Tuesday, July 27, 2010
ഷീ ഈസ് ഔട്ട് ഓഫ് മൈ ലീഗ് - She's Out of My League (7.5/10)
English/2009/Romance-Comedy/(7.5/10)
Rated R for language and sexual content.
പ്ലോട്ട് : പൈലറ്റാവാന്‍ കൊതിക്കുന്ന കിര്‍ക്ക് എന്ന പയ്യന് ഇപ്പോള്‍ എയര്‍പ്പോര്‍ട്ടില്‍ കിളിയായിട്ട് (ടിക്കറ്റ് ഒക്കെ ചെക്ക് ചേയ്തു കൊടുക്കുന്ന - എയര്‍പ്പോര്‍ട്ടിന്റെ വാതില്ക്കല് നില്ക്കുന്ന പണി.) ജോലി നോക്കുകയാണ്. ആള് ഒന്നാംതരം അന്തര്‍മുഖനും ഒരു പാവത്താനും ആണ്. സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കുമ്പോള്‍ ആണ് ഒരു ആറ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില് അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു .. പിന്നെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ പടത്തിനാധാരം.
വെര്ഡിക്ട്: സംഭവം കൊള്ളാം. നല്ലോരു റോമാന്റിക്ക് സ്റ്റോറി, അവിടിവിടെ ചിരിക്കാന്‍ ഉള്ള ഐറ്റംസ് ഉണ്ട്, കഥയും ബ്രേക്കില്ലാതെ ചടപടാന്നു തീര്‍ന്നു പോവുന്നുണ്ട്. ഒരു ബാത്ത്റൂം ബ്രേക്ക് പോലും എടുക്കാതെ പടം കണ്ടു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി എന്നു പറഞ്ഞാല്‍ അതില്‍ നുണ അശേഷമില്ല. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം ആണിത്.
വാല്‍ക്കഷ്ണം : ഹൊ! ലവന്റെ ഒരു ടൈം!... എന്നാ ഉരുപ്പിടിയാ വന്നു വീണതു!. ഞാനും ലവനെ പോലെ സുന്ദരനും സത്-ഗുണ സമ്പന്നനും സുശീലനും സുഭാഷിതനും സുസ്മേരവദനനും സുലോചനനും സുലക്ഷണനും സുന്ദരേശനും സുബോധനും സു-സ്നേഹനിധിയും ഒക്കെ ആയിട്ടും, എനിച്ചൊരു പെണ്ണിനെ കെട്ടാന്‍ കിട്ടുന്നില്ലാല്ലോ ദൈവേ ..! ഞാന്‍ കണ്ടോളാട്ടാ നിന്നെ..!
Subscribe to:
Post Comments (Atom)
സ്വന്തമായി ഉണ്ടായിരുന്ന ഒരു ലൈന്‍ പൊട്ടിത്തകര്‍ന്ന് ശോകമൂകനായിട്ട് ഇരിക്കുമ്പോള്‍ ആണ് ഒരു ആറ്റം ബോംബ് പോലത്തെ പെണ്‍ക്കൊച്ച് ഇവന്റെ ഹോണസ്റ്റിയില് അനുരക്തനായി പ്ലിക്കേന്നു നെഞ്ചും തല്ലി വീഴുന്നതു ..
ReplyDeleteShe's Out of My League (7.5/10)