitra/Hindi/2010/Action-Political-Thriller/IMDB/(6.5/10)
പ്ലോട്ട് : ആന്ധ്രാപ്രദേശ്, അവിടത്തെ രാഷ്ട്രീയം ആണു സിനിമയുടെ ശരിക്കുമുള്ള ത്രെഡ്. അതിലെ തന്നെ, പരിതല(ള?) രവീന്ദ്ര (Parithala Ravindra) എന്ന ഗുണ്ടാ-രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്തിരിക്കുന്ന സിനിമ ആണിതു. രാം ഗോപാൽവർമ്മയുടെ സിനിമ, ആന്ധ്രാ രാഷ്ട്രീയം, സംവിധായകന്റെ തന്നെ മുൻകൂർ ജാമ്യം സിനിമയിലെ വയലൻസിനെ പറ്റിയുള്ളതു - ഇവ ഒക്കെ തന്നെ ഈ സിനിമയുടെ മെയിൻ കണ്ടന്റ് എന്തെന്നു വ്യക്തമാക്കുന്നു - വയലൻസ്! .
ഈ സിനിമ രണ്ട് ഭാഗങ്ങൾ ആയിട്ടാണു കാണികൾക്ക് മുന്നിൽ എത്തുന്നതു. ആദ്യത്തേതിൽ നായകന്റെ ഉദയവും, രണ്ടിൽ പിന്നീടത്തെ സംഭവങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു. രണ്ട് ഭാഗങ്ങൾ ആയിട്ട് സ്ക്രീനിൽ എത്തുന്ന ഒരു സിനിമ ഇന്ത്യൻ സിനിമയിൽ ഇതു ആദ്യം ആണേന്നു തോന്നുന്നു (ആണോ?)
വെർഡിക്ട് : ടെക്നിക്കലി, കൊള്ളാം. ഓവർ ആവാത്ത സ്ലോമോഷൻ സീനുകൾ ഇടക്കിടക്ക് വരുന്നതൊക്കെ നല്ലവണ്ണം എന്നെ രസിപ്പിച്ചു. പക്ഷെ വോയ്സ് ഓവർ സീനുകൾ രസംകൊല്ലികൾ ആയെന്നു തോന്നു - അതു വളരേ കൂടിപ്പോയി - ഒരു ഹൈ ബജറ്റ് ഡോക്യുമെന്ററി ആണോ ഞാൻ കാണുന്നതു എന്നു എനിക്ക് പലപ്പോഴും തോന്നിപ്പോയി.പക്ഷെ, രാംഗോപാൽ വർമ്മയുടെ ട്രേഡ് മാർക്ക് ഷോട്ടുകൾ - പ്രധാന സംഭവങ്ങൾ അപ്രധാന കഥാപാത്രങ്ങളുടെ കണ്ണിലൂടെ കാട്ടുന്നതു മാതിരിയുള്ള ഫ്രെയിമുകൾ - ഇതിലുമുണ്ട്.
വയലൻസ് : .. ഇച്ചി കൂടുതൽ ആണു ഇതിൽ. മനുഷ്യജഡങ്ങൾ മരത്തേൽ കെട്ടിത്തൂക്കി ഇടുന്ന സീനുകൾ ഒക്കെ ഇടക്കിടക്ക് ഉണ്ട്, കൈകാലുകൾ വെട്ടുന്നതൊക്കെ ചറപറാ.. വെറുതെയല്ല, സംവിധായകൻ ഏതോ അഭിമുഖത്തിൽ പറഞ്ഞത്, പെണ്ണുങ്ങൾ ഈ സിനിമ കാണാൻ വരേണ്ടാ, വീട്ടിൽ ഇരുന്നാൽ മതിയെന്നു!
നടനം : വില്ലൻ! എന്റമ്മോ കിടിലൻ! എന്നാ സ്ക്രീൻ പ്രസൻസാ ഈ പിശാശിന്റെ ! ലവൻ ആരെന്നു ഒരു സെർച്ച് ചേയ്തപ്പോ പുടി കിട്ടി. അഭിമന്യൂ സിങ്ങ് ആണിവൻ. ( പഴേയ ചന്ദ്രചൂർസിങ്ങിന്റെ അനിയൻ) ലിവൻ കലക്കും ഇനീം!. ബുക്കാ സിങ്ങ് മനസ്സിൽ നിന്നും പോവുന്നതെ ഇല്ല.
വിവേക് ഒബ്രോയ് : ദാദാ റോളുകളിൽ വിവേകിനെ വെല്ലാൻ ആരുമില്ല എന്ന സ്ഥിതി വരികയാണെന്നാ തോന്നുന്നേ. പക്ഷെ വേറേ എന്തു റോൾ കൊടുത്താലും, നശിപ്പിച്ച് കൈയ്യിൽ വച്ചു തരും കക്ഷി!. :) പക്ഷെ, ഒള്ളതു പറയണോല്ലോ - വില്ലന്റെ പ്രകടനം നായകന്റേതിനെക്കാൾ അസ്സലായി, ഈ സിനിമയിൽ! നായകൻ തോൽക്കണേ എന്നു വരെ എനിക്ക് തോന്നിപ്പോയി ഇടക്ക്, ലവനെ കുറച്ചും കൂടെ നേരം കണ്ടിരിക്കാനായിട്ട്.
ഒരു നായിക ഉണ്ട് : എന്റമ്മേ .. എന്നാ ഐശ്വര്യമാ ആ മുഖത്ത്!. ഐശ്വര്യാ റായ് ആദ്യ പെപ്സി ആഡിൽ വന്ന ടൈമിലെ ഒരു ലുക്ക്! .. ഗ്ലാമറിനെക്കാളധികം ഐശ്വര്യം തുളുമ്പുന്ന, ഒരു ഗ്രാമീണ മുഖം. എനിക്കിഷ്ടായി! (എന്റെ കൊച്ച് വരില്ലായിരിക്കും അല്ലേ ഇവിടെ! ;) )
വാൽക്കഷ്ണം : എനിക്കിപ്പോ പുടികിട്ടി, അമൽനീരദിൽ കൂടിയിരിക്കുന്ന സ്ലോമോഷൻ പ്രേതം എവിടുന്നു കൂടി എന്നു. രാംഗോപാൽ വർമ്മയിൽ നിന്നും തന്നെ!. പക്ഷെ വ്യത്യാസം : ഇങ്ങാരു ചേയ്യുംമ്പോൾ നമുക്കതു രസിക്കുന്നു, അമൽ നീരദ് ചേയ്യുമ്പോൾ അതു ബോർ ആയിട്ട് തോന്നുന്നു. അധികമായാൽ അമൃതും വിഷം എന്നതു അമൽ നീരദ് മനസ്സിലാക്കേണ്ടിയിരിക്കുന്നു!.
Sunday, February 15, 2009
ബെല്ലടിക്കൂ .. അക്രമം തടുക്കു ... ബെല്‍ ബജാവോ ആന്തോളന്‍
ഈ വിഷയത്തില്‍ ഞാന്‍ എന്റേതായിട്ടു ഒന്നും പറയുന്നില്ല .. പറയേണ്ട കാര്യം ഈ മൂന്നു വീഡിയോകള്‍ വളരെ നന്നായിട്ട് തന്നെ പറയുന്നുണ്ടു... കാണു, ബ്ബെല്ലടി തുടങ്ങു. ബെസ്റ്റ് ഓഫ് ലക്ക് ...
1. ബോമന്‍ ഇറാനിയുടെ ആഡ്:
ബെല്ലടിക്കു - ഫോണ്‍
2. ബെല്ലടിക്കു - മില്‍ക്ക്
3. ബെല്ലടിക്കു - ബോള്‍
എന്റെ വീടിനു രണ്ടു വീടുകള്‍ അകലെ, ഒരു വീട്ടില്‍ ഈ പരിപാടി ഡെയിലി രാത്രി നടക്കാറുണ്ട്. ആ ചേട്ടന്‍ ആണെല്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥനും .. ഡെയിലി വെള്ളം അടിച്ചു വന്നു നല്ല ഒന്നാംതരം തെറി അഭിഷേകവും, അടുത്ത പടി ഭാര്യയെ അടിക്കുകയും ആണു - ഒന്നു രണ്ടു തവണ നാട്ടുകാരാണ്‍ ആ പെണ്ണിനെ രക്ഷിച്ചതു. ഞാനും ഈ ബെല്ലടി ഇവിടെഒന്നു പരീക്ഷിക്കാം അല്ലെ?
പക്ഷെ, പാതിരാത്രിയില്‍ ഞാന്‍ എന്തു ചെന്നു ചൊദിക്കും? അടിച്ചു പൂക്കുറ്റി ആയിട്ടു നിക്കണ അങ്ങേരുടെ അടുക്കെ പാതിരാത്രി ചെന്നു ക്രിക്കറ്റ് ബാള്‍ ചോദിച്ചാല്‍ .. അയ്യാള്‍ നമ്മളെ എന്തു ബാള്‍ കാട്ടിത്തരും എന്നു ഉറപ്പു പറയാന്‍ പറ്റാത്തതു കാരണം ബോള്‍ വേണ്ട. ... രാത്രിയില്‍ പാലും, ഫോണ്‍ വിളിയും ശെരിയാകില്ല ... അയ്യാള്‍ നമ്മളെ വേറെ പലതും വിളിക്കും - പലതും കുടിപ്പിക്കും .. പിന്നെ ആകെയുള്ളതു എന്താണ്‍ .. ഒരു സ്മാള്‍ ചോദിച്ചാലോ?? പ്രശ്നം ആവ്വും... !!
പക്ഷെ, എന്നെ പോലുള്ള ഒരു ആള്‍ രാത്രി അവിടെ ചെന്നാല്‍, ആദ്യം അയ്യാള്‍ പറയ്യാന്‍ പൊകുന്നതു - എടി ^&%^%$^%, ദാണ്ടേ, നിന്റെ മറ്റവന്‍ വന്നേക്കണു, ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ ഇവനെ പോലുള്ളവമ്മാരു കയറി ഇറങ്ങുന്നുണ്ടെന്നു നാട്ടുകാരു പറഞ്ഞപ്പൊ ഞാന്‍ വിശ്വസിച്ചില്ല ... ഈ കൊച്ചിന്റെ തന്ത ഇവനല്ലേടീ?????? ആരാടീ ഇവന്‍ നിന്റെ .... ^&%*##@$ .. ഡിഷും ... ഡിഷും ... - എന്നു ആയിരിക്കും എന്നതു ഏകദേശം ഉറപ്പായതു കൊണ്ട്, ഈ ബെല്ലടി അത്ര സുരക്ഷിതം ആണോ?
നിങ്ങളും ബെല്ല് അടിക്കുന്നതു സമയവും കാലവും, ആളും ഒക്കെ നോക്കി സൂക്ഷിച്ചു വേണേ ... :)

Subscribe to:
Posts (Atom)