Saturday, July 10, 2010

ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)


ആദ്യം തന്നെ, ഒരു രണ്ട് വാക്ക് മറ്റോരു ബ്ലോഗിനെ പറ്റി.   ഞാന്‍ നന്ദി പറയേണ്ടതാണ്, നന്ദി പറയുകയാണ് ഇവിടെ ഇപ്പോള്‍ - ‘ദി ആര്‍ട്ട് ഓഫ് ഫുട്ട്ബോള്‍’ എന്ന ബ്ലോഗിന്റെ പിന്ന‌മ്പുറ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് ‘ഓഫ് ഫാക്ട് ആന്‍ഡ് ഫേബിള്‍സ് ‘എന്ന ഫോട്ടോ ബ്ലോഗ് വഴി നമ്മളെ എല്ലാവരേയും കൊതിപ്പിക്കുന്ന 'un' എന്ന ബ്ലോഗര്‍ക്കും. അദ്ദേഹം ആയിരുന്നു, 10 മികച്ച ഫുട്ട്ബോള്‍ പടങ്ങള്‍ ബ്ലോഗിലൂടെ പറഞ്ഞ് തന്നതു. അതില്‍ ഒരു പടം - ‘ദി ഡാം‌ഡ് യുണൈറ്റഡ്’ന്റെ അഭിപ്രായം ഞാന്‍ ഇവിടെ ഇട്ടു കഴിഞ്ഞൂ. ഇന്നു മറ്റോരു ഫുട്ട്ബോള്‍ പടം ആണ് - ഒരു ഉഗ്രന്‍ പടം!

English/2009/Sports-Drama/(8/10)

പ്ലോട്ട് :എറിക്ക് ഒരു ഫുട്ട്ബോള്‍ പ്രാന്തനായ പോസ്റ്റ്മാന്‍ ആണ്. എന്തോ നിസ്സാര കാര്യത്തിനു ഭാര്യയേയും മകളേയും വിട്ടകന്നു രണ്ട് ദത്ത്പുത്രരോട് ഒത്ത് ഒട്ടും മനഃസുഖമില്ലാതെ ഒരു വീട്ടില്‍ കഴിയുക ആണ് എറിക്ക്. ഒരു മകന്‍ അണ്ടര്‍വേള്‍ഡിന്റെ കൈപ്പിടിയില്‍ - മറ്റൊരാള്‍ക്ക് ഇങ്ങാരെ യാതോരു ബഹുമാനവും ഇല്ലാ - ഒരു ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുന്ന സാഹചര്യത്തില്‍ ആണ് എറിക്കിന്റെ സുഹൃത്തുക്കള്‍ എറിക്കിന്റെ ജീവിതത്തില്‍ ചിരിയും സന്തോഷവും തീരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു. അതേ സമയത്താണ് എറിക്ക് ഗ്രാസ്സ് പുകക്കാനും തുടങ്ങുന്നത്.

മയക്ക്മരുന്നു എറിക്കിന്റെ സ്ഥിതി മോശമാക്കുന്നതിനു പകരം ശക്തമാക്കുകയാണ് ചേയ്യുന്നതു. പഴയ കാല ഫുട്ട്ബോളര്‍ ആയ എറിക്ക് കാന്റോണ തന്നോട് സംസാരിക്കുന്നതായും, തന്നെ കൂടുതല്‍ ശക്തിപ്പെടൂത്തുന്നതായും നമ്മുടെ നായകനു തോന്നുകയാണ് - തന്റെ ഫുട്ട്ബോള്‍ ആരാധനാപാത്രത്തിന്റെ അദൃശ്യമായ സപ്പോര്‍ട്ടോടെ, തന്റെ കൂട്ടുകാരുടെ ശക്തമായ പിന്‍ബലത്തോടെ എറിക്ക് അങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന കഥയാണ് ലുക്കിങ്ങ് ഫോര്‍ എറിക്ക്.

വെര്‍ഡിക്‍ട് : ഒറ്റ വാക്കില്‍ പറഞ്ഞാല്‍, കലക്കന്‍ പടം. ! ഒരു എന്റര്‍ടൈനര്‍!.

ആദ്യമൊക്കെ ചെറിയ രീതിയില്‍ ഡിപ്രസ്സിങ്ങ് ആണ് പടമെങ്കിലും, പകുതി കഴിയുന്നതോടെ - എറിക്ക് കാന്റോണ സ്ക്രീനില്‍ വരുന്നതോടെ - കഥ തിരിയുക ആണ്. അവസാനം ആവു‌മ്പോഴേക്കും അദ്യ പകുതിയില്‍ ബോറടിപ്പിച്ചതിന്റെ പലിശ സഹിതം തിരിച്ച് പിടിക്കുന്നും ഉണ്ട് സംവിധായകന്‍. എറിക്ക് കാന്റോണ എന്ന ഫുട്ട്ബോളര്‍ - മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഇപ്പോഴുള്ള മാഞ്ചസ്റ്റര്‍ ആക്കിയ സൂപ്പര്‍ താരവും ഇതില്‍ അഭിനയിക്കുന്നുണ്ട്, അങ്ങേരു ഇതില്‍ ഉഗ്രന്‍ ആയിട്ടും ഉണ്ട്.

ഇതില്‍ അഭിനയിച്ചിരിക്കുന്നവര്‍ - ഒന്നൊഴിയാതെ എല്ലാവരും ഒന്നിനൊന്നു മെച്ചം.. പടത്തിന്റെ ക്ലൈമാക്സില്‍ രോമാഞ്ചം ഉണ്ടാവുന്നില്ലാ എങ്കില്‍, ഒന്നുകില്‍ നിങ്ങള്‍ക്ക് രോമം ഇല്ലാ, അല്ലാ എങ്കില്‍ രോമത്തിനു ‘അഞ്ചിക്കാന്‍’ അറിയില്ലാ എന്നു ഞാന്‍ ഉറപ്പ് തരാം.  ;)


വാല്‍ക്കഷ്ണം : ഒരു മുന്നറിയിപ്പ് : ഇതൊരു ഇംഗ്ലീഷ്-ഇംഗ്ലീഷ് പടമാണ്. ഞാന്‍ യൂ.കെ യിലും സ്വിസ്സര്‍ലാന്റിലും ഒക്കെ പഠിച്ചതു കാരണം അവരു പറയുന്നതില്‍ പകുതി എങ്കിലും മനസ്സിലായി, ( കൂടെ സബ്‌റ്റൈറ്റില്‍‌സ് ഉണ്ടായിരുന്നതു കൊണ്ടും). നിങ്ങളും പടം കാണു‌മ്പോള്‍ അരക്കിലോ സബ്‌റ്റൈറ്റിത്സ് അടുപ്പിച്ചു വൈക്കാന്‍ മറക്കേണ്ട.  ;)


1 comment:

  1. ഫുട്ട്ബോള്‍ പിരാന്തനായ എറിക്കിന്റെ ജീവിതത്തിലെ രസക്കേടൂകളുടെ, തിരിച്ച് പിടീക്കലുകളുടെ കഥ - "ലുക്കിങ്ങ് ഫോര്‍ എറിക്ക് - Looking for Eric (8/10)"

    ReplyDelete