Thursday, July 29, 2010

ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)


Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.

പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്.  ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാ‍പാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ  അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.

വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍‌സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )


നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.


5 comments:

  1. ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10) : നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.

    ReplyDelete
  2. പടം ആവറേജ് മാത്രം. എങ്കിലും രസകരം. ക്യാമറ വര്‍ക്ക് തന്നെ ആണ് കൂടുതല്‍ ഇഷ്ട്ടപ്പെട്ടത്‌... 6.5/10 ...
    ഞാന്‍ എങ്ങനെ ഇവിടെ എത്തി എന്ന് അറിയാലോ അല്ലെ?...ഇന്‍സെപ്ഷന്‍ കണ്ട സ്ഥിതിക്ക് മിസ്റ്റര്‍ നോബഡി ഒന്ന് കണ്ടു നോക്കു ...

    ReplyDelete
  3. നോബഡി ലിസ്റ്റിലേക്ക് കയറ്റുന്നു. :)

    ഇത്തരം ചെറു പടങ്ങള്‍ ആളുകള്‍ കാണണം വിനയാ, ഇത്തരം പടങ്ങളില്‍ ആണ് സിനിമ എന്ന കല ഇരിക്കുന്നതു, അല്ലാതെ കോടികള്‍ പൊടിച്ചുണ്ടാക്കുന്ന ട്രൂ ലൈസിലും, കാസിനോ റോയാലിലും അല്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. :) കാസിനോ റൊയാലിനു 5.5 കൊടുക്കാമെങ്കില്‍ ഇതിനു ഉറപ്പായും 7+ കൊടുക്കണം. :)
    അതു കൊണ്ട് ഇത്തരം പടങ്ങള്‍ എല്ലാരും കാണട്ടെ. ;)

    ReplyDelete
  4. ട്രൂ ലൈസ്(6) കണ്ടിരിക്കാം. കാസിനോ റോയാല്‍ പോര(4.5)...പക്ഷെ ഞാന്‍ പറഞ്ഞത് എന്താച്ചാല്‍ പല വിദേശ സിനിമകളും വിസ്മയിപ്പിക്കാറുണ്ട്..എല്ലാം ചെറിയ ബഡ്ജറ്റില്‍ വളരെ ചെറിയ സിനിമകള്‍...പക്ഷെ അവയുമായി തട്ടിച്ചു നോക്കിയാല്‍ ഈ സിനിമ അല്‍പ്പം പിന്നിലാണ്. 7+ എന്ന് പറഞ്ഞാല്‍ സിനിമ more than good എന്നായില്ലേ...എന്റഭിപ്രായത്തില്‍ ഇത് Almost good മാത്രമാണ്...പക്ഷെ സിനിമ രസകരമായിരുന്നു.

    ReplyDelete
  5. കുറക്കാം അല്ലേ .. പടം, ആ ചെറിയ സെറ്റപ്പ്, നല്ല ടെക്നിക്കല്‍ അപ്പ്രോച്ച് എന്നിവ ഒക്കെ എന്നെ വളരെ അധികം തലക്ക് പിടീച്ചു എന്നാ തോന്നുന്നെ, മാര്‍ക്കിട്ടപ്പൊ. ;) ..
    സാധാരണ ഞാന്‍ പടം കണ്ട് 10 മിനുട്ടിനുള്ളില്‍ പോസ്റ്റ് ഇടും - മറ്റു റിവ്യൂകള്‍ ബ്രയിനിലേക്ക് കയറാതിരിക്കാന്‍ നല്ലതാണ് അത് - അല്ലാ എങ്കില്‍ നമ്മള്‍ വേറേ റിവ്യൂകള്‍ നോക്കിപ്പോവും - നോക്കിയാല്‍ നമുക്ക് മനസ്സില്‍ തൊന്നുന്ന മാര്‍ക്കിടാന്‍ പറ്റില്ല. അതു പോലെ, മാര്‍ക്കിട്ട് വേറേ ഒരു പടത്തിന്റെ പോസ്റ്റ് കൂടെ ഇട്ടിട്ടുണ്ട്, പ്ലോട്ട് എഴുതിയിട്ടില്ല - അതു എഴുതി പോസ്റ്റാം, ഉടനെ.

    ReplyDelete