Wednesday, July 7, 2010

ദി പ്രപ്പോസല്‍ - The Proposal (7/10)


English/2009/Romantic-Comedy/ (7/10)
Rated PG-13 for sexual content, nudity and language.

പ്ലോട്ട് : സ്വന്തം പുസ്തകം ഇറക്കണം എന്നു ആശിക്കുന്ന ആന്‍ഡ്രൂ (റയാന്‍) ഒരു ബുക്ക് പബ്ലീഷിങ്ങ് ഹൌസിലെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയ മാര്‍ഗരറ്റിന്റെ (സാന്ദ്രാ ബുള്ളോക്ക്) അസിസ്റ്റന്റ് ആണ്. മാര്‍ഗരറ്റിനെ ആ ഓഫീസിലെ ആര്‍ക്കും തന്നെ ഇഷ്ടമല്ല, അവളുടെ സ്ട്രിക്ട് പെരുമാറ്റ രീതി തന്നെ കാരണം. കനേഡിയന്‍ ആയ മാര്‍ഗരറ്റിന്റെ വിസ കാലാവധി കഴിയുന്നതോടെ അവളെ നാട് കടത്താന്‍ അമെരിക്കന്‍ ഗവ: തീരുമാനിക്കുന്നു, അതില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗരറ്റ് ആന്‍ഡ്രൂവിനെ കെട്ടാന്‍ പോകുകയാണെന്നു കള്ളം പറയുന്നു, ഓഫീസിലും, ഇമ്മിഗ്രേഷന്‍ ഓഫീസിലും.

ഈ കള്ളത്തരത്തിനു കൂട്ടു നിന്നില്ലാ എങ്കില്‍ സ്വന്തമായി പുസ്തകം ഇറക്കാനുള്ള സ്വപ്നം സ്വപ്നമായി ഇരിക്കുകയേ ഒള്ളൂ എന്നു മാര്‍ഗരറ്റ് ഭീഷണിപ്പെടുത്തുന്നതോടെ ആന്‍ഡ്രൂവും വേറേ ഗത്യന്തരമില്ലാതെ ഇതിനു കൂട്ടു നില്‍ക്കുന്നു. ആന്‍ഡ്രൂവിന്റെ അമ്മൂമ്മയുടെ പിറന്നാളില്‍ പങ്കെടുക്കാന്‍ രണ്ടു പേരും അലാസ്കയിലേക്ക് നീങ്ങുന്നതോടെ കഥ കൂടുതല്‍ രസകരമാവുന്നു  

വെര്‍ഡിക്‍ട് : സംഭവം കൊള്ളാം. കിടിലന്‍ ലൊക്കേഷനും, നല്ല ചെറു തമാശകളും, നല്ല സ്ക്രീന്‍പ്ലേയും, നല്ല അഭിനയങ്ങളും, ഒക്കെക്കൂടെ ഒരു ചെറിയ സദ്യ തന്നെ ആണീ പടം. ക്ലൈമാക്സ് എന്ന സാധനം ലൌസ്റ്റോറീസില്‍ ഉണ്ടാവാറില്ലാല്ലോ - എല്ലായ്‌പ്പോഴും നായികയെ നായകന്‍ ഉമ്മ വൈച്ച് സിനിമാ തീരും - ഇതിലും അതു പോലെ തന്നെ ആണ്. റയാന്‍ റൈനോള്‍ഡ്സിന്റെ ഇതിനു മുന്നെ ഞാന്‍ കണ്ട പടം ‘ജസ്റ്റ് ഫ്രണ്ട്സ്’  ആയിരുന്നു - അതിനേക്കാള്‍ ഒക്കെ ലവന്‍ നന്നായിട്ടുണ്ട് ഇതില്‍. 


കണ്ടാല്‍ നഷ്ടമാവില്ല ഒരിക്കലും.  കാണൂ, കണ്ടഭിപ്രായം പറയൂ. :)


3 comments:

  1. ഇത്തവണ ‘ദി പ്രപ്പോസല്‍‘ എന്ന ഇംഗ്ലീഷ് സിനിമ ആണ്. വായിക്കു, കാണൂ, കണ്ടഭിപ്രായം പറയൂ.

    ReplyDelete
  2. താങ്കളെ സമ്മതിക്കണം.
    :-)

    ReplyDelete
  3. :) ഹി ഹി .. എന്തു പറ്റി ?

    ReplyDelete