ഈ വിഷയത്തില്‍ ഞാന്‍ എന്റേതായിട്ടു ഒന്നും പറയുന്നില്ല .. പറയേണ്ട കാര്യം ഈ മൂന്നു വീഡിയോകള്‍ വളരെ നന്നായിട്ട് തന്നെ പറയുന്നുണ്ടു... കാണു, ബ്ബെല്ലടി തുടങ്ങു. ബെസ്റ്റ് ഓഫ് ലക്ക് ...
1. ബോമന്‍ ഇറാനിയുടെ ആഡ്:
ബെല്ലടിക്കു - ഫോണ്‍
2. ബെല്ലടിക്കു - മില്‍ക്ക്
3. ബെല്ലടിക്കു - ബോള്‍
എന്റെ വീടിനു രണ്ടു വീടുകള്‍ അകലെ, ഒരു വീട്ടില്‍ ഈ പരിപാടി ഡെയിലി രാത്രി നടക്കാറുണ്ട്. ആ ചേട്ടന്‍ ആണെല്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥനും .. ഡെയിലി വെള്ളം അടിച്ചു വന്നു നല്ല ഒന്നാംതരം തെറി അഭിഷേകവും, അടുത്ത പടി ഭാര്യയെ അടിക്കുകയും ആണു - ഒന്നു രണ്ടു തവണ നാട്ടുകാരാണ്‍ ആ പെണ്ണിനെ രക്ഷിച്ചതു. ഞാനും ഈ ബെല്ലടി ഇവിടെഒന്നു പരീക്ഷിക്കാം അല്ലെ?
പക്ഷെ, പാതിരാത്രിയില്‍ ഞാന്‍ എന്തു ചെന്നു ചൊദിക്കും? അടിച്ചു പൂക്കുറ്റി ആയിട്ടു നിക്കണ അങ്ങേരുടെ അടുക്കെ പാതിരാത്രി ചെന്നു ക്രിക്കറ്റ് ബാള്‍ ചോദിച്ചാല്‍ .. അയ്യാള്‍ നമ്മളെ എന്തു ബാള്‍ കാട്ടിത്തരും എന്നു ഉറപ്പു പറയാന്‍ പറ്റാത്തതു കാരണം ബോള്‍ വേണ്ട. ... രാത്രിയില്‍ പാലും, ഫോണ്‍ വിളിയും ശെരിയാകില്ല ... അയ്യാള്‍ നമ്മളെ വേറെ പലതും വിളിക്കും - പലതും കുടിപ്പിക്കും .. പിന്നെ ആകെയുള്ളതു എന്താണ്‍ .. ഒരു സ്മാള്‍ ചോദിച്ചാലോ?? പ്രശ്നം ആവ്വും... !!
പക്ഷെ, എന്നെ പോലുള്ള ഒരു ആള്‍ രാത്രി അവിടെ ചെന്നാല്‍, ആദ്യം അയ്യാള്‍ പറയ്യാന്‍ പൊകുന്നതു - എടി ^&%^%$^%, ദാണ്ടേ, നിന്റെ മറ്റവന്‍ വന്നേക്കണു, ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ ഇവനെ പോലുള്ളവമ്മാരു കയറി ഇറങ്ങുന്നുണ്ടെന്നു നാട്ടുകാരു പറഞ്ഞപ്പൊ ഞാന്‍ വിശ്വസിച്ചില്ല ... ഈ കൊച്ചിന്റെ തന്ത ഇവനല്ലേടീ?????? ആരാടീ ഇവന്‍ നിന്റെ .... ^&%*##@$ .. ഡിഷും ... ഡിഷും ... - എന്നു ആയിരിക്കും എന്നതു ഏകദേശം ഉറപ്പായതു കൊണ്ട്, ഈ ബെല്ലടി അത്ര സുരക്ഷിതം ആണോ?
നിങ്ങളും ബെല്ല് അടിക്കുന്നതു സമയവും കാലവും, ആളും ഒക്കെ നോക്കി സൂക്ഷിച്ചു വേണേ ... :)
Sunday, February 15, 2009
ബെല്ലടിക്കൂ .. അക്രമം തടുക്കു ... ബെല്‍ ബജാവോ ആന്തോളന്‍
Labels:
against domestic violence,
Bell bajao movement,
smart ads,
TV
Subscribe to:
Post Comments (Atom)
ആ പിള്ളേര് പോയപോലെ കുറച്ചാളെ കൂട്ടി പോയിനോക്ക് മാഷേ. :-)
ReplyDeleterahukalam okke nokkiye bell thudullu
ReplyDeleteബെല്ലടി കൊണ്ട് ഇത്രയും ഗുണങ്ങള്‍ ഉണ്ട് എന്ന് അറിയില്ലായിരുന്നു :P
ReplyDeleteഅടിക്കൂ ബെല്ല് മാഷെ, അല്ലെങ്കിൽ അയാളെ പിടിച്ചടിക്കൂ :):)
ReplyDeleteനന്ദി എന്റെ ബ്ലോഗ് സന്ദർശിച്ചതിന്.
സ്നേഹപൂർവ്വം,
-സു-
enthanu ithu ingane..kurachoode okke bold akkoo Pachoo...hehe...
ReplyDeletelol..goodone !!!
കലക്കി മോനെ ദിനേശാ..
ReplyDeleteനന്ദി എല്ലാര്‍ക്കും .. കൈയ്യടികള്‍ കൂടുംതോറും പരിപാടികള്‍ ഗംഭീരമാവും .. :)
ReplyDelete