Wednesday, July 7, 2010

വേള്‍ഡ് കപ്പ് : ആരു ഫൈനല്‍ കളിക്കും?


ഇന്നു രണ്ടാം സെമീഫൈനത്സ്. ജര്‍മ്മനിയോ, സ്പെയിനോ?

ബ്രസീലും അര്‍ജന്റീനയും ഒക്കെ പുറത്തായപ്പോഴും ഞാന്‍ പ്രതീക്ഷിച്ചിരുന്ന റിസള്‍ട്ട്സ് ആയിരുന്നു ഉണ്ടായിക്കൊണ്ടിരുന്നതു, അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ കരഞ്ഞപ്പോഴും ഞാന്‍ ഞെളിഞ്ഞു തന്നെ നിന്നു - പക്ഷെ ഇന്നു സ്പെയിന്‍ ജയിക്കണം എന്ന എന്റെ ആഗ്രഹം, ഒരു അതിമോഹം ആണോ?

ജര്‍മ്മനി ഈ ലോകപ്പിലെ ഏറ്റവും നല്ല ടീം ആണ്, അതില്‍ സംശയമില്ല. യുവാക്കള്‍ ആയ കളിക്കാരും, ഷ്വേന്‍സ്‌ടീഗര്‍, ഓസില്‍ എന്ന കിടുക്കന്‍ മിഡ്‌ഫീല്‍ഡേഴ്സും അടങ്ങിയ ടീമിനു അവസരങ്ങള്‍ ചറപറാന്നു ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. അവര്‍ക്ക് പകരം വൈക്കാന്‍ സാവിയും ഇനിയെസ്റ്റയും ഒക്കെ ഉണ്ടെങ്കിലും, ടോറസ്സിന്റെ ഫോമില്ലായ്‌മയും മറ്റും സ്പെയിനിനു പാര ആവാനാണ് ചാന്‍സ്.

പക്ഷെ, ഞാന്‍ എന്നിട്ടും സ്പെയിനിനെ സപ്പോര്‍ട്ട് ചേയ്യുന്നു : എന്തെന്നാല്‍, ജര്‍മ്മനി ഇതു വരെ നല്ല ഒരു ഡിഫന്‍ഡി‌ങ്ങ് ടീമിന്റെ അടുക്കേല്‍ കളിച്ചിട്ടില്ല - പുയോളും, റാമോസും പീക്യൂയും ഒക്കെ ഉള്ള സ്പെയിനിന്റെ അടുക്കേല്‍ അവര്‍ എങ്ങനെ കളിക്കും എന്നതാവും അവരുടെ ഏറ്റവും വലിയ തലവേദന. അതുമല്ലാ, സ്പെയിനിന്റെ പൊസ്സഷന്‍ ഫുഡ്‌ബോള്‍ ജര്‍മ്മനിയെ വട്ടു പിടീപ്പിക്കാനും ചാന്‍സുണ്ട്. 

ഇന്നലെ ഉറുഗ്വേക്ക് ടോട്ടല്‍ ഫുഡ്‌ബോള്‍ കളിക്കുന്ന ഹോളണ്ടിനെ വിഷമിപ്പിക്കാന്‍ കഴിഞ്ഞു എന്നതും ഇതിന്റെ കൂടെ കൂട്ടി വായിക്കണം! ബോള്‍ കൈയ്യില്‍ വൈക്കാന്‍ അധിക സമയം നല്‍കാതെ ചാര്‍ജ്ജ് ചേയ്തു ചെന്നാണ് അവര്‍ ഹോളണ്ടിനെ കൊണ്ട് മിസ്‌പാസ്സുകള്‍ ചേയ്യിച്ചതു.   (ഹോളണ്ട് ഇപ്പോള്‍ ടോട്ടല്‍ ഫുഡ്ബോള്‍ ആണോ കളിക്കുന്നതു?? അവരുടെ ഡിഫന്റേഴ്സ് എപ്പോള്‍ ആണ് ഫോര്‍വേര്‍ഡ്സ് ആവുന്നതു??)

നോക്കാം - ഇന്നു ആരു ഗോളടിച്ചാലും പാതിരാത്രിയില്‍ ഞാന്‍ വീട്ടില്‍ ഒറ്റക്കിരുന്നു കൈകൊട്ടും, ഡിഫന്‍സിനെ തെറിപറയും... പക്ഷെ സ്പെയിന്‍ ആണ് ഗോളടിക്കുന്നതെങ്കില്‍ ഞാന്‍ അതിന്റെ ഒക്കെ കൂടെ തുള്ളിച്ചാടും, കാറിക്കൂവും, കപ്പലണ്ടിത്തൊണ്ട് വാരി പുഷ്പവൃഷ്ടി നടത്തും ..

എനിക്ക് എന്റെ രാജ്യത്തിന്റെ ടീമിനായി ഇതൊക്കെ ചേയ്യാന്‍ എന്റെ ജീവിതകാലത്തില്‍ ഒരിക്കലെങ്കിലും അവസരം ഉണ്ടാവുമൊ ആവോ .. :( യൂറോപ്യന്മാരും, ആഫ്രിക്കക്കാരും പോട്ടെ, പക്ഷെ നമ്മളെക്കാള്‍ ആരോഗ്യം കുറവുള്ള ജനുസ്സുകള്‍ ആയ മംഗോളിയര്‍ -ജപ്പാനും കൊറിയയും - വരെ ലോകകപ്പ് കളിക്കുന്നു, പിന്നെ നമുക്കെന്തു കൊണ്ട് പറ്റുന്നില്ലാ?


No comments:

Post a Comment