Friday, July 23, 2010

ആയിരത്തില്‍ ഒരുവന്‍ - Aayirathil Oruvan (5.9/10)


Tamil/Adventure-Fantasy/2010/(5.9/10)
Rated: Rated U/A for high violence and masala content.

പ്ലോട്ട് : മണ്‍‌മറഞ്ഞൂ പോയ ചോള രാജവംശത്തെ പറ്റി പഠിക്കാന്‍ ഇതു വരെ പോയ ആര്‍ക്കിയോളജിസ്റ്റുകള്‍ എല്ലാം ഒരുപ്പോക്ക് പോയിട്ടേ ഉള്ളൂ - അതു പോലെ നായികയുടെ അച്ഛനേയും കാണ്മാനില്ലാതാവുന്നതോടെ ആണ് കഥ തുടങ്ങുന്നതു  ചോളന്മാര്‍ ഇന്ത്യ വിട്ട് വിയറ്റ്നാമിനടുത്തുള്ള ഒരു ദ്വീപിലേക്ക് പാലായനം ചേയ്തു എന്ന ഐതീഹ്യത്തെ പിന്തുടര്‍ന്നു നമ്മുടെ സംഘവും അങ്ങോട്ട് യാത്ര ആരംഭിക്കുന്നു.. മണ്മറഞ്ഞു പോയ ചോളന്മാരെ  കണ്ടു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളും, അതിനു അവര്‍ക്ക് നേരിടേണ്ടി വരുന്ന അമാനുഷികമായ, അസാധാരണമായ ശക്തികളുടെയും, അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകളുടേയ്യും കഥ ആണ് ഈ പടം. നായകന്‍ (കാര്‍ത്തി - സൂര്യയുടെ അനിയന്‍) ഈ ഗ്രൂപ്പിലെ ഒരു ചുമട്ടുകാരന്‍ ആണ്. നായികമാര്‍ ആര്‍ക്കിയോളജിസ്റ്റുകളും ആണ്.

വെര്‍ഡിക്ട് : കച്ചറ! മുന്നറിയിപ്പില്ലാതെ വരുന്ന പാട്ടുകള്‍ തന്നെ ന‌മ്പര്‍ 1 രസംകൊല്ലികള്‍ ആണ്. അച്ചനെ കാണാതെ കരഞ്ഞ് കലങ്ങി ഇരിക്കുന്ന നായിക ഷഡ്ഡീയും ഇട്ട് ഡാന്‍സാണ് ചാന്‍സ് കിട്ടിയാല്‍ നായകന്റെ കൂടെ !. സം‌ഘത്തിന്റെ നായകത്വം വഹിക്കുന്ന മറ്റേ നായിക ആവട്ടെ(റീമാ സെന്‍) , ആണുങ്ങളുടെ നെഞ്ചത്തും മടിയിലും കയറാനേ സമയമുള്ളൂ - അതിനാണെങ്കില്‍ ആദ്യത്തതിന്റെ അത്രേം കൂടെ തുണിയില്ല (ആര്‍ക്കിയോളജിസ്റ്റാണെന്നാ വൈപ്പ് !) !!  അതി ഭയങ്കര സ്പെഷ്യല്‍ എഫക്‍റ്റുകള്‍ എന്നു പറഞ്ഞ് വന്ന പടത്തില്‍ ആണെങ്കില്‍ വിനയന്റെ പടത്തിലെ പോലുള്ള സ്പെഷ്യല്‍ എഫക്ട്സ് ആണ് - കടലിലൂടെ എന്തൊ ഒരു സാധനം പറ്റമായി വന്നു പിടിച്ച് ആളുകളെ കൊല്ലുന്ന ഒരു സീന്‍ ഉണ്ട് : എന്റമ്മോ !!!ചുമ്മാ വെള്ളത്തില്‍ ടോര്‍ച്ചടിച്ച് കാണിച്ചാല്‍ ഇതിലും നന്നായേനെ!  ക്ലൈമാക്സില്‍ ആണെങ്കില്‍ തോക്കും, ഹെലികോപ്റ്ററും, പീരങ്കിയും ഒക്കെ കൊണ്ട് ചോളന്മാരെ എതിരിടുന്ന വന്‍ സൈന്യം, കല്ലിന്റേയും ‌അ‌‌മ്പിന്റേയും വില്ലിന്റേയും വാളിന്റേയും മുന്നില്‍ തകര്‍ന്നടിയുകയാണ് - ഹോ .. സമ്മതിക്കണം ആ എഴുത്തുകാരനെ!

ഇതെല്ലാം കൂടെ 4/10 റെറ്റിങ്ങ് കൊടുക്കേണ്ട കാര്യമേ ഉള്ളൂ പടത്തിനു - പക്ഷെ, ഈ സബ്ജക്ട് എടുത്തു ചേയ്യാനുള്ള ചങ്കൂറ്റം - ആ ശ്രമത്തിനു ആണ് ബാക്കി മാര്‍ക്ക് .. അതു കൊണ്ട് ഈ പടത്തിനു 6.5 കൊടുക്കാം വേണമെങ്കില്‍. ഇന്ത്യാനാ ജോണ്‍സ് പോലത്തെ ഒരു കഥ ഇത്രെയും നന്നായിട്ട് ഇന്ത്യയില്‍ വേറെ വന്നിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ ഒരു പകുതി സമയത്തില്‍ തീര്‍ത്തിരുന്നെങ്കില്‍ - അല്ലെങ്കില്‍ ഒരു 1 മണിക്കൂര്‍ എങ്കിലും കുറച്ചിരുന്നെങ്കില്‍ ശരിക്കും നല്ലോരു അറ്റം‌പ്റ്റ് ആയേനെ അത്! പക്ഷെ പാട്ടും, സിനിമ എങ്ങനെ കൊണ്ടേ തീര്‍ക്കണം എന്ന് തീരുമാനമില്ലായ്മയും എല്ലാം കൂടെ പടത്തെ നശിപ്പിച്ചു. പാട്ടുകള്‍ ചിലത് നല്ലതാണ്, പക്ഷെ അത് സിനിമയില്‍ കൊണ്ടുവന്ന ഡ്രാഗ്ഗിങ്ങ് ആണ് പ്രശ്നമായത്. സംവിധായകന്‍ ശെല്‍‌വരാഘവന്റെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം പടം ആണിത്.

വാല്‍ക്കഷ്ണം  ഒരു: നായിക അവസാനമായപ്പോള്‍ മിസ്സിങ്ങ് ആയി എന്നു തോന്നുന്നു - പഴശ്ശിരാജയില്‍ പത്മപ്രിയ മിസ്സിങ്ങ് ആവുന്ന പോലെ! അതു പോലെ തന്നെ നായികയുടെ അച്ചനും.. പലരേയും ചുമ്മാ കൊന്നു തള്ളുവാണ് സംവിധായകന്‍ - എന്തിനാണോ ആവോ! എവിടൊക്കെയോ എന്തോക്കെയോ പ്രശ്നങ്ങള്‍ ഉണ്ട് ആ പടത്തിനു, കഥക്ക്!!


No comments:

Post a Comment