Thursday, July 22, 2010

ദി ലോസേഴ്‌സ് - The Losers (7/10)


English/2010/Action/(7/10)
Rated PG-13 for sequences of intense action and violence, a scene of sensuality and language.

പ്ലോട്ട് : കഥ പ്രത്യേകിച്ച് ഒന്നും ഇല്ലാ. നായകനും സില്‍ബന്ദികളും സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിലെ അംഗങ്ങള്‍ ആണ് .അവര്‍ ചതിയില്‍ പെടുന്നു, അവരെ ഇല്ലായ്മ ചേയ്യാന്‍ സി ഐ എ യിലെ ആരോ തന്നെ ശ്രമിക്കുന്നു. ആ ആളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആണ് പിന്നെ. പിന്നെ എല്ലാം പണ്ടത്തെ പോലെ തന്നെ. ഓട്ടം - വെടി - ബോംബ്, റിമോട്ട് - വില്ലന്‍ - ഞെക്കും - ഞെക്കില്ല - ഡിഷ്യൂം - ഡിഷ്യൂം .. ശുഭം.

വെര്‍ഡിക്‍ട് : സകല സിനിമാ-സൈറ്റുകളിലും റിവ്യൂ ആവറേജ് ആയിരുന്നു, ചുമ്മാ ഒരു ചാന്‍സ് എടുത്ത് കണ്ട പടം ആയിരുന്നു ഇതു, പക്ഷെ എനിക്ക് ഇഷ്ടം ആയി. പറഞ്ഞ് പറഞ്ഞ് മടുത്ത  കഥ ആണെങ്കിലും നല്ല രീതിയില്‍ ആളെ പിടിച്ചിരുത്താന്‍ സാധിച്ചിട്ടുണ്ട് സംവിധായകനു. ഒട്ടും ഇഴച്ചില്‍ തോന്നിയില്ലാ പടം കണ്ടു കൊണ്ടിരുന്നപ്പോള്‍. ആക്ഷന്‍ ഒക്കെ വളരെ നല്ല നിലവാരത്തില്‍ ഉള്ളതു തന്നെ ആണ്, ചുമ്മാ തട്ടിക്കൂട്ടിയ പടം അല്ലിതു.  കണ്ടാല്‍ തിരിച്ച് കടിക്കാത്ത ഒരു പടം ആണിതു. കണ്ടു നോക്കൂ..;)

വാല്‍ക്കഷ്ണം : പണ്ടൊക്കെ ഒന്നുകില്‍ റഷ്യ- അല്ലെങ്കില്‍ ചൈനയില്‍ നിന്നായിരുന്നു സിനിമയിലെ വില്ലന്മാര്‍ ആറ്റം ബോം‌ബും മറ്റു ഹൈടെക്ക് ആയുധങ്ങളും ഒക്കെ സംഘടിപ്പിച്ചിരുന്നതു, ഈ പടത്തില്‍ അതു ഇന്ത്യ ആണ് . എനിക്ക് തോന്നുന്നു ഇതാദ്യമായിട്ടാവും ഇന്ത്യയുടെ കൈയ്യില്‍ കേട്ടു കേള്‍വി പോലും ഇല്ലാത്ത ഒരു ആയുധം ഉണ്ട് എന്ന രീതിയില്‍ ഒരു പടം ഇറങ്ങുന്നതു. !!  കൊള്ളാം - സിനിമാക്കാരും പേടിച്ചു തുടങ്ങി, വളരേ നല്ലത്!.


2 comments:

  1. സകല സിനിമാ-സൈറ്റുകളിലും റിവ്യൂ ആവറേജ് ആയിരുന്നു, ചുമ്മാ ഒരു ചാന്‍സ് എടുത്ത് കണ്ട പടം ആയിരുന്നു ഇതു, പക്ഷെ എനിക്ക് ഇഷ്ടം ആയി. - The Losers

    ReplyDelete
  2. ഒരു ഐഎംഡിബി സിനിമയുടെ സെക്ഷനില്‍ 'ജാസന്‍ പാട്രിക്കിനെ'(മാക്സിനെ അവതരിപ്പിച്ച നടന്‍) ക്കുറിച്ച് ഒരു സംവാദത്തില്‍എത്തിയിരുന്നു...ഭൂരിഭാഗം പേരും അയാള്‍ ഒരു Tremendous Actor ആണെന്ന് വാദിച്ചിരുന്നു. ആ വഴി പോയാണ് ഞാന്‍ ഈ സിനിമയെക്കുരിച്ച് കേള്‍ക്കുന്നതും കാണുന്നതും. ഇന്നിപ്പോഴാണ് ഇവിടെ ഈ സിനിമയെക്കുറിച്ച് കാണുന്നത്. എന്റെ അഭ്പ്രായം ശരാശരിയിലും താഴെയാണ് ഈ സിനിമ എന്നാണു!.

    ReplyDelete