Friday, July 2, 2010

ദി ബുക്ക് ഓഫ് ഇളൈയ് - The book of Eli - (5/10)


English/2010/Action-Thriller/(5/10)
Rating: Rated 'R'  for some brutal violence and language.

പ്ലോട്ട് : എല്ലാ തവണയും പോലെ, ലോകം അവസാനിച്ചു, ഇത്തവണ, എന്തോ യുദ്ധത്തില്‍ ആണ് എല്ലാം തകര്‍ന്ന്, കരിഞ്ഞ്, ഉണങ്ങി പോയ്യിരിക്കുന്നതു - രാജ്യങ്ങളോ, സര്‍ക്കാരുകളോ, പോലീസോ പട്ടാളമോ, എന്തിനു ഹര്‍ത്താല്‍ പോലും ഇല്ലാത്ത സമത്വ-സുന്ദര ലോകം!. അവിടിവിടെ കയ്യൂക്കുള്ളവര്‍ മറ്റുള്ളവരെ അടിച്ചമര്‍ത്തി ജീവിക്കുന്നുണ്ട്, ചിലര്‍ നരഭോജികള്‍ ആയി മാറി, മറ്റു ചിലര്‍ നരഭോജികളുടെ ഭക്ഷണമായും മാറി. നായകന്‍ - ഡെന്‍സല്‍ വാഷിങ്ങ്ടന്‍ - കൊറേ തോക്കുകളും, കത്തിയും ഒക്കെ പിടിച്ച് ചുമ്മാ നടക്കുവാണ്, പടിഞ്ഞാട്ടേക്ക് - അങ്ങേരുടെ ദൌത്യം : കൈയ്യിലെ ഒരു ബുക്ക് (ബൈബിള്‍ ആണ് ആ ബുക്ക് എന്നു ക്ലൈമാക്സില്‍ നമുക്ക് മനസ്സിലാവും) പടിഞ്ഞാറ്റേലുള്ള നല്ല മനുഷ്യരുടെ അടുക്കേല്‍ എത്തിക്കുക.  (അല്ലങ്കിലും എനിക്കറിയാമായിരുന്നു, പടിഞ്ഞാറ് കടലിനോട് ചേര്‍ന്നു കിടക്കുന്ന ചേര്‍ത്തലക്കാരുടെ മഹത്വം ആരെങ്കിലും ഒക്കെ എപ്പോഴെങ്കിലും ആയിട്ട് മനസ്സിലാക്കുമെന്നു!). അങ്ങാരു ഈ യാത്ര അങ്ങേരു തുടങ്ങിയിട്ട് 30 കൊല്ലം ആയി - ആ യാത്രയുടേയും അതിന്റെ അന്ത്യത്തിന്റേയും കഥയാണ് ദി ബുക്ക് ഓഫ് എലി - ഇലൈയ്  .. അങ്ങനെ ഏതാണ്ടും ആണ്.! അല്ലാ, എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ, ഈ അമേരിക്കക്കാര്‍ക്ക് ഈ ലോകം നശിഞ്ഞ് പണ്ടാരടങ്ങി കാണാ‍ന്‍ ഇത്ര കൊതിയാണോ?


വെര്‍ഡിക്റ്റ് : കാര്യം കൊള്ളാം - ‘ദി റോഡ്‘ എന്ന ഇതേ തീമില്‍ ഇറങ്ങിയ  പടത്തിനു അറ്റെപറ്റെ ഒക്കെ എത്തിക്കാനും സാധിച്ചിട്ടുണ്ട്, പടത്തിന്റെ അണിയറയില്‍ ഉള്ളവര്‍ക്ക്. ആദ്യം ഒരല്പം ബോറ് അടിക്കുമെങ്കിലും, പടത്തിന്റ് നടുക്കാവു‌മ്പോള്‍ ആ ബോറടി ഒരല്പം കുറയുന്നുണ്ട് .. പക്ഷെ അവസാനം കൈമാക്സില്‍ കൊറേ വെടിവൈപ്പുകള്‍ക്കും മറ്റും ശേഷം എങ്ങനേയോ അവസാനിക്കുന്നു. ! ... സത്യത്തില്‍ എനിക്ക് ഈ പടം ഇഷ്ടപ്പെട്ടോ ? .. ഇല്ലാന്നു തോന്നുന്നു - സമ്മിശ്ര പ്രതികരണം എന്നു വേണമെങ്കില്‍ പറയാം.പടത്തിനു ഞാന്‍ 5 മാര്‍ക്ക് കൊടുക്കാന്‍ കാരണം - ആക്ഷന്‍ കിടു തന്നെ ആണ്, അതു കൊണ്ടാണ്.


കണ്ടു നോക്കൂ .. 50/50 ആണ് ഇഷ്ടപ്പെടാനുള്ള ചാന്‍സ്.


ദി വാല്‍ക്കഷ്ണം : ‘ദി റോഡ് ‘എന്ന പടത്തിനെ പറ്റി ഇടക്ക് ഞാന്‍ പറഞ്ഞല്ലോ ... അതും ഏകദേശം ഇതേ എടപാട് ഒക്കെ ആണെങ്കിലും, അതില്‍ ആക്ഷന്‍ ഇല്ലാ - റീയലിസ്റ്റിക്ക് പടമാണതു - അതു കണ്ടിട്ടില്ലാ എങ്കില്‍ കണ്ടോളൂ - എങ്ങാനും ഭൂമി അങ്ങനെ ആയിപ്പെട്ടാല്‍ ഒരു മുന്‍ പരിചയം നല്ലതാ, ടെന്‍ഷനടിക്കാന്‍ !


3 comments:

 1. പടിഞ്ഞാറ് കടലിനോട് ചേര്‍ന്നു കിടക്കുന്ന ചേര്‍ത്തലക്കാരുടെ മഹത്വം ആരെങ്കിലും ഒക്കെ എപ്പോഴെങ്കിലും ആയിട്ട് മനസ്സിലാക്കുമെന്നു!
  ശരിയാണു കഴിഞ്ഞപ്രാവശ്യം ചിക്കൻ ഗുനിയ വന്നല്ലോ?
  ഞാൻ ഓടി

  ReplyDelete
 2. ചിക്കന്‍ ഗുനിയ വരും പോവും, പക്ഷെ .. നന്മ എപ്പോഴും ഉണ്ടാവൂല്ലായൊ? ;)

  രണ്ടു പേര്‍ക്കും : നന്ദി വന്നതിനും, വരവു അറിയിച്ചതിനും :)

  ReplyDelete