Tuesday, July 6, 2010

അങ്ങാടിത്തെരു - Angadi Theru (8/10)


Tamil/feature film/2010/Drama/rated A- for violence 

പ്ലോട്ട് :  പഠിക്കാന്‍ മിടുക്കനായ ജ്യോതിലിംഗത്തിന്റെ അഛന്‍ അവന്റെ പ്ലസ്സ് റ്റൂ റിസള്‍ട്ട് വരുന്ന ദിവസം ഒരു ട്രയിന്‍ അപകടത്തില്‍ മരിക്കുന്നു, സ്വന്തം കുടും‌ബം പോറ്റാ‍നായി ഉറ്റ കൂട്ടുകാരനായ മാരിമുത്തുവിന്റെ കൂടെ ചെന്നൈയിലെ രംഗനാഥന്‍ സ്‌ട്രീറ്റിലെ സെന്തില്‍ മുരുകന്‍ സ്റ്റോഴ്‌സ് എന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചേയ്യാനായി എത്തുന്നതു മുതല്‍ ആണ് കഥ ആരംഭിക്കുന്നതു. അവിടെ ഒരു ജയിലിലെ പോലത്തെ നിയമങ്ങളും വളരെ മോശം ആഹാര-താമസ സൌകര്യങ്ങളും ആണ്. ശരിക്കും ഒരു കോണ്‍സണ്‍‌ട്രേഷന്‍ ക്യാ‌മ്പ് തന്നെ. അവിടത്തെ സൂപ്പര്‍വൈസേര്‍സ് ആണ് ഉടമസ്ഥനെക്കാല്‍ വലിയ രാജാക്കന്മാര്‍ - അവര്‍ ആണ്‍ ജോലിക്കാരെ മര്‍ദ്ദിച്ചാലോ, പെണ്‍ ജോലിക്കാരെ പീഡിപ്പിച്ചാലോ ചോദിക്കാനോ പറയാനോ ആരുമില്ലാത്ത അവസ്ഥ. അവിടെ വച്ച് വളരെ പ്രതികൂല സാഹചര്യത്തിലും ഒരു സഹ-ജോലിക്കാരിയായ കനി എന്ന പെണ്‍കുട്ടിയോട്  നമ്മുടെ നായകനു ഇഷ്ടമാവുന്നു...  പിന്നീടുള്ള സമരങ്ങളും ജീവിക്കാനുള്ള പ്രയത്നങ്ങളും ആണ് ഈ സിനിമ.



വെര്‍ഡിക്ട് : ഈ സംവിധായകനെ ഞാന്‍ ആദ്യം നോട്ട് ചേയ്യുന്നതു ‘വെയില്‍’ എന്ന പടത്തില്‍ ആണ് - അതും ഇതു പോലെ ഒരു സംഭവം ആയിരുന്നു - അപ്പോ, അതിനര്‍ത്ഥം, ഇതും ഒരു സംഭവം ആണ് എന്നതാണ്. ഇതൊരു റിയലിസ്റ്റിക്ക് സിനിമയാണ്. പുറമേ സ്വപ്ന സദൃശ്യമായ, ആരേയും മോഹിപ്പിക്കുന്ന ഗ്ലാമറോടെ തലയുയര്‍ത്തിപ്പിടിച്ചു നമ്മുടെ നഗരങ്ങളില്‍ നില്‍ക്കുന്ന വങ്കിട സൂപ്പര്‍മാര്‍ക്കറ്റുകളിലെ തിരശ്ശീലക്ക് പിന്നിലെ പീഡനങ്ങളൂടേയും, വേദനകളേയും പച്ചയായി കാണിച്ചിരിക്കുന്നു ഈ സിനിമയിലൂടെ, സംവിധായകന്‍. കഥയില്‍ സംഭവിക്കുന്നതു - അതു നായകന് ആയാലും, നായികക്കായാലും, വെട്ടിത്തുറന്നു പറഞ്ഞ് പോയിരിക്കുന്നു കഥാകൃത്ത്. സാധാരണ നായികയുടെ പെങ്ങന്മാരേ ലൈംഗിക പീഡനങ്ങള്‍ക്കിരയാവാറോള്ളൂ, നായികക്ക് അങ്ങനെ സംഭവിക്കുന്നതു അംഗീകരിച്ച് കൊടൂക്കാന്‍, അങ്ങനെ സംഭവിച്ച പെണ്ണിനെ നായികയായി അംഗീകരിക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല.  ഇതില്‍ ആ പതിവും തെറ്റിച്ചിരിക്കുന്നു. ഇത്രേയും റിയലിസ്റ്റിക്ക് ആയ സിനിമകള്‍ക്ക് നമ്മള്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ മാനസികമായി പാകപ്പെട്ടോ എന്നതു മാത്രം ആണ് എന്റെ സംശയം. എന്തായാലും, എന്റെ അഭിപ്രായത്തില്‍ കണ്ടിരിക്കേണ്ട ഒരു പടം ആണിതു. (പേടിക്കേണ്ടാ, ഇതു ഒരു ശൂഭ-പര്യവസായി ആയ പടം തന്നെയാണ്. :) )

പുതുമുഖ-നായകന്‍ മഹേഷ് കൊള്ളാം - കൂട്ടുകാരന്‍ കൊള്ളാം, മുതലാളി അണ്ണാച്ചിയും സൂപ്പര്‍വൈസന്മാരും കൊള്ളാം, പക്ഷെ,  അതിനെക്കാള്‍ എനിക്കിഷ്ടായതു നായിക അഞ്ജലിയെ ആണ്. ശരിക്കും ശാലീന സുന്ദരിയായ ഒരു കുട്ടി. .. (എന്റേ ഭാര്യേം അതു പോലത്തെ പരിഷ്കാരത്തിന്റെ കാറ്റുവീഴ്‌ച പിടിക്കാത്ത ഒരു നാടന്‍ സുന്ദരി ആവുമോ ആവോ, ;)  )




വാല്‍ക്കഷ്ണം :ഈ പറയുന്ന സ്‌ട്രീറ്റില്‍ ഇതു പോലത്തെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ കിട്ടുന്ന ഒരേ ഒരു സൂപ്പര്‍മാര്‍ക്കറ്റേ ഞാന്‍ നെറ്റില്‍ സെര്‍ച്ച് ചേയ്തിട്ട് കിട്ടിയൊള്ളൂ : ശരവണാ സ്റ്റോഴ്‌സ് - ഇനി അതിനെ തന്നെ ആണോ സിനിമക്കാര്‍ ഇതിലൂടെ പണിഞ്ഞിരിക്കുന്നതു? അല്ലായിരിക്കും, അല്ലേ? :)


1 comment: